17/04/2026

മാംഗല്യം : ഭാഗം 06

രചന – അർച്ചന

അലോകിന്റെ കെട്ട് കാരണം…സാക്ഷിയ്ക്ക് ആണെങ്കിൽ….വയറ്റിലും ഇടുപ്പിലും എല്ലാം നീറ്റൽ തുടങ്ങിയിരുന്നു…. ഉറക്കം പിടിച്ചു തുടങ്ങി എങ്കിലും…നേരെ ചൊവ്വേ കിടക്കാൻ പറ്റാത്ത സ്ഥിതി ആയി….ഒരു രക്ഷയും ഇല്ല എന്ന് കണ്ടതും…അവസാനം എണീറ്റിരുന്നു…. അടുത്തു ഉറങ്ങി കിടന്ന അലോകിനെ തട്ടി വിളിച്ചു…. ഡോ..കാലാ എണീയ്ക്ക്….. എന്നും പറഞ്ഞു സാക്ഷി അവനെ കുലുക്കി വിളിയ്ക്കാൻ തുടങ്ങി… അവളുടെ വിളിയിൽ…ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവൻ എണീറ്റു. എന്താടി നിനക്ക് വേണ്ടത്…മനുഷ്യനെ ഉറങ്ങാനും സമ്മതിയ്ക്കാതെ… ഉറങ്ങാൻ സമ്മതിയ്ക്കുന്നില്ലാ..പോലും… ഡോ…തന്റെ ഒരു കെട്ട് കാരണം മനുഷ്യന് ഇവിടെ കിടക്കാൻ വയ്യ അപ്പോഴാ തന്റെ ഉറക്കം….മര്യാദിയ്ക്ക് എണീയക്കേടോ…. എണീയക്കാൻ….സാക്ഷി ബഹളം വെച്ചതും…അലോക് എണീറ്റിരുന്നു… ഉം..എന്താ… മര്യാദിയ്ക്ക് ഇത് അഴിച്ചു തന്നോ….അല്ലേൽ ഞാൻ ഇപ്പൊ ഇവിടെ കിടന്നു നിലവിളിയ്‌ക്കും…

(സാക്ഷി സൗകര്യം ഇല്ല…നി എന്തോന്ന് വെച്ചാൽ ചെയ്…. എന്നും പറഞ്ഞു അലോക്. കിടക്കാനയി ഭാവിച്ചതും… സാക്ഷി കട്ടിലിൽ നിന്നും ചാടി തുള്ളി അങ് ഇറങ്ങി.. നി..ഇത് എങ്ങോട്ടാ…നട്ട പാതിരാത്രി….(അലോക് തനിയ്ക്ക് പറ്റില്ല എന്നല്ലേ പറഞ്ഞത്….ഞാൻ അമ്മയിഡേലോ…ആവണിയുടെലോ..അമ്മാവന്റെ കയ്യിലോ കൊടുക്കും…എന്നും പറഞ്ഞു സാക്ഷി കതകിനാടുത്തേയ്ക്ക് നടക്കാൻ ഭാവിച്ചതും…. ഈ പെണ്ണ്…..നാറ്റും…. എന്നെ ഇങ്ങനെ പോയാൽ..എന്നും പറഞ്ഞു… അലോക് അവളെ പിടിച്ചു വലിച്ചു കട്ടിലിൽ ഇരുത്തി…. ഇനി ഇത് ഊരി തരാതെ നി ചാവണ്ട…ഇങ്ങോട്ടു കാട്ട്…. പുല്ല്…എന്നും പറഞ്ഞു…അലോക്…അവളുടെ ഇടുപ്പിൽ ചുറ്റിയ….കൈലിയിൽ പിടിച്ചു വലിച്ചു…. ഡോ…പതിയെ…. എനിയ്ക്ക് ആവശ്യം ഉള്ളത….(സാക്ഷി മിണ്ടാതെ ഇരുന്നോണം…. നാശം പിടിയ്ക്കാൻ….ഇതു കെട്ടി കൊടുത്തപ്പോ ഇത്രയും ഇരുക്കം ഇല്ലാരുന്നല്ലോ….എന്നും പറഞ്ഞു..അലോക് കെട്ടിൽ പിടിച്ചു വലിച്ചു നോക്കി എങ്കിലും നോ… രക്ഷ… പിടിച്ചു വലിയ്ക്കാൻ നോക്കുമ്പോൾ….സാക്ഷി യ്ക്ക്….അത് ഇറുക്കി വേദനിയ്ക്കാനും തുടങ്ങി…

ഒന്നു മയത്തിലൊക്കെ കെട്ടിയാൽ പോരായിരുന്നോ…ടാ…പരട്ടെ…. എന്നും പറഞ്ഞു സാക്ഷി നിന്നു താളം ചവിട്ടാൻ..തുടങ്ങി…. ടി…ഇത് അഴിയ്ക്കണം എങ്കിൽ..കുറച്ചു ലൂസ് ആക്കണം..ഇല്ലേൽ ഞാൻ കെട്ടിൽ പിടിച്ചു വലിയ്ക്കും തോറും…ഇതു നിന്റെ ഇടുപ്പിൽ ഇറുകും…. അലോക് അവളെയും കെട്ടിനെയും മാറി മാറി നോക്കി പറഞ്ഞു…. (actualy എനിയ്ക്കും ഇതു പോലെ ഒരു അവസ്ഥ വന്നിട്ടുണ്ട്…കൊച്ചിലെ…അച്ഛച്ഛന്റെ…കൈലി എടുത്തു ഉടുത്തു….ഊരി പോവത്തെ കെട്ടി അങ് ഇട്ടു….ആകെ ബഹളം ആയി….അവസാനം..അമ്മമ്മ കൈലി കണ്ടിച്ചെടുത്തു….അതും ഒരു കാലം….😁😁😁) താൻ എന്തെങ്കിലും ഒന്നു ചെയ്യ്… എനിയ്ക്ക് ശ്വാസം മുട്ടുന്നു… എന്നും പറഞ്ഞു സാക്ഷി ഞെരി പിരി കൊള്ളാൻ തുടങ്ങിയതും…. അലോക് അവളുടെ ടോപ്പ് വലിച്ചു പുറത്തേയ്ക്ക് ഇടാൻ ശ്രെമിച്ചു…. ഏയ്‌ താൻ ഇത് എന്തുവ ചെയ്യുന്നേ…എന്നും പറഞ്ഞു…സാക്ഷി..ഞെട്ടി പോറകോട്ട് മാറി…

ഇങ്ങോട്ടു നിൽക്കേടി….മനുഷ്യൻ എങ്ങനെ എങ്കിലും ഇതൊന്നു ശെരി ആക്കാൻ നോക്കുമ്പോഴാ…അവള് ഓടുന്നത് എന്നും പറഞ്ഞു..അവൻ അവളെ അവനോട് ചേർത്തി നിർത്തി…ഉള്ളിൽ കിടന്ന ടോപ്പ് വലിച്ചു പുറത്തേയ്ക്ക് ഇട്ടു….. സാക്ഷി ആണെങ്കിൽ…എന്തോ പോലെ നിൽപ്പുണ്ട്…. വല്ല പിച്ചത്തിയ്ക്കും കണ്ടിച്ചു കളഞ്ഞ മതിയായിരുന്നു….ഇതിപ്പോ….വടികൊടുത്തു അടിവാങ്ങിച്ച പോലെ ഉണ്ട്….സാക്ഷി മനസിൽ പറഞ്ഞു കൊണ്ട് അലോകിനെ നോക്കിയതും…അലോക് അവള് ഇട്ടിരുന്ന ടോപ്പ്. പിടിച്ചു പൊക്കിയതും ഒത്തായിരുന്നു…. അയ്യേ… താൻ എന്താടോ ഈ ചെയ്യുന്നത് എന്നും പറഞ്ഞു സാക്ഷി ടോപ്പ്പിടിച്ചു താഴ്ത്തി…പിറകിലേക്ക് മാറി… അത് അഴിയ്ക്കണ്ടേ…നി ഇങ്ങോട്ട് വന്നു നിന്നെ…. അല്ലതെ അഴിയ്ക്കാൻ പറ്റില്ല….എന്നും പറഞ്ഞു അലോക്…അവളെ പിടിച്ചു നിർത്താൻ ഭാവിച്ചതും… വെ..വേണ്ട…ഇനി അഴിയ്ക്കണ്ട…ഞാൻ വല്ല പിച്ചത്തിയ്ക്കും കണ്ടിചോളം…എന്നും പറഞ്ഞു…സാക്ഷി…പുറത്തേയ്ക്ക് നടക്കാൻ ഭാവിച്ചതും…. എന്റെ കൈലി കണ്ടിച്ചു അവസാനം വരെ വല്ലതും പറ്റാനോ…. അതുവേണ്ട..ഞാൻ തന്നെ അഴിച്ചു എടുത്തോളം…എന്നും പറഞ്ഞു…അലോക് അവളെ പിടിച്ചു വലിച്ചു അവനു നേരെ നിർത്തി…അവൻ…അവളുടെ അടുത്തു മുട്ടു കുത്തി ഇരുന്നു…ഉടുപ് മാറ്റാൻ നോക്കിയതും… എങ്കിൽ ലൈറ്റ് അണച്ചിട്ടു മതി…അല്ലാതെ പറ്റില്ല…സാക്ഷി തറപ്പിച്ചു പറഞ്ഞതും… അലോക് അവളെ ഒന്നു കൂർപ്പിച്ചു നോക്കി…

light അണച്ചിട്ടു പിടിയ്ക്കാൻ നമ്മുടെ first night ഒന്നും അല്ല…എന്നിട്ടു വേണം. ഇരുട്ടത്ത് കൈ വല്ലിടത്തും കൊള്ളാൻ…അലോക്. കലിപ്പായി… എങ്കി കണ്ണടച്ചിട്ടു മതി….(സാക്ഷി കോപ്…. എന്നും പറഞ്ഞു അലോക്. കണ്ണും അടച്ചു അവളുടെ ഇടുപ്പിൽ കൈ വെച്ചു….. അലോക് അവസാനം ഗതി ഇല്ലാതെ സാക്ഷി പറഞ്ഞത് കേട്ട് അവൻ കണ്ണടച്ചു കൊണ്ട് അവളുടെ ദേഹത്തു കൈ വെച്ചു…. സാക്ഷി ആണെങ്കി…ice കണക്കു വിറയ്ക്കാനും…. കർത്താവേ കണ്ട്രോള് തരണെ. ഇതിന്റെ കെട്ടിയോളൊക്കെ തന്നെയാ…എന്നാലും…തൊടുമ്പോ എന്തൊക്കെയോ കുഴപ്പം പോലെ….എന്നും പറഞ്ഞു…സാക്ഷി അലോകിനെ നോക്കി…അവൻ ആണെങ്കിൽ കണ്ണു ഇറുക്കി അടച്ചു അത് അഴിച്ചെടുക്കാൻ നോക്കുന്നുണ്ട്…. പെട്ടന്ന് കറണ്ട് അങ് പോയി…. ഹാവൂ സമദാനം ആയി….ഇനി കണ്ണു തുറന്നോ….കറണ്ട് പോയി…സാക്ഷി പറഞ്ഞതും…അലോക് കണ്ണു തുറന്നു പിടിച്ചു… പിടിച്ചു വലിച്ചിട്ടു…വരുന്നില്ല എന്നു കണ്ടതും…അലോക് അവളെ ചുറ്റി പിടിച്ചു…അവന്റെ മുഗം… അവിടേയ്ക്ക് അടുപ്പിച്ചു…ആകെട്ടിൽ പല്ലുകൾ ആഴ്ത്തി… സാക്ഷി ആണെങ്കിൽ…അലോകിന്റെ പ്രവൃത്തിയിൽ പെട്ടന്ന് ഒന്നു ഞെട്ടി….കാൽ വിരലുകൾ ചുരുട്ടി…വെച്ചു…കണ്ണുകൾ ഇറുക്കി അടച്ചു…കൈ വിരലുകൾ ചുരുട്ടി പിടിച്ചു…..

അലോക് ആണെങ്കിൽ ഇതൊന്നും അറിയാതെ….ആ കെട്ടുകൾ കടിച്ചു അഴിച്ചെടുക്കാൻ തുടങ്ങി…. അവന്റെ മീശയും താടിയും എല്ലാം..അവളുടെ ഇടുപ്പിൽ ഇക്കിളി പെടുത്താൻ…തുടങ്ങിയിരുന്നു..കൂടെ അവന്റെ നിശ്വാസം അവളിൽ തട്ടിയതും അവൾ പോലും അറിയാതെ അവൾക്കുള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു…. അവളാണെങ്കിൽ ഉമിനീരും ഇറക്കി…ശ്വാസം പോലും എടുക്കാൻ മറന്നു നിന്നു…. ആ…കഴിഞ്ഞു…എന്നും പറഞ്ഞു…അവൻ കൈലി അഴിച്ചെടുത്തു….നിലത്തു നിന്നും എണീറ്റു….അവളുടെ കയ്യിൽ കൊടുത്തു….നേരെ ബെഡിലേയ്ക്ക് വീണു…. ഇരുട്ടായത് കൊണ്ട് അവൻ അവളുടെ മുഖഭാവമോ…നിൽപ്പോ കണ്ടതും ഇല്ല…. എല്ലാം ഒന്നു നോർമൽ ആയതും…സാക്ഷി ബോധം വന്ന പോലെ ചുറ്റും നോക്കി…. അപ്പോഴേയ്ക്കും കറണ്ടും വന്നിരുന്നു…. സാക്ഷി ആകെ വിയർത്തു കുളിച്ചു നിൽപ്പുണ്ട്…. അവൾ നേരെ അലോകിനെ നോക്കുമ്പോൾ അവിടെ ഒരു ഉറക്കം കഴിഞ്ഞു…. .

അവൾ..കയ്യിൽ ഇരുന്നത്…അവിടെ ഇരുന്ന കസേരയിൽ ഇട്ടു…പയ്യെ കട്ടിലിന്റെ ഒരു സൈഡ് നോക്കി..ലൈറ്റും അണച്ചു .ചെന്നു കമിഴ്ന്നങ് കിടന്നു….അബദ്ധ വശാൽ പോലും അവന്റെ സൈഡിലേയ്ക്കെ നോക്കിയില്ല…പാവം കുട്ടി….. രാത്രിയിൽ ഉറക്കം പോയത് കൊണ്ട്..രാവിലെ ഉള്ള പഠിത്തം…ഹോ ഗയാ….. അതുകൊണ്ട് ആവണിയും സാക്ഷിയും രക്ഷ പെട്ടു….. പിന്നെയും ദിവസങ്ങൾ കഴിഞ്ഞു… അന്നത്തെ ആ സംഭവത്തിനു ശേഷം…ചെറിയ എന്തോ ചാഞ്ചാട്ടം മനസിന്‌ തോന്നിയതും….അതൊക്കെ പ്രായത്തിന്റെ കുഴപ്പം ആവും എന്നും പറഞ്ഞു..അവള് തന്നെ മനസിനെ അങ് വിലക്കി…അല്ല പിന്നെ…. ചില സമയം സാക്ഷിയ്ക്ക് എന്തെലും കുഴപ്പം ഉണ്ടൊന്നു അലോകിനും സംശയം തോന്നിയിരുന്നു…. ഒരു ദിവസം പതിവ് പോലെ….3 മൂർത്തികൾ കൂടി…ക്ലസിലേയ്ക്ക് പോകുവായിരുന്നു…. എന്നത്തേയും പോലെ എന്തൊക്കെയോ…തമാശ പറഞ്ഞും…ചിരിച്ചും ക്ലസിലേയ്ക്ക് പോകാനായി തുടങ്ങുമ്പോഴാണ്… പ്…ടെ…. എന്നൊരു സൗണ്ട്…കേട്ടത്….കൂടെ ഇംഗ്ലീഷിൽ എന്തൊക്കെയോ സംസാരവും…

ഇതാരട… എന്ന ഭാവത്തിൽ അവർ സൗണ്ട് കേട്ട ഭാഗത്തേയ്ക്ക് നോക്കിയതും…കവിളിൽ കയ്യും വെച്ചു…കണ്ണും നിറച്ചു ഒരു മുതൽ ഓഫീസിൽ നിന്നും ഇറങ്ങി വരുന്നുണ്ട്… ഇവൾക്കിത് എന്ത് പറ്റി…എന്നും പറഞ്ഞു…അവളുടെ വരവും നോക്കി നിന്നതും…പിറകെ തന്നെ ഓഫീസും പൂട്ടി…..അലോകും പുറത്തേയ്ക്ക് ഇറങ്ങി.. മൂന്നെണ്ണത്തിനെയും മുന്നിൽ കണ്ടതും…വേണിയും അലോകും ഒന്നു ഞെട്ടി…. വേണി ആ മൂന്നെണ്ണത്തിനെയും കലിപ്പിച്ചു ഒന്നു നോക്കി….ചവിട്ടി തുള്ളി പോയി… ഇവളിത് എന്തിനാ നമ്മളെ നോക്കി ദഹിപ്പിയ്ക്കുന്നത്…..(ആവണി ആ….(ishu അല്ലെടി നിന്റെ ചേട്ടനും അവളും എന്തായിരുന്നു ആ മുറിയിൽ….(സാക്ഷി ദേ…മുന്നിൽ തന്നെ നിൽകുവല്ലേ… പോയി ചോദിച്ചോ….എന്നും പറഞ്ഞു ആവണി ishuvineyum കൂട്ടി അവിടെ നിന്നും വലിഞ്ഞു… അവള് പറഞ്ഞതു കേട്ടു…സാക്ഷി തലയുയർത്തി നോക്കിയതും… അവളുടെ തൊട്ടു മുന്നിൽ തന്നെ കയ്യും കെട്ടി അലോക് നിൽപ്പുണ്ടായിരുന്നു… ഉം..എന്താ…അലോക് ഗൗരവത്തിൽ ചോദിച്ചതും… മുച്ചും എന്നും പറഞ്ഞു ഷോള്ഡര് അനക്കി…. എങ്കി ക്ലാസ്സിൽ പോ….(അലോക് ഇതു കേട്ടതും…സാക്ഷി അപ്പൊ തന്നെ അവിടുന്നു വലിഞ്ഞു പിറകെ തന്നെ അലോകും ചെന്നു…. ഓഫീസ് റൂമിൽ ബുക്ക് റെഫർ ചെയ്തു കൊണ്ട് നിന്നപ്പോഴാണ്….ആ പരട്ട വന്നു കയറിയത്…

റൂമിൽ ആണെങ്കിൽ വേറെ ആരും illem താനും… അവളുടെ നോട്ടത്തിലും ഭാവത്തിലും ഒക്കെ എന്തോ പ്രശ്നം ആദ്യമേ തോന്നിയിരുന്നു എങ്കിലും…പഠിത്തത്തിൽ ഉഴപ്പത്തത്‌ കൊണ്ട് അതൊന്നും കാര്യം ആക്കിയില്ല…. ഇന്ന് വന്നു കയറിയപ്പോഴും വല്ല സംശയം വല്ലതും ആകും എന്നെ കരുതിയുള്ളൂ… പറഞ്ഞു തുടങ്ങിയപ്പോഴാ കാര്യങ്ങളുടെ ഗൗരവം മനസിലായത്…. അവൾക്ക് എന്നോട് പ്രേമം ആണ് പോലും…. അന്നേ സംശയം തോന്നിയത് കൊണ്ട്…അവളുടെ പറച്ചിലും കാര്യം ആക്കി എടുത്തില്ല… അതുകൊണ്ട്. തന്നെ അവളെ പറഞ്ഞു മനസിലാക്കി…ക്ലാസ്സിലേക്ക് പോകാനായി എണീറ്റതും…ആ സാദനം എന്നെ പുറകിൽ നിന്നും ചുറ്റി പിടിച്ചു…മുതുകിൽ അമർത്തി ചുംബിച്ചു… പിന്നെ ഒന്നും നോക്കിയില്ല…വലിച്ചു നിർത്തി കൊടുത്തു ഒരെണ്ണം….കൂടെ വായിൽ തോന്നിയത് വിളിച്ചും പറഞ്ഞു…. പറഞ്ഞ കേൾക്കാത്തതിനെ ഒക്കെ ഇങ്ങനെയൊക്കെയെപറ്റൂ….അല്ല പിന്നെ… എല്ലാം കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങിയതും കണ്ടു…വായും പൊളിച്ചു നിൽക്കുന്ന 3 എണ്ണത്തിനെ… ആദ്യം ഒന്നു ഞെട്ടി… കാരണം…പ്രേമമൊന്നും ഇല്ലെങ്കിലും…സ്വന്തം കെട്ടിയൊന് ഒരു പെണ്ണിനേയും കൊണ്ട് ഓഫീസ് മുറിയിൽ നിന്നും ഇറങ്ങുന്ന അവസ്ഥ ഓർത്തതും ചെറിയ ഒരു ടെൻഷൻ ..ഉണ്ടായിരുന്നു എന്നാൽ.അ.ങ്ങനെ ഒരു ചിന്ത അവളുടെ മുഗത്തു കാണാതെ ഇരുന്നതും ആശ്വാസം ആയി…..

കാരണം പ്രേമവും കോപ്പും ഒന്നും ഇല്ലെങ്കിലും പാര വെയ്ക്കാൻ besta….3ഉം…കെട്ടിയോനാണോ കൂട്ടുകാരിയുടെ hus ആണോ…സ്വന്തം ചേട്ടൻ ആണോ sir ആണോ എന്നൊന്നും ആ 3 മുതലുകളും നോക്കില്ല…. ഓരോന്നും ഓർത്തു അലോക് ക്ലസിലേയ്ക്ക്. കയറി.. ഫ്രണ്ട് ബെഞ്ചിലേയ്ക്കെ നോക്കാൻ പോയില്ല…. ക്ലാസ്സെടുക്കുമ്പോൾ…ഇടയ്ക്കിടെ പിറകിലേക്ക് നോട്ടം ചെന്നു എങ്കിലും…സാക്ഷി അലോകിനെ നോക്കാനെ പോയില്ല…അല്ലെങ്കിലും അങ്ങനെ ആണല്ലോ… ഇവളിതെന്താ ഇങ്ങോട്ടേക്ക് ഒന്നു നോക്കാത്തത്…..എന്നും മനസിൽ പറഞ്ഞു….അലോക് സാക്ഷി ഇരിയ്ക്കുന്ന ഭാഗത്തേയ്ക്ക് തന്നെ ഇടയ്ക്കിടെ നോക്കി … മൈൻഡ് ഇല്ലല്ലേ കാണിച്ചു തരാം…. സാക്ഷി…………. ആവിളിയിൽ ക്ലാസ് മൊത്തത്തിൽ ഒന്നു കുലുങ്ങി… sos വെട്ടി കളിച്ചോണ്ടിരുന്ന…3ഉം ഒന്നു ഞെട്ടി…. സാക്ഷി തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് കലിപ്പിൽ അങ്ങോട്ടേക്ക് ലൂക്ക് വിടുന്ന അലോകിനെ യാണ്…. വേണിയും കൂട്ടരും ആണെങ്കിൽ ഇപ്പൊ കിട്ടും എന്ന ഭാവത്തിൽ അവളെ നോക്കുന്നും ഉണ്ട്… സാക്ഷിയുടെ അവസ്ഥയും മറിച്ചു അല്ല…. അലോക് അവളെയും ക്ലാസ്സിനെയും മൊത്തത്തിൽ ഒന്നു നോക്കി… നി.പോയി രജിസ്റ്റർ ബുക്ക് ഇങ്ങു എടുത്തോണ്ട് വാ…എന്റെ മേശമേൽ കാണും…അലോക് കലിപ്പിൽ പറഞ്ഞതും… സാക്ഷി ഉൾപ്പെടെ അവിടെ ഇരുന്ന എല്ലാരും ഒരുമിച്ചു ഞെട്ടി…. എല്ലാരും വേണിയെയും സാക്ഷിയെയും മാറി മാറി നോക്കുന്നുണ്ട്….

അവളുടെ ഗ്യാങിലെ പിള്ളേര് ആണെങ്കിൽ അവളോട് എന്തൊക്കെയോ ചോദിയ്ക്കുനും ഉണ്ട്… അവൾ…കലിപ്പിൽ സാക്ഷിയെ നോക്കി ഇരിപ്പുണ്ട്… സാക്ഷി ആണെങ്കിൽ ആദ്യത്തെ ഞെട്ടൽ അങ് മാറ്റി…വെച്ചു..അവളെ നോക്കി ഒന്നു പുച്ഛിച്ചു കൊണ്ട് രജിസ്റ്റർ എടുക്കാൻ പോയി…വേണി..അവള് പോകുന്നത് നോക്കിയും…. സാക്ഷി ആണെങ്കിൽ ഇതെന്തു മറിമായം എന്ന കണക്ക്…പോയി രജിസ്റ്ററും പൊക്കിയെടുത്തുകൊണ്ട് ക്ലസിലേയ്ക്ക് ചെന്നു….രജിസ്റ്റർ നീട്ടിയതും…അവൻ അറിയാത്ത മട്ടിൽ…അവളുടെ കയ്യിനെ തഴുകി…രജിസ്റ്റർ അങ് വേടിച്ചു… സാക്ഷി ഞെട്ടി പിടഞ്ഞു നോക്കിയപ്പോഴും അവന്റെ മുഗത്തു വേറെ റിയാക്ഷൻ ഒന്നും ഇല്ല… ഇനി എനിയ്ക്ക് തോന്നിയത് ആവോ…എന്നും വിചാരിച്ചു…തലയ്ക്ക് ചെറിയൊരു തട്ടും കൊടുത്തു അവളുടെ ബെഞ്ചിലേയ്ക്ക് പോയി ഇരുന്നു… വേറെ ആരും അത് കണ്ടില്ലെങ്കിലും വേണി കൃത്യം ആയി അത് കണ്ടു പിടിച്ചു…. അവളാണെങ്കി…ദേഷ്യത്തിൽ തന്നെ ഇരുവരെയും നോക്കി ഇരുന്നു….

അലോക് ഇതെല്ലാം ശ്രെദ്ധിച്ചു എങ്കിലും…അതൊന്നും മൈൻഡ് ആക്കാതെ നിന്നു ക്ലാസ്സ് എടുത്തു… വീട്ടിൽ ചെല്ലുമ്പോഴും അവളുടെ മനസിൽ ആ സംശയം ഉരുത്തിരിഞ്ഞു കിടന്നു… റൂമിൽ കയറാൻ കാത്തു നിന്ന പോലെ…അലോക് റൂമിൽ കയറിയതും…സാക്ഷി വാതിലും കുറ്റി ഇട്ടു..അവനു നേരെ തിരിഞ്ഞു.. എന്താ തന്റെ ഉദ്ദേശം….(സാക്ഷി എന്ത് ഉദ്ദേശം…. ഇന്ന് ക്ലാസ്സിൽ…..എന്റെ കയ്യിൽ തഴുകിയത്….(സാക്ഷി ഓഹ്….അതോ അതെനിയ്ക്ക് ഒരു അബദം പറ്റിയതാ…എന്നും പറഞ്ഞു അവൻ..ഫ്രഷ് ആവാൻ പോയി… സാക്ഷി സംശയത്തോടെ നിന്നു… ആദ്യമൊക്കെ സാക്ഷിയും തനിയ്ക്ക് അലോകിന്റെ പ്രവൃത്തി വെറുതെ തോന്നുന്നത് ആയി തള്ളി കളഞ്ഞു എങ്കിലും…പിന്നീടുള്ള പല പ്രവൃത്തികളും അവളുടെ സംശയം ഊട്ടി ഉറപ്പിയ്ക്കുന്നത് ആയിരുന്നു… ആദിവസത്തിനു ശേഷം…എപ്പോഴും ഒരോ കാരണം ഉണ്ടാക്കി….അവളെ മനപൂർവം ഓഫീസ് റൂമിലേയ്ക്ക് പറഞ്ഞു വിടുക…കയ്യിൽ തലോടി സാദനം വാങ്ങുക….

മനപ്പൂർവം ഒന്നും അറിയാത്ത പോലെ ആളെ വന്നു ഇടിയ്ക്കുക…ഒരു പ്രാവശ്യം ആരും കാണാതെ ഇടുപ്പിൽ കിള്ളി… മാറിപ്പോയി… വീട്ടിൽ ചെല്ലുമ്പോൾ അലോക് അവളുടെ പരിസരത്തോട്ടെ പോയില്ല… ചിലപ്പോ കയ്യിൽ കിട്ടിയാൽ കോളേജിൽ വെച്ചു തരാൻ പറ്റാത്തത്…ഒറ്റയ്ക്ക്കിട്ടിയാൽ തനിയ്ക്കിട്ടു തന്നാലോ… ഒരുദിവസം…പതിവ് പോലെ അലോക് ക്ലാസ്സിൽ വന്നു….ഒരു ടെക്സ്റ്റ് ബുക്ക് എടുത്തു മേശമേൽ വെച്ചു…… ഇന്ന് ഞാൻ നിങ്ങൾക്ക് ക്ലാസ് എടുക്കുന്നില്ല…പകരം…nots എഴുത്ത് ആണ്…. അവ പറഞ്ഞു കൊടുക്കാൻ ഇപ്പൊ…..എന്നും പറഞ്ഞു അലോകക്ലാസ്സ് മൊത്തത്തിൽ ഒന്നു കണ്ണോടിച്ചു…. ആവണിയും സാക്ഷിയും ishuvum ഒക്കെ വേറെ ആരെയെങ്കിലും ആകും വിളിയ്ക്കുന്നത് എന്നു കരുതി അലോകിനെ പോലെ ചുറ്റും നോക്കി ഇരുന്നു… അവര് കരുതിയത്…അടി കൊടുത്താലും വേണിയെ ആകും വിളിയ്ക്കുക എന്നാ…. പെട്ടന്ന്…. ഇഷാന……എന്നൊരു വിളി…. അവളാണെങ്കിൽ..ചാടി പിടഞ്ഞു എണീറ്റു നിന്നു… നി..ഇങ്ങുവാ…. ദേ..ഇതു എല്ലാർക്കും കേൾക്കുന്ന തരത്തിൽ വായിച്ചു….അതിൽ…ഉള്ള ഇക്വഷൻസ്… ബോർഡിൽ എഴുതി ഇട്ടു കൊട്… എന്നും പറഞ്ഞു…ബൂ‌ക്കും ചോക് പീസും അവളെ ഏൽപ്പിച്ചു….

അവൾ നിഷ്‌കു ആയി…അലോകിനെയും പിറകെ തന്റെ ഫ്രണ്ട്സിനെയും ഒന്നു നോക്കി…. എന്താ ഇഷാന വല്ല പ്രശ്നവും…. അലോക് സംശയ ഭാവത്തിൽ ഒന്നു നോക്കിയതും… ഏയ്‌…ഇല്ല സർ എന്നും പറഞ്ഞു…അവൾ ബുക്ക് വാങ്ങി … അലോക് ഇഷാനയുടെ സീറ്റിലേയ്ക്കും നടന്നു… ടി…ചേട്ടൻ നമുക്കിട്ടു പണിതതാ…. നമ്മൾ കളിയ്ക്കുവാണോ പടിയ്ക്കുവാണോ എന്നറിയാനാ….ഇങ്ങനെ ചെയ്തത്.. ആ വരവ് തന്നെ ഇങ്ങോട്ടേക്കാ….ബുക്ക് എടുത്തു വെച്ചു എഴുതിക്കോടി…എന്നും പറഞ്ഞു ആവണി കയ്യിൽ കിട്ടിയ ബുക്ക് അങ് നിവർത്തി വെച്ചു…എഴുത്തു തുടങ്ങി…. സാക്ഷിയും പിന്നെ ഒട്ടും അമാന്തിച്ചില്ല…ആത്മാർദം ആയി അങ് എഴുത്തു തുടങ്ങി… അലോക് ആണെങ്കിൽ ഒരു ചിരിയോടെ ബാക്‌ബെഞ്ചിൽ അവരുടെ അടുത്തയി പോയി ഇരുന്നു…. പലരും പിറകിലേക്ക് തിരിഞ്ഞു നോക്കി എങ്കിലും അലോകിന്റെ ഒരു നോട്ടം കണ്ടതും അവരെല്ലാം നേരെ ഇരുന്നു… എന്താ തന്റെ ഉദ്ദേശം… കുറച്ചു ദിവസം ആയി……..(സാക്ഷി…അവന്റെ മുഗത്തു നോക്കാതെ ചോദിച്ചതും.. ഉം…ഉദ്ദേശം ദുരുദ്ദേശം തന്നെയാ……(അലോക് എങ്കിലേ ആ ഉദ്ദേശം കയ്യിൽ അങ് വെച്ചാൽ മതി….ഇങ്ങോട്ടു എടുക്കേണ്ട…..സാക്ഷിയും വിട്ടു കൊടുത്തില്ല… അങ്ങനെ അതൊന്നും കയ്യിൽ ഞാൻ വെയ്ക്കുന്നില്ല…അതൊക്കെ പകർന്നു തരാനാ ഉദ്ദേശം…. എന്നും പറഞ്ഞു…ആരും അങ്ങോട്ടേക്ക് ശ്രെദ്ധിയ്ക്കുന്നില്ല എന്നു ഉറപ്പായതും അലോക് തന്റെ കൈ അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു…

അവളെ തന്നോട് ചേർത്തു ഇരുത്തി…. ആവണി ആണെങ്കി…അവരുടെ റൊമാൻസ് കാണാൻ വയ്യാതെ ആ ഡെസ്കിൽ അങ് തിരിഞ്ഞു കിടന്നു എഴുത്ത് തുടങ്ങി… എന്താ..ഈ കാട്ടുന്നെ…വി…വിട്…സാക്ഷി ഉമിനീരും ഇറക്കി അവനിൽ നിന്നും വിട്ടു മാറാൻ നോക്കി… അടങ്ങി ഇരിയ്ക്കു പെണ്ണേ….ഞാൻ ഒരു കാര്യം പറയട്ടെ….. ആ…പറ….അവൾ പല്ലും കടിച്ചു കൊണ്ട് പറഞ്ഞതും… നിനക്ക് ഈ ഭാഗത്തായി..ഒരു മറുക് ഉണ്ട് അല്ലെ….അലോക് അവളുടെ നാഭി ചുഴിയിൽ വിരൽ ചേർത്തു കൊണ്ട് അവളോട് ചോദിച്ചതും… അവൾ ഞെട്ടി അവനെ നോക്കി… അവനാണെങ്കിൽ ഇഷാന പറയുന്നതിൽ ശ്രെദ്ധിയ്ക്കുന്ന പോലെ ഇരിപ്പുണ്ട്… എ… എങ്ങനെയാ…ക..കണ്ടേ…….(സാക്ഷി അതൊക്കെ കണ്ടു… പിന്നെ….ഇവിടെയും ഉണ്ട്…ഒരു ചെറിയ വട്ടത്തിൽ ഒരു മറുക്…അവന്റെ കൈ അവളുടെ വലത്തെ തുടയിലേയ്ക്ക് അരിച്ചു ഇറങ്ങിയതും…സാക്ഷി…പെട്ടന്ന് ആവണിയുടെ ഇടുപ്പിൽ ഒരു പിച്ചു കൊടുത്തതും ഒത്തായിരിന്നു…

അയ്യോ…….എന്നൊരു വിളി ആയിരുന്നു…ആവണി… വിളി കേട്ട് അലോക് അവളിൽ നിന്നും കയ്യെടുത്തു ആവണിയ്ക് നേരെ തിരിഞ്ഞു….. എന്താടി….എന്തു പറ്റി…..(അലോക് എന്നെ എന്തോ കടിച്ചു…..സാക്ഷിയെ നോക്കി പല്ലിറുമി കൊണ്ട് ആവണി പറഞ്ഞതും…അവൾ…ഒന്നു ഇളിച്ചു കാണിച്ചു.. ഉം..ചിലപ്പോ വല്ല മൂട്ടയും ആവും…. എന്നും പറഞ്ഞു അലോക് സാക്ഷിയെ ഒന്നു രൂക്ഷം ആയി നോക്കി…. എല്ലാരുടെയും സ്രെദ്ധ ഇവിടേയ്ക്ക് ആണ് എന്ന് കണ്ടതും…. അലോക് അവിടെ നിന്നും എണീറ്റു…. ഇഷാനയുടെ കയ്യിൽ നിന്നും ബൂ‌ക്കും വാങ്ങി…അവളെ സീറ്റിലേക്ക് പറഞ്ഞു വിട്ടു….ബാക്കി നോട്ട് പറഞ്ഞു കൊടുത്തു…. ബെൽ അടിയ്ക്കുന്നത് വരെ…അവർ…രണ്ടും സാക്ഷിയെ സംശയ ഭാവത്തിൽ മാറി മാറി നോക്കി…. ബെൽ അടിച്ചതും രണ്ടും കൂടി….അവളെ അങ് വളഞ്ഞു….. പെട്ടന്ന് എന്തോ ഓർത്ത പോലെ അലോക് തിരികെ വന്നു സാക്ഷിയെ അങ് പൊക്കികൊണ്ട് പോയി… തുടരും……