രചന – വൈദേഹി വൈഗ
“ഡോ… താൻ എന്താ ഇങ്ങനെ നോക്കുന്നെ… ” “ഏയ്… അയ്യോ ക്ലാസ്സ് തുടങ്ങാറായല്ലോ… ” ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു ഒപ്പം ആ ഏട്ടനും…. ആ ഏട്ടന്റെ ക്ലാസ്സ് കഴിഞ്ഞിട്ടാണ് എന്റെ ക്ലാസ്സ്… ഏട്ടൻ ക്ലാസ്സിലേക്ക് കയറാൻ തുടങ്ങിയതും ഞാൻ വിളിച്ചു… “ഏട്ടാ… ” “എന്താ മീരാ… ” മീരാന്നോ.. ഈ ഏട്ടന് എങ്ങനെ എന്റെ പേര് അറിയാം…. “എന്റെ പേര് എങ്ങനെ അറിയാം.. ” “അതോ.. അതന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോ തന്റെ യമുനമ്മ പറഞ്ഞതാ… അല്ല താൻ ന്താ എന്നെ വിളിച്ചേ… ” “അതോ.. അത്.. ഏട്ടന്റെ പേര്..? ” “മാധവ്… കുഞ്ഞാ എന്നാണ് എന്നെ എല്ലാരും വിളിക്കാറ്.. താൻ കുഞ്ഞേട്ടാ ന്ന് വിളിച്ചോ. ” “മ്മ് എന്നാ ശെരി.. ” ഞാൻ ക്ലാസ്സിൽ കയറി… ക്ലാസ്സ് തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസം ആയി.. എന്നാൽ ഞാൻ ഇന്നാണല്ലോ ക്ലാസ്സിൽ കയറുന്നെ… എന്റെ അടുത്തിരിക്കുന്ന നേഹയും ആയി ഞാൻ പെട്ടന്ന് കൂട്ടായി… ഇന്റർവെൽ സമയത്തു താഴേക്കു പോകാൻ അവള് വിളിച്ചപ്പോ സത്യം പറഞ്ഞാ എനിക്ക് പേടി ആയിരുന്നു..
ശിവാനി ചേച്ചിയുടെ മുന്നിൽ എങ്ങാനും പോയി പെട്ടാലോ… പക്ഷെ നേഹ കൂടെ ഉള്ളത് ഒരു ആശ്വാസം ആയിരുന്നു… അവളൊരു തന്റേടി ആണെന്ന് കുറച്ചു സമയം കൊണ്ട് തന്നെ എനിക്ക് മനസിലായി… അവളുടെ പപ്പയും മമ്മയും ഒക്കെ ഗൾഫിൽ ആണ്.. ഇവിടെ മുത്തശ്ശിയുടെ കൂടെ ആണ് താമസം… ഞാൻ അനാഥ ആണെന്നും ഇവിടെ ആനന്ദാശ്രമത്തിലാണ് താമസമെന്നും അല്ലാതെ മറ്റൊന്നും എനിക്ക് അവളോട് പറയാൻ ഉണ്ടായിരുന്നില്ല… പെട്ടന്ന് ഞങ്ങളുടെ മുന്നിലേക്ക് വന്ന ആളെ കണ്ടതും ഞാൻ ഞെട്ടി എഴുനേറ്റു…. “എന്താടി ഇവിടെ… ” “ഒന്നുല്ല ചേച്ചി… ഞങ്ങള് വെറുതെ… നേഹയായിരുന്നു അത് പറഞ്ഞത്. “നിന്നോട് ചോദിച്ചോടി… ” “നിന്നോട് ഞാൻ പറഞ്ഞതൊക്കെ മറന്നോടി.. ഇമ്മാതിരി കോലം കെട്ടി വരേണ്ട എന്ന് പറഞ്ഞതല്ലേ… ” “അതൊക്കെ പറയാൻ നിങ്ങളാരാ… ” നേഹ പൊട്ടിത്തെറിച്ചു… “ച്ചി നിർത്തേടി… മിണ്ടാതെ നിന്നോണം.. എനിക്ക് നിന്നോടല്ല.. ദേ ഇവളോടാ സംസാരിക്കേണ്ടത്.. ” ശിവാനി വീണ്ടും എന്റെ നേർക്ക് തിരിഞ്ഞു..
എന്റെ മുടിയിൽ കുത്തി പിടിച്ചു… “ആഹ്.. വീട് ചേച്ചി.. വേദനിക്കുന്നു .. ” “ഇല്ലടി.. നിന്നെ മരിയാത പഠിപ്പിക്കാൻ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ.. ഒരിക്കൽ എന്റെ ഏട്ടൻ നിന്നെ രക്ഷിച്ചെന്നു കരുതി എന്നും അത് ഉണ്ടാവില്ല.. ” എനിക്ക് നന്നായി വേദനിക്കാൻ തുടങ്ങി.. കണ്ണൊക്കെ നിറഞ്ഞു വന്നു… “ചേച്ചി അവളെ വിട്… ” എന്നും പറഞ്ഞു നേഹ അവളുടെ കൈയിൽ കയറി പിടിച്ചു… “കയ്യെടുക്കടി.. ” ശിവാനി അവളുടെ കൈ തട്ടിയതും.. “ശിവാ.. ” എന്നൊരു അലർച്ചയായിരുന്നു പിന്നിൽ നിന്നും കേട്ടത്… തിരിഞ്ഞു നോക്കിയപ്പോൾ ശിവാനിയുടെ ഏട്ടൻ.. കുഞ്ഞേട്ടൻ കരണം പൊട്ടുന്ന ഒരടിയായിരുന്നു പിന്നെ കേട്ടത്… “പല പ്രാവിശ്യം നിന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞു… അച്ഛന്റെ ബലത്തിൽ ഈ കോളേജിൽ കാട്ടിക്കൂട്ടുന്നത് ഇന്നത്തോടെ നിർത്തിയില്ലെങ്കിൽ ഇനി ഈ കോളേജിൽ നി കാണില്ല…. എന്നെ നിനക്ക് ശെരിക്കും അറിയാലോ… ” ശിവാനി വല്ലാതെ പതറി നിൽക്കുന്നുണ്ട്.. ഒരക്ഷരം പോലും മിണ്ടാതെ.. അവൾക്കു അവളുടെ ഏട്ടനെ അത്രയും പേടി ആണെന്ന് ഇതൊടെ ബോധ്യമായി..
“പിന്നെ ഇവളോട് നി ഇനി കളിക്കാൻ നിക്കണ്ട… എന്റെ പെണ്ണാ ഇത്.. നിന്റെ ഏട്ടത്തി ആവാൻ പോകുന്നവൾ… ” “കുഞ്ഞേട്ടൻ എന്താ പറഞ്ഞെ… ” ശിവാനിയുടെ ആ ചോദ്യം കുഞ്ഞേട്ടൻ കേട്ടില്ലെന്ന് നടിച്ചു.. ആ ഏട്ടന്റെ സംസാരം കേട്ടു ഞെട്ടി തരിച്ചു ഞാനാ മുഖത്തേക്ക് നോക്കി.. ഇതെന്തൊക്കെയാ ഈശ്വരാ ഈ ഏട്ടൻ പറയുന്നേ.. അവിടെ കൂടി നിന്ന എല്ലാരും അമ്പരപ്പ് മാറാതെ എന്നെ തുറിച്ചു നോക്കുന്നുണ്ട്.. “വാ മീരാ… ” കുഞ്ഞേട്ടൻ എന്റെ കയ്യും പിടിച്ചു നടന്നു… ഒരു പ്രതിമയെ പോലെ പിന്നാലെ നടക്കാനെ എനിക്കായുള്ളു… തിരിഞ്ഞു ശിവാനിയെ ഞാൻ നോക്കി… എന്നെ കൊല്ലാനുള്ള ദേഷ്യം അവളുടെ കണ്ണിൽ ഞാൻ കണ്ടു… കുഞ്ഞേട്ടന്റെ കൂടെ വരാന്തയുടെ അറ്റത്തു എത്തിയപ്പോഴാണ് എനിക്ക് പരിസര ബോധം വന്നത്… ഞാൻ നടത്തം നിർത്തി… ആ കൈയ്യിൽ നിന്ന് എന്റെ കൈ വിടുവിച്ചു… ഞാനാ മുഖത്തേക്ക് നോക്കി… “എല്ലാവരുടെയും മുന്നിൽ വച്ചു എന്തൊക്കെയാ പറഞ്ഞെത് എന്ന് ഇപ്പഴും ഓർമ്മയുണ്ടോ.. ” “എനിക്ക് മറവിരോഗം ഒന്നും വന്നിട്ടില്ല.. ” “എന്തിനാ അങ്ങനൊക്കെ കള്ളം പറഞ്ഞെ.. ” അൽപ്പം ദേഷ്യത്തോടെ തന്നെ ഞാൻ ചോദിച്ചു…
“കളളം ഒന്നും അല്ല.. കാര്യം തന്നെയാ.. എനിക്കിഷ്ട്ടാ തന്നെ… ” “എന്താ പറഞ്ഞെ.. ” വിശ്വാസം വരാതെ ഞാൻ ചോദിച്ചു… “അതേ.. രണ്ടു ദിവസം മുന്നെ.. ഓടി വന്നെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞ ഈ ധാവണിക്കാരിയെ ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്കിഷ്ടപ്പെട്ടു.. ” “ചേ… ” ദേഷ്യത്തോടെ ഞാൻ മുഖം തിരിച്ചു… “നിന്റെ ഈ മഷി എഴുതിയ കണ്ണുകളോടും.. മുട്ടോളം ഉള്ള മുടിയോടും… പിന്നെ ഈ നാടൻ ലൂക്കിനോടും എന്തോ എനിക്കിപ്പോ വല്ലാത്ത പ്രണയം ആണ്.. എന്റെ രണ്ടു ദിവസം ആയുള്ള ഉറക്കം പോലും കളയുന്നത് നീയാണ് മീരാ.. ” “ഇതൊക്കെ മനസ്സിൽ വച്ചായിരുന്നു അല്ലേ ശിവനിയിൽ നിന്ന് എന്നെ രക്ഷിച്ചത്… വേണ്ടിയിരുന്നില്ല.. ” “നോ.. ഒരിക്കലും അല്ല.. അനിയത്തി ചെയ്യുന്ന തെറ്റ് ഒരേട്ടന് കയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റില്ല.. ” എനിക്ക് വല്ലാതെ ദേഷ്യവും സങ്കടവും വരാൻ തുടങ്ങി.. അത് വരെ കുഞ്ഞേട്ടനോട് ഉണ്ടായിരുന്ന ഒരു ബഹുമാനം പെട്ടന്ന് ഇല്ലാതായത് പോലെ.. “മീരാ.. നി എന്താ ഒന്നും മിണ്ടാത്തെ.. ” “എന്നെ പറ്റി നിങ്ങൾക്ക് എന്തറിയാം… ” “അറിയേണ്ടതെല്ലാം അറിയാം.. ” “എന്ന് വച്ചാൽ.. ” സംശയത്തോടെ ഞാൻ ആ മുഖത്തേക്ക് നോക്കി..
“നി ആരാണ് എന്താണ് എന്നൊക്കെ അറിയാം.. ” “എങ്ങനെ… ” “ഇന്നത്തെ കാലത്ത് ഒരാളെ കുറിച്ച് അറിയാൻ ആണോ പണി… ” എന്റെ നോട്ടം കണ്ടിട്ടാവണം കുഞ്ഞേട്ടൻ ഒന്ന് ചിരിച്ചത്.. “എടൊ.. അന്ന് ഹോസ്പിറ്റലിൽ നിന്ന് തന്റെ യമുനമ്മ കുറച്ചൊക്കെ പറഞ്ഞിരുന്നു.. എല്ലാവരും ഉണ്ടായിട്ടും അനാഥയെ പോലെ ആശ്രമത്തിൽ കഴിയേണ്ടി വന്നവൾ… ഏഴാമത്തെ വയസിൽ അച്ഛനും അമ്മയും… ” “മതി.. നിർത്ത്.. ” “മീരാ ഞാൻ… ” “വേണ്ട.. ” കരഞ്ഞു കൊണ്ട് ഞാൻ അവിടുന്ന് നടന്നു.. എവിടേക്ക് പോവും.. ക്ലാസ്സ് പോയാൽ സ്വസ്ഥമായി ഒന്നിരിക്കാൻ പറ്റില്ല… നേരെ ലൈബ്രറിയുടെ പിറകു വശം ഉള്ള വാകമരച്ചോട്ടിൽ പോയി ഇരുന്നു.. ക്ലാസ്സ് ടൈം ആയതിനാൽ അവിടെ എങ്ങും ആരും ഇല്ല.. കണ്ണ് പൊത്തിപിടിച്ചു ഒരുപ്പാട് കരഞ്ഞു… എനിക്ക് ഏഴുവയുള്ളപ്പോൾ എന്നെ തനിച്ചാക്കി പോയതാ മംഗലത്ത് തറവാടിന്റെ എല്ലാം ആയ ശ്രീധരൻ നമ്പ്യാർ.. എന്റെ അച്ഛൻ… ഒപ്പം എന്റെ അമ്മയും… ഒരുപാട് ബന്ധുക്കൾ എനിക്ക് ആ തറവാട്ടിൽ ഉണ്ടായിട്ടും ആരും ഇല്ലാത്തവളെ പോലെ ഒരു കൊല്ലം അവിടെ ജീവിച്ചു…
പഠിക്കാൻ പോലും വിടാതെ അവിടെ കിടത്തി ഉപദ്രവിക്കുന്നത് കണ്ടിട്ടാണ് ആശ്രമത്തിലേക്ക് വിജയാനന്ത സ്വാമി എന്നെ കൂട്ടികൊണ്ട് പോയത്.. പിന്നീട് ഈ നാൾ വരെ ആശ്രമം ആയിരുന്നു ഇനി എല്ലാം.. അമ്മയെ പോലെ സ്നേഹിക്കാൻ യമുനമ്മ ഉണ്ട് ഇവിടെ.. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും സ്വാമി ആയിരുന്നു നോക്കുന്നത്.. എന്നെ ഇനിയും പഠിപ്പിക്കണം എന്ന് തന്നെയാണ് അവരുടെ ഒക്കെ ആഗ്രഹം.. എത്രനേരം അവിടെ അങ്ങനെ ഇരുന്നു എന്ന് അറിയില്ല… ഷോള്ഡറില് ഒരു കൈ വന്നു പതിഞ്ഞപ്പോ കണ്ണു തുടച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി…. കുഞ്ഞേട്ടൻ.. ഈ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു.. എന്റെ അടുത്തായി ഏട്ടനും ഇരുന്നു.. ഞാൻ ഒന്നും മിണ്ടിയില്ല.. “ഡോ.. ” എന്റെ കൈയ്യിൽ പിടിച്ചപ്പോൾ എന്തോ അത് തട്ടാൻ എനിക്ക് തോന്നിയില്ല.. “മ്മ്.. ” “സോറി മീരാ.. ഞാൻ പറഞ്ഞത് തനിക്കു വേദനിച്ചു അല്ലേ.. ” “സാരില്ല.. ” “ഒരു തമാശക്കോ നേരം പൊക്കിനോ അല്ല.. കെട്ടി കൂടെ കൂട്ടാൻ വേണ്ടി തന്നെ പറഞ്ഞതാ ഞാൻ.. തന്നെ കണ്ടപ്പോൾ ഉള്ള ഇഷ്ട്ടം തന്നെ പറ്റി അറിഞ്ഞപ്പോൾ കൂടിയിട്ടെ ഉള്ളു.. ” “വേണ്ട ഏട്ടാ.. അതൊന്നും ഒരിക്കലും ശരിയാകില്ല.. നമ്മള് തമ്മിൽ ഒരിക്കലും ചേരില്ല.. ”
“അതൊക്കെ തന്റെ തോന്നലാ.. ഞാനൊരിക്കലും തന്നെ നിര്ബന്ധിക്കില്ല.. സമയം എടുത്തു ആലോചിച്ചോളൂ… നാളെ വൈകീട്ട് കോളേജ് വിട്ടതിനു ശേഷം ഇലഞ്ഞി മരച്ചോട്ടിൽ വരണം.. ” “അതെവിടെയാ… ” “കോളേജിന്റെ പിറകു വശം ഒരു കുഞ്ഞു ഇലഞ്ഞി ഉണ്ട്… അവിടെ.. വരണം.. ഞാൻ കാത്തിരിക്കും.. ” ഇത്രയും പറഞ്ഞു കുഞ്ഞേട്ടൻ അവിടെ നിന്ന് എഴുനേറ്റ് പോയി… എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ തന്നെ ഇരുന്നു.. ഞാൻ കുഞ്ഞേട്ടന്റെ ജീവിതത്തിലേക്ക് ചെന്നാൽ ശിവാനിൽ എന്നോടുള്ള ദേഷ്യം കൂടത്തെ ഉള്ളു.. ആ അറിയില്ല… എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലലോ എന്റെ കണ്ണാ.. എന്തിനാ എന്നെ എങ്ങനെ പരീക്ഷിക്കുന്നെ.. പിന്നെയും എന്തൊക്കെ ആലോചിച്ചു അവിടെ ഇരുന്നു. സമയം പോയത് അറിഞ്ഞതേ ഇല്ല.. “മീരാ. മീരാ… ” തിരിഞ്ഞു നോക്കിയപ്പോൾ നേഹ.. “ടാ.. ഞാൻ എവിടൊക്കെ തിരഞ്ഞു.. ഇപ്പൊ മാധവേട്ടനാ പറഞ്ഞെ നി ഇവിടെ ഉണ്ടെന്നു.. എന്താടാ.. ആ ഏട്ടൻ എന്താ പറഞ്ഞെ.. ” ഞാൻ അവളെ ചേർത്ത് പിടിച്ചു കരഞ്ഞു.. മതിയാവോളം… “മീരാ.. ” പെട്ടന്ന് ഞാൻ എണീറ്റു കണ്ണൊക്കെ തുടച്ചു.. അതുവരെ നടന്നതൊക്കെ അവളോട് പറഞ്ഞു..
“സാരില്ല.. സമയം ഉണ്ടല്ലോ.. നമ്മൾക്ക് ആലോചിക്കാം.. ഇപ്പൊ സമയം എത്ര ആയെന്നു അറിയുവോ.. കോളേജിൽ എല്ലാരും പോയി… ” അങ്ങനെ ഞങ്ങളും അവിടെ നിന്ന് ഇറങ്ങി… ആശ്രമത്തിൽ എത്തിയിട്ടും എന്റെ മനസ്സ് ശാന്തം ആയിരുന്നില്ല.. യമുനമ്മ എന്തൊക്കെയോ ചോദിച്ചെങ്കിലും ഒന്നും പറയാത്തെ ഞാൻ റൂമിൽ കയറി കിടന്നു… എന്തോ രണ്ടു ദിവസത്തെ പരിജയം മാത്രമേ കുഞ്ഞേട്ടനും ആയിട്ട് ഉള്ളെങ്കിലും എന്തോ ആ ഏട്ടൻ എന്നെ വല്ലാതെ സ്വാധീനിച്ച പോലെ.. ആ കടുംകാപ്പി കണ്ണുകളോടാണോ എനിക്ക് പ്രണയം. അതോ ആ പൊടി മീശയോടൊ.. ആ അറിയില്ല.. യമുനമ്മയെ ഓർക്കുമ്പോ ആ ഏട്ടനെ പ്രണയിക്കാൻ എനിക്കൊരിക്കലും പറ്റുന്നില്ല.. പക്ഷെ.. എന്റെ കൃഷ്ണാ.. ഞാൻ എന്താ ചെയ്യണ്ടേ.. നി തന്നെ ഒരു വഴി പറഞ്ഞു താ.. പിറ്റേന്ന് ചിലത് തീരുമാനിച്ചിട്ടായിരുന്നു ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിയത്.. നെഹയോട് പോയിക്കൊള്ളാൻ പറഞ്ഞിട്ട് നേരെ കോളേജിന് പിറകു വശത്തേക്ക് നടന്നു… ഇലഞ്ഞിമരച്ചോട്ടിൽ എന്നെയും കാത്തിരിക്കുന്ന കുഞ്ഞേട്ടനരികിലേക്ക്.. തുടരും….

by