രചന – അർച്ചന
സാക്ഷി…….അലോക് വിളിച്ചിട്ടും അവളിൽ അനക്കം ഒന്നും കണ്ടില്ല.. ..ഈശ്വര…എന്താ പറ്റിയത് എന്നു അറിയില്ലലോ. അപ്പോഴാണ് അലോക് അവളെന്തൊ കാലിൽ കടിച്ചു എന്നു പറഞ്ഞത് ഓർത്തത്…. അപ്പൊ തന്നെ അലോക്..അവളെ…അടുത്തുള്ള മരത്തിലേക്ക് ചാരി കിടത്തി….അവളുടെ കാൽ എടുത്തു…തന്റെ മടിയിലേയ്ക്ക് വെച്ചു…കാലപാദത്തിൽ നിന്നും സാരി കുറച്ചു മുകളിലേയ്ക്ക് ഒന്നു കയറ്റി അവളുടെ കാലിൽ ഒന്നു നോക്കി…. തിരിച്ചും മറിച്ചും നോക്കുന്നതിനു ഇടയിൽ ആണ്….കാൽ ഉപ്പൂറ്റിയ്ക്ക് മുകളിലായി ആകെ കറുത്ത നീല നിറത്തിൽ എന്തോ കണ്ടത്….. ഇത്…..എന്നും പറഞ്ഞു..അലോക് കാൽ പയ്യെ നിലത്തേയ്ക്ക് വെച്ചു…അവളെ ചെന്നു തട്ടി വിളിയ്ക്കാൻ തുടങ്ങി…..പക്ഷെ അവളിൽ നിന്നും അനക്കം ഒന്നും കണ്ടില്ല… അലോകിനാണെങ്കിൽ എന്ത് ചെയ്യണം എന്നും പിടി കിട്ടിയില്ല…അലോക് ആരെങ്കിലും കിട്ടുമോ എന്നറിയാൻ അവളെ അവിടെ കിടത്തി ചുറ്റും ഒന്നു നോക്കി….താഴേയ്ക്ക് ഇറങ്ങാൻ നോക്കിയതും…ആരൊക്കെയോ അവിടേയ്ക്ക് വരുന്ന ശബ്ദം കേട്ടതും ഒത്തായിരുന്നു…. അതുകണ്ടതും അലോക് പെട്ടന്ന് തന്നെ കുറച്ചു കൂടി മുന്നിലേയ്ക്ക് ചെന്നു…
നോക്കുമ്പോൾ കുറച്ചു സ്ത്രീകൾ….ഒടിഞ്ഞു കിടക്കുന്ന മരത്തിന്റെ കൊമ്പുകൾ വെട്ടി എടുക്കാൻ നോക്കുന്നുണ്ട്….. അവരെ കണ്ടതും അലോകിനു കുറച്ചു സമദാനം ആയി… അതേ…..ഞങ്ങളെ ഒന്നു സഹായിക്കണം…എന്റെ ഭാര്യയെ എന്തോ കടിച്ചു…ബോധം ഇല്ലാതെ കിടക്കുകയാണ്….അലോക് അവർക്ക് അടുത്തേയ്ക്ക് ചെന്നതും അവർ ഒന്നു പേടിച്ചു…ഒന്നു പിറകോട്ട് മാറി…. അയ്യോ……നിങ്ങളെ ഒന്നും ചെയ്യാൻ വന്നത് അല്ല… എന്റെ ഭാര്യ…അവിടെ അലോക് സാക്ഷി കിടക്കുന്ന ഭാഗത്തേയ്ക്ക് കൈ ചൂണ്ടിയതും… അവർ കാര്യം മനസിലാവത്തെ അലോക് കൈ ചൂണ്ടിയ ഭാഗത്തേയ്ക്കും അവന്റെ മുഖത്തേയ്ക്കും നോക്കി പരസ്പരം എന്തോ സംസാരിച്ചു…. അവരുടെ സംസാരം കേട്ടപ്പോൾ തന്നെ മനസിലായി അവർക്ക് താൻ പറഞ്ഞത് ഒന്നും തന്നെ മനസിലായില്ല എന്നു…. Plz….. അലോക് അപേക്ഷ സ്വരത്തിൽ പറഞ്ഞതും…അവന്റെ മുഖഭാവം കണ്ടു….അവരിൽ ഒരാൾ മുന്നിലേയ്ക്ക് വന്നു…
അതുകണ്ടതും അവൻ അവരെ കൈ കൊണ്ട് വരാൻ കാണിച്ചു മുന്നേ നടന്നു…പിറകെ അവരും… അലോക് സാക്ഷിയുടെ അടുത്തെത്തി അവളെ കാണിച്ചപ്പോഴാണ് അവർക്കും കാര്യം മനസിലായത്….അവളുടെ കിടപ്പ് കണ്ടതും അവർ വേഗം അവളുടെ അടുത്തേയ്ക്ക് ചെന്നു…..അവളെ ആകമാനം ഒന്നു നോക്കി…അതിനു ശേഷം അലോകിനു നേരെ തിരിഞ്ഞു അവരുടെ ഭാഷയിൽ എന്തോ പറഞ്ഞു…അലോകിനു അതുകേട്ടപ്പോൾ ഒന്നും മനസ്സിലായില്ല…. അവസാനം…അവർ അവളെ താങ്ങി എടുക്കാൻ ആംഗ്യം കാണിച്ചതും അലോക് അവളെ ഒരു വിധം താങ്ങി എടുത്തു….അവരുടെ പിറകെ താഴോട്ടെയ്ക്ക് ഇറങ്ങി…. കുറച്ചു ദൂരം നടക്കേണ്ടി വന്നു…..കുറച്ചു കഴിഞ്ഞതും അവർ….ചെറിയ ചെറിയ വീടുകൾ ഉള്ള ഭാഗത്തേയ്ക്ക് ചെന്നു…..അവിടെ ഉള്ള…ഒരു വീടിന്റെ തിണ്ണയിൽ സാക്ഷിയെ കിടത്താൻ സഹായിച്ചു… അതിലൊരാൾ അവരെ ഒന്നു നോക്കി ആ വീടിന്റെ അകത്തേയ്ക്ക് പോയി….
ബാക്കിയുള്ളവർ അവരുടെ ചുറ്റും നിന്നു…കുറച്ചു കഴിഞ്ഞതും….അകത്തു നിന്നും പ്രായമായ ഒരു മനുഷ്യനും..അയാൾക്ക് പിറകെ ഒരു വയസായ സ്ത്രീയും നേരത്തെ ഉള്ളിലേയ്ക്ക് പോയ സ്ത്രീയും പുറത്തേയ്ക്ക് വന്നു…. അവരെ കണ്ടതും അലോക് ഇരുന്ന ഇടത്തും നിന്നും എണീറ്റു… ആ വൃദ്ധൻ മയങ്ങി കിടക്കുന്ന സാക്ഷിയ്ക്ക് അടുത്തു വന്നു…അവളുടെ കയ്യിലും കഴുത്തിലും ഒക്കെ നോക്കുന്നത് കണ്ടു…അവസാനം കാലിലെ മുറിവ് കണ്ടതും….അയാൾ…അടുത്തു നിന്ന വയസായ സ്ത്രീയോട് എന്തോ പറഞ്ഞു…അവർ അതുകേട്ട് തലയാട്ടി…അകത്തേയ്ക്ക് പോയി ഒരു പാത്രത്തിൽ കുറച്ചു വെള്ളവും ഒരു തുണിയും ഒരു ചെറിയ കത്തിയും ആയി വന്നു…അയാളുടെ കയ്യിലേക്ക് കൊടുത്തു…. അതുകണ്ടതും അലോക് അവരെ സംശയത്തോടെ ഒന്നു നോക്കി…. അലോക് നോക്കുമ്പോൾ അയാൾ അവർ കൊണ്ടു വന്ന തുണി വെള്ളത്തിൽ നനച്ചു….ആ മുറിവിന് മുകളിൽ ആയി നല്ല ബലത്തിൽ ഒന്നു കെട്ടി….ആ കത്തിയും വെള്ളത്തിൽ ഒന്നു കഴുകി…
ആ മുറിവിന് താഴെ ആയി ആ കത്തി കൊണ്ടു ഒന്നു വരഞ്ഞു.. അലോക് ആണെങ്കിൽ അതു കാണാൻ കെൽപ്പില്ലാത്ത കണ്ണു ഇറുക്കി അടച്ചു…. കുറച്ചു കഴിഞ്ഞു…അയാൾ വന്നു തട്ടുമ്പോഴാണ് അലോക് കണ്ണു തുറന്നു നോക്കിയത്…. സാക്ഷിയെ നോക്കുമ്പോൾ മുറിവിൽ എന്തോ വെച്ചു കെട്ടിയിട്ടുണ്ട്…. അതുകണ്ടതും അലോക് ശ്വാസം ഒന്നു എടുത്തു വിട്ടു…. ആയാൾ ആണെങ്കിൽ അലോകിനോട് എന്തോ പറയുന്നും ഉണ്ട്….അവനാണെങ്കി ഒന്നും മനസിലായതും ഇല്ല… അലോക് അന്തം വിട്ടു അങ്ങേരെ നോക്കി….. നിങ്കൾ മലയാളി…യാ…….ആരോ ചോദിയ്ക്കുന്ന കേട്ടപ്പോഴാണ് അലോക് ആ ഭാഗത്തേയ്ക്ക് നോക്കുന്നത്…. അതേ…..(അലോക് ഉം… അവര് സോന്നത് ഏതാവത് പുരിഞ്ചീതാ…… ഇല്ല……എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്…ഒന്നും എനിയ്ക്ക് അങ്ങോട്ടു മനസിലായില്ല… അത്….മൂപ്പൻ സോന്നത്… ഉങ്കൽ മനയ് വി യ്ക്ക് ഏതോ പൂച്ചി വിഷം താൻ ഏറ്റത്…. അതിനാല താൻ മയക്കം…. വേറെ ഏതും ഇല്ലയ്…..കാട്ടുക്കുള്ളയ് ഇറുക്കിറ ജീവി താനേ…..വിഷവും ആപ്പിടി താൻ ഇറുക്കും… അയാൾ പറഞ്ഞതും അലോക് ഒന്നു മൂളി…
ഇനി എന്തെങ്കിലും പ്രശ്‌നം അലോക് സംശയത്തോടെ ചോദിച്ചതും ….അയാൾ…മൂപ്പനോട് കാര്യം തിരക്കി…മൂപ്പൻ അയാളോട് എന്തൊക്കെയോ മറുപടിയും പറയുന്നുണ്ട്…. എന്താ പറഞ്ഞത്..(അലോക് ഭയപ്പെട്രത്ക്ക് ഒന്നും ഇല്ലയ്…മയക്കം വിട്ടു എഴുന്തിട്ടാൽ…എല്ലാം ഗുണമാകും…. ആ നനഞ്ച പൊടവയ് മാറ്റുന്നത് റൊമ്പ നല്ലത്….ഇല്ലെനാൽ ഏതാവത്….അസുഖം പുടിയ്ക്കും… Mm…. അലോക് ഒന്നു മൂളി…. വാ….. ദോ…ആ….ഗുഡിസയിൽ….കിടത്താം….അയാൾ പറഞ്ഞതും അലോക് അവളെ കയ്യിൽ കോരി എടുത്തു….അയാളുടെ പിറകെ നടന്നു….. അകത്തു കയറി…നിലത്തായി ഉണ്ടായിരുന്ന പായിൽ അവളെ കിടത്തി…. അപ്പോഴേയ്ക്കും ഏതോ ഒരു സ്ത്രീ വസ്ത്രവും ആയി വന്നു..അലോകിനെ നോക്കി ഒന്നു പുഞ്ചിരിച്ചു…. ഇത് ഏൻ പൊഞ്ചാതി….എന്നും പറഞ്ഞു അയാൾ അലോകിന് അവരെ പരിചയപ്പെടുത്തി… അതേ…ഇവളുടെ വേഷം മാറാൻ…ഒന്നു സഹായിച്ചാൽ…അലോക് പറഞ്ഞതും…അയാൾ…ഭാര്യയോട് എന്തോ പറഞ്ഞു..അതുകേട്ട് അവർ ചിരിയോടെ ഒന്നു തലയാട്ടി… അപ്പോഴേയ്ക്കും അലോകും ആയാളും പുറത്തേയ്ക്ക് കടന്നു…അവിടെ ഉള്ള തിട്ടയിൽ ഇരുന്നു…
നിങ്ങൾ…ശെരിയ്ക്കും തമിഴ് ആണോ…ഇടയ്ക്ക് മലയാളം വരുന്ന പോലെ തോന്നുന്നുണ്ട് അതാ…(അലോക് ഏയ്..അല്ലയ്… നാൻ വന്തു ശെരിയ്ക്കും പാലക്കാട്….ഇവിടെ വന്നിട്ട്…15 വർഷം ആച്ചു….. പിന്നെ ഇവിടെ താൻ… ഇടയ്ക്…തമിഴ് പേസുമ്പോത് മലയാളവും വറും…. ഇവിടെ ഉള്ളവർ ഒന്നും തമിഴ് അല്ലല്ലോ…ഇത് ഏത് ഭാഷ…..(അലോക് ഇത് വന്തു തെലുഗു….. അഹ്…വെറുതെ അല്ല…. മനുഷ്യന് ഒരു പിണ്ണാക്കും മനസിലാവത്തെ ഇരുന്നത്…. ആകെ അറിയാവുന്നത് ലേലു അല്ലുവാ…. അലോക് മനസിൽ പറഞ്ഞു….കേരളത്തിൽ ഇങ്ങനെയും ആൾക്കാർ താമസിയ്ക്കുന്നുണ്ടോ…..(ആത്മ പിന്നെയും രണ്ടുപേരും എന്തൊക്കെയോ സംസാരിച്ചു….അതിൽ നിന്നും ഒരു കാര്യം മനസിലായത്….ഏതോ നാട്ടിൽ നിന്നും കുടിയേറി താമസം ആക്കിയത് ആണ്…ഇവരുടെ പൂർവികർ ഇവിടെ എന്നു…. കുറച്ചു കഴിഞ്ഞതും അയാളുടെ ഭാര്യ പുറത്തേയ്ക്ക് വന്നു…അവരെ നോക്കി കണ്ണു കാട്ടി….അവളുടെ തുണിയും കൊണ്ടു പോയി…. അതുകണ്ടതും അലോകും ഒന്നു പുഞ്ചിരിച്ചു അകത്തേയ്ക്ക് കയറി….അലോക് അകത്തേയ്ക്ക് കയറിയതും അയാൾ…യാത്ര പറഞ്ഞു പോയി…. അലോക് അകത്തു കയറി വാതിൽ അടച്ചു…
അവൾക്ക് അടുത്തേയ്ക്ക് ചെന്നു…. കണ്ണടച്ചു കിടക്കുന്ന അവളെ ഒന്നു നോക്കി…. വേഷം മാറി ദരിപ്പിച്ചിട്ടുണ്ട്….ബ്ലൗസും പാവാടയും ആണ് വേഷം…സാരി അടുത്തു തന്നെ മടക്കി വെച്ചിട്ടുണ്ട്….. അതിനടുത്തു തന്നെ തനിയ്ക്കുള്ള വസ്ത്രവും കണ്ടതും…അലോക് അതെടുത്തു വേഷം മാറി….നനഞ്ഞ തുണി….അവിടെ ഉണ്ടായിരുന്ന അയയിൽ തൂക്കി ഇട്ടു…അവൾക്ക് അടുത്തു ചെന്നിരുന്നു….. പുറത്തു മഴ വീണ്ടും ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു….കൂട്ടത്തിൽ കാത് പൊട്ടു മാറ് ഇടിയൊച്ചയും….. പെട്ടന്നു വാതിലിൽ മുട്ടു കേട്ടു… ചെന്നു നോക്കുമ്പോൾ നേരത്തെ കണ്ട സ്ത്രീ തന്നെ….കയ്യിൽ പാത്രത്തിൽ എന്തോ ഉണ്ട്…..അവർ ചിരിയോടെ അകത്തേയ്ക്ക് കയറി…അവിടെ ഉണ്ടായിരുന്ന ഒരു പലക മേൽ കൊണ്ടു വെച്ചു……. സാക്ഷിയുടെ നെറ്റിയിൽ ഒന്നു തൊട്ടു നോക്കി….പെട്ടന്ന് തന്നെ അവർ…അടുത്തുണ്ടായിരുന്ന ഒരു തുണി കീറി…അവിടെ ഇരുന്ന വെള്ളത്തിൽ നനച്ചു…നെറ്റിയിൽ ഇട്ടു കൊടുത്തു..അലോകിനെ നോക്കി എന്തോ പറഞ്ഞു പുറത്തേയ്ക്ക് പോയി… പനി ഉണ്ട് എന്ന് മാത്രം അവര് ചെയത് പ്രവൃത്തിയിൽ നിന്നും അലോകിനു മനസിലായി.. അവൻ കതകും അടച്ചു അവൾക്കടുത്തു ചെന്നു മുട്ടിൽ ഇരുന്നു അവളുടെ കഴുത്തിലും കവിളിലും ഒന്നു തൊട്ടു നോക്കി … ചെറിയ ചൂട് ഉണ്ട്…..എന്നും പറഞ്ഞു അവളെ പകുതിയോളം പൊതിഞ്ഞിരുന്ന കമ്പിളി എടുത്തു കഴുത്തു വരെ മൂടി കൊടുത്തു…അവളോട് ചേർന്ന്…ഭിത്തിയിൽ ചാരി അവനും ഇരുന്നു……
കുറച്ചു കഴിഞ്ഞു കാണും എന്തോ മൂളൽ കേട്ടാണ്.. അലോക് കണ്ണു തുറന്നത്….നോക്കുമ്പോൾ നേരം ഇരുട്ടി കെട്ടി നിൽക്കുന്നു…അടുത്ത മഴയ്ക്ക് ഉള്ള സാധ്യത കാണുന്നുണ്ട്….അപ്പോഴും മഴ പൊടിയുന്നുണ്ടായിരുന്നു..കൂട്ടത്തിൽ നല്ല കാറ്റും….. സാക്ഷിയെ നോക്കുമ്പോൾ അവൾ അവനോട് ചേർന്നു കിടന്നു വിറയ്ക്കുന്നുണ്ട്…..എന്തോ…പിച്ചും പേയും പറയുന്നും ഉണ്ട്….. അലോക് അവളെ ഒന്നു തൊട്ടു നോക്കി….. പൊള്ളുന്ന ചൂട്…. തട്ടിയതും…. ടി…അലോക് അവളെ തട്ടി വിളിച്ചിട്ടും ഒരു അനക്കവും ഇല്ല….. ഇനി…ഇപ്പൊ…..എന്താ ചെയ്യുക…എന്നുമ്പപറഞ്ഞു ചുറ്റും ഒന്നു നോക്കിയപ്പോഴാണ്..നേരത്തത്തെ വെള്ളം ഇരിയ്ക്കുന്നത് കണ്ണിൽ പെട്ടത്…അപ്പൊ തന്നെ അവൻ നെറ്റിയിൽ കിടന്ന തുണി ഒന്നു കൂടി നനച്ചു അവൾക്കിട്ടു കൊടുത്തു…. അവളോട് ചേർന്നു കിടന്നു…സാക്ഷി പനിച്ചൂടിൽ അവനോടു ചേർന്നു ചുരുണ്ട് കൂടി… അലോക് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു… അവളുടെ കയ് യ്യും കാലും നല്ലത് പോലെ ഉറച്ചു ചൂട് വരുത്തി എങ്കിലും ഭലം ഉണ്ടായില്ല… അവസാനം വരെ നിവർത്തി ഇല്ലാതെ അവനും ആ പുതപ്പിനുള്ളിലേയ്ക്കു കയറി…അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു…. സ്വന്തം ഭാര്യ ആണെങ്കിലും ബോധം ഇല്ലാതെ ചെയ്യുന്നത് തെറ്റാണ് എന്നു അറിയാം…വേറെ വഴി ഇല്ലാഞ്ഞിട്ടാ….എന്നും മനസിൽ പറഞ്ഞു അവൻ..അവളുടെ നെറ്റിയിൽ തന്റെ ചുംബനം അർപ്പിച്ചു….അവന്റെ ചുണ്ടുകളുടെ ചൂട് തന്റെ നെറ്റിയിൽ അറിഞ്ഞതും…അവൾ ഒന്നു കൂടി അവനിലേക്ക് ചോതുങ്ങി…..
അവൻ…അവളുടെ കൈ വിരലുകൾ തന്റെ കയ്യും ആയി…കോർത്തിണക്കി….അവളുടെ കാൽപ്പാദത്തെ തന്റെ കാലുകളും ആയും ബന്ധിച്ചു…..അവളെ തന്റെ ശരീത്തിലേയ്ക്ക് തന്നെ ചേർത്തു പിടിച്ചു…അവളുടെ കഴുത്തിലേയ്ക്ക് അവൻ മുഗം ചേർത്തു…..അവനിലെ ചൂട് പതിയെ അവളിലേക്ക് പകർത്താൻ തുടങ്ങി … പുറത്തു… മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു….കൂട്ടത്തിൽ കാറ്റും….. മഴയും കാറ്റും ഇഴുകി ചേർന്നു ഭൂമിയെ പുല്കുന്നത് പോലെ…അലോകും തന്റെ പെണ്ണിലേയ്ക്ക് അലിഞ്ഞു തുടങ്ങിയിരുന്നു….അവരുടെ സങ്കമത്തിന് മാറ്റ് കൂട്ടാൻ എന്ന പോലെ തണുത്ത കാറ്റും തൂളിയും…. ചെറിയ ജനൽ പാളി വഴി അകത്തേയ്ക്ക് ചെന്നു അവരെ ഇരുവരെയും പുല്കുന്നുണ്ടായിരുന്നു… അവസാനം ഒരു തളർച്ചയോടെ….അലോക് അവളെ തന്നിലേയ്ക്ക് തന്നെ ചേർത്തു പിടിച്ചു…. അപ്പോഴേയ്ക്കും ഇരുവരും വിയർത്തു കുളിചിരുന്നു…. സാക്ഷിയുടെ കഴുത്തിലും നെറ്റിയിലും കൈ ചേർത്തു നോക്കുമ്പോൾ…അവളിലെ പനിയും അവളെ വിട്ടു അകന്നിരുന്നു….. ശരീരത്തെ ബാധിച്ച തളർച്ച കാരണം ഇരുവരും…പയ്യെ ഉറക്കത്തെ പുൽകി……
സാക്ഷി കണ്ണു തുറക്കുമ്പോൾ ചുറ്റും അന്ധകാരം വ്യാപിച്ചിരുന്നു…..ഇടയ്ക്ക് മുറിയിലേയ്ക്ക് വീശുന്ന കൊള്ളിയാൻ വെട്ടത്തിൽ….അവൾ പയ്യെ എണീറ്റിരുന്നു ചുറ്റും ഒന്നു നോക്കി… പഴയ ഏതോ മുറി പോലെ തോന്നിച്ചതും അവളിൽ ഒരു ആന്തൽ ഉണ്ടായി…..പേടിച്ചു എണീയക്കാൻ ഭവിച്ചപ്പോഴാണ്….താൻ ധരിച്ച വസ്ത്രം ഒന്നും തന്റെ ദേഹത്തു ഇല്ലെന്നു അവൾക്ക് ബോദ്യം ആയത്….. എ.. എന്റെ സാ…സാരി….എവിടെ എന്നും പറഞ്ഞു…അവൾ…പുതപ്പ് വാരി ചുറ്റി… അ… അലോക്….അവൾ…ഞെട്ടി പുതപ്പ് ചുരുട്ടി മാറോട് ചേർത്തു കൊണ്ട് ചുറ്റും കണ്ണോടിച്ചു…ചുറ്റും പരിചയം ഇല്ലാത്ത സ്ഥലം ഇങ്ങനെ ഒരു അവസ്ഥയിൽ…. സാക്ഷിയുടെ കണ്ണിൽ നിന്നും കണ്ണു നീര് ഒഴുകി… പെട്ടന്ന് ആരോ തന്റെ വയറ്റിൽ ചുറ്റി പിടിച്ചതും….. സാക്ഷി പേടിയിൽ നിലവിളിയ്ക്കാൻ ഭാവിച്ചതും ഒത്തായിരുന്നു… ടി..ടി…ഒച്ച എടുക്കല്ലേ…ഇതു ഞാനാ….അലോക് പെട്ടന്ന് അവളുടെ വായ പൊത്തി…പിടിച്ചു…. ആ ശബ്ദവും….അവന്റെ ചൂടും ചൂരും അരിഞ്ഞതും അവൾ…സമാധാനത്തിൽ അവന്റെ നെഞ്ചിലേക്ക് ചേർന്നു….
ഞാ….ഞാൻ ആകെ…പേടി…..(സാക്ഷി പേടിച്ചു പോയി അല്ലെ…. വേറെ ആരെങ്കിലും ആണോ എന്ന് കരുതി…അലോക് അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു… ഉം….സാക്ഷി ഒന്നു മൂളി…. ഭയങ്കര പനി ആയിരുന്നു…ബോധം ഇല്ലാതെ പിച്ചും പേയും പറഞ്ഞു……അപ്പൊ ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു….(അലോക് ശെരിയ്ക്കും എന്താ പറ്റിയത്…സാക്ഷി മുഗം ഉയർത്തി ചോദിച്ചതും….അലോക് നടന്ന സംഭവങ്ങൾ ഉൾപ്പെടെ എല്ലാം പറഞ്ഞു…. അപ്പൊ നമ്മുടെ first night കഴിഞ്ഞോ….😨😨(സാക്ഷി ഉം….😁😁(അലോക് ദുഷ്ട….എനിയ്ക്ക് ഒന്നും ഓർമ പോലും ഇല്ല…..സാക്ഷി അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ടു പറഞ്ഞു എന്തായാലും എനിയ്ക്ക് നല്ല ഓർമ ഉണ്ട്… വേറെ നിവർത്തി ഇല്ലായിരുന്നു….നി അങ്ങനെയാ ഇവിടെ പനിച്ചു വിറച്ചു കിടന്നത്….ഇന്നലെ ഒന്നും കഴിച്ചതും ഇല്ല…..അവര് കഞ്ഞി കൊണ്ടു വന്നു തന്നു……(അലോക്.. ഉം…. അല്ല അപ്പൊ താനോ….സാക്ഷി സംശയത്തോടെ ചോദിച്ചതും….അവൻ ചിരി യോടെ ഇല്ലെന്നു തലയാട്ടി….
അതെന്താ കഴിയ്ക്കത്തെ ഇരുന്നത്….(സാക്ഷി എന്റെ പെണ്ണ് ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ എനിയ്ക്ക് വല്ലതും ഇറങ്ങണ്ടേ…..(അലോക് അതു കേട്ടതും അവൾ അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു…. ടി…ടി…മനുഷ്യനെ ബാലൻ k നായർ ആക്കാനുള്ള പുറപ്പാടിൽ ആണോ….. ആണെങ്കിൽ…സാക്ഷി കറുമ്പോടെ….ചോദിച്ചതും… പനി അങ്ങോട്ടു മറിയതല്ലേ ഉള്ളൂ…നമുക്ക് ബാക്കി വീട്ടിൽ ചെന്നിട്ടു നടപ്പാക്കാം….ഇപോ ഉറങ്ങാൻ നോക്ക്…എന്നും പറഞ്ഞു…അലോക് അവളെ ഇരു കൈകളും കൊണ്ടു പൊതിഞ്ഞു പിടിച്ചു…. അവന്റെ കൈകളുടെ സംരക്ഷണം ഉണ്ടെന്ന് ഉറപ്പ് ആയതും അവൾ..ആ കൈക്കുഴിയിൽ അവനിലേക്ക് ചേർന്നു കിടന്നു കണ്ണുകൾ അടച്ചു…. ഇരുവരും പയ്യെ ദീർഘ മായ ഉറക്കത്തിലേക്ക് ഊളി ഇട്ടു…. തുടരും….

by