രചന – അർച്ചന
“”ഇപ്പോഴേ പോണോ വിച്ചേട്ടാ….. കുറച്ചും കൂടി കഴിയട്ടെ….. “” അതും പറഞ്ഞു അവനിലേക്ക് ഒന്നുംകൂടി അവൾ ചേർന്നിരുന്നു… മൗനം പോലും വാചാലമായ നിമിഷങ്ങൾ….. ❣️ “”നിനിക്ക് എന്നോട് ദേഷ്യം ഉണ്ടോ പെണ്ണേ….. “” അപ്രതീക്ഷിതമായി ഉള്ള അവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു…. ഒന്നും കൂടെ അവനോട് ചേർന്ന്ഇരുന്നു…… “”എന്താടി… ഒന്നും മിണ്ടാത്തെ.. “” “”എനിക്ക് എന്തിനാ വിച്ചേട്ടാ ദേഷ്യം…. ഇച്ചിരി കുശുമ്പ് ഉണ്ടായിരുന്നു….. ഇപ്പോ ഒന്നും ഇല്ല…. ഇഷ്ടം മാത്രെ ഉള്ളൂ…..”” “”അത് എന്തിനാ നിനിക്ക് എന്നോട് കുശുമ്പ് തോന്നിയെ….. “” ചോദ്യഭാവത്തിൽ ഉള്ള അവന്റെ മുഖം കണ്ടപ്പോൾ അവൾ ഒന്ന് ഇളിച്ചു കൊടുത്തു….. “”അതോ…. അതില്ലേ… അന്ന് വിച്ചേട്ടന്റെ കൂടെ ഒരു പെണ്ണിനെ കണ്ടപ്പോൾ…… “” അത്രേം പറഞ്ഞു അവനിൽ നിന്നും അടർന്നുമാറിയപ്പോൾ അവന്റെ മുഖം മാറുന്നത് അവൾ കണ്ടു….. “”എനിക്കറിയാം വിച്ചേട്ടാ….. എല്ലാം അറിയാം….. എന്നോട് അശ്വതി ഏച്ചി പറഞ്ഞിരുന്നു…… “” അത് പറഞ്ഞു അവൾ എഴുന്നേറ്റു നിന്നപ്പോൾ അവനും അവളുടെ കൂടെ എഴുന്നേറ്റു…..
“”വിച്ചേട്ടന് അറിയോ…. എനിക്ക് വിച്ചേട്ടനെ എത്ര ഇഷ്ട്ടം ആണെന്ന്…. അത് വിച്ചേട്ടൻ എനിക്ക് ഈ റിങ് ഇട്ട് തന്നപ്പോൾ തുടങ്ങിയതല്ല…… പണ്ടേ ഇഷ്ടാ…..പക്ഷെ പേടി ആയിരുന്നു പറയാൻ….. അന്ന് വിച്ചേട്ടൻ ആരെയോ ഇഷ്ട്ടം ആണെന്ന് പറയുന്നത് കേട്ടപ്പോൾ തകർന്നു പോയിരുന്നു…. പിന്നീട് നിങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ മരിക്കാൻ പോലും വിചാരിച്ചതാ….. ഇതൊക്കെ ഞാൻ എന്തിനാ പറയുന്നേ എന്നല്ലേ വിച്ചേട്ടൻ ചിന്തിക്കുന്നേ……”” അവളുടെ ചോദ്യതിന്നു അതെ എന്ന് തലയാട്ടി കാണിച്ചു കൊടുത്തു……. “”ഇപ്പൊ വിച്ചേട്ടന്റെ മനസ്സിൽ ഒരു കുറ്റബോധം ഉണ്ട്… അത് ഇല്ലാതാക്കാൻ വേണ്ടിയാണ് ഞാൻ ഇതൊക്കെ പറഞ്ഞത്…… എന്നോട് അശ്വതി ഏച്ചി എല്ലാം പറഞ്ഞു തന്നു….. അതുകൊണ്ട് തന്നെ എനിക്ക് വിചേട്ടനോട് ഒരു ദേഷ്യവും ഇല്ല….. “” അവന്റെ മനസ്സ് മനസിലാക്കിയ പോലുള്ള അവളുടെ സംസാരം കേട്ടപ്പോൾ അവളെ ഇറുകെ പുണർന്നു….. ആ കുഞ്ഞു മുഖം കൈകളിൽ കോരിയെടുത്ത് അവളുടെ അധരങ്ങൾ അവൻ നുകർന്നു……
എതിർപ്പുകൾ ലവലേശം ഇല്ലാതെ അവനോട് അവൾ ചേർന്ന് നിന്നു….. തമ്മിൽ അകന്നു മാറിയപ്പോൾ ഇതുവരെ ഇല്ലാതിരുന്ന നാണം അവളെ വന്നു മൂടിയിരുന്നു….. അവന്റെ കണ്ണുകളുടെ തിളക്കവും ആ കുസൃതിചിരിയും അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു……..❣️ തമ്മിൽ കൈകോർത്തു ആ നിലാവെളിച്ചത്തിൽ അവർ ഇരുവരും നടന്നു…… ചുണ്ടുകളിൽ ഒളിപ്പിച്ച ആ ഇളം പുഞ്ചിരിയോടെ അവനോട് ചേർന്ന് അവൾ നടന്നു…..
മറക്കാൻ കഴിയാത്ത ഒരുപിടി ഓർമകൾ സമ്മാനിച്ച ആ സ്ഥലത്തു നിന്നും അവർ യാത്ര തുടർന്നു…….. “”വിച്ചേട്ടാ….. “” “”മ്മ്മ് “” “”അവളുടെ പേരെന്താ….. “” “”അരുണിമ”” “”മ്മ്മ്…. ഇപ്പോഴും അവളോട് ഇഷ്ടം ഉണ്ടോ… “” “”മ്മ്മ് ഇഷ്ടം ആണ്…. “” “”ടാ…. ദുഷ്ടാ…. ഇപ്പോഴും ആ കോപ്പിനെ ആലോചിച്ചു അവളേം സ്നേഹിച്ചുകൊണ്ടാണോ നീ നിൽക്കുന്നെ….. “” അവന്റെ പുറത്ത് ഒരു തല്ല് കൊടുത്തുകൊണ്ട് അവൾ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ മുഖത്തു ചിരി പടർന്നിരുന്നു….. “”എന്റെ പെണ്ണേ…. എനിക്ക് ഇഷ്ടം ആണെന്നല്ലേ ഞാൻ പറഞ്ഞുള്ളു….അത് അവളെ ആണെന്ന് പറഞ്ഞില്ലല്ലോ….. എനിക്ക് ഇഷ്ടം ഈ ഒരു പിരി ലൂസ് ഉള്ള എന്റെ സീത കൊച്ചിനെയാണ്….. “” “”ഒരു പിരി ലൂസ് നിന്റെ കെട്യോൾക്ക്…. “” കലിപ്പിചുള്ള അവളുടെ വാക്കുകൾ കേട്ടപ്പോൾ അവൻ പൊട്ടിച്ചിരിച്ചു….. അപ്പോഴാണ് പറഞ്ഞതെന്താണെന്ന് അവൾക്ക് കത്തിയത്….. “”അതേ…. ഇങ്ങനെ ഇളിക്കുകയൊന്നും വേണ്ട…. അതിനുമാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…… “” ചുണ്ട് പുറത്തേക്ക് ഉന്തിയുള്ള അവളുടെ കളി കണ്ടപ്പോൾ അവൻ വീണ്ടും ചിരിച്ചു…..
“”ദുഷ്ടൻ….. “” അതും പറഞ്ഞു അവനെ കെട്ടിപിടിച്ചു അവന്റെ പുറത്തു തലവച്ചു അവൾ കിടന്നു…… മഞ്ഞു പെയ്യുന്ന ആ രാത്രി ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ അവന്റെ മുഖത്തു ഉള്ള അതേ പുഞ്ചിരി അവളുടെ ചുണ്ടുകളിലും തത്തികളിച്ചിരുന്നു….. “”ഡീ…. ഇറങ്ങിയേ….. ദേ സ്ഥലം എത്തി….. “” അവൻ വിളിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്….. പതിയെ ബുള്ളറ്റിൽ നിന്ന് ഇറങ്ങി ബാഗ് ഒക്കെ ശരിക്ക് ഇട്ട് അവന്റെ മുഖത്തേക്ക് നോക്കി…. “”മ്മ്മ്… ന്താ…. “” ചോദ്യഭാവത്തിൽ ഉള്ള അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ അവളുടെ മുഖം വീർത്തു വന്നു… അത് കണ്ടപ്പോൾ അവൻ ചിരിക്കാൻ തുടങ്ങി…. പതിയെ ആ ചിരി അവളിലും നിറഞ്ഞു…. “”ഞാൻ പോട്ടെ…. “” അവൻ ഒന്ന് തലകുലുക്കി സമ്മതം അറിയിച്ചു…. “”സൂക്ഷിച്ചു പോണേ… “” “”മ്മ്മ്…. “” “”മൂളിക്കൊണ്ട് നിൽക്കാതെ എന്തേലും വായ തുറന്നു പറഞ്ഞൂടെ….. “” കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് അവൾ ചോദിച്ചപ്പോൾ അവൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി… പതിയെ അവളെ തന്നോട് ചേർത്ത് നിർത്തി….
“”വി… വിച്ചേട്ടാ….. “” അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു….. “”എന്താ…..മ്മ്മ്….?? “” അതേ ഈണത്തിൽ അവൻ തിരിച്ചു ചോദിച്ചപ്പോൾ അവൾ ഒന്ന് കൂടെ അവനിലേക്ക് നോക്കി….. “”പോണില്ലേ……”” ആരെങ്കിലും കാണുമോന്നുള്ള ഭയം കൊണ്ടാകാം അവൾ ചുറ്റും നോക്കുന്നുണ്ട്…. “”പോണോ…. “” കുസൃതി നിറഞ്ഞ അവന്റെ സ്വരം കാതിൽ പതിച്ചപ്പോൾ ആണ് അവൾ വീണ്ടും അവനെ നോക്കിയത്…… പെട്ടെന്ന് തന്നെ അവന്റെ കൈകളിൽ നിന്ന് അവൾ കുതറി മാറി….. അവൻ അവളുടെ അടുത്തേക്ക് വരുന്നതിനനുസരിച്ചു അവൾ പുറകോട്ടു പോയി….അവസാനം ഗേറ്റ് തുറന്നു അകത്തു കയറി അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു…… അവളുടെ പിടക്കുന്ന മിഴികളും മുഖത്തെ കോപ്രായങ്ങളും അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു….. അടച്ചു വച്ച ഗേറ്റിനുമുകളിൽ തല വച്ചു അവൻ നിന്നു….. “”ഡീ….. ഇനിയും ഒരു വർഷം കാത്തിരിക്കണം…. “” “”എന്തിന്…?? “” “”നിന്നെ മര്യാദ പഠിപ്പിക്കാൻ….. “” “”ഹും…. മര്യാദ പഠിപ്പിക്കാൻ ഇങ്ങ് വാ….. “” “”വരട്ടെ….. “” ഗേറ്റ് തുറക്കുന്നതു പോലെ ആക്കി അവൻ ചോദിച്ചപ്പോൾ തന്നെ അവൾ ഓടി വീടിന്റെ ഉമ്മറത്തു എത്തിയിരുന്നു……
അത് കണ്ടപ്പോൾ ഒന്ന് ചിരിച്ചു അവൻ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു….. ബാഗ് സിറ്റ്ഔട്ടിൽ വച്ചു അവൾ വീണ്ടും അവന്റെ അടുത്തേക്ക് തന്നെ ഓടി….. “”എന്താടി….. “” “”ഒന്നുല്ല….. “” കണ്ണുകൾ ഇറുക്കിയടച്ചു അവൾ പറഞ്ഞു…. പിന്നെ……. അതും പറഞ്ഞു അവന്റെ കവിളിൽ ഒന്ന് കടിച്ചു കൊണ്ട് അവൾ വീണ്ടും ഗേറ്റ് കടന്നു അപ്പുറം പോയി നിന്നു….. കവിളിൽ കൈ വച്ചു ഉഴിഞ്ഞു കൊണ്ട് അവൻ കൂർപ്പിച്ചു നോക്കിയപ്പോൾ അവൾ അവിടെ നിന്നും ചുണ്ട് കൊണ്ടു ഉമ്മ കൊടുക്കുന്ന പോലെ കളിക്കാൻ തുടങ്ങി…… അവന്റെ കണ്ണുകൾ വിടർന്നു….. ഒന്ന് തലയാട്ടി കാണിച്ചു ബുള്ളറ്റ് വളച്ചു വച്ചു….. “”വീട്ടിൽ കയറി പോടി….. “” അവന് ഒരു റ്റാറ്റാ യും കൊടുത്തു അവൾ സിറ്റ്ഔട്ടിൽ പോയി നിന്നു……അവൾക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് അവൻ യാത്ര തിരിച്ചു….. ❇️❇️❇️❇️❇️❇️ ( തുടരും)

by