ഹിമകണമായി : ഭാഗം 27

രചന : ശ്രീനിധി

” എഫ് ഐ ആറിന്റെ കോപ്പി ഞാൻ തരാം.
പക്ഷെ വക്കിലെ അതുകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല, അവന് എതിരെയുള്ള തെളിവുകൾ സ്ട്രോങ്ങാണ്.ആ കുട്ടിയുടെ ആത്മഹത്യക്ക്‌ ഇവൻ തന്നെയാണ് കാരണമെന്ന് ഏകദേശം ധാരണ കിട്ടിട്ടുണ്ട്.ഇവര് തമ്മിൽ ഇഷ്ടത്തിലാണെന്ന് ഉള്ളതിന് ഒരുപാട് സാക്ഷികൾ ഉണ്ട്, പിന്നെ ഇവന്റെ സിസ്റ്റർ തന്നെ ഇവന് എതിരെ മൊഴി തന്നിട്ടുണ്ട്.
ഇവന്റെ ഒരു ഹിസ്റ്ററി ചെക്ക് ചെയ്തപ്പോൾ ഇത് ഇവന്റെ സ്ഥിരം പരുപാടിയാണെന്നുംമനസ്സിലായിട്ടുണ്ട്. ബാക്കി ഒക്കെ കസ്റ്റഡിയിൽ കിട്ടിയ ശേഷം ഈസിയായിട്ട് തെളിക്കാൻ ഉള്ളതെ ഉള്ളൂ.
പിന്നെ ഒരു ഇൻഫർമേഷനും കൂടി തരാം, ഇപ്പോ കിട്ടിയതേ ഉള്ളൂ.

ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നു. അതുകൊണ്ട് കേസ് ഒന്നുടെ സ്ട്രോങ്ങ്‌ ആവും ” ഓഫീസർ പറഞ്ഞു.
കേട്ടത് വിശ്വസിക്കാൻ പറ്റാതെ മഹി തറഞ്ഞിരുന്നുപോയി. ധനു…….. ” മഹിക്ക് എല്ലാം കീഴ്മീൽ മറിയുന്നതുപോലെ തോന്നി.പിന്നെ അയാള് പറഞ്ഞതൊന്നും മഹി കേട്ടില്ല, മഹിയുടെ മനസ്സ് മുഴുവൻ ധനുവായിരുന്നു.ധനു………. അവൾക്ക് ശരിക്കും എന്താ സംഭവിച്ചേ…….?
എന്തായാലും അദ്രിയോടുള്ള വെറും തെറ്റിദ്ധാരണയുടെ പേരിലല്ല അവള് ആ അബദ്ധം കാണിച്ചത്. അവൾക്ക് മറ്റെന്തോ സംഭവിച്ചിട്ടുണ്ട്.
പക്ഷെ അവള് ജീവനോടെ ഇല്ലാത്തപ്പോ ഇത് എങ്ങനെ അറിയും. ഞാൻ എന്റെ അദ്രിയെ ഈ കുടുക്കിൽനിന്ന് എങ്ങനെ രക്ഷിക്കും ” മഹി മനസ്സിൽ ഓരോന്ന് ചിന്തിച്ച് കൂട്ടികൊണ്ടിരുന്നു.

അടുത്തിരുന്ന ശാലിനി അവനെ തട്ടി വിളിക്കുമ്പോഴാണ് അവൻവാർത്തമാനകാലത്തിലേക്ക് തിരിച്ച് എത്തുന്നത്.ഓഫീസർനെ കണ്ട് വെളിയിൽ ഇറങ്ങുമ്പോഴും മഹിയുടെ മനസ്സിന്റെ പിടപ്പ് അവസാനിച്ചിരുന്നില്ല.” മഹേശ്വർ…… നമുക്ക് ഹിമാദ്രിയെ ഒന്ന് കാണണം, അയാളുടെ കൈയിൽ നിന്നും വക്കാലത്ത് ഒപ്പിട്ട് വാങ്ങണം.കേസിന്റെ രീതി വച്ച് സ്റ്റേഷൻ ജാമ്യം കിട്ടുമെന്ന് ഒരു പ്രീതിക്ഷയും വേണ്ട.നമുക്ക് കോടതിയിൽ നിന്ന് തന്നെ ജാമ്യം എടുക്കാം” ശാലിനി പറഞ്ഞു.” മേഡം…….
കോടതിയിൽനിന്ന് നമുക്ക് അദ്രിയെ ജാമ്യത്തിൽ എടുക്കാൻ പറ്റില്ലേ” മഹി ചോദിച്ചു.

” ഞാൻ ഒരു ഉറപ്പ് പറയുന്നില്ല, പക്ഷെ പ്രീതിക്ഷ കൈ വിടണ്ട, നമുക്ക് നമ്മുടെ മാക്സിമം നോക്കാം.
ഇത് ഒരു നോർമൽ ആത്മഹത്യ പ്രേരണ കുറ്റം അല്ല,അവർക്ക് വേണെമെങ്കിൽ ഇതിൽ വേറെ പല വകുപ്പുകളുംഉൾപെടുത്താൻകഴിയും.വിശ്വാസവഞ്ചന, വിവാഹ വാഗ്ദാനം നൽകി പീഡനം ദാ ഇപ്പോ ആ കുട്ടി പ്രെഗ്നന്റ്റും, അതുകൊണ്ട് അത്ര എളുപ്പം ഒരു ജാമ്യം നടക്കുമെന്ന് പ്രീതിഷിക്കണ്ട.പിന്നെ ശങ്കർ സർ സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ്, എന്നെ അയച്ചത്.
ഈ കേസ് സർ നേരിട്ടാവും അപ്പർ ചെയ്യാൻ പോകുന്നത്. അങ്ങനെയാണേൽ നിങ്ങൾക്ക് നിരാശരാകേണ്ടി വരില്ല” ശാലിനി പറഞ്ഞു.

” മ്മ്….മേഡം…… ഇപ്പോ സർ പറഞ്ഞ കാര്യം തത്കാലം അവൻ അറിയണ്ട. അവൻ ആകെ തകർന്ന് ഇരിക്കുവാ, ഇപ്പോ ഇനി ഈ ന്യൂസ്‌ കൂടി താങ്ങാൻ അവന് പറ്റിയെന്ന് വരില്ല” മഹി പറഞ്ഞു.
” ഒക്കെ…….. ” ശാലിനി പറഞ്ഞു.അവർ ഒരുമിച്ച് അദ്രി കിടക്കുന്ന സെല്ലിലേക്ക് ചെന്നു. അദ്രി…….. ” മഹി അവനെ വിളിച്ചു.അദ്രി അവനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.” എടാ….. ഇത് ശാലിനി മേഡം, അഡ്വക്കേറ്റ് ശങ്കർ സാറിന്റെ ജൂനിയറാണ്, അദ്ദേഹം സ്ഥലത്ത് ഇല്ലാത്തതുകൊണ്ട് മേഡം വന്നതാണ്, നീ ഈ പേപ്പറിൽ ഒന്ന് സൈൻ ചെയ്യ്, എന്നിട്ട് വേണം നമുക്ക് ബാക്കി കാര്യങ്ങൾ ഫോർവേഡ് ചെയ്യാൻ ” മഹി പറഞ്ഞു.

മഹി പറഞ്ഞതൊക്കെ കേട്ടുവെങ്കിലും, അദ്രി ഇരുന്നിടത്തുനിന്നും അനങ്ങിയില്ല.ആ ഇരുപ്പ് അങ്ങനെ തന്നെ തുടർന്നു. എടാ അദ്രി……… ഞാൻ നിന്നോടാണ് സംസാരിക്കുന്നത്…..
നീ ഇങ്ങ് വാ….. ഈ കാര്യത്തിൽ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.നമ്മള് ഇപ്പോ സൈലന്റ് ആയിട്ട് ഇരുന്നാൽ അതായിരിക്കും ധനുവിനോട് ചെയ്യുന്ന ഏറ്റവും വലിയ പാപം” മഹി പറഞ്ഞു.
അദ്രി അപ്പോഴും അനങ്ങിയില്ല നോക്കു ഹിമാദ്രി……..തന്നെ ഹെല്പ് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, അതിന് തന്റെ സഹകരണം കൂടി ആവിശ്യമായിട്ടുണ്ട്.നമ്മള് തെറ്റ് ചെയ്യാതിരുന്നിട്ട് മാത്രം കാര്യമില്ല, അത് നിയമത്തിന് മുന്നിൽ തെളിക്കാൻ ശ്രമിക്കുക കൂടി ചെയ്യണം.
അല്ലെങ്കിൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഇയാളുടെ സൈലെൻസ് അത് തന്റെ പേരിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ താൻ സമ്മതിക്കുന്നതായിട്ടായിരിക്കും കോടതി കാണുന്നത്.
So please cooperate “ശാലിനി പറഞ്ഞു.അദ്രി എഴുന്നേറ്റ് സെല്ലിന് അടുത്തേക്ക് വന്നു.മേഡം എനിക്ക് വേണ്ടി ബുദ്ധിമുട്ടി ഇവിടെ വരെ വന്നതിന് ഒരുപാട് നന്ദിയുണ്ട്.പക്ഷെ സോറി മേഡം……
എനിക്ക് ഒരു വക്കീലിന്റെ ആവിശ്യം ഇല്ല, ഇതിന് എനിക്ക് എന്ത് ശിക്ഷ ലഭിച്ചാലും ഞാൻ അത് പൂർണ മനസ്സോടെ സ്വീകരിക്കും.എനിക്ക് ഇപ്പോ സംഭവിച്ചതിൽ കൂടുതൽ നഷ്ടങ്ങളൊന്നും ഇനി വരാൻ ഇല്ല, മേഡത്തിന് ഒന്നും തോന്നരുത് ”
വളരെ ശാന്തമായിരുന്നു അദ്രിയുടെ സ്വരം.

ശാലിനി മഹിയെ നോക്കി. അദ്രി…… നീ ചുമ്മാ ഭ്രാന്ത് പറയരുത്.ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷ അനുഭവിക്കാൻ നിനക്ക് എന്താ വട്ടുണ്ടോ…..?മര്യാദക്ക് മേഡത്തിന്റെ കൈയിലുള്ള പേപ്പർസിൽ സൈൻ ചെയ്ത കൊടുക്ക് ” മഹി പറഞ്ഞു മഹി…… പ്ലീസ്…….നീ ഞാൻ പറയുന്നത് കേൾക്ക്……എന്നെ എന്റെ ഇഷ്ടത്തിന് വിട് ” അദ്രി തിരികെ സെല്ലിന് ഉള്ളിലേക്ക് പോയി.ശാലിനിയും മഹിയും പുറത്തേക്ക് നടന്നു.
” മേഡം ആ പേപ്പേഴ്സ് ഇങ്ങ് തന്നേക്ക്, ഞാൻ അവനെക്കൊണ്ട് സൈൻ ചെയ്ത വാങ്ങിക്കാം, അവന്റെ അവസ്ഥകൊണ്ടാണ് അവൻ ഇങ്ങനെ ഒക്കെ പറയുന്നത്, വേറെ ഒന്നും തോന്നരുത് ” മഹി പറഞ്ഞു.

” ഹേയ് ഇല്ല……എനിക്ക് മനസ്സിലാകും, എന്തായാലും എത്രയും പെട്ടെന്ന് ഈ പേപ്പേഴ്സ് സൈൻ ചെയ്ത എത്തിക്കാൻ നോക്ക്, ഞാൻ എഫ് ഐ ആറിന്റെ കോപ്പി വച്ച് കേസ് ഒന്ന് ശരിക്കും പഠിക്കട്ടെ “സൈൻ ചെയ്യാനുള്ള പേപ്പേഴ്സ് മഹിയെ ഏല്പിച്ച് ശാലിനി മടങ്ങി” എന്തായി മഹി………. വക്കിൽ എന്ത് പറഞ്ഞു” മുരളി മഹി പുറത്തേക്ക് വന്നതും ചോദിച്ചു. ഇവിടുന്ന് ജാമ്യം കിട്ടില്ല, കോടതിയിൽ നിന്നേ കിട്ടു.കോടതിൽ നിന്ന് ജാമ്യം എടുക്കാമെന്ന് വക്കിൽ പറഞ്ഞിട്ടുണ്ട് പക്ഷെ അദ്രി സമ്മതിക്കുന്നില്ല ” മഹി പറഞ്ഞു.” അദ്രി സമ്മതിക്കുന്നില്ലേ, നീ എന്തൊക്കെയാണ് ഈ പറയുന്നത് ” മുരളി ചോദിച്ചു.

” അവന് എന്ത് ശിക്ഷ ആണെങ്കിലും അനുഭവിച്ചോളാമെന്നാണ് പറഞ്ഞിരിക്കുന്നത്, അവന് വാക്കിലൊന്നും വേണ്ടെന്ന് ” മഹി പറഞ്ഞു ഈ കുട്ടി ഇത് എന്തൊക്കെയാണ് ചെയ്യുന്നത്, അങ്ങനെ തീരുമാനിക്കാം പറ്റുന്ന കാര്യമാണോ ഇത് “മുരളി ചോദിച്ചു. ഞാൻ എന്ത് ചെയ്യാനാ അമ്മാമ്മേ, ഞാനും വക്കിലും പറഞ്ഞു നോക്കി, പക്ഷെ അവന്റെ തീരുമാനത്തിൽ മാറ്റമില്ല,എന്തായാലും കുറച്ചൂടെ കഴിഞ്ഞ് നമുക്ക് ഒന്നുടെ സംസാരിക്കാം, എന്തായാലും ഈ കാര്യത്തിൽ അവന്റെ തീരുമാനത്തിന് ഒപ്പം നിൽക്കാൻ പറ്റില്ല ” മഹി തീർത്തും പറഞ്ഞു.

മഹി മുരളിയുമായി സംസാരിച്ച് നിൽക്കുമ്പോഴാണ്, തറവാട്ടിലെ കാർ സ്റ്റേഷന്റെ അകത്തേക്ക് വരുന്നത് കണ്ടത്. ഇതാരാ……..അദ്രിയുടെ കാര്യത്തിൽ ഇടപെടരുതെന്ന് അമ്മ പറഞ്ഞതല്ലേ, എന്നിട്ടും ആരായിരിക്കും ഇത് ” മുരളി ചോദിച്ചു.അപ്പോഴേക്കും ശിവ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.ശിവയെ കണ്ടതും മുരളിയുടെ മുഖം തെളിഞ്ഞു.ഞാൻ പറഞ്ഞില്ലേ മഹി…….
അവൾക്ക് വരാതിരിക്കാൻ കഴിയില്ല, അദ്രിയെ അവൾക്ക് അത്ര ഇഷ്ട്ടാണ് ” മുരളി പറഞ്ഞു.

” എനിക്ക് പ്രീതിക്ഷ ഇല്ല അമ്മാമ്മേ, അമ്മാമ്മ അധികം സന്തോഷിക്കണ്ട ” മഹി പറഞ്ഞു.
അപ്പോഴേക്കും ശിവ നടന്ന് അവരുടെ അടുത്ത് എത്തിയിരുന്നു.മഹിയേട്ടാ………മഹിയേട്ടൻ എന്റെ കൂടെ ഒന്ന് വരാമോ…..?എനിക്ക് അയാളോട് ഒന്ന് സംസാരിക്കണം” ശിവ പറഞ്ഞു.അവളുടെ ചോദ്യവും, ചോദ്യത്തിലെ ഭാവമാറ്റവും, മഹിയെ അത്ഭുതപ്പെടുത്തി.
മഹി മനസ്സിലാവാത്തപോലെ ശിവയെ നോക്കി.
മഹിയേട്ടൻ എന്നോട് ചോദിച്ചില്ലേ, ധനുവിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതായിക്കൂടെ എന്ന്,അത് എനിക്ക് ഒന്ന് ഉറപ്പ് വരുത്തണം.എനിക്ക് കുറച്ച് കാര്യങ്ങൾക്ക് വ്യക്തത വരുത്താനുണ്ട്.
എന്റെ ചോദ്യങ്ങൾക്ക് അയാള് പറയുന്ന മറുപടി എനിക്ക് തൃപ്തികരമാണെങ്കിൽ ഞാൻ കൊടുത്ത കേസ് ഞാൻ പിൻവലിക്കാം, ആ കത്ത് എന്റെ കൈയിൽനിന്നും ഇനി മറ്റൊരാളുടെ കൈയിലേക്ക് പോകില്ല.

പക്ഷെ മറിച്ചാണെങ്കിൽ ഈ കത്ത് ഞാൻ ഇപ്പോ തന്നെ ഇവിടെ ഏല്പിക്കും ” ശിവ പറഞ്ഞു.പെട്ടെന്ന് നിനക്ക് ഈ ബോധം എവിടുന്ന് വന്നു ” മഹി ചോദിച്ചു.” ഞാൻ സ്നേഹിച്ചിരുന്ന ഒരു അദ്രിയേട്ടൻ ഉണ്ട് എനിക്ക്, എന്റെ ധനുവിനെ അൽമാർത്ഥമായി സ്നേഹിച്ച ഒരു അദ്രി, അതിൽ എവിടെങ്കിലും സത്യമുണ്ടോ എന്ന് എനിക്ക് അറിയണം, നാളെ ഇത് ഒരു എടുത്ചാട്ടമായി പോവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്” ശിവ പറഞ്ഞു. മഹി…… നീ ശിവയുമായി ചെല്ല്, എന്നിട്ട് അദ്രിയെ കണ്ട് സംസാരിക്ക്, ഇവര് തമ്മിൽ സംസാരിച്ചാൽ ഇപ്പോ മോൾടെ മനസ്സിലുള്ള തെറ്റിദ്ധാരണയൊക്കെ മാറും ” മുരളി പറഞ്ഞു.

മഹി ശിവയുമായി ഉള്ളിലേക്ക് ചെന്നു.
അദ്രിയോട് സംസാരിക്കാൻ അനുവാദം ചോദിച്ചപ്പോ, ആദ്യം അവര് എതിർത്തുവെങ്കിലും, പിന്നീട് മഹിയുടെ അഭ്യർത്ഥനയുടെ പുറത്ത് സമ്മതിച്ചു.
അദ്രി………. ” മഹി വിളിച്ചു.മുന്നിൽ മഹിയോടൊപ്പം ശിവയെ കണ്ടതും അദ്രിയുടെ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.അവൻ അവർക്ക് അരികിലേക്ക് വന്നു. മോളെ……… ശിവ…….. ” അദ്രി വിളിച്ചു.ശിവ അവന്റെ മുഖത്തേക്ക് നോക്കാതെ വേറെ എവിടെയോ നോക്കി നില്കുവായിരുന്നു.

” ഞാൻ ആരുടെയും സ്നേഹപ്രകടനം കാണാൻ വേണ്ടി വന്നതല്ല, എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം. നിങ്ങൾക്കും ധനുവിനും മാത്രം അറിയാവുന്ന ചില കാര്യങ്ങളിൽ, അവള് പറഞ്ഞ് എനിക്ക് അറിയാവുന്ന കുറച്ച് കാര്യങ്ങൾ ഉണ്ട്.അത് എനിക്ക് നിങ്ങളിൽനിന്നും അറിയണം ” ശിവ പറഞ്ഞു.ഒന്ന് ചിരിച്ചതല്ലാതെ അദ്രി മറുപടി ഒന്നും പറഞ്ഞില്ല.” അന്ന് നിങ്ങള് എന്നോട് ഒരു ഹെല്പ് ചോദിച്ചത് ഓർമ്മയുണ്ടോ,അവളുടെ പിറന്നാളിന് അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ അവളെ ഒറ്റക്ക് നിങ്ങളുടെ ഫ്ലാറ്റിൽ എത്തിക്കാൻ പറഞ്ഞത് ഓർമ്മയുണ്ടോ, അന്ന് ശരിക്കും എന്താ സംഭവിച്ചേ” ശിവ ചോദിച്ചു.

അദ്രിയുടെ മനസ്സിലേക്ക് ആ ദിവസം കടന്ന് വന്നു.
ഏട്ടന്റെ പൊന്ന് മോള് അല്ലേ, നാളെ ധനുവിന്റെ പിറന്നാൾ അല്ലേ,അവള് എന്നോട് യെസ് പറഞ്ഞതിന് ശേഷമുള്ള ആദ്യത്തെ പിറന്നാൾ, എനിക്ക് അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണം, നീ ഒന്ന് അവളെ ഏട്ടന്റെ ഫ്ലാറ്റിൽ എത്തിക്കുമോ, എന്തെങ്കിലും കള്ളത്തരം പറഞ്ഞു അവളെ എന്റെ ഫ്ലാറ്റിൽ എത്തിച്ചാൽ മതി, പ്ലീസ് ” അദ്രി ശിവയുടെ പുറകേ നടന്ന് കെഞ്ചികൊണ്ടിരുന്നു.അതൊന്നും നടക്കില്ല, അവളെ ഒറ്റക്ക് ഏട്ടന്റെ ഫ്ലാറ്റിലോട്ട് വിടാൻ ഒന്നും പറ്റില്ല, നിങ്ങള് രണ്ട് ആണുങ്ങള് മാത്രം താമസിക്കുന്ന ഫ്ലാറ്റിൽ അവളെ ഒറ്റക്ക് വിടുന്നത് ശരി അല്ല.മാത്രല്ല ഏട്ടനെ എനിക്ക് അത്രക്ക് വിശ്വാസമില്ല ” ശിവ പറഞ്ഞു.

” ശിവ മോളെ……. ഏട്ടന്റെ പൊന്ന് അല്ലേടി, ഏട്ടൻ ഇപ്പോ നല്ല കുട്ടി അല്ലേ,ധനുവിനെ ഏട്ടന് എത്ര ഇഷ്ടമാണെന്ന് നിനക്ക് അറിഞ്ഞുടെ ” അദ്രി ചോദിച്ചു. അതൊന്നും നടക്കില്ല ഏട്ടാ……..
ഒന്നാമത് അവള് ഒരു തൊട്ടാവാടിയാണ്, രണ്ടാമത് ആരെങ്കിലും അറിഞ്ഞാൽ അത് വലിയ പ്രേശ്നമാകും, ഇവിടെ അറിഞ്ഞാൽ അച്ഛമ്മ നമ്മള് രണ്ടാളെയും നിർത്തി പൊരിക്കും. അവളുടെ വീട്ടിൽ അറിഞ്ഞാൽ അതിനേക്കാൾ വലിയ പ്രേശ്നമാകും, ഏട്ടൻ അറിയാവുന്നതല്ലേ അവളുടെ കാര്യങ്ങളൊക്കെ ശിവ പറഞ്ഞു.

” എടാ പ്രേമിക്കുന്ന പെണ്ണിന് അവളുടെ ബർത്തഡേക്ക്‌ ഒരു സർപ്രൈസ് പോലും കൊടുക്കാൻ പറ്റിയില്ലേൽ ഞാൻ ഒരു കാമുകനാണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമുണ്ടോ…..?പ്ലീസ് ഏട്ടന്റെ ശിവ കുട്ടി വിചാരിച്ചാൽ നടക്കും, അവളെ വേഗം വിട്ടേക്കാം,ഇനി ലൈഫ് ലോങ്ങ്‌ ഈ മോമെന്റസ് ഒക്കെ അത്ര ഇഷ്ടത്തോടെ ഓർക്കാൻ ഉള്ളതല്ലേ, നോ പറയരുത്. ഞാൻ അവൾക്ക് സർപ്രൈസ് കൊടുക്കാൻ ഉള്ള എല്ലാ അറേഞ്ജ്‌മന്റ്സും ഞാൻ ചെയ്ത കഴിഞ്ഞു ” അദ്രി പറഞ്ഞു.

” പക്ഷെ ഏട്ടാ…….. ” ശിവ പറയാൻ തുടങ്ങിയതും അദ്രി ഇടക്ക് കയറി. ഒരു പക്ഷെയുമില്ല, ശിവ ആ കാര്യം ഏറ്റു, ബാക്കി ഏട്ടൻ നോക്കിക്കോളാം…..താങ്ക്സ് മോളെ….. ” ശിവയുടെ നെറുകയിൽ ഒന്ന് മുത്തി അദ്രി വെളിയിലേക്ക് ഓടി.”നിങ്ങള് പറഞ്ഞതുപ്രകാരം ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ അവളെ നിങ്ങളുടെ ഫ്ലാറ്റിന്റെ മുൻപിൽ ഡ്രോപ്പ് ചെയ്തിട്ട് തറവാട്ടിലേക്ക് പോന്നു, പിന്നീട് അവിടെ എന്താ ശരിക്കും അന്ന് എന്താ സംഭവിച്ചേ”ശിവയുടെ ചോദ്യമാണ് അദ്രിയെ ആ ഓർമയിൽ നിന്ന് തിരികെ കൊണ്ടുവന്നത്.

” അന്ന് ഞാൻ ഉദേശിച്ചതുപോലെ കാര്യങ്ങൾ ഒന്നും നടന്നില്ല, നിന്റെ ഫോൺ വന്ന് ഓഫീസിൽനിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് ആ മുംബൈ കമ്പനിയിൽനിന്ന് ഒരു ഓൺലൈൻ മീറ്റിംഗിന് വിളിച്ചത്, മഹിയും സന്ദീപും ഒരു സൈറ്റ് കാണാൻ പോയതുകൊണ്ട് എനിക്ക് ആ മീറ്റിംഗ് അറ്റൻഡ് ചെയ്യേണ്ടി വന്നു.അപ്പൊ തന്നെ ഞാൻ അവൾക്ക് മെസ്സേജ് അയച്ചിരുന്നു, വരാൻ ഇത്തിരി വൈകുമെന്ന്. പക്ഷെ മീറ്റിംഗ് കുറച്ച് അധികം നീണ്ട പോയി, ഞാൻ എല്ലാം കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയപ്പോൾഅവള്അവിടെഉണ്ടായിരുന്നില്ല.

കാത്തിരുന്ന് മുഷിഞ്ഞ് അവള് ഹോസ്റ്റലിലേക്ക് പോയിട്ടുണ്ടുണ്ടാവുമെന്ന് ഞാൻ കരുതി അന്ന് ഞാൻ അവളെ കുറെ തവണ വിളിച്ചു നോക്കി പക്ഷെ ഫോൺ ഓഫായിരുന്നു, പിറ്റേന്ന് നേരിൽ കണ്ട് സംസാരിക്കാൻ ഇരുന്നപ്പോഴാണ് സന്ദീപിന് നൈറ്റ്‌ ഒരു ആക്‌സിഡന്റ് പറ്റിഅവൻഹോസ്പിറ്റലിലാവുന്നത്, പിന്നെ അവന്റെ ഒപ്പം ആയിരുന്നു 2,3 ദിവസം ” അദ്രി പറഞ്ഞു. പച്ച കള്ളം………….മുഖത്ത് നോക്കി കള്ളം പറയുന്നോ ” ശിവ പരിസരം മറന്ന് പൊട്ടിത്തെറിച്ചു.

തുടരും

Leave a Reply