രചന : അശ്വതി അച്ചു
കണ്ണൻ അത്രയും ദേഷ്യത്തോടെ ആണ് നോക്കി നിന്നിരുന്നത്ഇങ്ങോട്ട് വന്നില്ലായിരുന്നല്ലോ പിന്നെ എങ്ങനെ കേട്ടുഅവൻ എന്നോട് പറഞ്ഞിട്ട പോയത്
ഓകൊള്ളാം ജെനി നന്നായിട്ടുണ്ട് അമ്മയുടെ സന്തോഷത്തിന് വേണ്ടി കളിക്കുന്ന നാടകം അല്ലെ വളരെ നന്നായിട്ടുണ്ട്ഇത് നിന്റെ ജീവിതം ആണെന്ന് മറന്നോ നീഞാൻ…. എനിക്ക് ഇതാണ് ശരി എന്ന് തോന്നിതോന്നും. അവൻ പറഞ്ഞു പോലെ അന്ന് വന്നില്ലെങ്കിൽ അവൻ മരിച്ചെന്നു പറഞ്ഞു കരയോ നീഅവളൊന്നു ചിരിച്ചുഇല്ലഅതെന്താ
എന്നെ നാണം കെടുത്താൻ എല്ലാ അടവും പയറ്റി തെളിഞ്ഞതാണ് ആദി ഏട്ടൻ എന്ന് എനിക്ക് അറിയാം.അപ്പോ അന്ന് കല്യാണം മുടങ്ങിയാൽ എന്ത് ചെയ്യും ആ സമയത്ത് കാണുന്ന ഒരുത്തനോട് നിന്നെകെട്ടാൻ ഏട്ടൻ പറഞ്ഞാൽ അത് സമ്മതിക്കോ
ഇല്ലഅപ്പോ നിന്റെ അമ്മ ഹൃദയം തകർന്നു മരിച്ചാലോആവശ്യം ഇല്ലാതെ ഒന്നും പറയല്ലേ കണ്ണേട്ടാ
ഞാൻ പറയുന്നതാണോ കുഴപ്പം നീ ചെയ്യുന്നതല്ല. എല്ലാം ഓർക്കണം മോളെ അങ്ങനെ ഉണ്ടായാൽ ഈ ജന്മം നിനക്ക് സമാധാനം ഉണ്ടാകില്ല
അതവൾക്കും അറിയാം.അന്ന് വിവാഹം നടന്നില്ല എങ്കിൽ പിന്നേ വിവാഹമേ വേണ്ട എന്നൊരു തീരുമാനം ആണ് എന്റേത് അതല്ല അവർക്ക് നിർബന്ധം ആയി നടത്തിയേ പറ്റൂ എന്നാണെങ്കിൽ അവർ ചൂണ്ടി കാണിക്കുന്ന ആരുടെ മുന്നിലും ഞാൻ തല കുനിച്ചു കൊടുക്കുംഎന്നിട്ട്എന്നിട്ട് എന്താ പിറ്റേന്ന് ഞാൻ ചത്താലും ഇല്ലെങ്കിലും അവർക്ക് കുഴപ്പം ഒന്നും ഇല്ല. കല്യാണം കണ്ടു സന്തോഷം ആയി ഇരിക്കല്ലേപറഞ്ഞു തീരും മുന്നേ അവന്റെ കൈ അവളുടെ കവിളിനെ തൊട്ടു. അരമതിലിലേക്ക് ഒന്ന് വേച്ചു വീഴാൻ ആഞ്ഞു.അവനും എന്തോ പോലെ തോന്നി പെട്ടന്ന് അങ്ങ് തല്ലി പോയി. പക്ഷെ അവളെ ഒന്ന് പിടിക്കാനോ സാരമില്ല എന്ന് പറയാനോ അവൻ തയ്യാറായില്ല പകരം ഫോൺ എടുത്തു ജീവയെ വിളിച്ചു.
ജീവഎന്ത് ഈ നേരത്ത്നീ ഇങ്ങോട്ട് ഒന്ന് വന്നേ. ദേ ഇവൾക്ക് വീട്ടിൽ പോകണം എന്ന് പറഞ്ഞു ഒറ്റ കരച്ചിൽ എനിക്ക് ഒന്നും ചെയ്യാൻ ആകില്ല. നീ വന്നു കൂട്ടികൊണ്ട് പോകരയാണോ ഉംശരി ഞാൻ ഇപ്പോ വരാംഫോൺ വെച്ച് അവളെ ഒന്ന് നോക്കി എനിക്ക് പോകണ്ട കണ്ണേട്ടാപോകണം ഇനി നീ ഇവിടെ നിൽക്കണ്ട. ഒരു നിമിഷം പോലും. വേഗം റെഡി ആയ്കോട്ടെ ബാഗ് ഒക്കെ എടുത്തോ അരമണിക്കൂർ അവൻ ഇപ്പോ വരുംകണ്ണേട്ടാ
വേഗംപിന്നെ അവളെ തിരിഞ്ഞു പോലും നോക്കാതെ. വീട്ടിലേക്ക് കയറി
അമ്മേ ദേ അവൾക്ക് വീട്ടിൽ പോകണം വന്നു പറഞ്ഞു വയങ്കര കരച്ചിൽ. ഞാൻ ജീവയോട് പറഞ്ഞിട്ടുണ്ട് വരാൻ അതെന്താ പെട്ടന്ന് ഇത്ര നേരം കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോഅവൻ മറുപടി നൽകിയില്ലനീ അവളോട് വെല്ലോം പറഞ്ഞോ ടാ
ഞാൻ എന്ത് പറയാൻ ഒന്നും പറഞ്ഞില്ലഅവൾ അകത്തേക്ക് വരുന്ന കണ്ടപ്പോൾ അവൻ സംസാരം നിർത്തിഎന്താ കുഞ്ഞാ നിനക്ക് വീട്ടിൽ പോണോ
അവനെ ഒന്ന് നോക്കിയിട്ട് മൂളി.ഉം.എന്നാ ബാഗ് എടുത്തു വാ അവളൊന്നും മിണ്ടാതെ ബാഗ് എടുത്തു ആരോടും യാത്ര പോലും പറയാതെ പോകുന്നവളെ വേണി പിടിചു നിർത്തികുഞ്ഞാ എന്താ മോളെ ഇത്. നിനക്ക് എന്ത് പറ്റി പെട്ടന്ന്
അവൾ മറുപടി പറഞ്ഞില്ല.അവൾക്ക് അമ്മയെ കാണാൻ തോന്നി അതുകൊണ്ട് പോകുന്നു അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ വർധിച്ച ദേഷ്യത്തോടെ കണ്ണൻ പറഞ്ഞു .ജീവൻ വണ്ടി കൊണ്ട് വരുന്ന കണ്ടു.അവൻ ജീവനെ നോക്കി.ഇരുട്ടും മുൻപ് പോകാൻ നോക്ക് ജീവ കാര്യം അത്ര പന്തിയല്ല എന്ന് തോന്നിയത് കൊണ്ട് അവൻ വേഗം അവളെ കൂട്ടി തിരിച്ചു.നിനക്ക് എന്താടാ. എന്തിനാ അതിനെ പറഞ്ഞയചേ പിന്നെ പറഞ്ഞയക്കാതെ. അവൻ ഇങ്ങോട്ട് വന്നിരുന്നു ആദി അവരൊന്ന് ഞെട്ടി
എന്തിനാ വന്നേ എനിക്കറിയില്ല ഞാൻ ചോദിച്ചില്ല അതെന്തായിരുന്നാലും നമുടെ വീട്ടിൽ വെച്ചു അങ്ങനെ കണ്ട് മുട്ടലൊന്നും വേണ്ട. അതാ പറഞ്ഞയച്ചത്അ വർ മറുപടി നൽകിയില്ല അവനെ ഒന്ന് നോക്കി നിന്നു അത്ര മാത്രം
💔💔💔
രണ്ട് മൂന്ന് ദിവസം ആയി ഉറക്കം വന്നില്ല. കണ്ണടച്ചാൽ അവളുടെ മുഖം ആണ്. ശ്ശെ ഈ കൈ കൊണ്ട് അവളെ തല്ലി എന്ന്. അവന് ആ കൈയോട് വീണ്ടും വീണ്ടും അരിശം തോന്നി കണ്ണന്.മൂന്ന് ദിവസം മുന്നാണ് കൈ ഒന്ന് തല്ലി പൊട്ടിച്ചത്. അവളെ തല്ലിയ കൈ…. ഒന്ന് കാണാൻ പോയാലോ. ജീവ എങ്ങനെ പെരുമാറും എന്നറിയില്ല. എന്നാലും ഒന്ന് കാണാതെ ഇരിക്കുന്നത് എങ്ങനെ ആണ്.അമ്മേ ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം
ഞാനും ഉണ്ട് ടാഅപ്പോ ശ്രീ വരുമ്പോഴോഅവളോട് വിളിച്ചു പറ അങ്ങോട്ട് വരാൻ ഉം. എന്നാ വാ
നിനക്ക് ഈ കൈ വെച്ച് വണ്ടി ഓടിക്കാൻ പറ്റോ
ചെറുതായ് ഒന്ന് ചതഞ്ഞു എന്നെ ഉള്ളൂ വേറെ കുഴപ്പം ഒന്നും ഇല്ല എന്തോ വണ്ടി ഒന്ന് സ്‌കിഡ് ആയി എന്നാണ് അമ്മയോട് പറഞ്ഞത്. ചുമരിൽ ഇടിച്ചു ചതച്ചാണ് എന്ന് പറയാൻ പറ്റില്ലലോ.എന്നാ ഞാൻ ഇപ്പോ വരാം.അവർ വേഗം എഴുന്നേറ്റു വസ്ത്രങ്ങൾ എടുത്തു നാളെ ഞായറാഴ്ച ആണ് ഒരു ദിവസം അവിടെ നിന്നിട്ട് വേണം വരാൻ
💔💔💔
തിരമാലകൾ വരുന്നതും പോകുന്നതും നോക്കി ഇരിക്കാണ് ജനനി.ഡീ ഇങ്ങനെ നോക്കി ഇരിക്കാതെ വാടി കടലിൽ ഒരു കുളി കടപ്പുറത്തു ഒരു കളി
ഞാനില്ല. അതൊക്കെ അഭിയേട്ടനും ഭാര്യ ആകാൻ പോകുന്നവരും തമ്മിൽ ആയാൽ മതി ഓഹോ
അവൻ കടലിലേക്ക് നോക്കി രശ്മി മെലിഞ്ഞു വെളുത്ത ഒരു പെൺകുട്ടി. അവളെക്കാൾ മൂത്തതാണ്വാ അവൻ കൈ നീട്ടി വിളിച്ചു എന്താ അഭി നിനക്ക് നമ്മുടെ ജെനിയെ കുറിച്ച് എന്താ അഭിപ്രായം അത്.. അതിപ്പോ.. ഞാൻ ആദ്യമായിട്ടല്ലേ കാണുന്നെ എങ്ങനെ അഭിപ്രായം പറയാഅതും ശരിയാ. എന്നാ നിങ്ങൾ ഇവിടെ ഇരിക്കുന്നു. ഞാൻ പോയി ഐസ് ക്രീം വാങ്ങിയിട്ട് വരാം
രശ്മി അവൾക്ക് അരികിൽ ഇരുന്നു അഭിയേട്ടന്റെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞപ്പോ അറിയില്ല എന്തോ ഒരു ഭയം ആയിരുന്നു. ജീവിതം അങ്ങനെ വഴി മുട്ടി എന്ന് തോന്നിപോയി ജനനി അവളെ നോക്കി ചിരിച്ചു ഇപ്പോഴാ സമാധാനം ആയെ
ഉം അവൾ മങ്ങിയ ഒരു ചിരി നൽകി ജെനി
ഉം സത്യമായും നിനക്ക് വിഷമം ഒന്നും. ഇല്ലല്ലോ ഈ കല്യാണം മുടങ്ങുന്നതിൽ ഇല്ല ചേച്ചി. എനിക്ക് അഭിയേട്ടങ്ങനെ അങ്ങനെ കാണാൻ പറ്റില്ല. എന്റെ ഏട്ടനെ പോലെ ആണ്പിന്നെ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചത്അമ്മയ്ക്ക് വയ്യാത്ത കാര്യം. പറഞ്ഞില്ലേ. എട്ടൻ
ആ അത് പറഞ്ഞു അപ്പോ അഭിയേട്ടനെ അല്ലെങ്കിൽ വേറെ ആരെയെങ്കിലും എനിക്ക് കെട്ടേണ്ടി വരും അഭിയേട്ടൻ ആകുമ്പോ അട്ജസ്റ് ചെയാം പിന്നെ ഡിവോഴ്സ് വാങ്ങിയാൽ പോരേ എന്നാ ആദ്യം ആലോചിച്ചേ വേറെ ആൾ ആണെങ്കിൽ ഇതേ പോലെ ഫ്രഷ് ആയി തന്നെ എനിക്ക് തിരിച്ചു വരാൻ പറ്റുമോ എന്ന് അറിയില്ല അതും ശരിയാണ്.
അപ്പോഴേക്കും അഭി വരുന്ന കണ്ടു ദാ താങ്ക്സ് അഭി
എന്തായി നിങ്ങൾ സംസാരിച്ചോഅതിന് അഭിയേട്ടൻ അറിയാത്ത എന്താ ഞങ്ങൾക്ക് സംസാരിക്കാൻ ഉള്ളത്ഒന്നുമില്ല എന്നാലും പറഞ്ഞു എന്നെ ഉള്ളൂ. ജെനി എന്നാലും എനിക്ക് ഒരു ചെറിയ പേടി ഉണ്ട് ഡീ
എന്ത് പേടിഅഥവാ അന്ന് കണ്ണിൽ കണ്ട ഒരാളെ പിടിച്ചു നിന്നെ കെട്ടാൻ പറഞ്ഞാൽഅങ്ങനെ ആരേലും വന്നാൽ നീ എന്ത് ചെയ്യും ജെനി
അഭിയേട്ടാ ഈ കടലിന്റെ അടിയിൽ എത്ര തണുപ്പ് ഉണ്ടെന്ന് അറിയോ എനിക്ക് എങ്ങനെ അറിയും അതിന് അതിൽ ഇറങ്ങി നോക്കണ്ടേആ വേണം. ഞാൻ പോകുന്നുണ്ട് എത്ര തണുപ്പുണ്ട് എന്ന് നോക്കാൻ അതെന്തിന്അവൾ മറുപടി പറഞ്ഞില്ല
അവൾ എഴുന്നേറ്റ് തിരയ്ക്ക് അരികിൽ ചെന്ന് നിന്നു.രശ്മി അവന്റെ കൈ പിടിച്ചു നിർത്തി
എന്താടിഅവൾ ആത്മഹത്യ ചെയ്യും എന്നല്ലേ ഇപ്പോ പറഞ്ഞെ ആണോ
പിന്നല്ലാതെ അവനും ആലോചിച്ചപ്പോൾ അത് ശരിയാണെന്നു തോന്നിഅവൾക്ക് നേരെ ആരോ നടന്നു വരുന്ന കണ്ടപ്പോൾ രശ്മി ഭയത്തോടെ അഭിയുടെ കൈ പിടിച്ചുഅതാരാ അഭി
അവനും നോക്കിഓ ഇതാണ് ആദിഅവൻ ജനനിയെ ഒന്ന് നോക്കിയിട്ട് അഭിക്ക് അരികിൽ എത്തി.
ഇതാണ് അന്ന് പറഞ്ഞു ആൾ അല്ലേ ഉം അഭി വെറുതെ മൂളി ഞാൻ ആദിഷ്… അഭി പറഞ്ഞിട്ടില്ലേ
അവൾ തലയാട്ടിഞാൻ ചുമ കണ്ടപ്പോ വന്നു എന്നെ ഉള്ളൂ ഉം അവൻ തിരിഞ്ഞു ജനനിയെ നോക്കി
കൂട്ടുകാരി എന്താ തിര എണ്ണാൻ നിൽക്കണോ
അല്ല പിന്നെഅവളെ കടലിന്റെ ആഴം അളന്നാലോ എന്ന് ആലോചിക്കാആദി ഒരു പകപോടെ അവനെ നോക്കിപേടിക്കണ്ട ഇപ്പോ എന്തായാലും ഉണ്ടാകില്ല ഇനിയും ഉണ്ടല്ലോ ഒരു മൂന്ന് മാസം കൂടെ
അവൻ മറുപടി പറഞ്ഞില്ല. അവൾക്കൊപ്പം വന്നു നിന്നു. അവളെ തഴുകി തിരമാല അവനെ കൂടി തഴുകി പോയി കടലിന്റെ ആഴം അളക്കാൻ പോവാണെന്നു കേട്ടു അയിന്അയിനി അല്ലടി പ്ലാവ്
അവൾ കണ്ണുകൾ കൂർപിച്ച് അവനെ ഒന്ന് നോക്കി
കല്യാണം മുടങ്ങിയ വിഷമത്തിൽ ആണോഒരു പെണ്ണിന്റെ ജീവിതലക്ഷ്യം കല്യാണം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ലപിന്നെ എന്തിനാ ചവാൻ പോകുന്നെ
അതെനിക്ക് ചുറ്റും ഉള്ളവരുടെ വേദന കണ്ട് നിൽക്കാൻ വയ്യാത്തത് കൊണ്ട്അതൊരു ഒളിച്ചോട്ടം അല്ലെ ജെനി
അതെ… കണ്ട് നിൽക്കുന്നവർക്ക് അത് ഒളിച്ചോട്ടമാണ് അനുഭവിക്കുന്നവർക്ക് അവസാനവും
അതിന് അവൻ മറുപടി നൽകിയില്ല അത്രക്ക് വെറുത്ത് പോയല്ലേ ഉം ഒരു തരി പോലും ഇഷ്ടം ഇല്ല
ഇല്ല കള്ളം… കള്ളം പറയരുത് നീ.പിന്നെ എന്തിനാ എന്നോട് ചോദിച്ചേ ഇഷ്ടം ഉണ്ടോ എന്നറിയാൻ
അപ്പോ ഞാൻ എന്താ പറഞ്ഞെ ഇല്ലാന്ന്പിന്നെ എന്തിനാ വീണ്ടും വീണ്ടും എന്നെ ശല്യം ചെയ്യുന്നേഓ സോറിഅവളെ ഒന്ന് നോക്കിയിട്ട് അവൻ നടന്നകന്നു
ജെനിഅവൾ തിരിഞ്ഞുന്നോക്കി. അഭിയേട്ടൻ ആണ്
അവൻ പോയിപൊയ്ക്കോട്ടേനമുക്കും പോയാലോ
പോകാം.രശ്മി പോകാം ടൊആ നിങ്ങൾ ഒന്നിച്ചല്ലേ അഭിഅതെഅപ്പോ ശരി ജെനി കാണാംനീയെത്തിയിട്ട് വിളിക്കാംഉം
💔💔💔
വീട്ടിലെത്തിയ ജെനി പക്ഷെ ഉമ്മറത്തിരിക്കുന്നവനെ കണ്ട് കണ്ണുകൾ വിടർന്നു. പക്ഷെ കവിളിൽ അടിച്ച ഓർമ്മ വന്നതുകൊണ്ട് മൈൻഡ് ചെയ്യാൻ പോയില്ലേ
വെല്ലിമ്മ എപ്പോഴാ വന്നേകുറച്ച് നേരം ആയി. നിങ്ങൾ എവിടെ ആയിരുന്നുബീച്ചില്… നല്ല രസം
ആ ഉപ്പ് വെള്ളം അകത്തു ആക്കണ്ടഞാൻ വെള്ളത്തിൽ ഇറങ്ങിയില്ല വെല്ലിമ്മേഉംഅവൾ അകത്തേക്ക് നടന്നു. ഉത്തസാഹത്തോടെ ചായ എടുക്കുന്ന അമ്മയെ അവൾ ഒന്ന് നോക്കി നിന്നു.
കൂട്ട് കാരി വന്നപ്പോ നമ്മളെ ഒന്നും വേണ്ട അല്ലെ ഏടത്തി
ദേവു അവളെ നോക്കി കണ്ണ് ചിമ്മി.അമ്മേടെ കുട്ടി ഈ ചായ ആയി നടന്നോ ഞാൻ ഇതെടുക്കാം
ഓക്കേഅവൾ ചായ കൊണ്ട് വന്നു എല്ലാവർക്കും കൊടുത്തു. കണ്ണേട്ടന് കൊടുത്തില്ലെങ്കിൽ ഇവർക്ക് സംശയം ആകുമല്ലോ എന്ന് കരുതി.അവന് ചായ നീട്ടുമ്പോൾ ആണ് വലം കൈയിൽ ഒരു കെട്ട് കണ്ടത്. അവളുടെ ഉള്ള് ഒന്ന് പിടഞ്ഞുഇതെന്ത് പറ്റി കണ്ണേട്ടാപിണക്കം മറന്ന് പെട്ടന്ന് അങ്ങ് ചോദിച്ചു

by