19/04/2026

മോഹം പോലെ : അവസാന ഭാഗം

രചന – അഹം

ഇപ്പോഴും പല കാര്യങ്ങളിലും വ്യക്തത  വന്നിട്ടില്ല……സംശയങ്ങൾ  ഇനിയുമുണ്ട് ഒരുപാട് അമ്മുവിൽ …..  അവ  അറിയാനായി വാക്കുകൾ ഉയരുമ്പോഴേക്കും വെളിയിൽ ബഹളം  കേട്ടു ഞെട്ടി അവൾ

പുറത്തുനിന്നുള്ള യദുവിന്റെ  ബഹളവും  പേര് വിളിച്ചുകൊണ്ടു വാതിലിലെ  ശക്തമായ  മുട്ടലും  രണ്ടുപേരുടെയും മനസ്സിൽ ഭയത്തിന്റെ കനൽ  വീഴ്ത്തി ………
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

വാതിൽ  തുറന്ന് നോക്കുമ്പോൾ ഇളിച്ചുകൊണ്ട് യദുവും  അപ്പുവുമുണ്ട്….. പുറകിൽ  രണ്ടു സ്ത്രീകളും…..

“” എന്നെ ഇവിടേക്ക് പിടിച്ചുകൊണ്ടു വന്നിട്ട് ഇങ്ങളിവിടെ എന്തെടുക്കുവാ അളിയാ…..

ഇങ്ങ് വാ  റീസെപ്ഷന്  റെഡി  ആവണ്ടേ…. “‘
ഹരിയുടെ  കൈയിൽ  പിടിച്ച് വലിച്ചുകൊണ്ട് പുറത്തേക്ക് കൊണ്ടുപോയി അപ്പു….

“” ഡി ഇത് നിന്നെ ഒരുക്കാൻ വന്ന  മേക്കപ്പ് ആർട്ടിസ്റ് ആണ്….. വേഗം  ഒരുങ്ങി സുന്ദരി  ആയിട്ട് വാട്ടോ “‘
അവരെ  റൂമിലേക്ക് കടത്തി  വിട്ട് യദുവും  പോയി…….

ഒരു സിമ്പിൾ നേവി ബ്ലൂ ഗൗൺ ഉം മിതമായ  മേക്കപ്പും ചെയ്ത് പുറത്തേക്ക് വരുമ്പോൾ ഹരിയേട്ടനു റെഡിയായി നിൽക്കുന്നുണ്ടായിരുന്നു…. നേവി ബ്ലൂ ഷർട്ടും അതെ  കര  മുണ്ടും…..

സ്റ്റേജിൽ ഒരുക്കിയ ഇരിപ്പിടത്തിൽ ഗീതാമ്മ  ഞങ്ങളെ  കൊണ്ട് ചെന്ന് ഇരുത്തി….   ആ  ഒരു നിമിഷം  ഇരുന്നത് മാത്രമേ  ഓർമ്മയുള്ളു…. പിന്നീട് ഒരു നിമിഷം  പോലും ആ  സോഫയിൽ  തൊട്ട് തലോടാൻ  അവസരം  കിട്ടിയില്ല…… തിരക്കോട് തിരക്ക്…. ഹരിയേട്ടന്റെ സുഹൃത്തുക്കളും രാഷ്ട്രീയപ്രമുഖൻമാരും നാട്ടുകാരും ബന്ധുജനങളുമൊക്കെ  കൂടി  ജനസാഗരമായിരുന്നു…. കൂടാതെ  മീഡിയകാരും….. ശ്വാസം പോലും നേരെ

ചൊവ്വേ കഴിക്കാൻ  പറ്റുന്നില്ല……

ഞാൻ  ആകെ  സിനിയെ മാത്രമേ  വിളിച്ചുള്ളൂ…. അവൾ  ഫാമിലിയുമായി വന്ന് പോയി…… വരുന്നത്തിലധിക്കും ഇതുവരെ  കാണാത്ത ആളുകൾ  ആണ്…. ഹരിയേട്ടൻ  എല്ലാവരുമായി ചിരിച്ചു സംസാരിക്കാനുണ്ട്…. എന്നെ നോക്കാനുള്ള സമയം  പോലുമില്ല ആൾക്ക്…. ഫോട്ടോഗ്രാഫർ പറയുമ്പോൾ മാത്രമാ  ഒന്ന് ചേർത്ത് നിർത്തുന്നത് പോലും….

ഹരിയേട്ടനെ തന്നെ  നോക്കി നിൽകുമ്പോഴാ പെട്ടെന്ന് ചെവിക്കരികിൽ  ” ട്ടോ “” എന്ന് ഉറക്കെ ആരോ  പറഞ്ഞത്… തിരിഞ്ഞ് നോക്കിയപ്പോൾ അവിടെ നിൽക്കുന്ന ആളെ  കണ്ട് ആദ്യം  ദേഷ്യമാണ്  വന്നത്….

“” ഹൈഷ്…..  നോക്കിയേ  ദേഷ്യം പിടിക്കുമ്പോൾ എന്തൊരു ചേലാ  ഏട്ടാ നമ്മുടെ ഹരിയേട്ടന്റെ അമ്മിക്കുട്ടിയെ കാണാൻ “‘ തന്റെ  വീർത്തുവന്ന കവിളിൽ  വിരൽകൊണ്ട് കുത്തി രഞ്ജിത്തേട്ടനെ നോക്കികൊണ്ട് പറയുവാ  അനുജിത്തേട്ടൻ….

ആളെ  നോക്കാതെ മുഖം  തിരിച്ച്

വേറെങ്ങോ നോക്കി…..

“” പിണങ്ങാതെ  അമ്മുസേ….. ഞാൻ  നിന്റെ കെട്ടിയോൻ പറഞോണ്ടല്ലേ   അന്നൊക്കെ  അകൽച്ച  കാണിച്ചതും …. നിന്റെ കാളുകൾ എടുക്കാതിരുന്നതും …. അങ്ങേരുടെ സ്ട്രിക്ട് ഓർഡർ  ആയിരുന്നു നിന്നെ ഒന്നും അറിയിക്കരുതെന്ന്…. നീ കാണാതേ  നിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും…. ദേ  ഈ  തെണ്ടിയും എന്നെ ഭീഷണിപ്പെടുത്തി … അതുകൊണ്ടല്ലെടി ഞാൻ  നിന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറിയെ….. ചേട്ടനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല നിന്റെ ഹരിയേട്ടനെക്കാളും ടെറർ  ആണ്  ഇങ്ങേരു…. “”

രഞ്ജിത്തേട്ടനെ ചൂണ്ടികൊണ്ട് പറയുമ്പോൾ  ഞാൻ  ഞെട്ടിപ്പോയി…..

അനുജിത്തേട്ടൻ രഞ്ജിത്തേട്ടന്റെ അനിയൻ  ആയിരുന്നോ….. അതാണോ  അന്ന് ഹരിയേട്ടൻ പറഞ്ഞേ  ഞാൻ  ഹരിയേട്ടന്റെ ആരാണെന്ന് രഞ്ജിത്തേട്ടന് അറിയാമെന്നു…..

“” ആണല്ലേ…. എന്നാൽ എനിക്ക് ഇപ്പോഴും  നിങ്ങളുടെ കൂട്ട് വേണ്ട…. പോയി

ഹരിയേട്ടനോട് ചേർന്ന് നിന്നോ….. “‘  പരിഭവം  മുറ്റിയിരുന്നവാക്കുകളിൽ…….

അനുജിത്തേട്ടന്റെ മുഖം  വാടുന്നത് കടകണ്ണിൽ  കാണുന്നുണ്ടായിരുന്നു…..

പെട്ടെന്നൊരു കൈ  തോളിൽ  അമരുന്നതും  തന്നെ  പിടിച്ച് അനുജിത്തേട്ടന്റെ ഭാഗത്തേക്ക്‌ തിരിക്കുന്നതും അറിയുന്നുണ്ടായിരുന്നു…..

“” അവനോട് പിണങ്ങല്ലേ അമ്മുസേ നീ…. എന്റെ നിർദേശം  അനുസരിചാ  അവൻ  അങ്ങനെ പെരുമാറിയെ….. നിന്നെ വേദനിപ്പിച്ചത് ഞാൻ അല്ലേടാ….. ജിത്തു കൂടെ  നിന്നതുകൊണ്ടല്ലെടി അന്ന് നിന്നെ എനിക്ക് കെട്ടാൻ പറ്റിയെ….. ഇനി എല്ലാം പുതിയ  തുടക്കമല്ലേ…. അപ്പൊ നമുക്ക് ബാക്കി എല്ലാം മറക്കാം “‘

അതും  പറഞ്ഞു ഒരു കൈകൊണ്ട് അനുജിത്തിനെയും ചേർത്ത് നിർത്തി…..
കുറെ സംസാരിച്ചാണ് രഞ്ജിത്തേട്ടനും അനുജിത്തേട്ടനും പോയത്…..

പിന്നെയും കുറെ ഏറെ  മണിക്കൂറുകൾ  നിൽക്കേണ്ടി വന്നു…
അച്ഛനും അമ്മയും എന്റെ ബന്ധുക്കളുമൊക്കെ വന്നു…. അവർ

തിരിച്ചുപോകുമ്പോൾ അപ്പുവിനെയും കൂടെ  കൂടി…..

സമയം  രാത്രി പത്തു  ആയപ്പോഴേക്കും  എല്ലാം  ഒതുങ്ങി ഫുഡും  കഴിച്ച് റൂമിൽ  വന്ന് ഫ്രഷ് ആയി  ഒരു ചുരിദാർ  എടുത്തിട്ടു….. ഹരിയേട്ടൻ ഇപ്പോഴും പുറത്ത് ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുവാണ്…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഹരി റൂമിലേക്ക് എത്തുമ്പോൾ സമയം  ഒരുപാട് കഴിഞ്ഞിരുന്നു ….. റൂമിൽ  അമ്മുവിനെ കാണാതേ  മുന്പോട്ട് നടക്കുമ്പോൾ കണ്ടു ബാൽക്കണിയിൽ നിന്ന് ആകാശത്തേക്ക് നോക്കുന്നവളെ….

അമ്മുവിനെ ഒന്ന് നോക്കി  ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക് കയറി  അവൻ….. തിരിച്ചിറങ്ങുമ്പോഴും അമ്മു ബാൽക്കണിയിൽ തന്നെ  ആയിരുന്നു…. മുടിയൊന്ന്  കൈകൊണ്ട് ഒതുക്കി ടീ  ഷർട്ടും ഷോർട്സുംമിട്ട് അമ്മുവിന്റെ അടുത്തേക്ക് നടന്നു…..

പിന്നിലൂടെ അവളെ  പുണർന്നപ്പോൾ ആ  ശരീരം  ഒന്ന് വിറച്ചപോലെ  തോന്നി…..തോളിൽ  താടി  കുത്തി

മുൻപോട്ടേക്ക് നോക്കി….

ശരീരം  ഉലയുന്നതിൽ നിന്നും അവൾ  കരയുകയാണെന്നവന്  മനസ്സിലായി….

ആ  മനസ്സിലേക്ക് ചിന്തകൾ  എന്തൊക്കെ ആണെന്ന് അവനറിയാമായിരുന്നു…….

അഞ്ചു വർഷമാണ്  ഞങ്ങൾക്ക് നഷ്ടമായത്…. ഞങ്ങളുടെ  പ്രണയത്തിന്റെ അംശംത്തെയാണ് നഷ്ടമായത്…. നീറി  നീറി  കഴിഞ്ഞ  ഇരവുകളും പകലുകളും……  ഒന്നിക്കാൻ ഭയമേനുമില്ലാതെ  ചേർത്ത് നിർത്താൻ പോരാടിയ ദിനങ്ങൾ…… ചിലരുടെ  സ്വാർത്തലഭത്തിനുവേണ്ടി നഷ്ടമായത്  തങ്ങളുടെ  സന്തോഷങ്ങളാണ്…
പ്രതീക്ഷകളാണ്……
ഇനിയെങ്കിലും ജീവിച്ചു തുടങ്ങണം  ഞങ്ങൾക്ക്….

“” അമ്മു….  അറിയണ്ടെടാ നിനക്ക് നമ്മുടെ ജീവിതത്തിൽ  സംഭവിച്ചതൊക്കെ……ആദ്യമൊന്നും  അറിയില്ലായിരുന്നെടാ എനിക്ക് ഉണ്ടാകുന്ന ആക്സിഡന്റ്‌സ് ഒക്കെ എന്റെ ജീവൻ  എടുക്കാൻ ആരൊക്കെയോ കരുതി  കൂട്ടി ചെയുന്നതാണെന്നു….. നിനക്ക്

ഓർമ്മയുണ്ടോ ഗീതുവിന്റെ  കൂടെ  മോർണിംഗ് വാക്കിനു പോയപ്പോൾ ഉണ്ടായ അപകടം….. അത് സാധാരണ  അപകടമായി  കരുതിയിരുന്നെങ്കിലും അന്ന് ഇടിക്കാൻ വന്ന വണ്ടി ഞാൻ  നോട്ട് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു….. നമ്മൾ  പിരിഞ്ഞ അപകടം  ഓർമയില്ലേ നിനക്ക്…. അന്ന് നിന്നെ കാണാൻ വരുമ്പോൾ  എന്റെ കാറിൽ  വന്നിടിച്ച വണ്ടിയും സെയിം ആയിരുന്നു….. ഒരേ നമ്പർ  ഉള്ള ടിപ്പർ……അപ്പോഴൊന്നും അറിയില്ലായിരുന്നു അതിന്  പിന്നിൽ കാർത്തിക്കും അവന്റെ അച്ഛനും ഗീതുവുമാണെന്നു….. പക്ഷെ  ഒന്നെനിക്ക് മനസ്സിലായി  ആരോ  എന്റെ മരണം  ആഗ്രഹിക്കുന്നുണ്ടെന്ന്…. ആര്??? എന്തിനു?? ഇത് രണ്ടും അറിയില്ലായിരുന്നു…. ഒരുപാട് നാൾ ഇരുട്ടിൽ തപ്പി  നടന്നു….. അവസാനം  തളർന്നുപോയി….. ആരെന്ന് അറിയാതെ  ഞാൻ  എങ്ങനെ പൊരുതും  അമ്മു…..നിന്നെ ചേർത്ത് നിർത്തിയാൽ ചിലപ്പോൾ  നിന്റെ ജീവനും  നഷ്ടമാകുമോ  എന്ന് ഞാൻ  ഭയന്നു…..

നീ എങ്കിലും ജീവനോടെ  ഉണ്ടാകണമെന്ന് ആഗ്രഹിച്ചു…….. എന്റെ കൂടെ  കൂട്ടിയാൽ എന്റെ അമ്മുവിനെ എല്ലാവർക്കും നഷ്ടമായാലോ ……  എല്ലാം തെളിയുന്ന

വരെ നിന്നെ കുറച്ച് കാലത്തേക്ക്  അകറ്റി നിർത്താൻ തന്നെ തീരുമാനിച്ചു…. സത്യം  തുറന്ന് പറഞ്ഞാൽ  നീ  പോകില്ലെന്ന് അറിയായിരുന്നു….  ഗീതുവിനെ  നിനക്ക് ഇഷ്ടമല്ലായിരുന്നല്ലോ…..അതാ   ഗീതുവിനോട്  അടുപ്പമുള്ളത് പോലെ കാണിച്ചത്…. അപ്പോഴും നീ എന്നെ  അവിശ്വസിച്ചില്ല…… വേറെ വഴി  ഇല്ലാതെ ആണ്  അന്ന് നിന്റെ ദോഷം  കാരണമാണ്  സംഭവിച്ചതെന്ന്  പറഞ്ഞത്….. നീ അത്കേട്ടാൽ  എന്നിൽ നിന്ന് അകലുമെന്നെനിക്ക് ഉറപ്പായിരുന്നു….  നിന്റെ കണ്ണുകൾ  നിറഞ്ഞപ്പോൾ ഉരുകിയത്  എന്റെ നന്നായിരുന്നു…….എന്റെ വാക്കുകൾ നിന്നിൽ ഏല്പിക്കുന്നതിലും ആയിരം  ഇരട്ടി എന്നെ മുറിവേല്പിക്കുന്ന്നുണ്ടായിരുന്നു അമ്മു…. പക്ഷെ  അവസാനം  നീ എന്റെ കൈകൾ നിന്റെ ഉദരത്തിൽ  ചേർത്തപ്പോൾ   ഞാൻ  തകർന്ന്  പോയി മോളെ….. എന്റെ കുഞ്ഞ്….. അവൻ  ഈ  ലോകം  കാണും മുൻപേ…. നമ്മളെ  അറിയും മുൻപേ നഷ്ടമായില്ലേ…..  നെഞ്ച് പിളർന്നു പോയെടി എന്റെ…..

ഇനി ഒരു നഷ്ടം  സംഭവിക്കരുതെന്ന്  ഞാൻ  തീരുമാനിച്ചു…….. എങ്ങനെയെങ്കിലും ആളെ  കണ്ടത്തിയെ മതിയാകു  എന്ന് ഉറപ്പിച്ചു…. അതിന്

വേണ്ടിയായിരുന്നു പിന്നീടുള്ള നാളുകൾ…. ആ  സമയത്ത്  ഈ  കാര്യങ്ങൾ ആരോടും   ഷെയർ  ചെയ്യാൻ തോന്നിയില്ല…..
ആരെയും  വിശ്വാസമായിരുന്നില്ല അപ്പോൾ…..

കുറച്ച് നാളുകൾക്ക്   ശേഷം വീണ്ടും     ഒരു ആക്രമണമുണ്ടായി ….  ഗീതുവിനെയും  കാത്ത് മാളിൽ  നിന്നപ്പോൾ മുകളിൽ  നിന്നും താഴേക്ക് തള്ളിയിടനൊരു  ശ്രമം….  പക്ഷെ ആളെ  പിടിക്കാൻ ശ്രമിച്ചപ്പോഴേക്കും ഓടി  രക്ഷപെട്ടു……..

അന്ന് വീട്ടിൽ വന്നു ആലോചിച്ചു  നോക്കിയപ്പോൾ ഒരു ചെറിയ  സംശയം  ഉദിച്ചു ഉള്ളിൽ….. എനിക്ക് ഇതുവരെ  ഉണ്ടായ അപകടങ്ങളിൽ  നേരിട്ടോ അല്ലാതെയോ ഗീതു  കണക്ട്  ആയിട്ടുണ്ട്…. കോഴിക്കോട് നിന്നെ കാണാൻ വരുന്ന  ദിവസം  ഞാൻ  എവിടെ എത്തി എന്ന് ചോദിച്ച് അവൾ  വിളിച്ചിരുന്നു… മാളിലെ ഇൻസിഡന്റ് ടൈമും അവൾ  ഞാൻ  എവിടെ നില്കുന്നെന്നു അറിയാൻ ഫോൺ  ചെയ്തിരുന്നു…..  എല്ലാം കൂടി  ചേർത്ത് വായിച്ചപ്പോൾ അവളിൽ  എനിക്ക് സംശയം  തോന്നി തുടങ്ങി…..

പ്രണയഭ്യർത്ഥന  നിരസിച്ചതിനു  എന്തിന് എന്റെ ജീവൻ  എടുക്കാൻ അവൾ  ശ്രമിക്കുന്നു….. അതും  കൂടെ  നിന്ന് ഒരു സുഹൃത്തിനെപ്പോലെ അടുത്തിടപഴകി…….. സംശയത്തിന്റെ  നിഴലിൽ  അവളുടെ  പ്രവർത്തികൾ  വീക്ഷിച്ചു തുടങ്ങി…. പക്ഷെ  നേരിട്ട് ഒന്നും കാണാൻ  സാധിച്ചില്ല….. പിനീട് കുറച്ച് നാളുകൾ  പ്രേശ്നങ്ങളൊന്നുമില്ലാതെ മുൻപോട്ട് പോയി…..

പാർട്ടിയിൽ പുതിയ  സ്ഥാനമാനങ്ങൾ  വന്നു ചേർന്നുകൊണ്ടിരുന്നു….. ആ  സമയത്ത് വീണ്ടും എനിക്കെതിരെ ആക്രമണമുണ്ടായി ….  നേരിട്ടുള്ള ആക്രമണം……ഗുണ്ടകളുടെ സഹായത്തോടെ വടിവാളുപയോഗിച്ച്  വീട്ടിപരിക്കേല്പിക്കാൻ ശ്രമിച്ചു …. അന്ന് രഞ്ജിത്തും ഉണ്ടായിരുന്നു എന്റെ കൂടെ ….. ദൈവ കൃപകൊണ്ട് വല്യ  പരിക്കുകൾ  ഇല്ലാതെ രക്ഷപെട്ടു……. അല്ല രഞ്ജിത്ത് രക്ഷപ്പെടുത്തി…..    അത് എതിർ  പാർട്ടിയിൽ നിന്നുള്ള ആക്രമണമയാണ് എന്റെ പാർട്ടി   ധരിച്ചത്…..

എന്റെ ജീവന്  ആപത്തുണ്ടെന്നു തോന്നിയപ്പോൾ എന്റെ   പാർട്ടി  രഞ്ജിത്തിനെ ബോഡി ഗാർഡ് ആയി

നിയമിച്ചു …..  ആ  സമയത്ത്  കാർത്തിക്കിന്റെ അച്ഛന്റെ നിർദേശം  കൂടി  മാനിച്ച് അവിനാശിനെയും   രഞ്ജിത്തിന്റെ ഒപ്പം നിയമിച്ചു….. പിന്നീട് കുറച്ച് നാൾ  പ്രേശ്നമൊന്നുമുണ്ടായില്ല…….. എന്റെ ശത്രു  ഗീതു മാത്രമല്ലെന്ന് തിരിച്ചറിഞ്ഞു തുടങ്ങി….. പ്രബലരായ മറ്റു ചിലർ  കൂടി  ഉണ്ട്.. സംശയത്തിന്റെ  മുൾമുനയിൽ  ചിലരുണ്ടെങ്കിലും ഉറപ്പിക്കാൻ തെളിവുകൾ  ഒന്നും തന്നെ  ഇല്ലായിരുന്നു…..അതുകൊണ്ട് തന്നെ അപ്പോഴും നിന്നോട് നേരിട്ട് ഞാൻ  അടുപ്പം കാണിച്ചില്ല….

ആ  സമയങ്ങളിൽ  പലപ്പോഴും  നിന്നെ കാണാൻ ആഗ്രഹിക്കുന്ന മനസ്സിനെ  പിടിച്ചുകെട്ടാനാകാതെ വന്നിട്ടുണ്ട്…..  നിന്നെ കാണാൻ  ആഗ്രഹിക്കുന്ന ദിവസങ്ങളിൽ രാത്രി ആരും  കാണാതെ നിന്റെ റൂമിനു  പുറത്ത് വന്ന് ഞാൻ കൊളുത്ത് ഇളക്കി മാറ്റിയ ജനാല  തുറന്ന് നിന്നെ കാണുമായിരുന്നു……

അങ്ങനെ ഒരു ദിവസം നിന്നെ കാണാൻ  രഞ്ജിത്തിനെയും അവിനാശിനെയും  ഒഴിവാക്കി വരുമ്പോഴാണ് ഇരുട്ടിന്റെ മറവിൽ വീണ്ടും   അക്രമണമുണ്ടായത്…. അന്ന് ക്രൂരമായി  വെട്ടി പരിക്കേല്പിച്ചു

പോകുമ്പോൾ ഇരുട്ടത്തു ഞാൻ  കണ്ടിരുന്നു ആ  കൂട്ടത്തിൽ കാർത്തിക്കിനെയും  അവന്റെ അച്ഛനെയും അവിനാശിനെയും……..

അന്നാണ് കാര്യങ്ങൾക്കൊരു വ്യക്തത  വന്നത്…..   എന്റെ സംശയം  ഉറപ്പിച്ചത്….എന്റെ പുറകെ കൂടിയ ശത്രുക്കളുടെ മുഖം  വെളിവായത് …….കാർത്തിക്കിന് പാർട്ടിയിൽ നിന്ന് ലഭിക്കേണ്ട സ്ഥാനമാനങ്ങൾ   എന്റെ വരവോട്  കൂടിനഷ്ടമായപ്പോൾ എന്നെ വേരോടെ പിഴുതു  മാറ്റാൻ ശ്രമിക്കുകയാണവർ………

നിന്റെ വീടിനടുത്തു വെച്ചാണല്ലോ അന്ന് അങ്ങനെ സംഭവിച്ചത്….. നിന്റെ അച്ഛൻ ആണെങ്കിൽ എതിർ  പാർട്ടികാരനും…. അവർ  അത് സുകുവേട്ടന്റെ തലയിൽ  വെച്ച് കൊടുത്തു…. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി  വന്നപ്പോഴാ ഇതൊക്കെ ഞാൻ  അറിയുന്നത് തന്നെ….. അന്ന് രഞ്ജിത്തിനോട് എല്ലാം തുറന്ന് പറഞ്ഞു…. അവനാണ് അവിനാഷിന്റെ പങ്ക് കണ്ടുപിടിച്ചത്…. ഗീതുവിന്റെ  കൈയിലെ  കളിപ്പാവയായിരുന്നു    അവൻ….  അവർക്കെതിരെ കളിക്കാൻ എന്റെ കൂടെ  നിന്നത് രഞ്ജിത്തായിരുന്നു ……..

അവരെ  ഒരിക്കലും പുറത്തേക്ക് വരാത്ത  പൂട്ടിട്ട് പൂട്ടാനുള്ള ഓട്ടത്തിലായിരുന്നു ഞാനും  രഞ്ജിത്തും….. അവരെ  ഒതുക്കുന്നതിനുമുൻപ് ഞാൻ  ആരാകരുതെന്നു  അവർ  ആഗ്രഹിച്ചോ ആ  നേട്ടം ആവർക്ക് മുൻപിൽ നേടാനാമെന്നൊരു വാശി  ഉണ്ടായിരുന്നു…. അത്  നടന്നു… അവരുടെ  കണ്മുൻപിൽ ഞാൻ MLA ആയി…….

ഒന്നും നടക്കില്ലെന്നു വന്നപ്പോൾ എടുത്ത അടുത്ത അടവായിരുന്നു ഗീതുവുമായുള്ള  വിവാഹലോചന….. കെട്ടി കുറച്ച് കാലം  കൂടെ  നിന്ന്  എന്നെ തട്ടി രാഷ്ട്രീയ  കൊലപാതകമായി  ചിത്രീകരിച്ച് സഹതാപ തരംഗം  സൃഷ്ടിച്ച് അവളെ  എന്റെ സ്ഥാനത്ത് മത്സരിപ്പിക്കാം എന്ന്  പ്ലാൻ ചെയ്തു  അവർ …..   ഇലക്ഷൻ  കഴിയുന്ന  വരെ  അവരെ  കൂടെ  നിർത്തേണ്ടത് എന്റെ ആവശ്യമായിരുന്നു…..  എന്റെ ജീവൻ  അതുവരെ  എനിക്ക് സംരക്ഷിക്കണമായിരുന്നു….. അതുകൊണ്ട് പ്രൊപോസലിന്  സമ്മതം  മൂളി……കൂടെ  നിന്ന് അവരുടെ  എല്ലാ ഇല്ലിഗൽ ആക്ടിവിറ്റീസിന്റെയും തെളിവുകൾ  കണ്ടെത്തി….

MLA ആയ  ശേഷം  ഞാൻ  വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോൾ അവരുടെ  എല്ലാ പ്ലാനും ഫ്ലോപ്പ് ആയി…. ലാസ്റ്റ് ആറ്റെംപ്റ്റ് ആയിരുന്നു  കഴിഞ്ഞ  ദിവസത്തെ  ആ  പീഡന  നാടകം…… അപ്പോഴേക്കും ഞാൻ  അവരെ  എന്റെ വലയിൽ  കുടുക്കി കഴിഞ്ഞിരുന്നു…… ഇനി ഒരിക്കലും പുറംലോകം  കാണാനാവാത്ത വിധം…..

അവരെയൊക്കെ നമ്മുടെ ജീവിതത്തിൽ  നിന്നും എന്നെന്നും ഒഴിവാക്കിയ ശേഷം മാന്യമായി പെണ്ണ് ചോദിച്ച് കല്യാണം  കഴിക്കാം  എന്ന ഞാൻ  കരുതിയയെ…..  അത് ഇങ്ങനെയും ആയി “‘

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ  ഒരു മഴ  പെയ്തു തീർന്ന  കുളിരായിരുന്നു ഹരിയുടെ  ഉള്ളിൽ

അമ്മുവിനെ തന്റെ  നേർക്ക് പിടിച്ച് നിർത്തി  ആ  കണ്ണുകളിലേക്ക് ഉറ്റുനോക്കി …. അവളെ  നെഞ്ചിലേക്ക് ചേർത്തുപിടിച്ചു…….

കുറെയൊക്കെ കാര്യങ്ങൾ അറിഞ്ഞെങ്കിലും ഹരിഏട്ടന്റെ നാവിൽ നിന്ന് കഴിഞ്ഞു പോയ കാര്യങ്ങൾ കേട്ടപ്പോൾ ഞെട്ടലായിരുന്നു ഉള്ളിൽ…….

സ്ഥാനമാനങ്ങൾക്ക് വേണ്ടി സഹോദരനായി  കണ്ടവനെ ….. സുഹൃത്തായവനെ…… മകനായി  കണ്ടവനെ……. ഇഷ്ടം  തോന്നിയവനെ…..   ഭൂമിയിൽ  നിന്ന് ഇല്ലാതാക്കാൻ  തീരുമാനിച്ചവരുടെ  മനസ്സ് എത്രത്തോളം  പൈശാച്ഛികമായിരിക്കും….. അവരെ  ഓർക്കുമ്പോൾ പോലും ഉള്ളം കിടുങ്ങി പോകുന്നു…….

“” അമ്മൂ…… എന്നോട് ഇപ്പോഴും വെറുപ്പോണോടാ “” കവിളിൽ  തട്ടിയുള്ള  ഹരിയേട്ടന്റെ ചോദ്യമാണ്  ചിന്തകളിൽ  നിന്ന് ഉയർത്തിയത്…….

“” ഹരിയേട്ടനു തോന്നുന്നുണ്ടോ ഈ  ജന്മം  എനിക്ക് ഏട്ടനെ വെറുക്കാൻ സാധിക്കുമെന്ന്….. മറക്കാൻ  ഒരുപാട് ശ്രമിച്ചിരുന്നു…. കഴിഞ്ഞില്ല…… എന്നിൽ നിറഞ്ഞു നിൽക്കുന്നത് ഹരിയേട്ടനാ…. ഹരിയേട്ടനെ മറന്നാൽ  പിന്നെ ഞാൻ  ഇല്ല…
. “”

അമ്മുവിൽ നിന്ന് ഉതിരുന്ന  ഓരോ വാക്കുകളും തന്റെ  നെഞ്ചിലെ കനലിൽ  വീഴുന്ന  തെളിനീരായി  തോന്നി ഹരിക്ക്…..

“” അതൊക്കെ പോട്ടെ….. അച്ഛൻ

എങ്ങനെ അറിഞ്ഞു നമ്മുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞത്……  ഞാൻ  മറച്ചു  വെച്ചതിൽ  അവർ  എത്ര  വേദനിച്ചിട്ടുണ്ടാകുമപ്പോൾ….. “‘
വേദന  നിറഞ്ഞിരുന്നു അവളിൽ

“” ഞാൻ  അങ്ങനെ അറിയിക്കാൻ ആഗ്രഹിച്ചതല്ലായിരുന്നു അമ്മു…
പക്ഷെ  ഇലക്ഷൻ  ടൈം  മാര്യേജ് സ്റ്റാറ്റസ് കൊടുക്കുമ്പോൾ നിന്റെ ഡീറ്റെയിൽസ് കൂടെ  ആഡ് ചെയ്യണ്ടേ….. അതുകൊണ്ടാ എന്റെ പേര് നിർദേശിച്ചപ്പോൾ പെട്ടെന്ന് മറുപടി  നൽകാതിരുന്നത്….. അന്ന് വൈകുന്നേരം സുകുവെട്ടനെ കണ്ട് എല്ലാം ഏറ്റുപറഞ്ഞു…. നിന്റെ വിവരങ്ങൾ  അതിൽ  കൊടുത്തോളാൻ അനുവാദവും തന്നു…..സുകുവെട്ടന്റെ സമ്മത്തോടെയാ  ഞാൻ  ഇലക്ഷന്  മത്സരിചേ…. ആ സമയത്ത്  എനിക്ക് എല്ലാം സുകുവെട്ടനോട് തുറന്ന് പറയേണ്ടി  വന്നു….. അതുകൊണ്ടല്ലെടി പിന്നീട് നിനക്ക് വേറെ കല്യാണ  ആലോചനകളൊന്നും  നടത്താതിരുന്നത്….. എല്ലാം പ്രശ്നങ്ങളും  അവസാനിക്കുമ്പോൾ നിന്നെ എനിക്ക് തരാൻ  അന്ന് ഞാൻ  നിന്റെ അച്ഛന്റെ കാലുവരെ  പിടിച്ചു മോളെ…. അറിയോ നിനക്ക് “”
അല്പം പരിഭവത്തോടെയുള്ള  ആളുടെ  പറച്ചിൽ  കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു

പോയി…..

അമ്മുവിന്റെ ചിരി  ഹരിയിലും  ചിരി  വിടർത്തി…..

“” ഇനി എന്നും ഈ  ചിരി  മതി  നമ്മുടെ ജീവിതത്തിൽ “‘
ആ കണ്ണുകളിൽ  നോക്കി ഹരി  പറഞ്ഞുകൊണ്ട് അവളുടെ  നെറ്റിയിൽ സ്നേഹമുദ്രണം  ചാർത്തി…..

ചുണ്ടുകൾ  നെറ്റിയിൽ നിന്ന് താഴേക്കുതിർന്നു കൊണ്ടിരുന്നു…. ഇരുകൺകളിൽ തഴുകി  മെല്ലെ കവിളിലേക്ക് നീങ്ങി …..  അവിടെ നിന്നും ആ  യാത്ര  ചുണ്ടിൽ അവസാനിച്ചു….. അവിടെ തന്റെ  ഇണയെ  പുൽകികൊണ്ടിരുന്നു….. നേർത്ത തഴുകലിൽ  ചെന്ദാമര വിരിഞ്ഞാ ചുണ്ടുകളിൽ…. അമ്മുവിന്റെ കൈകളും  ഹരിയുടെ  മുടിയിഴകളിൽ  ഒഴുകികൊണ്ടിരുന്നു……
കുറച്ച് സമയത്തിനുശേഷം  ഒട്ടൊരു കിതാപ്പോടെ പരസ്പരം  അകന്നു മാറിയവർ……..

കൈനീട്ടി  വീണ്ടും അമ്മുവിനെ തന്റെ  കൈക്കുള്ളിലാക്കി ഹരി

“” ഒന്നിച്ചു ജീവിച്ചു തുടങ്ങണ്ടേ മോളെ നമ്മൾ   സ്വപ്നം കണ്ട  ആ  ജീവിതം ”

അമ്മുവിനെ ചേർത്ത് നിർത്തി റൂമിലേക്കു നടക്കുമ്പോൾ അവളുടെ  കാതോരം  മൊഴിഞ്ഞാ  വാക്കുകൾ…..

തന്റെ  സ്വപ്നങ്ങളിൽ വന്ന് കൊതിപ്പിച്ച തന്റെ  രാജകുമാരന്റെ  കൂടെ  അവന്റെ തേരിലേരി  അവന്റെ ലോകത്തേക്ക് യാത്ര  പോകുമ്പോൾ അവർക്കു കൂട്ടായി ആകാശത്തു  മിന്നി തിളങ്ങുന്ന  ഒരു കുഞ്ഞ് നക്ഷത്രവും  കൂടെ  വന്നു……

ഇനി കരിമോനും അവന്റെ അമ്മിക്കുട്ടിയും   പ്രണയിക്കട്ടെ തടസ്സമേതുമില്ലാതെ…

അവസാനിച്ചു

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷