16/04/2026

ശിവരുദ്രം : ഭാഗം 02

രചന – അമീന

അമ്മമ്മേ അവരെത്തിയെന്ന് തോന്നുന്നു….. പൂർത്തിയാക്കുന്നതിനു മുന്പേ ശിവ ഉമ്മറ വാതിൽക്കലേക്ക് ഓടി…. കണ്ടില്ലേ പെണ്ണിന്റെയൊരു തിടുക്കം…. (അമ്മമ്മ ) ശിവമോളുടെ പഠിപ്പ് കഴിയുന്ന മുറക്ക് കല്യാണം അങ്ങോട്ട് നടത്തിയിരുന്നേ മോൾക്കും ഹരിയുടെ കൂടെ അമേരിക്കയിലേക്ക് പോകാമായിരുന്നു…..(അപ്പുപ്പൻ ).. അച്ഛനും അങ്ങനെയ പറയുന്നത്, ഋഷി ഏപ്രിലിൽ ദുബായിന്ന് വരും അത് കഴിഞ്ഞ് ഉടനെ നടത്താം…. (അഭി ).. ഇനിയിപ്പോ തുഷാരയുടെയും മഹിയുടെയും കൂടെ അഭിപ്രായം അറിഞ്ഞ എല്ലാം ശുഭം…..(അമ്മമ്മ ).. ഓരോന്ന് പറഞ്ഞു മൂവരും ഉമ്മറത്തേക്ക് ചെന്നു…. അയ്യോ ഇതാരാ ഈ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തി നിൽക്കുന്നത്….. ഒരു ചിരിയോടെ രുദ്രാക്ഷ് ശിവയുടെ അരികിലെക്ക്‌ നടന്നു…

നീ പോടാ തടിയാ….. തടിയൻ നിന്റെ ദേ നിക്കുന്ന കരി….. എടാ…. എടാ…..കൂടുതൽ ഊതല്ലേ…. (ഹരി ).. ഹിഹി…നിന്ന് വാചകം അടിക്കാതെ ആ പെട്ടിയൊക്കെ എടുത്ത് അകത്തേക്ക് വെക്ക് മോനെ….. (രുദ്രാക്ഷ് ).. അയ്യടാ ഞാൻ നിന്റെ പണിക്കാരൻ ഒന്നുവല്ല ഇങ്ങോട്ട് ഇറങ്ങി വന്ന് എടുക്കെടാ…… (ഹരി ).. അനിയാനൊരു തമാശ പറഞ്ഞതല്ലേ ചേട്ടൻ അങ്ങോട്ട് ചെയ്യ്, ഞാനൊന്ന് നടു നിവർത്തട്ടെ….. അല്ല നീ ഒറ്റക്കാണോ തമ്പടിച്ചത്, എവിടെ ബോബൻ…… ബോബനോ…..🤔(ശിവ ).. ആന്നെ മോളിയെ ഇവിടെ കണ്ടു ബോബനെ കണ്ടില്ല…. എവിടെ കക്ഷി …… മോനെ അപ്പുക്കുട്ടാ, വന്നപാടെ നീ എന്റെ കയ്യിന്ന് വാങ്ങി കൂട്ടുന്ന ലക്ഷണമുണ്ടല്ലോ…… (അഭി)..

എടാ അഭി ഞാൻ നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് എന്നെ അപ്പുക്കുട്ടാന്ന് വിളിക്കരുതെന്ന്….. ഓഹ് പിന്നെ ഇയാളുടെ ഇഷ്ട്ടം അല്ലെ ഞങ്ങൾ നോക്കുന്നത് ഞങ്ങൾ അപ്പു കുട്ടാന്നും വേണ്ടി വന്നാൽ അമ്മു കുട്ടിയെന്നുമൊക്കെ വിളിക്കും…..🤭(ശിവ ).. എടി…. പൂതനെ നീ എന്റെ കൈയിന്നു മേടിക്കുവേ….. ഓഹ് പിന്നെ….. എന്ന താനും എന്റെ കൈയിൽ നിന്ന് മേടിക്കും അറിയാല്ലോ ഞാൻ കരാട്ട ബ്ലാക്ക് ബെൽറ്റ്‌ ആണ്……🤓(ശിവ ) ഓഹ് ഒരു ഝാൻസി റാണി വന്നിരിക്കുന്നു…… വന്നപാടെ തുടങ്ങിയോ രണ്ടും…. (അമ്മമ്മ ).. അച്ഛമ്മേ….. രുദ്ര് അച്ഛമ്മയെ കെട്ടിപിടിച്ചു……. യാത്രയൊക്കെ സുഖമായിരുന്നോ മോനെ…. ഉവ്….. ഇവിടെ ഒരാൾ കൂടി ഉണ്ടേ…. കണ്ട് കുശുമ്പൻ കാർന്നോരെ…. രുദ്ര് അപ്പൂപ്പന്റെയ് മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പുള്ളിയെ ഇറുക്കെ പുണർന്നു……

വന്നപാടെ നിന്ന് കഥ പറയാതെ പോയി ഫ്രഷ് ആയിട്ട് വാ അപ്പു…. ഊണ് കാലായിട്ടുണ്ട് വേഗം വന്നാൽ ചൂടോടെ കഴിക്കാം….. ഓഹ് നല്ല വിശപ്പ് ഒരഞ്ചു മിനിറ്റ് ഞാനിപ്പോ വരാം…. എടി ഝാൻസി റാണി എന്റെ ഫുഡ്‌ എടുത്ത് വിഴുങ്ങരുത് കേട്ടോ….. നീ പോടാ…. 😡 ശിവയുടെ വായിൽ നിന്നും വേറെന്തെങ്കിലും കേൾക്കുന്നതിനു മുന്പേ രുദ്ര് സ്ഥലം കാലിയാക്കി….. ഹരി പൊതുവെ സൈലന്റ് ആയിരുന്നു എന്നാൽ രുദ്രാക്ഷ് നേരെ തിരിച്ചും…. ശിവയുടെ വാല് മുറിയുന്നത് രുദ്രിന്റെ അടുത്ത് മാത്രമായിരുന്നു…… ഹരി ശിവക്ക് പ്രണയം ആയപ്പോൾ രുദ്ര് ശിവക്ക് ക്രൈം പാർട്ണർ ആയി….. നേരിൽ കണ്ടാൽ അപ്പൊ തുടങ്ങും രണ്ടും ,പക്ഷെ ജയം രുദ്രിന്റെ പക്കൽ തന്നെയായിരിക്കും……

മോളെ ശിവ ആ കറികളൊക്കെ ഇലകളിലേക്ക് വിളമ്പിക്കെ… അമ്മമ്മ ചോറെടുത്തോണ്ട് വരാം….. എല്ലാരും നിലത്തു ശബ്രം പടിഞ്ഞിരുന്നു….. ഝാൻസി റാണിക്ക് പണി എടുക്കാനൊക്കെ അറിയാല്ലോ….. എടാ അപ്പു നിന്റെ നാക്ക് അടക്കി വെച്ചില്ലെങ്കിൽ ഈ ചൂട് സാമ്പാർ നിന്റെ വായിലേക്ക് ഒഴിക്കും ഞാൻ…. ശിവ ഇങ്ങനാണോ മൂത്തവരോട് സംസാരിക്കുന്നത്….(ഹരി ).. ഹരി ശകാരിച്ചത്തും അവളുടെ മുഖം വാടി….. പക്ഷെ രുദ്രിന്റെ അടക്കി പിടിച്ചുള്ള ചിരി കേട്ടതും അവൾ വീണ്ടും പയേ പടിയായി….. അപ്പുവേട്ട ഈയുള്ളവളോട് പൊറുക്കണം കേട്ടോ…. പോട്ടെ ഇനി എന്തായാലും കുറച്ചു ഞാൻ സ്നേഹിക്കാം…. അത് കേട്ടതും കഴിച്ചോണ്ടിരുന്നത് ശിരസ്സിൽ കേറി രുദ്ര് ചുമക്കാൻ തുടങ്ങി….. ഊറി ചിരിച്ചോണ്ട് ചൂട് വെള്ളം സ്റ്റീൽ ക്ലാസ്സിലേക്ക് പകർത്തി കൊണ്ട് അവന്റെ കൈയിലേക്ക് കൊടുത്തു…..

തിടുക്കത്തിൽ അത് വാങ്ങിയതും ചൂട് കൊണ്ട് അവൻ അപ്പൊ തന്നെ ഗ്ലാസ്‌ നിലത്തേക്കിട്ട്….. പൊള്ളിയ കൈയ് കുടഞ്ഞോണ്ട് അവൻ ശിവയെ തുറിച്ചു നോക്കിയതും വിജയിയെ പോലെ അവൾ പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി….. എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും…. ശിവാനി..😡 ഹരിയുടെ വിളിയിൽ അവൾ ഞെട്ടി തരിച്ചു….. നിന്നോട് ഞാനൊന്ന് പറഞ്ഞു കുഞ്ഞി കളി അവസാനിപ്പിക്കാൻ, വന്നപ്പോ തൊട്ട് തുടങ്ങിയതാ അവൾ….. കളിയും കളിയാക്കലുമൊക്കെ ഭക്ഷണതിന്റെ മുന്പിൽ വെച്ച് തന്നെ വേണോ….. ഹരി അവളുടെ നേരെ കൈയ് ഉയർത്തികൊണ്ട് ചോദിച്ചതും പെടുന്നനെ അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു….. എന്ത് പറഞ്ഞാലും നിന്ന് കരയാൻ ഒരു മടിയുമില്ല….. ഇപ്പോ എവിടെപ്പോയി നിന്റെ നാക്ക്….. ഹരി വേണ്ടടാ അവൾ തമാശക്ക് ചെയ്തതല്ലേ വിട്ടേക്ക്…. (രുദ്ര് ).. പിന്നെ അവളടൊരു തമാശ…..അത്രയും പറഞ്ഞ് ചവിട്ടി തുള്ളി ഹരി റൂമിലേക്ക് പോയി….

അപ്പോഴും കുറ്റക്കാരിയെ പോലെ ശിവ തല കുനിച്ചു തന്നെ നിന്നു….. പോട്ടെ മോളെ ഹരീടെ സ്വഭാവം നിനക്ക് അറിയാല്ലോ, ഭക്ഷണതിന്റെ മുന്പിൽ വെച്ച് ഇങ്ങനെയൊക്കെ ചെയ്തതോണ്ടല്ലേ….. പോട്ടെ ഇനി കരയാതെ വന്നിരുന്നു കഴിക്കാൻ നോക്ക്….. (അപ്പുപ്പൻ ).. ഞാൻ കാരണം എല്ലാരുടെയും മൂഡ് പോയല്ലേ… മൂടൊന്നും എവിടെയും പോയിട്ടില്ല നീ പോയി ഹരിയെ വിളിച്ചോണ്ട് വാ…. അവനും കൂടി വന്നിട്ട് ഒരുമിച്ചിരുന്നു കഴിക്കാം….. (അഭി ) ഞാൻ തന്നെ പോണോ….. നീ തന്നെ പോണം, ഇപ്പൊ ചെന്നാൽ അവനു നിന്നോട് അലിവ് തോന്നി വല്ലതും തരും.. 😁ശിവയുടെ ചെവിയോരം വന്ന് ആരും കേൾക്കാതെ രുദ്ര് അത്രയും പറഞ്ഞു ഒരടി മാറി നിന്നു……. അവനെ ഒന്ന് തുറിച്ചു നോക്കികൊണ്ട് മടിച്ചു മടിച്ചു ഞാൻ മുകളിലെ പടികൾ കയറി.. ————— ഷെ, അത്രയും പറയണ്ടായിരുന്നു നാളുകൾക്കു ശേഷം എല്ലാരും ഒരുമിച്ച് വന്നിട്ട് ഞാൻ ആകെ കുളമാക്കി….

പാവം ശിവ, കരയുന്നത് കണ്ടിട്ട് സഹിക്കാതെയാ ഇങ്ങോട്ട് കേറിപോന്നത്…… ഭക്ഷണത്തിന് മുന്പിൽ കിടന്ന് ഓരോന്ന് കാട്ടി കൂട്ടിയപ്പോൾ പെട്ടന്ന് നിയന്ത്രണം വിട്ടു…. അഭിക്കും വിഷമായി കാണും….. ഓരോന്നോർത്ത് ഹരി ബാൽക്കണിയിൽ ചെന്ന് നിന്നു….. അവളുടെ കുസൃതിയൊക്കെ എനിക്കും ഇഷ്ട്ടമായിരുന്നല്ലോ പിന്നെന്തേയ് പെട്ടന്ന് ഇങ്ങനെ പ്രീതികരിച്ചത്……. ചിലപ്പോൾ അവളോടുള്ള സ്വാർത്ഥയാവും….. “ഹരിയേട്ടാ”….. ഓരോന്നോർത്ത് പുറം തിരിഞ്ഞു നിൽക്കുമ്പോയാണ് പിറകിൽ നിന്നും ശിവയുടെ പതിഞ്ഞ ശബ്ദം കേട്ടത്….. എന്തോ ഉള്ളിലൊരു തണുപ്പ് നിറഞ്ഞത് പോലെ….. ഒട്ടും സമയം പായക്കാതെ ഞാൻ തിരിഞ്ഞു….. തായേക്ക് വായോ എല്ലാരു ഭക്ഷണം കഴിക്കാൻ ഏട്ടനെ കാത്തിരിക്കുവ….. അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുനിഞ അവളുടെ കൈയിൽ ഞാൻ പിടുത്തമിട്ടും……

കരഞ്ഞു കലങ്ങിയ ആ ഉണ്ടക്കണ്ണുകൾ എന്റെ മുഖത്തേക്ക് നോക്കിയതും ഒരുനിമിഷം എന്റെ നെഞ്ചോന്ന് കലങ്ങി….. ആദ്യമായി ഞാൻ കാരണം ആ കണ്ണുകൾ നിറഞ്ഞു….. കുറ്റ ബോധം എന്നെ ചുട്ടു പൊള്ളിച്ചു…… സോറി….. ഇനി ഒരിക്കലും ഞാനായിട്ട് ആ കണ്ണുകൾ നിറക്കില്ല…. പറഞ്ഞു തീർന്നതും പെണ്ണെന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. ഒരു തേങ്ങാലോടെ പൊട്ടി പൊട്ടി കരഞ്ഞു…… മെല്ലെ ഞാൻ അവളുടെ കുഞ്ഞ് മുഖം കൈയ് കുമ്പിളിൽ എടുത്ത് ആ കണ്ണുനീർ തുടച്ചു…. പോട്ടോ ഇനി കരഞ്ഞു ഉള്ള മൂട് കളയണ്ട….. അവളുടെ മുഖത്ത് പാറി പറക്കുന്ന കുറു നരികളെ ഒതുക്കി കൊണ്ട് നെറ്റിയിൽ അമർത്തി ചുംബിച്ചു….. അവളിൽ നിറഞ്ഞു നിൽക്കുന്ന ചന്തന സുഗന്ധം എന്നെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചു….. നെറ്റിയിൽ നിന്നും അധരം കവിളിലേക്ക് നീങ്ങിയതും അവളുടെ മിഴികൾ അടഞ്ഞു…..

വാതിലിൽ ആരോ വന്ന് മുട്ടുന്നത് കേട്ടാണ് ഇരുവരും പരസ്പരം വിട്ട് മാറിയത് …… എന്നെ നേരിടാതെ അവൾ ചാരിയിട്ട വാതിൽ തുറന്നു പുറത്തേക്കിറങ്ങി…. ഝാൻസി റാണിയുടെ പിണക്കമൊക്കെ തീർത്തു തന്നോ ഹരിയേട്ടൻ….😜(രുദ്രാക്ഷ് ).. നീ പോടാ കൊരങ്ങാ….അവനെയൊന്ന് ഇളിച്ചു കാണിച്ചോണ്ട് ശിവ തായേക്ക് ഓടി….. പുറകെ ഹരിയും രുദ്രും…. അങ്ങനെ കളിയും ചിരിയുമായി എല്ലാരും വയറു നിറയെ ഭക്ഷണം കഴിച്ച് നടു മുറ്റത്തു കൂടി….. നിങ്ങൾക്ക് ഇന്ന് തന്നെ പോണോ മക്കളെ…. (അപ്പുപ്പൻ ) വേണം അപ്പുപ്പ…. അച്ഛമ്മയെയും അച്ഛാച്ചനെയും പിക് ചെയ്തിട്ട് നേരെ വീട്ടിലേക്ക്….. (അഭി ).. അടുത്ത മാസം സേതും, രേവതിയും,നന്ദന മോളും, മഹിയും തുഷാരയും വരുമെന്ന് പറഞ്ഞിരുന്നു അപ്പൊ മക്കള് നേരെ ഇങ്ങോട്ടേക്കു പൊന്നേക്കണം….. ഏഹ് അച്ഛനും അമ്മയും വരുന്നോ, എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ…. (രുദ്ര് )

അതിന് പൊന്നുമോന്റെ ഊരു തെണ്ടലൊക്കെ കഴിഞ്ഞ് നിന്നെ കണികാണാൻ അവർക്ക് കിട്ടിട്ട് വേണ്ടേ…. (അമ്മമ്മ ). ഹിഹി…😁 മാധവി ചെറിയമ്മ ഇത്തവണയും വരുന്നില്ലേ അമ്മമ്മ…. (ശിവ ). അവളുടെ കാര്യം അവൾക്ക് തന്നെ നിച്ഛയയില്ല….. ചിലപ്പോ അവളും കുട്ടികളും മാത്രം അമ്പലത്തിലെ ഉത്സവത്തിന് വരുമെന്ന് കഴിഞ്ഞാഴ്ച വിളിച്ചപ്പോ പറഞ്ഞിരുന്നു….(അമ്മമ്മ ). എന്ത് പറയാനാ ഈ വയസ്സാൻ കാലത്ത് മക്കളെ എല്ലാരേം ഒരുമിച്ചു കാണാൻ ഞങ്ങൾക്ക് യോഗമില്ല…. (അപ്പുപ്പൻ ). അയ്യോ കാർന്നൊരു സെന്റി അടിക്കുന്നോ….. മോശം മോശം….. രുദ്ര് അപ്പൂപ്പനെ ഇക്കിളി ആക്കി….. പോടാ തെമ്മാടി അവിടുന്ന്…. അങ്ങനെ കളിയും ചിരിയുമൊക്കെയായി അന്നത്തെ ദിവസം ആഘോഷമാക്കി കൊണ്ട് ശിവയും അഭിയും പടിപ്പുര കടന്നു…..

ഇനി അച്ഛന്റെ ചേട്ടൻ മാധവന്റെ വീട്ടിലേക്ക്…. ആളൊരു വലിയ ബിസ്സിനെസ്സ് കാരനാ…. രണ്ട് ഇരട്ട പെൺ കുട്ടികൾ ആണ്…… കാർത്തികയും, കീർത്തനയും…. രണ്ടിനെയും കെട്ടിച്ചു ഇപ്പൊ കെട്ടിയോൻ മാരുമായി കാനഡയിൽ സെറ്റിൽ ആണ്….. വല്യമ്മ എവിടെ ഞങ്ങളുടെ അച്ചാച്ചനും അച്ചമ്മയും…. അയ്യടി നിന്റെ അച്ചമ്മയും അച്ഛച്ചനും ആവുന്നതിനു മുൻപ് എന്റെ അച്ഛനും അമ്മയും ആയതാണ്….. അത്രയും പറഞ്ഞുകൊണ്ട് വല്യച്ഛൻ പുറത്തേക്ക് വന്നു ….. അതിനിവിടെ പ്രസക്തിയില്ല വല്യച്ച, മാറിക്കെ അവരെ വിളിക്കാൻ വന്നതാ ഞങ്ങൾ കണ്ടിട്ട് 2 ദിവസം കഴിഞ്ഞു….. മോളെ ശിവാനി…. നിന്റെ ഓട്ടം അമ്മ കൊണ്ട് വന്ന പായസം കഴിക്കാൻ ആണെന്ന് എനിക്കറിയാം…..(വലിയമ്മ ).

ഹിഹി….😁 ഒരു ഇളിയോടെ ശിവ ചെന്ന് അച്ഛമ്മയെയും അച്ഛച്ചനെയും ഇറുക്കെ പുണർന്നു…… എവിടെ ഞാൻ പറഞ്ഞു വിട്ട സാധനങ്ങൾ…… കൊണ്ട് വന്നിട്ടുണ്ടെടി കാന്താരി….. അച്ഛമ്മ ഒരു കവർ എന്റെ കൈയിലേക്ക് നീട്ടി….. ഒരു കുഞ്ഞി കൃഷ്ണന്റെ വിഗ്രഹവും കുറച്ചു ചുവന്ന കുപ്പി വളകളും….. പിന്നെ ഓറഞ്ച് കളറിലെ ഒരു ധാവാണിയും….. ഞാൻ അച്ഛമ്മയെ ഇറുകി ഒരുമ്മ കൊടുത്തോണ്ട് ഓരോന്നും വീക്ഷിക്കാൻ തുടങ്ങി……. അങ്ങനെ കുറച്ചു നേരം അവിടെ ചിലവിട്ടു കൊണ്ട് നേരെ ശ്രീ മങ്കലത്തേക്ക് തിരിച്ചു….. ———————- വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി ഉമ്മറത്തു ഇരിക്കുമ്പോയാണ് പരിചയമില്ലാത്തൊരു നമ്പറിൽ നിന്ന് കാൾ വരുന്നത്…. ഒരു സംശയത്തോടെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് അടിപ്പിച്ചു….. (തുടരും )