രചന – അർച്ചന
പിറ്റേന്ന് അലോക് കണ്ണു തുറക്കുമ്പോൾ സാക്ഷി അടുത്തു ഉണ്ടായിരുന്നില്ല….
ഇവളിത് എവിടെ പോയി…ഈ രാവിലെ തന്നെ….എന്നും വിചാരിച്ചു…ഡ്രെസ്സും എടുത്തിട്ടു അലോക് പുറത്തേയ്ക്ക് ഇറങ്ങിയതും കണ്ടു….കുളിച്ചു…പഴയ സാരി ഉടുത്തു…എല്ലാരോടും എന്തൊക്കെയോ പറഞ്ഞു ചിരിച്ചിരിയ്ക്കുന്ന സാക്ഷിയെ…
ഇവൾക്ക് ഈ ഭാഷ മനസിലായോ….എന്നും മനസിൽ വിചാരിച്ച് അലോക് അവളുടെ അടുത്തേയ്ക്ക് ചെന്നു…
ആഹാ..എണീറ്റോ….ഉറങ്ങിക്കോട്ടെ എന്നു കരുത്തിയ…വിളിയ്ക്കാതെ ഇരുന്നത്….സാക്ഷി അലോകിനെ നോക്കി പറഞ്ഞു…
ഉം….എന്നു മൂളി അവൻ അവളുടെ അടുത്തു ഇരുന്നു…
നിനക്ക് ഇവരുടെ ഭാഷ മനസിലായോ……അലോക് സംശയത്തോടെ ചോദിച്ചു…
ഇല്ല…
പിന്നെ ദേ…മണി അണ്ണൻ (നേരത്തെ തമിഴ് പറഞ്ഞ വ്യക്തി)ഉള്ളത് കൊണ്ട് പരസ്പരം ഞങ്ങൾക്ക് പറയുന്ന കാര്യങ്ങൾ മനസിലായി….(സാക്ഷി..
ഓഹ്…അങ്ങനെ….
പിന്നെയും എല്ലാരും ചേർന്നു എന്തൊക്കെയോ സംസാരിച്ചു….
അലോക്…ഫ്രഷ് ആയി വരുമ്പോഴേയ്ക്കും ഇരുവർക്കും കഴിയ്ക്കാൻ ഉള്ളതും എല്ലാരും കൂടി ശെരിയാക്കിയിരുന്നു….
അവിടെ നിന്നും ഭക്ഷണവും കഴിച്ചു…എല്ലാരോടും യാത്ര പറഞ്ഞു രണ്ടു പേരും….മല ഇറങ്ങി…..
വഴിവരെ….മണിയും അദ്ദേഹത്തിന്റെ ഭാര്യയും കൂടെ ചെന്നു…..
നല്ല ആൾക്കാര അല്ലെ….നാട്ടിലുളവരെക്കാൾ വിശ്വസിയ്ക്കാം…(സാക്ഷി..
നാട്ടിലെ ചിലരേക്കാളും നല്ല മനസ് ഉള്ള ചില മനുഷ്യർ….അലോകും സാക്ഷിയെ സപ്പോർട്ട് ചെയ്തു….
അലോകും സാക്ഷിയും…നേരെ ലോഡ്ജിലേയ്ക്ക് വിട്ടു…അവര് വന്ന ഡ്രൈവറെ അവിടെ ഉള്ള ലൈൻ ഫോണിൽ നിന്നും വിളിച്ചു പറഞ്ഞു….എത്തുമ്പോൾ സമയം വൈകും എന്നു അറിയാവുന്നത് കൊണ്ടു തന്നെ രണ്ടുപേരും നേരെ മുറിയിലേയ്ക്ക് വിട്ടു…..
സാക്ഷി മുറിയിലേയ്ക്ക് കയറിയതും….മുറിയുടെ കതകു അടഞ്ഞതും ഒത്തായിരുന്നു….
സാക്ഷി തിരിഞ്ഞുനോക്കുന്നതിനു മുന്നേ തന്നെ രണ്ടു കൈകൾ അവളുടെ വയറിനെ പൊതിഞ്ഞിരുന്നു….
ഉം എന്താ മോനെ ഉദ്ദേശം….സാക്ഷി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചതും…..
ചെറിയ ഒരു ദുരുദ്ദേശം….
ഇന്നലെ ആരോ ഒന്നും കണ്ടില്ലെന്നോ കേട്ടില്ലെന്നോ ഒക്കെ പറയുന്നത് കേട്ടു…..അലോക് അവളെ തന്റെ നേരെ തിരിച്ചു കൊണ്ട് പറഞ്ഞു…
അ… അതിനു…..😨(സാക്ഷി
അല്ല…. എന്നും പറഞ്ഞു അലോക് ചിരിയോടെ അവളുടെ മുടി മാടി ഒതുക്കി വെച്ചു…
അ അലോക്…അത്…പിന്നെ ഇപ്പൊ..പകൽ..അല്ലെ…..(സാക്ഷി
അതിനു….എന്നും പറഞ്ഞു അലോക് ഒന്നു കൂടി അവളെ തന്നോട് ചേർത്തു…
അത്….അലോക്…
സ്……എന്നും പറഞ്ഞു അലോക് അവളുടെ ചുണ്ടിലേയ്ക്ക് വിരൽ ചേർത്തു….
ഒരു സ്ത്രീയ്ക്കും പുരുഷനും പരസ്പരം അറിഞ്ഞു ഒന്നു ചേരാൻ പകലിനെക്കാൾ നല്ലൊരു മാധ്യമം ഇല്ല….എന്നും പറഞ്ഞു…അലോക് അവളെ എടുത്തുയർത്തി….അവളുടെ കഴുത്തിലേയ്ക്ക് മുഗം ചേർത്തു അമർത്തി ചുംബിച്ചു…
അവന്റെ ചുണ്ടുകളുടെ സ്പർശം അറിഞ്ഞതും അവൾ വിറച്ചു കൊണ്ട് അവന്റെ ഷർട്ടിന്റെ പുറത്തു കൂടി അവന്റെ നെഞ്ചിൽ നഖം ആഴ്ത്തി….
അത് അറിഞ്ഞതും…അലോക് അങ്ങനെ തന്നെ അവളെ എടുത്തു ബെഡിലേയ്ക്ക് കിടത്തി….അവൾക്ക് മുകളിലായി കൈ കുത്തി നിന്നു….
അവളുടെ കണ്ണുകൾ പിടച്ചിലോടെ അവന്റെ മുഗത്തു ഓടി നടന്നു…
വഴക്കും അടിയും ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും….അപ്പോഴൊന്നും തോന്നാത്ത എന്തോ ഒരു വെപ്രാളവും പരവേശവും ….സാക്ഷി അവന്റെ മുഗത്തു നിന്നും നോട്ടം മാറ്റാൻ ഭാവിച്ചതും…അലോക് അവളുടെ ഇരു കണ്ണുകളിലും അമർത്തി ചുംബിച്ചു…..
നോട്ടം മാറ്റരുത് സാക്ഷി….അലോക് അവളുടെ കണ്ണുകളിൽ തലോടി പറഞ്ഞതും..അവൾ..അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി……
അവൻ അതു കണ്ടതും ഒരു പുഞ്ചിരിയോടെ അവളുടെ ഇരു കവിളുകളും അമർത്തി ചുംബിച്ചു….അവൻ ചുണ്ടുകൾ അടർത്തി മാറ്റിയതും കണ്ടു അവളുടെ മുഗത്തേയ്ക്ക് രക്തം ഇരച്ചു കയറി അവളുടെ കവിള് ചുവന്നു തുടുക്കുന്നത്….അതുകണ്ടതും അവൻ ഒന്നു കൂടി അവിടെ മൃത്തുവായി ചുംബിച്ചു…അവിടെ നിന്നും അവന്റെ ഇണയിലേയ്ക്ക് ചേക്കേറി…
അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ പുതിയ തലങ്ങൾ രചിയ്ക്കാൻ തുടങ്ങിയിരുന്നു…
ചുംബനത്തിന് തീവ്രത ഏറി വന്നതും ഇരുവരുടെ ദേഹത്തെ മറയാക്കി പൊതിഞ്ഞിരുന്ന ഇരുവരുടെ വസ്ത്രങ്ങളും ഉതിർന്നു വീണു….
ചുംബനം അവളുടെ ചുണ്ടുകളിൽ നിന്നും…ഉമിനീരും കൂടി കലർന്നു താഴേയ്ക്ക് സഞ്ചരിച്ചു….അവളുടെ കഴുത്തിൽ അവന്റെ നാവും പല്ലും ഇഴഞ്ഞു നടന്നതും…അവൾ…വികാര മൂർച്ചയിൽ ബെഡ്ഷീറ്റിൽ കൈ ചുരുട്ടി പിടിച്ചു…അതുകണ്ടതും…അലോക് അവളുടെ കൈ എടുത്തു അവന്റെ നെഞ്ചിലേക്ക് ചേർത്തു വെച്ചു….
കഴുത്തിൽ നിന്നും മാറിലേക്ക് അവന്റെ മുഗം തെന്നി നീങ്ങിയതും അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് അവൻ ചാർത്തി കൊടുത്ത മുദ്രയിൽ ആയിരുന്നു…അതുകണ്ടതും അവൻ പ്രണയത്തോടെ അവിടെ ഒന്നു തലോടി…..അവളെ മുഗം ഉയർത്തി നോക്കി….
അവന്റെ നോട്ടം കണ്ടതും അവൾ എന്താ എന്ന ഭാവത്തിൽ അവനെ ഒന്നു നോക്കി..
അന്ന് നിനക്ക് നല്ലതു പോലെ വേദനിച്ചായിരുന്നു അല്ലെ……അലോക് ആ പച്ചകുത്തലിൽ ഒന്നു വിരലുകൾ ഉഴിഞ്ഞു കൊണ്ടു ചോദിച്ചതും….
അത് ഞാൻ അന്ന് കരഞ്ഞു വിളിച്ചപ്പോ മോൻ കണ്ടില്ലായിരുന്നോ…അന്ന് മോനും കിട്ടിയല്ലോ സാക്ഷി കളിയായി പറഞ്ഞതും….അലോക്..ആ മുറിവിൽ അമർത്തി ചുംബിച്ചു…..
Sorry…… എന്നും പറഞ്ഞു വീണ്ടും ഒന്നു കൂടി ചുംബിച്ചു….ഒന്നു ഉയർന്നു വന്നു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…
ആ…പകലിൽ അവൻ അവളെ വീണ്ടും അറിയാൻ…..തുടങ്ങി…..അവളുടെ ഓരോ അണുവിനെയും പയ്യെ…..അവൻ ഉണർത്തി….
അവളിൽ നിന്നും ഓരോ നിമിഷവും പുറത്തു വരുന്ന സീൽക്കാര ശബ്ദത്തിലേയ്ക്ക് തന്നെ അവൻ അലിഞ്ഞു ചേരാൻ തുടങ്ങി….ഓരോ പ്രാവശ്യം അവളിലെ സ്ത്രീയെ ഉണർത്തുമ്പോഴും അവന് അവളിലേക്ക് ചേരാൻ ഉള്ള പ്രചോദനം ഏറി വന്നു….
ആ പകലിൽ…ഇരുവരും പരസ്പരം പ്രണയിച്ചും കാമിച്ചും ആ നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞു….
അവസാനം പ്രണയ വേഴ്‍ചയുടെ തളർച്ചയിൽ ഇരുവരും ഒരു പുതപ്പിന് കീഴിൽ നിദ്രയിൽ ആണ്ടു
വൈകുന്നേരം…..ആരോ വന്നു വാതിലിൽ മുട്ടുമ്പോഴാണ്….അലോക് കണ്ണു തുറന്നത്….
നോക്കുമ്പോൾ തന്നോട് ചേർന്നു നെഞ്ചിൽ മുഖം ചേർത്തു സാക്ഷി മയങ്ങുന്നുണ്ടായിരുന്നു….
അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു …അവളെ നല്ലതു പോലെ പുതപ്പ് കൊണ്ടു മൂടി….നിലത്തു കിടന്ന ഡ്രെസ് എടുത്തു ഇട്ടു കൊണ്ട്…അവള് കിടക്കുന്നത് ഒന്നു നോക്കി…പോയി കതകു പകുതി തുറന്നു അവളെ മറഞ്ഞു നിന്നു….
നോക്കുമ്പോൾ…കഴിഞ്ഞ ദിവസം കണ്ട പയ്യൻ….
തങ്ങളുടെ വണ്ടി വന്നു എന്ന് പറയാൻ വന്നത് ആയിരുന്നു…
അവൻ അതിനൊന്നു മൂളി….വാതിൽ അടച്ചു….സാക്ഷിയുടെ അടുത്തു ചെന്നു അവളെ തട്ടി വിളിച്ചു…ആദ്യം ഒന്നു കുറുകി കൊണ്ടു തിരിഞ്ഞു കിടന്നു എങ്കിലും….രണ്ടാമത് തട്ടി വിളിച്ചപ്പോൾ കണ്ണും മിഴിച്ചു പുതപ്പും ചുരുട്ടി പിടിച്ചു എണീറ്റിരുന്നു…
എണീറ്റു ഡ്രെസ് എടുത്തിട്…താഴെ വണ്ടി വന്നു…എന്നും പറഞ്ഞു…അവളുടെ കവിളിൽ ഒന്നു തട്ടി…ഡ്രെസ്സും എടുത്തു അലോക് ഫ്രഷ് ആവാൻ കയറാൻ തുടങ്ങിയതും….ഒന്നു പിറകൊട്ട് തിരിഞ്ഞു നോക്കി….
നോക്കുമ്പോൾ ഒരുത്തി വീണ്ടും ഇരുന്നു ഉറക്കം തൂങ്ങുന്നു…
ഉറങ്ങാതെ എണീറ്റെ…..വേഗം……അലോക് പറഞ്ഞതും അവൾ ഒന്നു മൂളി…..
പെട്ടന്ന് തന്നെ അലോക് ഫ്രഷ് ആയി..ഇറങ്ങി…അവസാനം അവളെയും ഒരു വിധത്തിൽ റെഡിയാവാൻ ബാത്റൂമിലേയ്ക്ക് തന്നെ തള്ളി കയറ്റി……
അര മണിയ്ക്കൂർ കൊണ്ടു തന്നെ ഇരുവരും റെഡിയായി…താഴേയ്ക്ക് ചെന്നു…..ചാവി അവർക്ക് കൊടുത്തു….രണ്ടുപേരും ചെന്നു വണ്ടിയിൽ കയറി തിരികെ നാട്ടിലേക്ക് തന്നെ വിട്ടു…..
രണ്ടു പേർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ടു…രണ്ടുപേരും ചെറുതായി ഒന്നു മയങ്ങി…..
രാത്രിയോടെ യാണ് ഇരുവരും നാട്ടിൽ എത്തിയത്….
വീട്ടിൽ എത്തിയതും അലോക്…..തന്റെ കയ്യിൽ ചുറ്റി പിടിച്ചു കിടന്നു ഉറങ്ങുന്നവളെ ഒന്നു നോക്കി…അവളെ തട്ടി ഉണർത്തി….
എത്തിയോ…..അവൾ ഒന്നു മൂരി നിവർന്ന് കൊണ്ടു ചോദിച്ചു….
ഉം….അലോക് മൂളി….
പൈസ കൊടുത്തു….കാറിൽ നിന്നും ഇറങ്ങിയതും കണ്ടു..തങ്ങളെ കാത്തു നിൽക്കുന്ന രണ്ട് വീട്ടുകാരെയും……
എന്താടാ ഇത്രയും താമസിച്ചത്….ശോഭന അവർക്ക് അടുത്തേയ്ക്ക് ചെന്നുകൊണ്ട് ചോദിച്ചു….
ഹോ…ഒന്നും പറയണ്ട അമ്മായി…ആകെ അവിടെ സീൻ ആയിരുന്നു…..(സാക്ഷി…
എന്താടി പറ്റിയെ…നിന്റെ മുഗം എന്താ ഒരുമാതിരി…..രാധ അവളുടെ കഴുത്തിലും നെറ്റിയിലും തൊട്ടു നോക്കി കൊണ്ട് ചോദിച്ചു..
ആ ചോദ്യം കേട്ടതും രണ്ടും പരസ്പരം നോക്കി ഒരു വളിച്ച ഇളി ഇളിച്ചു…..അവസാനം ഇനിയും കുത്തി കുത്തി ഓരോന്ന് ചോദിച്ചാലോ എന്നു കരുതി അലോക് ചില കാര്യങ്ങളൊക്കെ എഡിറ്റ് ചെയ്ത്….ബാക്കിയെല്ലാം അങ് വിവരിച്ചു കൊടുത്തു….
എന്നിട്ട്…….മോൾക്ക് വല്ല കുഴപ്പവും…
ഈശ്വര….. ആ ജോൽസ്യക്കാരൻ പറഞ്ഞത് അതേ പടി തന്നെ ആയില്ലേ….രണ്ടു അമ്മമാരും കൂടി പറഞ്ഞു….
ജോൽസ്യക്കാരാനോ….(അലോക്
എന്റെ പൊന്നു ചേട്ട….
ഇവര് രണ്ടും കൂടി ഒരു ജോൽസ്യനെ കണ്ടു….അങ്ങേരാണെങ്കി പണം പിടുങ്ങാൻ ആയിട്ടു….നിങ്ങൾക്ക് രണ്ടിനും എന്തോ ദോഷ സമയം ആണ്….അങ്ങനെ ഇങ്ങനെ എന്നൊക്കെ തട്ടി വിട്ടു…അപ്പൊ തുടങ്ങിയതാ…ആവണിയും സിദ്ധുവും കൂടി പറഞ്ഞു…
ഇതിലൊക്കെ ഇങ്ങനെ വിശ്വസിയ്ക്കാമോ…അമ്മേ…അലോക് ശോഭനയെ നോക്കി പറഞ്ഞു….
ഇതൊക്കെ എന്തു….ദേ…ഈ നിൽക്കുന്ന നിന്റെ പെണ്ണിനു വേണ്ടി നിന്റെ അമ്മയും അമ്മായിയും കൂടി ഞങ്ങളെ പെടുത്തിയ പാടിനോളം ഒന്നും വരില്ലലോ…..(രാദേവ്
ഒരുത്തി എന്നെ അമ്പലം മൊത്തം ഉരുളിച്ചു എങ്കിൽ…ദേ…വേറൊന്ന് അവനെ ശൂലം കുത്തി കയറ്റുവാ ചെയ്തത്….ശങ്കർ പറഞ്ഞു….
എന്താ…അമ്മേ…ഇതൊക്കെ….അലോകും സാക്ഷിയും കൂടി ചോദിച്ചതും…രണ്ടും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നിന്നു..
അല്ല.. ഞങ്ങളുടെ ദോഷം മാറാൻ എന്താണാവോ കണ്ടു പിടിച്ചത് രണ്ടു പേരും കൂടി….അലോക് ചോദിച്ചതും…
ചേട്ട…വേണ്ട…..പണിയാവും….(ആവണി
അതേ അളിയാ….സിദ്ധുവും മുന്നറിയിപ്പ് നൽകി…
അച്ഛൻ മാരാണെങ്കിൽ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന രീതിയിലും….
ആ…അത് പറയാൻ വിട്ടു….
ഒരു 41 നാൾ…വൃതം എടുത്തു മല ചവിട്ടിയാൽ…എല്ലാം ശെരിയാവും എന്നാ അയാളുപറഞ്ഞത്…. അതുകൊണ്ട് ഇന്ന് മുതൽ…നിന്റെ വൃതം തീരുന്ന വരെ…അവൾ അവളുടെ വീട്ടിൽ നിൽക്കും എന്നാ ഞങ്ങളുടെ തീരുമാനം..നാത്തൂനും നാത്തൂനും കൂടി പറഞ്ഞു…
എ… എന്താ…..😨(അലോക്. ഞെട്ടി….
സാക്ഷി ആണെങ്കി ചിരി കടിച്ചു പിടിച്ചും….
ചുമ്മ തമാശ പറയല്ലേ….ഇപ്പൊ ഒരു കയറ്റം കയറിയിട്ട് വന്നതെ ഉള്ളൂ….അതിനിടയിൽ വീണ്ടും…(അലോക്
അതൊന്നും കുഴപ്പം ഇല്ല….
ഇതു കഴിഞ്ഞാൽ…പിന്നെ ഞങ്ങൾ ഒന്നിനും വരില്ല….
പൊന്നു മോനല്ലേ…. ഞങ്ങൾ നേർന്നു പോയില്ലെടാ…രണ്ടു അമ്മമാരും കൂടി അവനെ വളഞ്ഞു….
ഇതിനേക്കാൾ ഭേദം….അവിടെ നിന്നാൽ മതിയായിരുന്നു….അലോക് മനസിൽ പറഞ്ഞു കൊണ്ട് സാക്ഷിയെ ദയനീയം ആയി നോക്കി…
അവന്റെ നോട്ടം കണ്ടതും അവൾ…ചുണ്ട് പിളർത്തുന്ന പോലെ കാട്ടി….എല്ലാരേയും ഒന്നു നോക്കി ചുണ്ട് കൂർപ്പിച്ചു ഒരു ഉമ്മ കൊടുത്തു….
പന്നി………അവളുടെ ആക്ഷൻ കണ്ടതും അലോക് മനസിൽ പറഞ്ഞു…..
അല്ല അമ്മേ……കുറച്ചു ദിവസം കഴിഞ്ഞു പോരെ…വൃതം അലോക്…ഒന്നു മയത്തിൽ ചോദിച്ചതും….
സ്വന്തം കെട്ടിയോൻ എന്നു പോലും നോക്കാതെ പണി തന്ന മഹിളകളാ….
അവരുടെ 10 മാസത്തെ പ്രോപ്പർട്ടികളായത് കൊണ്ടു ഞങ്ങളെക്കാൾ ഇരട്ടി കിട്ടാതെ നോക്കിയാൽ മതി…അച്ഛൻ മാർ പറഞ്ഞതും…ഭാര്യമാർ രണ്ടിനെയും ഒന്നു ദഹിപ്പിച്ചു നോക്കി….
അവരുടെ നോട്ടം കണ്ടതും രണ്ടു അച്ഛൻ മാറും…പോട്ടെ അളിയാ എന്നും പറഞ്ഞു…രണ്ടുവഴിയ്ക്കു അങ് തിരിഞ്ഞു….
ബാ… മോനെ…ബാ…..
ഇനി നി അവളെ ഒന്നര മാസം കഴിഞ്ഞു കണി കണ്ടാൽ മതി….എന്നും പറഞ്ഞു അച്ഛൻ സാക്ഷിയെ നോക്കി വെള്ളം ഇറക്കി നിൽക്കുന്ന അലോകിനെ പിടിച്ചു വലിച്ചു കൊണ്ടു പോയി…..
അവന്റെ പോക്ക് നോക്കി…ഊറി ചിരിച്ചു കൊണ്ട്….സാക്ഷി ആവണിയെയും സിദ്ധു വിനെയും കൂട്ടി…അവളുടെ വീട്ടിലേയ്ക്ക് വിട്ടു….
അല്ലാതെ ഒരു വഴിയും അവള് കണ്ടില്ല……
അങ്ങനെ first night കഴിഞ്ഞ അടുത്തു തന്നെ വലിയൊരു പണി എല്ലാരും കൂടി രണ്ടിനും ഒപ്പിച്ചങ് കൊടുത്തു…അല്ല പിന്നെ….
തുടരും….

by