രചന – അശ്വതി അച്ചൂസ്
ആദി അകത്തേക്ക് കയറി പോയി. അനു എന്തോ വരയ്ക്കുകയായിരുന്നു
“അനു ”
അവൾ തിരിഞ്ഞു നോക്കി.
“മോള് കുറച്ച് ദിവസം ഒരു ആന്റിയുടെ വീട്ടിൽ പൊയ്ക്കോ ”
“ഏത് ആന്റി “.
“അന്ന് വന്നില്ലേ. മോൾക്ക് തത്തമ്മയെ ഒക്കെ വരച്ചു തന്നത്.”
“ആ ആന്റിയുടെ വീട്ടിലോ “. അവളുട കണ്ണുകൾ വിടർന്നു
“അപ്പോ പഠിക്കാൻ പോകണ്ടെ ”
“കുറച്ച് ദിവസം പോയില്ല എന്ന് വെച്ച് കുഴപ്പം ഒന്നും ഇല്ല.”
“ഉം ”
അവൻ വേഗം അവളുടെ ഡ്രസ്സ് പാക്ക് ചെയ്തു. ഇപ്പൊ വരച്ചു കൊണ്ടിരുന്ന പടം എടുത്ത് ബാഗിൽ വെച്ചു
“പോകാം ”
“ഉം “..
പക്ഷെ താഴെ ദിയയെ കാണാതെ അവൾ നിരാശയായി.
“അജി മോളെ നോക്കണേ ”
“ധൈര്യമായി ഏൽപിച്ചോ ആദി. അവളുട കൈയിൽ അനു സേഫ് ആയിരിക്കും ”
“ഉം ”
അവരുടെ വണ്ടി നീങ്ങിയപ്പോൾ അവൾക്ക് വേണ്ടി ആദ്യമായ് ആദിയുടെ നെഞ്ച് ഒന്ന് വിങ്ങി.
വണ്ടിയിൽ കയറി അജി ഫോൺ എടുത്ത് ദിയയെ വിളിച്ചു
“ദിയ ”
“എന്തായി ”
“എല്ലാം ഒക്കെ. അനു എന്റെ ഒപ്പം ഉണ്ട് “.
“അവൾക്ക് ഒന്ന് കൊടുക്ക് ”
അവൾ ഫോൺ ലൗഡിൽ ഇട്ടു.
“അനു പേടിക്കണ്ട കേട്ടോ മോളെ. ഞാൻ ഉണ്ട് കേട്ടോ ”
“ഉം “.
“പേടിയുണ്ടോ ”
“ഇല്ല അച്ഛന്റെ ഒപ്പം നിൽക്കുമ്പോഴാ പേടി ”
“അതെന്താ അച്ഛനെ അത്രയ്ക്ക് പേടിയാണോ ”
“അച്ഛാച്ചനെ ആണ് പേടി ”
“സാരല്യ ഇനി പേടിക്കണ്ട കേട്ടോ ”
“ഉം ”
അവൻ ലൗഡ് ഓഫ് ചെയ്തു
“ദിയ എങ്ങോട്ടാ ഇനി ”
“ഈ ലോകത്തു ഇപ്പൊ സേഫ് ആയ ഒരു സ്ഥലമേ ഉള്ളൂ അത് സായൂജ്യയുടെ വീടാണ് ”
“അത് ശരിയാടാ ”
“എന്നാ അങ്ങോട്ട് വിട്ടോ.”
“ഓക്കേ “.
“അമ്മുവിനെ മാറ്റി നിർത്തി എല്ലാം പറയാൻ മറക്കരുത് ”
“ഇല്ല. പക്ഷെ അവരെ വിശ്വസിക്കാമോ ടാ ”
“പിന്നല്ലാതെ ”
“ഓക്കേ. അവിടെ പോയിട്ട് വിളിക്കാം ”
“ഓക്കേ ”
ദിയ ഫോൺ കട്ട് ചെയ്ത് താഴേക്ക് ഇറങ്ങി നിന്നു. അയാൾ എന്ത് പറയുന്നു എന്ന് കേൾക്കാം.
താഴെ രാമകൃഷ്ണൻ അകത്തേക്ക് കയറി
“നീയോ “.
അയാൾ ചിരിച്ചു
“നീ എന്താണ് ഇവിടെ ”
“പറയാം പ്രഭാകരൻ അല്പം ക്ഷെമിക്കൂ ”
“എന്തിന് എന്റെ വീട്ടിൽ കയറി വന്നു. അത് പറ താൻ ”
ആ വലിയ ശരീരം സോഫയിലേക്ക് വീണു.
പ്രഭാകരൻ എല്ലാം കടിച്ചു പിടിച്ചു നിന്നു.
“നിങ്ങളുടെ മകൻ എവിടെ ”
“പുറത്തുണ്ട് ”
“വരുമ്പോ ചോദിക്കണം ആ കുഞ്ഞ് ആരുടെ അന്നെന്നു ”
“അതവന്റെ കുഞ്ഞാണ് ”
“ഏയ് അതിന് കുഞ്ഞിന് ഒരു അമ്മ വേണ്ടേ.”
“വേണ്ട. അവനെ ഞങ്ങൾക്ക് വിശ്വാസം ആണ്.”
“വിശ്വാസം അതൊരു വാക്ക് മാത്രമാണ് സത്യമറിയുന്നത് വരെ മാത്രം.”
“നിങ്ങൾക്കിപ്പോൾ എന്താണ് വേണ്ടത് ”
“ഒന്നും വേണ്ട ചിലതെല്ലാം നിങ്ങളെ അറിയിക്കാൻ ആണ് വന്നത് ”
“ഓ തമ്മിൽ തല്ല് കൂടാനായിരിക്കും”
“നിങ്ങൾക്ക് എന്നേ വിശ്വാസം ഇല്ല എന്നാലും പറയാം. അത് നിങ്ങളുടെ മകളുടെ കുഞ്ഞാണ് ”
“ആര് ശ്രീബാലയോ ”
“അതെ അവരുടെ കുഞ്ഞാണ് അത്. അവർക്ക് ട്വിൻസ് ആണ്
അതിൽ ഒരാൾ ആണ് നിങ്ങൾക്ക് ഒപ്പം ഉള്ളത്.
“കള്ളം ”
“കള്ളമാണോ എന്ന് അനേഷിക്കാലോ. പിന്നെ, ”
എന്ന് പറഞ്ഞു തലയുയർത്തി നോക്കി പക്ഷെ ദിയയെയും കൂടെയുള്ള നിച്ചുവിനെയും കണ്ട് അമ്പരന്നു. അയാൾക്ക് ബാക്കി പറയാൻ കഴിഞ്ഞില്ല അതിന് മുന്നേ അയാൾ പുറത്തേക്ക് ഇറങ്ങിപ്പോയി.
ദിയ തലയ്ക്കു കൈ വെച്ചു. തല കറങ്ങുന്ന പോലെ ഒരുപാട് ഫീൽ.
“എന്താണ് അമ്മേ ”
“ഒന്നൂല്ല മോളെ ”
പക്ഷെ ദിയക്ക് തല കറങ്ങുന്ന പോലെ തോന്നി. പതിയെ സ്റ്റെപ്പ് ഇറങ്ങി വന്നു. അച്ഛനും അമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ട് പക്ഷെ മറുപടി പറയാൻ കഴിയുന്നില്ല. അതിന് മുന്നേ അവൾ തല കറങ്ങി വീണു.
*******
അജിയുടെ വണ്ടി വന്ന് നിന്നപ്പോൾ സായൂജ്യ ഇറങ്ങി വന്നു
“ഹരി തനിച്ചേ ഉള്ളൂ ”
“തല്ക്കാലം . ഞാൻ ആദി പറഞ്ഞിട്ട് വന്നതാണ് “.
“എന്തെ ”
“എന്റെ കൂടെ അനു ഉണ്ട് ”
“അനഘയോ ”
“ഉം ”
അവൻ ഡോർ തുറന്നു
“വാ മോളെ “.
അനു ഇറങ്ങി വന്നു
“അനു കുറച്ച് ദിവസം ഇവിടെ ആണ് നിൽക്കുന്നത്. ഇവിടെ നിർത്താൻ ആണ് ആദി സാറ് പറഞ്ഞത് ”
“എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ”
“പറയാത്തത് കൊണ്ട് ഇവളെ ഇവിടെ നിർത്തില്ല എന്നുണ്ടോ ”
“ഏയ് അവൾ ഇവിടെ നിൽക്കുന്നതിൽ എനിക്ക് ഒരുപാട് കുഴപ്പവും ഇല്ല ”
അവൾ അനുവിന്റെ ബാഗ് എടുത്തു
“വാ മോളെ “. നിങ്ങളും വരൂ ”
അവൻ അകത്തേക്ക് നടന്നു.
സയൂജ്യ ഫോൺ എടുത്ത് ആദിയെ വിളിച്ചു.
“ആദി ഫോൺ എടുക്കുന്നില്ലല്ലോ ”
“കുഴപ്പം ഒന്നും ഇല്ല. ഫ്രീ അയാൾ വിളിക്കാം എന്ന് പറഞ്ഞു.”
“ആ ”
“അമ്മു ഇല്ലേ ”
“ഉണ്ട്. അമ്മൂ ”
അവൾ നീട്ടി വിളിച്ചു.
അമ്മു പതിയെ നടന്നു വന്നു
“അമ്മൂ ഒരുഅഞ്ചു മിനിറ്റ് സംസാരിച്ചോട്ടെ “.
അവൾ സായൂജ്യയെ നോക്കി
അവൾ തലയാട്ടി സമ്മതം കൊടുത്തു
അവർ മുറ്റത്തേക്ക് ഇറങ്ങി.
“അമ്മൂ ഞാൻ ഈ പറയുന്ന കാര്യങ്ങൾ മനസ്സിൽ വെച്ചാൽ മതി കേട്ടോ ”
“ഉം “.
“ഒന്നാമത്തെ കാര്യം ഞാൻ ദിയയുടെ ഹസ്ബൻഡ് ഹരി അല്ല. എന്റെ പേര് അജയ് എന്നാണ് ”
അവൾ ഒന്ന് പകച്ചു. അവളൊട് ഇത് വരെ ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു
“നിന്നെ വിശ്വസിച്ചാണ് ഞാൻ അനുവിനെ ഏൽപ്പിക്കുന്നത് ”
“ഞാൻ നോക്കിക്കോളാം അജിയേട്ടാ ”
“താങ്ക്സ് ഇറങ്ങട്ടെ ഞാൻ ”
“ഉം ”
അവന് കാറിന് അരികിൽ എത്തി
“അപ്പൊ ശരി സമയം ഇല്ല അതാട്ടോ ”
“ശരി ”
അവന് പോയപ്പോൾ സായൂജ്യ അടുത്ത് വന്നു
“അവൻ എന്താണ് ലാസ്റ്റ് പറഞ്ഞത്
“എനിക്ക് ഒരു ജോലി ഓഫർ ചെയ്തതാണ് ചേച്ചി ”
“അവൻ ആൾ അത്ര ശരിയാണ് എന്ന് തോന്നുന്നില്ല. എന്നിട്ട് നീ ജോലി ഏറ്റോ ”
“ഇല്ല ”
“ഉം… വാ ”
അവർ അകത്തേക്ക് നടന്നു. ഒരു പുഞ്ചിരിയോടെ അമ്മുവും.
********
ഹോസ്പിറ്റലിൽ
“പേടിക്കണ്ട ട്ടൊ ”
“ഉം ”
“ദിയ പ്രെഗ്നന്റ് ആണ് ”
“താങ്ക്സ് ഡോക്ടർ ”
“റസ്റ്റ് ഒന്നും ഇല്ല ഒന്ന് സൂക്ഷിച്ചാൽ മതി.”
“ശരി ഡോക്ടർ ”
ദിയ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞ് സീത ഒരുപാട് സന്തോഷിച്ചു. അകൊണ്ട് അന്ന് ഒരു ചോദ്യം ചെയൽ ഉണ്ടായില്ല.
പിന്നെയും രണ്ട് ദിവസങ്ങൾക്കൂടെ കടന്ന് പോയി.
പിറ്റേന്ന്
ഹരി കോടതിക്ക് മുന്നിൽ എന്നപോലെ നിന്നു
“ശ്രീ യുമായി നിനക്ക് കോൺടാക്ട് ഉണ്ടായിരുന്നു അല്ലെ “.
“ഉം ”
“എത്ര നാൾ ”
“അവൾ പ്രെഗ്നന്റ് ആയപ്പോൾ തൊട്ട് ”
“എന്നിട്ട് നീ പറഞ്ഞിയല്ലോ ”
“പറയാൻ അച്ഛന് അവളോട് ദേഷ്യം ആയിരുന്നില്ലേ ”
“അത് കൊണ്ട്?”
“അവളുടെ കുഞ്ഞിനെ കൊണ്ട് വന്നാൽ അച്ഛൻ അംഗീകരിക്കില്ല എന്ന് തോന്നി. അപ്പോ അതാണ് ശരി എന്ന് തോന്നി ”
“ഓ അന്ന് കല്യാണം മുടങ്ങിപ്പോയ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അത് നീ മറന്നു പോയല്ലേ ”
“അച്ഛാ പറഞ്ഞാൽ ചിലപ്പൊ അച്ഛന് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് കരുതിയാണ് ഞാൻ ”
“എന്റെ മോള് എവിടെ ”
“എനിക്ക് അറിയില്ല ”
“നിനക്കറിയാം ”
അവൻ മറുപടി നൽകിയില്ല.
“ഹരി….”
അയാൾ ഉറക്കെ വിളിച്ചു.
ബാക്കി പറയുന്നത് കേൾക്കാൻ നിൽക്കാതെ ഹരി ഓടി മുറിയിൽ എത്തി.
അവന്റെ തളർച്ച കണ്ടപ്പോൾ മനസിലായി അച്ഛനും അമ്മയും എന്തോ ചോദിച്ചിരുന്നു.
ഇതാണ് സമയം അനുവിനെ കാണാനുള്ള സമയം.
“ഹരിയേട്ടാ ”
“ഉം ”
“നാളെ നമുക്ക് ഒരിടം വരെ പോയാലോ ”
“എങ്ങോട്ട് ”
“അത് ഇപ്പോൾ പറയുന്നില്ല. പോകാം “.
“ഉം ”
******
പിറ്റേന്ന് നിച്ചു സ്കൂളിൽ പോയ ശേഷം അവർ ഇറങ്ങി.
ദിയ പറഞ്ഞ അഡ്രെസ്സിൽ വണ്ടി വന്ന് നിന്നു.
“ഇതാരുടെ വീടാ ദിയ ”
“ഇറങ്ങ് ”
“ദിയയെ കണ്ട് അമ്മു ഓടി വന്നു”
“ചേച്ചി… ചേച്ചി വന്നോ. ”
അവൾ ചിരിച്ചു
“മോള് എവിടെ ”
“അവളെ കൊണ്ട് പോകാൻ ആണല്ലേ ”
“ഉം ”
“വരൂ. വിടാൻ എനിക്ക് ഇഷ്ടമല്ല. പക്ഷെ ചേച്ചിക്ക് ഒപ്പം നിൽക്കാൻ ഇഷ്ടം ആണെന്ന് അവൾ എപ്പോഴും പറയും.”
“ഉം “.
“ഇതാണല്ലേ ഹസ്ബൻഡ് ”
“അതെ ”
“അനു.. ഇതാരാ വന്നത് എന്ന് നോക്ക് ”
അനു എവിടെനിന്നോ ഓടി വന്നു.
ദിയയെ കണ്ട് ഓടിവന്നു കെട്ടിപിടിച്ചു.
ഹരി ഒന്ന് പകച്ചു . നിച്ചുവിനെ പോലെ മറ്റൊരു കുട്ടി.
“മോള്ക്ക് സുഖമാണോ ”
“ഉം ”
“നമുക്ക് നമ്മുടെ വീട്ടിൽ പോകാം ”
“ഉം ”
“ഇതാരാ എന്നറിയാമോ….അങ്കിൾ ”
അവൾ ഹരിയെ നോക്കി ചിരിച്ചു.
“ഹരിയേട്ടാ, നിച്ചുവിന്റെ പാതി ”
“ചേച്ചി ആദിയേട്ടൻ ഉണ്ട് ഇവിടെ ”
“ഓ വിളിക്ക് ”
“ചേച്ചി, ഏട്ടാ ദേ ദിയ ചേച്ചി വന്നിരിക്കുന്നു.”
“വരുന്നു ”
അവൾ വേഗം പുറത്തേക്ക് വന്നു. ആദിയും
ആദി ആദ്യമായ് കാണുകയാണ് അച്ഛൻ പറഞ്ഞ കഥയിലെ നായകനെ ഹരി.
“ഇതാണ് ഹരി അല്ലെ ”
“ഉം. ഹരിയേട്ടാ ഇത് ആദിദേവ് ”
“ഹായ് ”
അവൻ ചോദ്യഭാവത്തിൽ നിന്നു.
“നമ്മുടെ വീട്ടിൽ വന്ന രാമകൃഷ്ണൻ ഇല്ലേ അയാളുടെ മകൻ ആണ് ”
“നിനക്ക് എങ്ങനെ ഇവനെ അറിയാം ”
“അതൊക്കെ അറിയാം. പിന്നെ പറയാം സമയം പോലെ.”
“ഉം ”
“ഞങ്ങൾ ഇറങ്ങട്ടെ സമയം ഇല്ല. മോള് സ്കൂളിൽ നിന്ന് എത്തും മുന്നേ തിരിച്ചെത്തണം “.
“ശരി ”
“ഇനിയെന്നാ ഇങ്ങോട്ട് ”
“വരാം നമ്മൾ ഇപ്പൊ ഫ്രണ്ട്സ് ആയില്ലേ ”
“വരണം എല്ലാരും ഒന്നിച്ച് ”
“വരാം അമ്മേ. ഇറങ്ങട്ടെ ”
“ശരി മോളെ ”
ആദി അനുവിന്റെ ബാഗ് ഒക്കെ വണ്ടിയിൽ വെയ്ക്കാൻ സഹായിച്ചു. അവർ വണ്ടിയിൽ കയറിയപ്പോൾ നിശബ്ദനായി യാത്രപറഞ്ഞു എന്നാൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
“ഹരിയേട്ടാ… ”
“ഉം ”
“ചോദിക്കുന്നില്ലേ ”
“ചോദിച്ചാലേ പറയൂ ”
“ഉം ”
“നിനക്ക് എങ്ങനെ ഇവരെ ഒക്കെ അറിയാം ”
“അതൊക്കെ അറിയാം “.
“എന്നാലും പറ ”
“പക്ഷെ ഹരിയേട്ടൻ വഴക്ക് പറയരുത് ”
“ഇല്ല ”
അവൾ താക്കോൽ എടുത്തതും മൂന്നാറിൽ പോയതും . അജിയും താനും ഇയാളെ കാണാൻ വന്നതും ഒക്കെ പറഞ്ഞു.
“എനിക്കറിയാമായിരുന്നു നീ അവളെ കണ്ടെത്തും എന്ന് ”
“ഞാൻ അങ്ങോട്ട് പോകുമെന്ന് ഹരിയേട്ടന് മനസ്സിലായോ ”
“ഉം ”
“എങ്ങനെ ”
“എനിക്ക് അങ്ങനെ തോന്നി പിന്നെ അജിയെ പിടിച്ചു ഒന്ന് കുടഞ്ഞപ്പോ സത്യം മനസിലായി.”
“അജി… അവൻ എന്നോട് പറഞ്ഞില്ലല്ലോ ”
“പറയണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു ”
“ഹും ”
“എന്നാലും ഞാൻ വിചാരിച്ച പോലെ അല്ലല്ലോ നീ “.
“കൊള്ളാലെ ”
അവൻ അവളെ ഒന്ന് നോക്കി.
“ഉം….എല്ലാം കൊള്ളാം. “

by