നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 20

രചന : അശ്വതി അച്ചു

അവൻ വണ്ടി എടുത്തു.വീട്ടിൽ എത്തിയപ്പോൾ വറ്റി പോയാ ചിരി വീണ്ടും ചുണ്ടിൽ ഊറി വന്നു. അതെ ചിരിയോടെ ജെനിയെ നോക്കി. അവളുടെ പരിഭവം നിറഞ്ഞ മുഖം കണ്ട് ചിരി പൊട്ടിവേറെ ഒന്നും അല്ല. അമ്പലത്തിൽ പോയവരെ കാത്ത് പ്രിയയും വീട്ടുകാരും ഇരിപ്പുണ്ടായിരുന്നു.അവളുടെ മുഖം വാടി എങ്കിലും പുറമെക്ക് കാണിച്ചില്ല.അവളുടെ കൈ പിടിച്ചു നിർത്തിയപ്പോൾ ചോദ്യഭാവത്തിൽ കണ്ണനെ നോക്കിവെറുതെ ഈ മുഖം വാട്ടണ്ട കേട്ടല്ലോ. നീ വന്നത് ഞങളുടെ വീട്ടിലേക്ക് ആണ് അല്ലാതെ അവരുടെ വീട്ടിലേക്ക് അല്ല മനസിലായല്ലോ

അവൾ വെറുതെ തല കുലുക്കി.അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ് ആ ഇവൾ ഉണ്ടായിരുന്നോ എന്നാ വന്നേഅവൾ വന്നിട്ട് ഒരാഴ്ച ആയി അമ്മായി ഓപ്രിയയുടെ അമ്മ സുഭദ്ര അവർക്ക് ഇഷ്ടമല്ല അവളെ.ഇവൾക്കല്ലേ പണ്ട് എങ്ങാണ്ട് മെന്റൽ ആയത്അവളൊന്നു പതറി.അങ്ങനെ ഒരു തുറന്ന് പറച്ചിൽ പ്രതീക്ഷിചില്ല. ശ്രീവളുടെ കൈകളിൽ അമർത്തി പിടിച്ചു.
പ്രിയയുടെ മുഖത്ത് വിരിഞ്ഞ ചിരി. പുച്ഛം നിറഞ്ഞ ചിരിഇനി ഒരിക്കൽ കൂടെ ഇവൾക്ക് ഭ്രാന്ത്‌ വരില്ല എന്ന് അമ്മയ്ക്ക് ഉറപ്പുണ്ടോ

അതങ്ങനെ വീണ്ടും വീണ്ടും വീണ്ടും. ചെവിയിൽ വന്നലച്ചുആർക്കും മുഖം കൊടുത്തില്ല. വെല്ലിമ്മ എന്തൊക്കെയോ പറയുന്നതും തർക്കിക്കുന്നതും കേൾക്കാമായിരുന്നു.കണ്ണന്റെ നെഞ്ചോന്ന് പിടഞ്ഞു. ഹൃദയം തകർന്ന് പോയത് തന്റെ എല്ലാം ആണ്. എങ്ങനെ സമാധാനിപ്പിക്കും താൻ.ഒരിക്കൽ പനി വന്നു എൻ കരുതി അത് മാറില്ലേ അപ്പച്ചി അത്പോലെ തന്നെ ഇതും അതിന് ഇപ്പോ പറയാൻ മാത്രം എന്തിരിക്കുന്നു.അത് തന്നെ ആടാ മോനെ. പനി വീണ്ടും. വരും… ഇവൾക്ക് ഇനിയും ഭ്രാന്ത് വരില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ

ഉണ്ട്… ഞാൻ ഉള്ളടത്തോളം അവൾക്ക് അത് വരില്ല. എന്ന് പറയണമായിരുന്നു പക്ഷെ പറഞ്ഞില്ല
അല്ലെങ്കിലിം അടുത്ത മാസം കെട്ട് നടകോ ഇല്ലേ എന്ന് കണ്ടറിയാം. ഭ്രാന്ത്‌ ഉള്ളവരെ ആരേലും മനസറിഞ്ഞു സ്വീകരിക്കോഅവൻ പറയാൻ വന്നത് വിഴുങ്ങി. പാടില്ല തൻറെ അച്ഛന്റെ സ്വപ്നം ആണ് ശ്രീയുടെ കല്യാണം. അത് കഴിയട്ടെ ഇവർക്ക് പാകത്തിന് ഇല്ല ഒരു മറുപടി ഞാൻ കൊടുക്കുന്നുണ്ട്.അവൻ ഒന്നും മിണ്ടാതെ സ്വന്തം മുറിയിലേക്ക് ചെന്നു.

💔💔💔

ഫോൺ റിങ് ചെയ്തപ്പോൾ ശ്രീ സമയം നോക്കി.
11 കഴിഞ്ഞുഎന്തെ ഏട്ടാശ്രീ അവൾ എന്തേലും കഴിച്ചോ ഇല്ല ഏട്ട നീയോ ഇല്ല ഉം അവനൊന്നും മൂളിയിട്ട് ഫോൺ വെച്ചു ജെനി നല്ല ഉറക്കത്തിൽ ആണ്. കരഞ്ഞ് കരഞ്ഞാണ് ഉറങ്ങിയത്. ഇനി തനിക്ക് ശരിക്കും ഭ്രാന്ത്‌ വരുമോ എന്ന് അവൾ ശരിക്കും ഭയപ്പെട്ടിരുന്നു.ശ്രീയോട് അത് പറയുകയും ചെയ്തുഇനി ഭ്രാന്ത്‌ വന്നാൽ ആരും അറിയാതെ എനിക്ക് കുറച്ചു വിഷം വാങ്ങി തന്നേക്കണെ എന്ന്.

💔💔💔

ചെറുക്കന്റെ വീട്ടിൽ നിന്ന് വിവാഹ സാരീ കൊണ്ട് വരുന്നു എന്നറിഞ്ഞപ്പോൾ തൊട്ട് ശ്രീ വല്ലാതെ ആയി
കുഞ്ഞാ ഒന്ന് ഉഷാർ ആവാടാ. നീ ഇല്ലാതെ എങ്ങനെ ഞാൻ ചേച്ചി പ്ലീസ്.. പ്ലീസ്അവളുടെ കണ്ണുകൾ നിറഞ്ഞുശ്രീ ഇത് വരെ റെഡി ആയില്ലേ മോളെകണ്ണൻ വാതിൽ തുറന്ന് വന്നു എന്തെ
ഇവൾ വരുന്നില്ല ഏട്ടാ. ഇവൾ ഇല്ലാതെ എങ്ങനെ ഞാൻ ഒറ്റക്ക്നീ ഡ്രസ്സ്‌ ചൈജ് ചെയ്യു. കുഞ്ഞാ വന്നേ എന്റെ കൂടെഅവളുടെ കൈ പിടിച്ചു തന്റെ മുറിയിലേക്ക് നടക്കുമ്പോൾ പ്രിയയുടെ നോട്ടം അവൻ കണ്ടില്ലെന്ന് നടിച്ചു.

മുറിയിൽ കയറി ലോക്ക് ചെയ്തു.അവളുടെ മുഖം കണ്ടപ്പോൾ ഒന്നും പറയാനോ ചോദിക്കാനോ തോന്നിയില്ലപോട്ടേ സാരമില്ല ടാ. നീ ഇങ്ങനെ മൂഡ് ഓഫ്‌ ആയി ഇരിക്കാതെഅവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നുകുഞ്ഞാ… നിനക്ക് അറിയാലോ അച്ഛൻ… അച്ഛൻ മരിച്ചത് എങ്ങനെ ആണെന്ന്. അവൾ പോയത് അറിഞ്ഞു വീണതാണ്. അച്ഛന്റെ സ്വപ്നം ആണ് ഈ കല്യാണം. നീ അല്ലെ മുന്നിൽ നിൽക്കേണ്ടത്. ങേഅവൾ മിണ്ടിയില്ല
നോക്ക് മോളെ ശ്രീക്ക് വേണ്ടി… അമ്മയ്ക്ക് വേണ്ടി…. പ്ലീസ് കുഞ്ഞാ നിന്റെ സന്തോഷം ആണ് അവർക്ക് വലുത് എങ്കിൽ ഈ സങ്കടം കണ്ടില്ലെന്ന് വെച്ച് ഒന്ന് ചിരിച്ചൂടെ

ചിരിക്കണം അല്ലെ എല്ലാവർക്കും വേണ്ടി.. അപ്പോ ഞാനോ കണ്ണേട്ടാ.. എന്റെ വിഷമം എന്താ മനസിലാക്കാത്തത് മനസിലാക്കാഞ്ഞിട്ടല്ല മോളെ
വേണ്ട എനിക്ക് മനസിലാകും. എനിക്ക് മനസിലാകും ഞാൻ ഭ്രാന്തിയല്ലേ എനിക്ക് വിഷമിക്കാൻ അവകാശം ഇല്ല… വേദനിക്കാൻ അവകാശം ഇല്ല…. എനിക്ക് മനസിലാകും കണ്ണേട്ടാ.അവൾ കണ്ണുകൾ തുടച്ചു
അങ്ങനെ ഒന്നും അല്ല മോളെ.വേണ്ട കണ്ണേട്ടൻ ഈ കാണിക്കുന്ന സ്നേഹം പോലും ഔദാര്യം ആണെന്ന് എനിക്ക് അറിയാം. ഞാൻ ഭ്രാന്തിയല്ലേ… എന്നോട് ഉള്ള അനുകമ്പ… മനസിലാകും എനിക്ക്

കണ്ണൻ മറുപടി പറയും മുന്നേ അവൾ വാതിൽ തുറന്ന് ഇറങ്ങി.അനുകമ്പയോ…. ഔദാര്യമോ….. എന്തൊക്കെ പറയുന്നു കുട്ടി. ആണോ…. അതിന്റെ പേര് പ്രണയം എന്നാണെന്നു നീയെങ്ങനെ മനസിലാക്കും മോളെ. നീയില്ലാതെ എനിക്ക് പറ്റാത്തത് കൊണ്ടാണെന്ന്…. നിനക്ക് വേദനിച്ചാൽ എനിക്കും വേദനിക്കും എന്ന്.

💔💔💔

ശ്രീ റെഡി ആയപോഴേക്കീം അവൾ നല്ല സുന്ദരി ആയി വന്നിട്ടുണ്ടായിരുന്നു. അവളുടെ മുഖത്തെ ചിരി കണ്ടപ്പോൾ ശ്രീക്കും സമാധാനം തോന്നി.പിന്നീട് പ്രിയയെയോ അവളുടെ അമ്മയെയോ അവൾമൈൻഡ് ചെയ്തില്ല. മാത്രം അല്ല.മേലിൽ കുട്ടിയെ വേദനിപ്പിക്കുന്ന ഒന്നും പറഞ്ഞു പോകരുത്. പറഞ്ഞാൽ ഇത് കല്യാണവീട് ആണെന്ന് ഞാൻ ഓർക്കില്ല വേണി പറഞ്ഞു നിർത്തിയത്തോടെ അവരും ഒന്ന് അടങ്ങി.മോഹൻ പറഞ്ഞതിൽ പ്രകാരം ജെനിയെ എല്ലാവർക്കും പരിചിതമായിരുന്നു. അവർ എല്ലാവരും അവളെ അന്വേഷിക്കുകയും ചെയ്തത്തോടെ പ്രിയക്ക് അവൾ ഏറ്റവും വെറുക്കപെട്ടവൾ ആയി മാറിയിരുന്നു.

അവർ പോയി കഴിഞ്ഞപ്പോൾ ജെനി പഴയത പോലെ വീണ്ടും താഴ്ന്നു പോയി.വീടും ചുറ്റുപാടും പലവർണ ലൈട്ടുകളാൽ അലങ്കരിച്ചതോ…. വിരുന്നാർ വന്നു ചേർന്നതോ….. ഫുഡ്‌ വന്നതോ…അവളറിഞ്ഞില്ല. പാടത്തിന് അരികെ ആത്മരച്ചുവട്ടിൽ ആയിരുന്നുഅരികത്താരോ വന്നിരുന്നപ്പോൾ അവൾ തല ചെരിച്ചു നോക്കി
വീട്ടിലേക്കു വരുന്നില്ലേആരേലും എന്നെ കാണാതെ വിഷമിക്കുന്നുണ്ടോ അവിടെഅവൻ പറയാൻ വന്നത് എന്തോ വിഴുങ്ങി

ദേഷ്യാ?ഉം എന്നോടോ അല്ല എന്നോട് തന്നെ.
എന്തിന്ഞാ ൻ ജനിക്കാനെ പാടില്ലായിരുന്നു. വെറുതെ ഇങ്ങനെ വേദനിച്ചു ജീവിക്കാൻ. അന്ന് അച്ഛനെ ഒപ്പം ഞാനും മരിച്ചു പോയാൽ മതിയായിരുന്നു.അവൻ അവളുടെ വലം കൈ എടുത്തു പിടിച്ചുഅങ്ങനെ ഒന്നും പറയല്ലേ ജെനി. വാ വീട്ടിൽ പോകാം.ഞാനില്ലവാ കുഞ്ഞാ ഞാൻ അല്ലെ വിളിക്കുന്നെഎനിക്ക് ഉറക്കം വരുന്നുഉറങ്ങിക്കോ
എവിടെ. അവിടെ തിക്കും തിരക്കും ബഹളവും ആണ്അതിപ്പോ കല്യാണവീട് ആയാൽ അങ്ങനെ ഒക്കെ അല്ലെ.ആയിരിക്കും

ഒരു മാസം കഴിഞ്ഞാ ഈ തിക്കും തിരക്കും നിന്റെ വീട്ടിലും കാണുംഅവളുടെ കണ്ണുകൾ നിറഞ്ഞു
എന്തെഎനിക്ക് കല്യാണം കഴിക്കണ്ടാ കണ്ണേട്ടാ
വേണ്ടെങ്കിൽ വേണ്ട…. ഞാൻ പറയാം ജീവയോട്.
വേണ്ട ഏട്ടൻ എന്നെ വെറുക്കും അല്ലേലും ദേഷ്യാ ഇപ്പൊനീ വന്നേ ആദ്യം. നിനക്ക് ഉറങ്ങണം അത്ര അല്ലെ ഉള്ളൂ വാ. അവൾ പതിയെ എണീറ്റ് അവനൊപ്പം നടന്നു.വിശക്കുന്നില്ലേ നിനക്ക്ഉ
വാ ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാംഞാനില്ല തനിചിരിക്കാൻ
തനിച്ചല്ലല്ലോ ഞാൻ ഉണ്ട് വാവിശക്കുന്നു എന്നത് കൊണ്ട് അവൾ അതികം വാശി പിടിച്ചില്ല.
അവൾക്കൊപ്പം അവനും ഇരുന്നു. വിളമ്പാൻ വന്നപ്പോൾ ആണ് നീ ഇപ്പോൾ ആണോ ഇരിക്കുന്നെ.. ഈ കുട്ടി എവിടായിരുന്നു

അവളെ പാടത്തിന്റെ ഭംഗി നോക്കാൻ പോയതല്ലേ
ആണോ… എന്നാൽ കഴിക്ക് കുട്ടി അവളുടെ ഇലയിൽ വെച്ച പപ്പടം അപ്പോൾ തന്നെ എടുത്തു കണ്ണന്റെ ഇലയിലേക്ക് മാറ്റി വെച്ചു. പപ്പടം പണ്ടേ ഇഷ്ടമല്ല അവൾക്ക്ജനലിന് അപ്പുറം പ്രിയ അസൂയയോടെ അവരെ നോക്കി നിന്നത് കണ്ണാൻ കണ്ടിരുന്നു.എവിടെ കിടക്കും ഇവൾ. ശ്രീ ചേച്ചിക്ക് ഒപ്പം ഞാൻ കിടത്തില്ല നീ നോക്കിക്കോപക്ഷെ അവളുടെ തോന്നലുകൾ തീർത്തും തകർത്തെറിഞ്ഞ് ജെനി കണ്ണന്റെ മുറിയിൽ കടന്നുആ വന്നോ കിടന്നോ കുഞ്ഞാ.. ഞാൻ ഇവിടെ ഉണ്ടാകും. അറ്റത്തു നീങ്ങി കിടക്കണേ

കണ്ണേട്ടൻ എപ്പോഴാ വരാ തിരക്ക് ഒന്ന് ഒതുക്കിയിട്ട് വരാം കിടന്നോ.അവൾ കിടന്നപ്പോൾ തന്റെ പുതപ്പ് എടുത്ത് പുതപ്പിക്കാനും അവൻ മറന്നില്ല.അവൻ പോകാൻ തുനിഞ്ഞപ്പോൾ അവന്റെ കൈയിൽ ബലമായി പിടിച്ചു നിർത്തി എന്തെ എനിക്ക് ഒറ്റക്ക് പേടിയാണ് കണ്ണേട്ടാ. കണ്ണേട്ടൻ വരില്ലേ വരാം ടാ. ഒറ്റക്കാക്കില്ല പോരേ.ഉം അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി അവൻ ഇറങ്ങി.പിന്നേ കണ്ണൻ വരുമ്പോഴേക്കും അവൾ ഉറങ്ങി കഴിഞ്ഞിരുന്നു. സമയം ഒരു മണി കഴിഞ്ഞു.അവൻ അവൾക്ക് അരികെ കേറി കിടന്നു.പാതി കണ്ണുകൾ തുറന്ന് അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു. ആ ചൂടിൽ കണ്ണുകൾ തന്നെ അടഞ്ഞു പോയിരുന്നു.

💔💔💔

പിറ്റേന്ന് അവൾ കണ്ണന്റെ മുറിയിൽ ആണ് ഉറങ്ങിയത് എന്നറിഞ്ഞു പ്രിയ ഒരു വെടികെട്ടു തന്നെ നടത്തി കൂടെ സുഭദ്രയുംവേറെ ഒരു പെണ്ണിനെ മുറിയിൽ കേറ്റി കിടത്താൻ നാണം ഉണ്ടോ നിനക്ക്അപ്പച്ചി അധികമാകുന്നുഞാൻ പറയുന്നതാ അധികം ഇങ്ങനെ ഉള്ള നിന്റെ കൂടെ എങ്ങനെ ഞാൻ എൻറെ മോളെ കെട്ടിച് അയക്കും
അത് കേട്ടപ്പോ അവൻ സകല ദേഷ്യവും പുറത്ത് വന്നു. എന്തോ പറയാൻ ആയി വന്നതായിരുന്നു

ദേ ഭദ്രേ ഇത്ര നേരം ഞാൻ ക്ഷെമിച്ചു നിന്നത് നിങ്ങൾ ഇപ്പോ നിർത്തും നിർത്തും എന്ന് കരുതിയാണ്. ഇനി ഞാൻ പറഞ്ഞില്ല എന്ന് വേണ്ട. ആദ്യമായും അവസാന ആയി പറയാന്അമ്മ എന്താ പറയാൻ വരുന്നേ എന്ന് നോക്കി അവൻ നിന്നു.എന്റെ കണ്ണനെ കൊണ്ട് പ്രിയയെ കെട്ടിക്കം എന്ന് ഞാൻ വാക്ക് തന്നിട്ടില്ല. ചത്തു മുകളിൽ നിൽക്കുന്ന അങ്ങേര് വാക്ക് തന്ന കാര്യം ഞാൻ അറിഞ്ഞിട്ടും ഇല്ല. അത് കൊണ്ട് പറയാണ് അവന് ഒരു കുട്ടിയെ ഇഷ്ടം ആണ്. അവളെയെ കെട്ടൂ . ഇനി അറിഞ്ഞില്ല എന്ന് പറയരുത് കേട്ടാല്ലോ. മേലിൽ ഇത്തരം വാചകമേള ഇവിടെ വേണ്ട.

പിന്നെ ജെനി… മറ്റാരേക്കാളും എനിക്ക് അറിയാം എന്റെ കുട്ടികളെ. കൂടുതൽ ഒന്നും ഞാൻ ഇപ്പോ പറയുന്നില്ല. നാളെ ശ്രീയുടെ കല്യാണം ആണ് പറ്റുമെങ്കിൽ നന്നായി നടത്താൻ എനിക്ക് ഒപ്പം നിൽക്കാം അല്ലാതെ ആരും ഇവിടെ വേണം എന്ന് എനിക്ക് നിർബന്ധം ഇല്ലവേണി പറഞ്ഞ അവസാനിപ്പിച്ചപ്പോഴും അവരുടെ വലം കൈയിൽ ജെനിയുടെ ഇടം കൈ ഉണ്ടായിരുന്നു
നീ വാ മോളെ. ഇനി നിന്നെ ആരാ എന്താ പറയുന്നേ എന്ന് ഞാൻ ഒന്ന് കേൾക്കട്ടെ.അവർ അവളെ കൂട്ടി മുറിയിൽ എത്തി. ഇത്രയെങ്കിലിം പറഞ്ഞില്ല എങ്കിൽ ഞാൻ എന്റെ മോളോട് കാണിക്കുന്ന നീതികേട് ആയിരികും അത്. എന്റെ മോള് മറന്നു കള. അവർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കാം

അവൾ വേണ്ടന്ന് തലയാട്ടി.അവരെ മുറുകെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു.കരഞ്ഞോ ഇതോടെ തീരണം. ഇനി എന്റെ കുഞ്ഞൻ കരയാൻ പാടില്ല കേട്ടോ.ഒന്നൂടെ മുറുകെ പിടിച്ചതല്ലാതെ അവളിൽ മാറ്റം ഒന്നും ഉണ്ടായില്ല. മഹാദേവ ഇവളെ എനിക്ക് തന്നേക്കണേ. ഒരു ഭ്രാന്തിനും വിട്ട് കൊടുക്കില്ല ഞാൻ എന്റെ കൊച്ചിനെ എന്ന് മനസ്സിൽ നൂറ് ആവർത്തി പറഞ്ഞു. അവൾക്കത് മനസിലാവില്ല എന്നറിഞ്ഞിട്ടും.

Leave a Reply