രചന – രോഹിണി ആമി
വേദുവിന്റെ കഥ…..
ഇന്ന് ആദിത്യന് പോകണോ…. ഇവിടെ കൂടിക്കൂടേ…….. നന്ദൂട്ടൻ എഴുന്നേൽക്കുമ്പോൾ ആദ്യം അന്വേഷിക്കുക ആദിത്യനെയാവും….. കുഞ്ഞല്ലേ……. വിഷമിക്കും….. അതുമല്ല…. അവിടെ ചെന്നിട്ട് എന്തിനാ…. തനിച്ചല്ലേ താൻ…. എന്താ വേണ്ടതെന്നു നമുക്ക് ആലോചിക്കാം….. പതിയെ…… എന്താ മോളെ……. എന്തു പറയുന്നു…….. ആദിത്യൻ നിവേദ്യയുടെ മുഖത്തേക്ക് ഒരു മറുപടിക്കായി നോക്കി……. തിരിച്ചു നിവേദ്യയും……… അച്ചായനും ആദിത്യനും നല്ല കമ്പനി ആയി……. നിവേദ്യ നന്ദുവിന്റെ മുടിയിൽ തലോടി ഇരിക്കേ മൊബൈൽ ബെല്ലടിച്ചു…… ഈശ്വരാ നീതുവാണ്……. എടുക്കണോ വേണ്ടയൊന്ന് ഒന്ന് ആലോചിച്ചു….. പിന്നെ കാൾ അറ്റൻഡ് ചെയ്തു…… നീയെവിടാ വേദു……. പോകാനിറങ്ങിയപ്പോൾ ഞാൻ നിന്നെ എവിടൊക്കെ അന്വേഷിച്ചു……. ഇപ്പോഴാ മൊബൈൽ എടുക്കാൻ ഒന്നു സമയം കിട്ടിയത്……. കാണാഞ്ഞിട്ട് എത്ര വിഷമം വന്നെന്നറിയുവോ…….. നീയെന്താ ഒന്നും മിണ്ടാത്തത്….. ഒന്നുമില്ല പെണ്ണെ…… ഞാൻ അവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു…… നീ പോകുന്നത് കാണാൻ ശക്തി ഉണ്ടായിരുന്നില്ല…… അതാണ് മുൻപിൽ വരാഞ്ഞത്……. അവിടെ എങ്ങനുണ്ട്…….. എല്ലാവരും…… വല്ലാത്തൊരു കൊതിയോടെ നിവേദ്യ ചോദിച്ചു……….
ആരോടും അത്ര വലിയ അടുപ്പം ആയിട്ടില്ല വേദു…….. ആകെ കൂട്ട് നിഖിതയോടു മാത്രമാണ്…….. പുള്ളീടെ അപ്പച്ചിയുടെ മോൾ…… മ്മ്….. എന്തൊക്കെയോ ചോദിക്കണമെന്നും പറയണമെന്നും ഒക്കെയുണ്ടായിരുന്നു……. എങ്കിലും ഒരു മൂളലിൽ ഒതുക്കി….. നിഖിത….. തന്റെ ഒരേയൊരു കൂടെപ്പിറപ്പ്….. ഹലോ…… നീയെവിടെ ഉണ്ടോ…… ഞാൻ ഇവിടെ എത്തിയിട്ട് വീട്ടിലേക്കു പോലും വിളിച്ചില്ല…… ആദ്യം നിന്നെയാ വിളിച്ചത്….. ഒരു സമാധാനത്തിനു…….. നീ ഹാപ്പി ആയിട്ടിരിക്കണം……. പഴയതൊന്നും മറക്കാൻ പെട്ടെന്നു പറ്റില്ല….. എങ്കിലും ശ്രമിക്കണം….. പിന്നെ….. അദ്ദേഹത്തിനെ പുള്ളി….. അയാൾ….. അങ്ങനെയൊന്നും വിളിക്കരുത്…… ദേവേട്ടാന്നേ വിളിക്കാവൂ….. ഓ…… ഉത്തരവ്…… എന്നാൽ ഞാൻ വച്ചോട്ടെ വേദു……. മ്മ്….. ശരി……. കുറച്ചു നേരം അങ്ങനെ മൊബൈൽ കട്ട് ചെയ്യാതെ ഇരുന്നപ്പോൾ നിവേദ്യ പറഞ്ഞു….. ആദിത്യനു വിഷമം ഒന്നുമില്ല……. നീയിപ്പോൾ വേറൊരാളുടെ ഭാര്യ ആണെന്ന് അംഗീകരിച്ചു കഴിഞ്ഞു……
സാരമില്ല…… നീ മൊബൈൽ വച്ചോ…… കാണാം….. നീതു കരയുവാണെന്നു മനസ്സിലായി……. നിവേദ്യ അതു കേൾക്കാൻ കഴിയാതെ കാൾ കട്ട് ചെയ്തു……. കണ്ണടച്ചു നെറ്റിയിൽ കൈവച്ചു കിടന്നു……. നിഖിത ആണു മനസ്സിലേക്ക് വന്നത്…. വീട്ടിലെ ചക്കി……. അവളുമായി സ്നേഹിച്ചും വഴക്കുണ്ടാക്കിയും കഴിഞ്ഞത് ഓർത്തു കണ്ണു നിറഞ്ഞൊഴുകി…… പലപ്പോഴും നീതുവിനെ കണ്ടത് ചക്കി ആയിട്ടു തന്നെയാണ്…… അതാണ് ഇത്ര സ്നേഹവും…. ഓരോന്ന് ആലോചിച്ചു കിടന്നു സമയം പോയതറിഞ്ഞില്ല…….. നന്ദുവിന് അനക്കം വെച്ചു തുടങ്ങി…… കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ചാടിയെഴുന്നേറ്റു….. എന്നിട്ട് ചുറ്റും നോക്കി…… അമ്മു….. അപ്പാ എന്തിയേ…… പോയോ…… ചുണ്ടു രണ്ടും വിതുമ്പി….. കണ്ണു നിറച്ചു………തിരിച്ചു അതുപോലെ കിടന്നു……
അവൻ കരയുന്നത് കാണാൻ നിവേദ്യക്കു കഴിഞ്ഞില്ല…… പതിയെ തലോടി പറഞ്ഞു….. അപ്പാ പോയില്ല നന്ദൂട്ടാ…… ഇവിടുണ്ട്…… അമ്മു പിന്നേം കള്ളം പറയുവാ….. മോനെ പറ്റിക്കുവാ… ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നു മനസ്സിലാക്കി നിവേദ്യ ഡോർ തുറന്നു വെളിയിൽ ഇറങ്ങി താഴേക്കു നോക്കി ആദിത്യനെ വിളിച്ചു ഒന്നു വരാമോന്ന് കൈ കൊണ്ട് ചോദിച്ചു…. അയ്യേ……. അപ്പാടെ മോനൂസ് കരയുവാ……. ഇങ്ങോട്ടു നോക്കിയേ…… ആദിത്യൻ നന്ദുവിനെ എടുത്തു പൊക്കി…… അപ്പാ…… ഇനി മോനൂസിനെ ഇട്ടേച്ചു പോവല്ലേ….. വീണ്ടും ആദിത്യന്റെ കഴുത്തിൽ വലിഞ്ഞു കയറി……. പോയില്ലല്ലോ….. അപ്പാ താഴെ ഉണ്ടായിരുന്നു…… അങ്കിളിനോട് വർത്തമാനം പറയുവായിരുന്നു….. നിവേദ്യ അവിടെ നിൽക്കുന്നത് മറന്നാണ് രണ്ടുപേരും മത്സരിച്ചു സ്നേഹിക്കുന്നത്……നിവേദ്യക്കു വല്ലാത്ത വിഷമം തോന്നി…… തനിക്കു കിട്ടേണ്ട സ്നേഹമാണ് ആദിത്യനും കൂടി നന്ദു പകുത്തു കൊടുക്കുന്നത്…….
ടോ നിവേദ്യാ….. ആദിത്യൻ വിളിച്ചപ്പോഴാണ് നിവേദ്യ സ്വബോധത്തിലേക്ക് വന്നത്…. മോനൂസും ഞാനും ഒന്നു കറങ്ങാൻ പോകുവാ….. താൻ വരുന്നോ….. ഇല്ല എന്നു തലയാട്ടി കാണിച്ചു നിവേദ്യ…. തന്നോട് ചോദിക്കാതെ കുറച്ചു സ്വാതന്ത്ര്യം എടുത്തു …… മോനൂസിനെ വെളിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞും പോയി…….താനും വാടോ….. ഒന്നു റിലാക്സ് ആവും….. അമ്മു വരണേൽ മോനൂസ് വിളിക്കണം അപ്പാ….. അങ്ങനാ എപ്പോഴും….. അല്ലേ അമ്മു….. നന്ദു നിവേദ്യയുടെ താടിയിൽ പിടിച്ചു ചോദിച്ചു…. വാ….. കുളിപ്പിക്കാം….. എന്നിട്ട് പോകാം….. അവന്റെ ബനിയൻ ഊരിക്കൊണ്ടു നിവേദ്യ പറഞ്ഞു…….. കുളിച്ചു റെഡിയായി നന്ദു ആദിത്യന്റെ കയ്യിൽ തൂങ്ങി വെളിയിലേക്കു നടന്നു…… അന്നയോട് പറഞ്ഞിട്ട് നിവേദ്യയും പിറകെ പോയി…… ആദിത്യന്റെ കൂടെ മുന്നിൽ നന്ദു ഇരുന്നു….. പിറകിൽ നിവേദ്യയും….. അവന് സീറ്റ് ബെൽറ്റ് ഇട്ടുകൊടുത്തു ആദിത്യൻ…. അവൻ ചോദിക്കുന്നതിനെല്ലാം മറുപടി പറയുന്നുണ്ട് ആദിത്യൻ…… തിരിച്ചും…… നിവേദ്യ ഇതൊന്നും ശ്രദ്ധിക്കാതെ വെളിയിലേക്കു നോക്കിയിരിപ്പുണ്ട്…….
വണ്ടി നിന്നുവെന്നു മനസ്സിലായപ്പോൾ ചുറ്റിനും നോക്കി നിവേദ്യ….. ബീച്ചിൽ ആണ്…… അവർ രണ്ടാളും ഇറങ്ങിക്കഴിഞ്ഞു……. നന്ദു രണ്ടാളുടെയും കയ്യിൽ പിടിച്ചു നടക്കുവാണ്…… ഇടയ്ക്കു കയ്യിൽ തൂങ്ങി ആടുന്നുമുണ്ട്…… ആദിത്യൻ അവന് ഐസ് ക്രീം വാങ്ങി……അധികം തിരക്കില്ലാത്തിടത്തു ഇരുന്നു……. കൂടെ നിവേദ്യയും……. നന്ദു മണ്ണിൽ കളിക്കാൻ തുടങ്ങി…… താനൊന്ന് സമാധാനിക്കെടോ…… ഞാൻ മോനൂസിനെ പറഞ്ഞു മനസിലാക്കാം…. ഇപ്പോൾ അവൻ ഞാൻ പറഞ്ഞാൽ കേൾക്കും…… കുറച്ചു കരയും…… എങ്കിലും സാരമില്ല……. ആശ്വസിപ്പിക്കാൻ ഇപ്പോൾ അടുത്ത് ഞാനുണ്ടല്ലോ…… ചിലപ്പോൾ ഇന്ന് ദൈവം എന്റെ പ്രാർത്ഥന ആവും കേട്ടത്….. തനിക്കറിയുവോ ഞാൻ ഈ നിമിഷം വരെ നീതുവിനെക്കുറിച്ചു ആലോചിച്ചില്ല…….. ഇപ്പോൾ മനസ്സിൽ നിറയെ മോനൂസ് ആണ്…. ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഇവന്റെ കൂടെ കഴിയണം……. ഇന്നത്തെ രാത്രി ഞാൻ എങ്ങനെ കഴിച്ചുകൂട്ടും എന്ന് രാവിലെ മുതൽ ചിന്തിച്ചിരിക്കുവായിരുന്നു…..കാരണം… ഞാൻ എന്റെ പെണ്ണായിട്ടാണ് നീതുവിനെ കുറച്ചു ദിവസം മുൻപ് വരെ കണ്ടിരുന്നത്…….
ഇന്ന് വേറൊരാൾ അവളുടെ കൂടെ……… അത് ഒരാൾക്കും സഹിക്കാൻ പറ്റില്ല……….. കടലിലേക്ക് നോക്കിയിരിക്കുന്ന നിവേദ്യയോട് ആദിത്യൻ പറഞ്ഞു……….. തനിക്കു വിഷമം ഒന്നുമുണ്ടാവില്ല ഞാൻ കാരണം…… ഇനി പ്രോമിസ് വേണോ തനിക്കും…… മോനൂസിന്റെയല്ലേ അമ്മ…… തൊട്ടതിനും പിടിച്ചതിനും ഒക്കെ പ്രോമിസ് ചോദിക്കും അവൻ….. അതോണ്ട് ചോദിച്ചതാ…… നിവേദ്യ ഒന്നു ചിരിച്ചു…… ആദിത്യൻ നന്ദുവിനെ അടുത്തു വിളിച്ചിരുത്തി……. മോനൂസ് അപ്പാ പറയുന്നത് അനുസരിക്കുവോ…… ആദിത്യൻ നന്ദുവിന്റെ മുഖം തന്റെ മുഖത്തോട്ട് അടുപ്പിച്ചു ചോദിച്ചു…… മ്മ്….. അവൻ സന്തോഷത്തോടെ തല കുലുക്കി…. കരയരുത്……. ഇല്ല….. പ്രോമിസ് ചെയ്യ്….. പ്രോമിസ്….. ആദിത്യന്റെ കയ്യിൽ അടിച്ചു നന്ദു പറഞ്ഞു……. അവന്റെ നിഷ്കളങ്കമായ മുഖം കണ്ടു ആദിത്യൻ അവനെ മടിയിൽ പിടിച്ചിരുത്തി നെഞ്ചോട് ചേർത്ത് പിടിച്ചു ….. അപ്പാക്കു നാളെ പോകണം…… ജോലിക്കു കയറണം….. നന്ദുവിന്റെ ചിരി പെട്ടെന്ന് മാഞ്ഞു…..ആദിത്യന്റെ മുഖത്തേക്ക് നോക്കി…. മോനൂസിനു കാണണം എന്നു തോന്നുമ്പോൾ അപ്പാക്കൊരു കാൾ ചെയ്താൽ മതി….
ഓടിയെത്തില്ലെ അടുത്ത്….. അല്ലെങ്കിൽ വീഡിയോ കാൾ ചെയ്യാല്ലോ നമുക്ക്…… നന്ദു മുഖം കുനിച്ചു…… കരയില്ലെന്നു അപ്പയ്ക്ക് പ്രോമിസ് ചെയ്തതാണെ…… ആദിത്യൻ നന്ദുവിനെ ഓർമിപ്പിച്ചു……. ഞാൻ വിളിച്ചാൽ വരുമോ…… നന്ദു വിഷമത്തോടെ ചോദിച്ചു…… പിന്നെ….. ഉറപ്പല്ലേ……. പ്രോമിസ്……. നന്ദു കൈ നീട്ടി….. ഒന്നു ശങ്കിച്ചു……..എങ്കിലും കയ്യിൽ അടിച്ചു സത്യം ചെയ്തു ആദിത്യൻ……. എങ്കിൽ നാളെ പൊക്കോ….. അവൻ സന്തോഷത്തോടെ പറഞ്ഞു……. നിവേദ്യ ഒരു ദീർഘ ശ്വാസം വിട്ടു…… പ്രശ്നത്തിന് പൂർണ്ണമായും പരിഹാരം കാണാൻ പറ്റിയില്ലെങ്കിലും തനിക്കു കുറച്ചു സമയം കിട്ടിയിട്ടുണ്ട് അവനെ പറഞ്ഞു മനസ്സിലാക്കാൻ…….. അതേ……. താൻ എന്തു വേണമെങ്കിലും പറഞ്ഞോ…… പക്ഷേ മോനൂസ് എന്നെ വെറുക്കുന്ന രീതിയിൽ ഒന്നും പറയരുത്….. അതെനിക്ക് സഹിക്കില്ല….. നിവേദ്യയുടെ മനസ്സു വായിച്ചതുപോലെ ആദിത്യൻ പറഞ്ഞു……. എന്നിട്ട് നന്ദുവിന്റെ അരികിലേക്ക് പോയി……..
തിരയിൽ കളിച്ചു മടുത്തപ്പോൾ രണ്ടാളും പോകാൻ റെഡിയായി……. നന്ദൂട്ടൻ മുഴുവൻ നനഞ്ഞിട്ടുണ്ട്……. ആദിത്യനും……. കാറ്റടിച്ചു തണുത്തിട്ടു ചുണ്ടു കൂട്ടിയിടിക്കുന്നുണ്ട് നന്ദൂട്ടന്…… നിവേദ്യയോട് വന്നു ചേർന്നിരുന്നു…… അവന്റെ ബനിയൻ ഊരിയെടുത്തു……. ഷാൾ കൊണ്ടു പൊതിഞ്ഞു പിടിച്ചു…….. പോകുംവഴി ആദിത്യൻ അവനുള്ള ഉടുപ്പും കുറച്ചു കളിപ്പാട്ടങ്ങളും സ്വീറ്റ്സും വാങ്ങി……… നിവേദ്യ എതിർത്തില്ല….. കാര്യമില്ലെന്നറിയാം….. വന്നപ്പോഴേക്കും അന്നേച്ചി ഫുഡ് എല്ലാം റെഡി ആക്കിയിരുന്നു……. മടിയിൽ ഇരുന്ന നന്ദൂന് ആദിത്യൻ വാരിക്കൊടുത്തു……. അധികമൊന്നും കഴിച്ചില്ല നന്ദു…….. ആകെ ക്ഷീണിച്ചിരുന്നു അവൻ…… നന്ദുവിന്റെ കൂടെ അവനെ നെഞ്ചിൽ ചേർത്തു കിടത്തി ആദിത്യൻ കിടന്നു……. നിവേദ്യ അന്നേച്ചിയുടെ കൂടെ താഴെ റൂമിൽ കിടന്നു……… രാവിലെ കുളി കഴിഞ്ഞു നിൽക്കുമ്പോഴാണ് അന്നേച്ചി വിളിച്ചത്……… നിവേദ്യാ…… ഇങ്ങുവന്നേ…… ഇതാരാണെന്നു നോക്കിക്കേ…….. ഹാളിൽ വന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്നു ഞെട്ടി…… ദേവേട്ടൻ……….. പിറകിൽ ദേഷ്യത്തിൽ നോക്കി നിൽക്കുന്ന നീതുവും……
ശ്രീദേവ് മുന്നോട്ട് വന്നു…… നിവേദ്യ രണ്ടടി പിറകോട്ടു വെച്ചു…….. കവിളിൽ ശക്തിയിൽ ഒരടി വീണു……. കവിൾ പൊത്തി കണ്ണടച്ചു നിന്നു കുറച്ചു നേരം……. കയ്യിൽ പിടിച്ചു ശ്രീദേവ് മുന്നോട്ടു നിർത്തി നിവേദ്യയെ…… നീ കാരണം…… നീ മാത്രം കാരണം എന്തുമാത്രം വേദനിച്ചുവെന്ന് അറിയുവോ എല്ലാവരും…… എത്രപേരുടെ മുന്നിൽ ഇന്നും തല താഴ്ത്തി നിൽക്കുന്നുവെന്ന് അറിയുവോ…… ദേഷ്യത്തിൽ വീണ്ടും കൈ പൊങ്ങവേ……. നിവേദ്യ മുഖം തിരിച്ചു കണ്ണടച്ചു…….. അടി വീഴാതിരുന്നപ്പോൾ അവൾ കണ്ണു തുറന്നു നോക്കി……. ആദിത്യൻ ദേവേട്ടന്റെ കയ്യിൽ പിടിച്ചിരിക്കുന്നു……. നിങ്ങൾ നിവേദ്യയുടെ ആരുമായിക്കോട്ടെ…… ഇനി അവളുടെ ശരീരത്തിൽ ഒരടി വീഴാൻ ഞാൻ അനുവദിക്കില്ല……… അതുംപറഞ്ഞു നിവേദ്യയുടെ കയ്യിൽ നിന്നും ശ്രീദേവിന്റെ കൈയ്യുടെ പിടുത്തം വിടുവിച്ചു…… അവളെ കയ്യിൽ പിടിച്ചു പിറകിൽ നിർത്തി…….അച്ചായന് ഒന്നും മനസ്സിലായില്ല….. എങ്കിലും ആദിത്യന്റെ ഒപ്പം വന്നു നിന്നു…… അന്നയും നീതുവും ആകെ അന്തംവിട്ടു എല്ലാവരെയും നോക്കി നിൽപ്പുണ്ട്…….. കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല……. ആദിത്യൻ നിവേദ്യയെ നോക്കി……
ചുണ്ട് പൊട്ടി ചോര പൊടിഞ്ഞിരിക്കുന്നു……. നീതു അവളുടെ സാരിയുടെ തുമ്പെടുത്തു ചോര തുടച്ചു……. നിവേദ്യയുടെ മുഖം പിടിച്ചുയർത്തി…… വേദൂ…….. വളരെ വിഷമത്തോടെ വിളിച്ചു…… നിവേദ്യയുടെ കണ്ണു നിറഞ്ഞു താഴേക്കു ഒഴുകി……… ഒരേങ്ങൽ തങ്ങി നിന്നു…… ആദിത്യൻ തന്റെ കയ്യിലിരുന്ന നിവേദ്യയുടെ കയ്യിൽ ഒന്നുകൂടി മുറുക്കി പിടിച്ചു……. ശ്രീദേവ് നീതുവിനെ മാറ്റി നിർത്തി……. നിവേദ്യയുടെ മുഖം രണ്ടുകയ്യിലും എടുത്തു…… വേദൂട്ടീ…..സാരമില്ല……. പോട്ടെ …. ഇങ്ങുനോക്ക്……. നിന്റെ ദേവേട്ടനല്ലേ……. വിഷമം കൊണ്ടല്ലേ…… അവളെ ചേർത്ത് പിടിച്ചു…… ശബ്ദം വെളിയിൽ കേൾപ്പിക്കാതെ നിവേദ്യ കരഞ്ഞു……. ശ്രീദേവിന്റെ കണ്ണുകൾ നിറഞ്ഞു…. നീയല്ലാതെ വേറാരും എന്നെ ദേവേട്ടാ ന്നു വിളിക്കാറില്ല……. ഇന്നലെ നീതു അങ്ങനെ വിളിച്ചപ്പോൾ……. അവളുടെ കൂട്ടുകാരിയാണ് അങ്ങനെ വിളിക്കണമെന്ന് പറഞ്ഞതെന്ന് കേട്ടപ്പോൾ……. നീയാണ് അവൾ പറയുന്ന വേദുവെന്ന് തിരിച്ചറിഞ്ഞപ്പോൾ…….
ഉറങ്ങിയിട്ടില്ല ഞാൻ ഇന്നലെ….. അറിയുവോ നിനക്ക്…….. ആരെയും അറിയിക്കാതെയാ ഞങ്ങൾ ഇങ്ങോട്ടു പോന്നത്……. വാ പോകാം……… ഇനി നീ വീട്ടിൽ ഉണ്ടാവണം….. മുത്തശ്ശി നിന്റെ കാര്യം പറയാത്ത ഒരു ദിവസം പോലുമില്ല……… നിന്നെ കണ്ടിട്ട് കണ്ണടച്ചാൽ മതിയെന്നാ പ്രാർത്ഥന പോലും…… വാ……. ശ്രീദേവ് നിവേദ്യയെ ചേർത്തുപിടിച്ചു മുന്നോട്ടാഞ്ഞു …….. പിന്നിൽ നിന്നും എന്തോ തിരിച്ചു വലിക്കുന്നു…… തന്റെ ഒരു കൈ ആരുടെയോ കൈക്കുള്ളിലാണ്…….. തിരിഞ്ഞു നോക്കി….. തുടരും

by