രചന – അർച്ചന
ശെരിയ്ക്കും തന്റെ ഉദ്ദേശം എന്താ…. ഓഫീസ് റൂമിലേയ്ക്ക് പോകും വഴി സാക്ഷി ചോദിച്ചു…. എന്ത് ഉദ്ദേശം….(അലോക് ഇന്ന് അവിടെ കാട്ടികൂട്ടിയത്തിന്റെ…. ഞാൻ കുറച്ചായി ശ്രെദ്ധിയ്ക്കുന്നു… വീട്ടിൽ ചെല്ലുമ്പോൾ നമ്മളൊക്കെ പുറമ്പോക്ക് ക്ലാസ്സിലെത്തുമ്പോൾ സ്വന്തം പറമ്പ്….പറയെടോ…സത്യം…ഓഫീസിന്റെ ഒഴിഞ്ഞ മൂലയിലേയ്ക്ക് അലോകിനെ പിടിച്ചു തള്ളിക്കൊണ്ട് സാക്ഷി ചോദിച്ചു…. ഓഹ്..അതോ… അതാ വേണിയെ അകറ്റാനാ…അല്ലാതെ ഒന്നിനും അല്ല….. അലോക് അവളെ നോക്കി പറഞ്ഞു… മനസിലായില്ല…..(സാക്ഷി… ആ…പെണ്ണിന് എന്നോട് മുടിഞ്ഞ പ്രേമം…എന്നു പറഞ്ഞു നടന്ന സംഭവം…മുഴുവൻ അവനങ് പറഞ്ഞു…. അതുകൊണ്ട് അവള് ഇനി എന്റെ പിന്നാലെ വരാതിരിയ്ക്കാൻ…ചെയ്തതാ.. ആ സംഭവത്തിന് ശേഷം അവളുടെ കണ്ണു എന്റെ പിറകെ തന്നെയാ….അതുകൊണ്ട് അവളെ മൂപ്പിയ്ക്കാൻ….😀 പ്…ഭാ… ഇതിനാണോ ഈ കോപ്രായം മൊത്തം കാട്ടി കൂട്ടിയത്….
ഒരു വാക്ക് എന്നോട് പറഞ്ഞാൽ പോരായിരുന്നോ…ഞാൻ അന്തസ് ആയി കോപറേറ്റ് ചെയ്യില്ലായിരുന്നോ… അവൾക്കിട്ടൊരു താങ് കൊടുക്കാൻ എത്ര നാൾ ആയി ആഗ്രഹിയ്ക്കുന്നു എന്നറിയോ… അവളുടെ ഒരു ബുജി പട്ടവും കാണച മൊണച എന്നുള്ള നടപ്പും…കാണണം സാദനം… അതൊക്കെ ശെരി… എന്റെ വയറ്റിലെയും കാലിലെയും മറുക് താൻ എങ്ങനെയാ കണ്ടത്… അതോ..താൻ ഞാൻ ഉറങ്ങി കെടന്നപ്പോ തുണി പൊക്കി എങ്ങാനും നോക്കിയോ…അലോകിന്റെ കുത്തിനു പിടിച്ചു ചോദിച്ചതും… ഏയ്… ഞാൻ ആ ടൈപ്പ് ഒന്നും അല്ല… പിന്നെ കണ്ടത് എങ്ങനെ എന്നു ചോദിച്ചാൽ….എന്നും പറഞ്ഞു…അലോക് അവളുടെ ചെവിക്ക് അടുത്തേയ്ക്ക് ചെന്നു…. സാക്ഷി ആണെങ്കിൽ…അവൻ എങ്ങനെ കണ്ടുകാണും എന്ന ഞെട്ടലിൽ… ഞാനെ…… താൻ….സാക്ഷി ഉമിനീർ ഇറക്കി നി കുളിയ്ക്കുമ്പോൾ കണ്ടതാടി…..അലോക് ചിരിയോടെ പറഞ്ഞതും…. എന്താ………..😨(സാക്ഷി ഉം…സത്യം…..😁😁 കാലാ……..എന്നൊരു വിളിയും…അവനെ പിടിച്ചൊരു തള്ളും ആയിരുന്നു സാക്ഷി… പെട്ടന്നുള്ള അതിക്രമം ആയത് കൊണ്ട്..അലോക് അലച്ചു തല്ലി നിലത്തേയ്ക്ക് മലർന്നടിച്ചു വീണു….
എന്താടി…പ്രാന്തി…നിനക്ക്… എന്റെ മുതു പോയി…അലോക് കലിപ്പായി… നിങ്ങടെ മുതു…. സത്യം പറ മനുഷ്യ വേറെ എന്തൊക്കെ കണ്ടു….പറ.. എന്നും പറഞ്ഞു…സാക്ഷി അവന്റെ വയറിൽ കയറി ഇരുന്നു…അവന്റെ കോളറിൽ പിടിച്ചു വലിച്ചു… കണ്ടതൊക്കെ പറയണോ….അതോ…എന്നും പറഞ്ഞു..അവളുടെ ദേഷ്യം വീണ്ടും കൂട്ടാൻ വേണ്ടി..അലോക്. കള്ള ചിരിയോടെ ചോദിച്ചതും.. ഉം…😕 സാക്ഷി നിഷ്‌കു ഭാവത്തിൽ തലയാട്ടി… എന്നലെ പറയാൻ സൗകര്യം ഇല്ല…മോള് പോയി കേസ് കൊടുക്ക്….എന്നും പറഞ്ഞു എണീറ്റു മാറേഡി….എന്നൊരു അലർച്ച ആയിരുന്നു…. തന്നെ…ഞാൻ…സാക്ഷി എന്തോ പറയാൻ വന്നതും.. അയ്യോ..ഞാൻ ഒന്നും കണ്ടില്ലേ…..എന്നൊരു വിളി കേട്ടതും ഒത്തായിരുന്നു…. വിളികേട്ട് രണ്ടും തിരിഞ്ഞു നോക്കുമ്പോൾ ഒരുത്തൻ കണ്ണും പൊത്തി തിരിഞ്ഞു നിൽക്കുന്നു…. എന്താടാ…പന്നി……അലോക് അവന്റെ നിൽപ്പും ഭാവവും കണ്ടു..കലിപ്പിൽ വിളിച്ചു….
അ… അത്…ഞാൻ… നിങ്ങൾ ക്യാരി ഓണ്….എന്നും പറഞ്ഞു ഇമ്രാൻ അവന്റെ തലയ്ക്ക് സ്വയം അടിച്ചു കൊണ്ട് പുറത്തേയ്ക്ക് പോയി… പടച്ചോനെ എന്റെ പെണ്ണും ആയി എന്നാണാവോ….എന്നും പറഞ്ഞു പോകുന്ന മുതലിനെ നോക്കി…സംശയിച്ചു സ്വയം…സ്വന്തം കോലത്തിലേയ്ക്ക് രണ്ടും ഒന്നു നോക്കിയതും… അയ്യേ… എന്നൊരു വിളിയോടെ….രണ്ടും പെടച്ചടിച്ചു എണീറ്റു മാറി…. ദൈവമേ…അവൻ എന്ത് കരുതി കാണോ ആവോ….(അലോക്😨 നിങ്ങളൊരുത്താൻ കാരണവ….ഞാൻ സാറിന്റെ മുന്നിൽ നാറിയത്..സാക്ഷി അയ്യോ..പറയണ കേട്ടാൽ തോന്നും ഭയങ്കര മണം ആണെന്…. കുളിയ്ക്കത്തും ..ഇല്ല .നനയ്ക്കത്തും ഇല്ല…സാദനം…(അലോക് ഹാലോ…ഞാൻ..കുളിയ്ക്കേക്ക ചെയ്യും…അല്ലാതെ തന്നെ പോലെ അല്ല…. സാക്ഷിയും വിട്ടു കൊടുത്തില്ല… ആണോ..എന്നാലേ നി ഇന്ന് കുളിച്ചോ….😏 അലോക് പുച്ഛത്തോടെ ചോദിച്ചതും.. അ… അത്…😁😁അങ്ങനെ ചോദിച്ചാൽ… എന്നും കുളിച്ചാൽ എനിയ്ക്ക് ജലദോഷം വരും… ഹും….എന്നെ കുളിപ്പിയ്ക്കുവാൻ നടക്കുവാ..നാറി…എന്നും പറഞ്ഞു…സാക്ഷി അവനെ കടന്നു പോയി…. ഓഫീസ് മുറിയുടെ മറു ഭാഗത്തായി നിൽക്കുന്ന ഇമ്രാനെ ഓന്നു ഇളിച്ചു കാണിച്ചു പുറത്തേയ്ക്ക് നടക്കാൻ ഭാവിച്ചതും….സാക്ഷി ഓടി വന്നു…അലോകിന്റെ കഴുത്തിൽ കൂടി കയ്യിട്ടു…അവളുടെ മുഗത്തേയ്ക്ക് അടുപ്പിച്ചു…പെട്ടന്നുള്ള പ്രവൃത്തി ആയത് കൊണ്ട്…കണ്ടോൻഡ് നിന്ന ഇമ്രാൻ വരെ ഞെട്ടി…
എന്തയാലും അഭിനയിച്ചു ഇത്രയൊക്കെ ആയില്ലേ…ഇതായിട്ടു കുറയ്‌ക്കേണ്ട എന്നും പറഞ്ഞു സാക്ഷി അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു…. അലോകിന്റെ ദേഹം ആണെങ്കിൽ വെള്ളിടി വെട്ടിയ കണക്ക് അങ് സ്റ്റാച്യു ആയി..നിന്നു… ഇമ്രാൻ ആണെങ്കിൽ ആ കാഴ്ച കണ്ടു വായും പൊത്തി നിന്നു… അവളെ തിരക്കി വന്ന അവളുടെ സൂർത്തുക്കൽ ആണെങ്കിൽ കാണാൻ പാടില്ലാത്തത് എന്തോ കണ്ട പോലെയും… ഉമ്മ വെയ്പ്പും കഴിഞ്ഞു…സാക്ഷി മുഗം ഉയർത്തി നോക്കിയതും..അങ്ങേരുടെ മുഗം കറണ്ട് അടിച്ചു ചത്ത കാക്കയെ പോലെയും… ഹോ..ഇപ്പോഴാ സമദാനം ആയത്….എന്നു സാക്ഷ് മനസിൽ പറഞ്ഞു… പോട്ടെ ഭർത്തു അവനു മാത്രം കേൾക്കാൻ പറഞ്ഞിട്ടു…അവിടെ നിന്നും വലിഞ്ഞു… റൂമിൽ നിന്നും ഇറങ്ങിയതും കണ്ടു…കൂട്ടു കാരികളുടെ കൂടെ…ഫോണും കയ്യിൽ പിടിച്ചു ഞെരിച്ചു കലിപ്പിൽ നിൽക്കുന്ന വേണിയെയും…തണുത്തു ഉറഞ്ഞ പോലെ നിൽക്കുന്ന സ്വന്തം ചങ്കുകളെയും….
വേണിയെ നോക്കി…..ഒന്നു ഇളിച്ചു കാട്ടി…ചങ്കുകളെയും വലിച്ചു അവിടെ നിന്നും ഓടി…. ഇത്…ഇത് എന്താടി…. അലോക് സർ നെ അവൾ….ചെ…..(മായ രണ്ടും കൂടി നിന്നെ കളിപ്പിച്ചതാ….. അല്ലെങ്കിൽ…അങ്ങേർക്ക് ഇത്രയും നാൾ ഇല്ലാത്ത ഒരു സ്നേഹം ഇപ്പോൾ എവിടുന്നു പൊട്ടി മുളയ്ക്കും….(കാർത്തിക… ആ പറഞ്ഞതു ശെരിയ…. ആ സാക്ഷിയുടെ അമ്മാവന്റെ മോൻ ആണ് അലോക് സർ എന്ന അറിഞ്ഞത്…..ഇനി നിന്നെ കളിയാക്കാൻ രണ്ടും കൂടി ഡ്രാമ നടത്തുന്നത് ആണെന്ന എനിയ്ക്ക് തോന്നുന്നത്….(മഹിമ ഓരോരുത്തരും അവരവരുടെ അഭിപ്രയം പറഞ്ഞു….. എന്തയാലും…രണ്ടും കൂടി നല്ല നാടകമാ കളിച്ചത്…. ആ പരട്ടയ്ക്ക് വേണ്ടി ആയിരിയ്ക്കും അലോക് എന്നെ തല്ലിയത്… സൗന്ദര്യം കൊണ്ടും…പഠിത്തം കൊണ്ടും…സമ്പത്ത് കൊണ്ടും അവളെക്കാൻ മുകളിൽ തന്നെയാ ഞാൻ…എന്നിട്ടും അയാൾക്ക് എന്നെ പിടിച്ചില്ല… എന്നെ വേദനിപ്പിച്ചു രസിച്ചതിന്… രണ്ടിനും ഉള്ള ഉഗ്രൻ പണി…ഞാൻ കൊടുത്തിരിയ്ക്കും…ഈ കോളേജിൽ രണ്ടിനും തല ഉയർത്തി നടക്കാൻ പറ്റാത്ത വിധം ഞാൻ ആക്കും…നിങ്ങള് നോക്കിയ്ക്കോ..എന്നും പറഞ്ഞു..വേണി…പോയി… ടി…പ്രശനം ആകോ….(മായ അറിയില്ലെടി… മഹിമ പറഞ്ഞു… ___________________
ഇതേസമയം…മുറിയ്ക്ക് അകത്തു…. ഇമ്രാൻ കാറ്റു പോയ പോലെ ഉള്ള അലോകിന്റെ നിൽപ്പ് കണ്ടു അവനെ ഒന്നു തട്ടി…. നോ.. റിപ്ലൈ…. അപ്പോഴാണ്… അവനൊരു ബുദ്ദി തോന്നിയത്.. ഇമ്രാൻ അലോകിന്റെ ചുണ്ടിൽ പിടിച്ചു….തന്റെ ഇരു വിരലുകളും പിടിച്ചു ഞെരിച്ചു…. അലോക് എരിവ്വലിച്ചു കൊണ്ട് ബോധം വന്നു നോക്കിയതും….മുന്നിൽ പല്ലു 32 കാട്ടികൊണ്ട്😀 ഇമ്രാൻ നിൽക്കുന്നു… ഒന്നു കൂടി പിടിച്ചു ഞെരിയ്ക്കട്ടെ ചേട്ടാ.എം.ഇമ്രാൻ കൊഞ്ചലോടെ പറഞ്ഞതും…അലോക് അവന്റെ മുതു പോളക്കെ ഒന്നു കൊടുത്തതും ഒത്തായിരുന്നു.. കൂട്ടത്തിൽ പുളിച്ച മൂന്നു നാലു തെറിയും…. അതോടെ ഇമ്രാൻ അവന്റെ ചുണ്ടിൽ നിന്നും കയ്യെടുത്തു… രണ്ടും..കൂടി…എന്തോ..ഡിങ്കോൽഫിക്ക ഡിക്ലറേഷൻ ഒപ്പിച്ചിട്ടു…..എന്റെ മുതു കോളം ആക്കുന്നോ…. അതെവിടുത്തെ മര്യാദയാടാ പന്നി…. ഇമ്രാൻ മുതുകും തടകി കൊണ്ട് ചോദിച്ചതും… ടാ…. @#%% അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ….എടുത്തിട്ടു അലക്കും ഞാൻ…..അലോക്. കലിപ്പായി..😡😡 അനവശ്യോ…. രണ്ടും കൂടി….ദൈവമേ… അതു ശെരിയ…അവരുടെ ആവശ്യം എനിയ്ക്ക് അനാവശ്യം ആയി തോന്നി….sorry അളിയാ….(ഇമ്രാൻ വൃത്തികേട് പറഞ്ഞാൽ ഉണ്ടല്ലോ…എന്നും പറഞ്ഞു…അലോക് അവന്റെ കൈ പിടിച്ചങ് തിരിച്ചു….
അയ്യോ…ടാ.. പിടി വിടെട… കൈ കൊണ്ട് എനിയ്ക്ക് ആവശ്യം ഉള്ളത…. എന്റെ പെമ്പറന്നോർക്ക് എനിയ്ക്ക് തല മുടി കെട്ടി കൊടുക്കാൻ എന്റെ കൈ വേണമെഡ..കാലാ… അതുകഴിഞ്ഞു ഞാൻ എന്റെ കൈ തരാം….ഇമ്രാൻ നിലവിളിച്ചു…. അതിനു നി കെട്ടിയില്ലല്ലോ…..(അലോക് വീണ്ടും കൈ ഒന്നു കൂടി പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു… അയ്യോ…കെട്ടിയിട്ടുള്ള കാര്യമാടാ പറഞ്ഞത്… നി…പിടി വിട്…😖😖😖 (ഇമ്രാൻ അതു കേട്ടതും….അലോക്. കൈ വിട്ടു…..ടെസ്റ്റും എടുത്തു അവനെയും ഒന്നു കലിപ്പിച്ചു നോക്കി ക്ലാസ്സിലേക്ക് വിട്ടു…. ഇമ്രാൻ ആണെങ്കി…അവന്റെ കയ്യും കുടഞ്ഞു..അലോക് പോകുന്നതും നോക്കി നിന്നു… കാലൻ എന്ന പിടിയ പിടിച്ചേ…ഇങ്ങനെ ആണെങ്കിൽ…പെങ്ങടെ ജീവിതം കട്ട പൊക… സാക്ഷിയുടെ എല്ലെങ്കിലും ബാക്കി കിട്ടിയാൽ ഭാഗ്യം..എന്നും പറഞ്ഞു…ഇമ്രാൻ സീറ്റിലേക്ക് ഇരുന്നു….. __________________________
എന്തൊക്കെ ആയിരുന്നു….കാലൻ..അങ്ങനെ ഇങ്ങനെ…നിനക്ക് ഇഷ്ടം അല്ല… ഇപ്പൊ നോക്കിയ്ക്കെ അടുത്തു ആളുള്ളത് പോലും നോക്കാതെ നിന്നു ഉമ്മിയ്ക്കുന്നു…. ഇഷാന താണ്ടിയ്ക്ക്. കയ്യും കൊടുത്തു പറഞ്ഞു… പാവം എന്റെ ചേട്ടൻ…. just ടച്ചിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…. ഇതിപ്പോ നി അങ്ങോട്ടു കയറി ആക്രമിക്കുമല്ലോ…എന്റെ കൊച്ചേ… ദേ….ഞങ്ങൾക്ക് ആകെ കൂടി ഉള്ളത…നിയായിട്ടു നശിപ്പിയ്ക്കരുത്…plz… ആവണി കൈ കൂപ്പി പറഞ്ഞതും.. രണ്ടിന്റെയും കാലിനിട്ടു സാക്ഷി ഓരോന്ന് കൊടുത്തതും ഒത്തായിരുന്നു…. മിണ്ടാതെ ഇരിക്കേടി കുരിപ്പുകളെ……എന്നും പറഞ്ഞു സാക്ഷിയുടെ വായിൽ നിന്നും…നല്ലത് രണ്ടു വീണതും രണ്ടെണ്ണവും അടങ്ങി…. എന്നാലും ദൈവമേ….അത്….എങ്ങനെ ആവും ആ പരട്ട കണ്ടത്….ഒരു എത്തും പിടിയും കിട്ടുന്നില്ലലോ…. ഇനി ടവലും ഉടുത്തു ഡാൻസ് കളിച്ചപ്പോൾ മറ്റും….. (ഇത് അവളുടെ വീട്ടിൽ നടന്ന…ഫ്ലാഷ് ബാക്ക്….
അതായത്…..നമ്മളിൽ പലർക്കും ഇങ്ങനെ അസുഗം കാണും… അന്ന്… ഇവള് ഈ അസുഖത്തിന്റെ സ്റ്റേജ് ഷോ നടത്തിയത് അലോകിന്റെ മുന്നിൽ നിന്നായി പോയി..തിരിഞ്ഞു നോക്കിയപ്പോഴാ ആളെ കണ്ടത്…..) ഏയ്…അതിനു ടവൽ അതെന്റെ കയ്യിൽ തന്നെ ഉണ്ടാരുന്നല്ലോ….അഴിഞ്ഞു വീണിട്ടും ഇല്ല…പിന്നെ എങ്ങനെ കണ്ടോ ആവോ….സാക്ഷി തലപുകച്ചു ആലോചിച്ചിട്ടും ഒരു പിണ്ണാക്കും കണ്ടു പിടിയ്ക്കാൻ പറ്റിയില്ല… നി..ഇതെന്താടി ഈ കിടന്നു ചിന്തിയ്ക്കുന്നത്….ishu അവളുടെ താണ്ടിയ്ക്ക് തട്ടിക്കൊണ്ടു ചോദിച്ചതും… ഏയ്.. ഞാൻ ചുമ്മ… ഇവരോട് പറയുക ആണെങ്കി….പിന്നെ നോക്കണ്ട…മനുഷ്യന്റെ തൊലി ഇതൊക്കെ ഉരിയ്ക്കും…. സാക്ഷി മനസിൽ പറഞ്ഞു…. കുറച്ചു കഴിഞ്ഞതും അലോക് വീണ്ടും ക്ലാസിൽ വന്നു…. ആഹാ..വന്നല്ലോ..കഥ നായകൻ….(ആവണി ഇപ്പൊ ഇങ്ങോട്ടേക്ക് തന്നെ നോക്കും..നി നോക്കിയ്ക്കോ….(ishu പക്ഷെ അലോക് ആ ഭാഗത്തേയ്ക്ക് നോക്കാനെ പോയില്ല… ഇടയ്ക്കിടെ അങ്ങോട്ടേക്ക് നോട്ടം എത്തുന്നത് കാണുമ്പോൾ…സാക്ഷി ചുണ്ട് കൂർപ്പിച്ചു ഒരു ഉമ്മ അങ് കൊടുക്കും…
അതോടെ അലോകിനു സമാധാനം ആയി… തനായിട്ടു പണി ഇരന്നു വാങ്ങിയ പ്രതീതി ആയിരുന്നു….അലോകിനപ്പോൾ… കോപ്…ഏത് നേരത്ത് ആണോ..ആവോ….. വീണ്ടും അങ്ങോട്ടേക്ക് നോക്കിയതും… സാക്ഷി…അവളുടെ മുടിയിൽ കൈ ചുറ്റി…വശ്യമായി…അവൻ കാണാൻ വേണ്ടി മാത്രം ഒന്നു നോക്കി….ചൂണ്ടു വിരൽ നീട്ടി അവനെ അവളുടെ അടുത്തേയ്ക്ക് വിളിയ്ക്കുന്ന പോലെ ആക്ഷൻ കാട്ടി… അതും കൂടി കണ്ടതും അലോകിനു തൃപ്തി ആയി… പണിയുവാണല്ലെടി പരട്ടെ…കാണിച്ചു തരാം…മോള് വീട്ടിലോട്ട് വരോലോ…. ഞാൻ ഇത്തിരി താഴന്നപ്പോ തലയിൽ കയറുന്നോ…. വശീകരണം ഞാൻ തീർത്തു തരാം….അവളെ നോക്കി മനസിൽ പറഞ്ഞു കൊണ്ട് അലോക് ബാക്കി പടിപ്പിയ്ക്കാൻ തുടങ്ങി….. തുടരും….

by