17/04/2026

നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 25

അവൻ അവളുടെ കഴുത്തിലെ താലി ചൂണ്ടു വിരലൽ ഉയർത്തിഇത് കെട്ടിയത് ഞാൻ ആണെങ്കിൽ നിന്റെ മനസിലും ഞാൻ മതി…. ഞാൻ മാത്രം.അവൾ പകപോടെ അവനെ നോക്കി.

💔💔💔

സ്കാനിംഗ് റിസൾട്ട് ആയി ഡോക്ടർ ക്ക് മുന്നിൽ ഇരിക്കുകയാണ് നിമ്മി.രണ്ടാഴത്തെ വളച്ചയുണ്ട് കുഞ്ഞിന്. ഹാർട്ട്‌ ബീറ്റ്സ് സ്റ്റാർട്ട്‌ ചെയ്തു . എന്താണ് നിർമല ഇയാളുടെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലാലോ അവളൊന്നു നിശ്വസിച്ചു.ഇല്ല ഡോക്ടർ അവർ മേശ വലിപ്പിൽ നിന്ന് ഒരു ഗുളിക എടുത്തു. ഇത് ഇന്ന് തന്നെ കഴിക്കണം. ഛർദിച്ചു കളയരുത്ശരി ഡോക്ടഫ്ലാറ്റിൽ എത്തിയിട്ടും അവൾ ആ ഗുളിക നോക്കി ഇരുന്നു. ഇത് കഴിച്ചാൽ ആദിയുടെ കുഞ്ഞ്…. കളയാൻ തോന്നുന്നില്ല.

ഒന്നൂടെ ആദിയെ വിളിച്ചു നോക്കി. കിട്ടിയില്ല. അവൾ വയറ്റിൽ കൈ ചേർത്ത് കരഞ്ഞു. ഉറക്കെ ഉറക്കെ കരഞ്ഞു.അത്രക്ക് മനസാക്ഷി ഇല്ലാത്തവൾ ആണോ താൻ.അടുത്ത നിമിഷം ആ ഗുളിക വലിച്ചെറിഞ്ഞു. വയ്യ.. തനിക്ക് ആവില്ല.

💔💔💔

സുജ ഉറങ്ങിയിരുന്നില്ല. അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വേണി വന്നപ്പോൾ ആണ് കണ്ണന് അവളെ ഇഷ്ടം ആയിരുന്നു എന്ന് പറഞ്ഞത്. അലെങ്കിലും ഒത്തിരി ആഗ്രഹിച്ച കാര്യം ആയിരുന്നു. അവൾക്ക് ആദിയെ ഇഷ്ടം ആയത് ഒന്ന് കൊണ്ട് മാത്രം ആണ് താൻ ആ ആഗ്രഹം മൂടി വെച്ചത്. കല്യാണപന്തലിൽ വെച്ച് താൻ പറഞ്ഞാൽ ജെനി എതിർക്കില്ല എന്ന് തോന്നിയിരുന്നു. അതാ അങ്ങനെ ധൈര്യമായി അവനെ ഏല്പിക്കാൻ വേറെ ഒരാൾ ഇല്ലായിരുന്നു എന്ന് വേണം പറയാൻ അമ്മ മരുന്ന് കഴിച്ചോ

കഴിച്ചു ദേവു. മോള് കിടക്കാറായോ ഇല്ലമ്മേ കുറച്ചൂടെ പണി ഉണ്ട്അവർ തിരിഞ്ഞു അവളെ നോക്കി എന്തെ അവൻ മിണ്ടിയില്ലേ നിന്നോട് ഇത് വരെ അവൾ ഇല്ലെന്ന് തല വെട്ടിച്ചു അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു ഞാൻ പറയാം എനിക്ക് ഒന്ന് കാണണം ഇന് പറ അവനോട്. അവൻ ഉറങ്ങിയോ ഇല്ല എന്നാ മോള് പൊയ്ക്കോ അവൾ കണ്ണുകൾ തുടച്ചു പോയി.അമ്മ വിളിച്ചോആ നീയെന്തിനാ ജീവ ആ കുട്ടിയോട് പിണങ്ങി നടക്കുന്നത്ഒന്നൂല്ല അല്ലെങ്കിലും നിനക്ക് ആരോടെങ്കിലും പിണങ്ങാതെ ജീവിക്കാൻ ആകില്ലലോ ആദ്യം ആദി പിന്നെ ജെനി ഇപ്പോ ദേവു നാളെ ആരാ ഞാനോഅമ്മേ അവൻ അസ്വസ്ഥതയോടെ വിളിച്ചു.അവൾ ഒരു തെറ്റും ചെയ്തില്ല. അവൾക്ക് ഇല്ലേ ഈ പറഞ്ഞ വിഷമം നിനക്ക് മാത്രേ ഉള്ളൂ

അവൻ മറുപടി പറഞ്ഞില്ല അവളെ കാണൂ നിനക്ക് അതോർമ്മ വേണം . പൊയ്‌ക്കോ ഞാൻ കിടക്കാൻ പോവാ ശരിയാണ് അറിയാം. ദേവു ഒന്നും അറിഞ്ഞിട്ടില്ല. അവൻ അടുക്കളയിലേക്ക് നടന്നു എത്ര ഒതുക്കിയിട്ടും തീരുന്നില്ല. ഇടക്ക് കണ്ണ് തുടക്കുന്നുണ്ട്. കല്യാണം മുടങ്ങിയത് കൊണ്ട് ആരും ഇവിടെ നിന്നില്ല. അവൾ ഒറ്റക്കെ ഉള്ളൂ പാവം
ജീവ അവളുടെ വയറിലൂടെ പതിയെ കൈ ചുറ്റി
അവളൊന്നു തേങ്ങിപോട്ടേ സാരല്യ ഞാൻ അല്ലെ ടി.
എന്നിട്ടും കണ്ണുകൾ തുടച്ചു അങ്ങനെ നിന്നു. അവനെ ഒന്ന് നോക്കിയത് പോലു. ഇല്ലഅവളെ തിരിച്ചു നിർത്തി നെഞ്ചോട് ചേർത്തി മുറുകെ പുണർന്നു.അവന്റെ നെഞ്ചിൽ ചേർന്ന് അവൾ കരഞ്ഞു തീർത്തു.ഞാൻ… എനിക്ക് അറിയില്ലായിരുന്നു ജീവേട്ട സത്യമായിട്ടുംഎനിക്കറിയാം… എനിക്കറിയാടിസോറി എന്റെ ദേവു അല്ലെ ക്ഷേമിച്ചേക്ക്

💔💔💔

പാല് മേശ പുറത്ത് വെച്ച് അവൻ കൈവിരലുകൾ പൊട്ടിച്ചുകൊണ്ട് അവനെ നോക്കി.കണ്ണൻ ആണെങ്കിൽ അവളെ കണ്ട് ചിരി വന്നു
എന്തിനാ ജെനി വെറുതെ വേണ്ടാത്ത പണിക്ക് നില്കുന്നെ നീ രാത്രി പാല് കുടിക്കാറുണ്ടോ
അവൾ ഇല്ലെന്ന് തല വെട്ടിച്ചു
ഞാനും ഇല്ല അത് കൊണ്ട് തത്കാലം അതവിടെ തന്നെ വെച്ചോ.എന്നിട്ടും അവൾ അങ്ങനെ നിന്നു.
അവൻ അവളെ ഒന്ന് നോക്കി. എത്ര മോഹിച്ചതാണ് ആ അവളാണ് തന്റെ താലിയും താൻ ചാർത്തിയ സിന്ദൂരവുമായി മുന്നിൽ വന്നു നിൽക്കുന്നത്
കിടക്കുന്നില്ലേ നീ ഉം എന്നാ കിടക്കാൻ നോക്ക്

അവൾക്ക് ഒരു ചളുപ്പ് തോന്നി. മുൻപും ഇവിടെ കിടന്നു ഇറങ്ങിയിട്ടുണ്ട് അതും കണ്ണേട്ടന്റെ ഒപ്പം. പക്ഷെ അന്നൊന്നും ഇല്ലാത്ത ഒരു പേടി ഇപ്പോ ഉണ്ട്. അന്ന് തന്റെ കഴുത്തിൽ ഈ താലി ഇല്ലായിരുന്നു. ഇപ്പോൾ അയാൾക്ക് തന്നിൽ പൂർണ അവകാശം ഉണ്ട്. താൻ ഇല്ലെന്ന് പറഞ്ഞാലും. പക്ഷെ മറ്റൊരു കുട്ടിയെ ഇഷ്ടം ആണെന്നല്ലേ പറഞ്ഞത്. പിന്നെ തന്നെ നേഹിക്കാൻ ആവോ. ഇല്ലായിരിക്കും അതാ ഈ ദേഷ്യം.അവൾ ചിന്തയോടെ തല ഉയർത്തി. തൊട്ട് മുന്നിൽ കണ്ണനെ കണ്ട് ഒന്ന് പതറികഴിഞ്ഞോ നിന്റെ ആലോചനകണ്ണേട്ടൻ.. കാണേട്ടന് ഒരു കുട്ടിയെ ഇഷ്ടം ആയിരുന്നില്ലേആയിരുന്നു. അതിവൾ ആണെന്ന് താൻ പറഞ്ഞതല്ലേ. ഇനി വിശ്വസിചില്ലേ… ഇല്ലെന്ന് തോന്നുന്നു

അതെ ഇഷ്ടം ആയിരിന്നു.ആ കുട്ടിക്ക് സങ്കടം ആയി കാണും അല്ലെ ആയി കാണും ഞാൻ…. എനിക്ക്എന്തെ എനിക്ക് എത്രയും വേഗം ഡിവോഴ്സ് വാങ്ങി തരാം എന്ന് പറയാൻ വന്നതാണോ അവൾ അതെ എന്ന് തലയിളക്കി എന്നിട്ട് നീ എന്ത് ചെയ്യും അതൊന്ന് പറഞ്ഞെ അവൾ മിണ്ടിയില്ല എന്റെ പ്രണയം തത്കാലം ആ കുട്ടി അറിയില്ല അതുകൊണ്ട് അവൾ വിഷമിക്കുന്ന കാര്യം ഓർത്തു നീ ടെൻഷൻ ആവണ്ട അപ്പോ വൺ സൈടാ ഉം. തത്കാലം എന്റെ മോള് കേറി കിടക്കാൻ എന്നിട്ട് വേണം എനിക്ക് കിടക്കാൻ അല്ലെങ്കിൽ പതിവ് പോലെ നീ താഴേക്ക് വീഴും

അവൾ പരിഭവത്തോടെ അവനെ നോകി. എന്നിട്ട് കേറി കിടന്നു കണ്ണൻ അവൾക്ക് അരികിൽ കിടന്നു. എത്ര കാലം മോഹിച്ച പെണ്ണാണ് അടുത്ത് . അവളെ ഒന്ന് തൊടാൻ കൊതിയാകുന്നുണ്ട് പക്ഷെ വേണ്ട അല്പം സമയം അവൾ ആഗ്രഹിക്കുന്നുണ്ടാകും തന്നെ അംഗീകരിക്കാൻ അവൾക്ക് സമയം വേണ്ടേ. താൻ മാത്രമേ സ്നേഹിച്ചിട്ടുള്ളു. അവൾ തന്നെ സ്നേഹിച്ചിട്ടില്ല. അവൾ സ്നേഹിച്ചത് അത്രയും മറ്റൊരാളെ ആണെന്ന് ഓർക്കുമ്പോ നെഞ്ചിൽ ഒരു നീറ്റൽ.ജെനി തിരിഞ്ഞു നോക്കി. അവളെ നോക്കി കിടക്കുന്ന കണ്ണൻ കണ്ട് ഒന്ന് പതറി എന്തെ
ഒന്നൂല്ല ഉറങ്ങിക്കോ കുഞ്ഞാ

അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി അവൻ കണ്ണുകൾ അടച്ചു. പിറ്റേന്ന് ആദ്യം എഴുന്നേറ്റത് ജെനി ആണ്. ഉടുത്തിരുന്ന നേരിയതിന്റെ തലപ്പ് അഴഞ്ഞു വീണിരുന്നു.അവന്റെ കൈകൾക്കുള്ളിൽ അവന്റെ നെഞ്ചിൽ ചേർന്നാണ് കിടപ്പ് എന്നറിഞ്ഞതും ആകെ ഒരു പരവേശംഅവൾ എണീക്കാൻ ശ്രെമിച്ചപ്പോഴേക്കും ആ കൈകൾ നഗ്‌നമായ അവളുടെ അരക്കെട്ടിലൂടെ ചുറ്റി തന്നോട് ചേർത്തു കഴുത്തിലേക്ക് മുഖം അമർത്തി അവന്റെ ചുണ്ടുകളുടെ സ്പർശം അറിഞ്ഞതും അവൾ പിടഞ്ഞു പോയിരുന്നു .അവന്റെ താടിരോമങ്ങൾ ഒരേ സമയം പരിഭ്രമവും കഴുത്തിൽ ഇക്കിളിയും ഉണർത്തി

കണ്ണേ…. കണ്ണേട്ടാമറുപടി കൊടുക്കാതെ തന്നെ ഒന്നൂടെ വരിപ്പുണർന്നു.സത്യത്തിൽ ജെനി ഒന്ന് ഞെട്ടിയിരുന്നു.അവൾ പതർച്ചയോടെ അവനെ നോക്കിഉറക്കത്തിൽ ആണോ.കണ്ണേട്ടാഅവനൊന്നും മൂളി കണ്ണേട്ടാഒരല്പം ഉറക്കെ വിളിച്ചു അവൻ കണ്ണുകൾ വലിച്ചു തുറന്നു. അവളെ ചുറ്റിപിടിച്ചാണ് കിടപ്പ് എന്ന് മനസിലായപ്പോൾ പതിയെ വിട്ട് മുഖം ഉയർത്തി നോക്കി.അഴിഞ്ഞു പോയ തലപ്പ് അവൾ നേരെയിട്ടുഅവളുടെ ചോദ്യങ്ങൾ നേരിടാൻ ആവില്ല. അവൻ മറുവശം തിരിഞ്ഞു കമഴ്ന്നു കിടന്നു
മനഃപൂർവം ആണെന്ന് തോന്നി ജനിക്ക്സമയം മൂന്ന് ആകുന്നെ ഉള്ളൂ. അവൾ ബാത്‌റൂമിൽ പോയി വന്നു. കിടക്കാൻ തോന്നിയില്ല വാതിൽ തുറന്ന് ഉമ്മറത്തേക്ക് നടന്നു. നല്ല തണുത്ത കാറ്റ്.

തലപ്പ് എടുത്തു ഒന്ന് ചുറ്റി പുതിച്ചു.അവൾ പുറത്തേക്ക് പോയത് കണ്ട് കണ്ണൻ ചാടി എഴുനേറ്റു.
വാതിൽ തുറന്നു പുറത്തേക്ക് വന്നു ഉമ്മറത്തു ഇരിക്കുന്നവളെ കണ്ട് ശ്വാസം വിട്ടു.നീയെന്താ ഇവിടെ. മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്
കണ്ണേട്ടൻ പോയി കിടന്നോ നീയോ എനിക്ക് ഉറക്കം വരുന്നില്ല.അവൻ അവൾക്ക് അരികെ വന്നിരുന്നു
മൂന്ന് ആയിട്ടേ ഉള്ളൂ. കണ്ണേട്ടന് എന്നോട് ദേഷ്യം ഉണ്ടോ ഉണ്ടെങ്കിൽ എന്നോട് ദേഷ്യപെടല്ലേ കണ്ണേട്ടാ
അവളുടെ കണ്ണുകൾ നിറഞ്ഞു പാതിരാത്രി കരയാൻ ഇരിക്കാതെ പോയി ഉറങ്ങ് ജെനി. എനിക്ക് ഉറക്കം വരുന്നു

ഉറക്കം വരുന്നേൽ കിടന്നോ ഞാൻ എങ്ങോട്ടും പോകില്ല. ഇവിടെ കുറച്ചു നേരം ഇരുന്നിട്ട് വരാം
ആ പാതിരാത്രി നിന്റെ മറ്റവൻ വന്നു കാത്ത് നിൽക്കാം എന്ന് പറഞ്ഞിട്ടുണ്ടോ ഇവിടെ
അവളൊന്നു പകച്ചു തെറ്റായി പോയോ തീരുമാനം. കണ്ണേട്ടന്റെ മനസ്സിൽ താൻ ഒരു ചീത്ത കുട്ടിയാണോ
അവളുടെ മുഖം കണ്ടപ്പോ പറയണ്ടായിരുന്നു എന്ന് തോന്നി.ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. സ്വാഭാവികം ആയി വന്നു പോയതാണ്. താൻ അവളെ തെറ്റിദ്ധരിച്ചു കാണുമെന്ന് വിചാരിചൊ നീ വരുന്നുണ്ടോnഇല്ല തെല്ലൊരു വാശി…. ഇഷ്ടപെടുന്ന ആൾ മനസിലാക്കാതെ വരുമ്പോൾ തോന്നുന്ന അതെ ദേഷ്യം

ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ആദ്യത്തെ ചൊടി ഇപ്പോൾ ഇല്ലായിരുന്നു. എനിക്ക് മനസിലാകും കണ്ണേട്ടാസത്യമായിട്ടും ഞാൻ ഒന്നും ഉദ്ദേശിച്ചില്ല ജെനി. അവൾ അവനേ ഒന്ന് നോക്കി മറുപടി നൽകിയില്ല.നീ വരുന്നുണ്ടോഇല്ലെന്ന് പറഞ്ഞില്ലേഅടുത്ത നിമിഷം പൊക്കിയെടുത്തു മുറിയിലേക്ക് നടന്നുവിട്… ഞാനില്ലഅവൾ ഒന്ന് കുതറിനിനക്ക് വേണേൽ പോയിരുന്നോ പക്ഷെ ഈ ഡ്രസ്സ്‌ മാറ്റി തണുപ്പ് അടിക്കാതെ എന്തേലും ഇട്അവൻ ഒരു ഷർട്ട് എടുത്തിട്ട് ബൈക്കിന്റെ ചാവി എടുത്തു പുറത്തേക്ക് നടന്നുഎങ്ങോട്ടാ എന്ന് ചോദിക്കണം എന്നുണ്ട് ധൈര്യം ഇല്ല എന്ന് മാത്രം. ഇന്നലെ വരെ ഉണ്ടായിരുന്ന ധൈര്യം ഈ മാല തന്റെ കഴുട്ടിൽ വീണ നിമിഷം തൊട്ട് ഇല്ലാതായിരിക്കുന്നു. എന്ന് അവൾക്ക് മനസിലായി.വേഗം ചുരിദാർ എടുത്ത് ഇട്ടു പുറത്തേക്ക് ഓടി അവൻ വണ്ടിക്ക് മുകളിൽ ഇരിപ്പുണ്ടായിരുന്നു അവളെ കാത്തിട്ട് എന്ന പോലെ

അവളെ കണ്ടതും വണ്ടി തിരിച്ചു നിർത്തി തിരിഞ്ഞു നോക്കികേറണോ വേണ്ടേ എന്നവൾ ആലോചിച്ചു. കേറാം പറയാൻ ഉള്ളത് മുഴുവൻ പറഞ്ഞിട്ടേ തിരിച്ചു വരുന്നുള്ളു. ഇനിയും ഇങ്ങനെ പഴി കേൾക്കാൻ വയ്യ.ആദി എന്ന പേര് അത്രയധികം വെറുത്തു പോയിട്ടുണ്ട് താൻഇന്ന് കേറുന്നുണ്ടോ നീഓ ദേഷ്യമാണ്അവൾ ഓടി വന്നു പിന്നിൽ കേറി. തണുപ് അടിച്ചപ്പോൾ അറിയാതെ അവനോട് ചേർന്നു വന്നു
അധികം ദൂരം ഒന്നും പോയില്ല പാടത്തിന് നടുവിൽ ആത്മരത്തിന്നടുവിൽവണ്ടിനിർത്തിഇറങ്ങ്അവനൊപ്പം അവളും ഇരുന്നു

നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയത് നിന്നോട് വല്ലാത്ത പ്രേമം ആയത് കൊണ്ടൊന്നും അല്ല
അവളുടെ മനസിടിഞ്ഞുആദിയാണ് കെട്ടിയിരുന്നത് എങ്കിൽ ഇന്ന് ഈ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്നല്ലേ പറഞ്ഞെ. അതൂടെ താങ്ങാൻ നിന്റെ അമ്മ ജീവനോടെ കാണില്ല അതുകൊണ്ട് മാത്രംഅവളുടെ കണ്ണുകൾ നിറഞ്ഞുനിന്റെ മനസ്സിൽ നിന്ന് അത്ര പെട്ടന്നൊന്നും ആരും മറന്നു പോകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. നിനക്ക് സമയം എടുക്കാം എന്നോടൊപ്പം ജീവിക്കാൻ ആണെങ്കിൽ അങ്ങനെ അതല്ല പിരിയാൻ ആണെങ്കിൽ അങ്ങനെ. നീ എന്ത് തീരുമാനിച്ചാലും എനിക്ക് അതൊരു വിഷയമേ അല്ല

അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി
അത്രക്ക് മോശം ആണോ താൻ സ്നേഹിക്കാൻ കൊള്ളില്ലേ. ഇല്ലായിരിക്കും ല്ലേ അതുകൊണ്ടല്ലേ ഇഷ്ടപ്പെടുന്നവർ മുഴുവൻ വെറുത്തു പോകുന്നത്. എപ്പോഴൊക്കെയോ കണ്ണേട്ടനെ താൻ ഇഷ്ടപ്പെട്ടിരുന്നില്ലേ…. ഉണ്ട് ഈ മാസം ലാസ്റ്റ് ഞൻ ഗൾഫിൽ പോവാണ്. ഇന്നലെ ഓഫർ വന്നത് . അമ്മയ്ക്ക് അറിയാം ശ്രീക്കും അവളൊന്നു ഞെട്ടി. ഇനിയൊന്നും കേൾക്കാൻ ബാക്കിയില്ലാതെ.