19/04/2026

സത്യഭാമ : ഭാഗം 07

രചന – ശ്രീമിഴി

ണ്ണി പറഞ്ഞതിൽ ആഴത്തിൽ പതിഞ്ഞത് ഒന്ന് മാത്രമായിരുന്നു സത്യ നിനക്ക് എഴുതിയ കത്ത് എന്നത് മാത്രം….. “ഉണ്ണി എവിടെ കത്ത് നീ അത് കളഞ്ഞോ ??”….. “ഇല്ലടാ ദാ” എന്നും പറഞ്ഞു ഉണ്ണി കത്ത് ഹരിയുടെ കയ്യിൽ കൊടുത്തു. “ഇത് തുറക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ നീ അറിയണം “….. “എന്ത് കാര്യങ്ങൾ ?? ഇനിയും ഞാൻ അറിയാത്ത എന്ത് കാര്യം??? എന്റെ പെണ്ണ് അവള് പോയില്ലേ ഇനി എന്ത് സത്യം”….. “ഹരി നിനക്ക് അറിയോ എല്ലാത്തിനും പിന്നിൽ നിന്റെ അച്ഛനാണ്.”….. “ഡാ വെറുതെ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ.” അത് പറയുമ്പോൾ നിന്നു കത്തി ഹരി…… “വെറുതെ അല്ല ഹരി എന്റെ അമ്മ സത്യം. നിന്റെ അച്ഛനാണ് ഇതിനു പിന്നിൽ”….. ഹരി വിശ്വാസം വരാതെ ഉണ്ണിയെ തന്നെ നോക്കി.. “നിനക്ക് എന്നെ വിശ്വാസം ഇല്ലെങ്കിൽ ദാ ആ കത്ത് എടുത്തു വായിച്ചു നോക്ക്”….. “ഇല്ലെടാ എനിക്ക് എനിക്ക് നിന്നെ വിശ്വാസമാണ്.”….. “നിന്റെ അച്ഛന്റെ ഭീഷണി മൂലമാണ് ഈ കല്യാണത്തിന്ഭാമസമ്മതിച്ചത്.

കേശവേട്ടനോട്‌ ആ വീട് സ്വന്തമായി കൊടുക്കാ പറഞ്ഞു പോലും അതില് ആയാളും വീണു. പിന്നെ നിന്നെ ആർക്ക് വേണം” “ഡാ എന്നാലും അവള് എന്റെ സത്യ എങ്ങനെ മാറി.” “കേശേവട്ടേനെ ഇല്ലാതെയാക്കും എന്നാ ഭീഷണിയാണ് ഭാമയെ തളർത്തിയത് ” “എന്റെ അച്ഛൻ അത്ര മാത്രം ദുഷ്ടനാണോ ഉണ്ണി.” “സ്വന്തം മക്കളെ കാര്യം വരുമ്പോ എല്ലാരും അങ്ങനെ തന്നെയാണ് ഹരി” “ഡാ എനിക്ക് സത്യയെ ഒന്ന് കാണാൻ പറ്റുവോ ??” “തോന്നുന്നില്ല ഹരി. അയാള്…ആ ഗണേശൻ ഭാമ എന്നോട് സംസാരിച്ചു നില്കുന്നതാണ് കണ്ടത് അപ്പൊ തന്നെയവളെ പിടിച്ചു വീട്ടിലേക്കു കൊണ്ട് പോയി. എന്തോ ഭാഗ്യം ഈ കത്ത് അയാള് കണ്ടില്ല.” പിന്നെ ഒന്നും മിണ്ടാതെ നടന്ന് പോകുന്ന ഹരിയെ നെടുവിർപ്പോടെ നോക്കി നിന്നു ഉണ്ണി. 🔥🔥🔥🔥 വീടിനു മുന്നിൽ എത്തിയപ്പോ തന്നെ കേട്ടു അച്ഛന്റെയും അമ്മയുടെയും സംസാരം. “ഒരിക്കലും ഇതൊന്നും ഉണ്ണി അറിയരുത് ടീച്ചറെ..അവൻ അറിഞ്ഞ പിന്നെ എന്റെ മോൻ എന്നോട് മിണ്ടില്ല”

“എന്നാലും നിങ്ങള് ചെയ്യ്തത് കുറച്ചു കൂടി പോയി ” “അറിഞ്ഞില്ല ടീച്ചറെ അവൻ തെമ്മാടിയാണെന്ന്. കേശവൻ പറഞ്ഞപ്പോഴാണ് ഞാൻ ഏത് നശിച്ചനേരത്തു ആണോ എന്തോ….. ആ കുഞ്ഞിന്റെ ജീവിതം പോയി അത്രയുള്ളൂ പാവം കുട്ടി ടീച്ചർ അത്” പറഞ്ഞു നോക്കിയതെ ഹരിയെയായിരുന്നു. “ഒരു പെണ്ണിന്റെ ജീവിതം കളഞ്ഞപ്പോ രണ്ടു പേർക്കും സമാധാനമായല്ലോ എനിക്ക് അത് മതി… അത് മതി. ഇനി ഈ ഹരിയെ നിങ്ങള് നോക്കണ്ട എനിക്കറിയാം എങ്ങനെ ജീവിക്കണമെന്ന് എന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണില്ല എന്റെ നല്ല ജിവിതം കണ്ടല്ലേ നിങ്ങള് ഇത്തരം താഴ്ന്ന കളി കളിച്ചത് ആ ജിവിതം ഇനിയില്ല ഹരി നാരായനാണ് പറയുന്നത്.” ഹരി പറഞ്ഞാ വാക്കുകളിൽ തഴഞ്ഞു നിന്നു രണ്ടു പേരും ചെയ്യ്തു പോയ മഹാപാപത്തെ ഓർത്ത്. ഹരി മുറിയിൽ കയറിയതും വാതിൽ കൊട്ടിയടച്ചു കീശയിൽ നിന്നു കത്ത് എടുത്തു ചുണ്ടോട് ചേർത്തു.

അറിഞ്ഞില്ലല്ലോ മോളെ ഈ ഹരിയൊന്നും പൊട്ടനായി പോയി ഞാൻ വെറും പൊട്ടൻ അത് പറയുമ്പോ ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കത്ത് തുറന്നതും രണ്ടു തുള്ളികണ്ണീനീർ അതിലേക്കു വീണു ഒരു വാക്ക് മാത്രം”” മാപ്പ് “” ചുവന്നമാഷിയാൽ തീർത്തൊരു വാക്ക്. എന്തിനാടാ നീ എന്നോട് മാപ്പ് പറയുന്നത് ഞാൻ.. ഞാൻ അല്ലെ മാപ്പ് പറയേണ്ടത് ഒന്നുമറിയാതെ കോമാളിയായി മാറിയതിനു. കത്ത് നെഞ്ചോട് ചേർത്ത് കിടന്നു ഹരി എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല… “മോനെ ഹരി …. മോനെ” ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഹരി ഉണർന്നത് അപ്പോഴാണ് താൻ ഹോസ്പിറ്റലിലാണ് എന്നാ കാര്യം ഹരിക്കു ഓർമ്മ വന്നത്. “കേശേവേട്ട ….??? എന്റെ അച്ഛൻ” “എന്താ കുഞ്ഞേ സ്വപ്നം വല്ലതും കണ്ടോ?? കഴിഞ്ഞാതൊക്കെ മറക്കു കുഞ്ഞേ എന്നിട്ട് പുതിയയൊരു ജീവിതം തുടങ്ങിക്കൂടെ ” “ഇത് ഇപ്പൊ എന്താ അവസ്ഥ. ഇനിയൊരു ജീവിതം ഹരിക്കു അത് വെറും സ്വപ്നം മാത്രം.. അല്ല കിങ്ങിണിമോളു എവിടെ??” “അവള് ഭാമയുടെ കൂടെ മുറിയിൽ ഉണ്ട്.” “ആഹാ സത്യയെ റൂമിലേക്ക് മാറ്റിയോ എന്നെ എന്താ വിളിക്കാഞ്ഞേ??” “ഭാമ പറഞ്ഞു ശല്യപെടുത്തണ്ടന്നു..”

“മ്മ്മ് “എന്ന് കനത്തിൽ മൂളി ഹരി. “മോൻ വീട്ടിൽ പോകുന്നില്ലെ??” “പോണം അമ്മ തനിച്ചാണ് ഞാൻ.. ഞാൻ ഒന്ന് സത്യയെ കണ്ടോട്ടെ??” കേശവൻ ദയനീയമായി ഹരിയെ നോക്കി. “മോൻ പോയി കണ്ടു വാ അത് പറയുമ്പോ കേശവന്റെ കണ്ണ് നിറഞ്ഞു “പൊറുക്കട മോനെ ഈ പാപിയോട് നിന്നെ മനസിലാക്കതെ പോയല്ലോ ഞാൻ…” അതിന് മറുപടിയെന്നോണം ഹരി ചിരിച്ചു കൊണ്ട് കേശവന്റെ തോളിൽ തട്ടി പിന്നെ മെല്ലെ സത്യയുടെ അടുത്തേക്കു നടന്നു. റൂമിൽ എത്തിയപ്പോ തന്നെ കണ്ടു മോളെ നെഞ്ചോടു ചേർത്തു കിടക്കുന്ന സത്യയെ. “കരി…. ദേ അമ്മ കരി” “അച്ചോടാ കണ്ടെടാ ഞാൻ. കരിടെ കിങ്ങിണി മോളു വാ.” അത് കേൾക്കേണ്ട താമസം കുഞ്ഞു ഹരിയുടെ അടുത്തേക്കു മറിഞ്ഞു. “നിനക്ക് എങ്ങനെ തോന്നി സത്യ ഇതിന്റെ മുഖമൊന്നും ഓർക്കാമായിരുന്നില്ലേ നിനക്ക്” “അവൾക്കു അവളുടെ അച്ഛനില്ലേ ഹരി പൊന്നു പോലെ നോക്കുന്ന ഒരച്ഛൻ പിന്നെ എന്റെ മോൾക്ക് എന്ത് വേണം.” “ആര് ഗണേശനോ നിനക്ക് എന്താ ഭ്രാന്ത് ഉണ്ടോ പെണ്ണെ??” അതിന് ഒന്ന് ചിരിച്ചു സത്യ. “നീ അയാളെ എന്ത് ചെയ്യ്തു ഹരി??” “കൊന്നില്ല. ബാക്കി ഒക്കെ ചെയ്യ്തു ” “വേണ്ടായിരുന്നു.” “വേണ്ടെന്നോ നിന്നെ കൊല്ലകൊലചെയ്യുന്നവനെ പൂവിട്ടു പൂജിക്കണോ “ഞാൻ അത് പറയുമ്പോ ഹരിയുടെ കണ്ണുകളിൽ തീയായിരുന്നു. “അയാൾക്കു വേണ്ടത് എന്റെ ശരീരമാണ് നീ മാത്രം അറിഞ്ഞിട്ടുള്ള എന്റെ ഈ ശരീരം…” തുടരും 🔥…..