23/04/2026

മാംഗല്യം : അവസാന ഭാഗം

രചന – അർച്ചന

വീടുത്തുന്ന വരെ ഇരുവർക്കും ഉള്ളിൽ ഒരു അങ്കലാപ്പ് ആയിരുന്നു….
ഇക്കാര്യങ്ങൾ ഒക്കെ എങ്ങനെ പറയും അവരോട് എന്നോർത്തു…

അലോക്…ഈ കാര്യം അറിയുമ്പോൾ അവരും കുഞ്ഞിനെ….സാക്ഷി സങ്കടത്തോടെ ചോദിച്ചു…

ഏയ്‌…നമ്മൾ ആരോടും ഒന്നും പറയുന്നില്ല….
ഇക്കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി….
അവർക്ക് ഒരിയ്ക്കലും നിന്റെ ജീവൻ വെച്ചു കളിയ്ക്കുന്നത് ഇഷ്ടപ്പെടില്ല….അലോക് പറഞ്ഞതും അവൾ ഒന്നു മൂളി..

പിന്നെ. വീട് എത്തുന്ന വരെ ഇരുവരും ഒന്നും മിണ്ടിയില്ല…..

അവര് അവിടേയ്ക്ക് ചെന്നു കയറുമ്പോഴേ കണ്ടു ഇരുവരെയും കാത്തു നിൽക്കുന്ന രണ്ടു വീട്ടു കരെയും…..

വണ്ടിയിൽ നിന്നും ഇറങ്ങിയതും….അമ്മമാർ അവളുടെ അടുത്തേയ്ക്ക് ചെന്നു അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി….

എന്തു പറഞെടാ….കുഴപ്പം ഒന്നും ഇല്ലല്ലോ…..അല്ലെ..(ശങ്കർ

ഏയ്‌…കുഴപ്പം.ഒന്നും ഇല്ല…അമ്മാവാ…നല്ലതുപോലെ റെസ്റ്റ് എടുക്കാൻ പറഞ്ഞു….ഉള്ളിലെ വിറയൽ മാറ്റി വെച്ചു അലോക് പറഞ്ഞു…

ഹോ…ഇപ്പഴ സമദാനം…ആയത്….
നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞപ്പോ ഞങ്ങളും ഒന്നു പേടിച്ചു…രാധേവ് പറഞ്ഞതും അവർക്കൊരു വിളറിയ ചിരി നൽകി അവനും അകത്തേയ്ക്ക് കയറി…

സാക്ഷിയെ നോക്കുമ്പോൾ കണ്ടു രണ്ടു അമ്മമാരും കൂടി നിര്ബന്ധിപ്പിച് ഓരോന്ന് കഴിപ്പിയ്ക്കുന്ന അവളെ….
അതുകണ്ടതും അവന്റെ മനസും ഒന്നു തണുത്തു…
അവൾക്ക് ഒരു കുഴപ്പവും ഇല്ലെന്ന് തന്നെ മനസിനെ പറഞ്ഞു പഠിപ്പിച്ചു…

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ഒരു കുഞ്ഞിനെ എന്ന പോലെ ആണ് അലോക് അവളെ നോക്കിയത്…..
കുഞ്ഞിനേക്കാളും അവൾക്ക് വല്ലതും പറ്റിയെക്കുവോ എന്ന ആവലാതി ആയിരുന്നു ആ മനുഷ്യന്റെ ഉള്ളിൽ മുഴുവൻ…

സാക്ഷിയ്ക്ക് വേണ്ടി ഏത് നട്ട പതിരാത്രിയും…ഏത് മരത്തിന്റെ മണ്ടയിലും സിദ്ധു വലിഞ്ഞു കയറി…സാക്ഷി കയറ്റി എന്നു പറയുന്നത് ആവും ശെരി..

പിന്നെ അവന്റെ ആത്മാർഥത അങ് കൂടിയത് അടുത്ത വീട്ടിലെ തന്റെ പ്രായത്തിലുള്ള പെണ്പിള്ളേര് അവന്റെ സാഹസം നോക്കി നിൽക്കുന്നത് കണ്ടത് കൊണ്ടും….

3 മാസവും നല്ല sredha തന്നെ ആയിരുന്നു….
ആശുപത്രിയിൽ മുറയ്ക്ക് തന്നെ പോയി കാണിച്ചു……ഡോക്ടറും കൃത്യമായ നിർദ്ദേശങ്ങൾ. കൊടുത്തു….

ഇടയ്ക്ക് ഇഷാനയും വിളിച്ചു അവളുടെയും കുഞ്ഞിന്റെയും വിശേഷം ഒക്കെ തിരക്കി….

ക്ലാസ്സിലെ നോട്സ് എല്ലാം…ആവണിയും അലോകും കൃത്യമായി സാക്ഷിയ്ക്ക് എത്തിച്ചു കൊടുത്തു…

ബോഡി വീക്ക് ആയതു കൊണ്ട്….പ്രിൻസിയെ കണ്ടു കാര്യം പറഞ്ഞു….അതുകൊണ്ട് തന്നെ അറ്റന്റെൻസ് ഷോട്ടേജിന്റെ കാര്യത്തിൽ പ്രശ്‌നം വന്നില്ല….

Exam എഴുതാൻ വേണ്ടി മാത്രം ആണ്…പിന്നെ സാക്ഷി കോളേജിലേക്ക് പോയത്…..

കുറച്ചു നാളിനു ശേഷം കണ്ടത് കൊണ്ട്…ഫ്രണ്ട്സ് എല്ലാം കൂടി അവളെ വളഞ്ഞു കാര്യങ്ങൾ തിരക്കുന്ന തിരക്കിൽ ആയിരുന്നു…
അവൾ പ്രെഗ്നന്റ് ആണ് എന്ന് അറിഞ്ഞത് കൊണ്ട്…ആജന്മ ശത്രുക്കൾക്കായിരുന്നു അവളുടെ മേൽ ഏറ്റവും കൂടുതൽ ശ്രെദ്ധ….അല്ലെങ്കിലും അവരുടെ ശത്രുത അത്രയൊക്കെയെ ഉണ്ടയിരുന്നുള്ളു…..

അവസാനത്ത Exam കഴിഞ്ഞു ഇറങ്ങിയതും എല്ലാരും പരസ്പരം കെട്ടിപ്പിടിച്ചു യാത്ര ചോദിയ്ക്കുന്ന തിരക്കിൽ ആയിരുന്നു…
പരസ്പരം കാണാൻ പോലും ഇനി പറ്റുവോ എന്നറിയില്ലലോ….
ആവിഷമം പലരും പറഞ്ഞു സമദാനിപ്പിച്ചത് supply എഴുതാൻ വരുമ്പോൾ ഇനിയും കാണാലോ എന്നാണ്….

Exam എല്ലാം കഴിഞ്ഞതും സാക്ഷി വീണ്ടും പഴയ പോലെ റെസ്റ്റ്….
ഇടയ്ക്ക്…ഗർഭിണികൾ ചെയ്യേണ്ട ജോലി എന്നും പറഞ്ഞു മുറ്റം തൂക്കാനും ഒക്കെ പറഞ്ഞു വീട്ടുകാർ വരുമ്പോൾ അപ്പൊ തന്നെ അലോക് അതിനെല്ലാം തീരുമാനം ഉണ്ടാക്കി…
അതും പറഞ്ഞു രണ്ടു അമ്മമാരും കൂടി അവനെ കളിയാക്കും എങ്കിലും അവൻ അത് കാര്യം ആക്കിയില്ല….

പല പ്രാവശ്യം ചെക്കപ്പിനും മറ്റുമായി ഹോസ്പിറ്റലിൽ പോയി എങ്കിലും…ഡോക്ടറിന്റെ ഭാഗത്തു നിന്നും അനുകൂലമായ ഒരു മറുപടിയും കിട്ടിയില്ല…

അങ്ങനെ ദിവസങ്ങൾ കടന്നു….പോയി…..
ഇടയ്ക്കിടയ്ക്ക്….ചെറിയ ക്ഷീണവും…ശർധിയും ഒഴിച്ചാൽ വേറെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു…..
7ആം മാസത്തിലെ ചടങ്ങു നടത്തി എങ്കിലും അലോക് പിറ്റേന്നു തന്നെ അവളെ തിരികെ വിളിച്ചോണ്ടിങ് വന്നു…..

അങ്ങനെ….8 മാസം കഴിയാറായി നമ്മുടെ സാക്ഷിയ്ക്ക്….

ടി…കുഞ്ഞു നല്ലതു പോലെ അനങ്ങുന്നുണ്ട് അല്ലേ…. അലോക് രാത്രി അവളുടെ വയറിൽ തലവെച്ചു കൊണ്ട് പറഞ്ഞതും….അവൾ ഒന്നു മൂളി….

അതേ നമ്മുടെ കുഞ്ഞു വന്നു കഴിഞ്ഞാൽ എന്നോടുള്ള ഇഷ്ടം കുറയുവോ അതോ….(സാക്ഷി

നി ഇമ്മതിരി പൈങ്കിളി ചോദ്യം ചോദിയ്ക്കതെ ഇരുന്നെ….ഞാൻ എന്റെ കൊച്ചിനോട് സംസാരിയ്ക്കുന്ന കണ്ടില്ലേ….എന്നും പറഞ്ഞി അലോക് വീണ്ടും അവളുടെ വയറിലേയ്ക്ക് മുഗം ചേർത്തു…

ഓഹ്..സംസാരിച്ചോ സംസാരിച്ചോ…
അവസാനം കുഞ്ഞു വരുമ്പോഴും അവൻ മാത്രമേ കാണ്ള്ളൂ…..ഞാൻ കാണില്ല….
അപ്പോ സംസാരിയ്ക്കാൻ പറ്റാത്തത് വേണമെങ്കിൽ ഇപ്പൊ സംസാരിച്ചോ പകുതി കളിയായും കാര്യം അവൾ പറഞ്ഞതും..അലോക് കലിപ്പിൽ അവളെ നോക്കിയതും അവൾ ഒന്നു ഇളിച്ചു കാണിച്ചു….

ടി…ഇനിയും നാക്കിന്‌ബ്രെക്ക് ഇല്ലാതെ വല്ലതും നിന്റെ നാവ് കൊണ്ട് മൊഴിഞ്ഞാലെ….വയറ്റിൽ ഉള്ള കാര്യം ഞാൻ അങ് മറക്കും…. അറിയാലോ എന്നെ….എന്റെ കൊണം മാറ്റിയകരുത്…. അലോക് ദേഷ്യപ്പെട്ടു…

ഓഹ്…പിന്നെ നിങ്ങളെ സ്വഭാവം….അത് എനിയ്ക്ക് പണ്ടേ അറിയാലോ….
കേട്ടോ വാവേ…നിന്റെ അച്ഛൻ പണ്ടേ ഒരു നിക്കറെ മുള്ളി ആയിരുന്നു….
ഒരിക്കലെ കിടക്കുന്ന കട്ടിലിൽ കിടന്നു പെടുത്തു…
ഹോ..അന്ന് അമ്മായി ഇങ്ങേരെ ഓടിച്ചിട്ടു തല്ലി…. എന്നും പറഞ്ഞു വയറിൽ കൈ വെച് ചിരിച്ചത് കുഞ്ഞു അനങ്ങിയതും ഒത്തായിരുന്നു…

കണ്ടോ..കണ്ടോ…വാവയ്ക്ക് പോലും അത് ഇഷ്ടായി…എന്നും പറഞ്ഞു ചിരിയോടെ സാക്ഷി അലോകിനെ നോക്കിയപ്പോൾ അവിടെ ഇപ്പൊ പൊട്ടും എന്ന രീതിയിൽ വീർത്തു കെട്ടി ഇരിയ്ക്കുന്നു…..

കർത്താവേ…പറഞ്ഞത് കൂടി പോയോ…ഇനി തല്ലു കിട്ടുവോ ആവോ…. സാക്ഷി മനസിൽ വിചാരിച്ചതും അലോക് അവളുടെ ചെവിയ്ക്ക് പിടിച്ചതും ഒത്തായിരുന്നു….

ആ…വിട്…അലോക്…നോവുന്നു..എന്നും പറഞ്ഞു സാക്ഷി ഒരു വിളി ആയിരുന്നു…

കുഞ്ഞിനോട് ആണൊടി നി ഇമ്മാതിരി കാര്യം പറയുന്നത്….കുരുത്തം കെട്ടതെ എന്നും പറഞ്ഞു അലോക് വീണ്ടും അവളുടെ ചെവിയിൽ പിടിച്ചു…

ദേ…മര്യാദിയ്ക്ക് വിട്ടിലെങ്കിൽ ഞാൻ ഇപോ വിളിച്ചു കൂവും ..അമ്മായി കയറി വരും….മാഷിന്റെ മൂഡ്…പൂരം ആവും…സാക്ഷി വാർണിങ് കൊടുത്തതും അപ്പൊ തന്നെ അലോക് പിടിവിട്ടു….

ബുദ്ധി ഇല്ലാത്ത കൊച്ചാ..പറഞ്ഞത് പോലെ ചെയ്താൽ….അലോകിന്റെ കാര്യം തീരുമാനം ആയി…

എന്റെ കൊച്ചൊന്നു പുറത്തോട്ട് വന്നോട്ടെടി….കാണിച്ചു തരാം…ഞാൻ..എന്നും പറഞ്ഞു അലോക് ബാത്റൂമിലേയ്ക്ക് കയറി…

ഓഹ്…പിന്നെ…
എന്തയാലും ഇനി ഞാൻ കാണാൻ ഒന്നും ഇല്ലല്ലോ….സാക്ഷിയും വിട്ടു കൊടുത്തില്ല…

നി..പോടി..ഞാൻ പറഞ്ഞാൽ വല്ലതും കൂടി പ്പോകും…എന്നും പറഞ്ഞു അലോക്….ഉള്ളിലേയ്ക്ക് കയറി…

സാക്ഷി ചിരിയോടെ ബെഡിലേയ്ക്കു കിടന്നു…

അലോക്….ബാത്റൂമിൽ നിന്നും പുറത്തേക്ക് വരുമ്പോൾ കാണുന്നത്…. വയറിൽ കൈ വെച്ചു….പുളയുന്ന സാക്ഷിയെ ആണ്….

അതുകണ്ടതും അലോക് പെട്ടന്ന് തന്നെ ഓടി അവളുടെ അടുത്തേയ്ക്ക് ചെന്നു….

എന്താടി എന്തു പറ്റി….അലോക് ആവലാതി യോടെ ചോദിച്ചു…

വേ… വേദനിയ്ക്കുന്നു…എന്നും പറഞ്ഞു… അവൾ കരയാൻ തുടങ്ങി….കൂടെ വിയർത്തു ഒഴുകുന്നും ഉണ്ട്….. അവൻ അവളെ താങ്ങി എഴുന്നേൽപ്പിച്ചു..ഇരുത്തി….
വീട്ടിലുള്ളവരെ വിളിയ്ക്കാൻ ആയി തിരിഞ്ഞതും….അവൾ അവന്റെ കൈയിൽ പിടിച്ചു…..

ഏയ്‌..കുഴപ്പം ഒന്നും ഇല്ല…ഞാൻ ഇപ്പൊ വരാം..എന്നും പറഞ്ഞു അലോക് അവളെ വിട്ടു താഴേയ്ക്ക് പോയി…അവന്റെ അച്ഛനെയും അമ്മയെയും വിളിച്ചു ഉണർത്തി അവളുടെ വീട്ടുകാരെയും അറിയിച്ചു….

എന്താടാ……ഇത്ര പെട്ടെന്ന്…
മോൾക്ക്…മാസം 9 പോലും തുടങ്ങിയില്ലലോ….(ശോഭന

അറിയില്ല അമ്മേ…അവള് വേദന കൊണ്ട് പുളയുവാ… എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല…..അലോക് വെപ്രാളത്തോടെ പറഞ്ഞു….

ഞാൻ പോയി വണ്ടി വിളിച്ചോണ്ട് വരാം….നി പോയി മോളെ കൊണ്ടു വാ…എന്നും പറഞ്ഞു ശങ്കറൂം രാധെവും കൂടി പുറത്തേയ്ക്ക് പോയി…

അലോക് അപ്പോഴേയ്ക്കും സക്ഷിയെയും കൂട്ടി പുറത്തേയ്ക്ക് വന്നു…..

കുറച്ചു കഴിഞ്ഞതും അച്ഛൻ മാർ വണ്ടിയും കൊണ്ട് വന്നു….
അലോക്…സാക്ഷിയെയും കൊണ്ട് ആദ്യം കയറി അതിനു ശേഷം….ശോഭന കുറച്ചു തുണിയും മറ്റും ആയും…ഫ്രണ്ടിൽ രാധെവും….
അവരോട് ആദ്യം പോകാൻ പറഞ്ഞു….പിറകെ അവരും ഇറങ്ങി…

ആശുപത്രിയിൽ എത്തുമ്പോഴേയ്ക്കും സാക്ഷി പകുതിയും തളർന്നിരുന്നു….കാലു വഴി വെള്ളം പോലെ എന്തോ ദ്രാവകം ഒഴുകുന്നത് കണ്ടതും അലോക് ഭയത്തിൽ അവളെ ചേർത്തു പിടിച്ചു….ഇടയ്ക്ക് വേദനയോടെ ഞരക്കങ്ങളും…

ആ സമയം അവൾ നേരത്തെ പറഞ്ഞ വാക്കുകൾ ആയിരുന്നു…അവന്റെ മനസിലേക്ക് ഓടി എത്തിയത്….കളിയായി പറഞ്ഞത് ആണെങ്കിലും ആ വാക്കുകൾക്ക് ആ നേരം അവന്റെ ജീവന്റെ വില ഉണ്ടയിരുന്നു…

അദികം വൈകാതെ തന്നെ അവരുടെ വണ്ടി ഹോസ്പിറ്റലിൽ എത്തിയിരുന്നു….

വണ്ടി നിർത്തിയതും….അലോക് അവളെയും എടുത്തു….ആസ്പത്രിയ്ക്ക് ഉള്ളിലേയ്ക്ക് ഓടി……

അപ്പോഴേയ്ക്കും അവിടെ ഉള്ളവർ…സ്ട്രക്ച്ചറും ആയി വന്നിരുന്നു….

ഞാ…ഞാൻ…പോയാൽ…എ…. എന്റെ കുഞ്ഞിനെ വി…വിട്ടു…കളഞ്ഞേക്കല്ലേ…..
സാക്ഷി വേദന സഹിച്ചു പകുതി ബോധത്തിൽ….പറയുമ്പോഴും അലോക് തോന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു…..
അല്ല…… അങ്ങനെ ഒന്നു കേൾക്കാൻ അവൻ ആഗ്രഹിച്ചില്ല എന്നതാണ് സത്യം….

അവളെ നേരെ ഓപ്പറേഷൻ തിയറ്ററിന് അകത്തേയ്ക്ക് കൊണ്ടു കയറ്റി….ആ സമയം അവളുടെ കൈകളിൽ കോർത്ത അവന്റെ വിരലുകൾ അവളെ വിട്ടു വേർപിരിഞ്ഞു…..

കുറച്ചു കഴിഞ്ഞതും ബാക്കിയുളവരും വന്നു….

മോള്….(രാധ

അവളെ അകത്തേയ്ക്ക് കയറ്റിയിട്ടുണ്ട്….(ശോഭന പറഞ്ഞു..

കുറച്ചു കഴിഞ്ഞതും….ഓപ്പറേഷൻ തിയറ്ററിന് അകത്തു നിന്നും ഒരു നഴ്‌സ് പുറത്തേയ്ക്ക് വന്നു…

ഇതിൽ ഒന്നു സൈൻ ചെയ്യണം….(നഴ്‌സ്

അതുകേട്ടതും….അലോക്…അവരെ ഒന്നു നോക്കി….ആ പേപ്പർ വാങ്ങി സൈൻ ചെയ്തു കൊടുത്തു….

സൈൻ വാങ്ങി അവർ വീണ്ടും അകത്തേയ്ക്ക് കയറി….

പിന്നെയും സമയം കടന്നു പോയി….ഇടയ്ക്കിടെ നഴ്‌സ് പുറത്തേയ്ക്ക് വന്നു എങ്കിലും ഒന്നും ചോദിയ്ക്കാനുള്ള സാവകാശം കിട്ടിയില്ല….

മണിയ്ക്കൂറുകൾ കഴിഞ്ഞതും ഡോക്ടർ ഡോർ തുറന്നു പുറത്തേയ്ക്ക് വന്നു….

ഡോക്ടർ….എന്റെ സാക്ഷിയ്ക്ക്….അലോക്…വെപ്രാളപ്പെട്ടു അടുത്തേയ്ക്ക് ചെന്നു…..ഇടയ്ക്കിടെ അകത്തേക്കും ഒന്നു നോക്കി….

ഏയ്.. കൂൾ…മാൻ…
ദൈവം അങ്ങനെ നിങ്ങളെ കൈ വിട്ടില്ലെടോ……
ഇവിടെ കൊണ്ട് വരുമ്പോൾ ഉള്ളിലെ ഫ്ലൂയിഡ് എല്ലാം ലീക്ക് ആയിരുന്നു……
അതുകൊണ്ടാ….സിസേറിയൻ ചെയ്യേണ്ടി വന്നത്…കുറച്ചു ബ്ലഡ് പോയി…എങ്കിലും..ഷീ ഇസ് ok ….നാളെ വാർഡിലേക്ക് മാറ്റും…
കുഞ്ഞിനെ ഇപ്പോൾ കൊണ്ടു വരും….എന്നും പറഞ്ഞു ഡോക്ടർ അലോകിന്റെ തോളിൽ ഒന്നു തട്ടി മുൻപോട്ട് നടന്നു….

അപ്പോഴാണ് അലോകിനും സമദാനം ആയത്….
പിറകെ തന്നെ നഴ്‌സ് കുഞ്ഞിനെ കൊണ്ട് വന്നു….

ആണ്കുട്ടിയാണ്…..എന്നും പറഞ്ഞു അവർ കുഞ്ഞിനെ അലോകിന്റെ കയ്യിലേക്ക് കൊടുത്തു….

ഇളം..റോസ് നിറത്തിൽ ഒരു കുഞ്ഞു…അവൻ ശാന്തം ആയി ഉറങ്ങുന്നുണ്ട്…..അതുകണ്ടതും ഒരു തുള്ളി കണ്ണുനീർ ഇറ്റ് അവന്റെ നെറ്റിയിലേയ്ക്ക് വീണു….അലോക് അവിടെ അമർത്തി ചുംബിച്ചു…

അച്ഛന്റെ ആദ്യ ചുംബനം…..
അത് അറിഞ്ഞതും ആ ഉറക്കത്തിലും ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

അതിനു ശേഷം അമ്മമാരും കുഞ്ഞിനെ വാങ്ങി…..
ആവണിയുടെ സിദ്ധുവും കൂടി കുഞ്ഞിന്റെ കവിളിലും മൂക്കിലും ഒക്കെ പിടിച്ചു നോക്കുന്ന കണ്ടതും രണ്ടു അമ്മമാരും കൂടി അവരെ വഴക്കു പറഞ്ഞു…

കുറച്ചു നേരം കൂടി കഴിഞ്ഞതും നഴ്‌സ് വന്നു കുഞ്ഞിനെ വാങ്ങിക്കൊണ്ട് പോയി….

ആവണി അപ്പൊ തന്നെ ഇഷാനയെ വിളിച്ചും കാര്യം പറഞ്ഞു…

ആവണിയും സിദ്ധു വും കൂടി കൊച്ചിന്റെ പേരിനെ കുറിച്ചു ചർച്ച നടത്തി അടി ആയതും…അമ്മമാർ ആശുപത്രി ആണെന്ന് നോക്കാതെ രണ്ടിനും ഓരോന്ന് കൊടുത്തു..അതോടെ. രണ്ടും അങ് അടങ്ങി….

പിറ്റേന്ന് തന്നെ സാക്ഷിയെ വാർഡിലേക്ക് മാറി…

അലോക് ചെല്ലുമ്പോൾ അടുത്തു തന്നെ കുഞ്ഞും ….ഓപ്പറേഷൻ ചെയ്ത വേദനയുടെ തളർച്ചയിൽ അവളും മയക്കത്തിൽ ആയിരുന്നു….

അലോക് അവളുടെ അടുത്തു ചെന്നു ഇരുന്നു….
ഇട്ടോണ്ട് വന്ന വേഷം മാറ്റിയിട്ടുണ്ട്….ഒരു വെള്ള…നിറത്തിൽ ഉള്ള…ഉടുപ്പും മുണ്ടും ആണ് വേഷം….

അലോക്….അവളുടെ വയറിന്റെ ഭാഗത്ത് ആയി…കയ്യ് കൊണ്ട് പോയി എങ്കിലും അവൾക്ക് വേദനിയ്ക്കും എന്നോർത്തു അപ്പോൾ തന്നെ അവൻ കൈ വലിച്ചു….
അവൾ തനിയ്ക്ക് വേണ്ടി സഹിച്ച വേദന ഓർത്തതും അവൻ അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു….ശേഷം തളർച്ച ബാധിച്ച കണ്ണുകളിലും….

അവൻ കണ്ണുകളിൽ ചുംബിച്ചതും….അവൾ…അവന്റെ ചുംബനത്തിന്റെ ചൂട് മനസിലാക്കി മെല്ലെ കണ്ണു തുറന്നതും ഒത്തായിരുന്നു…

നല്ല വേദന ഉണ്ടോടി…..

ഉഹും….അവൾ തലയാട്ടിയതും….അലോക് ഒരു നിമിഷം കഴിഞ്ഞ കാലം ഒന്നു ഓർത്തുപോയി….

പണ്ട് തന്നോട് അടികൂടി….മറിഞ്ഞു വീണു കാൽ മുട്ടു ചെറുതായി ഒന്നു മുറിഞ്ഞതിനു….കാലു നിലത്തുകുത്തതെ…വലിയ കെട്ടും കെട്ടി….ഒരാഴ്ച കൊണ്ടു നടന്ന പെണ്ണ്….ഇന്ന് ശരീരം കീറി മുറിച്ചിട്ടും വേദന ഇല്ല എന്നു പറഞ്ഞത് ഓർത്തു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

എന്താ…….അവൻ….എന്തോ ആലോചനയിൽ ചിരിയ്‌ക്കുന്ന കണ്ടതും…അവൾ ചോദിച്ചു..

ഒന്നും ഇല്ല എന്നും പറഞ്ഞു…ഒന്നു കൂടി അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു കൂടെ കുഞ്ഞിന്റെ കയ്യിലും…..

______________________
4 കൊല്ലത്തിനു ശേഷം…..അലോകിന്റെയും സാക്ഷിയുടെയും വീട്….

കുക്കൂ…മര്യാദിക്ക്……പോ…എന്റെ കയ്യിൽ നിന്നും നി വാങ്ങിയക്കുവേ……സാക്ഷി….തന്റെ പിറകെ കണ്ണും നിറച്ചു നടന്നു വരുന്ന തന്റെ കണ്മണിയോട് പറഞ്ഞു….

അമ്മ…..അമ്മ…..പ്ലീച്….കുഞ്ഞാവ….വേണം….(കുക്കു…

നിനക്ക് എന്തെന്ന് കിട്ടും കേട്ടോ…..
പിന്നെ അകത്തു കിടക്കുന്നത് ആരാടാ…കുഞ്ഞു വാവേടെ പ്രേതോ…..മര്യാദിയ്ക്ക് അപ്പുറത്തേക്ക് എങ്ങാനും പോ…കുക്കൂ…മനുഷ്യനെ ഒന്നും ചെയ്യാനും സമ്മദിയ്ക്കില്ല….അടുക്കളയിൽ ദോശ ചുട്ടു കൊണ്ട് ..സാക്ഷി….പറഞ്ഞു…

അത്….മോനൂറ്റൻ… അല്ലേ…. അമ്മേ…
എനിച്ചു… അനിയത്തി കുറ്റി വേണം..

അമ്മൂമ്മേ….അച്ചമ്മേ ഒന്നു പാരാ…..എന്നും പറഞ്ഞു കുക്കു കരച്ചിൽ തുടങ്ങി…..

അവന്റെ കരച്ചിൽ കണ്ടതും അവര് നിഷ്‌കു ആയി കുക്കുവിനെയും സാക്ഷിയെയും ഒന്നു നോക്കി…

പെണ്ണ് വൻ കലിപ്പിൽ നിൽക്കുന്നു…അതുകൊണ്ട് ഒന്നും പറയാനും പറ്റില്ല…

ഒന്നും മനസ്സിലായില്ല അല്ലെ…..
അന്ന് നമ്മുടെ നായകനും നായികയ്ക്കും ഒരു പുത്രൻ ജനിച്ചില്ലേ….ദാ…ഇതാണ് കക്ഷി….കുക്കു എന്ന് വിളിയ്ക്കുന്ന *ആരംഭ്..*…
പിന്നെ വേറെ ഒരു മഹത്തയ സംഭവം കൂടി നടന്നു…ഇവന്റെ വാശി കാരണം…ഇവൻ ഒരു അനിയത്തി കുട്ടിയെ ചോദിച്ചു….പക്ഷെ അവരുടെ കഷ്ട കാലത്തിനു അവർക്ക് കിട്ടിയത്….മോനൂട്ടൻ എന്നു വിളിയ്ക്കുന്ന *അഭയ് *നേയും….

ഇപ്പൊ കക്ഷിയുടെ ആവശ്യം….അനിയത്തിയെ ആണ്……പക്ഷെ അച്ഛനും അമ്മയും അമ്പിനും വില്ലിനും അടുക്കുന്നില്ല…..അതിന്റെ ദേഷ്യവും ഉണ്ട്…

പിന്നെ ഏറ്റവും വലിയ ദേഷ്യം എന്തെന്ന് വെച്ചാൽ…ഇവന്റെ താഴെ.. ഇളയത് ഒരെണ്ണം ഉണ്ട്..*കലഹ*എന്ന കല്ലു മോള്…..പേരുപോലെ തന്നെ കലഹമാ ആളും…അതും കുക്കുവിനോട് മാത്രം….രണ്ടും നേർക്ക് നേർ കണ്ടാൽ കീരിയും പാമ്പുമാ….
നമ്മുടെ ആവണിയുടെ ആദ്യത്തെ കണ്മണി…..
ഇതിനിടയിൽ ഇങ്ങനെ ഒന്നു കൂടി നടന്നു…..
അന്നത്തെ നമ്മുടെ ബോധം കെടൽ പാർട്ടി ഇല്ലേ…..

അതന്നെ….നമ്മുടെ വേണിയുടെ ചേട്ടൻ….
എന്തോ ….അന്ന് ആവണി തന്നെ കണ്ടു ബോധം കെട്ടു വീണത്തിനു ശേഷം ദേവിന് ബോധം ഇല്ലാത്ത നാളുകൾ ആയിരുന്നു…അങ്ങനെ…. അവളെ കെട്ടാൻ… ആ കാടും പടലവും വെട്ടി…ഇറക്കി അടിച്ചു നനച്ചു കുളിച്ചു….ഒരു ജോലിയും വാങ്ങി….നേരെ അവളുടെ വീട്ടിൽ ചെന്ന് പെണ്ണാലോചിച്ചു….കൃത്യം 4 മാസം..കഴിഞ്ഞതും അവളെ പിടിച്ചു അവന്റെ കയ്യിലേക്ക് അങ് കൊടുത്തു….അങ്ങനെ വന്ന മുതലാ..കല്ലു….

വേണിയും ആവണിയും തമ്മിൽ ഇടക്കിടെ നാത്തൂൻ പോര് വരും എങ്കിലും ആരെങ്കിലും ഇടയ്ക്ക് കയറി ആരെ വഴക്കു പറഞ്ഞാലും…രണ്ടും കൂടി 3ആമന് നേരെ ചാടും…അതുകൊണ്ട് അവര് വല്ലതും പറഞ്ഞാൽ….അവര് തമ്മിൽ തീർത്തോളും എന്ന നിലപാടാ ചുറ്റും ഉള്ളവർക്ക്….
അവളുടെയും കല്യാണം കഴിഞ്ഞു….3 കൊല്ലത്തോളം കുട്ടികൾ ഇല്ലാതെ വന്നപ്പോൾ അവൾക് ഭയങ്കര വിഷമം ആയിരുന്നു….
അവളെക്കാൾ വിഷമം ആയിരുന്നു നാട്ടുകാർക്ക്….
ചില പാര തള്ള മാര് കുത്തി കുത്തി ഓരോന്ന് ചോദിയ്ക്കുമ്പോൾ അവൾക്ക് ഭയങ്കര വിഷമം ആവും എങ്കിലും…അവളുടെ വിഷമം കണ്ടു…നാത്തൂനു വേണ്ടി നാത്തൂനും….അവളുടെ നാത്തൂനും കൂട്ടുകാരിയും അങ് ഇറങ്ങും…
ആ ത്രി മൂർത്തിയുടെ കചറ സ്വഭാവം എടുത്തു തുടങ്ങിയപ്പോ…തള്ള മാരുടെ വായ താനേ അങ് അടഞ്ഞു….
ഇപ്പൊ അവൾക്ക് 6 മാസം…
ഇങ്ങനെ ഒക്കെ ആണെങ്കിലും….4ഉം ചിലപ്പോ ബാദ കയറി…പണ്ടത്തെ ശത്രുക്കളെ പോലെ അങ്ങോട്ടൊന്നു ഇങ്ങോട്ടു രണ്ടു എന്ന കണക്ക് നിൽക്കും…ഭർത്താക്കാൻ മാർ കിളി പോയ അവസ്തയിലും…

പിന്നെ ഇഷാന…..
അവളുടെ കോളേജ് പഠിത്തം കഴിയുന്നതിനു മുന്നേ തന്നെ ഇമ്രാൻ അവന്റെ കാര്യം അവളുടെ വീട്ടുകാരെ അറിയിച്ചു….. അതുകൊണ്ട് തന്നെ വേറെ പ്രശ്‌നം ഒന്നും ഇല്ലാതെ പഠിത്തം കഴിഞ്ഞതും അവളെ പിടിച്ചു അങ് കെട്ടിച്ചു കൊടുത്തു…

അവർക് രണ്ടു ഇരട്ട കുട്ടികൾ….
*സന ഫാത്തിമായും* *ഹന ഫാത്തിമായും…*

ഡിഗ്രി കഴിഞ്ഞു…..റിസൾട് വന്നപ്പോ 3ഉം പാസ്….
വേണി അല്ലെങ്കിലും പാസ് ആണല്ലോ..അവള് കോളേജിൽ pg ചെയ്യാൻ കയറി…

അതുകണ്ട്….ബാക്കി യുള്ളതിനെയും പിജിക്ക് പറഞ്ഞു വിടാൻ 3 പേരുടെ കെട്ടിയോൻ മാരും പരിശ്രമം നടത്തി …..അവസാനം… ചെക്കൻ മാർ പിള്ളേരുടെ മുന്നിൽ ഇട്ടു തല്ലും എന്ന സ്ഥിതി ആയതും…ഭാര്യ മാർ പത്തി മടക്കി….അങ്ങനെ pg സര്ടിഫിക്കറ്റും വാങ്ങി….

ഇതാണ്…ഈ നാലു വർഷം കൊണ്ട് സംഭവിച്ചത്….

കുക്കു വാശി കൂടി…വാശി കൂടി നടക്കില്ല എന്നു ഉറപ്പ് ആയതും പിണങ്ങി അച്ഛമ്മയുടെ അടുത്തു പോയി കിടന്നു….

കൊക്കെത്ര കുളം കണ്ടതാ എന്ന മട്ടിൽ സാക്ഷിയും….മൈൻഡ് ചെയ്തില്ല….

അലോക് ആണെങ്കിൽ ഒന്നിലും അഭിപ്രായം പറയാൻ പോയില്ല….
മോന്റെ ഭാഗത്തു നിന്ന് സംസാരിച്ചാൽ അവന്റെ കഞ്ഞി കുടി മുട്ടും അത്ര തന്നെ…

രാത്രിയിൽ… അവന്റെ നെഞ്ചിൽ തല ചേർത്തു ഓരോ കാര്യങ്ങളും ഓർക്കുക യാണ് സാക്ഷി….അലോക് ആണെങ്കിൽ….അവളുടെ വയറിലേ മുറിപ്പടിൽ വിരലുകൾ ചലിപ്പിച്ചും…

തനിയ്ക്ക് ഒരു മോള് വേണം എന്നുണ്ടോ…. (സാക്ഷി

അങ്ങനെ… ചോദിച്ചാൽ…നി വേദന തിന്നേണ്ടി വരില്ലെടി….
വേണ്ട…..നമുക്ക് ഇവര് മതി….(അലോക്

എന്നാലും…കുക്കു.. ഇന്ന് കാരഞ്ഞോണ്ടാ….പിറകെ നടന്നത്…..sidhuvinodum ചെന്ന് പരാതി പറഞ്ഞു….
അവൻ വലിയ ഉസ്താദ് കണക്ക് ചോദിയ്ക്കാൻ വന്നു….രണ്ടിനും ഭേഷാ കൊടുത്തു ഞാൻ….അല്ല പിന്നെ….(സാക്ഷി

എന്റെ പൊന്നു മോളെ…നി അതും ഇതും പറഞ്ഞു ഇന്നത്തെ രാത്രി കുളം ആക്കല്ലേ എന്നും പറഞ്ഞു സാക്ഷിയുടെ മുഗത്തേയ്ക്ക് മുഗം അടുപ്പിച്ചതും …വാതിലിൽ തട്ട് കേട്ടതും ഒത്തു….

നശിപ്പിച്ചു….
നമ്മുടെ പൊന്നു മോനാ ……പോയി…തുറക്ക്….
അങ്ങനെ ഇന്നും പട്ടിണി…. എന്നും പറഞ്ഞു അലോക് തിരിഞ്ഞു കിടന്നു…

സാക്ഷി അവന്റെ കയ്യിൽ ഒന്നു അടിച്ചു പോയി വാതിൽ തുറന്നു….

വാതിൽ തുറന്നതും….കുക്കു അമ്മേ എന്നും വിളിച്ചു അവളുടെ മേലേക്ക് ചാടി…..

ഇങ്ങനെ രാത്രി എണീറ്റു പോവാൻ ആണെങ്കിൽ എന്തിനാണാവോ….പിണങ്ങി.അങ് പോരുന്നത്…ശോഭന ചോദിച്ചതും….അവൻ കോക്രി കുത്തി അവളുടെ മേലേക്ക് ചാഞ്ഞു….അവൾ ചിരിയോടെ കതകും ചാരി അകത്തേയ്ക്ക് ചെന്നു…

അവനെ കട്ടിലിലേയ്ക്ക് കിടത്തി….

എനിയ്ച്ചു അനിയത്തി വാവെനെ തരുവോ…അമ്മേ…..കുക്കു കൊഞ്ചലോടെ ചോദിച്ചതും…

നി മര്യാദിയ്ക്ക് ഒരിടത്തു കിടന്നു ഉറങ്ങിയാൽ….അല്ലെ….കിട്ടൂ….അലോക് പിറുപിറുത്തതും…സാക്ഷി അവന്റെ മുതുകിൽ ഒന്നു പിച്ചി….

കുക്കുവിനെ ഒരുവിധത്തിൽ ഉറക്കി കിടത്തി…രണ്ടു സൈഡും തലയണയും വെച്ചു… സാക്ഷി..അലോകിന്റെ നഗ്‌നമായ മുതുകിലേയ്ക്ക് കവിള് ചേർത്തു….

അതേ എനിയ്ക്കും വേണം…വാവയെ…. സാക്ഷി കൊഞ്ചലോടെ പറഞ്ഞതും അവൻ സത്യമാണോ എന്ന ഭാവത്തിൽ അവളെ ഒന്നു നോക്കി….അവൾ ചിരിയോടെ അവന്റെ നെഞ്ചിലേക്ക് തല ചേർത്തു വെച്ചു…

കുഞ്ഞു ഉണരില്ലേ….(അലോക്

തറയിൽ ഇഷ്ടം പോലെ സ്ഥലം ഉണ്ട്…..എന്താ മാഷിന് വല്ല ബുദ്ധി മുട്ടും ഉണ്ടോ…..സാക്ഷി ഗൗരവത്തോടെ ചോദിച്ചതും….

ഏയ്… എനിയ്ക്ക് എന്ത് ബുദ്ധി മുട്ടു….
നി ഇങ്ങോട്ടു വാടി…എന്നും പറഞ്ഞു…അലോക് അവളെ പിടിച്ചു നിലത്തേയ്ക്ക് ഇറക്കി….കൂടെ ഒരു പുതപ്പും….

ആ…ഇനി എല്ലാരും…വല്ല പണിയും ണ്ടെങ്കിൽ നോക്കിയ്ക്കോ….അവര് സെറ്റ് ആയി….
ഇനി ബല്ലവരുടെയും മുറിയിലേയ്ക്ക് ഒളിഞ്ഞു നോക്കണ്ട….. നമുക്ക് പോകാം….

അങ്ങനെ ഈ സ്റ്റോറിയും ഇവിടെ അവസാനിച്ചിരിയ്ക്കുക ആണ്……..
അവര് ജീവിയ്ക്കട്ടെ എന്നെ……നമുക്ക് ഒരു ശല്യം ആവാതെ അങ് മാറി നിൽക്കാം…..