രചന – നന്ദ നന്ദിത
ഫോൺ മേശപ്പുറത്തേക്ക് വെച്ച്, ഗൗരി അമ്മയുടെ മുറിയിലേക്ക് പോയി. അവിടെ ചെന്നതും അമ്മ നല്ല ഉറക്കം ആണെന്ന് കണ്ട്, ഗൗരി മുറിയിലേക്ക് നടന്നു. ബാലേട്ടനെ വിളിക്കണം,മറന്ന് പോയതല്ലെന്ന് പറയണം…ന്റെ കാര്യം അറിയാണ്ട് എല്ലാരും ഒത്തിരി വിഷമിച്ചു കാണും… ഗൗരി മനസ്സിൽ ഓർത്തുകൊണ്ട് മുറിയിലേക്ക് നടന്നു. പുറത്ത് അഭിഷേകിന്റെ വണ്ടി വന്നു നിന്ന ശബ്ദം കേട്ട്, ഗൗരി വാതിൽ തുറന്നു. കള്ള് കുടിച്ചു നിലത്തുറക്കാത്ത കാലുകളുമായി വാതിൽ പടിയിൽ ചാരി നിന്നു. “ഹയ്യോ…ഇതാരാ ഇത്…?? ന്റെ ഏട്ടത്തി അമ്മയോ…ഓഹ്… ന്ത് മണ്ടനാ ഞാൻ… ഏട്ടത്തി അമ്മയല്ലല്ലോ… എക്സ് ഏട്ടത്തി അമ്മയല്ലേ…? ന്റെ ഏട്ടന്റെ താലി അല്ലല്ലോ ഇപ്പോ ഈ കഴുത്തില്… ശോ… ഞാൻ അതങ്ങ് മറന്നു…!!” അവന്റെ പരിഹാസം നിറഞ്ഞ വാക്കുകൾ കേട്ടതും അവൾ പതിയെ തിരിഞ്ഞു മുറിയിലേക്ക് നടന്നു.
“ഹാ… അതെന്ത് പോക്കാ ന്റെ ഏട്ടത്തി… ഈ അനിയൻ വന്നു നിന്നിട്ട് ന്താ ഒരു വാക്ക് മിണ്ടാത്തെ… ന്റെ ഏട്ടത്തി അമ്മക്ക് ഒന്നും പറയാൻ ഇല്ലേ ഈ അനിയനോട്…? അവൾ അതിനു മറുപടി പറയാതെ മുന്നോട്ട് നടന്നതും, അവളുടെ കയ്യിൽ അഭിഷേക് കയറി പിടിച്ചു. ഗൗരി ഒന്ന് ഞെട്ടി, പിടിഞ്ഞു നിന്നു. “ശോ… ഇന്ന് ആ ബാലൻ സാറുമായുള്ള ആദ്യ രാത്രി അല്ലായിരുന്നോ…?? പാവം ന്റെ ഏട്ടത്തി, ആദ്യം കെട്ടിയവനോ ഇത്രേം സുന്ദരി ആയ ഭാര്യേ വെറുതെ വെച്ച് പൂജിച്ചുകൊണ്ടിരുന്നു…. രണ്ടാമത് കെട്ടിട്ടോ… ഹോ…. അതും ഇങ്ങനെ ആയല്ലോ…?? സാരില്ലന്നെ…. ഏട്ടത്തി വിഷമിക്കണ്ട….ഈ അനിയൻ ഇല്ലേ ഇവിടെ…?താലികെട്ടയ ഭർത്താക്കന്മാർ മാരുടെ കയ്യിൽ നിന്നു അനുഭവിക്കാത്തതൊക്കെ തരാൻ ഈ അനിയൻ ഇല്ലേ ഇവിടെ…?? “ചീ….”അവന്റെ വാക്കുകൾ കേട്ടതും അവൾ ദേഷ്യത്തോടെ മുഖം മാറ്റി… കണ്ണുകൾ ഇറുക്കി അടച്ചു.
അവളുടെ തോളിൽ കൈവെച്ചതും അവൾ ദേഷ്യത്തോടെ അവന്റെ കയ്യ് തട്ടി മാറ്റി. “ഹാ…. കെടന്ന് പെടക്കാതെടി മോളെ…. ഈ അഭിഷേക് ഒന്ന് മനസ്സിൽ വിചാരിച്ചാൽ അത് നടത്തി എടുക്കും… ഞാൻ മോഹിച്ച പെണ്ണിനെ അങ്ങിനെ ഒരു %*@%₹%& മോനും സ്വന്തം ആക്കണ്ടാ…. ന്താടി നീയും നിന്റെ മറ്റവനും കൂടെ കരുതിയെ… അവന്റെ ഒരു പീറ si നെ വെച്ച് നാടകം കളിച് ഈ അഭിഷേകിനെ പറ്റിക്കാന്നോ….?? ന്നിട്ടോ…?? ഇപ്പോ ന്തയെടി പന്ന *%#%₹@& നീയൊക്കെ ന്റെ മുന്നിൽ നാടകം കളിച്ചപ്പോ ഞാനും ഒരു കണ്ണീർ സെന്റി നാടകം അങ്ങ് നിന്റെ മുന്നിൽ ആടി… എനിക്ക് നന്നായി അറിയാരുന്നെടി… അമ്മേടെ പേര് പറഞ്ഞ നീ വരുമെന്ന്…!! നിന്റെ രണ്ടാം കെട്ടിയോന്റെ വാക്ക് പോലും കേൾക്കാതെ, അവനെ മറന്ന് നീ ഇപ്പോൾ ന്റെ മുന്നിൽ നിൽക്കണില്ലേ…?? അതാടി… അതാടി… ഈ അഭിഷേക്…!! “കഴിഞ്ഞോ…??” അവളുടെ ചോദ്യം കേട്ട്, അവൻ ഒന്ന് പതറിയത് അവൾ അറിഞ്ഞു.
“ന്താ ഞാൻ ചോയ്ച്ചത് നീ കേട്ടില്ലേ…?? കഴിഞ്ഞോ നിന്റെ അട്ടഹാസം…??” “നീ ന്താ കരുതിയെ…. ന്റെ ബാലേട്ടനെ മറന്ന്, നിന്റെ കള്ള കണ്ണീരു കണ്ട് വന്നതാണെന്നോ…?? ശെരിയ… ന്റെ ബാലേട്ടന്റെ മനസ്സ് വേദനിപ്പിച്ചു നിൻറെ കൂടെ വന്നത്, നീ പറഞ്ഞ ഒരു കാര്യം കേട്ടിട്ട് തന്നെയാ… ന്നെ സ്വന്തം മോളായി കണ്ട ഇവിടുത്തെ അമ്മേ ഓർത്തു… പക്ഷെ ന്ന് കരുതി, നിൻറെ ഇങ്കിതങ്ങൾക്ക് വഴങ്ങി തരാൻ ആണെന്ന് നീ കരുതിയോ…?? ശെരിയ… നീ പറഞ്ഞത്… ന്റെ കഴുത്തിൽ താലി കെട്ടിട്ടും, ഒരു നോട്ടം കൊണ്ട് പോലും അനന്ദേട്ടൻ ന്നെ കളങ്കപ്പെടുത്തിയിട്ടില്യ… ഒരു മുറിയിൽ ഒരുമിച്ച് കഴിഞ്ഞിട്ടും ന്റെ ബാലേട്ടനും ഒരു നോട്ടം കൊണ്ടോ സ്പർശം കൊണ്ടോ ന്നെ തെറ്റായ രീതിയിൽ കണ്ടിട്ടില്യ…. ന്റെ കഴുത്തിൽ താലി കെട്ടിയ നിമിഷം മുതൽ ഞാൻ ന്റെ ബാലേട്ടന്റെ പെണ്ണാ… ഈ ഗൗരിടെ മനസ്സിനും ശരീരത്തിനും ഒരു അവകാശിയെ ഒള്ളു… ന്റെ ബാലേട്ടൻ…!!” “ടീ…”അവൻ ദേഷ്യത്തോടെ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് മതിലിൽ ചേർത്ത് നിർത്തി.
“നിന്റെ ഒരു ബാലേട്ടൻ…!!ഇനി അവനു നിന്നെ കണി കാണാൻ കിട്ടിട്ട് വേണ്ടേ അതിനു…?? ഇനി നീ ഒരുത്തനേം കാണില്ല…!!നിന്റെ മരണം ന്റെ കയ്യോണ്ടാ… ഇപ്പോ ഈ നിമിഷം…!!” അതും പറഞ്ഞവളുടെ കഴുത്തിൽ അമർത്തി പിടിച്ചു. അവളുടെ ചുണ്ടിൽ പരിഹാസ ചിരി വിരിഞ്ഞു. “നീയെന്നെ ഒന്നും ചെയ്യില്ല്യ…!!” അവൾ അവന്റെ കയ്യ് തട്ടി മാറ്റി. “നീയെന്താടാ കരുതിയെ…? നിന്നെപ്പോലൊരുത്തന്റെ വാക്ക് കേട്ട്, ഒന്നും കാണാതെ, ന്നെ സ്നേഹിക്കണവരെ തള്ളി പറഞ്ഞു വരാൻ ഞാൻ അത്രക്ക് മണ്ടിയാണെന്നോ…??” “നിനക്ക് വേണ്ടത് ഈ കാണണ സ്വത്തുക്കൾ അല്ലെ…?? അതിനു വേണ്ടി… അതിനു വേണ്ടിയല്ലേ ന്റെ അനന്തട്ടനെ നീ…??ആ പാവം അമ്മേ തളർത്തി കിടത്തീത്തും അതിനു വേണ്ടിയല്ലേ…??അവരെ നിനക്ക് നിഷ്പ്രയാസം കൊല്ലാൻ സാധിക്കുമായിരുന്നു… പക്ഷെ,അതിന് നീ മുതിരാതിരുന്നത്… ആ അമ്മേ വെച്ച് ന്റെ മുന്നിൽ നാടകം കളിക്കാൻ ആയിരുന്നില്ലേ…?? ” അവളുടെ ചോദ്യം കേട്ടതും അവൻ ഒന്ന് ഞെട്ടി. അതറിഞ്ഞു അവളുടെ ചുണ്ടിൽ പരിഹാസ ചിരി വിടർന്നു.
“അനന്ദേട്ടൻ…. ആ മനുഷ്യനെ ആരുമറിയാതെ ഇല്ലാത്തക്കിയാൽ ഒക്കെ നേടാമെന്ന് നീ കരുതിയല്ലേ…?? അതോണ്ട്… അതോണ്ട് അല്ലെ നീയെന്റെ ഏട്ടനെ…?? പക്ഷെ നിന്റെ കണക്ക് കൂട്ടൽ ഒക്കെ തെറ്റിച്ചു കൊണ്ട്, ആ മനുഷ്യൻ ന്റെ പേരിലേക്ക് എല്ലാം മാറ്റിയിരുന്നു. അത് മനസ്സിലാക്കിയത് കൊണ്ടല്ലെടാ… നീ ആ പാവം അമ്മേടെ പേരിൽ ന്നെ ഇവിടെ എത്തിച്ചത്..??” ങ്കിൽ നീ കേട്ടോ… അമ്മേം നിന്റെ ഏട്ടനേം ഇല്ലാണ്ടാക്കിയ പോലെ ന്നെ ന്തേലും ചെയ്ത് ഇതൊക്കെ നിനക്ക് കിട്ടുമെന്ന് കരുതിയെങ്കിൽ, ഏട്ടത്തിടെ അനിയന് തെറ്റി…നിക്ക് ന്തേലും പറ്റിയാൽ ഈ കാണണ എല്ലാം നിന്റെ ഏട്ടൻ ആയി തുടങ്ങി വെച്ച ട്രസ്റ്റ് ലേക്ക് പോകും… മനസ്സിലായോ…?? മനസ്സിലായില്ലെങ്കിൽ ഒന്നുടെ വ്യക്തമാക്കി തരാം ഈ ഏട്ടത്തി…!! ഞാൻ ഇപ്പോ ജീവിച്ചിരിക്കേണ്ടത്, നിന്റെ മാത്രം ഉത്തരവാത്വം ആണ് എന്ന്…!! ഇനി ന്റെ അനിയൻ ഈ ഏട്ടത്തിയെ ഒന്നും ചെയ്യില്ല്യ…!! പിന്നെ, ഞൻ ഇവിടുന്ന് പോണ വരെ നിന്റെ നിഴലും പോലും ഇവിടെ വരാൻ പാടില്യ…അതോണ്ട് ഈ നിമിഷം ഇറങ്ങികോണം ഇവിടുന്ന്…!!” “ടീ…!!” “ഇറങ്ങെടാ…!!” അവൾ പുറത്തേക്ക് ഉള്ള വാതിൽ തുറന്ന് കൊടുത്തു.
അവൻ ദേഷ്യത്തോടെ പല്ല് ഞെരിച്ചു കൊണ്ട് ഇറങ്ങി പോയി. അവൻ പോയതും, വാതിലടച്ചു അവൾ കണ്ണുകൾ അടച്ചു. അവൾ മുറിയിലേക്ക് വന്നു കട്ടിലിലേക്ക് തളർന്നു ഇരുന്നു. പതിയെ ഫോൺ എടുത്തു, ബാലേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു ചെവിയോട് ചേർത്ത് വെക്കുമ്പോൾ അവളുടെ ഹൃദയം പെരുമ്പറ കണക്കെ മുഴങ്ങി. “ഹെലോ…!!” ബാലന്റെ ശബ്ദം കേട്ടതും, ഉള്ളിൽ തികട്ടി വന്ന സങ്കടം ഏങ്ങൽ ആയി പുറത്ത് വന്നു. “ഹെലോ…. ഗൗരി….ഹെലോ… എന്താടാ…?? ന്താ കരയണേ…?? മോളെ… ഗൗരി…!!” “ബാലേട്ടാ…!!” “ന്താടാ… ന്താ പറ്റിയെ…??ന്തേലും പ്രശ്നം ഒണ്ടോ…??” “ഇല്ല…!!ഇല്ല ബാലേട്ടാ…. ഒന്നൂല്യ…!!” “പിന്നെ… പിന്നെ ന്തിനാ താൻ കരയണേ…?” “ന്റെ ബാലേട്ടന്റെ വാക്ക് കേൾക്കാതെ അല്ലെ ഞാൻ ഇങ്ങിട് വന്നത്…? എന്നെ ഓർത്തു എല്ലാരും വിഷമിക്കുമെന്ന് അറിഞ്ഞിട്ടും ഞാൻ…!!” “അതിനാണോ…?? ന്റെ ഗൗരി കരയണേ…? നിക്ക് അറിയാലോ എവിടെ ആയാലും ആ മനസ്സിൽ ഞാനും, ഇവിടുള്ളൊരും ഉണ്ടാവുമെന്ന്, അപ്പോഴത്തെ വിഷമത്തിൽ ഞാൻ ന്തോ പറഞ്ഞു പോയതാണ്… താൻ വിഷമിക്കാതെ…!!”
“ഏട്ടാ…. അമ്മ…അച്ഛൻ…ദേവൂ ? “അവരൊക്കെ കിടന്നെടോ… തന്നോട് സംസാരിക്കണംന്ന് വാശി പിടിക്കാരുന്നു… അമ്മ…ഞാൻ ഒരു വിധം സമാധാനിപ്പിച്ചു.” “മ്മ്…” “ഗൗരി….!!” അവന്റെ ശബ്ദം അത്രയും നേർത്തതായി അവൾക്ക് തോന്നി. “ന്താ ബാലേട്ടാ…?” “വേഗം വരണേടാ… നീ… നീയില്ലാണ്ട് ന്തോ പറ്റണില്ല എന്നെ കൊണ്ട്…!!” ബാലന്റെ വാക്കുകൾ ഇടറുന്നത്, ഗൗരിക്ക് അറിയാൻ സാധിച്ചു. ഗൗരി ഫോൺ കിടക്കയിൽ വെച്ചു, പതിയെ കഴുത്തിലെ താലിയിലേക്ക് കൈകൾ ചേർത്ത് പിടിച്ചു, കണ്ണുകൾ അടച്ചു. ബാലേട്ടനെ കണ്ട് മുട്ടിയത് മുതൽ ഉള്ള കാര്യങ്ങൾ, അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. അവളുടെ ചുണ്ടിൽ പതിയെ പുഞ്ചിരി വിരിഞ്ഞു. “ഗൗരി മോളെ…!!” രാവിലെ അടുക്കളയിൽ അമ്മക്ക് ചായ ഉണ്ടാക്കുമ്പോഴാണ്, ശങ്കരൻ വന്നത്. “ആ ശങ്കരമ്മാവാ… ചായ എടുക്കട്ടെ…??” “വേണ്ട കുഞ്ഞേ…ഞാൻ ഇപ്പോ കുടിച്ചതെ ഒള്ളു…!!” അതും പറഞ്ഞയാൾ ചുറ്റും കണ്ണോടിച്ചു.
“ന്താ അമ്മാവാ…?ന്താ പരതുന്നെ…?” അവളുടെ ചോദ്യം കേട്ടതും അയാൾ അവളെ നോക്കി പതിയെ പറഞ്ഞു. “ആ അസുര സന്തതി ഇല്ലേ കുട്ട്യേ…?” അയാളുടെ ചോദ്യം കേട്ട് അവൾ ചിരിച്ചു. “ഇല്യ… അവനിനി ഞാൻ ഇവിടെ ഉള്ളിടത്തോളം വരില്യ അമ്മാവാ…!!” “സൂക്ഷിക്കണേ കുഞ്ഞേ… ഒന്നിനും മടിയില്ലാത്ത അസുര ജന്മ അത്…!!” “മ്മ്…!!” അവൾ എന്തോ ഓർത്തത് പോലെ ഒന്ന് ഇരുത്തി മൂളി. “ഞാൻ… ഞാൻ ഇന്ന് ഒരിടം വരെ പോകും…!! അമ്മേടെ അടുത്ത് ഇണ്ടാവണം…!!” അവൾ പറഞ്ഞത് തലയാട്ടി കേട്ടുകൊണ്ട് അയാൾ പുറത്തേക്ക് പോയി. പടിപ്പുരക്ക് അപ്പുറം ഒരു ഓട്ടോ വന്നു നിന്നത് കണ്ട് വസുന്ധര ഓടി മുറ്റത്തേക്ക് ഇറങ്ങി. പടി കടന്നു വരുന്ന… ഗൗരിയെ കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു. “ഈശ്വരാ… ന്റെ കുട്ടി…!!” “ഏട്ടത്തി… ഏട്ടാ…. ദേവൂ…. ഓടി വാ… ദേ… ഗൗരി മോള്…!!” വസുന്ധരയുടെ ഒച്ച കേട്ട് മാഷും, ദേവൂവും ഓടി വന്നു. “ഏട്ടത്തി….!!” ദേവൂ, ഗൗരിയെ കെട്ടിപിടിച്ചു. “അച്ഛാ…!!” അവൾ മാഷിന്റെ കയ്യിൽ പിടിച്ചു. “ന്റെ കുട്ട്യേ കാണാഞ്ഞിട്ട്, ഇവിടെ ല്ലാരും ന്തോരം വിഷമിച്ചൂന്ന് അറിയുവോ ന്റെ മോളെ… വന്നിട്ട് കുറച്ചേ ആയുള്ളെങ്കിലും… നിന്നെ പിരിയാൻ വയ്യ മോളെ…!!” “അച്ഛാ…!!ഞാൻ…” അവൾ വിഷമത്തോടെ തല താഴ്ത്തി.
“മോള് വാ…. ഇന്നലെ ന്റെ കുട്ടി ഇവിടുന്ന് പോയെ പിന്നെ ജലപാനം കഴിച്ചിട്ടില്യ ഏട്ടത്തി…” അതും പറഞ്ഞു അവർ അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. കട്ടിലിൽ തളർന്നു കിടക്കുന്ന അമ്മേ കണ്ടതും അവൾ ഓടി അവരുടെ അരികിലേക്ക് ഓടി ചെന്നു. “അമ്മേ…” അവളുടെ ശബ്ദം കേട്ടതും അംബികമ്മ എഴുന്നേറ്റു. “മോളെ…. വന്നോ ന്റെ കുട്ട്യേ…” അവർ അവളെ ചേർത്ത് പിടിച്ചു. “ങ്കിലും ഈ അമ്മേ ഒറ്റക്ക് ആക്കി പോയിലോ ന്റെ കുട്ട്യേ…” “കരയല്ലേമ്മേ… ഞാൻ… ഞാൻ… ഒരിടത്തും പോവില്യ… ന്റെ അമ്മേ വിട്ട്….!!” “വിടില്യ… വിടില്യ ഞാൻ ഇനി ഒരിടത്തും… നിക്ക് വേണം…. ന്റെ മോളെ…!!” അവർ അവളെ ചേർത്ത് പിടിച്ചു, അവളും അവരെ ഇറുക്കി പുണർന്നു. “ബാലേട്ടൻ…??” “ബാലേട്ടൻ… മുറിയിൽ ഉണ്ട് ഏട്ടത്തി… ഏട്ടത്തി വന്നത് അറിഞ്ഞു കാണില്യ… അങ്ങട് ചെല്ല്…!!” ദേവൂ പറഞ്ഞത് കേട്ട്, ഗൗരി പതിയെ എഴുന്നേറ്റു. ഗോവണി പടികൾ കയറി, മുകളിലേക്ക് ചെന്നു. ചാരിയ വാതിൽ പതിയെ തുറന്ന്,ഗൗരി മുറിയിലേക്ക് കയറിയതും കണ്ടു. മേശയിലേക് തല ചായ്ച്ചു ഉറങ്ങുന്ന ബാലനെ…. അവനെ കണ്ടതും,അവളുടെ കണ്ണുകൾ നിറഞ്ഞു. അവനോടുള്ള പ്രണയത്തിൽ ഹൃദയം വിങ്ങി. പതിയെ നടന്നു, അവന്റെ അരികിലായി നിന്നു. പതിയെ കൈകൾ കൊണ്ട്, മുടിയിഴകൾ തഴുകി. “ബാലേട്ടാ…” അത്രയും പ്രണയർദ്രാമായി അവൾ വിളിച്ചു. (തുടരും )

by