രചന – അഹം
ഇനി എന്റെ ഊഴമാണ്
അച്ഛനെയും അമ്മയെയും ഒന്ന് നോക്കിയ ശേഷം ആളുകളെ വകഞ്ഞു മാറ്റി ഹരിയുടെ അടുത്തേക്ക് നടന്നു ……
“” അതെങ്ങനെ ശെരിയാകും ചേട്ടാ……… ഞാൻ ഡിവോഴ്സ് കൊടുക്കാതെ ഹരിയേട്ടൻ അവളെ കേട്ടുന്നതെനിക്കൊന്ന് കാണണം “‘
അമ്മുവിന്റെ ശബ്ദം അവിടമാകെ മുഴങ്ങി….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
“” എങ്ങനെ എങ്ങനെ എങ്ങനെ…….. ഒന്നുകൂടി ഒന്ന് പറഞ്ഞേ കൊച്ചേ….. ഭാര്യയോ…. കൊള്ളാലോ കളി……. ഇവൻ ചിലപ്പോ നിന്നെയും കൂടെ കിടത്തികാണും ആ പരിപാടിക്ക് ഈ നാട്ടിൽ ഭാര്യ എന്നാണോ പറയുന്നേ … എന്നാലെ ഞങ്ങൾടെ നാട്ടിൽ ഇതിന് പേര് വേറെയാ .
അല്ല… മോളെ ഈ ഏർപ്പാടിന് ഇവൻ ദിവസക്കൂലി ആണോ അതോ മാസകൂലി ആണോ തരുന്നേ…..””
കൂടെ ഉള്ള ഒരുത്തൻ ഇത് പറഞ്ഞുകഴിയലും നെഞ്ചിൻകൂടിൽ ചവിട്ടേറ്റു വീഴലും ഒരുമിച്ചായിരുന്നു…
“” ഡാ നാ&%#% മോനെ ഇനി ഒരു വാക്ക് കൂടി ഇവളെ കുറിച്ച് നീ പറഞ്ഞാൽ പറയാനിനി ആ നാവ് അവിടെ കാണില്ല…. ഇവൾ ആരാണ്… എന്താണ്… എന്ന് നിന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്ക് ഇല്ല… പക്ഷെ ഈ കൂടി നിൽക്കുന്ന എന്റെ നാട്ടുകാരെ എനിക്ക് ബോധിപ്പിക്കണം… എന്നെ ഈ നിൽക്കുന്ന ഹരികൃഷ്ണൻ ആക്കിയത് ഇവരാണ്…””
അതും പറഞ്ഞ് ഹരി അമ്മുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു
“” എല്ലാവരും കേൾക്കാൻ വേണ്ടി പറയുവാണ്…. ഈ നിൽക്കുന്ന അമൃത എന്റെ ഭാര്യ ആണ്… ഞങ്ങൾ പ്രണയത്തിലായിരുന്നു. അഞ്ചു വർഷം മുൻപ് ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ് അതും നിയമപരമായി തന്നെ…… ഇനിയും വല്ല സംശയവുമുണ്ടെൽ അത് സുകുവേട്ടൻ തീർത്ത് തരും അല്ലെ അമ്മായിഅച്ഛാ………””
“” അതെ മരുമോനെ “”
ചെറു പുഞ്ചിരിയോടെ സുകുവും ലതയും അപ്പുവും അവരെ ചേർന്നു നിന്നു….
അച്ഛന്റെ മറുപടിയിൽ അന്തം വിട്ടുപോയി അമ്മു…. അച്ഛനിതെങ്ങനെ അറിഞ്ഞു…. ഹരിയേട്ടനായിരിക്കുമോ അറിയിച്ചത്…… എല്ലാം അറിഞ്ഞിട്ടും ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ എന്നെ കുറ്റപ്പെടുത്തിയില്ലലോ…. വീണ്ടും ഇവരുടെ മുൻപിൽ ഞാൻ ഒന്നുമല്ലാതാകുവാണ്…. ഇനിയൊരു തുറന്നു പറച്ചിലിന് പോലും നാവുയരാത്ത വിധം തളർന്നു പോയി അമ്മു
ഇതിനിടയിൽ ചുറ്റും നിരീക്ഷിച്ചുകൊണ്ടിരുന്ന ഗീതുവിന് കളി കൈവിട്ടുപോയെന്ന് മനസ്സിലായി….. രക്ഷപെടാനുള്ള വഴികൾ തേടികൊണ്ടിരുന്നു. ഹരിയുടെ ശ്രദ്ധ മാറിയ നിമിഷം അവിടെ നിന്ന് വലിയാൻ ശ്രമിച്ചതും നാട്ടുകാർ അവളെ കൈയോടെ പിടികൂടി ഹരിയുടെ അടുത്ത് എത്തിച്ചു ….
“” അങ്ങനെ അങ്ങ് പോയാലോ ഗീതുമോളെ…. ചേട്ടൻ മോളെ പീഡിപ്പിച്ചതിന് പരിഹാരം കാണണ്ടേ…
“‘ രഞ്ജിത്തേ അതിങ്ങ് കൊണ്ട് വന്നേ “‘
വീട്ടിനകത്തു നിന്നും വരുന്ന രഞ്ജിത്തിന്റെ ഒരു കൈയിൽ ലാപ്ടോപ്പും മറുകൈയിൽ അടികൊണ്ട് അവശനായ അവിനാഷും ഉണ്ടായിരുന്നു….
“‘ കൂട്ടുപ്രതിയെ ഞങ്ങൾ ആദ്യം തന്നെ അങ്ങ് പൊക്കി…. ഇനി തെളിവെടുപ്പ് നടത്താം അല്ലെ ഹരി “”
ഒരൊറ്റ തള്ളിനു അവിനാഷിനെ നിലത്തേക്ക് എറിഞ്ഞ് ലാപ്ടോപ് ഓൺ ചെയ്ത് നാട്ടുകാർക്ക് മുൻപിലേക്ക് വെച്ചു രഞ്ജിത്…
ആളുകൾ അതിൽ കാണുന്ന ദൃശ്യങ്ങളിലേക്ക് നോക്കി…
ആരും കാണാതെ ഒളിച്ചും പാത്തും വരുന്ന ഗീതുവിനെ വീടിനുള്ളിലേക്ക് കയറ്റി വാതിലടക്കുന്ന അവിനാശ് …. അവളെയുംകൂട്ടി താഴത്തെ നിലയിൽ തന്നെ ഉള്ള ഒരു റൂമിലേക്ക് കയറി അവളുടെ ഡ്രെസ്സുകൾ വലിച്ചു കീറാൻ സഹായിക്കുന്നു… ഇതേ സമയം തന്നെ നേരത്തെ അവിനാശ് ഏർപ്പാടാക്കിയ ആൾക്കാർ ഹരിയുടെ വീടിനു മുൻപിലേക്ക് വരുന്നതും ഫ്രണ്ട് ഡോറിൽ മുട്ടുന്നതും ബഹളമുണ്ടാകുന്നതും വിഡിയോയിൽ കൃത്യമായി കാണിക്കുന്നുണ്ട്… ഈ ശബ്ദം കേട്ട് നാട്ടുകാർ ചുറ്റും കൂടിയതും അവിനാശ് ഗീതുവിനോട് ഫ്രണ്ട് ഡോർ തുറന്നു പുറത്തിറങ്ങാൻ പറയുകയും അതനുസരിച്ചു ഗീതു പുറത്തേക്ക് വന്ന് ആൾക്കാരുടെ മുൻപിൽ ഹരി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പറഞ്ഞ് കരയുന്നു…. പുറത്തെ ബഹളങ്ങൾ കേട്ട് മുകളിലെ നിലയിൽ തന്റെ റൂമിൽ നിന്ന് ഇറങ്ങി വരുന്ന ഹരിയെയും അതിൽ കാണുന്നുണ്ട്…..
ഹരിയുടെ നിരപരാധിത്വം വ്യക്തമായി തെളിയിക്കുന്ന വീഡിയോ കണ്ടതോടെ ആളുകൾ അവിനാശിനും ഗീതുവിനും നേരെ തിരിഞ്ഞു….
“” ഈ പുന്നാരമക്കൾ അറിയാതെ ഞങ്ങളിവിടെ മുഴുവൻ ഹിഡൻ ക്യാമറ വെച്ചിട്ടുണ്ടായിരുന്നു… ഈ വീട്ടിൽ വെച്ച് നിങ്ങള് രണ്ടും കാണിച്ചുകൂട്ടിയ എല്ലാ പേകൂത്തുകളും ഇതിൽ ഉണ്ട്… അത് കൂടി കാണിച്ചുകൊടുക്കാൻ അറിയാഞ്ഞിട്ടല്ല…. നിങ്ങൾക്കില്ലാത്ത ഒന്ന് എനിക്കുണ്ട്… അഭിമാനം…..””
ഹരി അവിനാശിനെ പൊക്കി എടുത്തു…..
“” ഇനി ആരോടൊക്കെ ഞാൻ ക്ഷമിച്ചാലും നിന്നോട് ഞാൻ പൊറുക്കില്ല ഈ ജന്മം…. ഇവനെക്കാൾ…. ഈ രഞ്ജിത്തിനേക്കാൾ വിശ്വാസമായിരുന്നെടാ എനിക്ക് നിന്നെ…. കൂടപ്പിറപ്പിനെപ്പോലെ കൊണ്ടുനടന്നിട്ട് ഒരു പെണ്ണ് വന്ന് ചിരിച്ചപ്പോൾ എന്റെ കഴുത്തിനു കത്തി വെച്ചല്ലോടാ നീ….. മറക്കില്ലൊരിക്കലും ഞാൻ “‘
നാട്ടുകാർക്കിടയിലേക്ക് അവനെ തള്ളിയിട്ട് പിന്തിരിഞ്ഞു നിന്നു കണ്ണകളടച്ചു ഹരി….
ഇത്ര നേരവും കാഴ്ചക്കാരായ നാട്ടുകാർ സത്യം മനസ്സിലാക്കിയതോടെ അവിനാശിനെയും അവന്റെ കൂട്ടാളികളെയും നല്ലവണ്ണം പെരുമാറി…..
എല്ലാം കണ്ടു കൊണ്ടിരുന്ന ഗീതു അടിമുടി വിറച്ചു…. ഇതിൽ നിന്നു എങ്ങനെയെങ്കിലും രക്ഷപെട്ടേ മതിയാകു…. ഇതൊക്കെ തന്നെകൊണ്ട് ചെയ്യിപ്പിച്ച അച്ഛനും ചേട്ടനും മാത്രേ ഇനി തന്നെ രക്ഷിക്കാൻ ആകൂ…
ഗീതു തന്റെ ഫോൺ എടുത്ത് കാർത്തിക്കിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…. റിങ് ചെയുന്നുണ്ടെങ്കിലും അറ്റൻഡ് ചെയ്യുന്നില്ലെന്നു കണ്ടതും വീണ്ടും ഡയൽ ചെയ്ത് ചെവിയിലേക്ക് വെച്ചു…ഒരൊറ്റ വലിയിൽ ഫോൺ തട്ടിയെടുത്തു ഹരി ……
“” ഇങ്ങനെ കഷ്ടപ്പെട്ട് അവരെ വിളിച്ചിട്ട് കാര്യമില്ലലോ ഗീതു മോളെ… നിന്റെ തന്തയെയും ആ @%#&#& മോനെയും ഞാൻ നേരത്തേ തന്നെ പൂട്ടി…. നിങ്ങളെന്താ കരുതിയെ ഞാൻ വെറും ഉണ്ണാക്കനാണെന്നോ……… കൂടെ നിന്ന് പണിയുന്ന നിന്നെയൊക്കെ ഞാൻ പണ്ടേ തിരിച്ചറിഞ്ഞതാ…. ഇതുവരെ നടന്ന ഓരോ ആക്സിഡന്റ്സും കൊലപാതക ശ്രമങ്ങളും നിന്റെ തന്തയുടെ പ്ലാൻസ് ആണെന്ന് അന്നേ ഞാൻ കണ്ടുപിടിച്ചതാടി @&₹#&&മോളെ……… എന്നെ വെട്ടി മാറ്റി മകനെ പ്രതിഷ്ഠിക്കാനുള്ള പ്ലാൻ….. അത് നടക്കാതായപ്പോൾ പിന്നെ അടുത്ത പ്ലാൻ തുടങ്ങി…. മകനെ MLA ആക്കാൻ പറ്റാതായപ്പോ എന്നാ പിന്നെ mla മരുമകൻ സ്വന്തം പോക്കറ്റിൽ ഇരിക്കട്ടെ എന്ന് കരുതി മകളെക്കൊണ്ടൊരു പ്രേമ നാടകവും അതിനു ഒത്താശ ചെയുന്ന കാമുകനും….. ഇത്ര നാളും കളത്തിലിറങ്ങി കളിക്കാതിരുന്നത് നിന്റെയൊക്കെ മുൻപിലിട്ട് തന്നെ എനിക്ക് നേടാനുള്ള വിജയങ്ങളൊക്കെ നേടാനാണ്….ഇലക്ഷൻ കഴിയും വരെ നീട്ടി തന്നതാ നിനക്കൊക്കെയുള്ള എന്റെ ശിക്ഷ…. ഇപ്പൊ അത് തുടങ്ങി കഴിഞ്ഞു “‘
ഹരിയുടെ ഓരോ വാക്കുകളിലും ഗീതു അടിമുടി വിറച്ചു…. രക്ഷപെടാനവൾ ചുറ്റിലും കണ്ണോടിച്ചുകൊണ്ടിരുന്നു
“” ഹേയ്….. ഇങ്ങനെ പേടിക്കാതെടി മോളെ….. മരണമല്ല നിങ്ങൾക്ക് ഞാൻ വിധിച്ച ശിക്ഷ … പക്ഷെ ഇഞ്ചിഞ്ചായി അനുഭവിപ്പിക്കും ഞാൻ എല്ലാത്തിനെയും…. അതിനുള്ള എല്ലാ കുരുക്കും കുരുക്കിയിട്ടുണ്ട്…. കുറെ പേരുടെ കണ്ണീരിനുമുകളിൽ കെട്ടിപടുത്ത നിന്റെ തന്തയുടെ സാമ്രാജ്യം അടപടലം ഞാനങ്ങു തകർത്തു ….നിന്റെ തന്തയുടെയും ചേട്ടന്റെയും എല്ലാ ഇല്ലിഗൽ ആക്ടിസിറ്റീസിന്റെയും തെളിവുകൾ പോലീസിനിപ്പോൾ ലഭിച്ചിട്ടുണ്ടാകും ….ഞെട്ടണ്ട ഞാൻ തന്നെയാ അത് എത്തിച്ചത്…. നിങ്ങടെ കൂടെ നടന്ന് എല്ലാം ഞാനങ്ങു ചോർത്തിയെടുത്തു….എനിക്കറിയാം ഇതിൽ നിന്നൊക്കെ നിങ്ങൾ പുഷ്പം പോലെ ഊരിവരുമെന്ന്…. അതുകൊണ്ട് ഹരിയേട്ടൻ നല്ലൊരു ഉഗ്രൻ പണികൂടി ചെയ്തുവെച്ചിട്ടുണ്ട്ട്ടോ….. പോലീസ് നിങ്ങളുടെ ഗോഡൗൺ റെയ്ഡ് ചെയ്തപ്പോൾ ഡ്രഗ്സ് കൂടാതെ കുറച്ച് ആയുധശേഖരവും കണ്ടെടുത്തു… നിന്റെ തന്ത ചെയ്യാത്ത ഒരേ ഒരു പണി…. അത് ഞാൻ അങ്ങ് ചെയ്തുകൊടുത്തു…. ആയുധകടത്ത്….. രാജ്യദ്രോഹകുറ്റം….ഇനി NIA നോക്കിക്കോളും…. ആയുഷ്ക്കാലം തന്തക്കും മക്കൾക്കും ജയിലിൽ കഴിയാം…. നിന്റെ തന്തയെയും ചേട്ടനെയും അവരങ് പൊക്കി… നിന്നെയും നിന്റെ കാമുകനെയും അന്വേഷിച്ച് ആളിപ്പോ എത്തും… അതുവരെ മോളൊന്ന് റെസ്റ്റെടുക്ക്… ഇന്ന് കുറെ വിയർത്തതല്ലേ….
പിന്നെ ഇനി ഇതിൽ നിന്നൊക്കെ രക്ഷപ്പെട്ട് വന്നാൽ അന്ന് തീരും നിന്റെയും കൂടെ ഉള്ളവന്മാരുടെയും ആയുസ്സ്…. ഈ ഹരി അങ്ങ് തീർക്കും….
ആഹാ…. പറഞ്ഞ് തീരുമ്പോഴേക്കും എത്തിയല്ലോ മഹാറാണിയെ കൊണ്ടുപോകാനുള്ള രഥം “‘
സംസാരിച്ചു കഴിയുമ്പോഴേക്കും ഹരിയുടെ വീടിനു മുൻപിലേക്ക് പോലീസ് ജീപ്പും NIA സംഘവും എത്തിയിരുന്നു…. ഹരിയോട് കാര്യങ്ങൾ വിശദീകരിച്ച ശേഷം ഗീതുവിനെയും അവിനാഷിനെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയി….
അവിടെ നിന്നിരുന്ന മാധ്യമക്കാർക്ക് മഞ്ഞ കഥയ്ക്ക് പകരം വൻ ചാകര തന്നെ ആയിരുന്നു കിട്ടിയത്… പോലീസ് വണ്ടി പോയശേഷം അവർ ഹരിക്ക് നേരെ തിരിഞ്ഞു…
“” തിരഞ്ഞെടുപ്പ് പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകിയ താങ്കൾക്ക് ഒരു MLA ആയി തുടരാൻ അയോഗ്യനാണെന്നു ഞാൻ പറഞ്ഞാൽ??? ഒരുത്തൻ അടുത്ത പ്രശ്നത്തിന് തിരി കൊളുത്തിയിട്ടു….
അയാളുടെ ചോദ്യത്തിൽ ഹരിയുടെ ആണപ്പല്ലുകൾ ഞെരിയുന്നത് അമ്മുവിന് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു….
അവളുടെ വിരലുകൾ ഹരിയുടെ കൈയിൽ മുറുകി….
“” അങ്ങനെ പറഞ്ഞാൽ ആദ്യം നിന്റെ അണപ്പല്ല് ഞാൻ അടിച്ചു താഴെ ഇടും… ആദ്യം പോയി ഞാൻ കൊടുത്ത വിവരങ്ങൾ പരിശോധിക്കേടോ വിവരദോഷി…. ഞാൻ വിവാഹിതനാണെന്നുള്ളതും എന്റെ ഭാര്യയെ കുറിച്ചുള്ള വിവരങ്ങളും അതിൽ വ്യക്തമായി തന്നെ കൊടുത്തിട്ടുണ്ട്…. ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല…. എല്ലാവർക്കും പിരിഞ്ഞുപോകാം . “‘
ഹരിയുടെ മറുപടി കേട്ടതോടെ നാട്ടുകാരും മാധ്യമപ്രവർത്തകരും അവരവരുടെ വഴിക്ക് പോയി ….
ആ മുറ്റത്ത് ഹരിയും അമ്മുവും രഞ്ജിത്തും അമ്മുവിന്റെ വീട്ടുകാരും മാത്രമായി…
അമ്മു തന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കാനാവാതെ തല കുനിച്ചു…. തെറ്റ് ചെയ്തവർക്ക് തല ഉയർത്താൻ അവകാശമില്ല…. മനസ്സുകൊണ്ട് ഒരായിരം തവണ അവരുടെ കാലിൽ വീണിരിക്കുന്നു പക്ഷെ ഈ നിമിഷം എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയുന്നില്ല… കാലുകൾ മരവിച്ചിരിക്കുന്നു….അവരെ വഞ്ചിച്ച താൻ എങ്ങനെ തന്റെ ഭാഗം വിശദീകരിക്കും…. വര്ഷങ്ങളായി അവരെ ചതിച്ചുകൊണ്ടിരിക്കുകയായിരുന്നു താൻ …. അവരുടെ സ്നേഹത്തിനു താൻ തിരിച്ചു നൽകിയത് അപമാനം മാത്രമാണ്… വീട്ടുകാരും നാട്ടുകാരും അറിയാതെ കല്യാണം കഴിച്ചു രഹസ്യമായി വെച്ചു … പിന്നെ അവനുമായി തെറ്റിപിരിഞ്ഞ് ഒന്നും ആരെയും അറിയിക്കാതെ വീട്ടുകാരുടെ കൂടെ ജീവിച്ചു…. തന്റെ കല്യാണ സ്വപ്നങ്ങൾ കണ്ടു നടക്കുന്ന അവർക്ക് താൻ കൊടുത്ത ഏറ്റവും വല്യ ആഘാതമാണിത്… മകൾ എന്ന നിലയിൽ താൻ ഒരു പരാജയമാണ്…. ഒരു വേളഹൃദയം പൊട്ടി മരിക്കാൻ ആഗ്രഹിച്ചു പോയി അമ്മു …..
കണ്ണുകളുയർത്താൻ ആവാതെ പിടയുന്ന മനസ്സും വിങ്ങുന്ന നെഞ്ചുമായ തളർന്നിരുന്നമ്മു……
അമ്മുവിന്റെ കണ്ണുനീർ അവളുടെ കൈ ചേർത്ത് പിടിച്ച് നിന്നിരുന്ന ഹരിയുടെ കൈകളിലേക്ക് ഉതിർന്നു വീണു…
അവള്ടെ മനസ്സ് വായിച്ച ഹരി അമ്മുവിനെയും ചേർത്ത് പിടിച്ചുകൊണ്ടു അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് നടന്ന് ചെന്ന് ആ കാലുകളിൽ വീണു….
“” ഞങ്ങൾ ചെയ്ത തെറ്റ് എത്ര വലുതാണെന്നു ഇപ്പോൾ ഞങ്ങൾക്കറിയാം… ആ പ്രായത്തിൽ പറ്റിപോയതാണ്… അത്രയ്ക്കു ഇഷ്ടമാണ് ഇവളെ… നഷ്ടമാകാതിരിക്കാനാണ് രജിസ്റ്റർ ചെയ്ത് വെച്ചത്…. എന്നിട്ടും കുറച്ച് കാലത്തേക്ക് നഷ്ടമായി…. ഇങ്ങനെ ആരെയും അറിയിക്കാൻ ആഗ്രഹിച്ചിരുന്നില്ല… മാന്യമായി പെണ്ണ് ചോദിച്ച് വന്ന് കല്യാണം കഴിക്കണം എന്ന് തന്നെ ആയിരുന്നു മനസ്സിൽ…. പക്ഷെ അവസ്ഥ മാറിപ്പോയി…. ഒന്നും എന്റെ കൈപിടിയിൽ ആയിരുന്നില്ല… ജീവനും പ്രണയത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു… അതിൽ ഇവൾക്ക് ആപത്തൊന്നും ഏൽക്കാതിരിക്കാൻ മാറ്റിനിർത്തേണ്ടി വന്നു…. പ്രണയം മറച്ചു പിടിക്കേണ്ടി വന്നു…. തള്ളിക്കളയുന്നതായി അഭിനയിച്ചു….. എന്റെ അവഗണന അമ്മുവിനെ തളർത്തി….. എന്നെ തള്ളിക്കളയാനൊ വേറൊരുത്തനെ സ്വീകരിക്കാനോ ആകാതെ വലഞ്ഞു …… സത്യത്തിനും മിഥ്യയ്ക്കും ഇടയിൽ അമ്മു കുടുങ്ങിപ്പോയി…..അതുകൊണ്ട്….. അതുകൊണ്ട് മാത്രമാ അവൾക്കും തുറന്ന് പറയാൻ സാധിക്കാതിരുന്നത്…… ന്യായീകരിക്കുന്നതല്ല….. ന്യായീകരിക്കാൻ പറ്റാത്ത തെറ്റുകൾ പറ്റിയിട്ടുണ്ട്…. ഞങ്ങളോട് പൊറുക്കണം അച്ഛനും അമ്മയും ഞങ്ങൾക്ക് മാപ്പ് തരണം…. അമ്മു പാവമാണ്… ഞാൻ കാരണം ഒരുപാട് അനുഭവിച്ചവളാണ് …. അവളെ പൂർണമനസ്സോടെ എനിക്ക് തന്നെ തരണം അച്ഛനും അമ്മയും …..”‘ പറയുമ്പോൾ ഹരിയോടൊപ്പം അമ്മുവും കരഞ്ഞു പോയി…
ഹരിയെയും അമ്മുവിനെയും ചേർത്ത് നിർത്തി സുകുവും ലതയും… കണ്ണുകൾ നിറഞ്ഞെങ്കിലും അവർ പുഞ്ചിരിച്ചു…..
“”മതി രണ്ടുപേരും കരഞ്ഞത്…. ഞങ്ങൾക്ക് പിണക്കമൊന്നുമില്ല… പിന്നെ എപ്പോഴും സെയിം ഡയലോഗ് പറഞ്ഞാൽ എനിക്ക് ബോറടിക്കും മരുമോനെ…. ഇത് നീ ഒരിക്കൽ എന്നോട് പറഞ്ഞു കഴിഞ്ഞതാണ് …. റിപീറ്റ് എനിക്ക് ഇഷ്ടമല്ല….. വെറുതെ ഞാൻ എന്തിനാ ഒരു MLA മരുമോനെ കളയുന്നെ….. അതുകൊണ്ട് എല്ലാം ക്ഷമിച്ച് നിന്നെ ഞാൻ സ്വീകരിച്ചിരുന്നു…. ഇനി ഒരിക്കൽ കൂടി എന്റെ മോളെ നീ കരയിക്കരുത്…. അങ്ങനെ ചെയ്താൽ പിന്നെ വേറെ സുകുവിനെ ആകും നീ കാണുവാ…. ഒരു സങ്കടമേ ഉള്ളൂ എന്റെ മോൾടെ കല്യാണം എല്ലാവരെയും ക്ഷണിച്ച് ആഘോഷമായി നടത്തണമെന്നുണ്ടായിരുന്നു ഞങ്ങൾക്ക്…. അതിനി പറ്റില്ലാലോ…. കല്യാണം കാണാനുള്ള യോഗമില്ലാതെ പോയല്ലോ ഞങ്ങൾക്ക് “‘
“” അങ്ങനങ്ങു സങ്കടപെടാതെ സുകുവേ …..അതൊക്കെ നമുക്ക് ശെരിയാക്കാം .. പിള്ളേര് രജിസ്റ്റർ ചെയ്തേനെ ഉള്ളൂ…. താലി കെട്ടിയിട്ടില്ല…. അത് നമുക്കങ്ങു നടത്താം “‘
ശബ്ദത്തിനുടമയെ തപ്പി തിരിഞ്ഞു നോക്കിയ എല്ലാവരും കാണുന്നത് അവരുടെ അടുത്തേക്ക് നടന്ന് വരുന്ന ഹരിയുടെ കുടുംബത്തെ ആയിരുന്നു
ഹരിയുടെ അച്ഛൻ കൃഷ്‌ണനും അമ്മ ഗീതയും അനിയൻ യദുവും പിന്നെ ദേവകി അമ്മയും……
യദു ഓടിവന്ന് അമ്മുവിനെ ചേർത്ത് നിർത്തി പുണർന്നു…. സന്തോഷമടക്കാൻ പറ്റുന്നില്ലായിരുന്നു അവന്…. അമ്മു ഏട്ടന്റെ ഭാര്യ ആയതിൽ ഏറ്റവും സന്തോഷിക്കുന്നവൻ….
“”ഹരിയേട്ടന് എന്നെ ഇഷ്ടമല്ല ഗീതുവിനെയാണ് ഇഷ്ടം… അവരാണ് ചേർച്ച…. .. അവരുടെ ഇടയിലേക്ക് ഞാൻ വരില്ല……. ഇനി എന്നും അവരെ കാണുമ്പോൾ പുഞ്ചിരിക്കുന്നൊരു ഹൃദയമുണ്ടാകണമെനിക്ക് എന്നൊക്കെ ഡയലോഗും പറഞ്ഞ് കോഴിക്കോട് പി ജി പഠിക്കാൻ ട്രെയിൻ കയറിയ നീ എങ്ങനെയാടി പിന്നെ എന്റെ ഏട്ടത്തി ആയത്…?????????
യദു ആശ്ചര്യത്തോടെ ചോദിച്ചു
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നിങ്ങൾക്കും അറിയണോ ഹരിയുടെയും അമ്മുവിന്റെയും പ്രണയകാലം ?????
അപ്പൊ ബാക്കി പാസ്ററ് അടുത്ത പാർട്ടിൽ തുടങ്ങാമല്ലേ 😁😁😁

by