രചന – ഇഷ ജാൻവി
അവളുടെ ഷാളിന്റെ ഒരു ഭാഗം നിലത്തു മുട്ടുന്നുണ്ട അവൾ അത് കണ്ടില്ല അതിൽ ചവിട്ടി അവൾ നേരെ വന്ന വീണത് ബെഡിൽ കിടക്കുന്ന എന്റെ മേലേക്ക് ആണ്…… വീണതും അവളുടെ ചുണ്ടും എന്റെ കവിളിൽ അമർന്നു…… ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന അറിയാതെ ഞാൻ അവളെ തന്നെ നോക്കി…… അതിനു അധികം ആയുസ് ഉണ്ടായിരുന്നില്ല അവൾ പെട്ടെന്ന് മുഖം ഒരു വശത്തെക്ക് ചെരിച്ചു…… ഇപ്പൊ എന്റെ ചുണ്ട് അവളുടെ കവിളിൽ പതിഞ്ഞു…… അവൾക്ക് ഷോക്ക ഇന്റെ മേലെ ഷോക്ക് കിട്ടിയ അവസ്ഥ ആണ്…… എന്റെ അവസ്ഥയും അത് പോലെ തന്നെ 😝😝😝…… അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് എഴുന്നേൽക്കാൻ തുടങ്ങി…… ഇവൾ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ…… നോക്കുന്നത് കണ്ടാൽ തോന്നും ഞാൻ ഇവളെ പിടിച്ചു വലിച്ചു എന്റെ നെഞ്ചിലെക്ക് ഇട്ടതാണ്ന്ന്…… പാവം കുറെ സമയം ആയി എഴുന്നേൽക്കാൻ നോക്കുന്നു കഴിയുന്നില്ല കാരണം അവളുടെ ഷാളിൽ ആണ് ഞാൻ കിടക്കുന്നെ ഞാൻ എഴുന്നേറ്റാൽ അല്ലേ അവൾക്ക് എഴുന്നേൽക്കാൻ കഴിയൂ…… അതുകൊണ്ട് ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ചു ഒന്ന് തിരിഞ്ഞു…… ഇപ്പൊ അവൾ ബെഡിലും ഞാൻ അവളുടെ മേലെയും ആണ് ഉള്ളത്…… പാവം പെണ്ണ് നന്നായി പേടിച്ചിട്ടുണ്ട്…… അവളെ തന്നെ നോക്കി നിൽക്കുമ്പോൾ ആണ് അവൾ പറഞ്ഞത്…… എനിക്ക് എനിക്ക് പോണം….. അവൾ വിക്കി വിക്കി എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു……
അതിന് ഞാൻ തന്നെ പിടിച്ചു വച്ചിട്ട് ഒന്നുമില്ലല്ലോ…… അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത് ഞാൻ ഇപ്പൊ അവളുടെ സൈഡിൽ ആണ് ഇരിക്കുന്നെ…… അവൾക്ക് ഇപ്പൊ ഈസി ആയിട്ട് എഴുന്നേൽക്കാം…… അവൾ വേഗം എഴുന്നേറ്റ് ഒരു ചമ്മിയ ചിരിയോടെ പുറത്ത് പോയി…… അറിയാതെ എന്റെ ചുണ്ടിലും ഒരു ചിരി സ്ഥാനം പിടിച്ചിരുന്നു…… എപ്പോഴായാലും നീ ഇവിടെ തന്നെ വരേണ്ടതാണ് പെണ്ണേ എത്രയും പെട്ടെന്ന് ഞാൻ പോകുന്നുണ്ട് കണ്ണൂർക്ക് നിന്റെ അച്ഛനോട് ചോദിക്കാൻ ഈ മോളെ എനിക്ക് തന്നുടെ എന്ന…… മനസ്സിൽ ഇതൊക്കെ വിചാരിച്ചു ഞാൻ പുറത്തേക്ക് നടന്നു…… അവളുടെ വീട്ടിലേക്ക് പോകുന്നതിന് മുന്നേ എനിക്ക് കുറച്ച് കാര്യങ്ങൾ അമ്മയോട് പറയാനുണ്ട്…… അമ്മക്ക് എന്തായാലും അവളെ ഇഷ്ടം ആണ്…… ഇനി ഞാൻ പറയുന്ന കാര്യം കേട്ടാൽ അതിനേക്കാൾ വലിയ സന്തോഷം ആയിരിക്കും അവളോടും പറയണം എന്നുണ്ട് എല്ലാ കാര്യവും പക്ഷേ അവൾ എങ്ങനെ ഉൾകൊള്ളും എന്ന എനിക്ക് അറിയില്ല…… ഈ കാര്യം അവളുടെ വീട്ടിൽ അറിഞ്ഞാൽ അതിനേക്കാൾ പ്രശ്നം ഉണ്ടാവും…… അതൊക്കെ എങ്ങനെ എങ്കിലും ശെരിയാക്കിയിട്ട് വേണം അവളെ പെണ്ണ് ചോദിക്കാൻ…… ഇല്ലെങ്കിൽ അവളുടെ അച്ഛൻ എന്നെ ആട്ടി ഓടിക്കും…… ഹാ നിങ്ങളോടൊക്കെ സംസാരിച്ചു സ്റ്റെപ് ഇറങ്ങിയത് അറിഞ്ഞില്ല…… കൈ കഴുകി ഫുഡ് കഴിക്കാൻ ടേബിളിൽ പോയി ഇരുന്നു……
അച്ഛമ്മ നേരത്തെ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്…… ഞാൻ ഒരു ചിരി പാസ്സ് ആക്കി…… എന്താ ഹരി മോനെ നിന്റെ മുഖത്തു ഒരു കള്ള ചിരി…… എനിക്ക് എന്റെ അച്ഛമ്മയോട് ഒന്ന് ചിരിക്കാനും പാടില്ലേ…… ഹമ് ഹമ് എന്ന മൂളി അച്ഛമ്മ എന്നെ ആക്കി ചിരിക്കുകയാ…… ഈ അച്ഛമ്മക്ക് ഇത് എന്താ പറ്റിയെ ഇനി അവൾ എങ്ങാനും അച്ഛമ്മയോട് എന്തെങ്കിലും പറഞ്ഞോ…… ഏയ്യ് പറയാൻ സാധ്യത ഇല്ല പറഞ്ഞാൽ അവൾക്കും നാണക്കേട് അല്ലേ…… അപ്പോഴേക്കും അമ്മയും നന്ദയും ഫുഡ് ഒക്കെ ടേബിളിൽ കൊണ്ട് വെച്ചു…… ഞാൻ മെല്ലെ അവളെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി അവൾ ഫുഡിൽ കോൺസെൻട്രേറ്റ് ചെയുകയാ…… നേരത്തേത്തിന്റെ ചമ്മൽ അവളുടെ മുഖത്തുണ്ട്…… ഞാൻ വീണ്ടും വീണ്ടും അവളെ നോക്കി…… പക്ഷേ അവൾ എനിക്ക് ഒരു നോട്ടം പോലും തന്നില്ലാ……. പെട്ടെന്ന് ആണ് എന്റെ കാലിന് ഒരു ചവിട്ട് കിട്ടിയത്…… ഞാൻ അവളെ നോക്കി അവളുടെ മുഖത്തു യാതൊരു വ്യത്യാസവുമില്ല…… പിന്നെ എന്തിനാ ഇവൾ എന്നെ ചവിട്ടിയത് ഇനി ഇവൾ ആയിരിക്കില്ലേ എന്നെ ചവിട്ടിയത്…… ദേ വീണ്ടും കിട്ടി ഒരു ചവിട്ട്…… ഞാൻ വേഗം ടേബിളിന്റെ അടിയിലൂടെ നോക്കി……
ചവിട്ടിയ ആളെ കണ്ടു ഞാൻ ഞെട്ടി പോയി…… ഞാൻ നോക്കിയപ്പോ എനിക്ക് സൈറ്റ് അടിച്ചു കാണിച്ചു…… എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു അവൾ ആയിരിക്കും എന്നെ ചവിട്ടിയത് എന്ന വിചാരിച്ചപ്പോൾ…… ചവിട്ടിയത് എന്റെ പ്രിയപ്പെട്ട അച്ഛമ്മ…… എന്താ അല്ലേ…. പാവം ഞാൻ…… ഞാൻ അച്ഛമ്മയെ നോക്കി പല്ല് കടിച്ചു…… വീണ്ടും എനിക്ക് സൈറ്റ് അടിക്കുകയാ…… അതുകൊണ്ട് ഞാൻ ആരെയും നോക്കാതെ ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു…… ഫുഡ് കഴിച് മുകളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അച്ഛമ്മ വിളിച്ചു റൂമിലേക്ക് ചെല്ലാൻ പറഞ്ഞു…… ഞാൻ അച്ഛമ്മയുടെ മുറിയിൽ പോകുമ്പോൾ അച്ഛമ്മ ഗുളിക കുടിക്കുകയാണ്…… എന്താ അച്ചമ്മേ…… ഓ എന്റെ പേരകുട്ടി വന്നോ നിനക്ക് ഞാൻ ഇവിടെ ഉണ്ടെന്നുള്ള ഓർമ്മയുണ്ടോ…… അയ്യോ അത് എന്താ എന്റെ അച്ഛമ്മ അങ്ങനെ പറഞ്ഞെ എന്റെ അച്ഛമ്മയെ അല്ലാതെ ഞാൻ ആരെ ഓർക്കനാ…… മതി മതി എന്റെ കുട്ടി പറഞ്ഞു കഷ്ടപ്പെടെണ്ടാ എനിക്ക് ഒക്കെ മനസ്സിലാവുന്നുണ്ട്…… അച്ഛമ്മക്ക് എന്ത് മനസിലായി എന്നാണ് പറയുന്നേ…… നിനക്ക് ഇപ്പൊ ഓർക്കാൻ ഒക്കെ പുതിയ ആളുണ്ടല്ലോ…… എ… എനിക്കോ….. അച്ഛമ്മക്ക് എന്തൊക്കെയോ ഡൌട്ട് ഇണ്ട്…… ഇത് ഞാൻ മനസ്സിൽ വിചാരിച്ചത് ആണ്……
അല്ലാതെ പിന്നെ എനിക്കണോ…… എനിക്ക് ഓർക്കാൻ എന്റെ ഈ അച്ഛമ്മയും പിന്നെ എന്റെ അമ്മയും മാത്രം അല്ലേ ഉള്ളു…… ഞങ്ങൾ മാത്രമേ ഉള്ളോ സത്യം പറ…… നിങ്ങൾ അല്ലേ എന്റെ ലോകം…… അത് പറഞ്ഞതും അച്ഛമ്മ എന്റെ ചെവി പിടിച്ചു തിരിച്ചു…… അയ്യോ വിട് അച്ചമ്മേ വേദനിക്കുന്നു…… വേദനിക്കാൻ വേണ്ടി തന്നെയാ പിടിച്ചത് അല്ലാതെ തലോടാൻ അല്ല കേട്ടോടാ കള്ള കാമുകാ…….. ങേ എന്താ എന്താ ഇപ്പൊ അച്ഛമ്മ വിളിച്ചേ…… നീ കേട്ടില്ലേ കള്ള കാമുകാ ന്ന് പറഞ്ഞു അച്ഛമ്മ എന്റെ ചെവിയിലെ പിടി വിട്ടു ഒരേ ചിരി…… ഈ അച്ഛമ്മ എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ…… അതെന്താ ഡാ എനിക്ക് ചിരിച്ചൂടെ…… ചിരിക്കാം പക്ഷേ ഇതിനെ ചിരി എന്നല്ല ഇളി എന്നാ പറയുക…… നീ പോടാ നീ എന്നെ ചിരിക്കാൻ ഒന്നും പഠിപ്പിക്കണ്ട നിന്നെക്കാൾ മുന്നേ ചിരിക്കാനും കരയാനും ഒക്കെ തുടങ്ങിയതാ ഈ ഞാൻ 😏😏😏😏…… എന്ന പറഞ്ഞു അച്ഛമ്മ മുഖം കോട്ടി…… അയ്യോ എന്റെ അച്ഛമ്മ പിണങ്ങിയോ…… ഞാൻ ചുമ്മാ എന്റെ അച്ഛമ്മയെ ഒന്ന് ചൂട് ആക്കാൻ പറഞ്ഞത് അല്ലേ…… നീ എന്നോട് മിണ്ടണ്ട പോയിക്കോ ഇവിടുന്ന്…… അച്ഛമ്മ ചൂട് ആകുമ്പോ കാണാൻ എന്ത ഭംഗിയാ ന്ന് പറഞ്ഞു ഞാൻ അച്ഛമ്മയുടെ കവിളിൽ നുള്ളി അച്ഛമ്മ എന്റെ കൈ തട്ടി മാറ്റി ബെഡിൽ പോയി ഇരുന്നു……
അച്ചമ്മേ….. എന്താ ഇത് ഞാൻ ഒരു തമാശ പറഞ്ഞു എന്ന കരുതി ഇങ്ങനെ മുഖം വീർപ്പിച്ച ഇരിക്കണോ…… ഞാൻ അച്ഛമ്മയുടെ അടുത്ത പോയി ഇരുന്നു…… അതിന് അല്ല ഞാൻ പിണങ്ങി ഇരിക്കുന്നെ…… പിന്നെ എന്തിനാവോ എന്റെ ചുന്ദരി കുട്ടിക്ക് ദേഷ്യം…… പണ്ട് നീ എല്ലാ കാര്യവും എന്നോട് പറയുന്നതാ പക്ഷേ ഇപ്പൊ എന്റെ മോന് എന്നോട് സംസാരിക്കാൻ പോലും സമയം ഇല്ല…… ആര് പറഞ്ഞു ഈ കള്ളം…… ഞാൻ എന്റെ അച്ഛമ്മയോട് അല്ലാതെ വേറെ ആരോടാ എല്ലാ കാര്യങ്ങളും പറയുക…… എന്റെ ഈ അച്ഛമ്മ തന്നെ അല്ലേ എന്റെ ബെസ്റ്റ് ഫ്രണ്ട്…… വേണ്ട നീ എന്നെ ഇങ്ങനെ സോപ്പ് ഇടുകയൊന്നും വേണ്ട…… ഞാൻ സോപ്പ് ഇട്ടത് ഒന്നുമല്ല സത്യം പറഞ്ഞതാ…… എന്നിട്ട് എന്താ നീ എന്നോട് നന്ദയെ നിനക്ക് ഇഷ്ടം ആണെന്ന് പറയാതിരുന്നേ…… അച്ഛമ്മ അത് പറഞ്ഞപ്പോ ഞാൻ ശെരിക്കും ഞെട്ടി ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ മനസ്സിലുള്ളത്ത കണ്ടുപിടിക്കാൻ അച്ഛമ്മക്കും അമ്മക്കും പ്രതേക കഴിവാ……… എന്താ എന്റെ കുട്ടി ഒന്നും പറയാതെ നിനക്ക് നന്ദയെ ഇഷ്ടം അല്ലേ…… അത് അത് പിന്നെ അച്ചമ്മേ…… എന്റെ മോൻ നിന്ന് വിയർക്കണ്ട എനിക്ക് എല്ലാം മനസിലായിന്…… ഈ അച്ഛമ്മയുടെ ഒരു കാര്യം എന്ന പറഞ്ഞു ഞാൻ അച്ഛമ്മയുടെ മടിയിൽ കിടന്നു അച്ഛമ്മ എന്റെ മുടിയിൽ തലോടി……
എന്റെ മോൻ മറുപടി ഒന്നും തന്നില്ല…… അച്ഛമ്മക്ക് എങ്ങനെ മനസിലായി എനിക്ക് അവളെ ഇഷ്ടം ആണെന്ന്…… കാള വാൽ പോകുന്നത് കണ്ടാൽ മനസിലാവില്ലേ എന്തിന് ആണെന്ന്…… അയ്യേ ഈ അച്ഛമ്മക്ക് വേറെ വല്ല ഉദാഹരണം പറഞ്ഞൂടെ…… നിനക്ക് ചേർന്ന ഉദാഹരണം ഇതാണ്…… അയി… അച്ചമ്മേ ഇങ്ങനെ ചളി പറയല്ലേ……. നിന്റെ കൂടെ കൂടിയ ഞാൻ ചളി പറയാൻ പഠിച്ചത്…… ഓഹോ ഇപ്പൊ ഞാൻ കുറ്റക്കാരൻ ആയി അല്ലേ…… നീ വിഷയം മാറ്റാതെ ഞാൻ ചോദിച്ചതിന് ഉത്തരം പറ…… ഓ എന്റെ അച്ചമ്മേ ഞാൻ ഇനി എന്ത് പറയാനാ…… അച്ഛമ്മ ഒക്കെ കണ്ടുപിടിചില്ലേ എന്നാലും പറയാം എനിക്ക് നന്ദയെ ഇഷ്ടം ആണ്…… അവൾക്ക് നിന്നെ ഇഷ്ടം ആണോ…… അറിയില്ല…… എന്നാലേ അവൾക്കും നിന്നെ ഇഷ്ടം ആണ്…… അവൾ അച്ഛമ്മയോട് പറഞ്ഞോ എന്നെ എന്നെ ഇഷ്ടം ആണെന്ന് ഞാൻ അച്ഛമ്മയുടെ മടിയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ചോദിച്ചു…… എന്നോട് പറഞ്ഞില്ല…… പിന്നെ…… അവളുടെ മുഖത്തു നിന്ന് എനിക്ക് മനസിലായത് ആണ്…… അയ്യേ അങ്ങനെ ആണോ അത് എനിക്കും തോന്നിയിട്ടുണ്ട്…… പിന്നെ എന്താ പ്രശ്നം അവളുടെ വീട്ടിൽ ചെന്ന് നമുക്ക് പെണ്ണ് ചോദിക്കാം…… അതിൽ ചെറിയ ഒരു പ്രശ്നം ഉണ്ട്…… എന്ത് പ്രശ്നം…… ഞാൻ അച്ഛമ്മയോട് എല്ലാം ചുരുക്കി പറഞ്ഞു……
ഞാൻ പറഞ്ഞു കഴിഞ്ഞതും അച്ഛമ്മക്ക് സന്തോഷം ആയി…… പ്രശ്നം പറഞ്ഞപ്പോ എന്തിനാ സന്തോഷിക്കുന്നെ എന്നല്ലേ…… അതൊക്കെ ഉണ്ട്…… നിന്റെ അമ്മയോട് പറഞ്ഞോ ഈ കാര്യം…… ഇല്ല പറഞ്ഞാൽ അമ്മ അവളോട് നേരിട്ട് ചോദിച്ചാലോ സന്തോഷം കൊണ്ട് അങ്ങനെ ചെയ്യാൻ സാധ്യത കൂടുതൽ ആണ് അപ്പോ പിന്നെ ഇപ്പൊ പറയണ്ട…… എന്നാലും അമ്മക്ക് ചെറിയ സംശയം ഇണ്ട് ഹാ എന്നാ ശെരി അച്ചമ്മേ.. ഗുഡ് ന്യ്റ്റ്…… ഗുഡ് ന്യ്റ്റ്…… ഞാൻ മുകളിലേക്ക് പോയി അവളുടെ മുറിയിൽ നോക്കി ഉറങ്ങി എന്ന തോനുന്നു…… ഞാൻ എന്റെ റൂമിൽ പോയി കിടന്നു…… ❤❤❤ ഞാൻ ഇപ്പൊ ഹരി സാറിന്റെ കൂടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസം ആയി…… ഇപ്പൊ ഹരി ഏട്ടന്റെ വീട് എന്റെ വീട് പോലെ തന്നെയായി…… എനിക്ക് ഇപ്പൊ എന്റെ വീട് മിസ്സ് ചെയ്യാരെ ഇല്ല ഇവിടെ ഉള്ളവർ എന്നെ സ്നേഹം കൊണ്ട് മൂടുകയാ…… എന്നാലും ഞാൻ എന്റെ വീട്ടിൽ രണ്ട് പ്രാവശ്യം പോയിരുന്നു…… എന്തൊക്കെ ആയാലും എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണേണ്ടേ പിന്നെ എന്റെ നിക്കിയെയും അച്ഛമ്മയെയും…… പിന്നെ ഇന്ന് ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാ…… അച്ഛൻ വിളിച്ചു പെട്ടെന്ന് വരണം എന്ന പറഞ്ഞു…… കാര്യം എന്താണ്ന്ന് പറഞ്ഞില്ല…… എന്താണോ എന്തോ……… അതുകൊണ്ട് തന്നെ ലീവ് കിട്ടാൻ കുറെ കഷ്ടപ്പെടെണ്ടി വന്നു…… ഹരി ഏട്ടൻ ലീവ് തരില്ലെന്ന് പറഞ്ഞു ഞാൻ ആന്റിയെ സോപ്പ് ഇട്ട് ഹരി ഏട്ടനെ കൊണ്ട് സമ്മതിപ്പിച്ചു……
ഇന്നും നാളെയും ലീവ് ആക്കി ഞായറാഴ്ച വൈകുന്നേരം ഇവിടെ എത്തണം എന്നാണ് ഹരി ഏട്ടന്റെ ഓർഡർ…… പിന്നെ ഞാൻ ഒറ്റക്ക് ഒന്നും അല്ല പോകുന്നെ കൂടെ എന്റെ വാനര പടയും ഉണ്ട് ആ അതെന്നെ മ്മടെ ചങ്ക്‌സ്…… ആദ്യം സാർ നാല് ആളെയും വിടില്ല എന്ന പറഞ്ഞു പക്ഷേ മ്മൾ ആരാ മോള് കരഞ്ഞു പറഞ്ഞു 😜😜😜…… എന്റെ കരച്ചിൽ കണ്ടിട്ട് ആണെന്ന് തോനുന്നു സാർ അവർക്കും കൂടെ ലീവ് അനുവദിച്ചു 😌😌…… അങ്ങനെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി…… കുറച്ച് സമയം അവിടെ ഇരിക്കെണ്ടി വന്നു അല്ലേലും ചില സമയം ഈ ട്രെയിൻ സമയം തെറ്റിക്കും ഒന്നുകിൽ നേരത്തെ വരും അല്ലെങ്കിൽ ലേറ്റ് ആയിട്ട് വരും എന്താല്ലേ………. ഞങ്ങൾ അവിടുന്ന് കത്തി അടിച്ചു നിന്നു കുറച്ച് പേര് ഞങ്ങളെ തന്നെ നോക്കുന്നുണ്ട് എങ്ങനെ നോക്കാതിരിക്കും മൂന്നു ബോയ്സിന്റെ കൂടെ ഒരു പെണ്ണ് അല്ലേ…… ഒരു ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽഅത് പ്രണയം അല്ലെങ്കിൽ അവിഹിതം ഇത് അല്ലാതെ സൗഹൃദം എന്ന ഒരു ആത്മബന്ധം ഉണ്ട് എന്ന ആർക്കും അറിയില്ല…… അത്രമേൽ അടുത്ത പോയത് എല്ലാം പ്രണയമൊന്നും അല്ല പ്രണയത്തിനപ്പുറം ചില സൗഹ്രദങ്ങൾ ഉണ്ട് ചങ്ക് കൂട്ടുകാരൻ എന്നോ കൂട്ടുകാരി എന്നോ വിളിക്കാൻ കഴിയുന്നത്……
അയ്യോ പറഞ്ഞു പറഞ്ഞു നമ്മൾ കാട് കയറി അല്ലേ ഹിഹി അല്ലേലും എന്റെ ചങ്ങായീസിനെ പറ്റി പറയുമ്പോൾ ഞാൻ വാചാല ആവും 😉😉😉…… ഹാ അങ്ങനെ അവസാനം ട്രെയിൻ എത്തി രാവിലെ ആയതുകൊണ്ട് തിരക്ക് കുറവാണ്…… അജു ഫ്രണ്ടിൽ നടന്നു ഞങ്ങൾ പിന്നാലെയും അവൻ ഒരു സീറ്റിൽ പോയി ഇരുന്നു ഞങ്ങൾ നാല് പേർക്കും അവിടെ ഇരിക്കാൻ സ്ഥലം ഉണ്ട്…… ഞാൻ വേഗം അജുവിനെ മാറ്റി വിൻഡോ സീറ്റിൽ ഇരുന്നു…… എവിടെ ആയാലും വിന്ഡോ സീറ്റ് അത് എനിക്ക് നിര്ബന്ധമാ 😁😁…… ഈ സൈഡ് സീറ്റിൽ ഇരുന്ന ഇയർ ഫോണിൽ നമ്മുടെ ഇഷ്ടപ്പെട്ട പാട്ടും വച്ച് നടക്കാത്ത കുറെ സ്വപ്നങ്ങളും കണ്ടു…… ഐവ എന്തൊരു രസം ആണെന്നോ…… എന്നാ ഞാൻ കുറച്ച് സമയം പാട്ട് കേട്ട് നടക്കാത്ത സ്വപ്‌നങ്ങൾ കാണട്ടെ…… ട്രെയിൻ നീങ്ങാൻ തുടങ്ങി എന്റെ അടുത്ത അജുവും പിന്നെ ഉണ്ണി പിന്നെ സിനാൻ അങ്ങനെ ആണ് ഇരിക്കുന്നെ…… എന്തായാലും സന്ധ്യ ആകും വീട് എത്താൻ അച്ഛൻ പിക് ചെയ്യാൻ വരും എന്ന പറഞ്ഞിന്…… എന്നും വരും വഴി വക്കിൽ അവൾ എന്നോടൊന്ന മിണ്ടാൻ…………. ഈ പാട്ട് കേട്ട ഇരിക്കുമ്പോൾ ആണ് ആരോ എന്നെ വിളിച്ചത് അജു ആയിരിക്കും എന്ന കരുതി എന്താ അജു എന്ന തിരിഞ്ഞ് ഇരുന്നു ചോദിച്ചു……
അപ്പൊ അവിടെ അജു അല്ല ഉണ്ണി ആണ്…… അവൻ എനിക്ക് 32 പല്ലും കാട്ടി ചിരിച്ചു തന്നു ചിരിക്ക പൈസ കൊടുക്കയൊന്നും വേണ്ടല്ലോ അതുകൊണ്ട് ഞാനും ചിരിച്ചു കൊടുത്തു 😁😁😁😁…… അപ്പൊ അവൻ കണ്ണ് കൊണ്ട് മുന്നോട്ട് നോക്ക് എന്ന കാണിച്ചു…… അവിടെ ആരാണെന്ന് വിചാരിച്ചു നോക്കിയപ്പോ…… ദേ ഇരിക്കുന്നു ലയ അവൾ ഞങ്ങളെ കണ്ടു എന്ന തോനുന്നു…… ഒന്ന് നോക്കിയ ഉടനെ അവൾ മുഖം തിരിച്ചു…… അത് കണ്ടപ്പോ എനിക്ക് എന്തോ വിഷമം ആയി ഞാൻ ഉണ്ണിയെ നോക്കി അവന് നന്നായി ദേഷ്യം വരുന്നുണ്ട്…… ഒന്നാമത് അവന് ലയയെ ഇഷ്ടമേ അല്ല പിന്നെ വേറെ ഒരു കാരണം കൂടി ഉണ്ട്…… ഞാൻ പിന്നെ നോക്കിയത് അജുവിനെ ആണ് അവനും അവൾ അവിടെ ഇരുന്നത് ഇഷ്ടപെട്ടില്ല പല്ല് കടിച് ദേഷ്യം കാണിക്കുന്നുണ്ട്…… അല്ല ഇവര് ഇങ്ങനെ ദേഷ്യപെട്ടിട്ട് എന്താ കാര്യം ഈ ട്രെയിൻ എല്ലാവർക്കും ഉള്ളത് അല്ല്ലേ ആർക്കു വേണമെങ്കിലും ഇരിക്കാം…… അല്ല നിങ്ങൾക്ക് അറിയണ്ടേ ഈ ലയ ആരാണെന്ന്…… അജുവിന് ഒരു പ്രണയം ഉണ്ടായിരുന്നു ഞങ്ങൾ കോളജിൽ പഠിക്കുമ്പോ…… ഞങ്ങൾ bba ആണ് പഠിച്ചത് ലയ bcom ആണ്…… അവൾ ആദ്യം അജുവിനോട് ഇഷ്ടം ആണെന്ന് വന്ന പറഞ്ഞു അജു ഉടനെ ഇഷ്ടം അല്ലെന്നു പറഞ്ഞു…… അവൾക്ക് സങ്കടം വന്ന ഒന്നും പറയാതെ പോയി…… അജു നേരെ ഞങ്ങളുടെ അടുത്ത വന്ന കാര്യം പറഞ്ഞു അവൻ എടുത്ത് അടിച്ചത് പോലെ ഇഷ്ടം അല്ലെന്ന് ആ കുട്ടിയോട് പറഞ്ഞപ്പോൾ എത്ര വിഷമം വന്നിട്ടുണ്ടാകും…… ഞാൻ അവനെ കുറെ വഴക്ക് പറഞ്ഞു അങ്ങനെ പറയണ്ടായിരുന്നു എന്ന പറഞ്ഞു……
പക്ഷേ എന്ത് ചെയ്യാൻ കൈ വിട്ട് ആയുധവും വാ വിട്ട് വാക്കും തിരിച്ചു എടുക്കാൻ കഴിയില്ലല്ലോ…… പിറ്റേ ദിവസം അവൻ അവളോട് സോറി പറഞ്ഞു കൂടെ അവന് അവളെ ഇഷ്ടം ആണെന്നും ഞങ്ങളും ഒന്നിചുണ്ടായിരുന്നു…… പിന്നീട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു…… ഞങ്ങളുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടെ വന്നത് അല്ലേ പക്ഷേ എന്തോ ഉണ്ണിക്ക് അവളെ ഇഷ്ടപ്പെട്ടില്ല എന്നോട് അവൻ അത് പറയുകയും ചെയ്തു അജുവിനോട് പറയരുത് എന്ന ഞാൻ അവനോട് പറഞ്ഞു…… കാരണം അജുവിന് അത് ഒരിക്കലും സഹിക്കാൻ sahikkan കഴിയില്ല അവന് അവളെ ഭയങ്കര ഇഷ്ടം ആണ് ഒരു നൂറു തവണ എങ്കിലും അവൻ എന്നോട് പറഞ്ഞിട്ടുണ്ടാവും ഫോൺ വിളിച്ചാൽ അവളെ കുറിച് പറയാൻ മാത്രമേ സമയം കാണൂ…… എന്തോ അജു ഞങ്ങളെ വിട്ട് പോകുമോ എന്നാ പേടി എനിക്ക് ഉണ്ടായിരുന്നു പക്ഷേ അവൻ ഞങ്ങളുടെ കൂടെ സ്പെൻഡ് ചെയ്യാനും സമയം കണ്ടെത്തിയിരുന്നു അതൊക്കെ കാണുമ്പോ ഒരുപാട് സന്തോഷം ആയിരുന്നു…… പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല……
ഒരു ദിവസം ഞാൻ വാകമരചുവട്ടിൽ എന്റെ ചങ്ങായി മാരെ കാത്തു ഇരിക്കുകയായിരുന്നു…… അവിടേക്ക് ലയ വന്നു…… ഹായ്…… ഹായ് ലയ…… എനിക്ക് നന്ദയോട് ഒരു കാര്യം പറയാൻ ഉണ്ട്…… എന്താ ലയ ഒരു ഫോര്മാലിറ്റി ഒക്കെ നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറഞ്ഞൂടെ…… നോക്ക് നന്ദ നീ ഇനി അജുവിനോട് സംസാരിക്കരുത് എനിക്ക് അത് ഇഷ്ടം അല്ല…… ലയ നീ നീ എന്താ ഈ പറയുന്നേ അജു അജു എന്റെ ഫ്രണ്ട് അല്ലേ…… ഫ്രണ്ട് അവന് എപ്പോഴും നിന്നെ കുറിച് പറയാൻ മാത്രമേ സമയം ഉള്ളു എന്ത് പറഞ്ഞാലും നന്ദ നന്ദ…… ലയ…… എനിക്ക് ഒന്നും കേൾക്കേണ്ട ഒന്നുകിൽ നീ ഒഴിഞ്ഞു പോകണം അല്ലേൽ ഞാൻ പോകും…… വേണ്ട ലയ നീ പോകരുത് അവന് നിന്നെ ഒരുപാട് ഇഷ്ടം ആണ്. നീ ഒന്ന് മനസിലാക്ക ഞാൻ അവന്റെ സ്വന്തം പെങ്ങളെ പോലെ ആണ്…… പെങ്ങളെ പോലെ അല്ലേ പെങ്ങൾ അല്ലല്ലോ അതുകൊണ്ട് നീ അവനുമായിട്ടുള്ള ഫ്രണ്ട്ഷിപ് അവസാനിപ്പിക്കണം…… അത് ലയ…… നിനക്ക് കഴിയില്ലെങ്കിൽ വേണ്ട ഞാൻ ഒഴിഞ്ഞു പോയേക്കാം…… എന്ത് പറയണം എന്ന അറിയാതെ ഞാൻ നിന്നു…… ടപ്പ എന്നൊരു സൗണ്ട് കേട്ട് ആണ് ഞാൻ ഞെട്ടിയത്…… നോക്കിയപ്പോ ലയ കവിളിൽ കൈയും വച്ച് നിൽക്കുന്നു…… തൊട്ട് അടുത്ത ഉണ്ണിയും…… ഉണ്ണി…… നീ എന്താടി ഇവള് പറഞ്ഞത് കേട്ട് അജുവിന്റെ ഫ്രണ്ട്ഷിപ് വേണ്ട എന്ന വെക്കാൻ പോവുകയാണോ ആണോ എന്ന്…… ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…… അപ്പോഴേക്കും കുറച്ച് ആളുകൾ കൂടിയിരുന്നു അജുവും വന്നു…… എന്താ എന്താ പ്രശ്നം എന്ന് അവൻ ചോദിച്ചു…… ഉണ്ണി മുഷ്ടി ചുരുട്ടി എന്നെ നോക്കി……
അജു ഉണ്ണി എന്നെ അടിച്ചു എന്ന പറഞ്ഞു ലയ അജുവിന്റെ നെഞ്ചിൽ വീണു കരയാൻ തുടങ്ങി…… അജു ഉണ്ണിയെ നോക്കി ലയയെ അവന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി ഉണ്ണിയുടെ അടുത്തേക്ക് പോയി…… എന്താ ഉണ്ണി എന്താ പ്രശ്നം ഒരു കാരണവും ഇല്ലാതെ നീ അവളെ അടിക്കില്ല എന്ന് എനിക്ക് അറിയാം അജു ഉണ്ണിയോട് ചോദിച്ചു…… ഉണ്ണി എല്ലാ കാര്യവും പറഞ്ഞു…… അജു എന്റെ അടുത്ത വന്ന സത്യം ആണോന്ന് ചോദിച്ചു…… ഞാൻ ഒന്നും പറയാതെ തല കുനിച്ചു നിന്നു അവൻ എന്റെ താടി ഉയർത്തി പിടിച്ചു…… എനിക്ക് എന്റെ കണ്ണ് നീറിനെ പിടിച്ചു വെക്കാൻ കഴിഞ്ഞില്ല…… അവൻ ആ സ്പോട്ടിൽ ലയക്ക് ഒരു അടി കൊടുത്തു എന്നിട്ട് ഒരു ഡയലോഗും ഇനി മേലാൽ എന്റെയോ എന്റെ ചങ്ങാതി മാരുടെയോ അടുത്ത വന്നാൽ പൊന്ന് മോളെ ഇപ്പൊ കിട്ടിയത് ആയിരിക്കില്ല ഇനി തരിക കേട്ടോടി…… പിന്നെ ഇത് കുറച്ചു മുന്നേ നിനക്ക് തരേണ്ടത് ആയിരുന്നു നീ സംസാരിക്കുമ്പോൾ നിന്റെ ഉള്ളിലെ വിഷം ഞാൻ അറിഞ്ഞിരുന്നു പിന്നെ ഒന്നും പറയാതിരുന്നത് ഇവള് പറഞ്ഞിട്ട് തന്നെയാണ് നിന്നെ ഒരു അനിയത്തിയെ പോലെയാണ് ഇവള് കണ്ടത് എന്നിട്ട് നീയോ ആര് വന്നാലും ദേ ഇവള് കഴിഞ്ഞിട്ടേ ഞങ്ങൾക്ക് ആരും ഉള്ളു…… അവൻ അതും പറഞ്ഞു എന്റെ വലത് കൈ പിടിച്ചു ഇടത് കൈ ഉണ്ണിയും എന്നിട്ട് ഇങ്ങനെ സ്ലോ മോഷനിൽ ഞങ്ങൾ നടന്നു……
ആ ഒരു സംഭവത്തോടെ എനിക്ക് മനസിലായി ഇവര് ഒരിക്കലും എന്നെ കൈവിടില്ല എന്ന…… പക്ഷേ അജുവിന്റെ കാര്യം ആലോചിക്കുമ്പോൾ ചെറിയ സങ്കടം ഉണ്ട്…… പക്ഷേ ആ സങ്കടം ഞാൻ തന്നെ മാറ്റി കൊടുത്തു അത് പിന്നെ പറയാമെ…… നിങ്ങളോട് വർത്തമാനം പറഞ്ഞു സമയം പോയത് അറിഞ്ഞില്ല…… ആ ലയ ഏതോ സ്റ്റോപ്പിൽ ഇറങ്ങി പോയി അവളുടെ ഹസ്സ് ഉണ്ടായിരുന്നു കൂടെ അതുകൊണ്ട് ഞങ്ങൾ ഒന്നും മിണ്ടിയില്ല…… അങ്ങനെ ഞങ്ങൾ കണ്ണൂർ എത്തി അച്ഛൻ ബൈക്കിൽ എന്നെ കൂട്ടാൻ വന്നിട്ടുണ്ട്…… ഓടി പോയി അച്ഛനെ കെട്ടിപിടിച്ചു…… പിന്നെ എന്റെ ചങ്കസിനോട് യാത്ര പറഞ്ഞു നേരെ വീട്ടിലേക്ക് പോയി…… വീടിന്റെ മുന്നിൽ എത്തിയപ്പോൾ അവിടെ ഉള്ള ആൾക്കാരെ കണ്ടു ഞാൻ ഞെട്ടി…… തുടരും…………

by