രചന: അഞ്ചു തങ്കച്ചൻ
അരുത്… ഞങ്ങളെ ഉപദ്രവിക്കരുത്.കാർത്തു ഇവിടെയുണ്ടെന്ന് അറിഞ്ഞിട്ട് വന്നതല്ല ഞങ്ങൾ. ദേ… ഇവന്റെ ഭാര്യ ഗർഭിണിയാണ് അവൾക്ക് ഇവിടെനിന്നും വാങ്ങിയ തേൻ കുറച്ചൂടെ വേണമെന്ന് പറഞ്ഞത് കൊണ്ട് അന്വേഷിച്ചു വന്നതാ ഞങ്ങൾ. ദയവായി പറയുന്നതൊന്ന് വിശ്വാസിക്ക്. നവീൻ പറഞ്ഞു.അവർ അതൊന്നും ശ്രദ്ദിക്കുന്നത് പോലുമില്ല.അവർ നവീനേയും, ഗൗതമിനേയും മുന്നോട്ട് ഉന്തിത്തള്ളി നീക്കി..ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് നവീന് തോന്നി.ഇവിടെ ആരും അറിയാതെ, അഗാധമായ ഏതെങ്കിലും കൊക്കയിൽ വീണ് മരിക്കാനാണോ തങ്ങളുടെ വിധി.
വീട്ടിൽ കാത്തിരിക്കുന്നവരുടെ മുഖങ്ങൾ പെട്ടന്ന് തെളിഞ്ഞു വന്നു.
ഈശ്വരാ.. എങ്ങനെ രക്ഷപ്പെടും.കാർത്തൂ…. കാർത്തൂ…. ഗൗതം തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ചു…കുടിലിന്റെ വാതിൽ അടഞ്ഞു കിടക്കുകയാണ്.കാർത്തൂ….ആളുകൾ അകത്ത് എടുത്ത് കിടത്തിയ കാർത്തു പതിയെ കണ്ണുകൾ ചിമ്മി കാട്ട് മൂപ്പന്റെ നേതൃത്വത്തിൽ നടത്തുന്ന ചികിത്സയിൽ രാവിലെ ഇളം വെയില് കൊള്ളിക്കാൻ കുടിലിനു പുറത്ത് തയ്യാറാക്കിയ കട്ടിലിൽ കാർത്തുവിനെ എടുത്ത് കിടത്തും.എന്തൊക്കെയോ മരുന്നുകൾ ശരീരത്തിൽ പുരട്ടി ചക്കിയമ്മ തന്നെ കുളിപ്പിക്കും. മൂപ്പൻ തലയിൽ പുരട്ടിത്തരുന്ന എന്തോ മരുന്നിന്റെ ശക്തി കാരണം ഉറങ്ങിപോകും.കാർത്തൂ….. ഉച്ചത്തിൽ ആരോ നിലവിളിക്കുന്നത് പോലെ.ആരാ ചക്കിയമ്മേ എന്നെ വിളിക്കുന്നത്?
ആരുമില്ല മോളെ… മോൾ ഉറങ്ങിക്കോ.അവളുടെ കണ്ണുകൾ അടഞ്ഞടഞ്ഞു പോയി.കാ… ർ… ത്തൂ…. ആരുടെയോ നിലവിളി അമർത്തി പിടിച്ചത് പോലെ അവൾക്ക് തോന്നി.ചക്കിയമ്മേ ആരോ എന്നെ വിളിക്കുന്നുണ്ട്..ആരാ അത്??മോൾ അതൊന്നും ശ്രദ്ദിക്കണ്ട..മോളെ അപകടപ്പെടുത്താൻ കാട് കേറി വന്നവരാണ് അവർ.ഇനിയെന്റെ കുഞ്ഞിനെ ആർക്കും ഞങ്ങൾ വിട്ട് കൊടുക്കില്ല.
ആ ശബ്ദം എവിടെയോ കേട്ടത് പോലെ…
ഗൗതം… ഗൗതമിന്റെ ശബ്ദമല്ലേ അത്..ചക്കിയമ്മേ…… അത് ആരാ എനിക്ക് കാണണം.ചക്കി കുടിലിൽ നിന്ന് പുറത്തേക്ക് തല നീട്ടി ചെമ്പണ്ണാ… അവരെ ഇങ്ങ് ഒന്ന് കൊണ്ടുവന്നേ..എന്താടീ…ഇങ്ങ് വാ അണ്ണാ…..
ചെമ്പൻ അവരെ കുടിലിലേക്ക് കൊണ്ടു
വന്നു.ഗൗതമിനെ കണ്ടതും കാർത്തുവിന്റെ കണ്ണുകൾ നനഞ്ഞു.ഇത് ഗൗതമാണ് ചക്കിയമ്മേ… എന്നെ ഉപദ്രവിക്കാൻ വന്നതൊന്നും അല്ല.കേട്ടില്ലേ…… എല്ലാരേം ശത്രുക്കൾ ആയിട്ട് കാണുന്നത് അത്ര നല്ലതൊന്നും അല്ല.ഇപ്പോൾ കാർത്തു പറഞ്ഞില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ..ചക്കി ചെമ്പനോട് ദേഷ്യപ്പെട്ടു.നീയൊന്ന് ചെലക്കാതെ ഇരിക്കെന്റെ ചക്കി.ഞങ്ങൾ ഇവരെ ഒന്നും ചെയ്തില്ലല്ലോ.കാർത്തൂ… ഗൗതം മെല്ലെ വിളിച്ചു.കാർത്തുവിന്റെ കണ്ണുകൾ നനഞ്ഞു.എന്താ പറ്റിയത്കാർത്തുവിന്റെനാട്ടിൽഅന്വേഷിച്ചപ്പോൾ,അപ്പനും കാർത്തുവും മരിച്ചു പോയി എന്നാണറിഞ്ഞത്.
കാർത്തു ഈ ഭൂമിയിൽ ഇല്ലെന്ന് കരുതി ഉരുകി തീരുന്ന ഒരു ജന്മമുണ്ട് വീട്ടിൽ,എന്റെ ഏട്ടൻ…
എല്ലാം അവരുടെ കളിയായിരുന്നു.ആ ചന്ദ്രശേഖരന്റെ.എന്റെ അപ്പൻ… എന്റെ അപ്പൻ എന്നെ വിട്ടിട്ട് പോയി.കാർത്തുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എന്റെ കൊച്ചിന് എഴുന്നേൽക്കാൻ മേലാ, കിടന്ന കിടപ്പാ.ചക്കി പറഞ്ഞു അവർ വണ്ടിയിടിപ്പിച്ചതാ ഇതിന്റെ പ്രായം പോലും അവർ ഓർത്തില്ല.ചക്കി മൂക്ക് പിഴിഞ്ഞു.എന്റെ കൂടെ കാർത്തുവിനെ അയക്കാമോ?ഞാൻ കൊണ്ടുപൊയ്ക്കോളാം.എന്റെ ഏട്ടൻ ജീവനേക്കാൾ ഏറെ സ്നേഹിച്ച പെണ്ണാ ഇത്.ഞാൻ എങ്ങോട്ടും വരില്ല.. എന്നെ ആരും കൊണ്ടുപോകുകയും വേണ്ടാ.കാർത്തു പറഞ്ഞു.എന്റെ ഏട്ടന്റെ സങ്കടം എല്ലാ ദിവസവും കാണുന്ന ആളാണ് ഞാൻ.ആകെ തകർന്ന് പോയി ഏട്ടൻ.
വേണ്ടാ…എനിക്ക് ഒന്നും കേൾക്കണ്ട, പൊയ്ക്കോളൂ…ഇനിയെന്റെ കുട്ടിക്ക് ഒരുതരത്തിലുള്ള സങ്കടവും താങ്ങാനുള്ള കരുത്തില്ല
നിങ്ങൾ പൊയ്ക്കോളൂ. ചെമ്പൻ പറഞ്ഞു.ഗൗതം കാർത്തുവിനെ നോക്കി,കണ്ണുകൾ മുറുകെ അടച്ചു പിടിച്ചിരിക്കുകയാണ്.വാടാ.. പോകാം. നവീൻ ഗൗതമിന്റെ കൈയിൽ പിടിച്ചു.ഗൗതം ഒന്നുകൂടെ കാർത്തുവിനെ നോക്കി.ഇല്ല കണ്ണുകൾ തുറക്കുന്നില്ല.
അവർ അവിടെ നിന്നും ഇറങ്ങി.ഒന്ന് നിൽക്കൂ… ചെമ്പൻ അവരെ വിളിച്ചു.എന്താ..?ഇനിയീ കാട് കയറി ഒരിക്കലും നിങ്ങൾ വരരുത്. കാർത്തുവിനെ മറന്നേക്കൂ…അവൾ ഇനിയുള്ള കാലമെങ്കിലും ആരെയും ഭയക്കാതെ ഇവിടെ ജീവിച്ചോട്ടെ..
എനിക്കും ചക്കിക്കും ജീവനുള്ള കാലം വരെ അവളെ ഞങ്ങൾ നോക്കും.ഞങ്ങളുടെ കാലം കഴിഞ്ഞാലും, ഇനിയൊരിക്കലും ഈ കാട് കടന്ന് നാട്ടിലേക്ക് പോകരുതെന്ന് ഞങ്ങൾ അവളോട് പറയും.
അത്രക്കും നീചന്മാരായ മനുഷ്യരാണ് ഈ കാടിന് പുറത്ത്.ഗൗതം ഒന്നും മിണ്ടിയില്ല.ചെമ്പൻ കുടിലിലേക്ക് കയറിപ്പോയികുടിലിന്റെ വാതിൽ അടഞ്ഞു.പോകാം ഗൗതം. ഇനിയിവിടെ നിന്ന് അവരുടെ അടി വാങ്ങാൻ എനിക്ക് വയ്യ. നീ. വാ….
******************
ഗൗതം വീട്ടിൽ തിരിച്ചെത്തി.ഇതെവിടെ ആയിരുന്നു. രാവിലെ പോയതല്ലേ? ഫോൺ വിളിച്ചിട്ട് കിട്ടിന്നുമില്ലായിരുന്നു…ഇതെവിടെ ആയിരുന്നു.മനുഷ്യനെ ആധി പിടിപ്പിക്കാനായിട്ട്.സീത അയാളോട് ചോദിച്ചു.ഞാൻ നവീന്റെ കൂടെ തേൻ വാങ്ങാൻ കാട്ടിൽ പോയതാ..കാട്ടിലോ?ഉം..
എന്റെ ഗൗതം… നിങ്ങൾക്കിതെന്താ?
തേൻ മേടിക്കാൻ കാട്ടിൽ പോകുകയോ??ഗൗതം ഒന്നും പറഞ്ഞില്ല. മനസ്സ് മറ്റെവിടെയോ ആണ്.
മറ്റെവിടെയോ അല്ല, തളർന്ന് കിടക്കുന്ന കാർത്തുവിലാണ് തനിക്ക് കരൾ പകുത്ത് തന്ന, തനിക്കു ജീവൻ തിരിച്ചു തന്ന ആ പെൺകുട്ടി, ഉൾവനത്തിൽ ഒന്ന് സ്വയം എഴുന്നേൽക്കാൻ പോലും കഴിയാതെ കിടക്കുകയാണ്.ചെമ്പനും, ചക്കിയും അവർക്ക് പറ്റുന്നത് പോലെ അവളെ നോക്കുന്നുണ്ട്.
പക്ഷെ, അത് പോരാ…എത്രയും പെട്ടന്ന് നല്ല ചികിത്സ കൊടുക്കാമോ അത്രയും നല്ലത്.പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് ചെന്നില്ലെങ്കിൽ ശരിയാവില്ല.
ഇപ്പോൾ തന്നെ വളരെയധികം താമസിച്ചു.ഇനി എന്ത് ചെയ്യും?ഏട്ടനോട് പറഞ്ഞാലോ?പക്ഷെ ഈ അവസ്ഥയിൽ കാർത്തുവിനെ കണ്ടാൽ ഏട്ടന് സഹിക്കാൻ ആകുമോ?ഒടുവിൽ രണ്ടും കല്പിച്ചയാൾ ഗുപ്തന്റെ അരികിലേക്ക് ചെന്നു.
****************
തുടരും.

by