24/04/2026

മാംഗല്യം : ഭാഗം 19

രചന – അർച്ചന

സാക്ഷിയ്ക്ക് വിശേഷം ഉണ്ടെന്നു അറിഞ്ഞതിൽ പിന്നെ വീട്ടിൽ ആരും നിലത്തൊന്നും അല്ലായിരുന്നു…ആദ്യത്തെ കണ്മണിആയത് കൊണ്ട് തന്നെ സാക്ഷിയെ ഇടം വലം തിരിയാൻ ആരും സമ്മതിച്ചില്ല…

സ്കൂൾ വിട്ടു സിദ്ധു വീട്ടിൽ വന്നപ്പോ താൻ ഒരു മാമൻ ആവാൻ പോണു എന്നു അറിഞ്ഞതും അവനും പിന്നെ നിലത്തൊന്നും അല്ലായിരുന്നു….

ഇടം വലം നിന്നു എല്ലാരും അവളെ കഴിപ്പിയ്ക്കൽ തന്നെ ആയിരുന്നു….ഇടയ്ക്ക് ഇഷാനയും വിളിച്ചു വിവരം അന്യോഷിച്ചു…

പാവം അച്ഛൻ അല്ലെ ..വാവേ….
നി ഇവിടെ ഉണ്ടെന്നു അറിയുമ്പോൾ എന്താകും നമ്മുടെ സാറിന്റെ അവസ്ഥ….
ഞെട്ടൽ ആണോ…അതോ സന്തോഷം ആയിരിയ്ക്കോ….അവൾ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു…ടോപ്പ് കുറച്ചു ഉയർത്തി അവളുടെ അടിവയറിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു….
എന്തയാലും ആദ്യം ഞെട്ടൽ ആവും….പാവം..അല്ലെ…..എന്നും പറഞ്ഞു..അവൾ…സ്വയം ഒന്നു പുഞ്ചിരിച്ചു…..

പിന്നെ അവൻ വരുന്ന വരെ ഒരു കാത്തിരുപ്പ് ആയിരുന്നു….വിവരം പറയാൻ ആയി…താൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്ന കാര്യം തന്റെ പാതിയെ അറിയിക്കാൻ…

രാത്രിയോടെയാണ് അലോക് വീട്ടിലേയ്ക്ക് വന്നത്….കൂടെ ഉണ്ടായിരുന്നവരോട് യാത്ര പറഞ്ഞു…അവൻ വീട്ടിനകത്തേയ്ക്ക് കയറി….

നോക്കുമ്പോൾ എല്ലാരും ഉണ്ട്….

ദേ…എല്ലാരും കൂടി എനിയ്ക്ക് തന്ന പണി ഞാൻ പൂർത്തി ആക്കിയിട്ടുണ്ട്….എന്നും പറഞ്ഞു കൊണ്ട് വന്ന സാധനങ്ങൾ അവൻ മേശമേൽ വെച്ചു….

സ്വാമിയെ…ശരണം അയ്യപ്പാ…….അരവണ ഉണ്ടോ അളിയാ….എന്നും പറഞ്ഞു സിദ്ധു അലോക് കൊണ്ടു വന്ന സദനങ്ങൾ ഓരോന്നും അഴിച്ചു പിരുത്തു….അരവണ റ്റിൻ കയ്യിൽ എടുത്തു…

ഞാൻ ഇത് അവൾക്ക് കൊടുത്തിട്ട് വരാവേ എന്നും പറഞ്ഞു സിദ്ധു മുകളിലേയ്ക്ക് ഓടി….

ഇനി ഞാനും പോയി എന്റെ പെണ്ണിനെ കണ്ടിട്ട് വരാം…ഇനി തടസം ഒന്നും ഇല്ലല്ലോ….എന്നും പറഞ്ഞു അലോക് മുകളിലേയ്ക്ക് കയറാൻ തുടങ്ങിയതും …

അത്….ചേട്ട…..(ആവണി

പിന്നീന്നു വിളിയ്ക്കല്ലേ….ഇനി വല്ല നേർച്ചയും ഉണ്ടെങ്കിൽ അച്ഛനെയും അമ്മാവനെയും എൽപ്പിച്ചോ….എന്നും പറഞ്ഞു അലോക് മുകളിലേയ്ക്ക് കയറി….
അവന്റെ പോക്ക് കണ്ടതും ബാക്കി ജനങ്ങൾ എല്ലാം പരസ്പരം നോക്കി….

പോയ പോലെ വരുവോ…അതോ….(ശോഭന

ആ…..(രാധ..

അലോക് മുകളിലേയ്ക്ക് കയറുമ്പോൾ സിദ്ധു അരവണ റ്റിൻ പൊട്ടിയ്ക്കാൻ ഉള്ള പെടാപ്പാടിൽ ആയിരുന്നു….സാക്ഷി ആ കാഴ്ച താണ്ടിയ്ക്ക് കയ്യും കൊടുത്തു അവൻ ചെയ്യുന്നതും നോക്കി ഇരിയ്ക്കുന്നുണ്ട്…

നി..ഇന്നിത് ഇത് തുറക്കുവോ….(സാക്ഷി

.ഓ….ദിപ്പൊ തുറക്കാം….എന്നും പറഞ്ഞു അവൻ അത് തുറക്കാൻ നോക്കുന്നുണ്ട്….

പോയി പിച്ചാത്തി വല്ലതും എടുത്തു എടുത്തു തുറക്കാൻ നോക്ക്…അല്ലാതെ ബാഹുബലി കളിയ്ക്കാത്ത….
ഒരു അരവണ റ്റിൻ പൊട്ടിയ്ക്കാൻ അറിയില്ല സാദനം…(സാക്ഷി..

എനിയ്ക്ക് അറിയാടി പൊട്ടിയ്ക്കാൻ… ഹും…എന്നും പറഞ്ഞു അവൻ അരവണയും കൊണ്ട് താഴേയ്ക്ക് ഇറങ്ങി…പോണ പോക്കിൽ അലോകിനെ നോക്കി ദഹിപ്പിച്ചു ഇറങ്ങി പോയി….

അതുകണ്ട് ചിരിയോടെ അവൻ അകത്തേയ്ക്ക് കയറി…വാതിൽ ലോക്ക് ചെയ്തു…

നി എന്താടി ഞാൻ വന്നത് അറിഞ്ഞിട്ടും താഴേയ്ക്ക് വരാതെ ഇരുന്നത്….അലോക് ഷർട്ടിന്റെ കൈ മുകളിലേയ്ക്ക് തെരുത്തു കയറ്റി കൊണ്ട് അവളോട് ചോദിച്ചു…..

അത്…ചുമ്മ….
എങ്ങനെ ഉണ്ടായിരുന്നു യാത്ര…(സാക്ഷി

അതൊക്കെ പിന്നെ…ഇപ്പൊ എന്തോ ഭയങ്കര ക്ഷീണം…നി ഇങ്ങോട്ടു വന്നേ…എന്നും പറഞ്ഞു…അലോക് അവളെ പിടിച്ചു വലിച്ചു തന്നോട് ചേർത്തു നിർത്തിയതും…

അ… അലോക്…താൻ..കു…കുളിച്ചായിരുന്നോ…..സാക്ഷി മുഗം ചുളിച്ചു കൊണ്ട് ചോദിച്ചു…

ഇപ്പൊ വന്നു കയറിയത് അല്ലെ ഉള്ളൂ….കുളിയൊക്കെ പിന്നെ…ഇപ്പൊ നി ഇങ്ങോട്ടു വന്നേ…എന്നും പറഞ്ഞു അകന്നു മാറാൻ തുടങ്ങിയതിനെ അലോക് പിടിച്ചു വലിച്ചു വീണ്ടും തന്നോട് ചേർത്തു….അവളുടെ കഴുത്തിലേയ്ക്ക് മുഗം ചേർക്കാൻ തുടങ്ങിയതും….അവൾ അലോകിനെ തള്ളി മാറ്റിയതും ഒത്തായിരുന്നു….

നിനക്ക് എന്താടി…ശെരിയ്ക്കും… അലോകിനു ദേഷ്യം വന്നു തുടങ്ങിയിരുന്നു….

അ.. അത്…എ.. എനിയ്ക്ക്…ഈ സ്‌മേൽ….പി…ടി….യ്….എന്നു പറഞ്ഞതും ഉള്ളിൽ കിടന്ന എല്ലാം കൂടി അവന്റെ മേലേയ്ക്ക് വാള് വെച്ചതും ഒത്തായിരുന്നു….

അവന്റെ നെഞ്ചിലും നിലത്തും ആയി…എല്ലാം ഒഴുകി ഇറങ്ങി…

വീണ്ടും എന്തോ ഉരുണ്ട് കയറുന്നത് പോലെ തോന്നിയതും സാക്ഷി വായും പൊത്തി നേരെ ബാത്റൂമിലേയ്ക്ക് ഓടി….അലോക് ആണെങ്കി സംഗതി എന്താണെന്ന് മനസിലാവതെ ആകെ തറഞ്ഞു നിൽപ്പുണ്ട്….

ടാ.. വാതിൽ തുറന്നെ….
അകത്തെ ബഹളം കേട്ട് അമ്മമാർ വാതിൽ തട്ടി ….

അലോക് സാക്ഷിയുടെ ഭാഗത്തേയ്ക്കും നിലത്തേയ്ക്കും ദേഹത്തേയ്ക്കും ഒന്നു നോക്കി അലോക് പോയി വാതിൽ തുറന്നു….

വാതിൽ തുറന്നതും അലോകിനെ തള്ളി മാറ്റി അമ്മമാർ അകത്തേയ്ക്ക് കയറി….

സിദ്ധുവും ആവണിയും പരസ്പരം നോക്കി അവനെ നോക്കി ചിരിച്ചു..

പെണ്ണുംപിള്ള പണി തന്നു അല്ലിയോ……സിദ്ധു അവനെ നോക്കി ഒന്നു ഇളിച്ചു…കാട്ടികൊണ്ട് ചോദിച്ചു….

ഹോ നാറിയിട്ടു പാടില്ല…പോയി കുളിച്ചിട്ടു വാ മനുഷ്യ….എന്നും പറഞ്ഞു ആവണി സിദ്ധുവിനെയും കൊണ്ട് അകത്തേയ്ക്ക് കയറി….

അപ്പോഴേയ്ക്കും ശോഭനയും രാധയും കൂടി അവളെയും താങ്ങി പിടിച്ചു മുറിയിലേയ്ക്ക് കൊണ്ട് ചെന്നു ബെഡിൽ ഇരുത്തി…..ടി നിപോയി…തറ തുടയ്ക്കുന്നതും ബക്കറ്റും വെള്ളവും ഇങ്ങു കൊണ്ട് വന്നേ…..ശോഭന ആവണിയോട് പറഞ്ഞതും അവൾ താഴേയ്ക്ക് പോയി….

ഇവള് ശർധിയ്ക്കുമ്പോൾ നി എന്ത് നോക്കി നിൽക്കുവാരുന്നെടാ… ഒന്നാതെ വയറ്റിൽ ഉള്ള കൊച്ചാ…അവൻ വായും നോക്കി നിൽക്കുന്ന കണ്ടില്ലേ….
പോടാ…പോയി കുളിച്ചിട്ടു ഇനി മോളുടെ അടുത്തേയ്ക്ക് വന്നാൽ മതി…ഇല്ലേൽ നിനക്ക് എന്റെന്നു കിട്ടും…(ശോഭന

അതുകേട്ടതും അലോക് അടപടലം ഞെട്ടി..
വയറ്റിലോ…..അലോക് സാക്ഷിയെയും അവളുടെ വയറിലേയ്ക്കും നോട്ടം എറിഞ്ഞു…..
അവൻ അവളോട് ആണോ എന്ന് മുഗം കൊണ്ട് ചോദിച്ചതും…സാക്ഷി നിഷ്‌കു ആയി അതേ എന്നു തലയാട്ടി….

എന്നോട് ഇത് വേണമായിരുന്നോ…ടി…എന്ന ഭാവം ആയിരുന്നു അലോകിനു അപ്പൊ….

എന്താടാ രണ്ടും കൂടി കോക്രി കാണിയ്ക്കുന്നത്…..
നിന്നോട് പോയി കുളിയ്ക്കാൻ പറഞ്ഞത് അല്ലെ…പോടാ….അലോക് പിന്നെയും അവിടെ നിൽക്കുന്നത് കണ്ടതും ശോഭന പറഞ്ഞു…

ഇപ്പൊ എങ്ങനെ ഉണ്ട്…മോളെ…ക്ഷീണം വല്ലതും തോന്നുന്നുണ്ടോ……രാധ. അവളെ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചതും അവൾ ഇല്ല എന്നു തലയാട്ടി….
എങ്കിലും…ഇക്കാര്യം അറിഞ്ഞപ്പോ അലോകിന്റെ ഭാവം കണ്ടതും അവൾക്ക് വല്ലാതെ ഫീൽ ആയി…

ഇനി ഈ കുഞ്ഞിനെ ഇപ്പോ വേണ്ടായിരുന്നു എന്നുണ്ടോ….സാക്ഷി മനസിൽ പറഞ്ഞു..

അലോക് എന്തോ പിറുപിറുത്തു ഇറങ്ങി വരുന്നത് കണ്ടപ്പോഴേ അച്ഛൻ മാർക്ക് കാര്യം മനസിലായി….
“മോഹ ബംഗ മനസിലെ…”
ആ പാട്ട് ആണ്….അച്ഛന്മാർക്ക് അപ്പോൾ ഓർമ വന്നത്….

എല്ലാരും കൂടി എനിയ്ക്കിട്ടു പണി തന്നതാ അല്ലെ…..ഞാൻ എന്ത് ചെയ്തിട്ടാ എന്നോട്…ഇങ്ങനെ….(അലോക്😕

ശെടാ…ഇതിപ്പോ….ഞങ്ങളോട് പറഞ്ഞിട്ടു എന്താ കാര്യം….
നി മാത്രം ചെയ്ത കുറ്റം കാരണമാ….നി ഇപ്പൊ കുടുങ്ങിയത്….പോടാ..പോയി കുളിച്ചിട്ടു വാടാ…നാറിയിട്ടു പാടില്ല….
മോൾക്ക് ഈ മണം ഒന്നും പിടിയ്ക്കില്ല….(രാധേവ്

വോ….
അങ്ങോട്ടു ചെന്നതെ പിടിച്ചിട്ടില്ല…അപ്പോഴാ….എന്നും പറഞ്ഞു അലോക് ഫ്രഷ് ആവാനായി പോകാൻ തുടങ്ങിയപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിയ്ക്കുന്നത്….
ഫോൺ എടുത്തു നോക്കുമ്പോൾ ഇമ്രാൻ….

ഇനി ഇവൻ എന്ത് പറയാൻ ആണോ…ആവോ….എന്നും പറഞ്ഞു അവൻ ഫോൺ എടുത്തു ചെവിയോട് ചേർത്തു….

ടാ…അളിയാ…..ചിലവ്.. വേണം….കേട്ടോ….ഇമ്രാൻ പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും പിന്നെ അവിടെ നിന്നും പടക്കം പൊട്ടുന്ന പോലെ ഉള്ള ചീത്ത ആണ് കേട്ടത്…..ഒരു നിമിഷം ചെവി അടിച്ചു പോയോ എന്നു പോലും അവനു തോന്നി…..
അപ്പൊ തന്നെ ഇമ്രാൻ ഫോണും ഓഫ് ആക്കി…

ശെടാ…😨🤔 ചിലവ് എന്നു തന്നെയല്ലേ ഞാൻ പറഞ്ഞേ… അക്ഷരം മാറിയിട്ടൊന്നും ഇല്ലല്ലോ….

അവന്റെ ചെലവ്….
ഹോ…ഒരാളെ ചീത്ത വിളിച്ചപ്പോ എന്തൊരു ആശ്വാസം….എന്നും പറഞ്ഞു അലോക് ഫോൺ വെച്ചു കുളിയ്ക്കാൻ ആയി കയറി…..

അച്ഛൻ മാർ അതിനു മുന്നേ മുകളിലോട്ട് പോയത് കൊണ്ട് മകന്റെ അക്ഷര സ്പുടത കേൾക്കാൻ പറ്റിയില്ല….

കുളിയൊക്കെ കഴിഞ്ഞു കുറച്ചു റിലാക്സ് ആയപ്പോഴാണ് അലോക്…സാക്ഷിയെ കുറിച്ചു ചിന്തിച്ചത്…..
ചെ….വേണ്ടായിരുന്നു….പാവം…
എന്തോരം പ്രതീക്ഷയിൽ എന്നോട് പറയാൻ കത്തിരുന്നതാ…വിഷമം ആയിക്കാണും…..
തന്റെ കൂടി കുഞ്ഞല്ലേ…..
താനും കൂടി കാരണം അല്ലെ….എന്നിട്ടും…..ഹാളിൽ ഇരിയ്ക്കുമ്പോഴും അതായിരുന്നു അവന്റെ ചിന്ത….

മുകളിലേയ്ക്ക് നോക്കുമ്പോൾ ആവണി കൊണ്ടു പോയ ആഹാരം അതേ പോലെ തിരികെ കൊണ്ട് വരുന്നുണ്ട്…

എന്തു പറ്റി….അവളൊന്നും കഴിച്ചില്ലേ…..(അലോക്

ഇല്ല..ചേട്ടായി…
അവൾക്ക് വിശപ്പില്ല എന്നു പറഞ്ഞു…

അങ്ങനെ പറഞ്ഞാൽ എങ്ങനാ…..
നി ഇങ്ങു തന്നെ ഞാൻ കൊടുക്കാം…എന്നും പറഞ്ഞു അലോക് പ്ളേറ്റ് പിടിച്ചു വാങ്ങി….

ടാ…ഒരുപാട് നിർബന്ധിയ്ക്കണ്ട…..
ഇഷ്ടപ്പെടാത്തത് ഉള്ളിൽ ചെന്നാൽ..അതേ പടി ഇങ്ങു പോരും….(രാധ

അതു കുഴപ്പം ഇല്ല…എന്നാലും പട്ടിണി കിടക്കണ്ട എന്നും പറഞ്ഞു അലോക് മുകളിലേയ്ക്ക് കയറി….മുറിയിലേയ്ക്ക് ചെല്ലുമ്പോൾ സാക്ഷി ജനലിൽ പിടിച്ചു പുറത്തേയ്ക്ക് കണ്ണെറിഞ്ഞു നിൽപ്പുണ്ട്….ഒരു കൈ കൊണ്ട് വയറും പൊതിഞ്ഞു പിടിച്ചിട്ടുണ്ട്…

പിണക്കത്തിൽ ആവോ…..അലോക് അകത്തേയ്ക്ക് കയറി….പ്ളേറ്റ്….മേശമേൽ വെച്ചു…കതകു പയ്യെ അങ് ചാരി….

അലോക് പയ്യെ ചെന്നു…അവളോട് ചേർന്നു നിന്നു…അവന്റെ ഇരു കൈകളും അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു…

അതറിഞ്ഞതും അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി ഇറ്റു അവന്റെ കൈ തണ്ടയിലേയ്ക്ക് വീണു….

അപ്പോഴാണ് അവൾ കരയുക ആയിരുന്നു എന്ന് പോലും അവനു മനസിലായത്….

അത് അറിഞ്ഞതും അലോക് വെപ്രാളത്തിൽ അവളെ തനിയ്ക്ക് നേരെ തിരിച്ചു നിർത്തി…

എന്താടി എന്തു പറ്റി…അവൻ അവളുടെ മുഗം..വിരൽ തുമ്പ് കൊണ്ടു ഉയർത്തി….
അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടതും അവന്റെ ഉള്ളിലും എന്തോ കൊളുത്തി പിടിയ്ക്കുന്ന പോലെ തോന്നി……

എന്തു പറ്റി…..(😢അലോക്

ഈ കുഞ്ഞു വേണ്ട എന്നു തോന്നുന്നുണ്ടോ….അലോക്….(സാക്ഷി😢😢😭

ഏയ്‌….ഞാൻ അങ്ങനെ ഒന്നും മനസിൽ പോലും..ചിന്തിച്ചിട്ടില്ലെടി…….അലോക് അവളെ തന്റെ നെഞ്ചോട് ചേർത്തു പറഞ്ഞു

പി….പിന്നെ എന്തിനാ….എ.. എന്നോട്….
ഞാൻ എത്ര ആഗ്രഹിച്ചു പറയാൻ കാത്തിരുന്നത് ആണെന്ന് അറിയുവോ…എന്നിട്ടു …..സാക്ഷി കരഞ്ഞു കൊണ്ട് പറഞ്ഞു..

ടാ… അത്….അപ്പോഴത്തെ…
അല്ലാതെ ഞാൻ എന്റെ കുഞ്ഞിനെ തള്ളി കളയുവോടി…. ഞനും കൂടി കാരണം അല്ലെ….
Plz.. കരയല്ലേടോ അലോക് അവളുടെ മുഗം തന്നിൽ നിന്നും ഉയർത്തി അവളുടെ കണ്ണുകളിൽ അമർത്തി ചുംബിച്ചു…..ചുണ്ടിലേയ്ക്ക് അവന്റെ ചുണ്ടുകൾ അടുത്തതും…അവൾ മുഗം ചുളിച്ചു വേണ്ട എന്നു തലയാട്ടി….

ഇങ്ങനെ എണെങ്കിൽ നമ്മുടെ കൊച്ചു…പുറത്തു വന്നാലും എന്നെ അടുപ്പിയ്ക്കില്ലല്ലൊടി…അലോക് ഗൗരവത്തിൽ പറഞ്ഞതും സാക്ഷിയ്ക് ആ അവസ്ഥയിലും ചിരി പൊട്ടി….

നി…ഇങ്ങനെ ചിരിച്ചോണ്ട് നിൽക്കാതെ വന്നേ എന്റെ കൊച്ചിന് നല്ല വിശപ്പ് കാണും….ഒന്നും കഴിച്ചില്ല എന്നു ആവണി പറഞ്ഞു…അതുകൊണ്ട് അതേ പോലെ ആ ആഹാരം ഇങ്ങു കൊണ്ടു വന്നിട്ടുണ്ട്….എന്നും പറഞ്ഞു സാക്ഷിയെ ബെഡിൽ ഇരുത്തി കൊണ്ടു വന്ന ഫുഡ് എടുത്തു അവൾക് അടുത്തേയ്ക്ക് കൊണ്ട് വന്നു…

എനിയ്ക്ക് വേണ്ട…അലോക്…ഇത്….
ആകെ മനം മടുപ്പാ……സാക്ഷി മുഗം ചുളിച്ചു കൊണ്ട് പറഞ്ഞതും…

അതൊന്നും കുഴപ്പം ഇല്ല…
ഇതും പറഞ്ഞു എന്റെ കൊച്ചിനെ പട്ടിണിയ്ക്ക് ഇടാൻ വല്ല പരിപാടിയും ഉണ്ടെങ്കിൽ…മോളെ…അതങ്ങു മാറ്റി വെച്ചേരെ…
നി ഇതെല്ലാം പുറത്തു കളഞ്ഞാലും കുഴപ്പം ഇല്ല….കഴിയ്ക്ക്…..എന്നും പറഞ്ഞു…അലോക്…ചോറു ഉരുള ആക്കി അവളുടെ വായിലേക്ക് വെച്ചതും….വെച്ച പോലെ തന്നെ എല്ലാം കൂടി പുറത്തേയ്ക്ക് വന്നതും ഒത്തായിരുന്നു…..അപ്പൊ തന്നെ സാക്ഷി എണീറ്റു ഓടി……അലോക് ഫുഡ് അവിടെ വെച്ചു…അവളുടെ പുറം തടവികൊടുത്തു….

ഞാൻ പറഞ്ഞത് അല്ലെ….അപ്പഴേ…സാക്ഷി അവനോട് ചേർന്നു നിന്നു തളർച്ചയോടെ പറഞ്ഞു…

അവൻ അവളെ താങ്ങി അകത്തേയ്ക്ക് കൊണ്ടു ചെന്നു ബെഡിൽ ഇരുത്തി….റൂം കളീൻ ആക്കി…..

വയറ്റിൽ ഒന്നും ഇല്ലന്നു കണ്ടതും അവസാനം എല്ലാരും കൂടി…കുറച്ചു ജ്യൂസ് നിര്ബന്ധിപ്പിച് കുടിപ്പിച്ചു….

3 മാസം നല്ല കെയറിങ് വേണം….അതുകൊണ്ട് കൂടെ അമ്മ മാർ ആരെങ്കികും കിടക്കാം എന്നു പറഞ്ഞു എങ്കിലും അലോക് സമ്മദിച്ചില്ല…
അവസാനം അവന്റെ വാശിയ്ക്ക് തന്നെ വിട്ടു….

അന്ന്……പുലരുവോളം….അവൻ…അവളുടെ വയറിൽ തല വെച്ചു…കുഞ്ഞിനോട് കാര്യങ്ങൾ പറഞ്ഞു ഇരുന്നു….ഇടയ്ക്ക് അച്ഛന്റെ സ്നേഹോപഹാരങ്ങളും…
അവസാനം…സാക്ഷി…ശാന്തം ആയി ഉറങ്ങുന്നത് കണ്ടതും….അവനും അവളോട് ചേർന്നു കിടന്നു…..നിദ്രയെ പൂകി….ഉറക്കത്തിലും അവൻ അവന്റെ പാതിയെയും കുഞ്ഞിനെയും തന്റെ കൈ കൊണ്ട് ചുറ്റി പിടിച്ചു….

പിറ്റേന്ന്….രാവിലെ തന്നെ അന്ന് ഡോക്ടർ പറഞ്ഞത് അനുസരിച്ചു രണ്ടുപേരും ഹോസ്പിറ്റലിലേക്ക് പോയി….

അവിടെ ചെന്ന് ടോക്കൻ എടുത്തു…അവരുടെ സമയം ആകുന്നത് വരെ പുറത്തു കാത്തു ഇരുന്നു….

അവരുടെ അടുത്തു…പല സ്ത്രീകളും ഉണ്ടായിരുന്നു…ചിലർ…അമ്മ മരോടൊപ്പം ആയിരുന്നു എങ്കിൽ…ചിലർ ഹസ്ബന്റിനോടൊപ്പം ആയിരുന്നു….വന്നിരുന്നത്….

ചിലർ പൂർണ ഗർഭിണികൾക്കും…അതു കണ്ടതും സാക്ഷി അലോകിന്റെ കയ്യിൽ കൈ കോർത്തു അവനോട് ചേർന്നിരുന്നു….തന്റെ അടിവയറിനെ തഴുകി…അലോക് അവളെ ചേർത്തു പിടിച്ചും…

അവരുടെ ടോക്കൻ ആയതും അവർ അകത്തേയ്ക്ക് കയറി….അതിനു മുന്നേ…ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സ്ത്രീയിലും പുരുഷനിലും ആയിരുന്നു സാക്ഷിയുടെ ശ്രെദ്ധ….
ആ.സ്ത്രീ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു….അവരുടെ കൂടെ ഉണ്ടായിരുന്ന മനുഷ്യൻ അവളെ സമദാനിപ്പിയ്ക്കുന്നും ഉണ്ടായിരുന്നു…

അലോക് സാക്ഷിയെയും കൂട്ടി അകത്തേയ്ക്ക് ചെന്നു…

മാം…കഴിഞ്ഞ പരവശ്യം വന്നപ്പോൾ ഹസ്ബന്റിനെയും കൂട്ടി വരാൻ പറഞ്ഞിരുന്നു…(സാക്ഷി

ആ……
ഇയാളുടെ പേരു…..(doc

അലോക്….

എന്തു ചെയ്യുന്നു…..(ഡോക്

കോളേജിൽ ലക്ചറർ ആണ്…

അല്ല.. ഡോക്ടർ…നേരത്തെ…ഇവിടെ നിന്നും രണ്ടു പേർ കരഞ്ഞു കൊണ്ട് പോകുന്നത് കണ്ടു…എന്തു പറ്റി…..(സാക്ഷി

വിവാഹം കഴിഞ്ഞ ഉടനെ കുട്ടി ഉണ്ടായപ്പോൾ അവരുടെ ജീവിതം തുടങ്ങിയതെ ഉള്ളൂ…എന്നും പറഞ്ഞു…ആ കുഞ്ഞിനെ ഇല്ലാതെ ആക്കി…

ജീവിതം പച്ച പിടിച്ചു വന്നപ്പോൾ അത് ആസ്വദിയ്ക്കാൻ ഇപ്പോ ഒരു കുഞ്ഞിനെ ദൈവം കൊടുത്തില്ല…….
ഉം….
സാക്ഷി അകത്തേയ്ക്ക് ചെന്നോളൂ….
അലോക് ഇവിടെ ഇരുന്നാൽ മതി….എന്നും പറഞ്ഞു അവർ സാക്ഷിയെ അകത്തേയ്ക്ക് കൊണ്ടു പോയി….

കുറച്ചു നേരം കഴിഞ്ഞതും…..അവര് രണ്ടു പേരും പുറത്തേയ്ക്ക് വന്നു….

പുറമെ കുഴപ്പം ഒന്നും കാണുന്നില്ല….കുഞ്ഞിന്റെ വളർച്ച ഒന്നര മാസം കഴിഞ്ഞിട്ടുണ്ട്…..
കുഞ്ഞിനും കുഴപ്പം ഒന്നും കാണുന്നില്ല..ഇനി വല്ലതും ഉണ്ടെങ്കിൽ ടെസ്റ്റ് റിസൾട്ട് വന്നാൽ മാത്രമേ പറയാൻ കഴിയൂ…അതു കിട്ടാൻ കുറച്ചു വെയിറ്റ് ചെയ്യേണ്ടി വരും…അവർ പറഞ്ഞതും അലോക് തലയാട്ടി…..

പാവം അല്ലെ….അവരുടെ അവസ്ഥ….പുറത്തു വെയിറ്റ് ചെയ്ത ഇരിയ്ക്കുമ്പോൾ സാക്ഷി പറഞ്ഞു….

ആരുടെ..(അലോക്

ഡോക്ടർ പറഞ്ഞില്ലേ…ഒരു ഫാമിലിയുടെ കാര്യം…

ഉം….
അതൊക്കെ ആവരായി വരുത്തി വെച്ചത് അല്ലെ…..നി ആവശ്യം ഇല്ലാത്തത് ഒന്നും ഇപ്പോൾ ചിന്തിയ്ക്കാൻ നിൽക്കണ്ട…അലോക് പറഞ്ഞതും അവൾ ഒന്നു മൂളി…..

സാക്ഷി…..ഒരു നഴ്‌സ് വിളിച്ചു പറഞ്ഞതും….രണ്ടുപേരും കൂടി അവിടേയ്ക്ക് ചെന്നു….

പെഷ്യൻറ് മാത്രം ഉള്ളിലേയ്ക്ക് ചെന്നാൽ മതി എന്നാ പറഞ്ഞത്…..എന്നും പറഞ്ഞു അവർ അകത്തേയ്ക്ക് കയറി പിറകെ തന്നെ അലോകിനെ ഒന്നു നോക്കി സാക്ഷിയും….

കുട്ടി ഇരിയ്ക്കു…..
Hus….(ഡോക്

പുറത്തുണ്ട്…….(സാക്ഷി

ഉം…
സീ..മിസ് സാക്ഷി…..ഞാൻ ഈ പറയാൻ പോകുന്നത് ഒരു ഡോക്ടർ എന്ന നിലയിൽ ആണ്….
സോ….അതുകൊണ്ട് എനിയ്ക്ക് തന്റെ ജീവൻ ആണ്…പ്രദാനം…തീരുമാനം എടുക്കാനുള്ള പൂർണ അവകാശം തനിയ്ക്ക് മാത്രം ആണ്….അവർ ഒരു മുഖവുരയോടെ പറഞ്ഞു നിർത്തി….

സാക്ഷി കാര്യം അറിയാനായി അവരുടെ മുഗത്തേയ്ക്ക് നോക്കി….

സാക്ഷി…തന്റെ കുഞ്ഞിന് കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല…
പക്ഷെ തനിയ്ക്ക്….തനിയ്ക്ക്…ഈ കുഞ്ഞിനെ പ്രസവിയ്ക്കാൻ കഴിയില്ല…..

എ… എന്താ………? സാക്ഷി ഞെട്ടലോടെ അവളുടെ വയറിനെ തന്റെ കൈകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു…

കുഞ്ഞു വളരുംതോറും ഇത് തന്റെ ജീവന് തന്നെ ഭീഷണി ആവാൻ സാധ്യത ഉണ്ട്…അതുകൊണ്ട് ഈ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ…..ഡോക്ടർ പറഞ്ഞതും….

സാക്ഷി ഇരു ചെവിയും പൊത്തി പിടിച്ചു…..ഒരു അലർച്ച ആയിരുന്നു…..

…”വേണ്ട..”….

അവളുടെ വിളി കേട്ടതും അലോക് പെട്ടന്ന് തന്നെ ഓടി അകത്തേയ്ക്ക് കയറി….
നോക്കുമ്പോൾ സാക്ഷി കസേരയിൽ ചെവിയും പൊത്തി തലയും കുനിച്ചു ഇരിയ്ക്കുന്നുണ്ട്….ഇടയ്ക്ക് എങ്ങലടികളും കേൾക്കുന്നുണ്ട്…..ഡോക്റ്റർ അവളെ സമദാനിപ്പിയ്ക്കാനും നോക്കുന്നുണ്ട്….

എന്താ…പറ്റിയെ….അലോക് അവളുടെ തോളിൽ പിടിച്ചു ചോദിച്ചതും….അവൾ കണ്ണീരോടെ അവനെ ചുറ്റി പിടിച്ചതും ഒത്തായിരുന്നു…

പറ… അലോക്..നമ്മുടെ കുഞ്ഞിനെ കൊല്ലണ്ട എന്നു പറ…..😭😭😭

നമ്മുടെ കുഞ്ഞല്ലേ…..നമ്മുടെ ചോര അല്ലെ….
അവനു നോവില്ലേ….. എന്നും പറഞ്ഞു സാക്ഷി..അവന്റെ നെഞ്ചിൽ ഇടിച്ചു അലമുറ ഇട്ടു കരഞ്ഞു…

അലോക്…കാര്യം അറിയാതെ ഡോക്ടറെയും അവളെയും നോക്കി…

അലോക്…താൻ തന്റെ വൈഫിനെ…കുറച്ചു നേരം പുറത്തു നിർത്തൂ….എനിയ്ക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ട്…..ഡോക്ടർ പറഞ്ഞതും….
അലോക് അവളെ പുറത്തു കസേരയിൽ കൊണ്ടു ഇരുത്തി…..

കൊല്ലല്ലേ അലോക്…..നമ്മുടെ കുഞ്ഞിനെ ….സാക്ഷി പറയുന്നത് കേട്ടതും അലോക് അവളെ സമദാനിപ്പിച്ചു റൂമിലേയ്ക്ക് കയറി…

എന്താ മാം ഉണ്ടായത്…അവൾക്ക്….
അവളെന്താ അങ്ങനെ പറഞ്ഞത്….
അലോക് ചോദിയ്ക്കുന്നത് കേട്ടതും ഡോക്ടർ അവനോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചു…..

അതുകേട്ടതും അവന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ഇറങ്ങി….

സീ അലോക്….
She is യങ്….. ഇനിയും കുട്ടികൾ ഉണ്ടാകുവാൻ ചാൻസ് ഉണ്ട്….പക്ഷെ ഇപ്പൊ…..അമ്മയുടെ ജീവന് തന്നെയാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്….ആകുട്ടിയെ താൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം…
ഈ ടൈമിൽ ആണെങ്കിൽ അദികം പ്രശ്നങ്ങൾ ഉണ്ടാവില്ല….(ഡോക്

താൻ ..താൻ ഇത് എങ്ങനെ അവളോട്……
ഡോക്ടർ പറഞ്ഞപ്പോഴേ അലറി വിളിച്ചു കരഞ്ഞവൾ….. ഇനി താനായിട്ടു പറഞ്ഞാൽ….അലോക് മനസിൽ പറഞ്ഞു….

എനിയ്ക്ക് മനസിലാകും അലോക്…തന്റെ മനസ്…..
താൻ ആ കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സ്രെമിയ്ക്കുക…
നിങ്ങൾക്ക് താല്പര്യം ആണെങ്കിൽ….3 ദിവസം കഴിഞ്ഞു വന്നാൽ മതി…..ഡോക്ടർ പറഞ്ഞതും…അലോക്…അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി…..

അവളോട് എങ്ങനെ ഇത് പറയും എന്നു ആലോചിച് നിന്നു….
എന്തയാലും…സാക്ഷി കഴിഞ്ഞേ എനിയ്ക്ക് ആരും ഉള്ളൂ…..അവളുടെ ജീവൻ ആണ് എന്റെ മുന്നിൽ എനിയ്ക്ക് പ്രദാനം….അച്ഛന്റെ ഈ തീരുമാനം ചിലപ്പോ ആ കുഞ്ഞു സമ്മദിയ്ക്കും….

അച്ഛനോട് പൊറുത്തേക്കട…….😞 എന്നും മനസിൽ പറഞ്ഞു അലോക് സാക്ഷിയ്ക്ക് അടുത്തേയ്ക്ക് ചെന്നു…..

അവൾ ആണെങ്കിൽ വേറെ എങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ചു ഇരിയ്ക്കുന്നുണ്ട്….
അലോക് വന്നത് അറിഞ്ഞതും അവൾ മുഗം ഉയർത്തി നോക്കി…..

പോകാം…..അലോക് പറഞ്ഞതും….
സാക്ഷ്‌ മൂളി കൊണ്ട് അവിടെ നിന്നും എണീറ്റു….അവൻ അവളെയും ചേർത്തു പിടിച്ചു പുറത്തേയ്ക്ക് ഇറങ്ങി…..

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോഴും രണ്ടുപേരും പരസ്പരം സംസാരിച്ചില്ല…..ആകെ ഒരു മൂകത ആയിരുന്നു ഇരുവർക്കും…ഇടയ്ക്ക് സാക്ഷിയെ നോക്കി എങ്കിലും അവൾ പുറത്തേയ്ക്ക് കണ്ണു നട്ടു ഇരുന്നു…

കുറച്ചു കഴിഞ്ഞതും ഇരുവരും ബീച്ചിൽ എത്തി ചേർന്നു…

മനസ് തുറന്നു സംസാരിയ്ക്കാൻ ഇതാണ് നല്ലത് എന്ന് തോന്നി അലോകിന്….

അവൻ സാക്ഷിയെയും കൂട്ടി ആളൊഴിഞ്ഞ ഭാഗത്തായി ചെന്നു നിന്നു…

കുറച്ചു നേരത്തേയ്ക്ക്…രണ്ടുപേരും കടലിലേക്ക് തന്നെ നോക്കി നിന്നു…..കടൽ തിരമാല പോലെ രണ്ടുപേരുടെ മനസിലും അല അടിച്ചു കൊണ്ടിരുന്നു…..

“നമുക്ക് ഈ കുഞ്ഞിനെ വേണ്ട.”……
ഇരുവരുടെയും നിശ്ശബ്ദതതയെ കീറി മുറിച്ചു കൊണ്ട്…അലോക് സംസാരത്തിന് തുടക്കം ഇട്ടു….

പറ്റില്ല….(സാക്ഷി

എന്തുകൊണ്ട്….പറ്റില്ല….
എനിയ്ക്ക് നിന്റെ ജീവൻ ആണ് പ്രദാനം….അതുകഴിഞ്ഞേ എനിയ്ക്ക് നമ്മുടെ കുഞ്ഞു പോലും ഉള്ളൂ….അലോക് ദുഃഖം അടക്കി പറഞ്ഞു….

എപ്പോൾ എന്റെ ഉള്ളിൽ നമ്മുടെ ചോര കുരുത്തുവോ… അപ്പോഴേ ഞാൻ നമ്മുടെ കുഞ്ഞിന്റെ അമ്മ ആയി…അലോക്….
ആ വികാരത്തിനോടാ താൻ ഇപ്പോൾ ഇങ്ങനെ ഒരു കാര്യം ആവശ്യ പെട്ടത്……
ആ അമ്മയ്ക്ക് ഒരിയ്ക്കലും തൻറെ ജീവൻ ആണ് വലുത് എന്നു കരുതാൻ കഴിയില്ല….സാക്ഷി തറപ്പിച്ചു പറഞ്ഞു…

പിന്നെ…എന്തു ചെയ്യാനാ നിന്റെ തീരുമാനം…
നി…നി ഇല്ലാതെ ആയാൽ…..പിന്നേ…ഞാൻ ഉണ്ടോടി…പറ…അതു കൂടി നി എനിയ്ക്ക് പറഞ്ഞു താ….
നമ്മുടെ കുഞ്ഞല്ലേ അവനു ഈ അച്ഛനെ മനസിലാകും…..

പക്ഷെ അവന്റെ അമ്മയ്ക്ക് മനസിലാവില്ല…അലോക്…എന്നും പറഞ്ഞു സാക്ഷി അവന്റെ മുന്നിലേയ്ക്ക് കയറി നിന്നു….അവന്റെ വലതു കരം എടുത്തു അവളുടെ അടിവയറിലേയ്ക്ക് ചേർത്തു….

ഇനി പറ…
നമ്മുടെ കുഞ്ഞിനെ തൊട്ടു പറ…. കൊല്ലണോ തനിയ്ക്ക് നമ്മുടെ കുഞ്ഞിനെ….
ഉള്ളിൽ വെച്ചു തന്നെ ജീവനോടെ കീറി മുറിയ്ക്കണോ….സാക്ഷി അവന്റെ കണ്ണിലേക്ക് നോക്കി തന്നെ ചോദിച്ചതും…അത്രയും നേരം ഉണ്ടായിരുന്ന ധൈര്യം മുഴുവൻ അലോകിന്റെ കയ്യിൽ നിന്നും ചോർന്നു പോയി…

ഒരു പ്രവശ്യാം കൂടി അവൻ തന്റെ കയ്യിലേയ്ക്കും അവളുടെ മുഖത്തേയ്ക്കും നോക്കി…
അവളുടെ മുഗം കണ്ടതും അലോക് അവളെ രണ്ടു കയ്യും കൊണ്ടു തന്നോട് ചേർത്തു…മുറുകെ പിടിച്ചു….

വേണ്ട…..കൊല്ലണ്ട….
എനിയ്ക്ക് വേണം…നമ്മുടെ കുഞ്ഞിനെ…..കൂടെ നിന്നെയും….
അങ്ങനെ ഒന്നും ഒന്നും വരുത്തിയേക്കില്ല….. അലോക് അവളെ തന്നോട് ചേർത്തു കണ്ണീരോടെ പറഞ്ഞതും…അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ അവന്റെ നെഞ്ചിനെ നനച്ചു…

ഉള്ളിലെ ഭാരം എല്ലാം ഒഴിഞ്ഞു പോട്ടെ എന്നു കരുതി കുറച്ചു നേരം കൂടി അങ്ങനെ നിന്നതിനു ശേഷം…രണ്ടു പേരും വീട്ടിലേയ്ക്ക് തിരിച്ചു….

തുടരും….