രചന – ശ്രീ
രാവിലെ ശിവ കണ്ണ് തുറക്കുമ്പോൾ രുദ്രയെ അടുത്തെങ്ങും കണ്ടില്ല…… അവൻ എഴുനേറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്നു……. അടുക്കളയിൽ രണ്ടു അമ്മമാരുടെയും കൂടെ നല്ല തിരക്കിട്ട പണിയിൽ ആണ്…… ചുരിദാർ ആണ് വേഷം… രാവിലെ കുളി കഴിഞ്ഞ ടവൽ തലയിൽ കെട്ടിയിട്ടുണ്ട്……. ശിവയെ കണ്ടതും രേവതി അവനു നേരെ ചായ നീട്ടി……. എന്നാൽ രുദ്ര ആണെങ്കിൽ അവന്റെ മുഖത്തേക്ക് നോക്കുന്ന പോലുമില്ല……. അവളുടെ മുഖത്തെ നാണം കണ്ടതും ശിവക്ക് ചിരി വന്നു……. അവൾ ആണെങ്കിൽ അന്നത്തെ ദിവസം ഒരു തരം ഒളിച്ചു കളി ആയിരുന്നു…. അവന്റെ തല വട്ടം കാണുമ്പോഴേക്കും അവൾ മുങ്ങും……… വൈകിട്ട് ശിവയും മൂന്നങ്ക സംഘവും മീറ്റിംഗിൽ ആയിരുന്നു….. “നാളെ അച്ഛനും അമ്മയും ഇവിടെക്ക് എത്തും ശിവ….. എന്നിട്ട് വേണം അമ്മുവിന്റെ അച്ഛനോടും അമ്മയോടും സമ്മതം ചോദിക്കാൻ…..”അർജുൻ പറഞ്ഞു…..
“ഞാൻ എന്തായാലും എല്ലാ കാര്യത്തിനും കൂടെ ഉണ്ടാകും……”ശിവ പറഞ്ഞു…. “ഇവരുടെ കല്യാണം കഴിഞ്ഞിട്ട് വേണം.. ഞങ്ങള്ക്ക് തിരിച്ചു പോകാൻ…… അല്ലേടാ ഉണ്ണി….”അർജുൻ പറഞ്ഞു….. “അത് കൊള്ളാം….. ഇനി ഒരു തിരിച്ചു പോക്കിന്ടെ ആവശ്യം ഉണ്ടോ…. എല്ലാം ശെരിയായില്ലേ….അത് മാത്രമല്ല നീ കല്യാണം വേണ്ടെന്നു തന്നെ വെച്ചോ….. ഉണ്ണിയോടും കൂടി ആണ് എന്റെ ചോദ്യം….”ശിവ പറഞ്ഞു…. “ഞാൻ എന്റെ ജീവിതം ബ്രഹ്മചാരി ആയി തന്നെ ജീവിച്ചു തീർക്കുന്നുള്ളു….. വെരി സോറി മോനെ……”അർജുൻ പറഞ്ഞു… “ഞാൻ എന്തായാലും കെട്ടും… പറ്റിയ ഒരെണ്ണത്തെ സെറ്റ് ആക്കട്ടെ….”ഉണ്ണി പറഞ്ഞു….. “ശിവ… ഓഫീസിലെ കാര്യങ്ങൾ ഇനി നീട്ടി കൊണ്ട് പോകരുത്… കഴിവതും നാളെ തുടങ്ങി നീ ഓഫീസിലേക്ക് എത്തുക…. നമുക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്…….”അച്ചു പറഞ്ഞു…… “മ്മ്….. നാളെ മുതൽ എല്ലാം റെഡിയാക്കാം….. പിന്നെ monday മുതൽ രുദ്ര കോളേജിൽ പോയി തുടങ്ങും….. രാവിലെ ഞൻ അവളെ ഡ്രോപ് ചെയ്തോളാം…. വൈകിട്ട് ആരെങ്കിലും അവളെ കൊണ്ട് വരാൻ പോകണം…….”ശിവ പറഞ്ഞു…… “അതൊക്കെ ഞങ്ങൾ ഏറ്റു…….”ഉണ്ണി പറഞ്ഞു…….
ശിവ റൂമിലേക്ക് ചെല്ലുമ്പോൾ രുദ്ര ബാൽക്കണിയിൽ നിൽക്കുക ആയിരുന്നു……. ശിവ അവളുടെ പുറകിലൂടെ ചെന്നവളെ ഇറുക്കെ പുണർന്നു…… അഴിച്ചിട്ട അവളുടെ മുടിയിഴകൾ ക്കുള്ളിൽ ക്കൂടി അവൻ മുഖമോടിച്ചു……… അവളുടെ തോളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു….. അവൾ നാണത്തോടെ അവന്ടെ അടുത്തേക്ക് തിരിഞ്ഞു നിന്നു കൈകൾ കൊണ്ട് കണ്ണ് പൊത്തി………. “ഹാഹാ…. ഇത്രയൊക്കെ ആയിട്ടും ഇത് വരെ നാണം മാറിയില്ലേ….. അതെ ഇതുപോലെ നാണിച്ചു എന്റെ മുൻപിൽ വന്നു നിന്നാൽ ഉണ്ടല്ലോ….. 😂😂എനിക്ക് ചിലപ്പോൾ കണ്ട്രോൾ കിട്ടിയെന്നു വരില്ല……”അവൾ അവനെ ഇറുക്കെ പുണർന്നു……. അവൻ അവളെയും എടുത്തു കട്ടിലിലേക്ക് മറിഞ്ഞു……. പ്രണയ ചൂടിൽ വീണ്ടും അവർ ഒന്നായി പരസ്പരം ഇഴുകി ചേർന്നു……….
ശിവ പിറ്റേ ദിവസം മുതൽ ഓഫീസിലേക്ക് പോയി തുടങ്ങി….. ഓഫീസിലെ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ തന്നെ അവൻ കൈകാര്യം ചെയ്തു പോന്നു…… അർജുൻ ന്ടെയും അച്ചുവിന്റെയും അച്ഛനും അമ്മയും സ്റ്റേറ്റ്സ് ൽ നിന്നു വന്നു…. രുദ്രയെ അവർക്ക് നന്നായി ഇഷ്ടപ്പെട്ടു…. രാമചന്ദ്രണ്ടേ മാറ്റവും അവരുടെ മനസു നിറച്ചു……… രുദ്രയുടെ വീട്ടിൽ ചെന്നു അമ്മുവിനെ അച്ചുവിന് കൊടുക്കുമോ എന്ന് ചോദിച്ചു……. രുദ്രയുടെ അച്ചനുംl അമ്മയ്ക്കും പൂർണ സമ്മതം…… എല്ലാവർക്കും സന്തോഷം….. രുദ്രക്ക് ആണ് ഏറ്റവും കൂടുതൽ സന്തോഷം ……. അനിയത്തിക്ക് ഒരു നല്ല ജീവിതം കിട്ടിയത് ഓർത്തു അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…. രുദ്ര കോളേജിൽ പോയി തുടങ്ങി….. ആദ്യം കുറച്ചു ബുദ്ധിമുട്ടു തോന്നി തുടങ്ങി എങ്കിലും പിന്നീട് അവൾ അതൊക്കെ റെഡിയാക്കി കൊണ്ട് വന്നു….. രാവിലെ അച്ചുവും ശിവയും കൂടി ഓഫീസിലേക്ക് വരുമ്പോൾ രുദ്രയെ കോളേജിൽ ആക്കും… വൈകിട്ട് ഉണ്ണിയോ അച്ചുവോ വന്നു അവളെ വീട്ടിലേക്ക് കൊണ്ട് പോകും….. ശിവക്ക് ആണെകിൽ ഓഫീസിലെ കാര്യങ്ങളും ആയി തിരക്കോട് തിരക്ക്…….ചിലപ്പോൾ എല്ലാം അവനെ കാത്തിരുന്നു രുദ്ര ഉറങ്ങിയിട്ടുണ്ടാകും…… അവൻ വരുമ്പോൾ കാണുന്നത് ടേബിൾൽ തല വെച്ചു ഉറങ്ങുന്ന രുദ്രയെ ആയിരിക്കും….. അവൻ അവളെ ഉണർത്താതെ തന്നെ എടുത്തു കൊണ്ട് കട്ടിലിൽ കൊണ്ട് പോയി കിടത്തും……..
“നാളെ തന്നെ നിനക്ക് പോകണോ ശിവ…..”രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനടിയിൽ രേവതി ശിവയോട് ചോദിച്ചു…… “ആ… പോകണം അമ്മേ….. ഒരു മാസം അവിടെ stay ചെയ്തു വേണം അവിടെത്തെ വർക്ക് കംപ്ലീറ്റ് ചെയ്യാൻ… ഞൻ പോയില്ലെങ്കിൽ ശെരിയാകില്ല…..”ശിവ പറഞ്ഞു….. ശിവ ഡൽഹിക്ക് പോകുന്നതിനെ കുറിച്ചുള്ള സംസാരം ആണ്……..ശിവ പോകുന്നത് കൊണ്ട് രുദ്രക്ക് ആകെ വിഷമം ആണ്….. അവൾ ഭക്ഷണം കഴിക്കാതെ അതിൽ വിരലോടിച്ചു കൊണ്ടിരുന്നു……. “എന്നാൽ നിനക്ക് രുദ്ര മോളെ കൂടെ കൊണ്ട് പോകാൻ പാടില്ലേ…..”രേവതി പിന്നെയും ചോദിച്ചു…… “എന്റെ അമ്മേ.. ഞൻ അതിനു toor പോകുവല്ല……”ശിവ ഒന്ന് കടുപ്പിച്ചു പറഞ്ഞതും രുദ്രയുടെ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി…… അവൾ ഭക്ഷണം മതിയാക്കി എഴുനേറ്റ് പോയി……. “എന്റെ പൊന്നു ശിവ….. നീ നാളെ പോകും എന്ന് അറിഞ്ഞപ്പോൾ തൊട്ടു മുഖം വീർപ്പിച്ചു ഇരിക്കുന്നതാ….. അതിനെ ഒന്ന് ചെന്നു സമാധാനിപ്പിക്ക്…….”രേവതി പറഞ്ഞു……. ശിവ അതിനൊന്നു ചിരിച്ചു…..
ശിവ റൂമിലേക്ക് ചെല്ലുമ്പോൾ രുദ്ര എന്തൊക്കെയോ ആലോചിച്ചു നിൽപ് ആണ്…… “അതെ…. ഫീ കൊടുത്താണ് പഠിക്കുന്നത് എന്ന് ഓർമ വേണം…..അല്ലാതെ ഓരോന്ന് ഓർത്തിരുന്നു ക്ലാസ്സ് കട്ട് ചെയ്യാൻ നോക്കരുത്…. എനിക്ക് പോകാൻ time ആയി….. വരുന്നുണ്ടെങ്കിൽ വന്നു വണ്ടിയിൽ കയറു…….”ശിവ ഒന്ന് കടുപ്പിച്ചു പറഞ്ഞതും അവൾ ബാഗും എടുത്തു ചാടി തുള്ളി അവനെ ഒന്ന് നോക്കി കൊണ്ട് താഴേക്ക് പോയി കാറിൽ കയറി ഇരുന്നു….. അവളുട പ്രവൃത്തി കണ്ട് ശിവക്കാണെങ്കിൽ ചിരി വന്നിട്ട് പാടില്ല…. അവൻ ചിരി മാറ്റി പിന്നെയും മുഖത്തു കലിപ്പ് വരുത്തി കാറിൽ കയറി…… കണ്ണാടിയിലൂടെ അവളുടെ മുഖം നോക്കി…. അവൻ നോക്കുന്നത് കണ്ടതും അത്രയും നേരം അവനെ നോക്കി കൊണ്ടിരുന്ന അവൾ മുഖം മാറ്റി….. ശിവ ചിരി പതിയെ കടിച്ചു പിടിച്ചു…….
കോളേജിൽ അവളെ ഡ്രോപ് ചെയ്തു ഒരു യാത്ര പോലും പറയാതെ അവൻ പോയി….. അത് കൂടെ ആയതും രുദ്രക്ക് ആകെ വിഷമം ആയി…….. “എന്തിനാടാ അതിനെ ഇങ്ങനെ ഇട്ടു വട്ടു കളിപ്പിക്കുന്നെ……. ഉള്ള കാര്യം അങ്ങ് തുറന്നു പറഞ്ഞാൽ പോരെ…..”ഡ്രൈവിങ്ങിന് ഇടയിൽ അച്ചു ശിവയോട് ചോദിച്ചു……. “എടാ…..ഇതൊക്കെ എന്റെ ഒരു നമ്പർ അല്ലെ……ഇടക്ക് ഇങ്ങനെ ഓരോ പിണക്കങ്ങൾ വേണം അതു കഴിഞ്ഞു ഇണങ്ങണം…. അതിനു ഒരു പ്രതേക സുഖം ആണ് മോനെ……..”ശിവ ചിരിയോടെ പറഞ്ഞതും അച്ചു ചിരിച്ചു….. “അല്ല ഞൻ ഇത് ആരോടാ പറയുന്നേ…… എന്നേക്കാൾ വലിയ കാമുകൻ അല്ലെ ഈ ഇരിക്കുന്നെ…….”ശിവ പറഞ്ഞു….. “ഉവ്വ്.. കാമുകൻ….. രുദ്ര അല്ല അമ്മു…. ഇമ്മാതിരി അടവും കൊണ്ട് അങ്ങോട്ട് ചെന്നാൽ എന്നെ അവൾ അപ്പോൾ തന്നെ ഡിവോഴ്സ് ചെയ്യും മോനെ…..”അച്ചു പറഞ്ഞതും ശിവ ചിരിച്ചു…….
ക്ലാസ്സിൽ ഇരുന്നിട്ട് രുദ്രക്ക് ഒരു സ്വസ്ഥതയും ഉണ്ടായില്ല…… ശിവ ദേഷ്യപ്പെട്ടതും നാളെ അവൻ പോകുമല്ലോ എന്നൊക്കെ ഓർത്തു അവൾക് ആകെ വിഷമം തോന്നി…… ഇപ്പോൾ കുറച്ചു നാളായിട് ശിവയെ ശെരിക്ക് ഒന്ന് കാണാൻ പോലും കിട്ടാറില്ല…… രാവിലെ ഒരുമിച്ചുള്ള പോക്ക് ഉണ്ട് എങ്കിലും അച്ചു ഉള്ളതിനാൽ രണ്ടു പേർക്കും ഒരു പ്രൈവസി തോന്നാറില്ല…..രാത്രി ആണെകിൽ ശിവ വരുമ്പോഴേക്കും ഞൻ ഉറങ്ങും…… ഞാൻ ഉണരുമ്പോൾ ശിവ ഉറക്കം ആയിരിക്കും…… കാറിൽ ഇരിക്കുമ്പോൾ ആണ് കോളേജിലെ വിശേഷം പറയുന്നത്…… അത് പറഞ്ഞു വരുമ്പോൾ തന്നെ നൂറു ഫോൺ കാൾ വരും…..ഇടക്ക് അവൾക്ക് ചെറിയ നീരസം തോന്നി എങ്കിലും അവൾ ഒന്നും പുറത്തു കാണിക്കാറില്ല…….. ഒരു മാസം ഇനി ഡൽഹിക്ക് പോകുന്നതിനെ കുറിച്ച് അവൾക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല……..അവൾ ഓരോന്ന് ഓർത്തു ക്ലാസ്സിൽ ഇരുന്നു……
“ശ്രീരുദ്ര…. ഇപ്പോൾ എടുത്തു കൊണ്ടിരുന്ന പോർഷൻ ന്റെ ബാക്കി ഭാഗം വായിക്കു…….”മഹേഷ് എന്ന അവളുടെ അദ്ധ്യാപകൻ അവളോട് പറഞ്ഞു….. “സർ….. അത്….. അവൾ ആകെ വല്ലാതെ ആയി…… “നോൺസൻസ്…… ക്ലാസ്സിൽ ശ്രെദ്ധിക്കാതെ രാവിലെ കുളിച്ചു ഒരുങ്ങി ഇങ്ങോട്ട് ഇറങ്ങിക്കോളും…..ക്ലാസ് കഴിഞ്ഞാൽ ഉടൻ താൻ എന്റെ കാബിനിൽ എത്തിക്കോളണം……”മഹേഷ് ദേഷ്യത്തിൽ രുദ്രയോട് പറഞ്ഞു…… രുദ്രക്ക് ആകെ വല്ലാത്ത വിഷമം തോന്നി…… ഇത് വരെ ക്ലസ്സിൽ ശ്രെദ്ധിക്കാതെ താൻ ഇരുന്നിട്ടില്ല… എല്ലാവരുടെയും പ്രിയപ്പെട്ട സ്റ്റുഡന്റ് ആണ് ഞാൻ…… മഹേഷ് സിർനെ എല്ലാവർക്കും പേടി ആണ്….. അത് കൊണ്ട് സർ ന്റെ ക്ലാസ്സിൽ എത്ര പഠിക്കാത്തവർ ആയാലും അടങ്ങി ഒതുങ്ങി ഇരുന്നോളും….. അത്രക്ക് ഭീകരൻ ആണ് പുള്ളി…… നിസ്സാര കാര്യത്തിന് വരെ പ്രിൻസിപ്പൽ നെ കൊണ്ട് സസ്പെന്ഷന് അടിപ്പിക്കുന്ന ടീം ആണ്…… രുദ്രക്ക് ആകെ ടെൻഷൻ ആയി…… ഒരു തരത്തിൽ അവൾ വൈകുന്നേരം വരെ ക്ലാസ്സിൽ കഴിച്ചു കൂടി…….
“ശ്രീരുദ്ര…. Come to my cabin “ക്ലാസ്സ് കഴിഞ്ഞു പോകാൻ ഒരുങ്ങിയതും മഹേഷ് രുദ്രയെ നോക്കി കൊണ്ട് പറഞ്ഞു….. മഹേഷ് നടന്നു പോകുന്നതിനു പിന്നാലെ അവൾ നടന്നു അവന്ടെ കാബിനിൽ എത്തി…… “താൻ ഇന്നു ക്ലാസ്സിൽ ശ്രെദ്ധിക്കാതെ എന്ത് ആലോചിച്ചു ഇരിക്കുവായിരുന്നു….”മഹേഷ് ചോദിച്ചതും രുദ്ര ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു…… “എന്റെ ക്ലാസ്സിൽ ഞൻ പഠിപ്പിക്കുമ്പോൾ എന്നെ ശ്രെദ്ധിച്ചു ഇരിക്കണം…. അല്ലാതെ മറ്റു കാര്യങ്ങൾ ആലോചിച്ചു ഇരിക്കുവല്ല ചെയ്യേണ്ടത്…….”മഹേഷ് പിന്നെയും പറഞ്ഞതും രുദ്ര ഒന്നും മിണ്ടാതെ നിന്നു…… “ഇത്രയും പറഞ്ഞിട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടില്ലേ….. തന്നെ ഒക്കെ ഫീസും തന്നു ഇവിടെക്ക് പറഞ്ഞു വിടുന്നവരെ പറഞ്ഞാൽ മതിയല്ലോ…….”മഹേഷ് പറഞ്ഞതും ക്യാബിൻ ന്റെ ഡോർ തുറന്നു ശിവ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു….ശിവയെ കണ്ടതും രുദ്ര ഒന്ന് ഞട്ടി…….
“ഞൻ പറഞ്ഞാൽ മതിയോ മഹേഷ് സാറേ……”ശിവ അവന്റെ കൂളിംഗ് ഗ്ലാസ് മാറ്റി കൊണ്ട് മഹേഷിനോട് ചോദിച്ചു…. “ശിവ….. നീ….. നീയെന്താ ഇവടെ……”ശിവയെ കണ്ടതും മഹേഷ് കസേരയിൽ നിന്നു എഴുനേറ്റു വന്നു അവനെ ഇറുക്കെ പുണർന്നു…… എന്നാൽ ഇത് കണ്ടു കിളി പോയി നിക്കുവാണ് രുദ്ര…… “എടാ… ഇരിക്കെടാ…. പറയു… എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ….. നീ എന്താ ഇവിടെ…… എങ്ങനെ പോകുന്നു നിന്റെ വർക്ക് എല്ലാം…..”മഹേഷ് ചോദിച്ചു… “ഓ… എടാ…. ഒന്ന് നിർത്തി നിർത്തി ചോദിക്ക്…….”ശിവ പറഞ്ഞു…. “ഞാൻ നിന്നെ കണ്ട ആ ഒരു സന്തോഷത്തിൽ…… ആ പിന്നെ നമ്മുടെ അർജുൻ എന്ത് ചെയ്യുന്നു… ആള് ഇപ്പോഴും ബ്രഹ്മചാരി തന്നെ ആണോ…..” “മ്മ്… അവനു ഒരു മാറ്റവും ഇല്ലാ….. പഴയ പോലെ തന്നെ….. പിന്നെ മാറ്റങ്ങൾ എല്ലാം എനിക്കാണ്…….” “ആ…. ഞൻ അറിഞ്ഞു നിന്റെ മാര്യേജ് കഴിഞ്ഞു അല്ലെ….. ഓ…. കോളേജിലെ ഹീറോ അല്ലെർന്നു…
നിന്റെ പിന്നാലെ നടക്കാത്ത എന്തെങ്കിലും പെൺപിള്ളേർ നമ്മുടെ കോളേജിൽ ഉണ്ടായിരുന്നോ…..നിന്റെ പാട്ടു കേട്ടു നിന്റെ പിന്നാലെ വരാത്തവർ ആരും ഇല്ലാ…….. മറ്റേതു ഡിവോഴ്സ് ആയി അല്ലെ…. ഞാൻ അറിഞ്ഞേര്നു…… ആ അതൊക്കെ പോട്ടെ…. ഇപ്പോൾ ആരാ കക്ഷി…. ആൾ എന്ത് ചെയ്യുന്നു…. നിന്നെ പോലെ തന്നെ എഞ്ചിനീയർ ആണോ….”മഹേഷ് ചോദിച്ചതും ശിവ അടുത്ത് നിൽക്കുന്ന രുദ്രയെ നോക്കി…… “ദേ… ഇതു തന്നെ ആള്…. “രുദ്രയെ നോക്കി ശിവ പറഞ്ഞതും മഹേഷിന്റെ കിളികൾ പറന്നു…… “അത് ശെരി… ശിവയുടെ ഭാര്യ ആയിരുന്നു ശ്രീ രുദ്ര എങ്കിൽ നേരത്തെ എന്നോട് പറഞ്ഞു കൂടായിരുന്നോ…. ഞങ്ങൽ തമ്മിൽ അത്രക്ക് കമ്പനി ആയിരുന്നു…. കമ്പനി എന്ന് പറയുന്നതിനേക്കാൾ ഉപരിഎനിക്ക് ഇവനോട് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്….. ഫീസ് അടക്കാൻ ക്യാഷ് ഇല്ലാതിരുന്നപ്പോഴും ഉച്ചക്ക് ഒരു നേരം ഉണ്ണാൻ ഭക്ഷണം ഇല്ലാതിരുന്നപ്പോഴുമെല്ലാം ശിവ ആണ് എനിക്ക് ആശ്രയം ആയതു….. പഠിപ്പ് പാതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ ആഞ്ഞാ എന്നെ ഈ നിലയിൽ എത്തിച്ചത് ശിവയാണ്…. അത്രക്ക് കടപ്പാട് ഉണ്ട് എനിക്ക് അവനോട്….”മഹേഷ് പറഞ്ഞു…
“ഓ… തുടങ്ങി…. അവനു…. എടാ ഞൻ നിന്റെ ഈ പറച്ചിൽ കേൾക്കാൻ വന്നത് അല്ല… ദേ… ഈ മുതലിനെ ഉപദേശിച്ചു കഴിഞ്ഞെങ്കിൽ ഞൻ കൊണ്ട് പോയ് കോട്ടെ… കുറച്ചു പരിഭവം പറഞ്ഞു തീർക്കാൻ ഉണ്ട്…..”ശിവ പറഞ്ഞതും മഹേഷിന് ചിരി വന്നു…. അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു അവനു കയ്യും കൊടുത്തു അവ്ടെന്നു ഇറങ്ങി…… രുദ്രയുടെ മുഖം വീർത്തു തന്നെ ഇരുന്നു…. അവന്റെ കൂടെ കാറിൽ കയറി എങ്കിലും മുഖം വീർപ്പിച്ചു തന്നെ അവൾ ഇരുന്നു…… കാർ നേരെ പാർക്കിലേക്ക് വിട്ടു….. അവിടെ ആള് ഒഴിഞ്ഞ സീറ്റിൽ പോയി അവർ ഇരുന്നു……… കായലിനോട് ചേർന്നുള്ള ഒരു പാർക്ക് ആയിരുന്നു അത്…….നിറയെ കുട്ടികൾ അവിടെ കളിക്കുന്നുണ്ടായിരുന്നു……..രുദ്ര അവർ കളിക്കുന്നതും നോക്കി ഇരുന്നു……. “അതെ….. ഇങ്ങനേ വല്ലവരുടെയും കുട്ടികളെ നോക്കി ഇരുന്നാൽ മതിയോ….. നമുക്കും വേണ്ടേ കുട്ടികൾ…..”രുദ്രയോട് ശിവ ചോദിച്ചു….
അവൻ ചോദിച്ചത് അവൾ കേട്ടെങ്കിലും അവൾ അവനെ മൈൻഡ് ചെയ്യാതെ ഇരുന്നു…… “അതെ….. ഈ മുഖം ഇങ്ങനെ വീർപ്പിക്കല്ലേ പെണ്ണെ….. എനിക്കറിയാം ഞൻ നാളെ പോകുന്നത് കാരണം ആണ് ഈ മുഖം ഇങ്ങനെ വീർത്തു ഇരിക്കുന്നത് എന്ന് ……. ഇങ്ങോട്ട് നോക്ക് രുദ്ര…….. അവൻ അവളുടെ മുഖം പിടിച്ചു അവനോട് അടുപ്പിച്ചു….. അവളുടെ നിറഞ്ഞ കണ്ണുകൾ അവൻ തുടച്ചു…. എന്നിട്ട് പറഞ്ഞു…..”നിനക്ക് അറിഞ്ഞു കൂടെ രുദ്ര എന്റെ തിരക്ക്…… എനിക്കറിയാം എന്റെ ഓട്ടം അത് ഇത്തിരി കൂടുതൽ ആണെന്ന്…… നിന്നെ ശ്രെദ്ധിക്കാനോ നിന്ടെ കാര്യങ്ങൾ നോക്കി നടത്താനോ ഒന്നിനും ഞൻ time കണ്ടെത്തിയില്ല എന്ന് എനിക്കറിയാം….. ഈ ഡൽഹി പ്രൊജക്റ്റ് കൂടി കഴിഞ്ഞാൽ ഞൻ ഫ്രീ ആയെടോ…… അത് കൊണ്ട് ഈ ഒരു മാസം അത് മോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തേ പറ്റു…… എനിക്ക് നിന്നെ അവിടെക്ക് കൊണ്ട് പോകണം എന്ന് ആഗ്രെഹം ഉണ്ട് എങ്കിലും അവിടെ ചെന്നാലും ഞൻ ഈ വർക്കിuന് പിന്നാലെ തന്നെ ആയിരിക്കും……
ചെറിയ ഒരു വർക്ക് ആണെങ്കിൽ പോലും അതിന്റെ ഡീറ്റൈൽഡ് drawingum ഡിസൈനും കൊടുക്കേണ്ടി വരും….. അത് കൊണ്ട് ഞൻ ഫുൾ ബിസി ആയിരിക്കും……. എന്റെ അവസ്ഥ ഒന്ന് മനസിലാക്കേടാ…..”ശിവ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു….. രുദ്ര അവന്ടെ വയറിലൂടെ കൈ ഇട്ടു അവന്റെ തോളിലേക്ക് ചാരി……എന്നിട്ട് പറഞ്ഞു….. “എനിക്കറിയാം ഏട്ടാ…. ഏട്ടന്റെ തിരക്ക് എത്രത്തോളം ആണെന്ന്…..ഒരു മാസം പിരിഞ്ഞു ഇരിക്കുക എന്ന് പറയുമ്പോൾ അതാണ് എനിക്ക് വിഷമം…… എന്നാലും കുഴപ്പമില്ല നമുക്ക് വേണ്ടിയല്ലേ……..”രുദ്ര പറഞ്ഞതും അവൻ അവളെ ചേർത്തു പിടിച്ചു……. സൂര്യൻ അതിന്റെ പടിഞ്ഞാറെ ചക്ര വാളത്തിലേക്ക് മറയുന്നത് വരെ അവർ പരസപരം കൈ കോർത്തു പിടിച്ചു അവിടെ ഇരുന്നു……
മഴ പൊടിഞ്ഞു തുടങ്ങിയതും അവർ അവിടെ നിന്നും തിരിച്ചു….. രുദ്രയുടെ പരാതികളും പരിഭവങ്ങളും എല്ലാം അവനോട് പറഞ്ഞു…. അവൻ അതെല്ലാം ചിരിയോടെ കേട്ടിരുന്നു…….മഴയുടെ ശക്തിയും കൂടി വന്നതോടെ അവർ വീട്ടിൽ എത്തി…… രുദ്ര വന്നപാടെ കുളിക്കാൻ കയറി…… ശിവ ഫോണുമെടുത്തു ബാൽക്കണിയിലേക്ക് നടന്നു……ഫോണിൽ സംസാരിച്ചു കഴിഞ്ഞപ്പോൾ ആണ് ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് അവൻ കേട്ടത്…….. നോക്കുമ്പോൾ രുദ്ര ഒരു ടവൽ ഉടുത്തിട്ടുണ്ട് ഒരു ടവൽ തലയിൽ കെട്ടി വെച്ചിട്ടുണ്ട്…..ഉടുത്തിരിക്കുന്ന ടവൽ നു മുട്ടോളം ഇറക്കം മാത്രമേ ഉള്ളൂ……. ശിവ അവന്റെ ഷർട്ടിന്റെ ബട്ടനുകൾ ഓരോന്നും അഴിച്ചു അവളുടെ അടുത്തേക്ക് നടന്നു….. അവൾ ആണെങ്കിൽ ഇതൊന്നും അറിയാതെ ഡ്രസിങ് റൂമിലേക്ക് നടന്നു…. പെട്ടന്ന് ആണ് റൂമിന്റെ ഡോറിൽ മുട്ട് കേട്ടത്……. “ഓ…..സമ്മതിക്കത്തില്ല…….”അവൻ പല്ല് ഞരിച്ചു കൊണ്ട് പോയി വാതിൽ തുറന്നു….. അച്ചു ആയിരുന്നു……. രുദ്ര ഡ്രസ്സ് മാറി താഴേക്കു ചെല്ലുമ്പോൾ ശിവയും അച്ചുവും കാര്യമായ ഡിസ്കഷനിൽ ആണ്…… രുദ്ര അവരെ നോക്കി കൊണ്ട് അടുക്കളയിലേക്ക് നടന്നു…… “എവടെ വരെ പോകുമെന്ന് അറിയാമല്ലോ അച്ചു….. നമുക്ക് നോക്കാം…..”ശിവ പറഞ്ഞു……
രുദ്രയെ അന്നെഷിച്ചു അടുക്കളയിൽ എത്തി ശിവ…… ആള് കാര്യമായ പാചകത്തിൽ ആണ്……. അവൻ അവളുടെ പുറകിൽ കൂടെ ചെന്നു അവളെ ഇറുക്കെ പുണർന്നു……. പതിയെ അവളുടെ ചെവിയിൽ ഒന്ന് കടിച്ചു……. രുദ്രക്ക് ഇക്കിളിയായി……. “ഡി…. മുകളിലേക്ക് വാടി…… എത്ര ദിവസം ആയി ഒന്ന് മര്യാദക്ക് കണ്ടിട്ടു….. അവളുടെ മുഖത്തു കൂടെ വിരൽ ഓടിച്ചു കൊണ്ട് അവൻ പറഞ്ഞു…….. അവൾ ഒന്ന് ചിരിച്ചു….. “നി ഇങ്ങനെ ചിരിക്കല്ലേ പെണ്ണെ…… അല്ലെങ്കിൽ തന്നെ ഞൻ പട്ടിണി ആണ്…..” “അതെന്താ രുദ്ര ശിവക്ക് തിന്നാൻ ഒന്നും കൊടുക്കാതെ……”അങ്ങോട്ട് വന്നു കൊണ്ട് അർജുൻ ചോദിച്ചതും ശിവ അവനെ നോക്കി കണ്ണുകൾ കൊണ്ട് ഗോഷ്ടി കാണിച്ചു…… അർജുൻ നെ കണ്ടതും രുദ്രക്ക് ആകെ ചമ്മൽ തോന്നി അടുക്കളയിൽ നിന്നും പോയി….. “കെട്ടി ഒരു കൊല്ലം ആവാറായി….. ഇത് വരെ നിന്റെ റൊമാൻസ് തീർന്നില്ലെടാ…..”അർജുൻ ചോദിച്ചു…… “അത് അങ്ങനെ അങ്ങ് തീർന്നു പോകുന്ന സാധനം ആണോടാ….. ഇതൊക്കെ ഇഷ്ടം പോലെ എന്റെ കൈയിൽ സ്റ്റോക്ക് ഉണ്ട്…..”അവിടെ ഇരുന്ന ഒരു കാരറ്റ് കടിച്ചു കൊണ്ട് ശിവ അവനോട് പറഞ്ഞു….
“ഉവ്വ് ഉവ്വ്….രണ്ടും കൂടി റൊമാൻസ് കളിച്ചു നടക്കാതെ ഞങ്ങൾക്ക് കളിപ്പിക്കാൻ ഒരു വാവയെ ഇങ്ങോട്ട് താ……”അർജുൻ പറഞ്ഞു…… “ഉവ്വ്…. ഇപ്പോൾ തന്നെ വേണോ…… അതോ നാളെ മതിയോ…… 😡😡എടാ ആദ്യം ഒന്ന് മര്യാദക്ക് അടുക്കട്ടെ…. എന്നിട്ട് മതി കൊച്ചു……”ശിവ പറഞ്ഞു…. “അപ്പോൾ ഇത് വരെ നിന്റെ പട്ടിണി മാറി ഇല്ലേ…….”അർജുൻ ചോദിച്ചു…. “ഉവ്വ്…. ഒന്ന് രണ്ടു തവണ മാത്രം……ഒന്ന് അടുത്തു വരുമ്പോഴേക്കും ആരെങ്കിലും കഞ്ഞിയിൽ പാറ്റ ഇടാൻ വരും…..” “നീ ഈ പറഞ്ഞ പാറ്റ ഞൻ ആണെന്ന് എനിക്ക് മനസിലായി…. അത് കൊണ്ട് ഞൻ ഇവിടെന്നു പോകുവാണ്….. ചെല്ല് പോയി റൊമാൻസിചാട്ടെ…….”അർജുൻ പറഞ്ഞതും ശിവ അവനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി…….. Food കഴിക്കാൻ ഇരിക്കുമ്പോഴും ശിവയുടെ കണ്ണുകൾ രുദ്രയിൽ തന്നെ……. അവന്റെ നോട്ടം കണ്ട് ചിരി വന്നു അർജുനും…..അവൻ ഒന്ന് ശിവയെ നോക്കി ചുമച്ചു….. അവൻ അർജുൻ കണ്ണുരുട്ടി കാണിച്ചു…… “ഒരെണ്ണത്തിന്റെ കെട്ടു കഴിഞ്ഞു…. ഒരെണ്ണം കെട്ടാൻ പ്രായം ആയി….. രണ്ടിന്റെയും കളി കണ്ടാലോ…. ചെറിയ പിള്ളേരെ പോലെ……”രേവതി പറഞ്ഞതും എല്ലാവരും ഒന്ന് ചിരിച്ചു…….
ബാൽക്കണിയിൽ നിന്നും പുറത്തെ മഴയിലേക്ക് നോക്കി നിൽക്കുന്ന ശിവയുടെ പുറകിലൂടെ ചെന്നു അവനെ ആഞ്ഞു പുണർന്നു രുദ്ര….ശിവയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു….. അവൻ അവളെയും വലിച്ചു കൊണ്ട് ബാൽക്കണിക്ക് അടുത്തുള്ള ടെറസിലേക്ക് പോയി…..”ഏട്ടാ…. വേണ്ടാ… മഴ നനയും…….”എന്നൊക്കെ രുദ്ര വിളിച്ചു പറയുന്നുണ്ടെങ്കിലും അവൻ ഒന്നും മിണ്ടിയില്ല……..അവൻ അവളെ ഇറുക്കെ പുണർന്നു….. കോരി ചൊരിയുന്ന മഴയത്തും അവർ നനഞ്ഞു പരസപരം ഒട്ടി ചേർന്നു നിന്നു….. അവളുടെ ചുവന്ന അധരങ്ങൾ അവൻ മത്സരിച്ചു നുകർന്നു….. അവളുടെ കഴുത്തിലും മുഖത്തുമെല്ലാം അവന്റെ ചുണ്ടുകൾ ഓടി നടന്നു……… അവളെയും എടുത്തു റൂമിൽ കിടത്തുമ്പോൾ രണ്ടു പേരുടെയും ഹൃദയം ഇനിയും ഒരു ഒത്തു ചേരലിനായി കൊതിച്ചു……. അവളുടെ നെറ്റി മുതൽ കാൽ പാദം വരെ അവന്റെ ചുണ്ടുകൾ ഓടി നടന്നു…… തടസ്സമായി നിന്ന വ്സത്രങ്ങൾ എല്ലാം അവളിൽ നിന്നു അഴിച്ചു മാറ്റി……. അവളുടെ കൈകൾ അവന്ടെ പുറത്തു കൂടെ ഓടി നടന്നു…… മഴ മണ്ണിൽ അലിയുന്നത് പോലെ അവൻ അവളിലേക്ക് അലിഞ്ഞു ചേർന്നു……. വിയർത്തു ഒലിച്ചു തന്റെ നെഞ്ചിൽ കിടക്കുന്നവളെ അവൻ ഒന്ന് കൂടെ ചേർത്തു പിടിച്ചു……ഒരു പുതപ്പിൻ കീഴിൽ പരസ്പരം ഇറുക്കെ പുണർന്നു അവർ നിദ്രയെ പുൽകി…… നാളെ വരാനിരിക്കുന്ന വിപത്തുകൾ അറിയാതെ………. (തുടരും )

by