The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : അശ്വതി അച്ചു
അമ്പലപ്പറമ്പിൽ വെച്ചാണ് അഭിയെ കണ്ടത് ഒപ്പം ജീവ ഉണ്ടായിരുന്നത് കൊണ്ട് ആദിക്ക് അവന്റെ അടുത്തേക്ക് പോകാൻ അല്പം മടി ഉണ്ടായിരുന്നു
അഭിഅവൻ ജീവയെ ഒന്ന് നോക്കിയിട്ട് ആദിക്ക് അരികിലേക്ക് നടന്നുജെനി ഇല്ലേ ഇവിടെ
ഇല്ല അവൾ ബാംഗ്ലൂർ പോയിബാംഗ്ലൂരോ… എന്ന് പോയിരണ്ട് ദിവസം ആയിഎന്നാ വരാഒരാഴ്ച കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിട്ടുണ്ട്ഓ… ഓക്കേ
അവൻ വണ്ടി കൊണ്ട് പോയപ്പോൾ ജീവനെ നോക്കി
നീ എന്തിനാ ടാ കണ്ട ആൾക്കാരോട് അവളുടെ കാര്യം പറയാൻ നിൽക്കുന്നെ
ആദി അത് കേട്ട് വണ്ടി നിർത്തി അവന്റെ അടുത്തേക്ക് ചെന്നുനോക്ക് എന്നോട് എന്തേലും പറയാൻ ഉണ്ടേൽ എന്നോട് പറയാംനിന്നോട് പറയാൻ എന്താ എനിക്ക് പേടിയാണെന്ന് കരുതിയോ നീ
എന്നാ പറ നീ എന്താ അറിയണ്ടേനോക്ക് നീ എന്റെ കുഞ്ഞനെ അന്വേഷിക്കണ്ട അതിന്റെ ആവശ്യം നിനക്ക് ഇല്ലഇല്ലെന്ന് നീ പറഞ്ഞാൽ മതിയോ
മതി… വേറെ ആര് പറയണം നിന്നോട്ജെനി അവൾ പറയട്ടെ അപ്പോ ഞാൻ അവൾക്കു പിന്നാലെ ഉള്ള ഈ നടത്തം നിർത്താംപറയും ടാ അവളിങ്ങിട്ട് വരട്ടെ അവൾ തന്നെ പറയും അത് വരെ ഉള്ളൂ നിന്റെ ഈ…അധികം തട്ടി കേറല്ലേ ജീവ… കല്യാണം ഉറപ്പിചതല്ലേ മുടക്ക് വരണ്ട
മുടങ്ങില്ല അതിന് അവളെ കെട്ടുന്നത് നീയല്ലേ ഇവനാ
ആദി അവനെ ഒന്ന് നോക്കി . പിന്നെ ചിരിച്ചിട്ട് വണ്ടി എടുത്തു.വീട്ടിൽ എത്തിയപ്പോൾ പക്ഷെ അവന്റെ ചിരി മാഞ്ഞുമുറിയിൽ കയറി വാതിൽ പതിയെ ചേർത്ത് അടച്ചു. അവൾ പോയിരിക്കുന്നു എന്നോട് ഒരു വാക്ക് പോലും പറയാതെ. അവൻ ഫോൺ എടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു.ജെനി എന്തോ പറഞ്ഞു ഇരിക്കുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്. അവൾ അത് സൈലന്റ് ആക്കി. ഒന്നൂടെ ബെല്ലടിച്ചപ്പോൾ ഇപ്പോ വരാം എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങിഹലോനീ എന്താ പറയാതെ പോയത്
ആരോട് പറയണംഎന്നോട്അതിന് നിങ്ങൾ ആരാ
ജെനി കൂടുന്നുണ്ട് നിനക്ക്പറയേണ്ടവരോട് പറഞ്ഞിട്ട് തന്നെ ആണ് ഞാൻ വന്നത്. നിങ്ങളോട് പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നിയില്ല.തോന്നില്ല. നിന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി അതാ വിളിച്ചേ
കേട്ടല്ലോ സമാധാനം ആയാലോ ഇനി വെച്ചോട്ടെ
ജെനിഅവന്റെ സ്വരം പെട്ടന് തന്നെ ആർദ്രമായിരുന്നു
വേണ്ട ആദിയേട്ടാ നിങ്ങളാൽ തകർന്നു പോയൊരു ഹൃദയം ഉണ്ട് എനിക്ക്. വളരെ കഷ്ടപെട്ടാ ഞാൻ അത് പഴേ പോലെ വെച്ചത്. ഇപ്പോ രൂപം മാത്രമേ ഉള്ളു ബലം അത്ര പോരാ. അതങ്ങനെ തന്നെ ഇരിക്കട്ടെ.സോറി ജെനിവെച്ചോട്ടെഉം
പിന്നെ എന്തെങ്കിലും പറയും മുന്നേ അവൾ കാൾ കട്ട് ചെയ്തു.അയാൾക് ഒപ്പം ഒരു ജീവിത ആഗ്രഹിക്കുന്നില്ല താൻ അതെങ്ങനെ പറഞ്ഞു മനസിലാക്കും അറിയില്ല. അറിഞ്ഞു വെച്ച് ഏട്ടനെ ചതിക്കുകയാണ് അറിയാം. പക്ഷെ തുടങ്ങി വെച്ച ഈ യാത്രയിൽ തനിക്ക് മടക്കം എന്നൊന്നില്ല.
അവളിങ്ങോട്ട് വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ ജെനി… നിന്നെ എനിക്ക് വേണം ജെനി. നീ പറഞ്ഞ പോലെ എന്റെ കാൽകീഴിൽ കിടക്കാൻ അല്ല എന്റെ തോളോട് തോൾ ചേർന്ന് തന്നെ നില്കാൻ. വിട്ട് കൊടുക്കില്ല ടി. വൈകിയാണെങ്കിലും വന്ന തിരിച്ചറിവിന് എന്റെ ജീവന്റെ വിലയുണ്ട് ഇപ്പോൾ.
💔💔💔
ജെനി ഹോസ്പിറ്റലിൽ പോയി ഫോം ഫിൽ ചെയ്തല്ലേആ വർഷേച്ചിവേണ്ടിയിരുന്നില്ല ടാ
അതെന്താഏയ് ഒന്നൂല്ലഇവിടെ നിന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ് നല്ല വാല്യൂ ഉണ്ടെന്ന് അറിയാലോ ചേച്ചിക്ക് അത് കിട്ടാൻ വേണ്ടിയാ ഞാൻ ഇവിടെ പഠിച്ചതും ഇവിടെ ജോലിക്ക് കേറുന്നതും. പറഞ്ഞു വരുമ്പോ പഠിച്ചതും ജോലി ചെയ്യുന്നതും കൂട്ടി 6 വർഷത്തെ എക്സ്പീരിയൻസ് സെർട്ടിഫിക്കറ്റ് കിട്ടില്ലേ
അത് കിട്ടുംഅത് മതിവന്നിട്ട് നാല് ദിവസം കഴിഞ്ഞു എന്താ പരിപാടി പുറത്ത് പോകുന്നോപോകണം പക്ഷെ വിദ്യ ഉണ്ടാകില്ല പിന്നെ നന്ദു…ഞാൻ ഉണ്ടെടാവിനി വന്നു പറഞ്ഞോആണോ ഉണ്ടാകോആ പിന്നെ നമ്മുടെ നിമിഷയെയും ജയയും . കൂട്ടാം പോരേമതി എന്ന് പോകാംനാളെ പോകാംസൺഡേ ഹോളിഡേ. നമുക്ക് മാത്രേ ഉള്ളൂ
ഓക്കേ
💔💔💔
പിറ്റേന്ന്മുന്നിൽ ഉള്ളവർക്ക് ചായ കൊടുത്തിട്ട് ശ്രീ തലയും കുനിച്ചു നിന്നു.ശ്രീ ഇങ്ങോട്ട് വാ മോളെ
അവരുടെ അമ്മയാണ്എല്ലാ കാര്യങ്ങളും മഹി പറഞ്ഞു. മഹിയുടെ കല്യാണം മുന്നേ കഴിഞ്ഞതാണ് അവൾ വേറെ ഒരാൾക്ക് ഒപ്പം. ഇറങ്ങി പോയി അല്ലേലും അവൾ പോകും എന്ന് എനിക്ക് അറിയാമായിരുന്നു അങ്ങനെ ആണ് നടപ്പ് ആയിരുന്നെഅമ്മേഅവൻ പതിയെ വിളിച്ചു
ശ്രീയേ. ഞങ്ങൾക്ക് ഇഷ്ടം ആയി ഇനി മുന്നോട്ട് ആലോചികാലോ അത്.. അത് പിന്നെ മഹിയുടെ അച്ഛൻഅച്ഛൻ എന്ന് വിളിക്കടോ എന്ത്‍ മഹി
അവൻ ഒന്ന് ചമ്മി നിന്നുതറവാട്ടിൽ ഒരു കല്യാണം ഉണ്ട് രണ്ട് മാസം കഴിഞ്ഞാ അത് കഴിഞ്ഞിട്ട് പോരേ നിർബന്ധം ആണേൽ എൻഗേജ്‌ൻെറ നടത്തിവെയ്ക്കാം എന്താഅത് വേണം മോനെ അതാ നല്ല. എന്താ കുട്ടിയുടെ അമ്മയുടെ അഭിപ്രായംഞാൻ.. അവർ ശ്രീയെ ഒന്ന് നോക്കിശ്രീ നിനക്ക് മഹിയോട് ചോദിക്കാനോ പറയാനോ ഉണ്ടേൽ ചെല്ല് മോളെ ഇതൊക്കെ ഞങ്ങൾ സംസാരിച്ചോളാം
അവൻ കണ്ണനെ അനുവാദത്തിനായി നോക്കി
അവൻ ചെല്ലാൻ കണ്ണ് കാണിച്ചുമഹി എഴുന്നേൽക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി
നോക്ക് എനിക്ക് അവളെ മാത്രം മതി. സ്വർണമോ പണമോ ഒന്നും വേണ്ട.. ഒന്നും പറഞ്ഞിട്ട് അവൻ അരമതിലിന് നേരെ നടന്നു
ശ്രീക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നുജെനിയാ തന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞത്. എന്റെ കാര്യങ്ങൾ ഒക്കെ അവളോടും പറഞ്ഞിട്ടുണ്ടായിരുന്നുഉംശ്രീക്കു എന്നോട് എന്തേലും പറയാൻ ഉണ്ടോഅവൾ മിണ്ടിയില്ലനിനക്കു ഒരുപാ സ്റ്റ് ഉണ്ട് എനിക്കും അതൊന്നും നമ്മുടെ ജീവിതത്തിൽ ഒരു നിഴലായ് പോലും കടന്നു വരില്ല എന്ന് ഞാൻ ഉറപ്പ് തരാം. ഒരു മനുഷ്യൻ എന്ന നിലയിൽ തന്നെ അറിഞ്ഞു കൊണ്ട് വേദനിപ്പിക്കാതെ ഇരിക്കാനും ശ്രെമിക്കം പോരേഅവൾ പതിയെ ചിരിച്ചു
സമ്മതം ആണെന്ന് പറയട്ടെ ഞാൻഞാൻ.. എനിക്ക്… സമയം വേണംഎന്തിന് കല്യാണത്തിനോ അതോ ഇനിയും ഒരു വിവാഹ ജീവിതത്തിനോ
രണ്ടിനും അത് വേണ്ട ടൊ. എന്റെ കൈകൊണ്ട് ഒരു താലി അണിയാനുള്ള സമയം നീട്ടരുത് പ്ലീസ് അതവിടെ കിടന്നോട്ടെ. ഒന്നിച്ചു ജീവിക്കാൻ നമുക്ക് സമയം എടുക്കാം പോരേ. തനിക്കു കൂടെ സമ്മതം തോന്നുമ്പോഴേ ഒന്നിച്ചൊരു ജീവിത സ്റ്റാർട്ട് ചെയ്യു.
ഉംസമ്മതംസമ്മതംതിരികെ ചെല്ലുമ്പോൾ അവരുടെ ചുണ്ടിൽ വിരിഞ്ഞ ചിരി കണ്ടപ്പോൾ കണ്ണന് സമാധാനം തോന്നിജെനി പറഞ്ഞത് ശരിയാണ് എന്ന് തോന്നി.അവളെ കുറിച്ച് ഓർത്തപ്പോൾ എന്തോ അവളെ കാണാൻ തോന്നി… ശബ്ദം കേൾക്കാനും
ഇപ്പോ വരാംഅവൻ ഫോൺ എടുത്തു പുറത്തേക്ക് നീങ്ങിജെനിയുടെ നമ്പർ ഡയൽ ചെയ്തുഅവൾ സിനിമാ തീയറ്ററിൽ ആയിരുന്നു ആകെ ബഹളം
ഹലോ കണ്ണേട്ടാ സിനിമാ തിയേറ്ററിലാണ് ഇറങ്ങിയിട്ട് വിളിക്കാംഅവന് നിരാശ തോന്നി. കാര്യം പറഞ്ഞില്ല പക്ഷെ തന്നെ കണ്ടില്ല എങ്കിലും അവൾക്ക് ഒരു കുഴപ്പവുമില്ല. അതിന് ഞാൻ അവളുടെ കാമുകൻ അല്ലല്ലോ. അവൾക്ക് തന്നോട് ആ ഒരിഷ്ടം ഇല്ല താനുംതനിക്കാണ് എല്ലാം ഉള്ളത്. ഈ നിരാശയും. വിഷമവുംഅവൻ വീട്ടിലേക്ക് തിരികെ നടന്നു.ആരാ ജെനി ആണോആ കിട്ടിയില്ല എവിടെയോ കറങ്ങാൻ പോയിരിക്കയാണ്അപ്പോ മഹി ഞങ്ങൾ ഇത് ഉറപിച്ചു അടുത്ത മാസം ആദ്യം എൻഗേജ്‌മെന്റ് നടത്താംഉം
ബാക്കി ആ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ട്അങ്ങനെ മതി അച്ഛാഎന്നാ ഞങ്ങൾ ഇറങ്ങട്ടെ കണ്ണാശരി
അമ്മേശരി മോനെഅവര് പോയി കഴിഞ്ഞ് കണ്ണൻ ശ്രീയെ തിരഞ്ഞുഎന്തായി നീ ഒക്കെ ആണോഉംഅവർ കുഴപ്പം ഒന്നും. ഇല്ല എന്ന് തോന്നുന്നുണ്ട്ഉംനീ ഹാപ്പി അല്ലആണ് ഏട്ടാ അവൻ ഒന്ന് നിശ്വസിച്ചു.
💔💔💔
ജെനി റൂമിൽ എത്തിയതേ ക്ഷീണം കൊണ്ട് ഇറങ്ങി പോയിപിറ്റേന്ന് ആണ് എഴുന്നേൽക്കുന്നത്ടാ നീ ഇന്ന് പോകില്ലഇന്നല്ല. നാളെനിന്റെ കല്യാണം അല്ലെഅതെ ഞങ്ങളെ ഒന്നുംവിളിക്കുന്നില്ലേഏയ്‌ഇല്ലഅതെന്താഅത് നടക്കുമോ എന്ന് തന്നെ ഉറപ്പ് ഇല്ലനിന്റെ ഫസ്റ്റ് ക്രഷ് അല്ലെ അങ്ങനെ ആണല്ലോ വിദ്യ പറഞ്ഞത് അല്ലപിന്നെഏടത്തിയുടെ ഏട്ടൻ ആണ്സത്യം. പറ ജെനി എന്താ ഉദ്ദേശംഉദ്ദേശം….അവൾ ഫോൺ നോക്കിയപ്പോൾ ആണ് കണ്ണൻ വിളിച്ച കാര്യം ഓർമ്മ വന്നത്അയ്യോ ഒരു മിനിറ്റ്നമ്പർ ഡയൽ. ചെയ്തുആദ്യത്തെ റിങ്ങിൽ എടുത്തില്ല. സെക്കന്റ് റിങ്ങിൽ ആണ് എടുത്തേഹലോ കണ്ണേട്ടാആ ജനനിഅവൾ പെട്ടന്ന് നിശബ്ദയായിവിളിച്ചിരുന്നല്ലേ
അവൾ പതിയെ ചോദിച്ചു
അതേ. ശ്രീയെ പെണ്ണ് കാണാൻ അവർ വന്നിരുന്നു ഇന്നലെ. കണ്ടു ഇഷ്ടായി. ഒരുപാട് സംസാരിച്ചു. അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു. പിന്നെ… അവർക്ക് കല്യാണം വേഗം നടത്തണം എന്നാ. നിന്റെ കഴിഞ്ഞിട്ട് ആകാം എന്ന് സാവകാശം ചോദിച്ചിട്ടുണ്ട്. പിന്നെ അവർ നേരത്തെ വേണം എന്ന് പറഞ്ഞാൽ നേരത്തെ ആക്കും അത്ര തന്നെനിശബ്ദ
കേൾക്കുന്നുണ്ടോ നീഉംഎന്നാ ശരിഅവൻ ഫോൺ വെച്ചു. എന്തോ കണ്ണേട്ടൻ പേര് വിളിക്കുമ്പോ ഒരു വിഷമം. അവൾ ഒന്നൂടെ ഡയൽ ചെയ്തുഹലോ
എന്താഹലോ മിസ്റ്റർ ഗോപാലകൃഷ്ണൻ അവിടെ എന്റെ കണ്ണേട്ടൻ ഉണ്ടെങ്കിൽ ഒന്ന് കൊടുത്തേ ഒരു കാര്യം പറയാൻ ഉണ്ട്
അവന്റെ ചുണ്ടിൽ ഇപ്പോ ഒരു ചിരി വന്നു കാണും എന്നവൾ ഓർത്തുഒരു നിമിഷത്തെ നിശബ്ദക്ക് ശേഷം ആണ് അവൾ വീണ്ടും വിളിച്ചു നോക്കിയത്
കണ്ണേട്ടാഎന്താഎന്തൊരു ഗൗരവം ശബ്ദത്തിൽ
സോറിഉംഞാൻ… ഞാൻ ഇന്ന് വരുന്നുണ്ട് 11 വണ്ടിയിൽ എത്തുമ്പോൾ 5 മണി കഴിയും.ഉം
കണ്ണേട്ടൻ വരോ ഇല്ലകഷ്ടം ഉണ്ട് ഞാൻ സോറി പറഞ്ഞില്ലേ. സിനിമആയതു കൊണ്ടല്ലേ സംസാരിക്കാതെ ഇരുന്നേഎന്നിട്ട് നീ വന്നിട്ട് വിളിച്ചോ
അത്… അത് പിന്നെ ഉറങ്ങിപ്പോയിനന്നായിഅവളുടെ കണ്ണുകൾ നിറഞ്ഞുകണ്ണേട്ടാ
സ്വരം ഒന്നിടറിയോ എന്ന് അവൾക്ക് തന്നെ സംശയം തോന്നി. സംശയം അല്ല. കണ്ണുകൾ നിറഞ്ഞു ഒഴുകിയിരിക്കുന്നു എന്താഗൗരവം നിറഞ്ഞ സ്വരം മാറിയിട്ടില്ല.വരോഅവൻ പതിയെ ഗൗരവം കളഞ്ഞു. ആ കണ്ണുകൾ നിറഞ്ഞത് അറിഞ്ഞപോലെ ഉള്ളിലൊരു നീറ്റൽകണ്ണ് നിറഞ്ഞോ നിന്റെഉംഅപ്പോ എന്നെ പേടിയുണ്ട്.പതിയെ അവൻ ചിരിച്ച ശബ്ദം കേട്ടു കണ്ണേട്ടൻ വരോ വരാടി. നീ എത്തും മുന്നേ ഒന്ന് വിളിക്ക്.ഉംവെച്ചോട്ടെഉംവേഗം കുളിച്ചു റെഡി ആയിട്ട് ഇറങ്ങ്അവൾ ചിരിയോടെ കാൾ കട്ട് ചെയ്തു. നിറഞ്ഞ കണ്ണുകൾ തുടച്ചു.ചേച്ചി ഞാൻ ഇന്ന് പോകുന്നുണ്ട്. ഇപ്പോ വരാം പോകുമ്പോ എന്നെ സ്റ്റേഷനിൽ ഇറക്കിയെക്ക്ആഅവൾ കുളിക്കാൻ പോകുന്നത് നോക്കി അവർ ഇരുന്നു