23/04/2026

പല്ലവി : ഭാഗം 22

രചന – പല്ലവി

കല്യാണം ഗുരുവായൂർ വെച്ചായതു കൊണ്ട് എല്ലാവരും രാവിലെ തന്നെ എഴുനേറ്റു…. തറവാട്ടിൽ നിന്ന് രണ്ട് മണിക്കൂറത്തെ യാത്രയുണ്ട് അമ്പലത്തിലേക്ക് അത്കൊണ്ട് നാലുമണിക് പോകാനാണ് തീരുമാനിച്ചിരുന്നത്…….

അമ്മു രാവിലെ തന്നെ എഴുനേറ്റു കുളിച്ചിറങ്ങിയപ്പോൾ റൂമിൽ ഏട്ടത്തിമാർ ഹാജർ ആയിട്ടുണ്ട്….

എന്റെ അമ്മു നീ എത്ര നേരായി കുളിക്കാൻ പോയിട്ടു ഇങ്ങനെ നിന്നാ മതിയോ ഒരുങ്ങേണ്ട….. നിന്നെ ഒരുക്കിട്ടു വേണം ഞങ്ങള്ക്ക് ഒരുങ്ങാൻ..

ഏട്ടത്തി എന്നെ ഇങ്ങനെ ടെൻഷൻ ആക്കല്ലേ…… ഒന്നാതെ ഒരു വിധത്തിലാ നിക്കണേ…..

നിനക്ക് എന്താടി ഇത്ര ടെൻഷൻ നിനക്ക് അറിയാത്ത ആളിനെ അല്ലല്ലോ കെട്ടണെ നമ്മുടെ നിവിയെ അല്ലേ…..

എന്നാലും ഒരു ടെൻഷൻ ആദ്യായിട്ടല്ലേ അതോണ്ട് ഒരു ഇത്…..

പിന്നെ ഞങ്ങളൊക്കെ രണ്ടുമൂന്നു പ്രാവശ്യം കെട്ടി പ്രാക്ടീസ് ചെയ്തിട്ടാണല്ലോ……

ഈ…..

നിന്ന് ചിരിക്കതെ വാടി പെണ്ണെ…….

അമ്മുന് അധികം മേക്കപ്പ് ഒന്നും ഇഷ്ടല്ലാത്തോണ്ട് ഏട്ടത്തിമാരാണ് ഒരുക്കുന്നെ അതിന് പ്രേത്യേകിച്ചു ആരെയും വിളിച്ചിട്ടില്ല……..

അവൾ ഒരു കസവു കര സെറ്റും മുണ്ടും മുന്തിരി കളർ ബ്ലൗസും ആണ് വേഷം…. ബ്ലൗസിൽ ഭംഗിയായി സ്വര്ണക്കള്ർ കല്ലുകൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്……..

ഏട്ടത്തിമാർ അത് ഭംഗിയായി ഉടുപ്പിച്ചു……

ഏട്ടത്തി ഇതെല്ലാം കൂടെ എനിക്ക് വയ്യ ഇടാൻ കൊറേ ഉണ്ടല്ലോ….

അവൾക് വേണ്ടി നിരത്തിവെച്ച ആഭരണങ്ങൾ നോക്കികൊണ്ട്‌ പറഞ്ഞു…

അമ്മുന് കല്യാണത്തിന് പ്രത്യേകിച്ച് ആഭരണങ്ങൾ വാങ്ങിയില്ല ഇതൊക്കെ അവളുടെ വല്യമ്മാമയും ചെറിയമ്മാമയും ഏട്ടത്തിമാരും ഏട്ടന്മാരും സമ്മാനിച്ചതാണ്….

അമ്മു ഇതൊക്കെ നിനക്കുള്ളതല്ലേ…. ഞങളുടെ അമ്മുട്ടിക് ഞങ്ങൾ തന്ന സ്നേഹ സമ്മാനമല്ലേ…..

അവരുടെ വാക്കുകളും സ്നേഹവും അവളുടെ കണ്ണുകൾ നിറച്ചു…

അയ്യേ എന്റെ അമ്മുട്ടി കരയുവാണോ….. എന്തിനാ മോളെ നല്ലൊരു ദിവസമായിട്ടു….

സന്തോഷം കൊണ്ട ഏട്ടത്തി…. എന്റെ കൂടപ്പിറപ്പിറപ്പുകൾ പോലും ഒന്ന് സ്നേഹത്തോടെ എന്റെ പേര് പോലും വിളിച്ചിട്ടില്ല…. ഞാൻ ഭയാവതി ആണല്ലേ ഏട്ടത്തി എനിക്ക് നിങ്ങളെ ഒക്കെ കിട്ടിയില്ലേ…..

എന്റെ മോള് എപ്പോഴും ഭാഗ്യവതി ആയിരിക്കും….. നീ ഞങളുടെ കുഞ്ഞനിയത്തി അല്ലേടാ…

അതും പറഞ്ഞു അവർ അവളുടെ കണ്ണുകൾ തുടച്ചു സ്നേഹ ചുംബനം നൽകി……

ഇനി വിഷമിക്കല്ലെട്ടോ വാ ഒരുങ്ങാം സമയമില്ല…..

ഏട്ടത്തി കുറച്ചു ഇട്ടാ മതി.. ഇതൊന്നു നോക്കിയേ രണ്ടുപേരുടെ കല്യാണം നടത്താനുള്ള സ്വർണമുണ്ട്…… ഇതൊക്കെ ഇട്ടാൽ ഖനം കൊണ്ട് എപ്പോ വീണെന്ന് ചോദിച്ചാൽ മതി… ഒന്നാതെ സാരീ…

എന്നാൽ നിന്റെ ഇഷ്ടം പോലെ…

അവൾ ഒരു പിച്ചിമുട്ടിന്റെ ചോക്കറും വലിയ ഒരു സരസ്വതിയുടെ ലോക്കറ്റ്റ്റോടു കൂടിയ മാലയും ആണ് കഴുത്തിൽ അണിഞ്ഞത്….. ഇരു കൈകളിലും മൂന്നു വലിയ കാപ്പുകൾ വീതം ഇട്ടു…. കാതിൽ ഒരു വലിയ ജിമുക്കിയും അണിഞ്ഞു.. പിന്നെ അവളുടെ പ്രാണൻ ആദ്യമായ് നൽകിയ നീലക്കൽ മൂക്കുത്തിയും

അരക്ക് കീഴോട്ട് നീണ്ടു കിടക്കുന്ന മുടി അവൾ കുറച്ചെടുത്തു ഒരു കുഞ്ഞു ക്ലിപ്പ് ഇട്ടു ബാക്കി അഴിച്ചിട്ടു…. മുല്ലപ്പൂ അമ്പലത്തിൽ ചെന്നിട്ടു വെച്ചാൽ മതീന്ന് തീരുമാനിച്ചു……

ഏട്ടത്തിമാരുടെ അമ്മുട്ടി ഒന്നും ഇങ്ങോട് നിന്നെ ഞങ്ങൾ ഒന്ന് നോക്കട്ടെ….

അവൾ അവർക്ക് നേരെ നിന്നു….

സുന്ദരിയായല്ലോ അമ്മുട്ടി… വല്യേട്ടത്തി കണ്ണിൽ നിന്നും കണ്മഷി എടുത്ത് അവളുടെ ചെവിയുടെ പുറകിൽ കുത്തി…

കണ്ണുകിട്ടാതിരിക്കട്ടെ എന്റെ മോൾക്….

അവർ രണ്ടുപേരും അവളെ കെട്ടിപിടിച്ചു……

അമ്മു ഇനി നീ ഇവിടെ ഇരിക്ക് ഞങ്ങൾ ഒരുങ്ങിട് വരാം.. ഞങ്ങൾ വിളിക്കാതെ റൂമിൽ നിന്നു ഇറങ്ങേണ്ടട്ടോ….

മ്മ്.. ഇല്ല … വേഗം വരണേ..

ആടാ വരാം….

അവൾ നേരെ കണ്ണാടിക് മുമ്പിൽ ചെന്നു നിന്നു അവളുടെ രൂപം കണ്ടു ഒരു ചെറു ചിരി ചുണ്ടിൽ വിരിഞ്ഞു…..

നിവിയേട്ടൻ ഒരുങ്ങി കാണുവോ…. ഒന്ന് വിളിച്ചു നോകാം…. അവൾ ഫോൺ എടുത്ത്….

അല്ലെങ്കിൽ വേണ്ട ഞാൻ നേരിൽ കണ്ട് സംസാരിച്ചാൽ മതി…..

**************************

ഇവിടെ നമ്മുടെ നായകന്റെ റൂമിൽ ഏട്ടന്മാരും അളിയന്മാരും ഒരു യുദ്ധം നടത്തികൊണ്ടിരിക്കുവാ…

വല്യേട്ടൻ : എന്റെ നിവി നീയൊന്നു നേരെ നിന്നെ ഞാൻ ഇതൊന്നു തുടിപ്പിച്ചോട്ടെ….

നിവി : ഞാൻ നേരെ തന്നല്ലേ നിക്കണേ… ഏട്ടന് ഉടുപ്പിക്കാൻ അറിയാത്തതിന് എന്നോട് ചൂടാവുന്നതു എന്തിനാ…..

ഏട്ടൻ ഒന്നുമാറിക്കെ ഞാൻ ഉടുപ്പിച്ചോളാം വല്യേട്ടനെ തള്ളി മാറ്റിക്കൊണ്ട് കുഞ്ഞേട്ടൻ കേറി പണി തുടങ്ങി….

അജു : എന്റെ നിവി നിനക്ക് എത്ര വയസുണ്ട് ഒരു മുണ്ട് പോലും നേരെ ചൊവ്വേ ഉടുക്കാൻ അറിയില്ല….. അതെങ്ങനാ നമുക്ക് ജീൻസും കൂട്ടി നിക്കറും അല്ലേ പിടിക്കു..

ഈ…..

കിണിക്കല്ലേ കൂടുതൽ തെണ്ടി….. കല്യാണം ആയകൊണ്ട അല്ലേൽ ഒരു വീക് വെച്ച് തന്നേനെ..

അങ്ങനെ ഉടുക്കലും ഉടുപ്പിക്കലും പൌഡർ ഇടലും മുടിചീകലും ഒക്കെ ആയി ഒരു യുദ്ധം തന്നെയാരുന്നു……

അമ്മു ഏട്ടത്തിമാരെയും കൂട്ടി അവളുടെ തറവാട്ടിൽ ചെന്ന് അച്ഛന്റെയും മുത്തച്ഛന്റേയും അമ്മയുടെയും അസ്ഥിത്തറയിൽ പോയി പ്രാർത്ഥിച്ചു….

അമ്മേ അമ്മേടെ അമ്മുന്റെ കല്യാണമാണ് ഇന്ന്….. നിങ്ങൾ മൂന്നു പേരും ഒരുപാട് ആഗ്രഹിച്ചതല്ല ഈ ദിവസം….. എന്നെ നോക്കിക്കേ സുന്ദരി ആയൊന്നു…… നിങ്ങൾക്കറിയോ നിങ്ങൾ ആഗ്രഹിച്ചപോലെ തന്നെ ഏറ്റവും സുരക്ഷിതമായ കൈകളിലാ എന്നെ ഏല്പിക്കുനെ…… നിവിയേട്ടൻ എന്നെ പൊന്ന് പോലെ നോക്കും…. നിങ്ങൾ വിഷമിക്കണ്ടാട്ടോ….. എന്നെ അനുഗ്രഹിക്കണേ……

അവൾ കണ്ണുകൾ നിറച്ചു കൊണ്ട് എല്ലാം അവരോടു പറഞ്ഞു…..

ഇത് കേട്ട ഏട്ടത്തിമാര്ക്കും സങ്കടമായി…..

അമ്മുട്ടി എന്തിനാടാ കരയണേ…. അച്ഛനും അമ്മയും മുത്തശ്ശനും എല്ലാരും ഒരുപാട് സന്തോഷിക്കുന്ന ദിവസമാണ് ഇന്ന് അപ്പൊ എന്റെ കൂട്ടി കരയാൻ പാടുണ്ടോ…. കണ്ണ് തുടച്ചേ…..

അവൾ കണ്ണുതുടച്ചു ഒന്നുടെ പ്രാർത്ഥിച്ചു അവരോടൊപ്പം തറവാട്ടിലേക് പോയി….

എല്ലാവരും ഒരുങ്ങി ഇറങ്ങി….. അമ്മു നിവിയെ നോക്കിയെങ്കിലും കണ്ടില്ല…

ഇതെവിടെ പോയി….

അമ്മു എന്താ ആലോചിക്കണേ വണ്ടിയിൽ കേറ്….

അവൾ ഒന്നുടെ അവനെ എല്ലാടത്തും നോക്കി വണ്ടിയിൽ കയറി……

നിവി ഒന്നുടെ കണ്ണാടിയിൽ നോക്കി എല്ലാം സെറ്റ് ആക്കി പുറത്തേക്കിറങ്ങി….. അവൻ അമ്മുവിനെ നോക്കി…… ഇവളിത് എവിടെയാ….. പിന്നെയാണ് കാറിൽ ഇരിക്കുന്നത് കണ്ടത് തിരിഞ്ഞിരുന്നു ആരോടോ സംസാരിക്കുന്നതു കൊണ്ട് നന്നായിട് കാണാൻ പറ്റിയില്ല….
അവൻ അവളുടെ വണ്ടിയെ ലക്ഷ്യം വെച്ച് നീങ്ങി…..

മോനെ നീ എങ്ങോട്ടാ….

അമ്മ ഞാൻ വണ്ടിയിൽ കയറാൻ….

അതിനെന്തിനാ അങ്ങോട്ട് പോണേ…..

അല്ല അമ്മു ആ വണ്ടിയിൽ അല്ലേ…..

അതിന്…

ഞാൻ അപ്പൊ അവളുടെ കൂടെയല്ലേ പോകണ്ടേ….

അയ്യടാ…. അതൊക്കെ കല്യാണം കഴിഞ്ഞ് ഇപ്പൊ എന്റെ മോൻ ഏട്ടന്മാരുടെ കൂടെ വാ കേട്ടോ….

ഇതെന്ത് കഷ്ടവാ അമ്മ.. ഞാൻ ഒന്ന് അവളെ കണ്ടിട്ട് വരാം….

അതൊക്കെ അവിടെ ചെന്നിട്ടു കാണാം… എന്റെ മോൻ ഇപ്പൊ ചെല്ല്….

അവൻ ഒരു ദേഷ്യത്തോടെ അവിടുന്ന് പോയി…..

അവന്റെ പോക്ക് കണ്ട് എല്ലരും ചിരിച്ചു……

നാലു മണി പറഞ്ഞിട്ട് ഒരുങ്ങി ഇറങ്ങിയപ്പോൾ നാലര കഴിഞ്ഞു…….

 

ഒരു 7 മണിയൊക്കെ ആയപ്പോൾ അവർ അമ്പലത്തിൽ എത്തി…

കാറിൽ നിന്നു ഇറങ്ങിയപ്പോൾ തന്നെ അവൻ അമ്മുവിന് വേണ്ടി കണ്ണുകൾ ഓടി നടന്നു…..

കാറിൽ നിന്നും ഇറങ്ങുന്ന അമ്മുവിനെ അവൻ ഒരു നിമിഷം നോക്കി നിന്നു പോയി….

അവൾ അതീവ സുന്ദരി ആയി അവനു തോന്നി… അഴിച്ചിട്ട നീണ്ട മുടിയും സാരിയും അവളെ സുന്ദരിയാക്കി… സൂര്യന്റെ ശോഭയിൽ വെട്ടിത്തിളങ്ങുന്ന ആ നീലക്കൽ മൂക്കുത്തി അവളെ ഒന്നുടെ മനോഹരമാക്കിയ പോലെ അവനു തോന്നി……

അവളും അവനെ തന്നെ നോക്കിനിന്നു പോയി… ആദ്യമായാണ് നിവിയെ മുണ്ടുടുത്തു കാണുന്നത്… കസവു കരയുള്ള മുണ്ടിലും അതേ കരയുള്ള നേരിയത് ത്രികോണാകൃതിയിൽ ദേഹം മറച്ചിട്ടുണ്ട്…… കഴുത്തിൽ കിടക്കുന്ന സ്വർണ മാലയും കൈയിലെ ചെയിനും കാതിലെ കടുക്കനും അവനെ സുന്ദരനാക്കി….

ഹലോ…. രണ്ടു പേരും ഇങ്ങനെ നോക്കി നിന്നാൽ ഒന്നും നടക്കില്ലാട്ടോ….

പെട്ടന്നുള്ള ശ്രാവണിന്റെ സംസാരമാണ് അവരെ ബോധത്തിലേക് കൊണ്ട് വന്നത്…..

അതേ ഈ ജന്മം മുഴുവൻ ഇങ്ങനെ നോക്കി ഇരിക്കാം ഇപ്പൊ വാ തൊഴുതു വരാം….

പോടാ ശ്രാവണിന്റെ തലക്കൊരു കൊട്ടുകൊടുത്തു അമ്പലത്തിലേക്ക് കയറി… തിരക്ക് കുറവരുന്നത് കൊണ്ട് പെട്ടന്ന് തന്നെ തൊഴുത്തിറങ്ങി……. കല്യാണം കഴിഞ്ഞു കയറി തൊഴാൻ പറ്റാത്തത് കാരണമാണ് നേരത്തെ വന്നു തൊഴുതതു….

8.45 നും 9 നും ഇടയിലാണ് താലികെട്ട്….

അമ്മുവിനെ ഒന്നുകൂടെ ഒരുക്കാൻ വേണ്ടി ഏട്ടത്തിമാർ അവളെയും കൊണ്ട് മാറി….

നിവിക് എങ്ങനെ എങ്കിലും അവളെ ഒന്ന് അടുത്ത് കിട്ടാൻവേണ്ടി നോക്കി നടക്കുമ്പോളാണ് ഏട്ടത്തിമാർ അവളെയും കൊണ്ട് പോകുന്നത് കണ്ടത്…. അവൻ ഏട്ടന്മാരുടെ അടുത്തുനിന്നു നൈസ് ആയിട്ടു അങ്ങോട്ട് പോയി…… അവിടെ ചെന്നപ്പോഴാണ് ഏട്ടത്തിമാർ പോകുന്നത് കണ്ടത്……

ഇതു തന്നെ നല്ല സമയം എന്ന് പറഞ്ഞു അവളുടെ അടുത്തേക് ചെന്നതും പുറകിൽ നിന്നു ആരോ വിളിച്ചു….

നിവി…

ആ അമ്മയോ… അമ്മയെന്താ ഇവിടെ…..

നീയെന്താ വല്ല കഞ്ചാവും വലിച്ചോ…. ഇങ്ങനെ ചോദിക്കാൻ….

അവൻ അമ്മയെ ഒരു പ്ലിങ്ങിയ ചിരി ചിരിച്ചു….

എന്താണ് ഈ വരവിന്റെ ഉദ്ദേശം….

അതില്ലേ അമ്മ ഞാനൊന്ന് അവളെ കണ്ടിട്ട് വരാം plzzz….

മ്മ് ചെല്ല് ചെല്ല്…..

അമ്മക്ക് ഒരു ഉമ്മയും കൊടുത്തു അവളുടെ അടുത്തേക് ചെന്ന്…….

തിരിഞ്ഞു നിന്ന അവളുടെ തലയിൽ അവിടെ ഇരുന്ന മുല്ലപ്പൂ എടുത്ത് കുത്തികൊടുത്തു…..

അവൾ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി നിക്കുന്ന നിവിയെ കണ്ട് അവളുടെ മുഖത്ത് ഒരു നാണത്താൽ കലർന്ന ചിരിവിരിഞ്ഞു…….

അവൻ അവളെ തന്നിലേക്കു ചേർത്ത് നിർത്തി….. ഏട്ടന്റെ അമ്മുട്ടി ഇന്ന് ഒരുപാട് സുന്ദരി ആയിട്ടുണ്ട്…..

അത് കേട്ടതും അവളുടെ മുഖം ചുവന്നു തുടുത്തു….

ഏട്ടനും ഇന്ന് സുന്ദരനായിട്ടുണ്ട്…..

ആണോ….

ആന്നെ……

അതേ അങ്ങോട്ട് വരവോ…..

ഹാ …. ഏട്ടത്തിയോ…

അവൾ അവനിൽ നിന്നു മാറിനിന്നു….
അതേ റൊമാൻസ് ഒക്കെ വീട്ടിൽ ചെന്നിട്ടു ഇപ്പൊ വാ മുഹൂർത്തം ആകാറായി….

നിവി അവളെ ഒന്നുടെ നോക്കി പോയി….

ഏട്ടത്തി അവളെ ഒന്നുടെ സെറ്റ് ആക്കി മണ്ഡപത്തിലേക്ക് കൊണ്ടുപോയി….

നിവിയും അമ്മുവും മനസുരുകി കണ്ണന് മുമ്പിൽ പ്രാർത്ഥിച്ചു…..

പൂജാരി തന്ന മഞ്ഞച്ചരടിൽ കോർത്ത അവന്റെ പേര് കൊതിയ താലി അവളുടെ കഴുത്തിൽ അണിഞ്ഞു…. തന്റെ പ്രാണനെ അവസാനം വരെ ഈ ഞെഞ്ചോട് ചേർത്ത് പിടിച്ചോളാം എന്ന് കണ്ണന് മുന്നിൽ സത്യം ചെയ്ത്കൊണ്ടാണ് അവൻ താലി ചാർത്തിയത്…. പിന്നെ ഒരു നുള്ള് സിന്ദുരം കൊണ്ട് അവളുടെ സീമന്തരേഖ ചുവപ്പിച്ചു….

അമ്മു കൈകൾ കൂപ്പി പ്രാർത്ഥിച്ചു അവന്റെ താലി ഏറ്റുവാങ്ങി…. തന്റെ മരണം വരെ ഈ ചുവപ്പ് നെറ്റിയിൽ പടരാനുള്ള ഭാഗ്യം തരണമെന്ന് കണ്ണനോട് മനമുരുകി പ്രാർത്ഥിച്ചു…….

പിന്നെ രണ്ടുപേരും തുളസി മാല ചാർത്തി….. നിവിയുടെ പേര് കൊതിയ മോതിരം അവൻ അവൾക് അണിയിച്ചു…. അവളും അവളുടെ പേര് കൊതിയ മോതിരം അവനു ഇട്ടുകൊടുത്തു…..

അവൻ അവൾക് ഒരു ചുംബനവും നൽകി കൈകൾ കൊണ്ട് ചേർത്ത് നിർത്തി ഒരിക്കലും കൈവിടില്ല എന്ന ഉറപ്പോടെ……..

മണ്ഡപത്തിൽ നിന്നുമിറങ്ങി എല്ലാവരുടെയും അനുഗ്രഹം വാങ്ങി….. പിന്നെ കൊറേ ഫോട്ടോ എടുപ്പും വീഡിയോ പിടിത്തവും എല്ലാം കഴിഞ്ഞ് വീട്ടിലേക് തിരിച്ചു…….

തറവാട്ടിലാണ് സദ്യവട്ടങ്ങൾ ഒരുക്കിയിരുന്നത്…..

ഒരു 12.30 യോടെ അവർ തറവാട്ടിൽ എത്തി….. അവിടെ സദ്യ ഒക്കെ കഴിഞ്ഞു പിന്നെയും ഒരുപാട് ഫോട്ടോകൾ എടുത്ത്….. പാടത്തു വെച്ചും കുളകടവിലും ഒക്കെ കൊണ്ട് പോയി അവരെ ഫോട്ടോഗ്രാഫർ വട്ടംകറക്കി……

3.30 യോടെ ശ്രീദേവിയമ്മ വിളിക്ക് കൊടുത്തു രണ്ടുപേരെയും സ്വീകരിച്ചു……. അമ്മു വലതുകാൽ വെച്ച് തന്റെ പുതിയ ജീവിതത്തിലേക്കു പ്രാർത്ഥിച്ചു കയറി………..

 

തുടരും………