10/02/2026

നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 27

രചന : അശ്വതി അച്ചു

എന്താ ഉറങ്ങുന്നില്ലേ നേരം വെളുക്കും വരെ ഇങ്ങനെ ഇരിക്കാൻ ആണോ കുഞ്ഞാ പ്ലാൻഅവൾ മിണ്ടിയില്ല.ഒന്നും കഴിച്ചും ഇല്ല. ഇതൊക്കെ പ്രതീക്ഷിചതല്ലേ… പിന്നെന്തേഅവൾ തലയും കുനിച്ചു ഇരുന്നു ഡീഒരു വലിക്കു അവൾ ബെഡിൽ നിന്ന് അവന്റെ അരികെ വന്നു വീണുസങ്കടം മാറാൻ ഒരു സാധനം തരട്ടെ ഞാൻഅവൾ കണ്ണുകൾ തുടച്ചു അവനെ നോക്കിഅവന് തൊട്ട് അടുത്താണ് ഇരിക്കുന്നത് ഏകദേശം മടിയിൽ തന്നെ എന്ന് വേണമെങ്കിൽ പറയാം.ഇടം കവിളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു

സ്സ്.. കണ്ണേട്ടാ അവളുടെ കണ്ണുകൾ നിറഞ്ഞു
എന്തെ വേദനിക്കുന്നുകവിളിൽ പതിഞ്ഞ അത്ര തെളിച്ചമില്ലാത്ത വിരലടയാളം.സാരല്യടി. തല്ലുമെന്ന് ഞാൻ കരുതിയില്ല.അവൾ കണ്ണ് തുടച്ചു
ഇപ്പോ ദേഷ്യം ഉണ്ടോ മനസിൽഇല്ല ഇപ്പോ ഒത്തിരി സന്തോഷം തോന്നുന്നു. മനസ്സിൽ ഭാരമുള്ളത് ഒന്നും ഇല്ല.വാ നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാംഞാനില്ല
മര്യാദക് വന്നൊ ഐസ് ക്രീം മേടിച്ചു തരാം
സത്യമായിട്ടും ഉം എന്നാ ഞാൻ മുഖം കഴുകി വരാം
അവൾ പോകുന്നത് അവൻ നോക്കി നിന്നു.

💞💞💞

ജനനി ക്ക് ഒരു രെജിസ്റ്റർ ഉണ്ട് പുറത്ത് നിന്ന് വിളിച്ചു പറഞ്ഞപ്പോൾ ദേവിക ഇറങ്ങി വന്നു.ഒപ്പിട്ട് വാങ്ങിച്ചു.എന്താ ദേവുഅവൾ ലെറ്റർ തിരിച്ചും മറിച്ചും നോക്കി.ഇത് കുഞ്ഞന്റെ ജോലിയുടെ ആകും അമ്മേ. ബാംഗ്ലൂർ ന്നാ ആ അവൾക്ക് ജോലി കിട്ടിയോ സമാധാനം. ഇതെങ്ങനെ അവൾക്ക് കൊടുക്കും ഞാനും ജീവേട്ടനും കൂടെ പോയിട്ട് വരട്ടെ അമ്മേ വേണ്ട എന്തിനാ എന്നിട്ട് അതിനെ വീണ്ടും കരയിക്കാൻ അല്ലെ വേണ്ട. ഞാൻ കണ്ണനെ വിളിച്ചു പറഞ്ഞോളാം അവൻ വന്നു കൊണ്ട് പൊയ്ക്കോളും
ഉം കണ്ണ് നിറഞ്ഞു എങ്കിലും അവൾ ഒന്ന് മൂളി.

💞💞💞

ജെനി എവിടെ അമ്മേ ഒരിടത്തും കാണാതെ കൊണ്ട് അന്വേഷിച്ചു നടക്കുകയാണ് കണ്ണൻ തുണി കഴുകുന്നുണ്ടായിരുന്നു കണ്ണാ ഞാൻ ഒന്ന് നോക്കട്ടെ
അവൻ പുറത്തേക്ക് നടന്നു ജെനി എന്താ കണ്ണേട്ടാ.അവൻ രജിസ്റ്റേർഡ് എടുത്ത് അവൾക്ക് നേരെ നീട്ടി ഇത് ?ഇന്നലെ വീട്ടിൽ പോയിരുന്നു. വന്നിട്ട് രണ്ട് ദിവസം ആയി ആണോ അവൾ കൈ ഇട്ടിരുന്ന ചുരിദാറിൽ തുടച്ചു ലെറ്റർ പൊട്ടിച്ചു വായിച്ചു ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ വാടുകയും ചെയ്തു
എന്തെ ജോലി…. മുന്നാഴ്ച്ചക്കുള്ളിൽ ചെല്ലണം എന്ന്

അതിനെന്താ കണ്ണേട്ടന് എന്നാ പോകണ്ടേ എനിക്കും മൂന്നാഴ്ച. നിന്നെ പറഞ്ഞയച്ചിട്ട് ഞാൻ പോയ്കോളാം അവളുടെ കണ്ണുകൾ നിറഞ്ഞു
എന്തെ പോണോ കണ്ണേട്ടാ നിന്റെ സ്വപ്നതിന്നു മാത്രേ വിലയുള്ളു ജെനി എനിക്ക് ഇല്ലേ ഉണ്ട്
കണ്ണുകൾ അവൾ തുടച്ചു.കരയാതെ ജെനി. ഈ മൂന്നാഴച്ച നമുക്ക് അടിച്ചു പൊളിക്കാം ജെനി
അവൻ അവളെ ചേർത്തു പിടിച്ചു നമുക്ക് രണ്ട് പേർക്കും രണ്ട് വർഷം ഓർക്കാൻ അപ്പോഴേക്കും എന്റെ ജെനി എന്നേ സ്നേഹിച്ചു തുടങ്ങും ഇല്ലേ
അവൾ ഒന്ന് ഞെട്ടി. എനിക്ക് ഇപ്പോഴും ഒത്തിരി ഇഷ്ടം ആണ് എന്ന് പറയണം എന്നുണ്ട് പക്ഷെ ധൈര്യം ഇല്ല. കണ്ണേട്ടൻ വിശ്വസിക്കുമോ എന്ന് അറിയില്ല ഇപ്പോഴും ഞാൻ… കണ്ണേട്ടാ വിഷമിക്കണ്ട. സമയം എടുക്കും എന്ന് എനിക്ക് അറിയാം. രണ്ട് വർഷം പോരെന്നു പറയരുത് കേട്ടോ അവൾ മറുപടി നൽകിയില്ല
നെഞ്ചിൽ ചേർന്ന് ഒന്ന് മുറുക്കെ പുണർന്നു നിന്നു അത്ര മാത്രം

💞💞💞

അമ്മേ പോണം എന്ന് നിർബന്ധം ആണോഅതെ. എനിക്ക് സുജയെ കാണണം പിന്നെ ഇവൾ രണ്ടാഴ്ച കൂടെ കഴിഞ്ഞാ പോകും എന്ന് പറയണം പിന്നെ കണ്ണനും. ശ്രീയുടെ വീട്ടിൽ ഒന്ന് പോകാം. അങ്ങോട്ട് പോയിട്ടില്ല ഇത് വരെ. എന്നിട്ട്
ഞാൻ വരും വരെ രണ്ട് ദിവസം നിങ്ങളെ അടിച്ചു പൊളിക്ക്അങ്ങനെ ആണോ ഉം… അങ്ങനെ തന്നെ
മുഖം വീർപ്പിച്ചു നിന്ന അവളുടെ കവിളിൽ അവരൊന്നു അമർത്തി ഉമ്മ വെച്ചു.ചില കാര്യങ്ങൾ ഒക്കെ മുതിർന്നവർ സംസാരിച്ചാലേ ശരിയാവൂ. ഞാൻ ഒന്ന് സംസാരിക്കട്ടെ ജീവയോട്. ജോലിക്ക് പോകുമ്പോൾ ആരുടെയും പിണക്കം വാങ്ങി പോകണ്ട മോളെ ഉം

ഹണിമൂൺ ഒന്നും ഇല്ലലോ. തത്കാലം നിങ്ങൾക്ക് മാത്രം വിട്ട് തന്ന മൂന്ന് ദിവസങ്ങൾ അങ്ങനെ വിചാരിച്ച മതി അവർ ചിരിയോടെ പറഞ്ഞു
പുറത്ത് ഒരു ഹോൺ കേട്ടു വണ്ടി വന്നു. അപ്പോ പോയിട്ട് വരാം മക്കളെ അവരെ തിരിഞ്ഞ് നോക്കി ചിരിച്ചു വേണി വണ്ടിയിൽ കയറി.കണ്ണന്നൊരു നിശ്വാസത്തോടെ തിരിഞ്ഞ് അവളെ നോക്കി. മൂന്ന് ദിവസം… വിഷമിച്ചു നിൽക്കുന്നവളെ വയറിലൂടെ ചുറ്റി കഴുത്തിൽ ചുണ്ടുകൾ അമർത്തിജെനി ഒന്ന് പിടഞ്ഞു കണ്ണേട്ടാ മൂന്ന് ദിവസം.. നമ്മൾ മാത്രേ ഉള്ളു ഡി അതിന്അതിന് ഒന്നൂല്ല. അവളെ പൊക്കിയെടുത്ത് ബെഡിലേക്ക് നടന്നു

കണ്ണേട്ടാ വേണ്ട വിട്ടേ എന്നെ എന്ത് വേണ്ടന്ന്
അവളൊന്നു പതറി. എന്ത് പറയാൻ ആണ്. ശ്ശേ
അത്.. അത് ഒന്നും ഇല്ല അങ്ങനെ പറഞ്ഞു പോയതാണ്അവൻ ഒന്ന് ചിരിച്ചു . ഓ ഈ ചിരി ദൈവമേ മനുഷ്യന്റെ കൺട്രോൾ കളയാൻ ആയിട്ട്
അവളെ ബെഡിലേക്ക് ഇട്ട് വയറിലേക്ക് മുഖം അമർത്തി അവൻ കിടന്നു..എഴുന്നേൽക്കാൻ പറയണം എന്നുണ്ട് പക്ഷെ അതിലേറെ ആ കിടപ്പ് ഇഷ്ടപെടുന്നുണ്ട്അവന്റെ മുടിയിഴകളിൽ അവൾ വിരലോടിച്ചു കൊണ്ടിരുന്നു അങ്ങനെ ഉറങ്ങി പോയി.

💞💞💞

ശ്രീ അമ്മ ഇന്ന് ആണോ മോളെ വരുന്നേഅറിയില്ല അമ്മേ കുഞ്ഞന്റെ വീട്ടിൽ പോയിട്ടേ വരൂഅവൾ കറികളും ചോറും രണ്ടു പേർക്ക് ഉള്ളത് പത്രത്തിൽ കാണുകയായിരുന്നു ഇനി വിളിക്കുമ്പോ ഒന്ന് ചോദിക്ക്
ഉംമോള് ഇന്ന് പോകുന്നില്ലേ ഉണ്ട്.. വണ്ടി എടുത്തില്ല വീട്ടിൽ പോയ്‌ എടുത്തിട്ട് വേണം പോകാൻഅവനോ
ഏട്ടൻ റെഡി ആകുന്നുഅവന്റെ ഒപ്പം പൊയ്ക്കോ മോളെ വീട് വരെ വണ്ടി എടുത്തിട്ട് വാ ഉം. മഹി എന്താ വരാത്തത് അമ്മേ അറിയില്ല അവന്റെ കാര്യം ഒന്നും പറയണ്ട.ശ്രീ ഇങ്ങ് വന്നേ നീട്ടിയുള്ള വിളി കേട്ടപ്പോൾ അവൾ അമ്മയെ നോക്കി അവർ ചിരിച്ചു

ചെല്ല് ചോറ് അമ്മ ആക്കാം അവൾ വേഗം മുറിയിലേക്ക് ചെന്ന്എന്താ ഏട്ടാചുമ്മ നിന്നെ കാണാൻഅയ്യടാ ഇതിപ്പോ എത്രാമത്തെ വിളിയാ ഏട്ടാ. അമ്മ ചിരിച്ചു. ശ്ശെ നാണക്കേട്. ഞാൻ ചോറ് ആക്കിയില്ല ഏട്ടഅമ്മ ആക്കിക്കോളും നീ ഇങ്ങ് വന്നേഅവൾ അല്പം പതർച്ചയോടെ അവനരികിലേക്ക് ചെന്നു.അത്രക്ക് നാണക്കേട് ഒന്നും വേണ്ട. എന്റെ ഭാര്യയെ എനിക്ക് ഇഷ്ടം ഉള്ളപ്പോൾ ഒക്കെ വിളിക്കും.അയ്യോഎന്തിനാണ് എന്റെ പെണ്ണിന് ഇത്രക്ക് സങ്കൊച്ചം ഉം. എന്നും തരുന്നതല്ലേ പിന്നെ എന്താ. അവൾ മിണ്ടിയില്ല

അപ്പോഴേക്കും മുറുകെ പുണർന്നു കഴിഞ്ഞിരുന്നു
ശ്രീ ഉം എനിക്ക് എന്ത് ഇഷ്ടം ആണെന്ന് അറിയാമോ
അവൾ തെല്ലൊരു അത്ഭുതത്തോടെ അവനെ നോക്കിഎനിക്ക് പണ്ടേ നിന്നെ ഇഷ്ടം ആയിരുന്നു പറയാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു പറയാൻ വന്നപ്പോഴേക്കും കൈ വിട്ട് പോയ്‌ നിന്റെ കല്യാണം കഴിഞ്ഞാ എന്റെ നടന്നത് നിന്റെ ഡിവോഴ്സ് ആകും മുന്നേ അവൾ മറ്റൊരാൾക്ക് ഒപ്പം ഇറങ്ങുകയും ചെയ്തു. ഒന്നും തോന്നിയില്ല എന്റെ തെറ്റ് ആണ് അറിയാം. അവൾ ആഗ്രഹിച്ചപോലെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല എന്റെ മിസ്റ്റേക്ക് ആണ്. നിന്നെ മനസിൽ ഇട്ട് എങ്ങനെ ആണ് അവളെ സ്നേഹിക്കാൻ ആവുക. തോറ്റു പോയി… തോറ്റു പോയതിൽ ആദ്യമായ സന്തോഷിച്ചത് അപ്പോൾ ആയിരുന്നു

സത്യം ആണോ.. എന്നെ മുന്നേ കണ്ടിട്ടുണ്ടോ
നീ എന്നെ ശ്രെധിട്ടില്ല. കുറ്റം പറഞ്ഞതല്ല. നീ പോകുന്ന വഴിയിൽ ഒക്കെ ഞാനും ഉണ്ടായിരുന്നു .
എന്നിട്ട് അന്ന് കാണാൻ വന്നപ്പോ പറയാഞ്ഞത് എന്തെഎന്റെ ആയി കഴിഞ്ഞിട്ട് പറയാം എന്ന് തോന്നി അതല്ലേ നല്ലത്. അപ്പോൾ അല്ലെ ദേ ഇങ്ങനെ ചേർത്ത് പിടിച്ചു പറയാൻ പറ്റൂ
അവൾ നിറഞ്ഞ കണ്ണുകളോടെ അവനിലേക്ക് ചാഞ്ഞു ഇനി കരയണ്ട… കരയാൻ അല്ല ഞാൻ കൊണ്ട് വന്നത്… നമുക്ക് പഴയതൊന്നും ഇനി വേണ്ട ശ്രീ… നമ്മൾ മാത്രം മതി അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്നു നിന്നു.

💞💞💞

ജെനി കണ്ണു തുറക്കുമ്പോൾ അവളെ തന്നെ നോക്കി കിടപ്പായിരുന്നു കണ്ണൻ എന്തെ എന്നെ വിളിക്കാഞ്ഞേ കണ്ണേട്ടാഉറങ്ങിക്കോട്ടെ എന്ന് കരുതി എന്തിനാ ഇങ്ങനെ നോക്കുന്നെ ഇഷ്ടം ആയിട്ട്ഇഷ്ടംഉം എത്ര നാളത്തെ എന്റെ സ്വപ്നം ആണ് എന്റെ അരികെ കിടക്കുന്നത് അപ്പോ ഒന്ന് കണ്ടോണ്ട് കിടക്കാം എന്ന് കരുതിഅവൾ അവനെ ഒന്ന് നോക്കി.ഭക്ഷണം കഴിക്കണ്ടേ. വിശക്കുന്നില്ലേ നിനക്ക്കണ്ണേട്ടന് വിശക്കുന്നുണ്ടോചെറുതായിട്ട്എന്തോ അവനെ നോക്കുമ്പോൾ ഒക്കെ അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വരുന്നു അവൾ എഴുന്നേറ്റു ജെനി എന്തെ കണ്ണേട്ടാ

ഒന്ന് കാണണം കേട്ടോ.എന്ത്ഒന്ന് വിശദമായി കാണണം എന്ന്പുറമേക്ക് കാണിച്ചില്ല എങ്കിലും അവൾ ഒന്ന് വിറച്ചിരുന്നു.കഴിക്കുമ്പോഴും ഓരോ പണി ചെയുമ്പോഴും ഒക്കെ അവൻ അരികെ തന്നെ ഉണ്ടായിരുന്നു. ഇപ്പോ വേണേലും ആ കൈകൾ ഒന്നും അറിയാത്ത പോലെ ഒന്നു ചുറ്റി വരിയും ചിലപ്പോൾ ആ ചുണ്ടുകൾ ആയിരിക്കും കവിളിലോ കഴുത്തിലോ പതിയുക… അപ്രതീക്ഷിതമായ നീക്കങ്ങളിൽ ജെനി പതറി പോകുന്നുണ്ടായിരുന്നു
വേണ്ടെന്ന് പറയണം എന്നുണ്ട് എന്നാൽ ഒരേ സമയം അവനെ ആഗ്രഹിക്കുകയും ഭയക്കുകയും ചെയ്തു കൊണ്ടിരുന്നു

രാത്രി ആയതോടെ അവൾക്ക് ആകെ വെപ്രാളം ആയിരുന്നു. കൈ വിറച്ചിട്ട് രണ്ട് തവണ കൈയിൽ നിന്ന് പ്ലേറ്റ് താഴെ വീണു.ജെനി എൻ… എന്താ കണ്ണേട്ടാ എന്താ വീണേ താഴെ അത്.. പ്ലേറ്റ്… പ്ലേറ്റ് ആണ്എന്ത് പറ്റി എന്റെ കുഞാനൊരു വെപ്രാളം പേടി ഒക്കഏയ്‌ അങ്ങനെ ഒന്നും ഇല്ല കണ്ണേട്ടാചുണ്ടിന് മുകളിൽ പൊടിഞ്ഞ വിയർപ്പ് അവൾ ഷോൾഡർ കൊണ്ട് തുടച്ചു.കഴിഞ്ഞില്ലേ നിന്റെ പണികഴി.. ക, ഴിഞ്ഞു…കിടക്കുന്നില്ലേആ വരുന്നുഒന്നൂടെ ചുറ്റി തിരിയുന്നവളെ അവൻ കൈ പിടിച്ചു നടന്നുഎനിക്ക്.. കുളിക്കണം കണ്ണേട്ടാഈ പാതിരാത്രിയോ

അല്ല.. മേൽ കഴുകണംഎന്നാ കഴുകി വാ… ഞാനും വരണോവേ.. വേണ്ടവേഗം വരോ
താടി ഉഴിഞ്ഞു കൊണ്ട് അവളെ നോക്കിഉം
വെറുതെ തലയാട്ടിഅവൾ ബാത്‌റൂമിൽ പോയപ്പോൾ കണ്ണൻ ചിരിയോടെ മുറിയിലെത്തി.ബെഡ്ഡ് ഷീറ്റ് ഒക്കെ ഒന്ന് വൃത്തിക്ക് വിരിച്ചു. പാവം പെണ്ണ് പേടിച്ചു വിറച്ചിട്ട്. ഓർത്തപ്പോഴേ ചിരി വന്നുവാതിക്കൽ ഒരു നിഴൽ കണ്ടപ്പോൾ അവൻ തല ചെരിച്ചു നോക്കി
വാതിൽ അടച്ചോ കുഞ്ഞാഇല്ലഞാൻ അടക്കാം.
അവളെ ഒന്ന് നോക്കിയിട്ട് അവൻ അകത്തേക്ക് പോയി. ലൈറ്റ് ഓഫ് ചെയ്തു. ഗ്യാസ് സിലിണ്ടർ പൂട്ടി. വാതിൽ അടച്ചു കുറ്റിയിട്ടു . തീർകെ മുറിയിൽ എത്തുമ്പോൾ ജെനി ബെഡില് ഉണ്ടായിരുന്നു.
അവൻ മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു.
ഉയർന്ന നെഞ്ചിടിപോടെ അവൾ എഴുന്നേറ്റു. ഒരു ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി അവനും.

💢💢💢

അതേ പിള്ളേരെ ഞാൻ ഇത് മുന്നേ എഴുതി വെച്ചതാണ്. വേറെയൊരു പ്ളേറ്റുഫോമിൽ ഇട്ടതും ആണ്. എഡിറ്റ് ചെയ്യാൻ പറ്റില്ല.അടുത്ത 2 പാർട്സിൽ അല്പം റൊമാൻസ് ഒക്കെ ഉള്ളത് ആണ്.
വായിക്കാൻ താല്പര്യം ഇല്ലാത്തവർ വായിക്കേണ്ട. ചുമ്മാ വായിച്ച് എനിക്ക് റിപ്പോർട്ട്‌ അടിക്കരുത്. ബൗണ്ടറി ഞാൻ മറന്നിട്ടില്ല. അത് കടന്നിട്ടും ഇല്ല. ഇതൊരു ഓപ്പൺ പ്ലേറ്റ്ഫോം ആയതു കൊണ്ടാണ് പറയുന്നത് ഓക്കേഅപ്പോ നെക്സ്റ്റ് പാർട്ടിൽ കാണാം പിള്ളേരെ.