രചന – അഹം
നെഞ്ചോട് ചേർത്തുപിടിച്ച് തലയിൽ താടി മുട്ടിച്ചുകൊണ്ട് ഹരിയേട്ടൻ പറയുമ്പോൾ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നെങ്കിലും ഉത്തരം കിട്ടില്ലെന്ന് അറിയുന്നതുകൊണ്ട് തന്നെ ഒന്നും പറയാതെ ആ നെഞ്ചിൻ ചൂടുപറ്റി കണ്ണുകളടച്ചു കിടന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രാവിലെ എഴുനേൽക്കുമ്പോൾ ആൾ അടുത്തില്ലായിരുന്നു……. ഇനി ഇന്നലെ നടന്നതൊക്കെ സ്വപ്നം ആയിരിക്കുമോ….. തലയിണയിൽ മുഖം അമർത്തി കണ്ണുകളടച്ചു കിടന്നു…… അല്ല…. ഇപ്പോഴും തലയണയ്ക്ക് അവന്റെ മണമാണ്………
അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു….. വറ്റിവരണ്ട മരുഭൂമിയിലെ നനുത്ത ചാറ്റൽ മഴ പെയ്തപോലെ….. വീണ്ടും മോഹങ്ങൾക്ക് ചിറക് മുളക്കുന്നു….
തളിർക്കാൻ മറന്ന ചില്ലയിൽ ചെറു മൊട്ടുകൾ വിടർന്നപോലെ……
പിടിച്ചുകെട്ടാനാകുന്നില്ല സ്വപ്നം കാണുന്ന ഈ മനസ്സിനെ…….. നഷ്ടങ്ങളുടെ പട്ടികയിൽ ഒരു തിരുത്തൽ നൽകാൻ ഹൃദയം കൊതിക്കുന്നു …….
എപ്പോഴായിരിക്കും എഴുന്നേറ്റ് പോയിട്ടുണ്ടാകുവ……….. ആരെങ്കിലും കണ്ട് കാണുമോ ……… റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ഭയം തോന്നി…… അമ്മയുടെ അടുത്ത് പോയപ്പോൾ അമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്…….
“” നീ എന്താ ഇത്ര ലേറ്റ് ആയെ?? ഇന്ന് പോകണ്ടേ??…. സാധാരണ നേരത്തെ എഴുനേൽക്കാറുണ്ടല്ലോ……””
“” അത് കുറച്ചു നോട്സ് എഴുതാനുണ്ടായിരുന്നു…. കിടക്കാൻ ലേറ്റ് ആയി……. “”
കടക്കണ്ണിട്ട് അമ്മയെ നോക്കി……
ആൾക്ക് ഭവമാറ്റമൊന്നുമില്ലെന്ന് തോന്നിയപ്പോൾ ഫ്ലാസ്കിൽ നിന്നു ചായയുമെടുത്ത് ഉമ്മറത്തേക്ക് വെച്ചുപിടിച്ചവൾ ….
അപ്പുവും അച്ഛനും പോകാനുള്ള തയ്യാറെടുപ്പിലാ……. ആ മുഖത്തേക്ക് ഒന്ന് നോക്കി….. ഭാവമാറ്റം ഒന്നും ഇല്ല…….. ആശ്വാസത്തോടെ തിരിഞ്ഞു നടന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കോളേജിലേക്ക് ഇറങ്ങാൻ ലേറ്റ് ആയി….. മുറ്റത്തുനിന്ന് ചെരുപ്പുമിട്ട് ഒരോട്ടം ആയിരുന്നു….. ആ ഓട്ടം നിന്നത് ഹരിയേട്ടന്റെ വീടിനു പുറകു വശം എത്തിയപ്പോഴാണ്……
കാലുകൾ നിശ്ചലമായി…….
ചെവികൾ കൂർപ്പിച്ചു…..
“”മുടിയിലഴകിൻ നീലരാവ്…
മുടിയിലലിയും സ്നേഹയമുനാ..
മെയ്യിലണയുമ്പോ….ൾ മാറിലിളമാനുകൾ..
സ്വർണ്ണമിഴി കണ്ടാ…..ൽ നല്ല പരൽ മീനുകൾ…
നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം
നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം
അത്ര മേൽ ഒന്നാണു നമ്മൾ…………..
നീ……… മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ…………..
മിഴികളിലായിരം പരിഭവമൊഴുകിയ,
മേടത്തിങ്കൾ ചന്തം…… വേലിപ്പൂവിൻ നാണം””
അത്രയും മനോഹരമായി പാടുന്നുണ്ട് ഹരിയേട്ടൻ……
ഹൃദയം തുടി കൊട്ടി……..
ചുണ്ടിൽ ചെറു ചിരി വിടർന്നു……
കാലുകൾ അറിയാതെ തന്നെ വീടിന്റെ മുൻവശത്തേക്ക് നീങ്ങി ……
തല ഉയർത്തി നോക്കിയതും അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി ……. ഉമ്മറത്തെ അരഭിത്തിയിലിരുന്നു പാട്ടുപാടുന്ന ഹരിയേട്ടനും…… അത് ആസ്വദിച്ച് നാണം കലർന്ന പുഞ്ചിരിയോടെ തൊട്ടടുത്ത് ഇരിക്കുന്ന ഗീതുവും……
രാവിലെ പടുത്തുയർത്തിയ സ്വപ്നങ്ങൾക്ക് ചീട്ടുകൊട്ടാരത്തിന്റെ ആയുസ്സ് മാത്രമായിരുന്നു ……
ഗീതുവിനെ കൂടാതെ അവളുടെ ചേട്ടൻ കാർത്തിക് ഉം ദേവകിയമ്മയും ഹരിയേട്ടന്റെ ബോഡി ഗാർഡ്സായ അവിനാഷും രഞ്ജിത്തും ഉണ്ടായിരുന്നു…… ആരെയും നോക്കാൻ തോന്നിയില്ല….. തല താഴ്ത്തി വേഗത്തിൽ നടന്നു…….
ആ പാട്ട് തനിക്ക് വേണ്ടിയാണെന്ന് ഒരു നിമിഷമെങ്കിലും ആശിച്ചു….. അർഹിക്കാത്തത് ആഗ്രഹിക്കുന്ന ഹൃദയത്തെ ശപിച്ചു പോകുന്നു…..പ്രണയം തന്നോടല്ല ഗീതുവിനോടാണെന്ന് മറന്നുപോയ നിമിഷങ്ങൾ……. താൻ അർഹിക്കുന്നതും പാടിത്തരുന്നതും അവന്റെ ആവശ്യങ്ങൾ എടുത്തുകാണിക്കുന്ന വരികളാണ്…… കുഴിച്ചുമൂടിയ സ്വപ്നങ്ങൾ വീണ്ടും വലിചെടുക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്…..
ഇനിയെങ്കിലും സ്വയം വിഡ്ഢി വേഷം കെട്ടാതിരിക്കാൻ ശ്രമിക്കാം……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇടറോഡ് എത്തിയപ്പോൾ പുറകെ ആരോ ഓടി വരുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്……
ഹരിയേട്ടൻ………
ഓടിവന്ന് കൈ പിടിച്ചു വലിച്ചു നിർത്തി…
“” നീ എന്താ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ പോയത് “”
പരിഭവം മുറ്റിയിരുന്നു വാക്കുകളിൽ
“” ഞാൻ എന്തിനു നോക്കണം….. അതിനു നിങ്ങളെനിക്ക് ആരാണ്…… ഒരു ബന്ധവുമില്ലാത്ത ആളെ അനാവശ്യമായി നോക്കേണ്ട കാര്യമില്ല എനിക്ക്…. നിങ്ങളെ നോക്കാനുള്ളവൾ അവിടെ ഇരുന്ന് നോക്കി ചൂരയൂറ്റുന്നുണ്ടലോ…….. എന്നെ വെറുതെ വിട്ടേക്ക് “‘
പറയുമ്പോൾ ദേഷ്യംകൊണ്ട് വിറച്ചു പോയി………..
ഹരിയുടെ ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞു……
ചുറ്റുമോന്ന് നോക്കി……
ആരുമില്ല…….
ആളുകൾ അധികം കടന്നുവരാത്ത ഇടവഴിയാണ്……
ഹരി പതുക്കെ അമ്മുവിന്റെ കൈവിരലുകളിൽ കോർത്തു പിടിച്ചുകൊണ്ടു അടുത്തേക്ക് വലിച്ചു നിർത്തി……. കൈകൾ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞ് നെഞ്ചോട് ചേർത്ത് ഒരു കൈകൊണ്ട് അവളുടെ മുഖമുയർത്തി…….
ഭയന്ന് പോയി അമ്മു….. അവളുടെ വിറയൽ ഹരിക്ക് അറിയാൻ സാധിക്കുന്നുണ്ട്…… അതാസ്വദിച്ചുകൊണ്ടവൻ കൂടുതൽ ചേർന്നു നിന്നു …..
“” നമുക്കിടയിൽ ബന്ധമില്ലെന്ന് ആര് പറഞ്ഞു …… ഒരു ബന്ധവുമില്ലേ അമ്മൂ ……. ഇത്ര വേഗം മറന്നു പോയോ നീ …… “”
അവളുടെ മുഖത്തേക്ക് ഉറ്റുനോക്കികൊണ്ട് പറയുമ്പോൾ അമ്മുവിന്റെ മിഴികൾ നിറയുന്നതവൻ അറിഞ്ഞു……..
ഒരു നീറ്റൽ ഹരിയുടെ നെഞ്ചിലുമുണ്ടായി…..
കണ്ണുകളടച്ചു മിഴിയിലുരുവായ കണ്ണുനീരിനെ തടഞ്ഞു നിർത്തിയവൻ….. ചെയ്ത് തീർക്കാൻ ഒരുപാടുണ്ട്….. ലക്ഷ്യസ്ഥാനത്തേതും വരെ എല്ലാവരുടെ മുൻപിൽ ഈ പൊയ്മുഖമണിഞ്ഞേ മതിയാകൂ……..
“” എന്റമ്മോ എന്തൊരു വണ്ണമാടി ഇത് … നീ ഡെയിലി ഓരോ കിലോ വെച്ച് കൂടുന്നുണ്ടോ…..കൈയിൽ ഒതുങ്ങുന്നില്ലല്ലോ പെണ്ണെ….. തടി കുറക്കണെട്ടോ നീ …… ഇല്ലേൽ ചേട്ടന്റെ നടുവൊടിയും…… പണിയെടുക്കാൻ പുതിയ കട്ടില് വാങ്ങേണ്ടിവരുമോടി ഞാൻ…… “”
കവിളിൽ നാവുകൊണ്ടൊരു മുഴ ഉണ്ടാക്കി കള്ളച്ചിരിയോടെ നിൽക്കുന്ന ഹരിയെ കണ്ടപ്പോൾ അതുവരെ ഉണ്ടായ സങ്കടം വഴിമാറി ദേഷ്യം നിറഞ്ഞു പെണ്ണിൽ…..
അത് തന്നെ ആയിരുന്നു അവനും ആഗ്രഹിച്ചത്……
“” കുറച്ചു ദിവസത്തേക്ക് ബിസി ആയിരിക്കും ഞാൻ …. കാണാൻ പറ്റിയെന്നു വരില്ല….. ഞാൻ വിളിക്കും…. കാൾ അറ്റൻഡ് ചെയ്തിരിക്കണം…… ഇല്ലെങ്കിൽ ഇന്നലെ വന്നപോലെ ഒരു വരവ് അങ്ങ് വരും…. പിന്നെ എല്ലാം കഴിഞ്ഞേ ഞാൻ ഇറങ്ങു….. “”
വാക്കുകളിൽ ഉണ്ടായ ഗൗരവത്തിൽ അറിയാതെ തലയാട്ടി പോയവൾ …..
ഹരി അമ്മുവിന്റെ പിടക്കുന്ന മിഴികളിലേക്ക് ഉറ്റുനോക്കി……
കണ്ണുകൾ അവളുടെ മുഖമാകെ ഓടിനടന്നു…… പരിഭവത്താൽ ചുവന്ന കവിളുകളുടെ കാരണമറിയുന്നതുകൊണ്ടുതന്നെ അമ്മുവിന്റെ ചെവിയോരം ചേർന്ന് മുത്തികൊണ്ട് പാടി…..
“”നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം
നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം
അത്ര മേൽ ഒന്നാണു നമ്മൾ…………..””
“” അമ്മൂ……നീയാണ് എന്റെ ദേവി ….. എന്റെ മാത്രം ദേവി……..”‘
നെറ്റിയിൽ ഒരു നനുത്ത മുത്തം കൂടി കൊടുത്തുകൊണ്ട് ഹരി പിന്തിരിഞ്ഞു നടന്നു…..
കേട്ടവാക്കുകളുടെ ഞെട്ടലിൽ ചലിക്കാനാവാതെ അമ്മുവും………
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
തിരിച്ചു വീട്ടിലേക്ക് എത്തുമ്പോൾ മുറ്റത്തു തന്നെ നിൽപ്പുണ്ട് ഗീതു……. മുഖം കടന്നൽ കുത്തിയപോലെ വീർപ്പിച്ചു വെച്ചിട്ടുണ്ട്……
“” ഹരിയേട്ടൻ എന്തിനാ ആ തടിച്ചിയുടെ പുറകെ പോയെ???? അവളുടെ അച്ഛൻ തന്ന സമ്മാനമൊന്നും മറന്നിട്ടില്ലല്ലോ…… എത്ര ദിവസമാ ഹോസ്പിറ്റലിൽ കിടന്നേ….. ഭാഗ്യത്തിനാ ജീവൻ തിരിച്ചു കിട്ടിയേ….. ഞാൻ എന്തോരം പേടിച്ചു പോയെന്നോ….. നേർച്ച നേരാത്ത ദൈവങ്ങളില്ല…….. ഹരിയേട്ടന് എന്തേലും സംഭവിച്ചിരുന്നേൽ ഞാനും പിന്നെ ഉണ്ടാവില്ലായിരുന്നു… എന്റെ പ്രാണനാ ഹരിയേട്ടൻ………. എനിക്കെന്തിഷ്ടമാണെന്നോ ……
അവളുടെ അച്ഛൻ കാരണമാ ഹരിയേട്ടൻ ഇതൊക്കെ അനുഭവിച്ചേ…എന്നിട്ട് അവളോട് മിണ്ടാൻ പോയിരിക്കുന്നു…… ഹരിയേട്ടന് നേരെയുള്ള അക്രമണത്തിന് പിന്നിൽ അച്ഛന് പങ്കില്ലെന്ന് അവള് വന്നു പറയുമ്പോഴേക്ക് ആ പൂങ്കണ്ണീരിൽ വീണു പോയല്ലോ ഹരിയേട്ടാ…..എന്തേലും പറ്റിപോയിരുന്നേൽ അവൾക്കെന്ത് നഷ്ടം….. ഞാനല്ലേ വേദനിക്കുന്നേ…. എനിക്കല്ലേ നഷ്ടമാകുന്നെ….. ….”‘ കണ്ണുകൾ നിറച്ചാണ് പറച്ചിൽ
അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഒരു കയ്യാൽ ചേർത്ത് നിർത്തി ഹരി
“” ഞാൻ ഒന്നും മറന്നിട്ടില്ല ഗീതു….. ഇനി ഒട്ട് മറക്കുകയുമില്ല……. എനിക്കിട്ട് പണിതവർക്ക് ഞാൻ എട്ടിന്റെ പണി തന്നെ കൊടുക്കും….. അവളുടെ അച്ഛന്നിട്ടുള്ള പണിയുടെ ആദ്യ പടി ആണവൾ …… നീ അതോർത്തു തല പുണ്ണാക്കേണ്ട……””
ഇത്കെട്ടുകൊണ്ടാണ് കാർത്തി പുറത്തേക്ക് വന്നത്
“”അളിയോ….. വേണേൽ അവൾക്കിട്ട് ഞാൻ പണിതോളമെഡാ……. എന്നാ ഉരുപ്പടിയാടാ അവള്……. പണ്ടേ അവള്ടെ മേൽ എനിക്കൊരു കണ്ണുണ്ടായിരുന്നു….. പക്ഷെ നിന്റെ അനിയൻ യദു സമ്മതിച്ചില്ല….. അവന്റെ സഹോദരിയാണ് പോലും …. പുറകെ നടന്ന് ശല്യം ചെയ്യരുതെന്ന് പറഞ്ഞു…… പിന്നെ നീയും കൂടി പറഞ്ഞതുകൊണ്ടാ ഞാൻ അന്ന് വിട്ടത്……. ഇപ്പൊ പിന്നെ അവള് നിന്റെ ശത്രു അല്ലെ…. ഞാൻ ഒന്ന് വളക്കട്ടെടാ …… ഇതുപോലൊരു മൊതലിനെ ആരാനണാഗ്രഹിക്കാത്തത്….. തടി അവൾക്കൊരു അലങ്കാരം തന്നെയാ….. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഈ കൈക്കുള്ളിൽ അവൾ….. ഹോ…..””
വഷളൻ ചിരിയോടെഉള്ള കാർത്തിയുടെ സംസാരം അരിശം വരുത്തുന്നുണ്ടെങ്കിലും ഹരി മുഷ്ടി ചുരുട്ടി ദേഷ്യം കടിച്ചമർത്തി
“” അമൃത എൻെറ ഇരയാണ്….. എന്റെ മാത്രം ഇര…… അതിനെ പിടിക്കാനുള്ള ചൂണ്ട ഞാൻ ഇട്ടുകൊടുത്തോളാം. അവളെ നോക്കാൻ ഞാനുണ്ട് തല്ക്കാലം നീ കഷ്ടപെടണ്ടാ …….
എനിക്കിട്ട് ഒലത്തിയവർക്ക് ഇതൊക്കെ ചേർത്തൊരു പണി തന്നെയാ ഞാൻ കൊടുക്കുന്നത്…..
ആങ്ങളയും പെങ്ങളും സമാധാനത്തോടെ ഇരീ….. കളി തുടങ്ങുന്നേ ഉള്ളൂ……പണി വരുന്നുണ്ട് അവറാച്ചാ…… ഈ ഇലക്ഷനോന്നു കഴിയട്ടെ….. “”
കാർത്തിയുടെ ഷോൾഡറിൽ അമർത്തി ഞെരിച്ചു കൊണ്ടായിരുന്നു അതിനുള്ള മറുപടി …….
അവന്റെ പിടുത്തം കണ്ടാൽ ഞാൻ അവന്റെ പെങ്ങളെ പറഞ്ഞപോലുണ്ടല്ലോ….. ചേട്ടനും അനിയനും ഒരേ പിടിയാണ്…..
.ഷോൾഡർ അമർത്തി തടവികൊണ്ട് കാർത്തി പിറുപിറുത്തു….
ഇന്ന് മുതൽ തിരക്ക് പിടിച്ച പരിപാടികളാണ് ഹരിക്ക്….. ഇലക്ഷനുമുന്നോടിയായി ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്……. തന്റെ കഴിവും ആത്മാർത്ഥതയും തെളിയിക്കാനുള്ള അവസരമാണ്…… മുൻപോട്ടുള്ള വിജയങ്ങളുടെ ചവിട്ടുപടി….. മിനിറ്റുകൾക്ക് പോലും വിലയുള്ള സമയം…..
അവിനാശ് കാർ സ്റ്റാർട്ട് ചെയ്തപ്പോൾ മുൻപിൽ കയറിയിരുന്നു ഹരി ……
കൂടെ കയറാതിരുന്ന കാർത്തിയെയും ഗീതുവിനെയും പുറകിൽ പിടിച്ചു കയറ്റി രഞ്ജിത്ത്…..
“” ഞങ്ങൾ എന്റെ ബൈക്കിൽ വരുമായിരുന്നു ഹരി “” കാറിൽ ഇരിക്കാൻ മടിച്ചുകൊണ്ട് കാർത്തി പറഞ്ഞു…..
നിങ്ങളില്ലാതെ എനിക്കെന്ത് യാത്ര….. നിങ്ങളല്ലേ എന്റെ ജീവിതം…….ഇനിയെന്നും എന്റെ യാത്രയിൽ നിങ്ങളും കൂടെ ഉണ്ടാക്കും…. കള്ള ചിരിയോടെ ഹരി പറയുമ്പോഴേക്കും രഞ്ജിത്തുകൂടെ കയറി കാർ ലക്ഷ്യ സ്ഥലത്തേക്ക് തിരിച്ചു……
തുടരും

by