രചന : ശ്രീനിധി
” സോറി സ്റ്റുഡന്റസ് ഞാൻ അല്പം ലേറ്റയായി, എല്ലാവരും ബുക്ക് എടുത്തോളൂ ” അയാൾ തിരിഞ്ഞുനിന്ന് ബോർഡിൽ എഴുതുന്നതിനിടയിൽ പറഞ്ഞു.നേത്ര അപ്പോഴാണ് ആളെ കണ്ടത്,
ലാവെൻഡർ കളർ ഷർട്ടും, ക്രീം കളർ പാന്റുമായിരുന്നു വേഷം, മുടി വെട്ടി ഒതുക്കി വച്ചിരിക്കുന്നു,മുഖത്തെ കറുത്ത കണ്ണാടി അവന്റെ മുഖം കൂടുതൽ സുന്ദരമാക്കുന്നതുപോലെ തോന്നും. എക്സിക്യൂസ് മി ” നേത്ര മുന്പോട്ട് നടന്ന് ക്ലാസ്സിന്റെ ഫ്രണ്ടിൽ ചെന്ന് അവന്റെ തൊട്ടുപുറകിൽ കൈകെട്ടി നിന്നു.
തൊട്ടുപുറകിൽ നിന്ന് പരിചിതമല്ലാത്ത ശബ്ദം കേട്ടതും അവൻ തിരിഞ്ഞ് നോക്കി.കൈകെട്ടി തന്റെ മുന്നിൽ നിൽക്കുന്നവളെ കണ്ടപ്പോൾ ഒരുവേള അവന്റെ ഹൃദയം മിടിക്കാൻ പോലും മറന്ന് പോയിരുന്നു.തന്നെ ഉറ്റു നോക്കുന്ന കണ്ണുകളുടെ കാന്തികവലയത്തിൽ പെട്ട് അവന്റെ മനസ്സ് ഒരു അപ്പുപ്പൻ താടിപോലെ പറന്ന് അകന്നിരുന്നു,
നിൽക്കുന്നത് ക്ലാസ്സിലാണെന്ന് പോലും അവന് ബോധമുണ്ടായിരുന്നില്ല.” ഹലോ…. ” അവന്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു അവൾ വിളിച്ചു.
പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് അവൻ വർത്തമാനകാലത്തേക്ക് തിരികെ എത്തി.
” ആരാ……..എന്താ……” അവൻ ചോദിച്ചു.
” അഹ് അത് കൊള്ളാല്ലോ, എന്റെ ക്ലാസ്സിൽ എന്റെ അനുവാദം പോലും ചോദിക്കാതെ കടന്ന് വന്നിട്ട്, ഇപ്പോ ഞാൻ ആരാണെന്നോ ” നേത്ര ചോദിച്ചു.
” തന്റെ ക്ലാസ്സോ…..,ഈ ഹൗർ എന്റെയാണ്, സൊ ഡിസ്ട്രബ് ചെയ്യാതെ പുറത്ത് പോയാൽ കൊള്ളാം ” അവള് പറഞ്ഞു. അത് എങ്ങനെ ശരിയാവും, ഇന്നത്തെ ദിവസം,ഇവിടെ ആദ്യത്തെ പീരിയഡ് എന്റെയാണ് ” അവൻ പറഞ്ഞു.” ആദ്യത്തെ പീരിയഡ് സാർന്റെയാണെങ്കിൽ സർ സമയത്തും കാലത്തും സ്കൂളിൽ വരണം, ഇപ്പോ എന്തയാലും എന്റെ ഇവിടുത്തേ ആദ്യത്തെ ക്ലാസ്സാണ് അത് പകുതിക്ക് വെച്ച് നിർത്തിയാൽ ശരിയാവില്ല, സൊ പ്ലീസ് എസ്ക്യൂസ് അസ് ” നേത്ര പറഞ്ഞു.
എന്നിട്ട് അവനെ ശ്രദ്ധിക്കാതെ ക്ലാസ്സ് എടുക്കാൻ തുടങ്ങി.
നീരവ് എല്ലാവരെയും ഒന്ന് നോക്കിയ ശേഷം ക്ലാസ്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്നു.” എന്നാലും ഇവള് ആരാ, എന്നെ എന്റെ ക്ലാസ്സിൽ നിന്ന് പുറത്താക്കാൻ, ഇത് അങ്ങനെ വിട്ടാൽ പറ്റില്ല” നീരവ് ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് നടന്നു.” മേ ഐ കം ഇൻ സർ “നീരവ് ഡോറിൽ തട്ടി അനുവാദം വാങ്ങി.” യെസ് കം ഇൻ ” കൃഷ്ണകുമാർ അനുവാദം നൽകി.നീരവ് അകത്തേക്ക് കയറി. അഹ് നീരവ് എത്തിയോ, താൻ ലേറ്റാകുമെന്ന് പറഞ്ഞിട്ട്, നേരത്തേ എത്തിയോ, അമ്മയെ ഡോക്ടറെ കാണിച്ചോ ” അദ്ദേഹം ചോദിച്ചു.
കാണിച്ചു, ആ ഡോക്ടറെ കാണിക്കാൻ തുടങ്ങിയതിൽ പിന്നെ നല്ല വ്യത്യാസമുണ്ട്. മാസമാസം ചെക്കപ്പ് ഉള്ളതുകൊണ്ട് റിസൾട്ടുകൾ പെട്ടെന്ന് അറിയാൻ പറ്റുന്നുണ്ട്. അമ്മയ്ക്കും ഇപ്പോ അസുഖം മാറും എന്ന് തോന്നി തുടങ്ങിട്ടുണ്ട് ” നീരവ് പറഞ്ഞു.” അത് നന്നായി, ആദ്യം മരുന്നിനേയും ഡോക്ടറെയും വിശ്വസിക്കേണ്ടത് രോഗി തന്നെയാണ്, എങ്കിലേ അതുകൊണ്ട് prayogenam ഉണ്ടാവു.
അമ്മ പഴയതുപോലെ ഓടി നടക്കും താൻ നോക്കിക്കോ ” അദ്ദേഹം പറഞ്ഞു.” അതാ എന്റെ ആഗ്രഹവും,അല്ല സർ 8 ബിയിൽ ആരാ പുതിയ ഒരാൾ ഞാൻ ചെന്നപ്പോ, അവിടെ ക്ലാസ്സ് എടുക്കുന്നുണ്ട്” നീരവ് ചോദിച്ചു.
” പുതിയാളോ…….ഓ….. അത് നേത്ര ആയിരിക്കും, ആ കുട്ടി നമ്മുടെ പുതിയ അപ്പോയിന്റ്മെന്റാണ്, ലേഖ ടീച്ചർക്ക് പകരം,തന്നെ കാണാത്തകൊണ്ട് സുകന്യ ടീച്ചർ നേത്രയേ ക്ലാസ്സിലേക്ക് കൂട്ടികൊണ്ട് പോകുന്നത് കണ്ടിരുന്നു ” അദ്ദേഹം പറഞ്ഞു.”നേത്ര…….സർ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, ആ കുട്ടിക്ക് തീരെ മര്യാദ ഇല്ല, കുട്ടികളുടെ മുന്നിൽ വച്ച് തീർത്തും മന്നേഴ്സ് ഇല്ലാതായാണ് എന്നോട് പെരുമാറിയത് “നീരവ് പറഞ്ഞു.” ആര് നേത്രയോ……..ഹേയ് അങ്ങനെ വരാൻ വഴി ഇല്ല, ആ കുട്ടിയെ എനിക്ക് അറിയാടോ, എന്റെ ഫ്രണ്ടിന്റെ മോളാണ് ” അദ്ദേഹം പറഞ്ഞു.” ആരായാലും ആ കുട്ടിക്ക് തീരെ മര്യാദ ഇല്ല, എന്നെ ഇൻസൾട്ട് ചെയ്തു, അതും വന്ന് കയറിയ ദിവസം തന്നെ ” നീരവ് പറഞ്ഞു.
” ഉവ്വോ……തന്നെ മനസ്സിലാകാഞ്ഞിട്ടായിരിക്കും ” അദ്ദേഹം പറഞ്ഞു.” ഹേയ് അല്ല….. മനഃപൂർവം തന്നെയാണ്” നീരവ് പറഞ്ഞു.” ശരി….. നേത്ര വരട്ടെ ഞാൻ ചോദിക്കാം, അത് വരെ താൻ ഒന്ന് kshemikk, അടുത്ത പീരീഡിനുള്ള സമയമായി, താൻ ക്ലാസ്സിലേക്ക് ചെല്ല്, ബാക്കി നേത്ര വന്നിട്ട് സംസാരിക്കാം ” അദ്ദേഹം പറഞ്ഞു. ശരി സർ……… “നീരവ് സ്റ്റാഫ് റൂമിലേക്ക് നടന്ന്
അവള് ആരാണെന്നാണ് അവളുടെ വിചാരം, കാണിച്ചുകൊടുക്കുന്നുണ്ട് ഞാൻ, എന്നോടാ അവളുടെ കളി ” നീരവ് മനസ്സിൽ ഓർത്തു.അടുത്ത പീരിയഡ് ബെൽ അടിച്ചതും, നീരവ് ക്ലാസ്സിലേക്ക് പോയി, നേത്ര മറ്റൊരു ക്ലാസ്സിലേക്കും പോയി.
ആ പീരിയഡ് കഴിഞ്ഞ് ബ്രേക്ക് സമയത്ത് എല്ലാവരും സ്റ്റാഫ്റൂമിൽ എത്തി കഴിഞ്ഞാണ് നേത്ര സ്റ്റാഫ് റൂമിൽ എത്തുന്നത്.
” എങ്ങനെയുണ്ടായിരുന്നു ക്ലാസ്സൊക്കെ ” സുകന്യ ടീച്ചർഅവളുടെഅടുത്തേക്ക്വന്നു.”നന്നായിരുന്നു,വലിയ അലമ്പ് ഒന്നുമില്ലാതെ ഇരിക്കുന്ന കുട്ടികളാണെന്ന് തോന്നുന്നു എല്ലാവരും” നേത്ര പറഞ്ഞു.” നേത്ര ഇതുവരെ 9 സിയിൽ പോയില്ലല്ലോ, അതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്, അവിടെ കൂടെ പോയിട്ട് പറയണം ഇതേ അഭിപ്രായമാണോന്ന് ” സുനിൽ സർ പറഞ്ഞു.അതെന്തുപറ്റി അവര് അത്രക്ക് വികൃതിയാണോ ” നേത്ര ചോദിച്ചു. വികൃതി എന്നൊന്നും പറഞ്ഞാൽ പോരാ, അത്രക്ക് അലമ്പന്മാരാണ്, പിന്നെ അവര് ആകപ്പാടെ അടങ്ങി ഇരിക്കുന്നതും പറഞ്ഞാൽ കേൾക്കുന്നതും നീരവിന്റെ ക്ലാസ്സിലാണ് ” സുകന്യ ടീച്ചർ പറഞ്ഞു.
“നേത്ര നീരവിനെ പരിചയപെട്ടില്ലല്ലോ ” മധു സർ ചോദിച്ചു.നേത്ര ഇല്ലെന്ന് തലയാട്ടി.മധു സർ നീരവിന്റെ അടുക്കലേക്ക് നടന്ന് ചെന്ന് അവന്റെ കസേരയുടെ പുറകിൽ നിന്ന് രണ്ട് തോളുകളിലും കൈ പിടിച്ചു. ഇതാണ് നീരവ്, നമ്മുടെ സ്കൂളിന്റെ ഓൾ ഇൻ ഓൾ.ഇവിടെ ഇവനാണ് എല്ലാം,ആള് പണ്ടത്തെ കലോത്സവ താരമൊക്കെയായിരുന്നു, ഇവനുള്ളകൊണ്ടാണ് നമ്മുടെ സ്കൂൾ മേളകളിലും, സ്പോർട്സിലും ആർട്സിലുമൊന്നും നാണക്കേടാതെ എന്തെങ്കിലും സമ്മാനവുമായി വരുന്നത്.ഇവന് പറ്റിയ ഒരു കമ്പനി ഇല്ലാതെ ഇവൻ ഇവിടെ വിഷമിച്ച് ഇരിക്കുവായിരുന്നു, ബാക്കി ഉള്ള ഞങ്ങളൊക്കെ ഓൾഡ് ജനറേഷൻ അല്ലേ, ഇപ്പോ ഇവന് ഒരു കൂട്ടായി ” മധു സർ പറഞ്ഞു.
മധു സർ നീരവിനെ പരിചയപെടുത്തിട്ടും നീരവ് നേത്രയേ ഒന്ന് നോക്കിയതല്ലാതെ വേറെ ഒന്നും ചോദിച്ചില്ല, നേത്രയുടെ ഭാഗത്തുനിന്നും അങ്ങനെ തന്നെയായിരുന്നു പ്രതികരണം. നിനക്ക് ഇത് എന്തുപറ്റി, രാവിലെ ഒരു എനർജി ഇല്ലല്ലോ” സുനിൽ സർ ചോദിച്ചു. എനിക്ക് ഒന്നും പറ്റിയില്ലേ…….” നീരവ് പറഞ്ഞു”നീരവ് സാറിനെയും നേത്ര ടീച്ചറിനെയും കുമാർ സർ വിളിക്കുന്നു”സ്റ്റാഫ് റൂമിലേക്ക് കയറി വന്ന പ്യൂൺ അശോകൻ പറഞ്ഞു.നീരവിന് കാര്യം അറിയാവുന്നതുകൊണ്ട്, നീരവ് വേഗം തന്നെ കുമാർ സാറിന്റെ റൂമിലേക്ക് നടന്നു,പുറകെ നേത്രയും.അനുവാദം വാങ്ങി ഉള്ളിൽ കയറിയതും കുമാർ സർ അവരോട് ഇരിക്കാൻ ആവിശ്യപെട്ടു.
” നേത്ര നീരവിനോട് മോശമായിട്ട് പെരുമാറി എന്ന ഒരു കംപ്ലയിന്റ് കിട്ടിയല്ലോ ” കുമാർ സർ പറഞ്ഞു.
നേത്ര നീരവിനെ ഒന്ന് നോക്കി.” ഞാൻ ആരോടും മോശമായിട്ട് പെരുമാറിയില്ല സർ, ക്ലാസ്സ് എടുക്കുന്നതിനിടക്ക് അനുവാദം പോലും ചോദിക്കാതെ കയറി വന്നത് നീരവ് സാറാണ്,ഈ പീരിയഡ് എന്റെയാണെന്ന് മാത്രേ ഞാൻ പറഞ്ഞോള്ളൂ “നേത്ര പറഞ്ഞു.കൃഷ്ണകുമാർ നീരവിനെ നോക്കി. പിള്ളേരുടെ മുന്നിൽ വച്ച് പുറത്ത് പോകാൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു, ഞാൻ അവരുടെ അധ്യാപകനല്ലേ,പിന്നെ ഇയാള് ആ ക്ലാസ്സിൽ ഉള്ളത് ഞാൻഅറിഞ്ഞില്ല.അടയ്ക്കാകുരുവി പോലെ ഇരിക്കുന്ന ഇയാളെ അത്രയും പിള്ളേരുടെ ഇടക്ക് എങ്ങനെ കാണാനാ ” നീരവ് പറഞ്ഞു.
അവന്റെ ആ പ്രോയോഗം അവൾക്ക് തീരെ സുഖിച്ചില്ല. ഇപ്പോ ഇയാള് എന്നെ അല്ലേ ഇൻസൾട്ട് ചെയ്തത്, സർ കേട്ടില്ലേ പറഞ്ഞത് അടയ്ക്കാ കുരുവീന്ന് ” നേത്ര പറഞ്ഞു.കൃഷ്ണകുമാർ നീരവിനെ ഒന്ന് നോക്കി.” അത് ഞാൻ പെട്ടെന്ന്……” നീരവ് പറയാൻ തുടങ്ങിയപ്പോഴേക്കും കൃഷ്ണകുമാർ തടഞ്ഞു.
വേണ്ട വേണ്ട……. രണ്ടുപേരുടെയും ഭാഗത്ത് തെറ്റ് ഉണ്ട്, അതുകൊണ്ട് തത്കാലം ഈ വിഷയം നിങ്ങള് അങ്ങ് വിട്, ചുമ്മാ കൊച്ച് പിള്ളാര് കംപ്ലയിന്റ് പറയുന്നപോലെ കംപ്ലയിന്റ് പറയാതെ, രണ്ടുപേരും അധ്യാപകരാണെന്നും, നിങ്ങള് പഠിപ്പിക്കുന്ന കുട്ടികൾ ഇവിടെയുണ്ടെന്നുള്ള ബോധം വേണം രണ്ടാൾക്കും കേട്ടല്ലോ…….,നേത്ര പൊയ്ക്കോളൂ ” കൃഷ്ണകുമാർ പറഞ്ഞതും നേത്ര നീരവിനെ ഒന്ന് നോക്കിട്ട് പുറത്തേക്ക് പോയി.
അവളെ തന്നെ നോക്കി നിന്നിരുന്ന നീരവിന്റെ ചെവിയിൽ കൃഷ്ണകുമാർ പിടിത്തമിട്ടു.
” നാണമുണ്ടോ നിനക്ക് ഇങ്ങനെ കംപ്ലയിന്റ് പറഞ്ഞു വരാൻ, ആ കുട്ടി ഇവിടെ പുതിയതല്ല, നിനക്ക് കുറച്ച് കൂടുതൽ സ്വാതന്ത്ര്യം തരുന്നത്കൊണ്ട് എല്ലാ ഞാൻ സമ്മതിച്ചുതരുമെന്ന് കരുതണ്ട കേട്ടോ” കൃഷ്ണകുമാർ പറഞ്ഞു. ഓ…… കൂട്ടുകാരന്റെ മകള് വന്നപ്പോൾ നമ്മളെ ഒന്നും വേണ്ട, ഇനി എന്തെങ്കിലും പറഞ്ഞു വാ കേട്ടോ ഹെഡ്മാസ്റ്ററെ ” നീരവ് പുറത്തേക്ക് പോയി.അവന്റെ പോക്ക് കണ്ടതും കൃഷ്ണകുമാറിന് ചിരി വന്നു.നീരവ് സ്റ്റാഫ്റൂമിൽ ചെന്നപ്പോഴേക്കും എല്ലാവരും അവരവരുടെ ക്ലാസ്സിലേക്ക് പോയിരുന്നു.നീരവും ക്ലാസ്സിലേക്ക് പോയി.ഉച്ചക്ക് ലഞ്ച് ബ്രേക്കന്റെ സമയത്ത്, സീറ്റിൽ ഇരുന്ന് കുട്ടികളുടെ ബുക്ക് ചെക്ക് ചെയ്യുകയായിരുന്നു നീരവ്, നേത്ര അവനെ കണ്ടതും അവന്റെ അടുത്തേക്ക് ചെന്നു.
” അതേ എന്തെങ്കിലും ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം, അല്ലാതെ കൊച്ചുപിള്ളേര് കംപ്ലയിന്റ് ചെയ്യുന്നപോലെ, കംപ്ലയിന്റ് ചെയ്യുവല്ല വേണ്ടത്.
രാവിലെ ഇവിടെ എല്ലവരും സാറിനെപറ്റി പറഞ്ഞപ്പോ ഞാൻ കരുതി സർ എന്തോ വലിയ സംഭവമാണെന്ന്, പക്ഷെ ഇപ്പോ മനസ്സിലായി അതൊക്കെ വെറും തള്ളാണെന്ന്” നേത്ര പറഞ്ഞുദേ ടീച്ചറെ, ടീച്ചറിന്റെ പണി നോക്ക്,രാവിലെ തൊട്ട് മനുഷ്യന്റെ തലയിൽ കയറുവാണല്ലോ, ഇത്രയും ജാട പാടില്ല ” നീരവ് പറഞ്ഞു. ജാട എനിക്കല്ല, സാറിനാണ്, പിന്നെ എന്തായാലും ഞാൻ ഒരു വർഷത്തേക്ക് ഇവിടെ കാണും, അതുകൊണ്ട് സർ എന്നെ സഹിച്ചേ പറ്റു ” നേത്ര പറഞ്ഞു.
” ഓ…… ആയിക്കോട്ടെ” നീരവ് പറഞ്ഞു.നേത്ര തിരികെ അവളുടെ സീറ്റിലേക്ക് പോയി.കണ്ടാൽ adayekka കുരവിയുടെ അത്രേയുള്ളൂ, നാക്ക് ആണെങ്കിൽ 1.5 മീറ്റർ നീളവും “നീരവ് സ്വയം പറഞ്ഞു.എല്ലാത്തിന്റെയും തുടക്കം അവിടെയായിരുന്നു, ആദ്യം കണ്ടത് പരസ്പരം വഴക്കിട്ടുകൊണ്ടായിരുന്നുവെങ്കിലും പിന്നീട് അങ്ങോട്ട് ആ വഴക്കുകൾ തമാശകളായി മാറി, അധികം വൈകാതെ നല്ല സുഹൃത്തുകളായി മാറുകയും ചെയ്തു.പിന്നീട് എപ്പഴാണ് നീരവേട്ടന്റെ ഉള്ളിൽ ഇഷ്ടം തോന്നി തുടങ്ങിയതെന്ന് അറിയില്ല, തന്നോട് അത് നേരിട്ട് പറഞ്ഞിട്ടുമില്ല.
കൃഷ്ണകുമാർ സാറുവഴി,ആള് തന്നെയാണ് ഈ കല്യാണകാര്യം മുന്നോട്ട് വച്ചത്, എല്ലാവർക്കും നീരവേട്ടനെ കുറിച്ച് പറയുമ്പോൾ ആയിരം നാവായിരുന്നു, അതുകൊണ്ട് തന്നെ അച്ഛന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.
പെണ്ണുകാണാൻ ആള് വരുണ്ടെന്ന് പറഞ്ഞപ്പോ, ഞാൻ മനസ്സുകൊണ്ട് അതിന് തയ്യാറായല്ലായിരുന്നു. പിന്നെ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോ നിന്നുകൊടുത്തു.നീരവേട്ടനും അമ്മയും അളിയനും കൃഷ്ണകുമാർ സാറുംകൂടിയാണ് പെണ്ണ് കാണാൻ വന്നത്.ചായയുമായി ഉമ്മറത്തേക്ക് നടക്കുന്നതുവരെ, നീരവേട്ടനായിരിക്കും പെണ്ണ് കാണാൻ വന്നതെന്ന് ഒരു നിമിഷം പോലും തോന്നിട്ടില്ല.ചായ കൊടുത്ത് മുഖം ഉയർത്തി നോക്കിയപ്പോ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു.വീണ്ടുംഓർമ്മകൾമഴവെള്ളപ്പാച്ചിൽപോലെ ഉള്ളിലേക്ക് കടന്ന് വന്നു, തന്നെ പെണ്ണുകാണാൻ നീരവേട്ടൻ വീട്ടിൽ എത്തിയ ദിവസം.
” നേത്ര നീരവിനെ ഒട്ടും പ്രേതിഷിച്ചില്ലെന്ന് തോന്നുന്നു അല്ലേ ” ചായയുമായി ഞെട്ടിത്തരിച്ചു നിൽക്കുന്ന നേത്രയേ കണ്ടതും കൃഷ്ണകുമാർ സർ പറഞ്ഞു.
അത് കേട്ടതും എല്ലാവരും പൊട്ടിച്ചിരിച്ചു.പക്ഷെ നീരവിന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു, നേത്ര ഇതൊക്കെ എങ്ങനെടുക്കുമെന്നുള്ള ചിന്തയും, നേത്രയുടെ മുഖഭാവങ്ങളും അവന്റെ ആശങ്ക വർധിപ്പിച്ചു. നേത്ര…… ഇതാണ് നീരവിന്റെ അമ്മ രാധാമണി, ഇത് സഹോദരിയുടെ ഭർത്താവ് കലേഷ് ” കുമാർ സർ രണ്ടുപേരെയും നേത്രക്ക് പരിചയപ്പെടുത്തി.നേത്ര അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി സൈഡിലേക്ക് മാറി നിന്നു.
” അപ്പൊ പിന്നെ എങ്ങനാ കാര്യങ്ങൾ” കുമാർ സർ ചോദിച്ചു.” എനിക്ക് രണ്ട് മക്കളാണ് മൂത്തയാൾ നിമിഷ, അവളുടെ വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുണ്ട്, ഇത് അവളുടെ ഭർത്താവ്, ഇവൻ കുവൈറ്റിൽ ജോലി ചെയ്യുന്നു. ഇപ്പോ ലീവിന് വന്നതാ.എന്റെ ഭർത്താവ് മരിക്കുമ്പോൾ നിമിഷക്ക് പതിനഞ്ചും, നീരവിന് ഒൻപതും വയസ്സായിരുന്നു.
അവിടെന്ന് വളരെ കഷ്ടപ്പെട്ടാണ് ഞാൻ ഇവരെ വളർത്തിയത്, മോളെ നഴ്സിംഗ് പഠിപ്പിച്ചു, ഇവൻ പിന്നെ സ്വന്തം കഴിവുംകൊണ്ട് നേടിയതാണ് എല്ലാം, പഠിക്കുമ്പോൾ തൊട്ട് എന്റെ കുഞ്ഞ് ഓരോ ജോലികൾ ചെയ്യുമായിരുന്നു,എന്നെ സഹായിക്കാൻ.
നിമിഷയുടെ വിവാഹവും മറ്റ് കാര്യങ്ങളും എല്ലാം നോക്കിയത് ഇവനാണ്.ഇവന് വേണ്ടി ഒന്നും ഇതുവരെ എന്റെ കുഞ്ഞ് ചെയ്തിട്ടില്ല, എല്ലാം എനിക്കും ഇവന്റെ ചേച്ചിക്കും വേണ്ടിട്ടാണ്.
ആദ്യമായിട്ടാണ് ഇവൻ എന്നോട് ഒരു കാര്യം ആവിശ്യപെടുന്നത്, അത് ഈ മോൾടെ കാര്യമാണ്, കേട്ടപ്പോ എനിക്ക് സന്തോഷമായി, ഇപ്പോൾ നേരിൽ കണ്ടപ്പോ എന്റെ മനസ്സും നിറഞ്ഞു.
ഇവന്റെ ഇഷ്ടം മാത്രേ ഞാൻ നോക്കുന്നോളൂ, ഞങ്ങക്ക് ഈ കുട്ട്യേ മാത്രം തന്നാൽ മതി.
ആകെ ഒരു കാര്യം മാത്രേ എനിക്ക് പറയാൻ ഉള്ളൂ, കലേഷ് തിരിച്ച് കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് വിവാഹം നടത്തണമെന്നുണ്ട്, പിന്നെ എനിക്കും ആരോഗ്യം അത്ര പന്തിയല്ല” രാധാമണി പറഞ്ഞു.
” അതിപ്പോ പെട്ടെന്ന്………….. ” വേണു എല്ലാവരെയും നോക്കി.നീരവിന്റെ ശ്രദ്ധ മുഴുവൻ നേത്രയിൽ ആയിരുന്നു, അവളുടെ മുഖത്തെ അസ്വസ്ഥത അവന്റെ ചങ്കിടിപ്പ് കൂട്ടികൊണ്ടിരുന്നു. എനിക്ക് ഒരു കാര്യം പറയാനുണ്ട് ” അവര് സംസാരിക്കുന്നതിനിടയിൽ കയറി നീരവ് പറഞ്ഞു.
എല്ലാവരുടെയും ശ്രദ്ധ നീരവിലേക്കായി.എനിക്ക് നേത്രയോട് ഒന്ന് സംസാരിക്കണം ” നീരവ് പറഞ്ഞു.
നീരവിന്റെ ആവിശ്യം കേട്ടതും എല്ലാവരും നീരവിനെ അതിശയത്തോടെ നോക്കി. നിങ്ങള് എന്നും കാണുന്നവരല്ലേ പിന്നെ എന്താ പുതിയതായി സംസാരിക്കാൻ ” കലേഷ് ചോദിച്ചു. അത് സാരില്ല കലേഷ്, ഇതിനിടയിൽ അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ, ഇനി നമ്മള് അത് തെറ്റിച്ചെന്ന് വേണ്ട, നീരവ് ചെല്ല്, നേത്രയോട് സംസാരിക്ക് ” കുമാർ സർ പറഞ്ഞു.
നീരവ് എഴുന്നേറ്റ് പുറത്തേക്ക് പോയി, വേണുവിനെ ഒന്ന് നോക്കിയ ശേഷം നേത്രയും പുറത്തേക്ക് നടന്നു.മുറ്റത്തിന്റെ അറ്റത്തെ അത്തിമര ചുവട്ടിൽ നേത്രയേ കാത്ത് അക്ഷമനായി നിലക്കുകയായിരുന്നു നീരവ്, നേത്ര അടുത്ത് എത്തിയതും അവൻ അവൾക്ക് അഭിമുഖമായി നിന്നു. എടൊ താൻ ഒട്ടും പ്രതീക്ഷിച്ചുകാണില്ലെന്ന് എനിക്ക് അറിയാം, ഞാൻ തനിക്ക് ഒരു സൂചന പോലും തന്നിരുന്നില്ലല്ലോ” നീരവ് സംസാരത്തിന് തുടക്കമിട്ടു.എന്നാലും ഇത് മോശമായിപ്പോയി മാഷേ, എന്നോട് ഇത് നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഞാൻ മറുപടി അപ്പോഴേ തരില്ലായിരുന്നോ, ഇത്രയും പേരെ വെറുതെ ബുദ്ധിമുട്ടികണമായിരുന്നോ ” നേത്ര ചോദിച്ചു.താൻ എന്താ പറഞ്ഞുവരുന്നേ,തനിക്ക് എന്നെ ഇഷ്ടമല്ലേ ” നീരവ് ചോദിച്ചു. ഞാൻ പറയാൻപോകുന്ന കാര്യം കേട്ട് മാഷ്ക്ക് ഒന്നും തോന്നരുത് ” നേത്ര പറഞ്ഞു.അവളുടെ വാക്കുകൾ അവന്റെ ചങ്കിൽ തീകോരി ഇട്ടു.
തുടരും

by