17/04/2026

നിവേദ്യ : ഭാഗം 03

രചന – രോഹിണി ആമി

നിങ്ങൾ തമ്മിലെന്താ പ്രശ്നം….. എന്തായാലും എന്റെ പ്രോബ്ലം സോൾവ് ചെയ്യാൻ സാധിക്കില്ല ന്നു മനസ്സിലായി…… നിങ്ങളുടെ കാര്യങ്ങൾ എങ്കിലും ഓക്കേ ആവട്ടെ……. പറയു ആദിത്യാ…… എന്താ പ്രോബ്ലം……. നിവേദ്യ ചോദിച്ചു……. ഞാനിപ്പോൾ ബന്ധുക്കളെയും കൂട്ടി അവളുടെ വീട്ടിൽ ചെന്നു പെണ്ണു ചോദിക്കണം…… അതാണ് ഇപ്പോഴത്തെ ആവശ്യം……. അതിനെന്താ പോണം…… ഇപ്പോൾ ആദിത്യന് ഒരു നല്ല ജോലിയൊക്കെ ഉണ്ടല്ലോ….. പിന്നെന്താ പോയാൽ…… നിവേദ്യക്കറിയില്ല എന്റെ പ്രശ്നങ്ങൾ….. ബന്ധുക്കൾ ഒരുപാടുണ്ട്……. പക്ഷേ…. ആരുമായും അത്രയ്ക്ക് ബന്ധമൊന്നും ഇല്ല….. എന്റെ അച്ഛൻ അന്യമതത്തിൽ നിന്നുമാണ് അമ്മയെ വിവാഹം കഴിച്ചത്…… അന്നേ വീട്ടുകാർ ഉപേക്ഷിച്ചതാണ് അവരെ…….. അവരോടില്ലാത്ത എന്തു സ്നേഹമാണ് അവരുടെ മകനോടുണ്ടാവുക…… ഒരിക്കൽ ഞാൻ നീതുവിന്റെ വീട്ടിൽ പോയതാണ്……

അവളെ അറിയിച്ചിട്ടില്ല ഞാൻ ഇതുവരെ……. അവരൊക്കെ ഇപ്പോഴും പഴഞ്ചൻ ന്യായങ്ങൾ ആണ് പറയുന്നത് ……… പ്രേമവും മണ്ണാങ്കട്ടയും ഒന്നും അവർക്കു ദഹിക്കില്ല……. അയാൾ ഒന്ന് ചെയറിലേക്ക് ചാഞ്ഞു…….. എന്നിട്ട്…… നിവേദ്യ ആകാംക്ഷയോടെ ചോദിച്ചു…… എന്നിട്ടെന്താ…… ഒരു ഫാമിലി ബാക്ക്ഗ്രൗണ്ട് ഇല്ലാത്ത എനിക്ക് അവളെ തരില്ലെന്ന് അവർ തീർത്തുപറഞ്ഞു………. എങ്കിലത് നീതുവിനോട് തുറന്നു പറഞ്ഞു കൂടെ….. വെറുതെ അവളെ ഇങ്ങനെ വിഷമിപ്പിക്കണോ ആദിത്യാ….. അവളുടെ സ്വഭാവം എന്നേക്കാൾ നിവേദ്യക്കു അറിയാമല്ലോ….. എനിക്കു വേണ്ടി വീട്ടുകാരെ വേണ്ടാന്നു വെക്കില്ല……. വീട്ടുകാർക്ക് വേണ്ടി എന്നെയും……. ചിലപ്പോൾ എന്നെയോർത്തു ജീവിതം തന്നെ നശിപ്പിച്ചെന്നിരിക്കും…… പിന്നെ പറയാത്തത് എന്തെന്ന് വച്ചാൽ…….. ആ സ്നേഹം കളയാൻ മനസ്സനുവദിക്കുന്നില്ല…….

എന്തെങ്കിലുമൊരു അത്ഭുതം നടന്നാലോ……. അതൊക്കെ പോട്ടെടോ…… താനിപ്പോൾ ഇതു പറയൂ…… ഇനിയെന്താ മോനൂസിന്റെ കാര്യത്തിൽ ചെയ്യുക……. ആദിത്യൻ നന്ദൂനെ മോനൂസ് എന്നു വിളിച്ചു വിളിച്ചു എന്നോട് കഴിഞ്ഞ ദിവസം പറയുവാ അവനെ ഇനിയെല്ലാവരും മോനൂസ് എന്നു വിളിച്ചാൽ മതിയെന്നു……. അതാണ് അവനിഷ്ടമെന്നു…….. ആദിത്യൻ പൊട്ടിച്ചിരിച്ചു…… കൂടെ നിവേദ്യയും…. ഇനി രണ്ടു ദിവസം കഴിഞ്ഞല്ലേ വിളിക്കു അവന്റെ അപ്പാ……. നോക്കാം…. ഈ രണ്ടു ദിവസം കൊണ്ടു എന്റെ കാര്യത്തിലും എന്തെങ്കിലും അത്ഭുതം സംഭവിക്കുമോന്നു……. നിവേദ്യ എഴുന്നേറ്റു കൊണ്ടു പറഞ്ഞു…….. നിവേദ്യാ…….. ഒന്നു നിൽക്കൂ….. എന്താ ആദിത്യാ…….. ഞാൻ തന്നെ നീതു വഴിയാ പരിചയപ്പെട്ടത്…. അവളും എന്നോട് ഒന്നും പറഞ്ഞിട്ടില്ല.. മോനൂസിന്റെ അപ്പാ ആരെന്നോ….. നിങ്ങൾ എങ്ങനെ പിരിഞ്ഞെന്നോ….. ഒന്നും….. അവൾക്കും ഇതൊന്നും ഷെയർ ചെയ്യാൻ ഇഷ്ടമില്ലാത്തതു പോലെ തോന്നി……

അതുകൊണ്ട് ഞാൻ നിർബന്ധം പിടിച്ചിട്ടില്ല….. എനിക്കൊന്നു അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്….. നിവേദ്യക്കു പറയാൻ പറ്റുമെങ്കിൽ മാത്രം…… അതൊന്നും ആരോടും പറയാൻ എനിക്കിഷ്ടമായിരുന്നില്ല……. അന്നേച്ചിക്കും ഇച്ചായനും നീതുവിനും മാത്രമേ അറിയൂ….. അവരോടു പറയേണ്ടിവന്നു എല്ലാം….. എനിക്കു നിങ്ങളോട് പറയുന്നതിൽ വിഷമം ഒന്നുമില്ല….. പക്ഷേ ഞാൻ പഴയതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല….. ഇനിയൊരിക്കലും ഒരു തിരിച്ചു പോക്കില്ല…… ആദിത്യൻ ക്ഷമിക്കണം എന്നോട്……. നിവേദ്യ നടന്നകന്നു…… തിരിച്ചുള്ള യാത്രയിൽ നിവേദ്യ ആലോചിച്ചതു മുഴുവൻ ആദിത്യൻ ചോദിച്ചതിനെക്കുറിച്ചായിരുന്നു……. എന്നെങ്കിലും ഒരിക്കൽ പറയണം…… അല്ലെങ്കിൽ നീതുവിന്റെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ അവൾ പറഞ്ഞു കൊടുക്കട്ടെ……. രണ്ടുപേരുടെയും വഴക്കിനെക്കുറിച്ചു ഓർത്തപ്പോൾ നിവേദ്യ പതിയെ ചിരിച്ചു…….

ആ ചിരി മാഞ്ഞത് പെട്ടെന്നാണ്…….. ഒരാളുടെ മുഖം മനസ്സിലേക്ക് കടന്നു വന്നപ്പോൾ…….. ഇനിയൊരിക്കലും ആ മുഖം മനസ്സിൽ കയറിക്കൂടാതിരിക്കാൻ വേണ്ടി അവൾ കണ്ണടച്ചു പൂട്ടി…… ഷോപ്പിൽ എത്തിയപ്പോൾ തിരഞ്ഞത് നീതുവിനെയാണ്…… പിറകിൽ ഒരു ഷൂളമടി കേട്ടപ്പോൾ മനസ്സിലായി ആ കാന്താരി പിറകിലുണ്ടെന്നു……. ഒരേ പ്രായമാണ് നീതുവിനും തനിക്കും……. രണ്ടോ മൂന്നോ മാസം മൂത്തത് താനാണ്…… അവളോടി വന്നു തോളിലൂടെ കയ്യിട്ടു ചോദിച്ചു…….. എന്തായി…….. പ്രോബ്ലത്തിന് സൊല്യൂഷൻ കണ്ടുപിടിച്ചോ……. ആ കൊരങ്ങൻ എന്തിയേ…. പോയോ…….. ഒന്നിനുമൊരു പരിഹാരം ആയില്ല പെണ്ണെ…… അറിയില്ല ഇനിയെന്തെന്നു…… മ്മ്…… സാരമില്ല…… ഞാനില്ലെടീ നിന്റെ കൂടെ….. എന്റെ തല വച്ചു ഞാനൊന്നു ചിന്തിക്കട്ടെ….. ആട്ടെ… ആദി എന്തു പറഞ്ഞു…… എന്തു പറയാൻ…… അല്ല…… എന്റെ കാര്യം എന്തേലും പറഞ്ഞോ….. വിവാഹക്കാര്യം ആണ് ഞാനുദ്ദേശിച്ചത്……

നിന്നോട് പറയാതിരിക്കില്ല…… നിന്നെ വലിയ കാര്യമാ…… നീതു……. നിന്റെ വീട്ടിൽ ഇതിന് സമ്മതിക്കുമോ……. സമ്മതിച്ചില്ലെങ്കിൽ എന്താ ചെയ്യുക നീ…… ഈയൊരു ആവശ്യത്തിന് വേണ്ടി ബന്ധുക്കളുടെ കാലിൽ പിടിക്കാൻ പോകരുതെന്ന് ഞാനാണ് പറഞ്ഞത് ആദിയോട്……. ഒരു ആവശ്യം വന്നപ്പോൾ അവരൊക്കെ വേണ്ടി വന്നുവെന്നു പറഞ്ഞു കുറ്റപ്പെടുത്തില്ലേ എല്ലാവരും …… അതെനിക്ക്സഹിക്കില്ല…… ഞാനറിഞ്ഞിരുന്നു വേദു വീട്ടിൽ വന്നു പെണ്ണു ചോദിച്ചതെല്ലാം….. നീയെങ്ങനെ അറിഞ്ഞു……. ആരു പറഞ്ഞു നിന്നോട്…. ടീ അതെന്റെ വീടാണ്….. അവിടുള്ളവർ എന്റെ സ്വന്തവും……. അവർ എന്നോടല്ലാതെ വേറാരൊടാ ചോദിക്കുക……. ഒരിക്കലും സമ്മതിക്കില്ലെന്ന് ഉറച്ചു പറഞ്ഞു…… അവരെയൊന്നും എതിർക്കാൻ എനിക്കാവില്ല…… ആദിയെ കാണുമ്പോൾ ഞാൻ കരഞ്ഞുപോയാലോന്നു പേടിച്ചാ ഈ വഴക്കൊക്കെ ഉണ്ടാക്കുന്നത്….. അല്ലാതെ…… നിവേദ്യ നീതുവിനെ ചേർത്തു പിടിച്ചു…….

സാരമില്ല…….. നിന്നെ മനസ്സിലാക്കാൻ ആദിത്യന് കഴിയും…… ഇതു തന്നെയാ അയാളും നിന്നിൽനിന്നും പ്രതീക്ഷിക്കുന്നത്…….. ആദിത്യന് വേണ്ടി നീയാരെയും ഉപേക്ഷിക്കരുതെന്നാ അയാളുടെയും അഭിപ്രായം …… എനിക്കറിയാം വേദു……. നിനക്കറിയുമോ ഈ വരുന്ന സൺ‌ഡേ എന്നെക്കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്…… രണ്ടു വ്യക്തികൾ ചേരുന്നതിന്റെ ഒപ്പം രണ്ടു കുടുംബവും കൂടി ചേരണമെന്നാ അച്ഛൻ പറയുന്നത്……. എനിക്കറിയില്ല…… ആരെയെങ്കിലും ഒരാളെ ഞാൻ വേദനിപ്പിക്കേണ്ടി വരും….. ഒന്നിനുവേണ്ടിയും വീട്ടുകാരെ വിട്ടുകളയരുത് നീതു……. നിന്നെ ആദിത്യന് മനസ്സിലാവും….. അതൊക്കെ പോട്ടെ……. നീ വരുന്നോ വീട്ടിലേക്കു….. നന്ദു വരാൻ നേരമായി….. ഇല്ല വേദു……. നേരത്തെ വീട്ടിലെത്തണം എന്നാണ് ഓർഡർ……

ഇപ്പോൾ പണ്ടത്തെ വിശ്വാസം ഒന്നുമില്ല നമ്മളെ ആർക്കും…… അല്ല….. അതു ഞാൻ തന്നെയാ നശിപ്പിച്ചത്….. നീ പൊക്കോ……. വീട്ടിൽ വന്നിട്ടും അന്നു മുഴുവൻ നീതുവും ആദിത്യനുമായിരുന്നു മനസ്സു നിറയെ……. കുറെ വർഷങ്ങൾ ആയി അവർ കൂടെയുണ്ട്……. അമ്മു മാത്രമല്ല ഒരു അപ്പായും ഉണ്ടെന്നു നന്ദൂട്ടന് അറിയാൻ കഴിഞ്ഞത് സ്കൂളിൽ പോയിത്തുടങ്ങിയതിനു ശേഷമാണ്……… ഒരു ദിവസം സ്കൂളിൽ നിന്നും വന്ന അവൻ ആദ്യം ചോദിച്ചത് അവന്റെ അപ്പാ എന്തിയേ എന്നായിരുന്നു…….. ഗൾഫിൽ ജോലിയാണ്….. ഉടനെ വരാനൊന്നും പറ്റില്ല…. എന്നൊക്കെ അന്നു കള്ളം പറഞ്ഞതും നിവേദ്യ തന്നെയാണ്…… അപ്പായോട് സംസാരിക്കണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ നീതു പറഞ്ഞു തന്ന ഐഡിയ ആയിരുന്നു ആദിത്യനെക്കൊണ്ട് വിളിപ്പിക്കാമെന്നു ….. ഒരു വിധത്തിലാണ് ആദിത്യൻ ഇതിനൊക്കെ സമ്മതിച്ചത്……. അതും നീതുവിന്റെ നിർബന്ധം കൊണ്ടും എന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടും……..

അന്നു രക്ഷപെടാൻ കാണിച്ച ഒരു സൂത്രം ഇന്ന് ഒരു വാളായിട്ട് തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുവാണ്…….. നന്ദൂട്ടനെ ഒന്നുകൂടി ചേർത്തുപിടിച്ചു കണ്ണടച്ചു നിവേദ്യ……… പിറ്റേന്ന് നന്ദൂട്ടനെയും കൂട്ടി അമ്പലത്തിൽ പോയി……. വിഷമം മുഴുവൻ ദേവിയുടെ നടക്കൽ വച്ചു……… നീതുവിനും ആദിത്യനും എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണമെന്ന് പ്രാർത്ഥിച്ചു……. അവർക്കു വേണ്ടി തനിക്കു ചെയ്യാൻ പറ്റുന്നത് ഇതു മാത്രമാണ്……… പോകുമ്പോഴും വരുമ്പോഴും നന്ദൂട്ടന്റെ കുഞ്ഞുവായിൽ നിറഞ്ഞു നിന്നിരുന്നത് അവന്റെ അപ്പായുടെ വിശേഷങ്ങളായിരുന്നു……… അപ്പാ വരുമ്പോൾ ചെയ്യാനുള്ള കാര്യങ്ങളൊക്കെ ലിസ്റ്റ് ഇട്ടു നിരത്തുവായിരുന്നു അവൻ…….. നിവേദ്യ എല്ലാം മൂളിക്കേട്ടു……. എല്ലാം തീരുമാനിച്ചുറച്ചുവെന്നു പറഞ്ഞു നീതു മുഖം കുനിച്ചിരുന്നപ്പോൾ…… അവളുടെ കയ്യിൽ മുറുക്കി പിടിച്ചു നിവേദ്യ………ഈ റിലേഷൻഷിപ്പിനെ കുറിച്ച് കാണാൻ വന്ന അയാളോട് നീതു പറഞ്ഞത്രേ……..

എങ്ങനെയും ഒന്ന് ഒഴിയാൻ….. ഇതുപോലൊരു മുറിഞ്ഞു പോയ ബന്ധത്തിന്റെ ബാക്കിയാണ് അയാളെന്നും പറഞ്ഞു ……. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങുവാണെന്നു……. അതു മാത്രമല്ല അച്ചന്മാർ തമ്മിൽ നല്ല ബന്ധം ആയി ഇപ്പോൾ…… ഇനി ഇതിൽ നിന്നും പിൻതിരിയില്ല അവർ….. തനിയെ ആദിയോട് സംസാരിക്കാൻ മടിയായതുകൊണ്ടാണ് നിവേദ്യയെ കൂടെ കൂട്ടിയത്……. വേദു ഉണ്ടെങ്കിൽ ഒരു ധൈര്യം ആണ്……. മാത്രമല്ല ആദിയെ സമാധാനിപ്പിക്കാൻ അവളെക്കൊണ്ട് കഴിയും….. ആദിത്യന്റെ മുഖത്ത് ഇത് താൻ പ്രതീക്ഷിച്ചിരുന്നു എന്ന ഭാവം ആയിരുന്നു…..അതുകൊണ്ടു തന്നെ വലിയ വിഷമം ആ മുഖത്തു കണ്ടില്ല…… ഒന്നും മിണ്ടാനില്ലാതെ ആയപ്പോൾ നീതു പതിയെ എണീറ്റു പോയി…….. ആദിത്യൻ നിവേദ്യയെ നോക്കി ഒന്നു പുഞ്ചിരിച്ചു……. ആ ചിരിയിൽ ഉണ്ടായിരുന്നു എല്ലാ വിഷമങ്ങളും…. തുടരും…….