രചന – ഇഷ ജാൻവി
സർനെ കണ്ട മിത്ര ഒന്ന് ഞെട്ടി അവള് മാത്രമല്ല അവളുടെ ചങ്ക്‌സും പിന്നെ ആ മുന്നിൽ ഇരിക്കുന്ന അമൃതയും. ബാക്കി എല്ലാരും സർന്റെ മോന്ജും നോക്കി നിൽക്കുകയാ.
Gud mrng frnds
I Am Arun Madhav ur class cordinator
ചെറിയ ഒരു ചിരിയോടെ അരുണേട്ടൻ പറഞ്ഞു (നിങ്ങൾക്ക് ആളെ മനസ്സിലായോ നിഖിലേട്ടന്റെ ഫ്രണ്ട് അന്ന് പരിചയപെട്ടില്ലേ ആ അത് തന്നെ. ഞാനും ഏട്ടനും നല്ല ഫ്രണ്ട്സാണ് ഏട്ടന്റെ വീട്ടിളൊക്കെ പോയിരുന്നു അമ്മയുമായി നല്ല കമ്പനി ആയതാ ബട്ട് ഈ ദുഷ്ടൻ എന്നോട് ഒരു വാക്ക് പറഞ്ഞില്ല ഇവിടെയാ പഠിപ്പിക്കുന്നത് എന്ന് ഇന്നലെ വിളിച് all the best വരെ തന്നതാ )
ഡീ അരുണേട്ടൻ എന്താ ഇവിടെ (ആദി)
ഇപ്പൊ അങ്ങേര് പറഞ്ഞതൊന്നും നീ കേട്ടില്ലേ (അജു)
നിങ്ങള് നല്ല അടയും ചക്കരയുമാണല്ലോ എന്നിട്ടും പറഞ്ഞില്ലേ (ആദി)
പറഞ്ഞില്ല എന്ന് അവളുടെ നിൽപ്പ് കാണുമ്പോൾ മനസിലാവുന്നില്ലേ
ആക്കിയ ചിരിയോടെ അജു പറഞ്ഞു
സാധാരണ ആദിയുടെ വായിൽ നിന്നാണ് ഇങ്ങനെ വരുന്നത് എന്നാലും അജു നിന്നിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല u too
ദയനീയമായി ഞാൻ അവനെ നോക്കി ആദി അത് കണ്ട് ഇളിക്കുന്നുണ്ട്
What’s happening there?
ഉറക്കെയുള്ള ആ ശബ്ദം കേട്ടാണ് ഞങ്ങള് മുന്നിലേക്ക് നോക്കിയത് വേറെ ആരുമല്ല അരുണേട്ടനാണ് അല്ല അരുൺ സർ ഇനി മുതൽ അങ്ങനെയാണല്ലോ
അപ്പോഴാണ് ആ സത്യം ഞങ്ങള് അറിഞ്ഞത് എല്ലാവരും ഇരുന്നു കഴിഞ്ഞു ഞങൾ മൂന്നും മാത്രമാണ് നിൽക്കുന്നത് അതും പോരാഞ് എല്ലാത്തിന്റെയും കണ്ണുകൾ ഞങ്ങളുടെ മേലെയാണ്.
Nothing sir
ബോധം വന്നത് പോലെ ഞങ്ങള് മൂന്നും ഒന്നിച്ചു പറഞ്ഞു.
മൂന്നു പേർക്കും ഇരിക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ലല്ലോ
ഒരു ആക്കിയ ചിരിയോടെ അരുൺ സർ ചോദിച്ചു
അതിന് മറുപടി ഒന്നും കൊടുക്കാതെ ഞങ്ങളും മൂന്നും സർനെ രൂക്ഷമായി ഒന്ന് നോക്കി അവിടെ ഇരുന്നു.
ഞങ്ങളെ നോക്കി ഒന്ന് അമർത്തി മൂളി കൊണ്ട് സർ എടുക്കാൻ പോകുന്ന സബ്ജെക്ടിനെ കുറിച്ചും ബാക്കിയുള്ള സബ്ജെക്ടിനെ കുറിച്ചും ഒരു ബ്രീഫ് ഇൻട്രൊഡക്ഷൻ തന്നു. എന്തൊക്കെ പറഞ്ഞാലും ആള് പൊളിയനെട്ടോ എത്ര സിമ്പിളായ ഓരോന്നും പറഞ്ഞു തന്നത്.
എല്ലാരും നല്ല ശ്രദ്ധയാണ. എങ്ങനെ ശ്രദ്ധിക്കാതിരിക്കും ഇത്രയും നല്ലൊരു.. അവസരം(വായിനോക്കാൻ) കിട്ടിയാൽ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ. അമൃത മുന്നിൽ ഇരിക്കുന്നത് കൊണ്ട് മുഖം കാണാൻ സാധിക്കുന്നില്ല. എന്തായാലും വായിനോക്കില്ല അത് ഉറപ്പാണ്. അവൾക്ക് നന്നായി അറിയാം അരുൺ ഏട്ടനെ.
Ok frnds. It was just an introduction section. Tomorrow onwards we can start our class.
Ok sir (കോറസ്)
ഇനി എല്ലാവരെയും ഒന്ന് പരിചയപ്പെടാം. Just introduce yourself
അങ്ങനെ ഓരോരുത്തരായി പരിചയപ്പെടാൻ തുടങ്ങി അമൃത പറയുമ്പോൾ ചെറിയ ഒരു പതർച്ചയില്ലെ എന്നൊരു സംശയം സംശയമല്ല ഉണ്ട്.
ഞങ്ങളും ഇൻട്രൊഡ്യൂസ് ചെയ്തു ആദ്യമായി ഞങ്ങളുടെ പേര് കേൾക്കുന്ന ഭാവമായിരുന്നു. ഞങ്ങളും പിന്നെ അധികം മൈൻഡ് ചെയ്യാൻ പോയില്ല ഓ ഒരു വലിയ സർ 😏😏
ഒരു സെഷൻ കൂടെ നിങ്ങൾക്ക് ക്ലാസ്സ് ഉണ്ടാകും. 15 മിനുട്സ് ഇന്റർവെൽ ടൈമാണ്. ഇപ്പൊ എല്ലാവരും ഒന്ന് കോളേജ് ചുറ്റി കാണു. U should be back on time.
അതും പറഞ്ഞു ഞങ്ങളെ ഒന്ന് നോക്കി സർ പുറത്തേക്ക് പോയി.
ഞങ്ങള് ഇപ്പൊ വരാം അതിനുള്ളിൽ നിങ്ങള് ഇവിടെയൊക്കെ ഒന്ന് ചുറ്റി കാണു
അജു അനുവിനോടും അമ്മുവിനോടും പറഞ്ഞു എന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു ആദി ഞങ്ങളുടെ കൂടെ വന്നു.
അജു ഞങ്ങളെയും കൊണ്ട് മഞ്ചാടി മരച്ചുവട്ടിൽ പോയി. രണ്ടാളും അവിടെ പോയി ഇരുന്നു. ഞാൻ താഴെ വീണ മഞ്ചാടി ഓരോന്നായി പെറുക്കാൻ തുടങ്ങി തുടങ്ങി. കൈയിൽ എടുക്കാൻ പറ്റുന്ന അത്രയും എടുത്തിട്ട് അവിടെ പോയി ഇരുന്നു.
അഗ്നി (അജു)
എന്തോ
എന്താടാ എന്തേലും പ്രശ്നമുണ്ടോ (ആദി)
പ്രശ്നമോ എന്ത് പ്രശ്നം
ഒരു കൈയിൽ നിന്ന് മറ്റേ കൈയിലെക്ക് മഞ്ചാടി ഇട്ട് കൊണ്ട് അവള് ചോദിച്ചു
രാവിലെ വന്നപ്പോൾ എന്തോ നിന്റെ മുഖം വാടിയത് പോലെ തോന്നി (അജു)
ആ അത് പിന്നെ വെറുതെ എന്നെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിചിട്ട
മൂക് ഒക്കെ ചുവപ്പിച്ചു കൊണ്ട് അവള് പറയുന്നത് കേട്ടപ്പോൾ രണ്ടാളും ചിരിക്കാൻ തുടങ്ങി
അവര് തമ്മിലുള്ള സൗന്ദര്യ പിണക്കമായിരിക്കുമെന്ന് കരുതി പിന്നെ അതിനെ പറ്റി ഒന്നും ചോദിച്ചില്ല.
കുറച്ചു സമയം കൂടെ അവിടെ ഇരുന്ന് ക്ലാസ്സിലേക്ക് പോയി. ഇവരുടെ സീനിയർസ് ഇപ്പൊ സ്ഥലത്തില്ല organisational സ്റ്റഡിക്ക് വേണ്ടി ഓരോ കമ്പനിയിൽ പോയിരിക്കുകയാണ്. സൊ ഇപ്പോഴെ ഫ്രഷേഴ്‌സ് ഡേ ഒന്നും ഉണ്ടാവില്ല എന്ന സന്തോഷത്തിലാണ്.
സ്റ്റാഫ് റൂമിന്റെ മുന്നിലൂടെ പോകുമ്പോൾ വെറുതെ ഒന്ന് എത്തി നോക്കിയപ്പോൾ ദേ ഒരു തലയും അവിടുന്ന് എത്തി നോക്കുന്നു. വേറെ ആരുമല്ല നമ്മുടെ അരുൺ സർ തന്നെ. അത് കണ്ട് ഒന്ന് പുച്ഛിച്ചു തിരിഞ്ഞപ്പോഴേക്കും ആള് മുന്നിൽ എത്തിയിരുന്നു.
എന്താടി എന്നെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ പോകുന്നെ
മുന്നിൽ വന്നു നിന്ന് കൊണ്ടായിരുന്നു ചോദ്യം
Gud afternoon sir
ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു
ഒരു സർപ്രൈസ് തരാന്ന് വിചാരിച്ചിട്ടല്ലേ പറയാതിരുന്നേ അല്ലേൽ ഞാൻ എന്റെ അനിയത്തി കുട്ടിയോട് പറയില്ലേ
ഇളിച്ചു കൊണ്ട് അരുൺ സർ പറഞ്ഞു
അധികം പതപ്പിക്കല്ലേ ഞാൻ രാവിലെ കുളിച്ചിട്ടാണ് വന്നത്
😁😁
അജു ആദി എന്താ ഒന്നും മിണ്ടാതെ
സർനോട ഞങ്ങള് എന്ത് മിണ്ടാനാ
സാറായിട്ടല്ല ഏട്ടനായിട്ട് മിണ്ടടോ
അതിന് ഞങ്ങൾക്ക് ഇവിടെ ഏട്ടൻ മാരില്ല സൊ ഞങ്ങള് പോട്ടെ സാ റേ..
അത്രയും പറഞ്ഞു കൊണ്ട് മിത്രയും പിള്ളേരും പോയി
നിങ്ങള് ഇത്രയും സമയം എവിടെയായിരുന്നു (അനു & അമ്മു)
ഞങ്ങള് ഇവളുടെ ഏട്ടനെ കാണാൻ പോയതാ (അജു)
ഏട്ടനെയോ (അമ്മു)
നിഖിലേട്ടൻ ഇവിടെയുണ്ടോ (അനു)
ഇവളുടെ കെട്ടിയോൻ അല്ല (ആദി)
പിന്നെ ഏത് ഏട്ടൻ(അനു & അമ്മു)
അരുൺ ഏട്ടൻ (അജു)
😲😲😲
അരുൺ സർ നിഖിലേട്ടന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഇവളുടെ ഏട്ടൻ(ആദി)
നിങ്ങൾക്ക് നേരത്തെ അറിയാമല്ലേ എന്നിട്ട് എന്താ ഞങ്ങളോട് പറയാതിരുന്നേ
ഞങ്ങളും ഇവിടെ വന്നിട്ട അറിഞ്ഞേ സർപ്രൈസ് ആയിരുന്നു പോലും (മിത്ര)
ഓ
💙💙💙💙💙💙💙💙💙💙💙💙💙💙💙💙
ഇന്റെർവെലിന് ശേഷം വേറെ ഒരു ടീച്ചറാണ് വന്നത് അവരും കാര്യമായിട്ട് ഒന്നും എടുത്തില്ല ജസ്റ്റ് ഒന്ന് പരിചയപെട്ടിട്ട പോയി.
ആ സെഷൻ കഴിഞ്ഞതോടെ വീട്ടിൽ പോയിക്കോ എന്ന് പറഞ്ഞു. പിന്നെ ഞങ്ങള് അഞ്ചും കുറച്ചു സമയം കോളേജിന്റെ മുന്നിലുള്ള പാർക്കിൽ പോയി ഇരുന്നു.
അനുവും അമ്മുവും നിഖിലേട്ടന്റെ വീട്ടിലെ ഓരോ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്.
മിത്രയുടെ വാക്കുകളിൽ തന്നെ അവൾക്ക് അവരോകെ എത്ര പ്രിയപെട്ടതാണെന്ന് മനസിലാക്കി കൊടുത്തു. അജുവിനും ആധിക്കുമായിരുന്നു കൂടുതൽ സന്തോഷം. അവളുടെ സന്തോഷമാണല്ലോ അവരുടെയും സന്തോഷം.
ഡീ ആ അരുൺ സർന്റെ കല്യാണം കഴിഞ്ഞതാണോ (അനു)
കഴിഞ്ഞില്ല ബട്ട് നിശ്ചയിച്ചു(മിത്ര)
ഹോ
എന്താ മോളെ വിഷമായോ(ആദി)
ആ നല്ല അന്തസ്സായി വായിനോക്കാൻ വിചാരിച്ചതായിരുന്നു (അനു)
യോഗമില്ല അമ്മിണിയെ (ആദി)
എനിക്കുള്ളത് ഏതെങ്കിലും പെണ്ണിനെ വായി നോക്കി ഇരിക്കുന്നുണ്ടാവും (അനു)
മതി മതി സമയം കുറെയായി പോയാലോ (അജു)
എന്നാ വാ ചലിക്കാം (ആദി)
അനുവും അമ്മുവും ബസിനാണ്. അവര് ബസ് സ്റ്റോപ്പിലേക്ക് പോയി. ഇവര് നേരെ പാർക്കിങ്ങിലേക്കും. അവിടെ പോയപ്പോൾ ദേ ഒരാൾ ബൈക്കും ചാരി നിൽക്കുന്നു.
അളിയൻ എന്താ ഇവിടെ
നിഖിലിനെ അവിടെ കണ്ട് മൂന്നു പേരും ഞെട്ടിയിട്ടുണ്ട് പെട്ടെന്ന് അജു ചോദിച്ചു
അതെന്താടാ എനിക്ക് ഇവിടെ വന്നൂടെ
അല്ല വരുമെന്ന് പറഞ്ഞില്ലല്ലോ അതോണ്ട് ചോദിച്ചതാ (അജു )
ഇന്ന് ഫുൾ ലീവ് എടുത്തു. അതോണ്ട് എന്റെ പൊണ്ടാട്ടിയെ കൂട്ടാൻ വരാമെന്ന് വിചാരിച്ചു
ഓ….
ആദി ഒരു ആക്കലോടെ പറഞ്ഞു
ടാ മതി മതി
എന്നാ ഞങ്ങള് പോകാം നാളെ കാണാം (അജു)
എവിടെ പോകാൻ നിങ്ങള് നേരെ എന്റെ വീട്ടിലേക്ക് പോയിക്കോ അവിടെ അമ്മയും നീലുവും നിങ്ങളെ കാത്തു നിൽക്കുന്നുണ്ട്
നീലു ചേച്ചി വന്നിട്ടുണ്ടോ
മൂന്നാളും അതിയായ സന്തോഷത്തോടെ ചോദിച്ചു
ഒച്ച വെക്കാതെ ഇത് കോളേജാണ്
മൂന്നാളും അവനെ നോക്കി ഒന്ന് ഇളിച്ചു.
എങ്കിൽ വിട്ടോ ഞങ്ങള് കുറച്ചു ലേറ്റ് ആകും. നിങ്ങള് ഫുഡ് കഴിച്ചോ ചായ കുടിക്കാൻ ആകുമ്പോഴേക്കും ഞങ്ങള് എത്തും
അവരോട് യാത്ര പറഞ്ഞു. നിഖിലും ആമിയും പോയി.
ബൈക്കിൽ അവനെ വട്ടം പിടിച്ചിരുന്നു പുറത്ത് തല വച്ചു കിടക്കുകയാണ് ആമി.
ആമി
……
പിണക്കമാണോ
…….
സർപ്രൈസ് ഇഷ്ടമായോ
അയ്യേ എന്ത് സർപ്രൈസാണ് എനിക്ക് ഇഷ്ടായില്ല
ഹഹ അവൻ കേൾക്കണ്ട
കേട്ടാലും എനിക്ക് പ്രശ്നമില്ല
അവൻ പറയണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ പറയാതിരുന്നേ
ഹ്മ്മ്
ആമികുട്ടിയെ
എന്തോ
എവിടെ പോകണം നീ പറ
വീട്ടിൽ
നിന്റെ വീട്ടിലോ
അല്ല നമ്മുടെ വീട്ടിൽ
നീലു ചേച്ചിയൊക്കെ വന്നിട്ട് ഇല്ലേ നമുക്ക് വീട്ടിലേക്ക് തന്നെ പോകാം പ്ലീസ്
അവളാ എന്നോട് പറഞ്ഞത് നിന്നെയും കൂട്ടി എവിടെയെങ്കിലും പോയിട്ട് വാന്ന
ഓ അപ്പൊ ചേച്ചി പറഞ്ഞത്കൊണ്ടാണ് അല്ലാതെ സ്വയം തോന്നിയിട്ടല്ല അല്ലെ
അവന്റെ പുറത്ത് ഒരു നുള്ള് വെച്ചുകൊണ്ട് പറഞ്ഞു
അയ്യോ ഡീ കളിക്കല്ലേ റോഡാണ്.
😏😏
നിന്നെ കൂട്ടി ഒന്ന് കറങ്ങാൻ അല്ലെ ഞാൻ ഉച്ചക്ക് ശേഷവും ലീവ് എടുത്തത് എന്റെ ആമിസെ
ആണോ
അല്ലാതെ പിന്നെ
അപ്പൊ കുഴപ്പമില്ല
എന്നാ ഒരു ഉമ്മ താടി
അയ്യടാ റോഡിൽ നിന്ന് അല്ലെ
നീ തരേണ്ട മുതലും പലിശയും ചേര്ത്ത വീട്ടിൽ എത്തിയ ഉടനെ ഞാൻ തന്നോളാം
ഓ ആയിക്കോട്ടെ
ഒരു ഹോട്ടലിൽ കേറി ഫുഡും കഴിച്ചു. നേരെ ചൂട്ടാട് ബീച്ചിലേക്ക് പോയി. അവിടെ തിരയും നോക്കി എത്രയും സമയം സംസാരിച്ചു എന്നറിയില്ല.
മിത്രയെ കേൾക്കുകയായിരുന്നു നിഖില്. ചെറിയ കുട്ടികൾ അമ്മമാരോട് സ്കൂളിൽ നിന്ന് വന്നാൽ ഓരോ വിശേഷം പറയില്ലേ. അത് പോലെ ഓരോന്നും വള്ളി പുള്ളി തെറ്റാതെ അവള് പറയുന്നതും കേട്ട് ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ പോകാമെന്നു പറഞ്ഞു. സമയം നോക്കിയപ്പോൾ നാലു മണിയായി.
വീട്ടിലേക്കുള്ള റോഡിലൂടെ പോകുമ്പോഴാണ് അവിടെ ആൾക്കൂട്ടം കണ്ടത്. അതോണ്ട് മിത്രയെ പെട്ടെന്ന് വീട്ടിലാക്കി തിരിച്ചു വരാമെന്ന് വിചാരിച്ചു നേരെ വീട്ടിലേക്ക് തന്നെ പോയി. മിത്ര ചെറുതായി ഉറങ്ങിയത് കൊണ്ട് ഒന്നും അറിഞ്ഞില്ല. വീട്ടിലേക്ക് വണ്ടി കയറ്റുമ്പോൾ തന്നെ അമ്മയും നീലുവും പുറത്തിരിപ്പുണ്ട്. വണ്ടി നിർത്തിയപ്പോൾ മിത്ര താഴെ ഇറങ്ങി.
അജുവും ആദിയും എവിടെ അമ്മേ അവര് പോയോ. ബൈക്ക് ഇവിടെ ഉണ്ടല്ലോ
ദേ ഇവൾക്ക് സേമിയ പായസം വേണമെന്ന് പറഞ്ഞു. സേമിയ വാങ്ങിക്കാൻ പോയതാ രണ്ടാളും. അജുവാണ് വണ്ടി എടുത്തത്. എന്നാ ഞാനും പോയിട്ട് വരാമെന്ന് പറഞ്ഞു ആദിയും പോയി
അമ്മ പറഞ്ഞു
നീ ഇറങ്ങുന്നില്ലെ
ഇല്ലാ നീലു ഞാൻ ഒന്ന് റോഡ് വരെ പോയിട്ട് പെട്ടെന്ന് വരാം.
അത്രയും പറഞ്ഞു നിഖില് വണ്ടി എടുത്ത് പോയി.
നിഖില് വണ്ടിയിൽ നിന്നിറങ്ങി ആൾക്കൂട്ടം കണ്ട സ്ഥലത്തേക്ക് പോയി.
എന്താ പ്രശ്നം
അവിടെ കണ്ട ഒരാളോട് ചോദിച്ചു
ആക്‌സിഡന്റ് എതിരെ വരുന്ന വണ്ടി റോങ്ങ് സൈഡ് ആയിരുന്നു പിള്ളേര വണ്ടി തിരിക്കാൻ നോക്കിയതാ പക്ഷെ നേരെ കൊണ്ട് പോയി ഡിവൈഡർന് അടിച്ചു പിന്നിൽ ഉണ്ടായിരുന്ന ചെക്കൻ തെറിച്ചു വീണു തല കൊണ്ട് പോയി കല്ലിനാണ് അടിച്ചത് മുന്നിൽ ഉണ്ടായിരുന്ന ചെക്കന്റെ തല ഡിവൈഡറിൽ തന്നെ അടിച്ചു. ഒരാള് സ്പോട്ടിൽ തന്നെ തീർന്നു എന്ന് പറയുന്നത് കെട്ടു ഞാൻ ഇപ്പൊ വന്നതാ. രണ്ട് ചെറിയ പിള്ളേരാ എന്ന് പറയുന്നുണ്ടായിരുന്നു.
അത് കേട്ടപ്പോൾ തന്നെ നിഖിലിന് വല്ലാതായി അവന്റെ മനസ്സിൽ അജുവിന്റെയും ആധിയുടെയും മുഖമാണ് വന്നത്. അവൻ ആ വണ്ടി ഒന്ന് പോയി നോക്കി. മുൻ വശം ആകെ തകർന്നിട്ടുണ്ട്.
പിന്നെ അജുവിനെയും ആധിയേയും മാറി മാറി വിളിച്ചു. സ്വിച്ചഡ് ഓഫ് എന്ന് കേട്ട് അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. ഫോൺ കട്ട് ചെയ്ത ദേഷ്യത്തോടെ തിരിഞ്ഞപ്പോഴാണ് ബൈക്കിന്റെ ബാക്കിലെ ടയറിന്റെ മുകളിലെ ബോർഡിൽ ഹനുമാൻന്റെ ഒരു ചിത്രം
അത് അജുവിന്റെ ബൈക്കിലും ഉള്ളതാണ്. അവന് ഹനുമാനെ ഭയങ്കര ഇഷ്ടമായത് കൊണ്ട് അവിടെ ഒട്ടിച്ചതാണെന്ന് മിത്ര പറഞ്ഞിട്ടുള്ള അറിവുണ്ട. ഒരു നിമിഷം ഇനി എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ നിഖില് അവിടെ തന്നെ തറഞ്ഞു നിന്നു
ഒരാള് സ്പോട്ടിൽ തന്നെ മരിച്ചു. ആ വാക്കുകൾ അവന്റെ മനസ്സിൽ കിടന്നു അലറുന്നതായി അവന് തോന്നി
അജു ആദി
തുടരും

by