The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : അശ്വതി അച്ചു
ഇവൾ ഇവിടെ എത്തിയോ എന്ന് ഉറപ്പാക്കാൻ വന്നതാണ് . വാശി ഇപ്പോ കൂടുതലാണ് അവൾക്ക് എല്ലാത്തിനും.ജെനി മറുപടി പറഞ്ഞില്ല. അവനെ നോക്കിയതും ഇല്ല.കണ്ണൻ പക്ഷെ നോക്കി. അവർക്കിടയിൽ പിണക്കം ഇപ്പോഴും നിലനിൽക്കുന്നു.
ജെനിഅവൾ ജീവയെ ഒന്ന് തിരിഞ്ഞു നോക്കിതിരികെ വരുമ്പോൾ പറയണം. ഞാൻ വന്നോളാംഅവരുടെ മുന്നിൽ വെച്ച് ഏട്ടനെ നാണം കെടുത്താൻ തോന്നിയില്ലഉംഒന്ന് മൂളി വിട്ടുഅവൻ കൂടുതൽ ഒന്നും പറയാതെ വണ്ടി എടുത്തു. അറ്റം എത്തിയിട്ട് ഒന്ന് തിരിഞ്ഞു നോക്കി.
അവളുടെ ചങ്കിന്റെ അകത്തൊരു നീറ്റൽ. എന്നും തനിക്ക് ഒപ്പമേ ഏട്ടൻ നിന്നിട്ടുള്ളു. ആ ഏട്ടന് പോലും തന്നെ ഒന്ന് മനസിലായില്ലല്ലോ എന്നോർകുമ്പോഴേ കണ്ണ് നിറഞ്ഞു.വാ കുഞ്ഞാ പുറത്ത് നില്കാതെശ്രീ വന്നു അവളെ അകത്തേക്ക് വിളിച്ചു.ഹായ് ജനനി നിന്നെ കാത്ത് എത്ര നേരമായി ഞങ്ങൾ ഇരിക്കുന്നു.അകത്തേക്ക് വെയ്ക്കാൻ ആഞ്ഞാ കാലുകൾ പെട്ടന്ന് അവൾ പിൻവലിച്ചുകൊണ്ട് കണ്ണനെ ഒന്ന് നോക്കി.പ്രിയ.. നീ ഉണ്ടെന്ന് പറഞ്ഞില്ല ആരുംപറഞ്ഞിരുന്നെങ്കിൽ നീ വരുമായിരുന്നില്ലല്ലോ അതാ പറയാഞ്ഞേശരിയാണ് പറഞ്ഞിരുന്നു എങ്കിൽ താൻ വരില്ലായിരുന്നു
അവൾ ശ്രീയെ ഒന്ന് നോക്കിയിട്ട് അവളുടെ കൈ എടുത്ത് മാറ്റി അകത്തേക്ക് നടന്നു.ശ്രീക്കു പെട്ടന്ന് വിഷമം തോന്നി. ശരിയാണ് പ്രിയ ഉള്ള കാര്യം മനഃപൂർവം പറയാഞ്ഞതാണ്.പറഞ്ഞാൽ ജനി വരില്ല എന്നറിയാം. പക്ഷെ വന്നില്ലെങ്കിൽ ആകെ ഒറ്റപ്പെട്ടത് പോലെ തോന്നും നാളെ ഡ്രസ്സ് എടുക്കാൻ പോകാൻ അവളും കൂടെ വേണം എന്ന് തോന്നി.ഹലോ ചെറുപ്പകാരി ഞാൻ വന്നു കേട്ടോഅവർ ശബ്ദം കെട്ട് തിരിഞ്ഞു നോക്കി.എന്റെ മോള് വന്നോ. ഒറ്റക്കാ വന്നേഅല്ല ജീവ ഏട്ടൻ ഉണ്ടായിരുന്നുഅവർ അവൻ ചേർത്തു പിടിച്ചു.പിന്നെ പ്രിയ ഉള്ള കാര്യം പറയണ്ട എന്ന് ഞാനാ പറഞ്ഞെ അതിന്റെ പേരിൽ ഇനി നീ കൂടെ അവളോട് പിണങ്ങി ഇരിക്കരുത് കേട്ടാലോ
അത് ശരി എല്ലാരും കൂടെ പ്ലാൻ ആയിരുന്നല്ലേ ഇത്തവണ ക്ഷെമിച്ചു ഇനി ഇങ്ങനെ ഒളിച്ചു വെച്ച ഞാൻ ക്ഷേമിച്ചേക്കില്ലഉം നീ പറയും പോലെ
അവൾക്ക് പ്രിയയെ ഇഷ്ടം അല്ല. വേറേ ഒന്നും അല്ല. ഈ പ്രിയ നല്ല വെളുത്തിട്ടാണ്. കാണാൻ അത്ര ചന്തം ഒന്നും ഇല്ല എങ്കിലും അഹങ്കാരം പറയണ്ട. അന്ന് ഒരിക്കൽ വന്നപ്പോൾ നിറത്തെ ചൊല്ലി കളിയാക്കി. ഈ നിറം ആയതു കൊണ്ടാടി ആദിയേട്ടന് നിന്നെ ഇഷ്ടം ഇല്ലാത്തെ. അങ്ങേര് വേറെ പെണ്ണിനെ കെട്ടി സുഖമായി ജീവിക്കുന്നത് നീ തന്നെ കാണും. അതിന്റെ പേരിൽ കണ്ണൻ പോലും പ്രിയയെ വഴക്ക് പറഞ്ഞിട്ടുണ്ട് എന്നാലും ഇപ്പോ വീണ്ടും കണ്ടപ്പോ പഴയതൊക്കെ ഓർമ്മ വന്നു
കണ്ണാ കറി വെയ്ക്കാൻ ച്ചിക്കനോ വേറെ എന്തേലും വാങ്ങിച്ചോ. കുട്ടികൾ ഉള്ളത് അല്ലെ.ഉംഅവൻ സഞ്ചി എടുത്തു ഇറങ്ങി.കണ്ണേട്ടാ ഐസ് ക്രീം വാങ്ങിക്കാൻ മറക്കലെപ്രിയ ആണ്ഉംഒന്ന് മൂളിയിട്ടന്നവൻ ഇറങ്ങി.കേട്ടോ ജെനി കണ്ണേട്ടനെ വിവാഹം കഴിക്കണം എന്നാ എന്റെ ആഗ്രഹം
ജെനി അവളെ ഒന്ന് വെറുതെ നോക്കിഅത്രക്ക് ഇഷ്ടാ എനിക്ക്. കണ്ണേട്ടന്റെ കൂടെ കിടക്കുന്നത് എത്ര വട്ടം സ്വപ്നം കണ്ടിട്ടുണ്ട് എന്നറിയാമോ
കണ്ണേട്ടനോട് പറഞ്ഞോ നീ ഇഷ്ടം ആണെന്ന്
ഒരിക്കൽ പറഞ്ഞിട്ടുണ്ട് കണ്ണേട്ടന് അറിയാം. കണ്ണേട്ടന് എന്നേം ഇഷ്ടം ആണ് പുറത്തേക്ക് കാണിക്കാതെ നടക്കാ ഞാൻ നോക്കട്ടെ എത്ര നാൾ നടക്കും എന്ന്
ഫോൺ എടുക്കാൻ മറന്നിട്ടു തിരികെ വന്നതാണ് കണ്ണൻ പക്ഷെ ആ സംഭാഷണം കേട്ട് അവനൊന്നു ഞെട്ടി ഫോൺ എടുക്കാതെ തന്നെ കടയിലേക്ക് തിരിച്ചു അവൾക്ക് കൊടുക്കാൻ മറുപടി ഇല്ലാഞ്ഞിട്ടല്ല പക്ഷെ ഇപ്പോ സമയം തീരെ കുറവാണ്. നാളെ ഡ്രെസ് എടുത്ത് വന്നോട്ടെ ഇതിനുള്ള മറുപടി തരുന്നുണ്ട് ഞാൻ.അവൻ ദേഷ്യം അടക്കി പിടിച്ചു വെല്ലിമ്മഎന്താ കുഞ്ഞാദേ പ്രിയക്ക് കണ്ണേട്ടനെ വയങ്കര ഇഷ്ടം ആണെന്ന് കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന്.അവളങ്ങനെ വിളിച്ചു കൂവും എന്ന് പ്രിയ ഓർത്തില്ല. ചിറ്റയുടെ മറുപടി എന്താകും എന്ന് അവളൊന്നു ഭയപ്പെട്ടു
അവർ ഒന്ന് നിശ്വസിച്ചു. ശ്രീയെ ഒന്ന് നോക്കി.അതേ പ്രിയ ഇത് കണ്ണേട്ടനോട് പറഞ്ഞോപറഞ്ഞുഎന്നിട്ട് എന്താ പറഞ്ഞെഒന്നും പറഞ്ഞില്ല.മേലിൽ ഈ കാര്യം പറഞ്ഞു വരരുത് എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞാണ് പ്രിയയ്യേ ബ്ലോക്ക് ചെയ്തത് എന്ന് ജനനി ഓർത്തു പ്രിയേ വേറെനൊന്നും വിചാരിക്കല്ലേ ഏട്ടനെ വേറെ ഒരു കുട്ടിയെ ഇഷ്ടം ആണ് . ഇഷ്ടംന്ന് പറഞ്ഞാൽ ജീവനാണ്. അവളെ വിവാഹം കഴിക്കണം എന്നാണ് ഏട്ടന് . അതുകൊണ്ട് പ്രിയ ഇനി ഈ കാര്യം പറഞ്ഞു ഏട്ടന്റെ അടുത്ത ചെല്ലരുത്അവളുടെ മുഖം ഒന്ന് മങ്ങിഇല്ല ചേച്ചി. ആരാ ആ കുട്ടിഅത് ഏട്ടനായിട്ട് പറയും അത് വരെ കാത്തിരുന്നൂടെ
ഉംഒന്ന് മൂളിയിട്ട് അവൾ എഴുന്നേറ്റുഅവൾക്ക് നല്ല വിഷമം ആയി ശ്രീയേച്ചിപ്രിയ പോകുന്ന കണ്ട് ജെനി പതിയെ പറഞ്ഞുവിഷമം ആയിക്കോട്ടെ. നമ്മൾ ഇഷ്ടപെടുന്ന ആൾ നമ്മളെ ഇഷ്ടപ്പെടണം എന്ന് നിർബന്ധം ഇല്ലാലോ. പ്രത്യേകിച്ച് ഏട്ടന്റെ കാര്യത്തിൽ വേറെ ആരെയും തലയിൽ കെട്ടി വെയ്ക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല അല്ലെ അമ്മേ
അതെഅപ്പോ ആ കുട്ടി ആരാണെന്നു നിങ്ങൾക്ക് ഒക്കെ അറിയാമല്ലേഉംഅതാരാ ചേച്ചിഇപ്പോ പറയാൻ നിവർത്തിയില്ലല്ലോ കുഞ്ഞാ. ഒന്ന് മാത്രം പറയാം അവളെ ഏട്ടന് തന്നെ കിട്ടണം എന്ന് ഏട്ടനേക്കാൾ കൂടുതൽ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട് അല്ലെ അമ്മേ
അതേഅവർ ചിരിയോടെ വെളുത്ത ഉള്ളി തൊലി കളഞ്ഞു എഴുന്നേറ്റുപ്രിയക്ക് സമാധാനം തോന്നി. കുറച്ചു നേരം മുൻപ് വരെ അത് ജെനി ആണോ എന്ന് അവൾ ഭയപ്പെട്ടിരുന്നു.ആരെ കെട്ടിയാലും കണ്ണേട്ടൻ ജെനിയെ കെട്ടരുത്. ആ ഒരു പ്രാർത്ഥന മാത്രം. നിറം അല്പം കുറവാണെങ്കിലും അവളുടെ അത്രയും ചന്തം മറ്റാർക്കും ഇല്ലെന്ന് തോന്നിയിട്ടുണ്ട്.. തനിക്ക് ഒട്ടും ഇല്ല.
💔💔💔
കുഞ്ഞന് ഐസ് ക്രീം വേണ്ടേഎനിക്ക് വേണ്ട ചേച്ചി. അല്ലെങ്കിലേ ജലദോഷം ഉണ്ട് ചങ്കിൽ അകത്തു ഒരു ചൊറിച്ചലും പിന്നെ വേണ്ട പനി ആകുംപതിവ് പോലെ ര്ണ്ട് ടീസ്പൂൺ മാത്രം കഴിച്ച് കണ്ണൻ പത്രം നീക്കി വെച്ചു. പക്ഷെ പ്രതീക്ഷിക്കാതെ പ്രിയ വന്നു അതെടുത്തപ്പോൾ അവൻ ഞെട്ടി പോയിരുന്നു
കണ്ണേട്ടന് വേണ്ടല്ലേ ഇന്നെന്ത് പറ്റി ആവോ ജനിക്കും വേണ്ടഅവൾ കഴിച്ചില്ലേ എന്നൊരു ചോദ്യം ഉയർന്നു വന്നു എങ്കിലും അവന്റെ ബാക്കി കഴിക്കുന്നവളെ കണ്ട് കലിയോടെ നോക്കി ഇരുന്നുവയ്യ… ഇനിയും സഹിക്കാൻ വയ്യ എന്ത് പറ്റി അവൾക്ക്. ഒന്ന് അടുത്ത് ഇരിക്കാനും ചോദിക്കാനും കൊതിയാകുന്നുണ്ട് പഴയ പോലെ കളിച്ചു ചിരിച്ചു നടക്കാനും പക്ഷെ കണ്ണിന് മുൻപിൽ അവളുടെ കൈ പിടിച്ചു കൊണ്ട് പോയ ആദിയുടെ രൂപം മാത്രമേ ഉള്ളു അവളെ ഒന്ന് കാണാൻ ഓടിയെത്തിയ തന്റെ മനസ്സിന്റെ വേദന മാത്രമേ ഉള്ളു .
💔💔💔
ഡ്രസ് എടുക്കാൻ മോഹനും മഹിയും കൂടാതെ അമ്മയും ഉണ്ടായിരുന്നുഅവർ ഡ്രസ്സ് സെലക്ട് ചെയുന്ന നോക്കി കണ്ണൻ ഇരുന്നുഗോപിക്ക് പൈസ ഒരുപാട് ചിലവാകും ല്ലേഗോപി എന്ന് വിളിച്ചപ്പോൾ അവൻ ചെറുതായി ചിരിച്ചു അച്ഛൻ മാത്രേ എന്നെ ഗോപി എന്ന് വിളിക്കാറുള്ളുഓ സോറി ഞാൻ എന്താ വിളിക്കാ.ആ സമയത്താണ് പ്രിയ അവനരികിൽ വന്നത്.കണ്ണേട്ടാ നമുക്കും കൂടി എടുക്കാം ല്ലേ ഇനി വേറെ വരണ്ടല്ലോആ എടുത്തോഅവൾ ചിരിയോടെ പോയിഅപ്പോ കണ്ണൻ എന്നാ വിളിക്കാ അല്ലെഉം. അവൾക് വേണ്ടതൊക്കെ അച്ഛൻ ഉണ്ടാക്കിയിട്ടുണ്ട്. അപ്പോഴല്ലേ ഓടി പോയത്. ആ ഷോക്കിലാ അച്ഛൻ മരിച്ചത് പോലും. ഇപ്പോഴും അതെല്ലാം അവളുടെ പേരിൽ തന്നെ ബാങ്കിൽ ഉണ്ട്. എനിക്ക് ആളായിട്ട് അങ്ങനെ നിന്ന മതി
കണ്ണന് എന്താ ജോലിബാങ്കിൽ ആയിരുന്നു. അച്ഛൻ മരിച്ചപ്പോ ജോലി വേണ്ട എന്ന് വെച്ചു. ഒരു ഏക്കർ കൃഷി ഭൂമി വെറുതെ കളയണ്ടല്ലോ. അത്കൊണ്ട് കൃഷിയിലേക്ക് തിരിഞ്ഞുഓഅവൻ ഇടയ്ക്കോന്ന് പാളി നോക്കിയപ്പോൾ ഒന്നിലും പെടാതെ ജെനിയിരിക്കുന്ന കണ്ടുജെനിഅത് കേട്ടപാതി കേൾക്കാത്ത പാതി അവൾ എഴുന്നേറ്റു വന്നു.
താങ്ക്സ് ഉണ്ട് ട്ടൊ പങ്കഞ്ചാക്ഷൻ സാറെ അവിടെ ഇരുന്ന് മട്ടിതാൻ എടുക്കുന്നില്ലേഓ എനിക്ക് വേണ്ട
കണ്ണൻ അത് കേട്ട് ഒന്ന് തിരിഞ്ഞു നോക്കി.
എവിടെ താൻ ഇവിടെ ഉള്ളത് പോലും മൈൻഡ് ചെയ്യുന്നില്ല.
ജെനി ആദി പുതിയ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലല്ലോ
ഇല്ല എന്തെ ഏട്ടാഅല്ല അന്ന് കണ്ണൻ പറഞ്ഞാ ഞാൻ അറിഞ്ഞേ താൻ ബാംഗ്ലൂർ നിന്ന് വരുന്നു കാര്യം എന്റെ കഷ്ടകാലത്തിന് ഞാൻ അത് മഹിയോട് പറഞ്ഞുകണ്ണൻതെല്ലൊരു അമ്പരപോടെ അവനെ നോക്കി എന്താണ് പറഞ്ഞു വരുന്നത്
എന്നിട്ട്അവൻ അറിഞ്ഞ സ്വാഭാവികം ആയും ആദി അറിയുമല്ലോ അത് അന്നേരം ഞാൻ ഓർത്തില്ല.
കണ്ണൻ ആകെ ഒന്ന് വല്ലാതായി പോയി അപ്പോ ജെനി വിളിച്ചിട്ടല്ല അവൻ വന്നത്.. അറിയാതെ ആണെങ്കിലും താൻ ആണ് അത് അവനെ അറിയിച്ചത് ഈശ്വര ഈ കുട്ടി ഇനി എന്നോട് മിണ്ടുലെ
ആ സമയം ജെനി ആലോചിച്ചത് വേറെ ആണ്
മഹി വന്നിട്ട് എവിടെ ഏട്ടാപുറത്ത് ഉണ്ട്
ഞാനൊന്ന് കണ്ടിട്ട് വരാംജെനിഅവൻ അങ്കലാപോടെ വിളിച്ചുഞാൻ ഇപ്പോ വരാം പിന്നെ ഏട്ടാ ഭാവി വധുനു ഏറ്റവും ഇഷ്ടമുള്ള നിറം ഓറഞ്ച് ആണ് ഒന്ന് പോയി സെലക്ട് ചെയ്ത കൊടുക്ക് അല്ലെങ്കിൽ ഇന്ന് ഇവിടെ നിന്ന് പോകില്ല നമ്മൾചിരിയോടെ തലയാട്ടി എങ്കിലും അവന്റെ മനസ്സിൽ ചെറിയൊരുപേടി ഉണ്ടായിരുന്നു. അവൾ എന്തിനാണ് മഹിയെ അന്വേഷിക്കുന്നത്.ജെനി താഴേക്കു ചെന്നപ്പോഴേ കണ്ടു മഹിയെഅവൾ പതിയെ അടുത്തേക്ക് ചെന്നു. ആരോടോ ഫോൺ ചെയ്യുകയായിരുന്നു അവൻ.ഇല്ല ആദിയേട്ട അവൾ ഇവിടെ ഏട്ടന്റെ കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ വന്നതാണ്. ആദിയേട്ടന് അറിയില്ലേ ശ്രീ ചേച്ചി ആ ചേച്ചിക്ക് ഒപ്പം വന്നതാ അവൾ
…….
ആരാ ഏട്ടാ. ആ കണ്ണനോട്… ആ ശ്രീ ചേച്ചിടെ ഏട്ടൻ അല്ഇല്ല ഞാൻ നോക്കിക്കോളാംഓക്കേ ഏട്ടാ
മറുവശം കേൾക്കാൻ വയ്യ. അവൻ ഫോൺ വെച്ചു തിരഞ്ഞു ജെനിയെ കണ്ടു ഞെട്ടിഎന്താ ജെനി
നീ ഇങ്ങ് വന്നേ ഒരു കാര്യം പറയട്ടെഎന്തെ ജെനി
അവൾ അവന്റെ കൈ പിടിച്ചു ഡ്രസ്സ് മാറുന്ന മുറിയിലേക്ക് കയറിചോദ്യവും പറച്ചിലും ഒന്നും ഇല്ലായിരുന്നു ഇടം കവിളിൽ തന്നെ അവളുടെ കൈ പതിഞ്ഞുജെനിമേലിൽ… മേലിൽ എന്റെ ലൈഫിൽ കേറി കളിക്കാൻ നിൽക്കരുത് കേട്ടല്ലോകൂടുതൽ ഒന്നും പറയാതെ പുറത്തേക്കിറങ്ങുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു. വാതിൽ തുറന്നതും മുന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു കണ്ണൻ. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച് അവൾ അവിടെ നിന്ന് മാറി.
ശ്രീയേച്ചി ഞാൻ വീട്ടിൽ പോവാണ് എനിക്കെ വയങ്കര തലവേദന
കുറെ നേരയിലെ ഇവിടെ അതാവുംഉംഎന്നിട്ട് ഞങ്ങൾക്ക് ഒന്നും ഒരു കുഴപ്പം ഇല്ലാലോ ഇവൾക്ക് മാത്രേ ഉള്ളൂ തലവേദനപ്രിയ അല്പം പുച്ഛത്തോടെ പറഞ്ഞു.നിന്നെ കൊണ്ടാണ് എല്ലാവർക്കും തലവേദന എന്ന് പറയാൻ വന്നതായിരുന്നു പറഞ്ഞില്ലഎന്നാ കണ്ണേട്ടൻ കൊണ്ട് ആക്കി തരും ജെനി
ഉംഒന്ന് മൂളിയിട്ട് അവൾ മോഹന്റെ അടുത്തെത്തി
അതേ അളിയാ എന്നെ ഒന്ന് വീട് വരെ ആക്കി തരോപോവാണോ ജെനിആ നല്ല തലവേദനഞാൻ ആക്കിക്കോളാം മോഹൻ.കണ്ണൻ പെട്ടന്ന് എഴുന്നേറ്റു
വേണ്ട… പങ്കഞ്ചക്ഷന് എന്നെ കൊണ്ട് ആക്കി തരൻ പറ്റോ. ഇല്ലേ വേണ്ട ഞാൻ പോയ്കോളാം
കുഞ്ഞാ നീ… നിനക്ക് എന്തിന് ഇത്ര വാശി.
അവൻ അവളെ കൈ പിടിച്ചു നിർത്തി ജനനി അതാണ് എന്റെ പേര്അവൾ അവന്റെ കൈ തട്ടി കളഞ്ഞു.അപ്പോൾ തന്നെ അവൾ കടയിൽ നിന്ന് ഇറങ്ങി പോയികണ്ണനെ ഒന്ന് നോക്കിയിട്ട് മോഹൻ പിറകെ ചെന്നു.ജെനി…. അങ്ങനെ അല്ലെ കുറച്ച് ദിവസം ആയിട്ട് താൻ വിളിച്ചിരുന്നത് . കുഞ്ഞോളെ ഇഷ്ടം ഇല്ലാഞ്ഞിട്ട് അല്ലലോ… അവന് നെഞ്ച് നീറി. പറയാതെ കൊണ്ട് നടന്ന പ്രണയത്തിനു അവളുടെ അത്ര തന്നെ ആഴം ഉണ്ടായിരുന്നെന്ന്…. ഇഷ്ടമാടി ഒത്തിരി…. ഒത്തിരി.