രചന – രോഹിണി ആമി
ഇന്നലെഎന്നോട് പിണങ്ങി മാറിക്കിടന്നവളാ ദേ രാവിലെ നെഞ്ചത്ത് കിടക്കുന്നു……. കയ്യും കാലും എല്ലാം എന്റെ ദേഹത്തുണ്ട്……… തവള കിടക്കും പോലെ…… ജീവന് ചിരി വന്നു……..
കൂട്ട് കൂടിയില്ലേ ഇനിയെങ്കിലും എന്നെ ജീവൻ ന്ന് വിളിക്കാതിരുന്നുകൂടെ എന്നു ചോദിച്ചപ്പോൾ ഈ സാധനം പറയുവാ…… ഇനിയൊരിക്കലും അങ്ങനെ വിളിക്കില്ലെന്ന്……. ഞാൻ ചെയ്തതിനും പ്രവൃത്തിച്ചതിനുമുള്ള ശിക്ഷയാണെന്ന്…….. എങ്കിൽ എന്റെ കൂടെയൊന്ന് ഇരിക്കാൻ പറഞ്ഞപ്പോൾ പറഞ്ഞു മനസ്സില്ലെന്ന്………. പിടിച്ചിരുത്താൻ നോക്കിയപ്പോൾ മുറിഞ്ഞ കയ്യിൽ കുത്താൻ വന്നു ജന്തു ……. എന്തൊക്കെ പറഞ്ഞാലും എന്നോട് സ്നേഹം ഉണ്ട് കേട്ടോ………. എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ കിച്ചണിൽ പോയി കഞ്ഞി ഉണ്ടാക്കി എനിക്ക് വേണ്ടി……… കൂടെ ഞാനും പോയി നിന്നു…….. അത്രയും നേരം കൂടി അവളുടെ കൂടെ ഇരിക്കാമല്ലോ……. അതു മുഴുവൻ എന്നെ ഇരുത്തി കഴിപ്പിച്ചു ടാബ്ലറ്റ് തന്നിട്ടാ എന്നെ കിടത്തിയത്……….
അമ്മയുടെ കൂടെ കിടന്നോളാം ന്നു പറഞ്ഞു പോകാനൊരുങ്ങിയ അവളോട് കെഞ്ചി കേണപേക്ഷിച്ചു…… തലവേദന അഭിനയിച്ചു…….. കൈ വേദന അഭിനയിച്ചു…….. ഓസ്കാർ വീട്ടിൽ വരുമെന്ന് തോന്നിയതിനാലാവും ഒടുവിൽ ആ മുറിയിൽ കിടക്കാമെന്നു സമ്മതിച്ചു അവൾ ……… ഷീറ്റ് വിരിക്കുന്നത് കണ്ടപ്പോൾ ഒരു വിഷമം തോന്നി……… കണ്ണു ചിമ്മാതെ തന്നെ നോക്കി ഇരിക്കുന്ന ജീവനെ കണ്ടപ്പോൾ ഇന്ദു പറഞ്ഞു………
ഓഹ് …..ഇനി പഴയത് ഒക്കെ ഓർത്ത് സെന്റി അടിക്കേണ്ട…….. കേൾക്കാൻ താല്പര്യമില്ല……. ഗുഡ് നൈറ്റ്…… പറയുന്നത് എന്താന്ന് കേൾക്കാൻ പോലും നിൽക്കാതെ പുതപ്പ് തല വഴി മൂടി കിടന്നു ……
കുറച്ചു നേരം അവളെ നോക്കി കിടന്നു……… നിന്റെ മനസ്സിൽ ഈ ജീവനെ പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കുമ്പോൾ മാത്രമേ ഞാനും നിനക്കരികിൽ വരൂ ഇന്ദു…….. ഉറക്കത്തിലും നിറയെ ഇന്ദു ആയിരുന്നു……. പിന്നെയെപ്പൊഴാ ഇവിടെ കയറി കിടന്നത്…….. ചുരുണ്ടു കൂടി കിടക്കുന്നത് കണ്ടപ്പോൾ ഉണർത്താനും തോന്നുന്നില്ല ……….
പുറത്ത് സംസാരം കേട്ടപ്പോൾ ഇന്ദുവിനെ പതിയെ തട്ടി വിളിച്ചു……… കണ്ണു തുറന്നു നോക്കിയിട്ട് ഒന്നുകൂടി കെട്ടിപ്പിടിച്ചു കിടന്നു……. അതേ സ്പീഡിൽ കണ്ണു തുറന്നു എഴുന്നേറ്റു നോക്കി……. ആര് പറഞ്ഞിട്ടാ എന്നെ എടുത്ത് ഇവിടെ കിടത്തിയത്……….. തോന്നിവാസം കാണിച്ചാലുണ്ടല്ലോ ജീവാ വിവരമറിയും…….. എന്റെ തനിസ്വഭാവം അറിയും നിങ്ങൾ…….. ഹും………
ചാടിത്തുള്ളി ടവൽ എടുത്തു ബാത്‌റൂമിലേക്ക് പോയി……..അല്ല…… ഞാൻ എന്തു തോന്നിവാസം കാണിച്ചെന്നാ ഇവളെ………. ഇനി അവടെ കല്യാണം ഞാനുമായി കഴിഞ്ഞ കാര്യമൊന്നും അറിഞ്ഞിട്ടുണ്ടാവില്ലേ……… ങ്ങേ……… ഞാനാണോ ഇനി ഇവളെ എടുത്തു കിടത്തിയത്……… ഓർമ്മയില്ലല്ലോ…… ഒന്നു ചേർത്ത് പിടിക്കാൻ തോന്നിയതാ……. പിടിക്കാഞ്ഞത് നന്നായി….. ഇല്ലെങ്കിൽ ഇവൾ പറഞ്ഞേനെ ഞാൻ അവളെ പീഡിപ്പിച്ചെന്ന്……. എന്നാലും ഇവളെങ്ങനെ ഇവിടെ……….
ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന ഇന്ദുവിന് താടിക്ക് കയ്യും കൊടുത്തു ചിന്തിച്ചിരിക്കുന്ന ജീവനെ കണ്ടപ്പോൾ ചിരി വന്നു…….. ടവൽ എറിഞ്ഞു കൊടുത്തു പോയി കുളിക്കാൻ പറഞ്ഞു…… ചിന്തിതകുന്തിതനായി തലയും കുനിച്ചു പോകുന്ന ജീവനെ കണ്ടപ്പോൾ ശരിക്കും ചിരി പൊട്ടി………. ഇഷ്ടം കൂടിയിട്ട് കൂടെ കയറി കിടന്നതൊന്നുമല്ല……. രാത്രിയിൽ തണുത്തിട്ടാ ബെഡിൽ കയറി കിടന്നത്……… രാവിലെ എഴുന്നേറ്റപ്പോൾ തോൽവി സമ്മതിക്കാൻ തോന്നിയില്ല…….. പിന്നെ മൈ ബോസ്സിൽ ദിലീപ് പറയുംപോലെ….. എന്റെ ബെഡിൽ എന്തു കിടന്നാലും ഞാൻ കേറി പിടിക്കും…… ഇന്ദു വാ പൊത്തി ചിരിച്ചു…….. കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യായിട്ടാ താനിങ്ങനെ പൊട്ടിച്ചിരിക്കുന്നത് ഇന്ദു ഓർത്തു…….
നമുക്ക് ഇറങ്ങാം ജീവാ……. അച്ഛൻ ചോദിച്ചപ്പോൾ ജീവൻ ഇന്ദുവിനെ ഒന്നു നോക്കി …….. ഇന്ദു കേൾക്കാത്ത രീതിയിൽ നിന്നു……… മ്മ്…… പോകാം അച്ഛാ…….. റെഡി ആയിക്കോ…….. കുറച്ചു നിരാശയോടെ പറഞ്ഞു……
പോകാൻ ഇറങ്ങിയപ്പോൾ ഒരുങ്ങി വരുന്ന ഇന്ദുവിനെ കണ്ട് ജീവന് സന്തോഷം കൊണ്ടു തുള്ളിച്ചാടാൻ തോന്നി…….
കൂടുതൽ ചിരിക്കേണ്ട ……….. ഞാൻ ബാങ്കിലേക്കാ……. ലീവ് തീർന്നു…….. ഇന്ദു പറയുന്നത് കേട്ടപ്പോൾ വന്ന ചിരി ഇറങ്ങി പോയി…..
എല്ലാവരോടും യാത്ര പറഞ്ഞിട്ട് ഇന്ദു ഇറങ്ങി……. കൂടെ ജീവനും വീട്ടുകാരും…….. ജീവന്റെ മുഖം ഇരുണ്ടു കൂടി……. ആരോടും മിണ്ടാതെ ഇന്ദുവിനെ നോക്കാതെ ഡ്രൈവിംഗ് സീറ്റിൽ കയറി വണ്ടി തിരിച്ചു…… അച്ഛനും അമ്മയും വരാൻ വെയിറ്റ് ചെയ്തു…………. ഇന്ദു അടുത്തേക്ക് വന്നു കുനിഞ്ഞു ജീവന്റെ മുഖത്തേക്ക് നോക്കി……….
ഇതിൽ കൂടുതൽ നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ ഞാൻ……… നിർബന്ധിക്കുന്നില്ല……… എന്നും ആ വീടിന്റെ വാതിൽ നിനക്കു വേണ്ടി തുറന്നു തന്നെ ഉണ്ടാവും…… എപ്പോൾ വേണമെങ്കിലും വരാം……… ആരോടും അനുവാദം ചോദിക്കാതെ കയറി വരാം……… ഇന്ദുവിനെ ഒന്നു നോക്കാതെ ഇത്രയും പറഞ്ഞു ജീവൻ………
കൂടുതൽ ഡയലോഗ് ഒന്നും അടിക്കേണ്ട ………. ഞാൻ സ്കൂട്ടർ എടുക്കുന്നില്ല…….. സമയമുണ്ടെങ്കിൽ വൈകുന്നേരം ബാങ്കിൽ വരുവോ ……. എന്നെ കൂട്ടാൻ വേണ്ടി …….
ജീവന്റെ മുഖം പൂത്തിരി കത്തിച്ചത് പോലെയുണ്ടായിരുന്നു……. ജീവൻ തലയാട്ടി……. ഇന്ദു പോകുന്നത് നോക്കിയിരുന്നു……..ഇത്രയും നേരം ഇരുണ്ടിരുന്ന മകന്റെ മുഖം പെട്ടെന്ന് സന്തോഷമായിരിക്കുന്നത് കണ്ടിട്ട് ഒന്നും മനസ്സിലാവാതെ ഇരിപ്പുണ്ടായിരുന്നു ആ അച്ഛനും അമ്മയും……… ജ്യോതിയെ നോക്കിയപ്പോൾ അവൾ ആക്കിച്ചിരിക്കുന്നുണ്ടോ ന്ന് ഒരു സംശയം……. വളിച്ച ചിരിയും ചിരിച്ചു റ്റാറ്റാ പറഞ്ഞു ഇങ്ങു പോന്നു…… പോരുന്ന വഴിയിൽ കണ്ടു സ്റ്റോപ്പിൽ നിന്നു രണ്ടു മൂന്നു പേരോട് സംസാരിച്ചു നിൽക്കുന്ന ഇന്ദുവിനെ………. മിന്നായം പോലെ അവളൊന്ന് നോക്കി……… അതുമതി എനിക്ക്….. കൊണ്ടുവിടാമായിരുന്നു……… പക്ഷേ……… രാവിലെ നാണം കെടാൻ വയ്യ……. വയ്യാഞ്ഞിട്ടാ………
വൈകുന്നേരം ബാങ്കിൽ നിന്നും ഇറങ്ങുമ്പോഴേ കണ്ടു ജീവനെ…….. ബൈക്കിൽ ചാരി നിന്ന് വരുന്നവരുടെയും പോകുന്നവരുടെയും എണ്ണമെടുക്കുന്നുണ്ട്………
ഇതെന്താ ബൈക്കിൽ……. എന്നെ കുണ്ടിലും കുഴിയിലും ചാടിക്കാനാണോ…… ഇന്ദുവിന്റെ ചോദ്യത്തിന് മറുപടി പറയാതെ ബൈക്ക് സ്റ്റാർട്ട് ചെയ്തു……….. ഇന്ദു ജീവന്റെ തോളിൽ പിടിച്ചു ബൈക്കിൽ കയറി ഇരുന്നു……. ചെറിയൊരു സന്തോഷം ജീവന്റെ മുഖത്ത് കാണാമായിരുന്നു……..
എങ്ങോട്ടാ…….. ജീവൻ ചോദിച്ചു……..
വീട്ടിലേക്ക്………
അതെനിക്കുമറിയാം……… ഏത് വീട്ടിലേക്ക്……..
എന്നെ ആഗ്രഹിക്കുന്ന വീട്ടിലേക്കു…….. പറഞ്ഞിട്ട് ഇന്ദു ജീവനെ നോക്കി…….. എന്നിട്ടും സംശയമാണ് ആ മുഖത്ത് …… ഇത് കടിഞ്ഞൂൽ പൊട്ടനാണോ ഈശ്വരാ…….ഇനിയും തെളിച്ച് എങ്ങനെ പറയാനാ ഞാൻ………
വൈകുന്നേരം അങ്ങോട്ടേക്ക് പോയി ഒന്നു ഞെട്ടിക്കാമെന്നു വിചാരിച്ചതാണ്…. പിന്നെ രാവിലെ മുഖം വീർപ്പിച്ചു പിടിച്ചപ്പോൾ മൈൻഡ് ചെയ്യാതിരിക്കാൻ തോന്നിയില്ല…… ഇത്രയും പെട്ടെന്ന് എന്റെ പിണക്കം മാറിയോ ന്ന് ചോദിച്ചാൽ…….. മുൻപും എനിക്ക് ജീവനോട് പിണക്കമില്ലായിരുന്നല്ലോ………. തെറ്റിദ്ധാരണയുടെ പേരിൽ ഉണ്ടായ ഒരു തെറ്റ്…… അത് ജീവൻ തിരുത്തി……. ഒന്നും മറക്കാനാവില്ലെങ്കിലും ക്ഷമിച്ചു പൊറുത്തു കൊടുത്തു ഞാനും…….. വേറൊരു ജീവിതം ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടാവില്ല ഇനി …… എനിക്ക് ജീവനെയും ജീവന് എന്നെയും മാത്രമേ അംഗീകരിക്കാനാവൂ………. പിന്നെ സ്വയം വേദനിക്കാനും കൂടെയുള്ളവരെക്കൂടി വേദനിപ്പിക്കാനും മാത്രമേ ആ അകൽച്ച ഉപകരിക്കൂ……… എന്നെയല്ലേ വേദനിപ്പിച്ചത്………. അല്ലാതെ ഞാൻ സ്നേഹിക്കുന്നവരെ അല്ലല്ലോ ജീവൻ വേദനിപ്പിച്ചത് …… അതുകൊണ്ട് ഞാനങ്ങു ക്ഷമിച്ചു…….. അല്ലെങ്കിലും എനിക്കുറപ്പുണ്ട് ജീവൻ ഇനിയെന്നെ നുള്ളി പോലും നോവിക്കില്ലെന്ന്…… ആ ഒരുറപ്പ് പോരേ ഒരു ഭാര്യക്ക്……..തോളിൽ നിന്നും കയ്യെടുത്തു ജീവന്റെ വയറിൽ ചുറ്റി തോളിലേക്ക് തല ചായ്ച്ചു………. കൈ എത്തും മുന്നേ ജീവന്റെ വിരലുകൾ എന്റെ വിരലുകളുമായി കോർത്തിരുന്നു……….. ജീവൻ ദീർഘശ്വാസം വിടുന്നത് അറിഞ്ഞു……… ഒന്നല്ല….. പലവട്ടം…… ഇടയിൽ കയ്യെടുത്തു ചുണ്ടിൽ ചേർക്കുന്നതറിഞ്ഞു……… കയ്യിലെ നനവ് അറിഞ്ഞപ്പോൾ ഒന്നുകൂടി പിടി മുറുക്കി ഇന്ദു……
ബൈക്ക് നിന്നുവെന്ന് മനസ്സിലായപ്പോഴാണ് കണ്ണു തുറന്നത്………. വീടെത്തി……. എന്നിട്ടും ജീവൻ കൈ വിട്ടിട്ടില്ല……. കൈയ്യെടുത്തു ഇറങ്ങിയപ്പോഴേക്കും അച്ഛനും അമ്മയും ഇറങ്ങി വന്നു…….. അമ്മ വന്നു മുഖത്തു തലോടി കയ്യെടുത്തു ഒരുമ്മ തന്നു……… ഏതാണ്ട് കണ്ടിട്ട് ഒരുപാട് ആയതുപോലെ…….. ഇന്ന് രാവിലെ കണ്ടു പിരിഞ്ഞതല്ലേ ഉളളൂ…… അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി……. പിറകെ അച്ഛനും മകനും തോളിൽ കയ്യിട്ട് വരുന്നുണ്ട്………
ഏട്ടനും ഇങ്ങനെയാണ് അച്ഛനോട്……… തോളിൽ കയ്യിട്ട് നടക്കും……. കൂട്ടുകാരെപ്പോലെ……. ഇടയ്ക്ക് എടുത്തുകൊണ്ടു നടക്കും……. കുഞ്ഞാണെന്നും പറഞ്ഞു…….. ഏറെക്കുറെ ഏട്ടന്റെ കാരക്ടർ തന്നെയാണ് ജീവനും…….. അതാവും ജീവന് ക്ഷമ ചോദിക്കാൻ തോന്നിയതും ഏട്ടന് പെട്ടെന്ന് ക്ഷമിക്കാൻ പറ്റിയതും……..
പോയി കുളിച്ചിട്ടു വാ ചായ എടുത്തു വെയ്ക്കാമെന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി…….. പിറകെ അച്ഛനും…….. ഇന്ദു ഒരു നിമിഷം ജ്യോതിയുടെ അടഞ്ഞു കിടക്കുന്ന മുറിയിലേക്ക് നോക്കി നിന്നു…… ഓർമ്മകൾ ഓടിവരും മുന്നേ തന്നെ എടുത്തു പൊക്കിയിരുന്നു തന്നെ ജീവൻ …….. ഇറക്കി വിട്ട റൂമിലേക്ക് എടുത്തു നടന്നു……. ബെഡിൽ കൊണ്ടിരുത്തി……… അവളുടെ മടിയിൽ ഇരുന്ന കയ്യെടുത്തു പിടിച്ചു……..
ഇന്ദൂട്ടാ…… പ്ലീസ്…… എന്റെ അടുത്ത് നിന്നും പോകരുത്…… അത് അടുത്ത റൂമിൽ ആയാൽ പോലും…….. ചെറിയ ഒരകൽച്ച പോലും താങ്ങാൻ ഞാൻ തയ്യാറല്ല……. പ്ലീസ്……
ജീവൻ അവളുടെ മടിയിൽ മുഖം ചേർത്തു……. ഇന്ദുവിന്റെ വിരലുകൾ ജീവന്റെ മുടിയിൽ ഓടി നടന്നു…….. ചുറ്റിനും നോക്കി…… തന്റെ ബാഗ് എല്ലാം അടുക്കി വെച്ചിട്ടുണ്ട്……… ചെറിയൊരു ചിരി വന്നു ചുണ്ടിൽ……… ജീവന്റെ മുഖം പിടിച്ചുയർത്തി………. എഴുന്നേറ്റു……..
ജീവൻ അവൾക്കായി വാങ്ങിവെച്ചിരിക്കുന്ന ഡ്രസ്സ് എടുത്തു കയ്യിൽ വെച്ചു കൊടുത്തു….. കൂടെ ഒരു ടവലും……. കുളിച്ചിറങ്ങിയപ്പോൾ ജീവൻ ഉണ്ടായിരുന്നില്ല മുറിയിൽ…… അമ്മയുടെ അടുത്തേക്ക് പോയി……. അമ്മ പിടിച്ചിരുത്തി ചായയും സ്നാക്ക്സും തന്നു…… വാ തോരാതെ അമ്മ സംസാരിക്കുന്നുണ്ട്……. മുഴുവനും ജ്യോതിയെയും ജീവനെയും പറ്റി…….. കേട്ടിരിക്കാൻ സുഖമുണ്ട്……… അമ്മ എന്നെ കടത്തി വെട്ടും സംസാരത്തിൽ……. ഈ അമ്മയാണോ എന്നോട് ഒരക്ഷരം മിണ്ടാതെ ഇരുന്നത്……. എങ്ങനെ കഴിഞ്ഞോ എന്തോ……. ഇനി ഞാനും കൂടി സംസാരിക്കാൻ തുടങ്ങിയാൽ അച്ഛനും ജീവനും ഈ വീട്ടിൽ നിന്നും ഓടി രക്ഷപെടും……..
ജീവനെ നോക്കി കണ്ണുകൾ ഓടി നടന്നപ്പോൾ കണ്ടു അച്ഛനൊപ്പം തൊടിയിൽ ചിരിച്ചു സംസാരിച്ചു നിൽക്കുന്നു…….. അമ്മ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞത് എന്റെ കയ്യിൽ പിടിച്ചു അവർക്കരികിലേക്ക് കൊണ്ടുപോയപ്പോഴാണ്……….വഴിയിൽ കാലിൽ എന്തോ തടഞ്ഞപ്പോൾ താഴേക്കു നോക്കി……. ഹായ് കുറിഞ്ഞി……. അന്നവൾക്ക് കൊടുത്ത ഭക്ഷണത്തിന്റെ നന്ദി കാണിക്കുവാണ്….. തൊട്ടുരുമ്മി……. ആകെ മിണ്ടാനും പറയാനും ഉണ്ടായിരുന്ന ഒരേയൊരാൾ……. ഇന്ദു കുനിഞ്ഞു അവളെ തലോടി……..
മോളെ തിരക്കി ഇവിടെ മുഴുവൻ നടക്കുമായിരുന്നു……. കുറച്ചു ദിവസം കൊണ്ടു പൂച്ചക്ക് പോലും പിരിയാൻ വയ്യാതായി…… അമ്മ ചിരിയോടെ പറഞ്ഞു………. ജീവന്റെ കുസൃതി നിറഞ്ഞ നോട്ടം തന്റെ നേരെയാ………. അച്ഛന്റെ കൂടെ ആ തൊടിയിൽ ഇറങ്ങി നടന്നു……… ഇത്രയും ഭംഗി ഉണ്ടായിരുന്നോ ഇവിടെ ഒക്കെ …….. ഒന്നും കണ്ടിട്ടില്ല താനിതുവരെ……. അതിന് സമയം കിട്ടിയിട്ടുമില്ല………
അമ്മയ്‌ക്കൊപ്പം വിളക്ക് വെയ്ക്കാനും രാത്രിയിൽ കഴിക്കാറുള്ളത് റെഡിയാക്കുമ്പോഴും ഇടയ്ക്കിടെ ജീവൻ തന്നെ തേടി വരുന്നതറിഞ്ഞു………. കൂടെ അമ്മ നിൽക്കുന്നത് കൊണ്ടാവും അടുത്തേക്ക് വരുന്നില്ല……. അമ്മയും കൂടി ശ്രദ്ധിക്കാൻ തുടങ്ങി……ചെറിയൊരു ചിരിയോടെ……….
ഇപ്പോൾ വരാമെന്നു പറഞ്ഞു പതിയെ മുറിയിലേക്ക് പോയി…… പോയവഴി തന്നെ തേടി വന്ന ജീവന്റെ കയ്യും പിടിച്ചു നേരെ റൂമിൽ കയറി……. കയ്യും കെട്ടി ജീവന് മുന്നിൽ നിന്നു…….
എന്താ കാര്യം……. കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു……. എന്റെ ചുറ്റിനും കറങ്ങുന്നു…… എന്തെങ്കിലും പറയാനുണ്ടോ എന്നോട്…… പറയ് മുഖത്തെന്താ ഒരു കള്ളലക്ഷണം………
ഒന്നുമില്ല ന്ന് ചിരിയോടെ ചുമൽ പൊക്കിക്കാണിച്ചു……… ഇന്ദു കുറച്ചു കുറുമ്പോടെ സൂക്ഷിച്ചു നോക്കി……..
ഞാൻ വീട്ടിലേക്ക് തിരിച്ചു പോവില്ല…….. ജീവന്റെ ഒപ്പമല്ലാതെ……… ഇനി അതോർത്തു എനിക്ക് കാവൽ നിൽക്കേണ്ട….. അതും പറഞ്ഞു ഇന്ദു മുറിവിട്ടു പോകാൻ നേരം ജീവൻ പിടിച്ചു നിർത്തി……… തന്റെ കണ്ണിലേക്കുള്ള നോട്ടത്തിൽ ജീവൻ എന്തൊക്കെയോ ചോദിക്കും പോലെ തോന്നി…….. പരിഭവങ്ങളും പരാതിയും വിഷമങ്ങളും എല്ലാം പറയാൻ ബാക്കി ഉള്ളതുപോലെ ……….ഇന്ദു അടുത്തേക്ക് ചെന്ന് ജീവന്റെ മുഖം കയ്യിലെടുത്തു എത്തിവലിഞ്ഞു കവിളിൽ ഒരുമ്മ കൊടുത്തു……….
ഞാൻ ക്ഷമിച്ചുന്നു പറഞ്ഞില്ലേ……. എനിക്കീ വീട്ടിൽ ഇനിയൊരു വിഷമവും ഉണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്…….. പിന്നെന്തിനാ ഇങ്ങനെ എന്നെ വാച്ച് ചെയ്യുന്നത് ………ഞാൻ ഇപ്പോ ഹാപ്പിയാണ്…….. ഇനിയെന്റെ പിറകെ എങ്ങാനും നടന്നാൽ കണ്ണടിച്ചു പൊട്ടിക്കും ഞാൻ……… ഓർത്തോ……..
കയ്യിലെ പിടി വിടുവിച്ചു വെളിയിലേക്ക് പോയി………. ജീവൻ കവിളിൽ പതിയെ തലോടി……… അവൾക്ക് കൊടുത്ത അടി മനസ്സിലേക്ക് ഓടി വന്നു……ഇന്ദു ഇങ്ങനെ സ്നേഹിച്ചു ശിക്ഷിക്കുമ്പോൾ വല്ലാത്തൊരു വേദന………. സഹിക്കാൻ പറ്റുന്നില്ല പലതും ഓർക്കുമ്പോൾ ……
ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു എല്ലാവരും……… അമ്മക്ക് അവളെ കഴിപ്പിക്കാനായിരുന്നു തിടുക്കം മുഴുവൻ ….. അച്ഛൻ എന്തൊക്കെയോ പറഞ്ഞു ചിരിപ്പിക്കുന്നുണ്ട് അവളെ……… ഇതുപോലെ സന്തോഷത്തോടെ ഇരുന്നു ഭക്ഷണം കഴിച്ചിട്ട് നാളേറെയായി……. റൂമിൽ ജ്യോതി അങ്ങനെ കിടക്കുമ്പോൾ ആർക്കും തൊണ്ടയിൽ നിന്നും ഭക്ഷണം ഇറങ്ങുമായിരുന്നില്ല…….. ഇന്നിപ്പോൾ വിഷമങ്ങൾ എല്ലാം ഒഴിഞ്ഞു മാറിയിരിക്കുന്നു….. കൂടെ വീടിന്റെ സന്തോഷവും തിരിച്ചു കിട്ടി……… എല്ലാം ഇന്ദു ഒരാൾ കാരണം……….
വേണമെങ്കിൽ ഇന്ദുവിന് ഇന്ദ്രൻ ജ്യോതിയെ സ്വീകരിക്കുന്നതിൽ എതിർപ്പ് കാണിക്കാമായിരുന്നു…….. ഞാൻ അവളോട് ചെയ്തതിനു പകരമായി……….. പക്ഷേ അവളത് ചെയ്തില്ലെന്ന് മാത്രമല്ല ജ്യോതിയെ ചേർത്തു പിടിച്ചു ആ വീടിന്റെ സ്വന്തമാക്കുകയും കൂടി ചെയ്തു ………. ഇവളോടുള്ള കടവും കടപ്പാടും ഞാനെങ്ങനെ വീട്ടും………. എല്ലാം ഓർക്കുമ്പോൾ താൻ തെറ്റായിരുന്നു……. അവൾക്കു മുന്നിൽ നിൽക്കാൻ പോലും യോഗ്യത ഇല്ലാത്തവൻ ആണെന്ന് തോന്നിപ്പോകുന്നു……… കഴിക്കാൻ തോന്നിയില്ല……. ഇറങ്ങുന്നില്ല……… ജീവൻ എഴുന്നേറ്റു കൈകഴുകി പോയി………. ഇന്ദുവിന് ഒരു വല്ലായ്മ തോന്നി…….. അപ്പോഴേക്കും അമ്മയുടെ കൈ ഇന്ദുവിന്റെ തോളിൽ തഴുകി ആശ്വസിപ്പിച്ചിരുന്നു……….
തുടരും

by