17/04/2026

നിവേദ്യ : ഭാഗം 15

രചന – രോഹിണി ആമി

നീതുവും ദേവനും വന്നപ്പോൾ ഡോർ എല്ലാം തുറന്നു കിടക്കുന്നുണ്ടായിരുന്നു വീടിന്റെ……. ഉള്ളിലേക്ക് കയറി……. രണ്ടാളും കിച്ചണിൽ ആണ് …… ആദി തേങ്ങ ചിരകുന്നുണ്ട്…….. നിവേദ്യ അരിഞ്ഞു വെക്കുന്നത് ഇടയ്ക്കിടെ കയ്യെത്തി വായിലുമാക്കുന്നുണ്ട് …..

ആദിയാണ് കണ്ടത് രണ്ടാളും തങ്ങളെ നോക്കി നിൽക്കുന്നുന്നത്……..

ആഹാ……. ആരൊക്കെയാ ഇത്…….. ആദി തേങ്ങ താഴെ വെച്ചു…….

ദേ ആദിത്യാ കളിക്കല്ലേ…….. മര്യാദക്ക് തേങ്ങ മുഴുവൻ ചിരണ്ടി തന്നോ……….അടവൊന്നും വേണ്ട……. മുങ്ങാനല്ലേ……എന്റെ കൈ വയ്യാഞ്ഞിട്ടല്ലേ……..

അല്ലെടോ…… പിറകിലോട്ട് നോക്ക്….. ആരാന്നു……

നിവേദ്യ തിരിഞ്ഞു നോക്കും മുൻപ് നീതു വന്നു കെട്ടിപ്പിടിച്ചു………. ഇതെന്തുവാടി ഇവിടെ നടക്കുന്നത്…….

മാറ്….. ഞാൻ ചെയ്‌തോളാം……. ആദിയോട് നീതു പറഞ്ഞു……..

ബെസ്റ്റ്……. എങ്ങനെ മുങ്ങും എന്നോർത്ത് നിൽക്കുവായിരുന്നു ആള് ……

ദേവനെയും വിളിച്ചു ആദിത്യൻ ഹാളിലേക്ക് പോയി………

ചുമ്മാ വന്നതാണോ രണ്ടാളും….. ഇനിയിപ്പോ നാളെ പോകാം……. നന്ദൂട്ടൻ വന്നിട്ട് അടിച്ചു പൊളിക്കാം…….. നിവേദ്യ പറഞ്ഞു…..

നീ ദേവേട്ടനോട് ചോദിക്ക്……. അവസാന തീരുമാനം എന്റെയല്ലല്ലോ…….

എല്ലാവരും ഒരുമിച്ചു ഇരുന്നപ്പോൾ ദേവൻ സംസാരത്തിന് തുടക്കമിട്ടു…….

വേദൂ…….. നിന്നോടു കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനാ ഞാൻ വന്നത്……….. നിന്റെ ജീവിതവുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ……..

ആദിത്യൻ പതിയെ എഴുന്നേറ്റു……. നിങ്ങൾ സംസാരിക്ക്……. ഞാൻ ഇപ്പോ വരാം…..

ആദിത്യാ ഇരിക്കടോ അവിടെ…….. ഒന്നും ആരും അറിയാത്ത കാര്യങ്ങൾ അല്ല…….. ചിലപ്പോൾ ഇപ്പോൾ ഞങ്ങളെക്കാൾ ആദിത്യനാവും ഇവളെ പെട്ടെന്നു മനസ്സിലാവുക……..വേദൂന് തിരിച്ചും….

നിവേദ്യ ഇരിക്കാൻ കണ്ണുകൊണ്ടു കാണിച്ചു….. എന്തും കേൾക്കാൻ തയ്യാറായി ഇരുന്നു……

ദേവേട്ടൻ നിന്നെ ഒന്നിനും നിര്ബന്ധിക്കില്ല……. നിന്റെ അഭിപ്രായത്തിനു മാത്രമേ മുൻ‌തൂക്കം കൊടുക്കൂ ഞാൻ………

കാര്യം പറയൂ ദേവേട്ടാ……. ഇങ്ങനെ പേടിപ്പിച്ചു കൊല്ലാതെ………

ഇന്ന് രാവിലെ ശ്രീക്കുട്ടൻ അച്ഛനോടും അമ്മയോടും നിന്റെയും മോന്റെയും കാര്യം പറഞ്ഞു…….. തെറ്റ്‌ ഏറ്റുപറഞ്ഞു…….

അതിന്…….. അതിന് ഞാനെന്താ ചെയ്യേണ്ടത്…. നിവേദ്യ ദേഷ്യത്തിൽ ചോദിച്ചു….

അവന് ഇപ്പോൾ നിന്നെയും മോനെയും വേണമെന്ന്……. നിങ്ങളുടെ കൂടെ ജീവിക്കണമെന്ന്…….. നിന്നെ പറഞ്ഞു സമ്മതിപ്പിക്കാൻ അവൻ അയച്ചതാണ് എന്നെ……… നിന്റെ മറുപടി അറിഞ്ഞിട്ടേ അവൻ നിന്റെ വീട്ടിൽ പോകുന്നുള്ളൂന്ന് …….

ഇതിനുള്ള മറുപടി ദേവേട്ടനു അറിയില്ലേ….. അറിയില്ലെങ്കിൽ ഇവളോട് ചോദിച്ചാൽ മതി…… ഇവൾക്കറിയാം അത്….. കാരണം ഞാൻ എന്റെ വീട്ടിൽ നിന്നും ഇറങ്ങിയതിനു പിറ്റേന്ന് മുതൽ കാണാൻ തുടങ്ങിയതാണ് നീതു എന്നെ…..

ഞാൻ പറഞ്ഞില്ലേ വേദൂ ഒന്നിനും ദേവേട്ടൻ നിന്നെ നിർബന്ധിക്കില്ല……. പിന്നെ നിന്നോട് ഒന്നു പറഞ്ഞെന്നു മാത്രം…….. ചോദിച്ചെന്നു മാത്രം…… ദേവൻ പറഞ്ഞു……

അമ്മാവനും അമ്മായിയും എന്തു പറഞ്ഞു……. നിവേദ്യ ആരുടേയും മുഖത്തു നോക്കാതെ ചോദിച്ചു……

എന്തു പറയാൻ…….. ആകെ അന്തംവിട്ടു നിൽപ്പുണ്ട്…… മാന്യനായ മോന്റെ കയ്യിലിരുപ്പ് കേട്ട് ആകെ തളർന്നിരുപ്പുണ്ട്…… മാത്രമല്ല നീതു മോന്റെ ഫോട്ടോസ് കാണിച്ചതിനു ശേഷം ഇപ്പോൾ അവനെ കാണാൻ വരണമെന്ന്…..അവനെ അടുത്തു വേണമെന്ന ഒരേ വാശിയിലാണ് അമ്മ…… ഒരു വിധത്തിലാണ് അമ്മയെ ഒന്നു സമാധാനിപ്പിച്ചത്………

നന്ദുവിനെ ഞാൻ ആരെയും കാണിക്കില്ല ദേവേട്ടാ…… ആരും വരണ്ട ബന്ധം പറഞ്ഞു….. അമ്മാവനോടും അമ്മായിയോടും എനിക്കൊരു വിരോധവുമില്ല…….. എല്ലാം അറിഞ്ഞപ്പോഴും ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ……. കുറ്റപ്പെടുത്തിയിട്ടില്ല…….

ശ്രീയേട്ടനോട് പറഞ്ഞേക്കൂ….. പഴയ ബന്ധം പുതുക്കാൻ വേദൂന് താല്പര്യമില്ലന്ന്….. വെറുതെ എന്റെ വീട്ടിൽ പോയി ഈ കാര്യങ്ങൾ ഒന്നും സംസാരിക്കാൻ നിൽക്കണ്ടാന്നു പറഞ്ഞേക്ക് അയാളോട്……… ചിക്കുവിന്റെ ജീവിതം കൂടി കളയാൻ ഞാനില്ല …….

ആരും ബന്ധം പറഞ്ഞു എന്നെത്തേടി ഇവിടെ വരരുത് ദേവേട്ടാ…..നന്ദുവിനെയും കൂട്ടി ഞാൻ എങ്ങോട്ടെങ്കിലും പോകും…. സത്യം…..

നിവേദ്യ എഴുന്നേറ്റു മുറിയിലേക്ക് പോയി…….

അവളെ ഇനിയും വേദനിപ്പിക്കല്ലേ ദേവേട്ടാ…… ഇതാവും അവളുടെ മറുപടിയെന്ന് ഞാൻ പറഞ്ഞതല്ലേ…… അവളെ ഇതിനു നിർബന്ധിക്കുന്നതിനു പകരം ശ്രീയെ കാര്യം പറഞ്ഞു മനസ്സിലാക്കുന്നതാവും നല്ലത് ……. ആർക്കുമൊരു ശല്യമാവുന്നത് ഇഷ്ടമില്ല അവൾക്കു……. ആദിയുടെ കൂടെ അവൾ നിൽക്കുന്നത് തന്നെ എനിക്ക് അത്ഭുതമാണ്…… അവൾ ആരോടും പറയാതെ പോകും…… ഉറപ്പാണ് എനിക്കത്……. ഇപ്പോൾ നമ്മുടെ അടുത്തെങ്കിലും ഉണ്ടെന്ന് സമാധാനിക്കാം…….. ചിലപ്പോൾ……. നീതു പറഞ്ഞു നിർത്തി ……..

മ്മ്…… ഞാൻ പറഞ്ഞില്ലേ…. എനിക്ക് വേദുവിന്റെ തീരുമാനം ആണ് അറിയേണ്ടിയിരുന്നത്…… അവൾക്കു ഇഷ്ടമില്ലാത്തതായി ഒന്നും ഞാൻ ചെയ്യില്ല……. എങ്കിൽ നമുക്ക് ഇറങ്ങാം….. അവിടെ എല്ലാവരും നോക്കിയിരിപ്പുണ്ടാവും……

ഇന്നിനി പോണോ…… മോനൂസിനെയും കണ്ടിട്ട് നാളെ പോയാൽ പോരേ…… നിങ്ങൾ പെട്ടെന്ന് പോയാൽ പിന്നെ നിവേദ്യയുടെ മുഖം ഇന്നത്തെ ദിവസം തെളിയില്ല…….അയാളെ ഒന്നാശ്വസിപ്പിച്ചിട്ട്……….. ആദിത്യൻ പറഞ്ഞു……

ദേവൻ മറുപടി ഒന്നും പറഞ്ഞില്ല…… ആദിത്യൻ നിവേദ്യയെ വിളിച്ചു വരാമെന്നു പറഞ്ഞു മുറിയിലേക്ക് പോയി……

മേശമേൽ തല ചായ്ച്ചു വച്ചിരുപ്പുണ്ട്……. ആദി മേശപ്പുറത്തു കയറിയിരുന്നു……..

ആരെങ്കിലും വീട്ടിൽ വന്നാൽ ഇങ്ങനെയാണോ ചെയ്യുക……. അവർക്കു കഴിക്കാനൊന്നും കൊടുക്കുന്നില്ലേ……..

ഒന്നും മിണ്ടാതെ മുഖം തിരിച്ചു നിവേദ്യ……. മേശപ്പുറത്തു നിവർത്തി വച്ചിരുന്ന നിവേദ്യയുടെ കയ്യുടെ അരികിൽ തന്റെ കൈ കൂടെ നിവർത്തി വെച്ചു……..

അക്കുത്തിക്കുത്താന വരമ്പത്തു കയ്യിൽ കുത്തി കടുംകുത്തു…….. രണ്ടു കയ്യിലും ഇടിച്ചു ആദി……

നിവേദ്യക്ക് പെട്ടെന്നു ചിരി വന്നു…… തലയ്ക്കിട്ട് സ്വയം ഇടിച്ചു……..

നാണമില്ലേ….. മൂക്കിൽ പല്ലു വന്നു …….മൂക്കത്തു വിരൽ വെച്ചു ചോദിച്ചു…….. വാ…… നമുക്ക് കഴിക്കാം …… അല്ലേൽ ഇനി കഞ്ഞിയും കറിയും വെച്ചു കളിക്കാൻ വിളിക്കും എന്നെ……. നിവേദ്യ എഴുന്നേറ്റു തിരിഞ്ഞു…….

ടോ…… ആദി വിളിച്ചു…..

ഇനിയെന്താ……. കുഞ്ഞുവാവക്ക്…… ഞാൻ എടുക്കണോ……

ആദി ചിരിച്ചോണ്ടു ചോദിച്ചു…….. അഥവാ ഇനി താൻ എവിടെങ്കിലും പോയാൽ എന്നെയും കൂടെ കൂട്ടുവോ……..എനിക്കിപ്പോൾ നിങ്ങൾ രണ്ടാളും ഇല്ലാതെ പറ്റുന്നില്ല…….

ഉള്ളിലുള്ളത് ആദി പറയാതെ പറഞ്ഞു……..

ഉറപ്പല്ലേ……. ഞാൻ ആദിയെ കൂടെ കൂട്ടിയില്ലെങ്കിലും…… ഞാൻ എവിടെയുണ്ടെന്ന് അറിയാവുന്ന ആകെയൊരാൾ അത് ആദിത്യനാവും……പ്രോമിസ്……. പോരേ……. നിവേദ്യ ആദിയുടെ കയ്യിൽ അടിച്ചു സത്യം ചെയ്തു……..

മ്മ്….. ആദി സന്തോഷത്തോടെ തലയാട്ടി….

നിവേദ്യയുടെ കൂടെ നടക്കുമ്പോൾ ആദിയുടെ മനസ്സിൽ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളു……..

ഈശ്വരാ…. ഇത്രയൊക്കെ പറഞ്ഞിട്ടും ഈ പൊട്ടിക്കാളിക്ക് എന്റെ ഉള്ളറിയാൻ പറ്റുന്നില്ലേ…….. ഇപ്പോൾ ഫ്രണ്ട് എന്ന രീതി മാറി…. മോനൂസിനോട് എങ്ങനാണോ…….. അങ്ങനെയാ ഇപ്പോൾ തന്നോടും…… അല്ല…. അതിന് അവളെ പറഞ്ഞിട്ട് കാര്യമില്ല……. ജീവിതത്തിലെ ഒരു പ്രധാന തീരുമാനം എടുക്കേണ്ട സമയത്തു അക്കുത്തിക്കുത്തു കളിച്ചാൽ പിന്നെ ഇങ്ങനെ അല്ലാതെ പിന്നെങ്ങനെയാ കാണേണ്ടത്…….

പോയതു പോലെയല്ല രണ്ടാളും തിരിച്ചു വരുന്നത്…….. ചുണ്ടിൽ ചെറിയൊരു ചിരിയുണ്ട്……… നിവേദ്യയുടെ മുഖം ടെൻഷൻ എല്ലാം ഒഴിഞ്ഞു ശാന്തമായിരുന്നു…….. ദേവനും നീതുവും രണ്ടാളെയും നോക്കിയിട്ട് മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു……..

ദേവന്റെ അടുത്തു വന്നിരുന്നു നിവേദ്യ……. ഇന്നിനി പോകണ്ട ദേവേട്ടാ പ്ലീസ്…… നമുക്കിവിടെ അടിച്ചു പൊളിക്കാം…….. എനിക്കും ബോറടിച്ചു തുടങ്ങി…… ഈ മോന്ത മാത്രം കണ്ടു എത്ര നേരമാ ഇവിടിങ്ങനെ…… ആദിയെ നോക്കി പറഞ്ഞു…….

ഇതു തന്നെയാ ഞാനും പറയാൻ വന്നത്……. ആദി പറഞ്ഞു……..

മനസ്സിൽ വേറൊന്ന് നിവേദ്യയോടായി പറഞ്ഞു…… ഇപ്പോൾ നിന്റെ മുഖം കാണാതിരുന്നാലാണ് എനിക്ക് ബോറടിക്കുക എന്റെ പൊട്ടിക്കാളീ……….. അത് നീയെന്നു തിരിച്ചറിയും…….

നന്ദൂട്ടനെ കൂട്ടാൻ ദേവനും ആദിയുടെ കൂടെ പോയി…….

ആദി വേദൂനെ സ്നേഹിക്കുന്നുണ്ട് അല്ലേ……
ദേവൻ മുഖവുര ഒന്നുമില്ലാതെ ചോദിച്ചു…..

പെട്ടെന്ന് ആയതുകൊണ്ട് ചിന്തിക്കാൻ സമയം കിട്ടിയില്ല ആദിക്ക്…… മാത്രമല്ല ദേവന്റെ നോട്ടം തന്റെ മുഖത്തേക്കാണ്…….

അവളെ ആർക്കാണ് സ്നേഹിക്കാതിരിക്കാൻ കഴിയുക…….. ദേവനും സ്നേഹിച്ചിരുന്നില്ലേ….

ദേവൻ അത്ഭുതത്തോടെ ആദിയെ നോക്കി…. നീതു പോലും അറിയാതെ കൊണ്ടുനടക്കുന്ന രഹസ്യം……. തന്റെ കൂടെ മണ്ണിൽ ചേരേണ്ടത്….

നോക്കണ്ട…… ഒരു പെണ്ണിനോട് തോന്നുന്നത് ഏതു വിധത്തിലുള്ള സ്നേഹമാണെന്ന് ആണിന്റെ കണ്ണിൽ നോക്കിയാൽ മതി….. വേദുവിനെ കണ്ടപ്പോഴുണ്ടായ ദേഷ്യവും വിഷമവും എല്ലാം കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു……..

മ്മ്…… ശരിയാണ്…… അങ്ങനൊരു ഇഷ്ടം ഉണ്ടായിരുന്നു…….. അറിവ് വെച്ചപ്പോൾ മുതൽ മനസ്സിൽ കൂടിയ ഇഷ്ടമായിരുന്നു……. ഒരുപക്ഷേ അവൾക്കു അങ്ങനൊരു ദുരിതം വന്നതിൽ ഏറ്റവും വേദനിച്ചത് ഞാനായിരിക്കും…… വേദു അവളുടെ അച്ഛന്റെ ഓരോ അടിയും ഏറ്റുവാങ്ങുമ്പോളും ആ പാപം ഏറ്റെടുക്കാൻ തുനിഞ്ഞതാണ് ഞാൻ ….. അത്രയും സ്നേഹം ആയിരുന്നു……. പക്ഷേ……അവളൊരിക്കലും അതിനോട് യോജിക്കില്ല ……. എല്ലാവരെയും ഉപേക്ഷിച്ചു അവൾ പോകുമെന്ന് ആരും വിചാരിച്ചില്ല……. മറ്റാരേക്കാളും ആ കുഞ്ഞിനെ സ്നേഹിച്ചിരുന്നു വേദു…….. ചിലപ്പോൾ എന്നേക്കാൾ കൂടുതൽ അവളെ സ്നേഹിക്കുന്നയാൾക്ക് കൊടുക്കാൻ വേണ്ടിയാകും ദൈവം ഞാൻ കാണാതെ ഇത്രയും നാൾ അവളെ മാറ്റി നിർത്തിയത് ……..

ശരിയാണ്……. നിവേദ്യക്ക് വിധിച്ച താലിയിൽ ആരുടെ പേര് ആവും ദൈവം കൊത്തുക…… ആദി ആലോചിച്ചു……..

സ്കൂൾ എത്തുംവരെ പിന്നൊന്നും സംസാരിച്ചില്ല രണ്ടാളും……. നന്ദു ആദിയെ കണ്ട് ഓടി വരുന്നുണ്ട്…… അടുത്തു വന്നപ്പോഴാണ് ദേവനെ കണ്ടത്…….. നാണം കുണുങ്ങി ആദിയുടെ തോളിലേക്ക് ചാഞ്ഞു…….

ദേവൻ അവനെ കയ്യിലെടുത്തു…… ഉമ്മ കൊടുത്തു…….

ഇവനെ കാണുമ്പോൾ വീട്ടിലേക്കു കൊണ്ടുപോകാൻ തോന്നുന്നുണ്ട്……. പക്ഷേ…
ദേവൻ പറഞ്ഞത് പാതിയിൽ ഉപേക്ഷിച്ചു…..

ദേവന്റെ മടിയിൽ ഇരുന്നു നന്ദു……. കുറച്ചു സമയത്തിന് ശേഷം ചോദ്യങ്ങൾ തുടങ്ങി….. ഇന്നിപ്പോൾ നീതുവിന്റെ വയറ്റിലെ കുഞ്ഞാവ ആണ് വിഷയം……

നീതുവിനെ കാണുമ്പോൾ ചാടി തോളിൽ കയറുന്നവനാണ്…… അവളുടെ മുഖത്തേക്കും വയറിലേക്കും നോക്കി നിൽക്കുവാണ്…….

കുഞ്ഞാവയെ എന്റെ സ്കൂളിൽ വിടുവോ……

അവന്റെ ചോദ്യം കേട്ട് ആദ്യമൊന്ന് കണ്ണു മിഴിച്ചെങ്കിലും പിന്നീട് എല്ലാവരും ചിരിച്ചു……

ടാ മണ്ടൂസേ……. ആദ്യം കുഞ്ഞാവ വരട്ടെ….. എന്നിട്ടല്ലേ സ്കൂളിൽ ചേർക്കുന്നത്……… നിവേദ്യ നന്ദുവിന്റെ ഷർട്ട്‌ ഊരിക്കൊണ്ട് പറഞ്ഞു…..

ഇടയ്ക്കിടെ ദേവന്റെ മൊബൈലിൽ കാൾ വന്നുകൊണ്ടിരുന്നു……. മൊബൈൽ എടുത്തു മാറിനിന്നു സംസാരിച്ചു…….. മുഖഭാവം മാറിയപ്പോൾ ആദിക്ക് മനസ്സിലായി അത് ശ്രീയാവുമെന്ന്…..

ശ്രീക്കുട്ടന് വേദു ഇവിടെ നിൽക്കുന്നത് സഹിക്കാൻ പറ്റുന്നില്ല……. അവൾ വരില്ലെന്ന് പറഞ്ഞപ്പോൾ ഇവിടെ ആദിക്കൊപ്പം നിർത്തരുതെന്ന് പറഞ്ഞായി അടുത്ത ബഹളം………

ആദി ഒന്നും മിണ്ടിയില്ല……..

വേദു ശ്രീക്കുട്ടന്റെ കൂടെ ജീവിക്കണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കില്ല…….. പഴയ സ്വഭാവം അവൻ പുറത്തെടുത്താൽ……….. അവളെ വച്ചൊരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ല………

ഇനിയൊരു ജീവിതം വേദു സ്വീകരിക്കുമോന്നു അറിയില്ല………. ആദി ഒരുപാട് കഷ്ടപ്പെടേണ്ടി വരും അവളുടെ മനസ്സിൽ കയറാൻ…….. ആദിക്കുള്ള ഇഷ്ടം വേദൂന് തിരിച്ചില്ല……. അവൾക്കു താനൊരു നല്ല ഫ്രണ്ട് ആണ്……. ഒരുപക്ഷേ നീതുവിനേക്കാൾ അടുത്ത ഫ്രണ്ട്………

അറിയാം ദേവാ……. അങ്ങനെ തന്നെയായിരുന്നു കുറച്ചു ദിവസം മുൻപ് വരെ എനിക്കും ……. എപ്പോഴാണ് ഇങ്ങനൊരിഷ്ടം മനസ്സിൽ കയറിക്കൂടിയതെന്ന് അറിയില്ല…… എന്നെ എനിക്കു നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നവരാണ് മോനൂസും നിവേദ്യയും …….. മോനൂസിനെ സ്നേഹിച്ചു സ്നേഹിച്ചു അവന്റെ അമ്മുവിനെയും കൂടി സ്നേഹിക്കാൻ തുടങ്ങി……… മോനൂസിനോടുള്ള എന്റെ സ്നേഹത്തിന് പൂർണ്ണത വരണമെങ്കിൽ അവന്റെ അമ്മു കൂടി എന്റെയുള്ളിൽ വേണമെന്നു തോന്നി…….. അമ്മു ഇല്ലാതെ മോനൂസിനെയോ……. മോനൂസ് ഇല്ലാതെ അമ്മുവിനേയോ എനിക്ക് വേണ്ട……. അവൾ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും സാരമില്ല…… കൂടെയുണ്ടാവും ഞാൻ……. അവൾ എന്നെ എങ്ങനെ ആഗ്രഹിക്കുന്നുവോ അങ്ങനെ………. ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല…….. ഈ ഓർമ്മയുടെ സുഖത്തിൽ ജീവിക്കാനാണ് ഇഷ്ടം……… എന്റെ മോനൂസും അമ്മൂസും…….. ആദി ദേവനെ നോക്കി ചിരിച്ചു……..

ദേവന് മനസ്സു നിറഞ്ഞതു പോലെ തോന്നി……. ഇപ്പോൾ മനസ്സിലായി ദൈവം എന്തിനാണ് വേദുവിനെ എന്നിൽ നിന്നും ഒളിപ്പിച്ചു വെച്ചതെന്ന്…… ആർക്കു വേണ്ടിയാണെന്നും…… സ്നേഹത്തോടെ ആദിയെ ചേർത്തു പിടിച്ചു…..

പ്രാർത്ഥിക്കാം ഞാൻ…… അവളുടെ പേരിനൊപ്പം ആദിയുടെ പേര് കൂട്ടിച്ചേർത്തു വെക്കാൻ ഭാഗ്യമുണ്ടാവാൻ…… കൂടെ നന്ദൂട്ടന്റെയും………

💕💕💕💕….a……m……y……💕💕💕💕💕