രചന : ശ്രീനിധി
അദ്രി ഹോട്ടലിൽ എത്തിയപ്പോൾ അവന്റെ റൂം ലോക്ക്ഡ് ആയിരുന്നു, കൈയിൽ ഇരുന്ന കീ ഉപയോഗിച്ച് റൂം തുറന്ന് അവൻ അകത്തേക്ക് കയറി.ഫോൺ എടുത്ത് ചാർജിൽ ഇട്ട് ഒന്ന് ഫ്രഷായി വന്നു.റീസെപ്ഷനിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്ത, അദ്രി ഫോൺ എടുത്ത് ജോയലിനെ വിളിച്ചു.
വണ്ടി ഓടിക്കുന്നതിനിടയിലാണ് ജോയലിന് അദ്രിയുടെ കോൾ വരുന്നത്അദ്രിയുടെ കോൾ ആണെന്ന് കണ്ടതും ജോയൽ കോൾ അറ്റൻഡ് ചെയ്തു. എടാ പന്ന നാറി…….. നീ എവിടെ പോയി കിടക്കുവായിരുന്നു, ഇന്നലെ മുഴുവൻ നിന്നേ അന്വേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല” ജോയൽ ചൂടായി.
” ഞാൻ ഇവിടെ അടുത്ത് ഉണ്ടായിരുന്നു, നീ ക്ഷമിക്ക് ഇന്നലത്തെ ഒരു മൂഡിൽ എനിക്ക് ഇങ്ങോട്ട് പോരാൻ തോന്നിയില്ല, ഫോണും ഓഫായി പോയി ” അദ്രി പറഞ്ഞു.” ഏത് ബാറിലായിരുന്നു ഇന്നലെത്തെ സേവ” ജോയൽ ചോദിച്ചു. എടാ അത് പിന്നെ…….. ” അദ്രി പറയാൻ തുടങ്ങിയതും ജോയൽ ഇടക്ക് കയറി. നീ പറയാൻ ബുദ്ധിമുട്ടണ്ട, ഞാൻ നേരിട്ട് ചോദിച്ചോളാം, നീ ഇപ്പോ എവിടെയാണ് ” ” ഞാൻ റൂമിലെത്തി, നീ എവിടെയാണ് ” അദ്രി ചോദിച്ച ഞാൻ പുറത്തേക്ക് ഇറങ്ങിയതാ, മഹി…… ” ജോയൽ മഹിയെക്കുറിച്ച് പറയാൻ തുടങ്ങിയത് മഹി അവനെ വിലക്കി.
എന്താടാ…….. മഹിക്ക് എന്താ ” അദ്രി തിരക്കി.
അല്ല മഹി എന്നെ വിളിച്ചിരുന്നു……. നിന്നേ വിളിച്ചിരുന്നോ….”ജോയൽ പെട്ടെന്ന് കാര്യം മാറ്റി.ഇല്ല ഫോൺ ഓഫ് ആയിരുന്നു, ഇനി അവന്റെ വായിലിരിക്കുന്നതും കേൾക്കേണ്ടി വരും അല്ലേ, നീ എല്ലാം കൃത്യമായിട്ട് എത്തിച്ച് കാണുമായിരിക്കുവല്ലോ ” അദ്രി ചോദിച്ചു.പിന്നെ ഉറപ്പായിട്ടും, നിനക്ക് ഉള്ളത് നേരിട്ട് തന്നെ വാങ്ങിച്ചോ ” ജോയൽ പറഞ്ഞു.”ഓ ആയിക്കോട്ടെ……………..നീ എപ്പഴാ വരുന്നേ” അദ്രി തിരക്കി. ഉടനെ എത്താം……. ഞാൻ ഇപ്പോ ഇങ്ങ് ഇറങ്ങിയതേ ഉള്ളൂ ” ജോയൽ പറഞ്ഞു.
” ശരി…….. ഇന്നലെ ശരിക്ക് ഉറങ്ങാൻ പറ്റിയില്ല, അതുകൊണ്ട് തല വെട്ടി പോളക്കുന്ന വേദന , ഞാൻ ഒന്ന് കിടക്കാൻ പോവാ ” അദ്രി പറഞ്ഞു.
അഹ് കാണും…… നല്ല വേദന കാണും, ഇന്നലെ മൂക്കറ്റം വലിച്ച് കയറ്റി കാണുമല്ലോ, അതിന്റെ ക്ഷീണം കാണും, ഞാൻ ഒന്നും പറയുന്നില്ല നീ ഫോൺ വെച്ചോ “ജോയൽ ഫോൺ കട്ട് ചെയ്ത് മഹിയെ നോക്കി.”നീ എന്താടാ ഇങ്ങനെ നോക്കുന്നേ” മഹി ചോദിച്ചു.അല്ല ഞാൻ ആലോചിക്കുവായിരുന്നു, അദ്രിക്ക് ഈ ലോകത്ത് പേടിയുള്ള ഒരേയൊരാള് നീയാണല്ലോന്ന് ” ജോയൽ പറഞ്ഞു.
” ആരെങ്കിലും പേടി വേണ്ടി, അവന്റെ അസുഖം ഞാൻ മാറ്റി കൊടുക്കുന്നുണ്ട്,അവൻ ഇനിയും ഇങ്ങനെ ഒരു ലക്ഷ്യവുമില്ലാതെ, മുന്പോട്ട് പോയാൽ ശരിയാവില്ല, എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കിയെ പറ്റു” മഹി പറഞ്ഞു. ഇനി അപ്പോ എങ്ങോട്ടാ……?റൂമിലേക്കാണോ” ജോയൽ ചോദിച്ചു.” വേണ്ട…….. അവൻ അവിടെ എത്തീട്ടുണ്ടെന്ന് അറിഞ്ഞില്ലേ, നമുക്ക് ഒരാളെ കാണാൻ ഉണ്ട്, ആളെ കണ്ടിട്ട് റൂമിലേക്ക് പോവാം ” മഹി പറഞ്ഞു. ആരെയാടാ…….” ജോയൽ തിരക്കി നീ വണ്ടി വിട്, ഞാൻ പറയാം…….. ” മഹി പറഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നേത്ര കണ്ണുകൾ തുറക്കുമ്പോൾ അവൾ മുറിയിൽ തനിച്ചായിരുന്നു.ബെഡിൽനിന്ന് എഴുന്നേറ്റ് ഡ്രസ്സ് മാറി താഴേക്ക് ചെല്ലുമ്പോൾ സുരേഷും ആദിയും വേണും ഋഷിയും കൂടെ ഉമ്മറത്ത് ഇരുന്ന് സംസാരിക്കുവായിരുന്നു.അവൾ അടുക്കളയിലേക്ക് നടന്നു.അവിടെ ശിവയും ശ്രീജയും ഗോപികയും ഉണ്ടായിരുന്നു.നേത്രയേ കണ്ടതും ശിവ അവളുടെ അടുത്തേക്ക് വന്നു. ചേച്ചി നല്ല ഉറക്കത്തിലായതുകൊണ്ടാണ് ആരും ശല്യം ചെയ്യാതിരുന്നത്,നന്നായി ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ ആള് അങ്ങ് ഉഷാറായാല്ലോ ” ശിവ പറഞ്ഞു.
നേത്ര ശിവയെ ഒന്ന് ചിരിച്ചു കാണിച്ചു. അമ്മ പോയോ……. ” നേത്ര ചോദിച്ചു.നീരവേട്ടന്റെ അമ്മ പോയിട്ട് കുറച്ച് സമയമായി, അമ്മ ചേച്ചിയെ വിളിച്ചോളാമെന്ന് പറഞ്ഞു ” ശിവ പറഞ്ഞു.മോളെ ദാ ഈ ഇഡലി കഴിക്ക്, ഇന്നലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ ” അടുക്കളയിലെ കുഞ്ഞ് മേശയിലേക്ക് പാത്രം വച്ചുകൊണ്ട് ശ്രീജ പറഞ്ഞു.”പാത്രം നോക്കി നില്കാതെ ഇങ്ങോട്ട് ഇരിക്ക് “ശിവ അവളെ പിടിച്ചു കസേരയിൽ ഇരുത്തി. നിങ്ങള് എല്ലാവരും കഴിച്ചോ ” നേത്ര തിരക്കി. കഴിച്ചു…….ഇനി ചേച്ചി കൂടെ ബാക്കിയൊള്ളു……ഇത് കഴിച്ചിട്ട് കുറച്ച് സമയം കൂടി പോയി കിടന്നോ, ഒന്ന് റസ്റ്റ് എടുക്കുന്നത് നല്ലതാ……. ” ശിവ പറഞ്ഞു. എനിക്ക് കുഴപ്പമൊന്നുമില്ല ശിവ, ഒന്ന് കിടന്നപ്പോ ക്ഷീണം പോയി” നേത്ര പറഞ്ഞു.അതൊക്കെ നമുക്ക് തീരുമാനിക്കാം, തത്കാലം ആഹാരം കഴിക്ക് ” ശിവ അവളുടെ അടുത്തിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
“ഇത് ഏത് അമ്പലമാണ്, ഇവിടെയാണോ നീ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞത് ” ജോയൽ തിരക്കി. അതേ……….നീ വാ……… ” മഹി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.അവൻ ഇറങ്ങിയതിന്റെ പിന്നാലെ ജോയലും ഇറങ്ങി.മഹി ഫോൺ എടുത്ത് സംസാരിച്ചുകൊണ്ട് മുൻപിൽ നടന്നു.ജോയൽ അവന്റെ പിറകിലും.അവരും രണ്ടും ആരുമരച്ചുവട്ടിൽ എത്തുമ്പോൾ അവരെ കാത്ത് സേതുമാധവനും മുരളിയും അവിടെ ഉണ്ടായിരുന്നു.
രണ്ടുപേരെയും കണ്ടപ്പോൾ ജോയൽ മഹിയെ ഒന്ന് നോക്കി.മഹി അവനെ നോക്കി ചിരിച്ചു.
“നീ എപ്പോ എത്തി മഹി ” മുരളി ചോദിച്ചു. ഞാൻ എയർപോർട്ടിൽനിന്ന് വരുന്ന വഴിയാണ് ” മഹി പറഞ്ഞു.” മുത്തശ്ശാ………. “മഹി സേതുവിനെ കെട്ടിപിടിച്ചു. വേണ്ട മഹി…….. അധികം സ്നേഹപ്രകടനങ്ങളൊന്നും വേണ്ട.നീ എത്രനാളായി ഇങ്ങോട്ട് ഒന്ന് വന്നിട്ട്” സേതു ചോദിച്ചു. മനഃപൂർവം വരാതിരുന്നതാണ്, നാടിനോടും നാട്ടിലുള്ളവരോടും എന്തോ വല്ലാത്ത ഒരു വെറുപ്പായി പോയി” മഹി പറഞ്ഞു.”നീ എന്തിനാ മഹി ഞങ്ങളെ കാണണമെന്ന് പറഞ്ഞത് ” മുരളി തിരക്കി.
“നിങ്ങളോട് രണ്ടുപേരോടും കുറച്ച് സംസാരിക്കാനുണ്ട്,ഇന്നലെ നടന്ന കാര്യങ്ങളൊക്കെ ജോയല് പറഞ്ഞ് എനിക്ക് നന്നായി അറിയാം. അതിന് ഒരു തീരുമാനം ഉണ്ടാക്കണ്ടേ,വീണ്ടും വീണ്ടും അദ്രിയെ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരനായി കാണാൻ ഞങ്ങൾക്ക് ഇനി പറ്റില്ല,അദ്രിയോട് എല്ലാർക്കുമുള്ള വെറുപ്പ് മാറണം, അവനെ പഴയപോലെ എല്ലാവരും സ്നേഹിക്കണം അതിലുപരി അവന് ഒരു നല്ല ജീവിതമുണ്ടാവണം ” മഹി പറഞ്ഞു. നീ ഇപ്പോ ഈ പറഞ്ഞതൊക്കെ നടക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട് മഹി, അവന്റെ അമ്മയടക്കം തെറ്റിദ്ധാരണയുടെ പേരിൽ അവനെ വെറുക്കുന്നത് ഇനിയും നിശബ്ദനായി കണ്ട് നിൽക്കാൻ എനിക്ക് പറ്റില്ല.അവനും വേണം നല്ലയൊരു ജീവിതം.പക്ഷെ എങ്ങനെ…..?
അതാണ് എനിക്ക് അറിയാത്തത് ” മുരളി പറഞ്ഞു.
” അതിന് ഒരു വഴിയുണ്ട്, അതിന് വേണ്ടിയാണ് ഞാൻ ഇത്രപെട്ടെന്ന് ഇങ്ങോട്ട് എത്തിയത്, ഈ അവസരം കൈവിട്ട് കളഞ്ഞാൽ ഇനി ഒരുപക്ഷെ ഒരിക്കലും അദ്രിയുടെ നിരപരാധിത്വം തെളിയിക്കാൻ നമുക്ക് പറ്റിയെന്ന് വരില്ല, അവന് ഒരു ജീവിതം ഉണ്ടാക്കിക്കൊടുക്കാനും ഇത് തന്നെയാണ് പറ്റിയ അവസരം ” മഹി പറഞ്ഞു. നീ എന്താ മോനെ ഉദ്ദേശിക്കുന്നത് ” സേതു ചോദിച്ചു. ഇന്നലെ നടന്നതൊക്കെ വച്ച് നോക്കുമ്പോൾ അത് ആരോ അദ്രിയെ കുടുക്കാൻ വേണ്ടി നന്നായി പ്ലാൻ ചെയ്ത പണിയാണ്, അവൻ അതൊന്നും അറിയാതെ അതിൽ ചെന്ന് ചാടുകയും ചെയ്തു.അവരുടെ പ്ലാനിങ് പോലെ അദ്രിയെ നല്ല വൃത്തിക്ക് നാറ്റിക്കാനും പറ്റി.
പക്ഷെ ആ കൂട്ടത്തിൽ അവര് നമ്മുക്ക് ഒരു ഉപകാരം കൂടി ചെയ്തിട്ടുണ്ട്” മഹി എല്ലാവരെയും നോക്കി.മഹി എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാൻ എല്ലാവരും അവന്റെ മുഖത്തേക്ക് നോക്കി.നേത്ര…………ഋഷിയുടെ സഹോദരി…….ആ കുട്ടിയാണ് നമ്മുടെ കൈയിൽ കിട്ടിരിക്കുന്ന ലക്കി കാർഡ്, എടുചാട്ടത്തിന്റെ പുറത്താണെങ്കിലും അദ്രി ഇന്നലെ അവളുടെ കഴുത്തിൽ താലി കെട്ടിയത് നന്നായി ” മഹി പറഞ്ഞു.നേത്ര മോളോ……….?നീ എന്താ മഹി ഉദ്ദേശിക്കുന്നത്, എനിക്ക് മനസ്സിലാവുന്നില്ല ” മുരളി പറഞ്ഞു.
” ഇന്നലെ അദ്രിയോടൊപ്പം അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടത് നേത്രയേ ആയതുകൊണ്ടും, അവൻ നേത്രയുടെ കഴുത്തിൽ താലി കെട്ടിയതുകൊണ്ടും അങ്ങനെ അറുത്തു മുറിച്ച് ഒരു തീരുമാനം എടുക്കാൻ രണ്ടുവീട്ടുകാർക്കും പറ്റില്ല. ആ അവസരമാണ് നമ്മള് മുതലെടുക്കണ്ടത്.നിങ്ങള് രണ്ടാളും കൂടി എങ്ങനെങ്കിലും മുത്തശ്ശിയെ പറഞ്ഞു മനസ്സിലാക്കി അവരുടെ ബന്ധം നിലനിർത്തണം” മഹി പറഞ്ഞു.” മഹി…….നീ പറഞ്ഞതുപോലെ ആ ബന്ധം നിലനിന്ന് പോകണമെന്ന്തന്നെയാണ് എന്റെയും ആഗ്രഹം.നേത്ര നല്ല കുട്ടിയാണ്, എന്റെ അദ്രിക്ക് അവളെപ്പോലെ ഒരു കുട്ടി തന്നെയാണ് കൂട്ടായി വരണ്ടത്.
പക്ഷെ മോനെ……. ഇന്നലെ അദ്രി അപ്പോഴത്തെ ദേഷ്യത്തിന് എടുത്തുചാടി ചെയ്തതല്ലേ അത്, നേത്രയും മനസ്സുകൊണ്ട് അതൊന്നും അംഗീകരിച്ചിട്ടില്ല, അങ്ങനെയുള്ളപ്പോൾ ഈ ബന്ധം നിലനിലകുമെന്ന് മഹിക്ക് തോന്നുന്നുണ്ടോ ” മുരളി ചോദിച്ചു.”അവിടെയാണ് നിങ്ങള് ഇടപെടണ്ടത്, ഇരു വീട്ടുകാരെക്കൊണ്ടും അങ്ങനെ ഒരു തീരുമാനം എടുപ്പിക്കണ്ടത് നിങ്ങളുടെ രണ്ടുപേരുടെയും ഉത്തരവാദിത്വമാണ്.അദ്രി അവന്റെ പൂർണ്ണസമ്മതത്തോടെ ഒരു വിവാഹം കഴിക്കുമെന്ന് അമ്മാമ്മക്ക് തോന്നുന്നുണ്ടോ. അവന്റെ മനസ്സിൽ ധനുവാണ്.ധനുവിനെ മറന്ന് അവൻ വേറെ ഒരു ജീവിതത്തിലേക്ക് പോവില്ല, അങ്ങനെയുള്ളപ്പോ ഇങ്ങനെ മാത്രേ നമുക്ക് അവനെ ഒരു ബന്ധത്തിൽ തളിച്ചിടാൻ പറ്റു. ഇത് അവൻ സ്വയം ചെയ്തതുകൊണ്ട്, കൂടുതൽ ഒഴിഞ്ഞുമാറാൻ അവന് പറ്റില്ല.
പിന്നെ അവൻ എന്തെങ്കിലും പറഞ്ഞാലും അവനെ സമ്മതിപ്പിക്കുന്ന കാര്യം എനിക്ക് വിട്ടേക്ക്.നിങ്ങള് രണ്ടാളുംകൂടി തറവാട്ടിലും നേത്രയുടെ വീട്ടിലും കാര്യങ്ങൾ സംസാരിച്ച് നമ്മൾ ഉദ്ദേശിക്കുന്ന ട്രാക്കിലേക്ക് കൊണ്ടുവരണം.ഈ വിവാഹത്തോടെ അവനെ ഇവിടെ തറവാട്ടിൽ തന്നെ പിടിച്ചു നിർത്തണം.അവനെ ലക്ഷ്യം വച്ച് പറക്കുന്ന ശത്രു ഇവിടെയാണ് ഉള്ളത്.അതുകൊണ്ട് കളികൾ തുടങ്ങേണ്ടത് ഇവിടെ നിന്നാണ്, അവന്റെ നിരപരാധിത്വം തെളിയേണ്ടത് ഇവിടെയാണ്, അവനെ വെറുക്കുന്നവരുടെ മുന്നിൽ ” മഹി പറഞ്ഞു.
” തറവാട്ടിൽ പ്രഭയോടെ കാര്യങ്ങൾ അവതരിപ്പിച്ചു അവളെ സമ്മതിപ്പിക്കാൻ എനിക്ക് പറ്റും, പക്ഷെ നേത്രയുടെ വീട്ടുകാരുടെ തീരുമാനത്തിൽ നമുക്ക് ഇടപെടാൻ പരിമിതികൾ ഇല്ലേ, എന്തൊക്കെ പറഞ്ഞാലും അദ്രിയുടെ പേരിൽ ഉള്ളത് അത്ര ചെറിയ കുറ്റമല്ല, അവര് സമ്മതിക്കില്ലെന്ന് പറഞ്ഞാൽ അവരെ ഒന്ന് നിർബന്ധിക്കാൻ പോലും നമുക്ക് കഴിയില്ല, തറവാട്ടിലുള്ളവര് പോലും അതിന് മുതിരില്ല ” സേതു പറഞ്ഞു. മുത്തശ്ശൻ പറഞ്ഞത് എനിക്ക് മനസ്സിലാവുന്നുണ്ട്, അത് നമ്മുടെ കൈയിൽ അല്ലെന്ന് എനിക്കും അറിയാം, പക്ഷെ മാക്സിമം ശ്രമിക്കണം, ഈ ഒരു അവസരം കൈവിട്ട് പോയാൽ പിന്നെ അദ്രിയെ ഇവിടെ പിടിച്ച് നിർത്താനോ സത്യം തെളിക്കാനോ പറ്റിയെന്ന് വരില്ല. ഇത് നമ്മുടെ ആദ്യത്തെയും അവസാനത്തെയും ശ്രമമാണ് ” മഹി പറഞ്ഞു.
” നമുക്ക് ഒന്ന് ശ്രമിച്ച് നോക്കാം അമ്മാമ്മേ, എന്റെ മനസ്സ് പറയുന്നു എല്ലാം നടക്കുമെന്ന്, അല്ലെങ്കിൽ പിന്നെ ഇന്നലെ അങ്ങനെയൊക്കെ സംഭവിക്കുമോ,
ഒരുപക്ഷെ നേത്രയിലൂടെ ആവും അവനൊരു പുനർജ്ജന്മം കിട്ടുക, എന്റെ കുട്ടിയെ രക്ഷിക്കാൻ ദൈവം നേത്രയേ നമുക്ക് തന്നതായിക്കൂടെ, ഇല്ലെങ്കിൽ ഇന്നലെ ആ അമ്പലമുറ്റത്ത് വച്ച് അദ്രിക്ക് അവളെ താലി ചാർത്താൻ തോന്നുവോ ” മുരളി ചോദിച്ചു.
” അത് തന്നെയാണ് എനിക്കും പറയാനുള്ളത്, എല്ലാം ഒരു നിമിത്തമാണ്. തെറ്റ് ചെയ്യാതെ പഴി ഏൽക്കേണ്ടി വന്നിട്ടും, അവൻ ആരെയും കുറ്റപ്പെടുത്തിട്ടില്ല. എല്ലാം വിധിയാണെന്ന് സമാധാനിച്ചു,സ്വയം ശിക്ഷിക്കുക മാത്രേ ചെയ്തിട്ടുള്ളു.അമ്മയും ശിവയുമടക്കം അവനെ തള്ളി പറഞ്ഞിട്ടും, അവരോട് പോലും അവൻ സ്വയം ന്യായീകരിക്കാൻ പോലും തയ്യാറായിട്ടില്ല, ധനുവിനെ നഷ്ടപെട്ടത് അവൻ കാരണമാണെന്ന് സ്വയം പഴി ഏറ്റെടുത്ത ഏഴ് കൊല്ലം അവൻ ശിക്ഷ അനുഭവിച്ചു.അവിടെന്ന് ഇറങ്ങിട്ടും സ്വയം നശിക്കാൻ ശ്രമിച്ചതല്ലാതെ അവൻ ആരോടും ഒന്നിന്നും പോയിട്ടില്ല. സ്വന്തമായിരുന്നതെല്ലാം കയ്യെത്തി പിടിക്കാൻ പറ്റുന്ന ദൂരത്ത് ഉണ്ടായിട്ട് പോലും അവൻ ഒന്നിന്നും ശ്രമിച്ചില്ല.
അങ്ങനെയുള്ള അവനെ ഇനിയും വേട്ടയാടാൻ ഞങ്ങള് സമ്മതിക്കില്ല, ജീവൻ ഉണ്ടെങ്കിൽ ഇതിന്റെ പിന്നിൽ ഉള്ളവരെ കണ്ടു പിടിക്കും, അവന്റെ കാൽക്കൽ കൊണ്ടു ചെന്ന് ഇടും ” ജോയൽ പറഞ്ഞു.അതേ അമ്മാമ്മേ ഇനി അദ്രിയുടെ മറവിൽ ആരും മാന്യന്മാരായി നിൽക്കണ്ട. അതുകൊണ്ട് എത്രയും വേഗം ഈ പറഞ്ഞ കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കണം. ബാക്കി എന്നിട്ട് നോക്കാം ” മഹി പറഞ്ഞു.സന്തോഷമുണ്ട് മക്കളെ നിങ്ങള് അവനെ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.എന്റെ കുട്ടിയെ ചേർത്ത് പിടിക്കാൻ എന്നും നിങ്ങള് ഉണ്ടാവുമെന്ന് എനിക്ക് അറിയാം.
മഹി പറഞ്ഞതുപോലെ തന്നെ എല്ലാം ചെയ്യാം,
ദൈവം നമ്മുടെ കൂടെ ഉണ്ടാവും. ഒരു തെറ്റും ചെയ്യാതെ എന്റെ കുട്ടി അനുഭവിച്ചതിന് ഒരു പരിഹാരം ഉണ്ടാവണം. ഞങ്ങള് അമ്മയോട് സംസാരിച്ചിട്ട് മഹിയെ വിളിക്കാം ” മുരളി പറഞ്ഞു.
പ്രഭയെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം, നീ ധൈര്യമായിട്ട് ചെല്ല് മഹി ” സേതു പറഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നേത്ര കഴിച്ച് എഴുന്നേറ്റതും ശിവ അവളെ ഉന്തി തള്ളി റൂമിലേക്ക് വിട്ടു.ശ്രീജയും ശിവയും ഒരുപോലെ പറഞ്ഞതും ശിവ റൂമിലേക്ക് നടന്നു.റൂമിൽ ചെന്ന് അഴിച്ചിട്ടിരുന്ന മുടി ഒതുക്കി കെട്ടി വെയേക്കുമ്പോഴാണ് മുടിയിൽ കുരങ്ങി കിടക്കുന്ന ചെയിൻ അവളുടെ ശ്രദ്ധയിൽ പെട്ടത്.
അവൾ ആ ചെയിൻ കൈയിൽ എടുത്തു.
ത്രിശൂലത്തിന്റെ ലോക്കറ്റ് കെട്ടിയ ചെയിൻ ആയിരുന്നു അത്.ഇതാരുടെയാണ്……..
ഇതുവരെ കണ്ട് പരിചയം ഇല്ലല്ലോ ” നേത്ര സ്വയം ചോദിച്ചു.
അപ്പോഴാണ് ഇന്നലെ അവളുടെ കൈയിൽ അദ്രി പിടിച്ചപ്പോൾ അവന്റെ കൈയിലെ ചെയിൻ അവക്തമായി കണ്ടത് അവളുടെ മനസ്സിലേക്ക് വന്നത്. ഇത് അയാളുടേതാണെന്ന് തോന്നുന്നു, പക്ഷെ ഇത് എങ്ങനെ……… അയാള് എങ്ങനെയാണ് ഇത്ര കൃത്യമായി ഇന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്, ശിവ പറയുന്നതുപോലെ അയാൾ അത്ര മോശക്കാരനാണോ……?ഇന്നലെ അയാൾ തന്നെ ആയിരിക്കുമോ എന്നെ ബോധം കെടുത്തി കൊണ്ടുപോയത്.എന്റെ അനുവാദം ഇല്ലാതെ എന്റെ കഴുത്തിൽ താലി കെട്ടിയത് എന്തിനായിരിക്കും. എന്താണ് അയാളുടെ ഉദ്ദേശം.
ഒന്നും മനസ്സിലാവുന്നില്ലല്ലോ………
അയാളുടെ മനസ്സിൽ ഇനി എന്ത് ഉദ്ദേശം ഉണ്ടെങ്കിലും അതൊന്നും നടക്കാൻ പോണില്ല, ബലമായി കെട്ടിയ ഒരു താലിയുടെ പേരിൽ നേത്ര അയാളുടെ മുന്നിൽ താഴ്ന്നു കൊടുക്കില്ല.ആരോടൊക്കെയോ ഉള്ള വാശിക്ക് എന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ എന്റെ മാനസികാവസ്ഥയെപ്പറ്റി അയാൾ എന്താ ചിന്തിക്കാതിരുന്നത്.അയാളെ പോലെ ഒരുത്തനെ ഇതിന് മുൻപ് കണ്ടിട്ടില്ല, സ്വന്തം ഭാഗം ജയിക്കാൻ എന്തും ചെയ്യാൻ മടില്ലാത്ത ഒരുത്തൻ” നേത്ര മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്നു.
തുടരും

by