രചന – രോഹിണി ആമി
വാതിൽ തള്ളിത്തുറന്ന് ദേവനും നീതുവും അകത്തേക്ക് വന്നു……. കൂടെ ആദിത്യനും മോനുവും…… ശ്രീക്കുട്ടാ നീയോ……. ദേവൻ അന്തംവിട്ടു ചോദിച്ചു……… ആദിത്യൻ ഒന്നും മനസ്സിലാകാതെ നീതുവിനെ നോക്കി…….. ദേവേട്ടന്റെ അനിയനാണ് ശ്രീസായി……. നീതു ശബ്ദം കുറച്ചു പറഞ്ഞു…… കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു ദേവൻ….. എന്നിട്ട് വേദുവിനെയും ശ്രീയെയും നോക്കി പറഞ്ഞു…… ഇന്ന്….. ഇപ്പോൾ വേദു വരും ഞങ്ങളുടെ കൂടെ വീട്ടിലേക്കു …… എല്ലാവരും അറിയണം….. ഇനിയും തനിച്ചു താമസിക്കാൻ ഞാൻ സമ്മതിക്കില്ല നിന്നെ വേദു……. ഞാൻ വീട്ടിലേക്കൊന്നു വിളിക്കട്ടെ………ഞാൻ പറഞ്ഞോളാം എല്ലാവരോടും കാര്യങ്ങൾ …… അതും പറഞ്ഞു മൊബൈൽ എടുത്തു…….. നിവേദ്യ നീതുവിനെ അരുത് എന്ന് കണ്ണുകൊണ്ടു കാണിച്ചു…… ശ്രീ ദേവന്റെ കയ്യിൽ നിന്നും മൊബൈൽ തട്ടിപ്പറിച്ചു……. വേണ്ട…… ആരോടും വിളിച്ചു പറയണ്ട…. എന്റെ ഇമേജിനെ ബാധിക്കുന്ന ഒന്നും തന്നെ ഏറ്റെടുക്കാൻ ഞാൻ തയ്യാറല്ല…… എനിക്ക് എല്ലാവരെയും ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാണ്…. ആരുടേയും മുന്നിൽ നാണംകെട്ടു ജീവിക്കാൻ ഞാനില്ല……. നീയെന്റെ അനിയൻ തന്നെയാണോടാ…… നീയീ പറയുന്ന നാണക്കേട് അഞ്ചു വർഷമാണ് വേദു സഹിച്ചത്…… ഇപ്പോഴും സഹിച്ചു കൊണ്ടിരിക്കുന്നത്…..
ബന്ധവും സ്വന്തവും ആരുമില്ലാതെ ……. എങ്ങനെ തോന്നിയെടാ നിനക്ക് സ്വന്തം കുടുംബത്തിനു തന്നെ ദോഷം ചെയ്യാൻ…… ദേവൻ ശ്രീയുടെ ഷർട്ടിനു കുത്തിപ്പിടിച്ചു ചോദിച്ചു…….. എനിക്കൊന്നും അറിയണ്ട……. മര്യാദക്ക് വേദുവുമായി ഒരുമിച്ച് ജീവിച്ചോ….. ഇല്ലെങ്കിൽ…….. ദേവൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു……. ദേവേട്ടാ……. എന്തൊക്കെയാ ഈ പറയുന്നത്…… നിങ്ങളൊക്കെ എന്താ വിചാരിച്ചു വച്ചിരിക്കുന്നത് എന്നെപ്പറ്റി……. ഇയാളുടെ കൂടെ ജീവിക്കാൻ ആയിരുന്നെങ്കിൽ ഞാൻ പണ്ടേ ഈ പേര് പറഞ്ഞേനെ ദേവേട്ടാ……. ഇത്രയും കാലം തനിച്ചായിരുന്നു….. എനിക്കറിയാം എങ്ങനെ എന്റെ നന്ദുവിനെ വളർത്തണമെന്നു……. അതിനു ഒരാളുടെയും സഹായം എനിക്കു വേണ്ടാ…… അല്ലെങ്കിലും ഈ കുഞ്ഞിനെ നശിപ്പിക്കാൻ പറഞ്ഞ ശ്രീയേട്ടൻ എന്റെ മനസ്സിൽ അന്നേ മരിച്ചു………
നന്ദു എന്റെ മാത്രം മോനാണ്…….. എനിക്ക് സംഭവിച്ചത് എന്റെ മാത്രം തെറ്റു കൊണ്ടാണ്….. ഞാൻ എന്നെ സൂക്ഷിക്കണമായിരുന്നു…….. അതിനു ആരെയും ഞാൻ പഴി പറയുന്നില്ല……. ആദ്യം എന്നെ കണ്ടപ്പോൾ ശ്രീയേട്ടൻ ചോദിച്ചത് ആദിത്യൻ എന്റെ ആരാണെന്നാണ്…….. പറഞ്ഞു തരാൻ അറിയില്ല ശ്രീയേട്ടാ എനിക്ക് ആദിത്യൻ എന്റെയാരെന്നു……. പക്ഷേ ഒന്നറിയാം…… ഉണരുമ്പോഴും ഉറങ്ങാൻ തുടങ്ങുമ്പോഴും ആദ്യം മനസ്സിൽ വരുന്ന മുഖം……. അത് ആദിത്യന്റെയാണ്…… ഇഷ്ടമാണ് ആദിത്യനെ……. പക്ഷേ അത് നിങ്ങളുടെ ദുഷിച്ച മനസ്സിൽ തോന്നിയ പോലെയുള്ള ഇഷ്ടമല്ല…………… പിന്നെ ദേവന് നേരെ തിരിഞ്ഞു പറഞ്ഞു……. ഞാനിപ്പോൾ തനിച്ചല്ലല്ലോ ദേവേട്ടാ…… ചുറ്റും നിങ്ങളൊക്കെ ഇല്ലേ…… വീട്ടിൽ ആരും ഒന്നുമറിയണ്ട….. ഇങ്ങനെ ഒക്കെ അങ്ങു പോട്ടെ……. നിങ്ങൾ ആരെ വേണമെങ്കിലും വിവാഹം കഴിച്ചോളൂ…… എനിക്കതിൽ ഒരു വിരോധവുമില്ല…..ആരും തടസ്സവും നിൽക്കില്ല…….. പക്ഷേ… ചിക്കു….. അവളെ വെറുതെ വിട്ടേക്കൂ…… അപേക്ഷയാണ്…… ശ്രീയോടായി നിവേദ്യ പറഞ്ഞു…… ആദിത്യനെ നോക്കി ചോദിച്ചു…….
പോകാം നമുക്ക്……. ഡോക്ടർ ഇപ്പോൾ നഷ്ടപ്പെടുത്തിയത് വലിയൊരു സ്വത്ത് ആണ്…… അത് കാലം തെളിയിക്കും……. നിവേദ്യ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമാണ്……. തിരിച്ചും….. ഇപ്പോൾ എന്റെ ജീവിതത്തിൽ ആകെയുള്ള ഒരു പെണ്ണ്……. അതിനു നിങ്ങൾ ഏത് അർത്ഥം കൊടുത്താലും ആദിത്യന് പുല്ലാണ്…… പിന്നെ ഇവൻ എന്നെ അപ്പാ എന്ന് എത്രനാൾ വരെ വിളിച്ചാലും ഞാൻ എന്തോന്നു വിളി കേൾക്കുക തന്നെ ചെയ്യും ….. അങ്ങനെ പോകുന്ന ഇമേജ് അങ്ങു പോട്ടെന്നു വക്കും ആദിത്യൻ…… ഞാൻ ചെയ്ത ഏതോ ഒരു പുണ്യത്തിന്റെ ഫലമാണ് എനിക്ക് മോനൂസ് …… നിവേദ്യയുടെ കയ്യും പിടിച്ചു നടന്നു ……. ആദിത്യാ… നിൽക്ക്…… ഞാനൊന്ന് പറയട്ടെ….. ദേവൻ മുന്നിൽ കയറി തടഞ്ഞു……. ഞങ്ങൾ എന്റെ വീട്ടിലുണ്ടാവും……. ഒരിടത്തും ഓടിയൊളിക്കാനൊന്നും പോകുന്നില്ല…… എപ്പോൾ വേണമെങ്കിലും വരാം…… ആദിത്യൻ പറഞ്ഞു……. പുച്ഛത്തോടെ ഒന്നു ശ്രീയെ നോക്കി ദേവൻ…… ആദിത്യൻ പറഞ്ഞതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല ശ്രീ ……. അതുംപറഞ്ഞു നീതുവിനെ കൂട്ടി വെളിയിലേക്കിറങ്ങി……..
മോനൂസേ……. എത്ര നേരമായെടാ നീയെന്റെ തോളിൽ കയറിയിട്ട്……. അപ്പാടെ കൈ വേദനിക്കുന്നു…. ഇറങ്ങെടാ കുട്ടിക്കുരങ്ങേ താഴെ…… നന്ദു ചിരിച്ചോണ്ട് ഊർന്ന് താഴേക്കിറങ്ങി….. രണ്ടാളുടെയും കയ്യിൽ പിടിച്ചു നടന്നു…… വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ നീതു ഓടി അടുത്തു വന്നു…….. ആദിത്യനോട് പറഞ്ഞു….. കൊട് കൈ……. അവനോടു രണ്ടെണ്ണം പറയാൻ എനിക്കു നാവു ചൊറിഞ്ഞതാ…… പക്ഷേ ദേവേട്ടന്റെ സഹോദരൻ ആയിപ്പോയി……. വേദുവിനെ തനിച്ചാക്കരുത്……. മോനൂസിനെയും………. ആദിയെ ഏൽപ്പിക്കുവാ ഞാൻ …….. മുഖം എത്തിച്ചു നിവേദ്യയുടെ കവിളിൽ ഒരുമ്മ കൊടുത്തു……. ഞങ്ങൾ ഉണ്ട് വേദൂ നിന്റെ കൂടെ ………നന്ദുവിന്റെ കവിളിൽ പിച്ചിയിട്ട് തിരിഞ്ഞു നടന്നു……… രണ്ടാളും നീതു പോകുന്നതു വരെ നോക്കിയിരുന്നു……. നിവേദ്യയെ വീട്ടിലേക്കു കൊണ്ടുവരാൻ ഒരുപാട് നിർബന്ധിക്കേണ്ടി വന്നു ആദിത്യന്……. അവസാനം അന്നയേയും അച്ചായനേയും കാൾ ചെയ്തു നിവേദ്യയെക്കൊണ്ട് സമ്മതിപ്പിച്ചു…… വീട്ടിൽ പോയി ആവശ്യത്തിന് മാത്രം തുണികൾ എടുത്തു…….. ആദ്യമായിട്ടാണ് ആദിത്യന്റെ വീട്ടിൽ വരുന്നത്……….
ഗേറ്റ് തുറന്നു അകത്തേക്ക് വരുമ്പോൾ കാണാം കുറെയേറെ ചെടികൾ നിൽക്കുന്നു….. അതിൽ പകുതിയും വാടി നിൽക്കുന്നു……. വാതിൽ തുറന്നു അകത്തു കയറി ഒരു റൂമിലേക്ക് ബാഗ് വെച്ചു നിവേദ്യയോട് പറഞ്ഞു…… ഈ റൂം താനെടുത്തോ…… നേരെ കാണുന്നതാണ് എന്റെയും മോനൂസിന്റെയും റൂം……… താനൊന്നു കുളിച്ചു ഫ്രഷ് ആവ്……. അപ്പോഴേക്കും ഞാനും മോനൂസും പോയി കഴിക്കാനുള്ളത് വാങ്ങിവരാം…….. നൈറ്റ് നമുക്ക് ഉണ്ടാക്കാം ഫുഡ് ……. മറുപടിക്ക് കാത്തു നിൽക്കാതെ ആദിത്യൻ പോയി…… തിരിച്ചു വന്നപ്പോൾ രണ്ടാളുടെയും കയ്യിൽ നിറയെ കവർ ഉണ്ടായിരുന്നു…… രണ്ടിനെയും സൂക്ഷിച്ചു നോക്കി…….. മോനൂസ് ആദിയുടെ സൈഡ് പിടിച്ചു റൂമിലേക്ക് പോയി….. രണ്ടാളും കുളിച്ചു വന്നപ്പോഴേക്കും നിവേദ്യ ഒരു കൈ കൊണ്ടു ഫുഡ് എടുത്തു വച്ചിരിക്കുന്നു……. ആദിത്യനും നന്ദുവും കലപിലാന്നു സംസാരിച്ചു കൊണ്ടിരുന്നു….. നിവേദ്യ ഒന്നും മിണ്ടാതെ നുള്ളിപ്പെറുക്കി ഇരുന്നു……..
അന്നേച്ചിയോട് ഷോപ്പിലെ കാര്യം എങ്ങനെയെന്നു ചോദിച്ചു…….. അതൊന്നും ചിന്തിക്കേണ്ട….. രണ്ടു ദിവസം ഷോപ്പ് അടച്ചിട്ടാൽ ഉണ്ടാകുന്ന നഷ്ടം ഞാൻ സഹിച്ചു……… നന്നായി റസ്റ്റ് എടുക്കാൻ പറഞ്ഞു അച്ചായൻ വഴക്കു പറഞ്ഞു ……… രാത്രിയിൽ ആദിത്യനാണു ഭക്ഷണം ഉണ്ടാക്കിയത്……. കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്…… എനിക്ക് കഞ്ഞി ഉണ്ടാക്കാനേ അറിയൂ……… അല്ലേലും വയ്യാതിരിക്കുമ്പോൾ കഞ്ഞിയാ ബെസ്റ്റ്…… സ്വയം പറഞ്ഞു ചിരിച്ചു…… കൂടെ സപ്പോർട്ട് ചെയ്യാൻ നന്ദുവും…….. നന്ദുവിനെ ഉറക്കിയിട്ട് ആദിത്യൻ നിവേദ്യയെ പോയി നോക്കി……. മുറിയിലില്ല……. വാതിൽ തുറന്നു കിടക്കുന്നതു കണ്ടപ്പോൾ മനസ്സിലായി മിറ്റത്തുണ്ടാവുമെന്ന്…….. ഭിത്തിയിൽ ചാരിയിരുന്ന് എന്തോ ആലോചിക്കുവാ…… ഇങ്ങനെ ടെൻഷൻ അടിച്ചാൽ കുറച്ചു കഴിയുമ്പോൾ തന്റെ തലയിൽ ഒരു മുടി പോലും ഉണ്ടാവില്ല….. നോക്കിക്കോ……. നിവേദ്യ ഒന്നു നോക്കിയിട്ട് വീണ്ടും ഇരുട്ടിലേക്ക് കണ്ണു പായിച്ചു…….
താൻ വിഷമിക്കാതെടോ…… ശ്രീ എന്നെങ്കിലും തെറ്റു മനസ്സിലാക്കി വരും….. തന്നെയും മോനെയും കൂട്ടാൻ……… ഞാൻ എല്ലാം മറന്നു ശ്രീയേട്ടന്റെ കൂടെ പോകണമെന്നാണോ ആദിത്യനും പറയുന്നത്…… ഇത്രയും കാലം ഞാൻ അനുഭവിച്ച വേദനയും നാണക്കേടും മറന്ന്….. എന്നോടു തന്നെ നീതികേടു കാണിച്ചു ഞാൻ കൂടെ പോണോ……… ഓർത്തിട്ടുണ്ട് ഞാൻ അന്നേച്ചിയും അച്ചായനും ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാനുണ്ടാവുമോന്ന്……….. ഒരു പെണ്ണിന് തനിച്ചു താമസിക്കാനാവില്ലെ ആദിത്യാ ……. താനെങ്ങനാടോ തനിച്ചാവുന്നത്…… ഞങ്ങളൊക്കെ ഉള്ളപ്പോൾ……..അങ്ങനെയൊന്നുമുണ്ടാവില്ല….. തനിക്ക് മോനൂസ് എങ്കിലുമുണ്ട്…….. എനിക്കോ…… കുറച്ചു നേരം രണ്ടുപേരും മിണ്ടാതെയിരുന്നു…… ആദിക്കറിയുവോ ഞാൻ എങ്ങനെയാ ശ്രീയേട്ടനെ സ്നേഹിച്ചതെന്ന്……… ജീവൻ കൊടുക്കാൻ പോലും തയ്യാറായിരുന്നു അന്ന്……. ആരും കാണാതെ ഒളിപ്പിച്ചു കൊണ്ടുനടന്ന ഇഷ്ടം……
മെഡിസിന് പഠിക്കാൻ പോയതിനു ശേഷമാണ് ശ്രീയേട്ടനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്……… അതുവരെ മനസ്സു കൊണ്ടു പ്രണയിച്ച ശ്രീയേട്ടൻ പിന്നീട് പലതും ആവശ്യപ്പെടാൻ തുടങ്ങി…….. എന്റെ മോൻ വയറ്റിൽ കുരുത്തത് എന്റെയും കൂടി ഇഷ്ടത്തിനായിരുന്നില്ല……..ശരിക്കും എന്നെ കീഴ്പ്പെടുത്തിയതാണ് ശ്രീയേട്ടൻ……. പിന്നീട് ഒരു കുറ്റബോധവും ഇല്ലാതെ സ്നേഹം കൊണ്ടു വീർപ്പു മുട്ടിച്ചു…….ആരോടും പറയാതിരിക്കാൻ ………ഞാനൊരു വിഡ്ഢി…. ആ പ്രായത്തിൽ അതു വിശ്വസിച്ചു പോയി….. ……. പക്ഷേ ഞാൻ അറിഞ്ഞിരുന്നില്ല ശ്രീയേട്ടന് ഞാൻ വെറുമൊരു നേരംപോക്ക് മാത്രമാണെന്ന്…….. ഞാൻ പ്രെഗ്നന്റ് ആണെന്നു പറഞ്ഞപ്പോൾ കുഞ്ഞിനെ രഹസ്യമായി നശിപ്പിച്ചു കളയാമെന്നു പറഞ്ഞു……. എങ്കിലേ സ്വീകരിക്കൂ എന്നു പറഞ്ഞു…… ആരുടേയും മുന്നിൽ നാണംകെടാൻ വയ്യെന്ന്….. സമ്മതിക്കാതെയിരുന്നപ്പോൾ അന്നു തന്നെ തിരിച്ചു പോയി ശ്രീയേട്ടൻ എന്നോടൊരു വാക്കു പറയാതെ …………. അന്നു മനസ്സിലായി…….. ഞാൻ വഞ്ചിക്കപ്പെട്ടെന്ന്……. പിന്നീട് ഇന്നാണ് കാണുന്നത് ആ മുഖം…… ആരൊക്കെ ചോദിച്ചിട്ടും പറഞ്ഞില്ല ഞാൻ……
സ്നേഹിച്ചും ഉപദ്രവിച്ചും ചോദിച്ചു അച്ഛൻ …… അറിയാമായിരുന്നു എനിക്കു ശ്രീയേട്ടൻ എന്നെ സ്വീകരിക്കില്ലെന്ന്…… പിന്നെയെന്തിനെന്നു ചിന്തിച്ചു ഞാൻ…… നിർബന്ധിച്ചു എന്റെ കുഞ്ഞിനെ നശിപ്പിച്ചു കളയാൻ എല്ലാവരും ആലോചിച്ചപ്പോൾ ഇറങ്ങിയതാണ് വീട്ടിൽ നിന്നും…….. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം ആയിരുന്നു എന്റേത്……… കുടുംബത്തിന് ഞാൻ കാരണം ഉണ്ടാകുന്ന നാണക്കേട്…….. ചിക്കുവിന്റെ ഭാവി…… എല്ലാം ഓർത്തപ്പോൾ അങ്ങനെ ചെയ്യാനാ തോന്നിയത്……. ഇന്നിപ്പോൾ എല്ലാം മറന്ന് ഒരു മാന്യനെപ്പോലെ ചിക്കുവിന്റെ ജീവിതം കൂടി…………. ഞാനൊരിക്കലും സമ്മതിക്കില്ല അതിനു……… എല്ലാം കേട്ടിരുന്നു ആദിത്യൻ……. കുറച്ചു നേരമായി നിവേദ്യ ഒന്നും മിണ്ടാതെ ഇരിക്കുന്നു…….. നോക്കിയപ്പോൾ ശബ്ദം ഇല്ലാതെ കരയുകയാണ്……. ആദി ഓർത്തു……. എത്ര നാൾ കരഞ്ഞിട്ടുണ്ടാവും ഇങ്ങനെ നിവേദ്യ……. പാവം…. ആദിത്യൻ നിവേദ്യക്കരികിൽ പോയിരുന്നു……. സാരമില്ലെടോ……. കഴിഞ്ഞതെല്ലാം കഴിഞ്ഞു……
കുറച്ചു സങ്കടങ്ങൾക്ക് കുറച്ചു സന്തോഷം…….. ആ സന്തോഷം ആണ് തനിക്കു മോനൂസ്…….. വാ എഴുന്നേൽക്ക്……. പോയിക്കിടക്ക്…..എഴുന്നേറ്റു കൈ നീട്ടി ആദിത്യൻ…….. കയ്യിൽ പിടിച്ചു പതിയെ എഴുന്നേറ്റു…… മുറിയിലേക്ക് പോയി……… ഒന്നും ആലോചിക്കേണ്ട…… സുഖമായിട്ടുറങ്ങിക്കോ….. വിളിപ്പുറത്തു ഞാൻ ഉണ്ടാവും…. വേണമെങ്കിൽ ഡോർ അടച്ചോ……. എന്തിനു…… ഇപ്പോൾ മറ്റാരേക്കാളും വിശ്വാസം ആണ് എനിക്ക് ആദിത്യനെ …… ഇയാൾ എന്നെ ചതിക്കില്ല……… അതെ……. ഇനി നേരിട്ടു മതി വിഷ്…… ഗുഡ് നൈറ്റ്…….. ആദിത്യൻ ചിരിച്ചു പറഞ്ഞു…… ഗുഡ് നൈറ്റ്…… നിവേദ്യ പോയി നല്ല സുഖമായി കിടന്നുറങ്ങി………. ആദ്യമായി നന്ദു ഇല്ലാതെ….. താൻ നല്ലൊരു പെണ്ണാടോ……. ശരിക്കും പൊന്ന്…… ഈ പൊന്ന് അണിയാനുള്ള ഭാഗ്യം ആ ഡോക്ടറിന് ഇല്ല……. ഇപ്പോഴാണ് തന്നോട് എനിക്ക് കൂടുതൽ ബഹുമാനം തോന്നുന്നത്…….. കൂടെ വേണ്ടാ എന്നു പറയുംവരെ നല്ല ഒരു കൂട്ടുകാരനായിട്ട് ഈ ആദി കൂടെയുണ്ടാവും……. സ്വീറ്റ് ഡ്രീംസ്……. നിവേദ്യയുടെ നമ്പറിലേക്ക് മെസ്സേജ് സെന്റ് ചെയ്തു ആദിത്യൻ …… മോനൂസിനെ ചേർത്തുപിടിച്ചു കണ്ണടച്ചു……….. തുടരും

by