രചന – ആരുണി കൃഷ്ണ
“സർ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ” ആമി കുസൃതിയോടെ അഭിയെ നോക്കി ചോദിച്ചു… “ആ ചോദിച്ചോ, പക്ഷെ ഈ സർ വിളി ഒഴിവാക്കണം..” “പിന്നെ, എന്ത് വിളിക്കും…. പോലീസ് മാമാ എന്ന് വിളിക്കട്ടോ…? ” “ആ പിന്നെന്താ വിളിച്ചോ.. ” “അപ്പോ ശരി മാമാ… ” “എന്റെ ആമി, നാണം കെടുത്തല്ലേ നീ , അഭി എന്നോ ഏട്ടാ എന്നോ വിളിച്ചോ… ” “മ്മ്…എങ്കിൽ അഭിയേട്ടാ എന്ന് വിളിക്കാം… പിന്നെ ആദ്യായിട്ടാ ഇത്രേം പാവം ഒരു പോലീസ്കാരനെ കാണുന്നെ.. ” “അതിന് തന്നോട് ആരാ പറഞ്ഞെ പോലീസ്കരോക്കെ ഭീകരന്മാർ ആണെന്ന്… അവരും മനുഷ്യരല്ലേ… സൗഹൃദങ്ങളും ബന്ധങ്ങളും ഇല്ലേ… പിന്നെ കുറ്റവാളികളോട് മാത്രം ദേഷ്യം കാണിച്ചാൽ പോരെ… ” “ആ അത് ന്യായം… ” “ഇതായിരുന്നോ തന്റെ സംശയം… ” “അല്ല… പക്ഷെ അതിന് എനിക്ക് മറുപടി നൽകിയേ പറ്റു..? ” “താൻ ആദ്യം കാര്യം പറ ആമി … ” “ശ്രീറാം സർ മിഥുവിനെ ഇഷ്ടപെടുന്നുണ്ടോ…? ” “ഓഹോ ഇതായിരുന്നോ ഇവളുടെ ഡൌട്ട്… ഇനി മിഥു പറഞ്ഞിട്ട് എങ്ങാനും ചോദിക്കുന്നെ ആണോ… എങ്കിൽ ഒന്നും വിട്ട് പറയണ്ട, ശരിയാവില്ല..” എന്ന് മനസ്സിൽ ഓർത്ത് അവൻ ഒന്ന് ചിരിച്ചു…
“ഹഹ, തിരിച്ചു ഞാൻ ഒരു സംശയം ചോദിക്കട്ടെ… മിഥുവിന് ശ്രീകുട്ടനെ ഇഷ്ടമാണോ…? “അത്, എനിക്കറിയില്ല… ” “ആ അതുപോലെ എനിക്കും അറിയില്ല.. ” “അത് വെറുതെ, ഇത്രയും ബെസ്റ്റ് ഫ്രണ്ട് എല്ലാം തുറന്നു പറയില്ലേ… ” “അപ്പൊ തന്നോടും മിഥു പറയില്ലേ… ” “രണ്ട് ദിവസം മുൻപ് വരെ അവളിൽ അങ്ങനെ ഒന്നും ഇല്ലായിരുന്നു… പക്ഷെ ഇപ്പൊ അവളിൽ അങ്ങനെ ഒരു ഇഷ്ടം ഉണ്ടോ എന്നൊരു സംശയം… ” “എങ്ങനെ…? ” “ഓ, കൂട്ടകാരനോട് പോയി പറയാൻ ആകും… ” “അല്ലടോ… ഇയാള് പറ… പിന്നെ ഇത് പറഞ്ഞാൽ അവന്റെയും മനസ്സ് അറിയാല്ലോ… ” “എങ്കിൽ പറയാം… ശ്രീറാം സാറിന്റെ പേര് പറയുമ്പോ അവളുടെ ആവേശം കാണണം ഒന്ന്… ഇന്നലെ രാത്രിയും വിളിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… അവസാനം എനിക്ക് ഉറക്കം വന്നു… ഇന്ന് ട്യൂഷൻ എടുത്തത് ഒക്കെ ആയിരുന്നു പുറത്തു പോയപ്പോഴും മാളിൽ വെച്ചും ഫുൾ ടൈം അവൾ സംസാരിച്ചത്… പിന്നെ ഇവിടെ സാറിനെ കണ്ടപ്പോ, എവിടെ എവിടെ എന്ന് ചോദിച്ചു ഒരു പ്രേത്യേക ആവേശം ആയിരുന്നു… ” അഭിക്ക് അത് കേട്ടപ്പോ, ശ്രീയുടെ കാര്യവും ഓർമ വന്നു… അവൻ നിന്ന് ചിരിക്കാൻ തുടങ്ങി…
“ആമി ആണോ നിന്റെ മനസ്സാക്ഷി സൂക്ഷിപ്പ്കാരി…? ” “അതെ… അങ്ങനെയും പറയാം… ” “ഓ… അതായിരിക്കും… എല്ലാം വള്ളിപുള്ളി തെറ്റാതെ അവളോട് പോയി പറയുന്നേ… ” “അവൾ ഇങ്ങനെ ട്രോളും എന്ന് അറിയാം, എന്നാലും അറിയാതെ അങ്ങ് പറഞ്ഞു പോകും… ” അത് പറഞ്ഞു വിളറിയ ചിരിയുമായി നിൽക്കുന്ന മിഥുവിനെ കണ്ടപ്പോൾ അവനും ചിരി വന്നു… “മ്മ്, വാ നടക്ക്… ” ഇരുവരും നടന്നു ചെല്ലുമ്പോൾ, തലകുത്തി കിടന്ന് ചിരിക്കുന്ന അഭിയെയാണ് കണ്ടത്… “എന്താടാ, നിനക്ക് വട്ടായോ…? ” “ഏയ്, ഇത് വട്ടല്ല… വേറെന്തോ കൂടിയ ഐറ്റം ആണ്. ” ആമി പറഞ്ഞു.. അഭി പതിയെ ചിരി നിർത്തി ശ്രീയെ നോക്കി… അവനോടു ചേർന്ന് നിൽക്കുന്ന മിഥുവിനെ കണ്ടപ്പോ ഒരുനിമിഷം ഒരുപാട് സന്തോഷം തോന്നി… “വട്ടല്ല, ഒരു ജോക്ക് കേട്ടിട്ടാണ് … ” ” എന്താ ഇത്ര സന്തോഷം….? ” “അതോ ഈ ആമിയുടെ ഒരു ഫ്രണ്ടിന്റെ ലവ് സ്റ്റോറി കേട്ട് ചിരിച്ചു പോയതാ… ” അത് കേട്ട് ആമി വായും പൊളിച്ചു നിന്നു… “ഫ്രണ്ടോ ഏതാ ഞാൻ അറിയാത്തൊരു ഫ്രണ്ട് ” മിഥു സംശയത്തോടെ ചോദിച്ചു… “ഏയ്, ഫ്രണ്ട് അല്ലടി… എന്റെ ചിറ്റയുടെ മോളില്ലേ… അവർ പൊക്കി പിടിച്ചു നടന്നിട്ട്, ഒടുക്കം ഒളിച്ചോടിപ്പോയ കുട്ടി… ” “ഓ അതായിരുന്നോ… ” “വാ… വാ പോകാം..നേരം വൈകുന്നു… നിങ്ങൾക്ക് വീട്ടിൽ പോകണ്ടേ… ” ശ്രീ പറഞ്ഞു.. മിഥുവും ശ്രീയും മുന്നിലും, ആമിയും അഭിയും പിന്നുലുമായി നടന്നു…
” എന്താ ഇത്ര ചിരിക്കാൻ ഞാൻ ജോക്ക് ഒന്നും പറഞ്ഞില്ലല്ലോ…. ” ആമി പരിഭവം നടിച്ചുകൊണ്ട് അഭിയോടായ് പറഞ്ഞു.. “ഏയ്, ശെരിക്കും മിഥുവിന്റെ കാര്യം പറഞ്ഞപ്പോ, അവരെ കുറിച്ച് ഓർത്ത് സന്തോഷം വന്നിട്ടാഡോ… ” “അപ്പൊ ശ്രീറാം സാറിനും അവളെ ഇഷ്ടം ആണല്ലേ… അതിന്റെ അല്ലെ ഈ സന്തോഷം.. ” “ശ്… ” അഭി ആമിയുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു… “പതുക്കെ പറ ആമി… അവരുടെ പ്രണയത്തിനു പൂർണത വരണം എങ്കിൽ അവർ തന്നെ അത് പരസ്പരം തുറന്നു പറയണം… നമ്മൾ പറഞ്ഞല്ല അവർ അത് അറിയേണ്ടത്… ” അഭി പറഞ്ഞത് ശരിയാണെന്നു ആമിക്കും തോന്നി… “എങ്കിൽ സത്യം ചെയ്യ് താൻ, ഇത് മിഥുവിനോട് നീ ആയിട്ട് പറയില്ലെന്ന്… ” “ചെയ്യാം, പക്ഷെ അഭിയേട്ടനും സത്യം ചെയ്യണം…” “ചെയ്യാം ” അവർ, പരസ്പരം പ്രോമിസ് നൽകി, മുന്നോട്ട് നടന്നു … “അല്ല, കൂട്ടുകാരന്റെ പ്രണയം സക്സസ് ആയപ്പോ എന്ത് സന്തോഷമാണ്… അപ്പൊ സ്വന്തം കാര്യം വരുമ്പോഴോ… അല്ല ഇനി പ്രണയം വല്ലതും ഉണ്ടോ… ” “ഏയ്… “അഭി വെറുതെ ഒന്ന് പുഞ്ചിരിച്ചു… “എന്താണ് സാറെ, ഒരു തേപ്പിന്റെ ലക്ഷണം ഉണ്ടല്ലോ..” “വാ, താൻ നടക്കു…. ”
മിഥുവും ശ്രീയും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കളിച്ചു വരുകയായിരുന്നു… ഫുട്പാത്തിലൂടെ നടക്കുമ്പോൾ മിഥു ഒന്ന് സ്ലിപ് ആയി വീഴാൻ തുടങ്ങിയതും ശ്രീ പിടിച്ചു… “എന്റെ മിഥു, നീ എന്നാ ഇനി നേരെ നടക്കാൻ പഠിക്കുന്നത്… എപ്പോഴും ഞാൻ ഉണ്ടാവുമോ ഇതുപോലെ പിടിക്കാൻ…” “ഉണ്ടായിക്കൂടെ… ” അറിയാതെ അവളുടെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ ശ്രീ ഒന്ന് പകച്ചു… “എന്താ നീ പറഞ്ഞെ…? ” “എന്ത്, ഞാൻ ഒന്നും പറഞ്ഞില്ലല്ലോ… ശ്രീയേട്ടന് തോന്നിയതാകും… ” “ഇപ്പൊ പെട്ടേനെ… ” അവൾ പതിയെ പറഞ്ഞു.. “ഓഹോ, അങ്ങനെ ആണോ… വാ നടക്ക്… ഇനി എങ്ങും തട്ടി വീഴണ്ട… ” ചേർത്ത്പിടിക്കാൻ ഈ കയ്യുണ്ടെന്ന് അറിഞ്ഞാൽ ഒരു വീഴ്ചയെയും ഭയക്കില്ല എന്ന് പറയണമെന്ന് ഉണ്ടായിരുന്നു അവൾക്ക് … അപ്പോഴേക്കും അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു… മിഥു ഒന്ന് പകച്ചു നിന്നു… “എന്താ ഇനി ഭവതിയെ എടുത്ത് കൊണ്ട് പോകണോ. ” വേണം എന്ന് പറയാൻ തോന്നിയതാ… പിന്നെ ഒരു ചിരിയോടെ അവനൊപ്പം നടന്നു… “നോക്ക് ആമി രണ്ടും കൂടി നടുറോഡിൽ നിന്ന് റൊമാൻസ് കളിക്കുന്നത്… ” “സത്യം… ഹോ… നമ്മളോട് എന്ത് കലിപ്പാ സാറ് … അവിടെയോ ചിരിക്കുന്നു, വീഴാൻ പോകുമ്പോ പിടിക്കുന്നു… ഹഹ…” അഭിക്കും ചിരി വന്നു… പക്ഷെ അവരെ കൂടാതെ മറ്റൊരാളും ഈ കാഴ്ചകൾ എല്ലാം ശ്രദ്ധിക്കുകയായിരുന്നു… ലക്ഷ്മി… !!
“ഓ, അപ്പൊ എന്റെ ഊഹം തെറ്റിയില്ല… ആദ്യം കല്യാണത്തിന്, പിന്നെ ഹോസ്പിറ്റലിൽ ഇപ്പൊ ബീച്ചിൽ… ഇനിയും എവിടെ ഒക്കെ വെച്ച് കാണണം… ഇത് പ്രണയം തന്നെ.. പക്ഷെ ഈ ലക്ഷ്മി ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല… റാം എന്റെയാ എന്റേത് മാത്രം…. ” ശ്രീ ബുള്ളറ്റ് എടുത്ത് വന്നപ്പോഴേക്കും, മിഥുവും സ്കൂട്ടിയുമായി എത്തി… ആമിയും അഭിയും കൂടി അവർക്ക് അരികിലേക്ക് എത്തിയതും… “റാം… എന്താ ഇവിടെ ..? ” അത് ചോദിച്ചുകൊണ്ട് അവൾ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു… ശ്രീ കയ്യെടുക്കാൻ ശ്രമിക്കും തോറും അവൾ ആ കയ്യിൽ പിടിച്ചു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു… “ഇത്, ആ കസിൻ അല്ലെ… ശ്രീയേട്ടനോട് ഇത്ര അധികാരം കാണിക്കാൻ ഇവളാരാ…” മിഥു ദേഷ്യത്തോടെ അവളെ നോക്കി ….. “ഇന്നലെ നൈറ്റ് സംസാരിച്ചു സംസാരിച്ചു ഞാൻ ഉറങ്ങി പോയി റാം … സോറി ഡിയർ… ഇന്നുറങ്ങില്ല… ഷാർപ് 10… ഞാൻ കാത്തിരിക്കും… ” ശ്രീ എന്തേലും മറുത്ത് പറയാൻ ഒരുങ്ങുമ്പോഴേക്കും അവൾ വീണ്ടും തുടങ്ങും…. “ങേ, ഇന്നലെ വിളിച്ചെന്നോ…. ഓ എനിക്ക് മെസ്സേജ് ചെയ്തിട്ട് പിന്നെ ഓൺലൈൻ കാണാഞ്ഞത് അതുകൊണ്ടാണോ… ഇവളോട് കിന്നരിച്ചു ഇരുന്നതാണോ…. ഉറങ്ങി പോയി പോലും… അപ്പൊ അത്രയും നേരം സംസാരിച്ചോ… എന്തേലും ആവട്ടെ എനിക്കെന്താ… ” മിഥുവിൽ, അവളുടെ ചെയ്തികളും, സംസാരവും അസ്വസ്ഥത ഉളവാക്കി… “അയ്യോ, അഭിയും ഉണ്ടാർന്നോ… ഞാൻ ശ്രദ്ധിച്ചില്ല. ” “ഹായ് അഭി… ” “ആ ഹായ്… ” അഭി ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു..
“ഇതൊക്കെ ആരാ റാം… ഫ്രണ്ട്‌സ് ആകും അല്ലെ.. ഹലോ… ഞാൻ ലക്ഷ്മി… റാമിന്റെ കസിൻ ആണ്… അതായത് റാമിന്റെ സ്വന്തം മുറപ്പെണ്ണാണുട്ടോ …” “മുറപ്പെണ്ണ് ” ആ വാക്ക് മിഥു മനസ്സിൽ ഉരുവിട്ടു.. മിഥുവിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി… ദേഷ്യമോ സങ്കടമോ കുശുമ്പോ, ഭാവഭേദങ്ങൾ ഓരോന്നായി അവളുടെ മുഖത്ത് മിന്നി മറഞ്ഞു… ശ്രീയുടെ ശ്രദ്ധയും മിഥുവിൽ മാത്രമായിരുന്നു…. അവളിലെ ഭാവങ്ങൾ, ആ കുശുമ്പ് അവനിൽ സന്തോഷം ഉണർത്തി… “റാം, എങ്കിൽ ഞാൻ പോട്ടേ… അഭി ഉണ്ടല്ലേ… ഇല്ലേൽ നമുക്ക് ഒന്നിച്ചു പോകാർന്നു.. ” അത് പറഞ്ഞു അവൾ നടന്നു നീങ്ങുമ്പോഴും ശ്രീ അതൊന്നും ശ്രദ്ധിച്ചില്ല… റാമിന് എന്ത് പറ്റി, ഞാൻ ഇത്രയും പറഞ്ഞിട്ടും ഒന്നും തിരിച്ചു പറഞ്ഞില്ലല്ലോ… കുറേ പരിഹാസവും ചീത്തയും പറയുമെന്ന് കരുതിയിട്ട് ഒന്നും ഉണ്ടായില്ല..” ലക്ഷ്മി ഓർത്തുകൊണ്ട് തിരികെ നടന്നു… “ആമി, അപ്പൊ ശരി കാണാം… ” “ശരി അഭിയേട്ടാ… ” “മിഥുനോട് യാത്ര പറയണ്ടല്ലോ… ഞങ്ങളും അങ്ങോട്ടേക്കാ… പ്രണവിനെ കാണണം…” മിഥു, അഭിയെ നോക്കി ഒന്ന് ചിരിച്ചു… ശ്രീ മിഥുവിന്റെ ഒരു നോട്ടം പ്രതീക്ഷിച്ചു അവളെ തന്നെ നോക്കി ഇരുന്നെങ്കിലും അതുണ്ടായില്ല… അവൾ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു…
“ആമി കയറ് പോകാം… ” ആമി കയറിയതും മിഥു വണ്ടി എടുത്ത് ഒറ്റ പോക്കായിരുന്നു… “എടാ, ചുമ്മാതല്ല അവൾ വിളിക്കുന്നെ ശ്രീപ്പോട്ടൻ എന്ന്… ” എന്ത് എന്ന അർത്ഥത്തിൽ ശ്രീ നെറ്റി ചുളിച്ചു അഭിയെ നോക്കി… “അല്ലാതെ പിന്നെ, ആ ലക്ഷ്മി വന്നു കുറെ ഷോ ഓഫ് കാണിച്ചപ്പോൾ നിന്റെ വായിൽ എന്തായിരുന്നു… അല്ലെങ്കിൽ അവളെ കണ്ടാൽ ചതുർഥി ആയിരുന്നല്ലോ… അടുത്ത് വന്നു കിന്നരിക്കാൻ നിന്നിട്ടുള്ളപ്പോ ഒക്കെ നിന്റെ കയ്യുടെ ചൂട് അവൾ അറിഞ്ഞിട്ടുണ്ടല്ലോ, അല്ലേൽ ആട്ടി അകറ്റിയിട്ടുള്ള നീ തന്നെ ആയിരുന്നോ ഇത്രേം നേരം അവൾ പറഞ്ഞതും കേട്ട് ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരുന്നത്… ഇപ്പൊ എന്തായി, മിഥു കലിപ്പിച്ചിട്ട് പോയത് കണ്ടില്ലേ…? ” “ഹഹഹ…. “ശ്രീ വീണ്ടും വീണ്ടും ചിരിക്കാൻ തുടങ്ങി… “എന്താടാ നിനക്കും വട്ടായോ.. ” “ആ അതേടാ… ഭ്രാന്താണ്… എന്റെ മിഥു… അവളോടുള്ള ഇഷ്ടം എനിക്ക് അങ്ങനെ ആണെഡാ… അതെ ഇഷ്ടം അവൾക്കും എന്നോട് ഉണ്ടെടാ… അതൊന്ന് അറിയാനാ ലക്ഷ്മി വന്നു ഓരോന്ന് പറഞ്ഞപ്പോ ഒന്നും മിണ്ടാതെ നിന്നത്… മിഥുവിന്റെ മുഖം ഒന്ന് കാണണം ആയിരുന്നു അപ്പൊ, കുശുമ്പ് കേറി, ദേഷ്യം പിടിച്ചു ചുവന്നു… ഹോ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി പോയി… ” “ഹോ, ഇങ്ങനെ ഒരു ഭ്രാന്തൻ…. അങ്ങോട്ട് ചെല്ല്… ഒന്നാമതെ അവള് കലിപ്പിൽ ആയിരുന്നു… ”
“ഹഹ… പ്രണയം കൊണ്ടാണത്….” “മ്മ്, പക്ഷെ ഒരു കാര്യം ശ്രീകുട്ടാ… ഇഷ്ടപെടുന്ന പുരുഷനോട് മറ്റൊരു പെണ്ണും അടുപ്പം കാണിക്കുന്നത്, ഒരു പെണ്ണും സഹിക്കില്ല… ഇവിടെ നീ കൂടി ആ ലക്ഷ്മിക്ക് വളം വെച്ച് കൊടുത്ത സ്ഥിതിക്കും മിഥുവിന്റെ കലിപ്പിലുള്ള പോക്ക് കണ്ടിട്ടും അവളെ അനുനയിപ്പിക്കാൻ മോൻ കുറച്ചു പാട് പെടും… ” “ഈശ്വരാ, പണി പാളിയോഡാ… ” ശ്രീ ആശങ്കയോടെ ചോദിച്ചു… “കുറച്ചു…അത് നീ സെറ്റ് ആക്കിക്കോ സൗകര്യം പോലെ… ആ അർജുനനെ പൊക്കണ്ടേ? .. നീ കാര്യം തിരക്കിയോ… ” മിഥുവും അർജുനും ആയി നടന്ന ഇഷ്യൂസ് എല്ലാം ശ്രീ അഭിയോട് പറഞ്ഞു.. “ആ അപ്പൊ അർജുനനെ തൂക്കാൻ ടൈം ആയി… ” അഭി എന്തോ ചിന്തയിൽ ആണ്ടുകൊണ്ട് പറഞ്ഞു.. “ഡാ ഞാനും വരണോ…? ” “വേണ്ട, തത്കാലം നീ ഇടപെടേണ്ട… നീ ഇപ്പൊ മിഥുവിന്റെ പിറകെ വിട്ടോ ആ കാര്യത്തിൽ ഒരു തീരുമാനം ആക്ക്… ” “ഹ്മ്മ്, ആ ലക്ഷ്മി എന്നോട് വിളിക്കാൻ എന്തോ പറഞ്ഞിരുന്നില്ലേ… അത് എത്ര മണിക്കാഡാ …” “10 മണിക്ക്… എന്താടാ… നീ ഇനി ലക്ഷ്മിയെ വിളിക്കാൻ പോകുവാണോ…? ” തുടരും……

by