05/05/2026

ഈ മഴയിൽ : ഭാഗം 14

രചന – ശ്രീ

രാത്രി ശിവ വരുമ്പോൾ മേഘ ശിവ യെ കാത്തു വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു….

“മേഘ ഉറങ്ങിയില്ലേ…..”ശിവ ചോദിച്ചു..

“ഞൻ ശിവക്ക് വേണ്ടി വെയിറ്റ് ചെയുക ആയിരുന്നു….”മേഘ പറഞ്ഞു

“എന്താ കാര്യം…”ശിവ ചോദിച്ചു…

“എനിക്ക് ഈ വീട്ടിൽ കഴിയാൻ താല്പര്യം ഇല്ല…. നമുക്ക് ഉടനെ ഫ്ലാറ്റിലേക്ക് മാറണം…”

“അതെന്താ പെട്ടെന്ന്….”

“ശിവ… ഞൻ പുറത്താണ് ജീവിച്ചത്… എന്റെ രീതികൾ എല്ലാം ഡിഫറെൻറ് ആണ്….. ഇവിടെ എല്ലാവർക്കും അത് അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്…. പിന്നെ നമുക്ക് കുറച്ചു പ്രൈവസി കൂടി ആകും…. ഇവിടെ എല്ലാവരും കൂടി…. എനിക്ക് അത് ഇഷ്ടമല്ല…..”

“ഓ… തനിക് എന്റെ വീട്ടുകാരെ ഇഷ്ടമല്ല എന്നാണോ…”

“എന്നല്ല ഞൻ ഉദ്ദേശിച്ചത്….”

“ഒക്കെ.. ഞൻ എന്തായാലും അച്ഛനോട് ഒന്ന് സംസാരിക്കട്ടെ….”

“അങ്കിൾനോട് ഞൻ സംസാരിച്ചിട്ടുണ്ട്…”

“ഓ.. അപ്പോൾ എല്ലാം സെറ്റ് ആക്കി വെച്ചേക്കുക ആണല്ലേ….”

“ഞൻ പിന്നെ എന്ത് ചെയ്യണം.., ശെരിക്കും ശിവ ഇവിടെത്തെ മൂത്ത മകൻ ആണ്… ശിവക്ക് ആണ് എല്ലാ അധികാരവും… ശിവ തന്നെ ആണ് എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത്….. എന്നാൽ ഇവിടെ അങ്ങനെ ആണോ… ശിവക്ക് ഒന്ന് അനങ്ങണം എന്നുണ്ടെങ്കിൽ അമ്മയോട് അല്ലെങ്കിൽ അച്ഛനോട് ചോദിക്കണം…. പോരാത്തതിന് ചെറിയച്ഛന്റെ മക്കളും… അവരെന്തിനാ ഇവിടെ വന്നു കിടക്കുന്നെ… അവര്ക് അവരുടെ വീട്ടിൽ പോയ്‌ കൂടെ….”

“മേഘ… സ്റ്റോപ്പ്‌….. നിനക്ക് ഇവിടെന്നു മാറണം എന്നുണ്ടെങ്കിൽ അത് ഒക്കെ…. എന്ന് കരുതി എന്റെ വീട്ടുകാരെ പറയുന്നത് എനിക്കിഷ്ടമല്ല….. കേട്ടല്ലോ….”

ശിവ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും അമ്മയും അർജുനും പുറത്തു നിൽക്കുന്നുണ്ടായിരുന്നു……
ശിവക്ക് എന്തോ പോലെ തോന്നി…..

“മോനെ.. ശിവ…. എല്ലാം എന്റെ തെറ്റാണു… ഞൻ നിന്നെ ഈ കല്യാണത്തിന് നിർബന്ധിക്കാൻ പാടില്ലായിരുന്നു…. അമ്മയോട് ക്ഷെമിക്കു മോനെ…..”രേവതി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു…..

“ഇല്ല അമ്മേ…. അമ്മ വിഷമിക്കാതെ…. അമ്മ എന്നോട് ക്ഷേമ ഒന്നും ചോദിക്കല്ലേ… എനിക്ക് അത് സഹിക്കാൻ ആവുന്നില്ല….”ശിവ പറഞ്ഞു….

അർജുൻ ശിവയുടെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു…”അപ്പോൾ നാളെ ഫ്ലാറ്റിലേക്ക് മാറും അല്ലെ…… ”
മൗനം ആയിരുന്നു ശിവയുടെ മറുപടി…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിറ്റേന്ന് തന്നെ രണ്ടു പേരും ശിവയുട ഫ്ലാറ്റിലേക്ക് മാറി….. ശിവ ജോലിക് പോകും രാത്രിയിൽ ഏറെ വൈകി വരും… മേഘ ചിലപ്പോൾ ഉറങ്ങി കാണും…. ഫുഡ്‌ ഉണ്ടാക്കാൻ ഒരു ലേഡി യെ മേഘ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു….. ശിവ രാവിലെ പോകാറാകുമ്പോഴേക്കും ഫുഡ്‌ ടേബിൾൽ ഉണ്ടാകും……

അർജുനും ഉണ്ണിയും അമേരിക്ക യിലേക്ക് പോയി……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“മേഘ… ഇന്നു ഈവെനിംഗ് ഓഫീസിൽ ഒരു ഫങ്ക്ഷൻ നടക്കുന്നുണ്ട് … നമ്മൾ എന്തായാലും പോകണം….. തനിക് വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…..”രാവിലെ ഇറങ്ങാൻ നേരം ശിവ ചോദിച്ചു…….

“No… പ്രോബ്ലം…. ഞൻ എന്തായാലും ഇവിടെ ബോറടിച്ചു ഇരിക്കുവല്ലേ….. മാളിൽ പോകും എന്നല്ലാതെ എനിക്ക് വേറെ എന്റർടൈൻമെന്റ് വേണ്ടേ……”മേഘ പറഞ്ഞു

“എങ്കിൽ 6മണി ആകുമ്പോൾ ഞൻ എത്താം.. താൻ റെഡി ആയി നില്ക്കു….”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശിവ കൃത്യം 6മണിക്ക് തന്നെ എത്തി… മേഘ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു….ശിവ മേഘയെ നോക്കി… ഒരു സിൽവർ കളർ ബോഡി കോൺ ഡ്രസ്സ്‌ ആയിരുന്നു വേഷം…..

“തനിക് സാരി ഉടുക്കാമായിരുന്നു ”
ശിവ പറഞ്ഞു…

“ഈ ഡ്രസ്സ്‌ നു എന്താ കുഴപ്പം….ഓ സാരി ഒക്കെ എനിക്ക് uncomfortable ആണ്….”

“Ok… Just 5മിനുട്ട്…. ഞൻ ഒന്ന് റെഡി ആകട്ടെ….

ശിവ റെഡി ആയി വന്നതും അവർ പാർട്ടി നടക്കുന്നിടത്തേക്ക് ചെന്നു…..

രാമചന്ദ്രൻ മേഘയെ എല്ലാവർക്കും പരിചയപ്പെടുത്തി…….. രേവതിയെ കണ്ടതും മേഘ പുച്ഛത്തോടെ മുഖം തിരിച്ചു……അച്ചുവും ശിവയും മാറി നിന്നു ജ്യൂസ്‌ കുടിച്ചു ഓരോന്ന് സംസാരിച്ചു ഇരുന്നു……

“ഹാ…താൻ ആരാ എന്നെ മര്യാദ പഠിപ്പിക്കാൻ… എനിക്ക് ആവശ്യം ഉള്ളത് ഞൻ കുടിക്കും…. വെയ്റ്റെർ അതിൽ ഇടപെടേണ്ട…..…”നാവ് കുഴഞ്ഞു കുഴഞ്ഞു വെയ്റ്ററെ ചീത്ത പറയുകയാണ് മേഘ……
വീഴാൻ ആയി പോയ മേഘയെ അടുത്ത് നിന്നിരുന്ന ഒരു സ്ത്രീ താങ്ങി പിടിച്ചു…..
മേഘക്ക് അത് ഇഷ്ടപ്പെട്ടില്ല….. അവൾ ആ സ്ത്രീ യുടെ കരണത്തു അടിച്ചു….

“Don’t touch my body…. Bloody”…. കരണത്
അടിച്ചതും പോരാ ഇംഗ്ലീഷിൽ കുറെ തെറി വിളിച്ചു….

ഇതെല്ലാം കണ്ട് നിന്ന രാമചന്ദ്രൻ ഒഴികെ ബാക്കി എല്ലാവർക്കും വളരെ അധികം നാണകേട് ആയി….
ശിവ ചെന്നു മേഘയെ താങ്ങി പിടിച്ചു കൊണ്ട് കാറിലേക്ക് ഇരുത്തി….. രേവതിയോട് യാത്ര പറഞ്ഞു ശിവ ഇറങ്ങി പോകുന്നത് കണ്ട് വേദനയോടെ രേവതി നോക്കി നിന്നു…. അച്ചു രേവതിയെ സമാധാനിപ്പിച്ചു……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഒരു വിധം അവളെ താങ്ങി പിടിച്ചു കട്ടിലിൽ കൊണ്ട് കിടത്തി…..ബെഡ് ഷീറ്റ് എ ടുത് പുതപ്പിച്ചു…. തിരിഞ്ഞതും അവൾ അവന്റെ കൈയിൽ പിടിച്ചു…..

“ശിവ…. ഇത്രയും ദിവസം ഞൻ നിനക്ക് വേണ്ടി വെയിറ്റ് ചെയ്തില്ലേ…. നിനക്ക് എന്നോട് ഒരു ഫീലിങ്‌സും തോന്നുന്നില്ലേ…..”നാവു കുഴഞ്ഞു തന്നെ അവൾ ചോദിച്ചു…,

ശിവ അവളുട മുഖത്തേക്ക് നോക്കി……മേഘ ശിവയുടെമുഖത്തേക്ക് നോക്കി……. തന്നെ നോക്കി ഇരിക്കുന്ന ശിവയുടെ ചുണ്ടിലേക്ക് മേഘ ചുണ്ട് ചേർത്തു….. പതിയെ അവൾ അവയെ നുണയാൻ തുടങ്ങി…. മേഘ അവന ഇറുക്കെ പുണർന്നു…… ശിവയുടെ കൈ എടുത്തു മേഘ തന്റെ മാറിലേക്ക് വെച്ചു……

പെട്ടെന്ന് തന്നെ ശിവ അവളെ തള്ളി മാറ്റി….. അവൻ തല തടവി കൊണ്ട് പറഞ്ഞു…”മേഘ… Sorry….. ഞൻ…. എനിക് കഴിയില്ല…. പ്ലീസ് എന്നെ നിർബന്ധിക്കരുത്…..”

“ഇനി എന്നാണ് ശിവ….. Come on… I need you…..”കിതച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു…

“No…..മേഘ പ്ലീസ്…..”

“ഇതിനൊക്കെ എന്തിനാണ് ഇത്രയും time…. Come on ശിവ…….”അതും പറഞ്ഞു അവൾ ഇട്ടിരുന്ന ഡ്രസ്സ്‌ അഴിച്ചു മാറ്റാൻ തുടങ്ങി….. എന്നിട്ട് ശിവയുടെ അടുത്തേക്ക് ചെന്നു…… അവനെ ഇറുക്കെ പുണർന്നു……

“നിനക്ക് എന്താ കാര്യം പറഞ്ഞാൽ മനസിലാകില്ലേ…..”എന്നും പറഞ്ഞു കൊണ്ട് അവളെ അടർത്തി മാറ്റി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു…..
“എന്റെ മനസും ശരീരവും നിന്നെയറിയാൻ തയ്യാറായിട്ടില്ല….. അതിനു എനിക്ക് കുറച്ചു time വേണം….. പ്ലീസ്……”അവൻ അവ്ടെന്നു എഴുന്നേറ്റ് ബാൽക്കണി യിലേക്ക് നടന്നു……നെറ്റി തടവി കൊണ്ട് തന്നെ അവൻ ആലോചനയിൽ ആണ്ടു…അവൻ കണ്ണുകൾ അടച്ചു….. തനിക് അത്രമേൽ പ്രിയപ്പെട്ട ആ ശബ്ദവും പാട്ടും അവൻ മനസ്സിൽ ഓർത്തു…..അത് തന്റെ മനസിലെ ടെൻഷൻ കുറക്കുന്നതായി അവനു തോന്നി……
“ഈ ശബ്ദവും ഈ സംഗീതവും എന്റെ മനസ്സിൽ നിന്നും മായാതെ എനിക്ക് മേഘയെ അംഗീകരിക്കാൻ കഴിയില്ല എന്ന് അവൻ ഓർത്തു……

ശിവയുടെ പെരുമാറ്റത്തിൽ ദേഷ്യം തോന്നി മേഘയും മറ്റൊരു മുറിയിൽ ചിന്തയിൽ ആണ്ടു….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിറ്റേ ദിവസം മേഘ ഉണരുന്നതിനു മുൻപേ തന്നെ ശിവ ഓഫീസി ലേക്ക് പോയി…… ഓഫീസിൽ ചെന്നു ഇരുന്നിട്ടും ശിവക്ക് ഒരു സമാധാനം തോന്നിയില്ല….. മേഘയെ കുറച്ചു കൂടി കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്നു അവനു തോന്നി….. അവൻ അച്ചുവിനോട് പറഞ്ഞിട്ട് ഫ്ലാറ്റിലേക്ക് പോകാമെന്നു കരുതി…. ശിവയുടെ മുഖത്തെ വിഷമം കണ്ടു അച്ചു കാര്യം തിരക്കി…. ശിവ ഇന്നലെ ഉണ്ടായ കാര്യങ്ങൾ എല്ലാം അച്ചുവിനോട് പറഞ്ഞു…..

“ശിവ…. നീ ഇന്നു ഒരു ഭർത്താവാണ്…. ഇപ്പോഴും നീ ആ പെൺകുട്ടിയെ മനസിൽ വെച്ചു കൊണ്ട് നടക്കുന്നത് ശെരിയല്ല…. മേഘയെ നീ സ്നേഹിക്കാൻ ശ്രെമിക്കണം…”ഉള്ളിലെ വിഷമം പുറത്തു കാട്ടാതെ അച്ചു ശിവയോട് പറഞ്ഞു…..

“ഹും… സ്നേഹം….. നിനക്ക് അറിയോ അച്ചു….. ചങ്കു പിടഞ്ഞാണ് ഞൻ എന്റെ ഓരോ ദിവസവും തള്ളി നീക്കുന്നെ…. എന്റെ ഇഷ്ടങ്ങൾ പ്രണയം എന്റെ സ്വപ്നം എല്ലാം നശിച്ചില്ലേ…… നിനക്ക് അറിയോ അച്ചു…. മേഘയെ താലി കെട്ടുമ്പോഴും എന്റെ മനസിൽ അവളാ….. ഞൻ ഇന്നേ വരെ കാണാത്ത എന്റെ പ്രണയം…. ആർക്കും എന്റെ അവസ്ഥ പറഞ്ഞാൽ മനസിലാവില്ല….. കാരണം എല്ലാവർക്കും എന്റെ പ്രേമം കളിയാണ്…. ഇന്നേ വരെ കാണാത്ത ഒരാളെ പ്രേമിക്കുന്ന മണ്ടൻ.,. അതല്ലേ ഞൻ….. പക്ഷേ എന്റെ പ്രണയം അത് ഒന്ന് മാത്രം ആണ് എന്റെ ജീവിതത്തിന്റെ അർത്ഥം തന്നെ…… പക്ഷെ ഇപ്പോൾ എനിക്ക്…. എനിക്ക് അറിയില്ലെടാ…… ഞൻ എന്ത് ചെയ്യുമെടാ…. നീ എനിക്ക് ഒന്ന് പറഞ്ഞു താടാ…….”

ശിവയുടെ മനസിൽ നിന്നും അവളെ അങ്ങനെ പെട്ടെന്ന് എടുത്ത് മാറ്റാൻ കഴിയില്ലെന്ന് അച്ചുവിന് മനസിലായി….. ഇത്രയും അടുത്ത് അവന്റെ പ്രേണയിനി ഉണ്ട്…. പക്ഷെ ഒരിക്കലും ഒന്ന് ചേരാത്ത പ്രണയം ആയി പോയല്ലോ ഇവരുടെ…..

“ശിവ…. നീ ഒന്ന് സമാധാനപെടു….. എന്തായാലും ഇത്രയും ഒക്കെ ആയില്ലേ…. ഇനി പറഞ്ഞിട്ട് എന്താ കാര്യം….. മേഘ നിന്റെ ഭാര്യ ആണ്… അത് നീ അംഗീകരിച്ചേ പറ്റു… കെട്ടിയ പെണ്ണിന്റെ കണ്ണ് നീർ വീഴാതെ നോക്കണം…..”അച്ചു പറഞ്ഞു…..

“ഹും…. എനിക്ക് അറിയാം പക്ഷെ…..”

“ഒരു പക്ഷെയും ഇല്ലാ…. നീ അവളെ സ്നേഹിച്ചേ പറ്റു……”

“എടാ…. അത്….. ”

“ആദ്യം നിങ്ങൾ തമ്മിൽ നല്ല ഫ്രണ്ട് ആകു… അപ്പോൾ തന്നെ നിന്റെ ഇഷ്ടങ്ങളും അവളുടെ ഇഷ്ടങ്ങളും പരസ്പരം മനസിലാക്കാൻ കഴിയും…… പിന്നെ പതിയെ എല്ലാം ശെരിയാകും… ഇതിപ്പോൾ ഒരു മാസം ആകുന്നെ ഉള്ളൂ…… ഇനിയും കിടക്കാലെ ജീവിതം…..നീ ഒന്ന് ശ്രെമിച്ചു നോക്ക്…..”

“മ്മ്…. ഞൻ എന്നാൽ ഇറങ്ങട്ടെ…. നീ വരുന്നുണ്ടോ അവിടെക്ക്… നമുക്ക് കുറച്ചു നേരം സംസാരിക്കാം….. ഫുഡ് പുറത്തു നിന്നു ഓർഡർ ചെയാം….”ശിവ പറഞ്ഞു…

“എന്നാൽ ശെരി… വാ പോകാം….”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശിവയും അച്ചുവും നേരെ ശിവയുടെ ഫ്ലാറ്റിലേക്ക് പോയി……
കാളിങ് ബെൽ അടിച്ചപ്പോൾ അവിടെത്തെ ജോലിക്കാരി വന്നു വാതിൽ തുറന്നു…… ശിവയെ കണ്ടതും അവളുടെ മുഖത്തു പരിഭ്രെമം നിറഞ്ഞു…..
“മേഘ എവിടെ “അകത്തേക്ക് കയറി കൊണ്ട് ശിവ ചോദിച്ചു…..

“അത്.. മാഡം… റൂമിൽ ഉണ്ട്…..”

“അച്ചു നീ ഇവിടെ ഇരിക്കു… ഞൻ മേഘയെ വിളിച്ചിട്ട് വരാം….”

ശിവ റൂമിനടുത്തേക്ക് നടന്നു….. ഡോറിൽ തട്ടി…… രണ്ടു മൂന്നു തവണ മുട്ടിയിട്ടും ഡോർ തുറക്കാതെ വന്നപ്പോൾ ശിവക്ക് എന്തോ സംശയം ആയി….. ശിവ വാതിൽ ബലമായി തള്ളി തുറന്നു….. അകത്തെ കാഴ്ച കണ്ടു ശിവ നടുങ്ങി……

“ടി…######നീ എന്നെ ചതിക്കുവായിരുന്നല്ലേ…….”അവളെ കട്ടിലിൽ നിന്നും വലിച്ചിഴച്ചു കവിളിൽ ആഞ്ഞടിച്ചു ശിവ…….

ശബ്ദം കേട്ട് അച്ചു അവിടെക്ക് വന്നു….നോക്കുമ്പോൾ മേഘ പരിപൂർണ ###….. കൂടെ രണ്ടു ചെറുപ്പക്കാർ….. ഒരാൾക്കു തുണി ഉണ്ട്…. മറ്റേ ആൾ മേഘയെ പോലെ തന്നെ….. അച്ചുവിനെ കണ്ടതും മേഘ ഒരു പുതപ്പെടുത്തു മേലെ ഇട്ടു…….

ശിവ ആണെങ്കിൽ ദേഷ്യം വന്നു വിറക്കുക ആണ്… അവളുടെ കഴുത്തിൽ പിടിച്ചു ഞെക്കി…. കൂടെ നിന്നവരെ തലങ്ങും വിലങ്ങും തല്ലി ശിവ…..

“ഇങ്ങനെ ഒരു ######മോളെ ആണല്ലോ എന്റെ തലയിൽ കെട്ടി വെച്ചത്…… ഇറങ്ങി പോടീ #######എന്റെ വീട്ടിൽ നിന്നു……”

“നാണം ഉണ്ടോടി ###മോളെ…. ഭർത്താവില്ലാത്തപ്പോൾ….. ഛെ…. ഇറങ്ങി പോടീ…. ഇവിടെന്നു….. ഇത്രക്കും വൃത്തി കെട്ടവൾ ആയിരുന്നോ നീ….”അച്ചു പറഞ്ഞു…..

“ഇവളുടെ സൂക്കേട് മറ്റേതാ…. എനിക്ക് എന്നെ തന്നെ അറപ്പ് തോന്നുവാണ്… ഇങ്ങനെ ഒരു മറ്റവളെ ആണല്ലോ കെട്ടിയത്…… ഇറങ്ങു… എടുക്കാൻ ഉള്ളത് എന്താണെന്ന് വെച്ചാൽ എടുത്തോ….. ഒരു മിനുട്ട് ഇവിടെ നിന്നു കൂടാ……”ശിവ കിടന്നു അലറുക ആണ്…..

ശിവയുടെ പെരുമാറ്റത്തിൽ അടിമുടി വിറച്ചു നിൽക്കുക ആണ് മേഘ…. കൂടെ ഉള്ള ആണുങ്ങൾ ഒരു കണക്കിന് കിട്ടിയത് എടുത്തു കൊണ്ട് ഓടി….. മേഘ കിട്ടിയ ഡ്രസ്സ്‌ എല്ലാം എടുത്തു ഉടുത്തു… അവളുടെ സാധങ്ങൾ എല്ലാം എടുത്തു ഇറങ്ങാൻ ഒരുങ്ങി……

“ഒന്ന് നിന്നെ……”ശിവ അവളെ വിളിച്ചു…

“ഞൻ കെട്ടിയ താലി അത് ഊരി വല്ല കടലിലും ഇട്ടോളാണണം……പിന്നെ ഡിവോഴ്സ് എത്രയും പെട്ടന്ന് തന്നെ ഒപ്പിട്ട് അങ്ങ് എത്തിക്കും….. ഇനി മേലിൽ നിന്നെ എന്റെ കണ്മുന്നിൽ കണ്ടു പോകരുത്… അത്രക്ക് അറപ്പ് ആണ് നിന്നെ……”ശിവ പറഞ്ഞു……

അവനെ ഒന്ന് നോക്കി കൊണ്ട് മേഘ അവ്ടെന്നു ഇറങ്ങി….

“നീയും കൂടി അറിഞ്ഞു വെച്ചിട്ട് ആണല്ലേ ഇങ്ങനത്തെ പരിപാടി കൾ…”ജോലിക്കാരിയെ നോക്കി ശിവ ചോദിച്ചു……

“അത് മാഡം….. മാടത്തിന്റെ ഫ്രണ്ടസ് ഇടക്ക് വരും…. അവിടെ എന്താ നടക്കുന്നത് എന്ന് ഞൻ നോക്കാറില്ല….”ജോലികാരി പറഞ്ഞു….

“മതി… ഇനി നിന്റെ സേവനം ഇവിടെ വേണ്ടാ… ഇറങ്ങിക്കോ ഇപ്പോൾ തന്നെ…..”അച്ചു അവളോട് പറഞ്ഞു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

സോഫയിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു ഇരിക്കുന്ന ശിവയെ അച്ചു വിളിച്ചു……”ശിവ…. വെല്ലിച്ചനും രേവു അമ്മയും എത്തിയിട്ടുണ്ട്…..”

ശിവ തല ഉയർത്തി നോക്കി…. രേവതി വന്നു ശിവയെ കെട്ടി പിടിച്ചു….. അച്ചു ഉണ്ടായ കാര്യങ്ങൾ എല്ലാം അവരോട് വിശദീകരിച്ചു……

“അത് ഇപ്പോൾ പുറത്തു വളർന്ന കുട്ടി അല്ലെ…. അതിനിപ്പോൾ ഡിവോഴ്സ് ന്റെ ആവശ്യം ഉണ്ടോ….. നമുക്ക് ഇതു പറഞ്ഞു തീർത്താൽ പോരെ……”രാമചന്ദ്രൻ പറഞ്ഞു….,.

“ഇല്ല…. എന്റെ മോനു ഇവളെ പോലെ ഒരു പെണ്ണിനെ വേണ്ടാ… ഞൻ ഇനി അതിനു സമ്മതിക്കില്ല…..”രേവതി പറഞ്ഞു…

“ഈ ഒരു നിസ്സാര കാര്യമല്ലേ നമുക്ക് പരിഹരിക്കാം….. രേവതി ഒന്ന് മിണ്ടാതെ ഇരിക്കു……”രാമചന്ദ്രൻ പറഞ്ഞു.

“ഇതൊരു നിസാര കാര്യം ആണോ വെല്ലിച്ച….”അച്ചു ചോദിച്ചു….

“നിനക്ക് അറിയുമോ ശിവ….. ഈ കല്യാണം തന്നെ നിന്റെ അച്ഛന് വേണ്ടി ഉള്ള ലാഭം മാത്രം ആയിരുന്നു….. നി അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്……”എന്നും പറഞ്ഞു രേവതി ഉണ്ടായ കാര്യങ്ങൾ എല്ലാം ശിവയോട് തുറന്നു പറഞ്ഞു…..

എല്ലാം കേട്ട് തളർന്നു ശിവ ഇരുന്നു…..

“ഇനി ഇപ്പോൾ എല്ലാ കാര്യങ്ങളും നീ മനസിലാക്കിയില്ലേ….. നീ എന്റെ കൂടെ നിൽക്ക് ശിവ….. നമുക്ക് ലാഭങ്ങൾ ഉണ്ടാക്കും….. ചെല്ല് നീ മേഘ മോളെ ചെന്നു കൂട്ടി കൊണ്ട വാ……”ശിവയുടെ തോളിൽ പിടിച്ചു കൊണ്ട് രാമചന്ദ്രൻ പറഞ്ഞു….. എന്നാൽ ശിവ ആ കൈ തട്ടി മാറ്റി……എന്നിട്ട് പറഞ്ഞു…..

“നിങ്ങൾ…. നിങ്ങൾ എന്റെ അച്ഛൻ ആണെന്ന് പറയാൻ തന്നെ എനിക്ക് അറപ്പു തോന്നുന്നു….. മക്കളുടെ ഇഷ്ടം നോക്കാതെ സ്വന്തം ലാഭത്തിനു വേണ്ടി എന്തും ചെയ്യുന്ന ദുഷ്ടൻ ആണ് നിങ്ങൾ….. മകന്റെ ഭാര്യ ശെരിക്കും നിങ്ങൾക്കും മകൾ ആവേണ്ടവൾ…. അങ്ങനെ നല്ല ഒരു സ്ത്രീയെ അല്ലെ കണ്ടു പിടിക്കേണ്ടതു…… പകരം കണ്ടു പിടിചതോ നല്ല #####….. ഇനി ആരും എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട……. ഞൻ ഇനി എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും…..”

“പക്ഷേ അത് എന്റെ മകൻ എന്ന സ്ഥാനത്തിന് അപ്പുറത്ത്..നിനക്ക് എന്റെ സ്വത്തിൽ നിന്നും ഒന്നും ഞൻ തരില്ല….. നീ ഈ നിൽക്കുന്ന വീട് പോലും എന്റെ ആണ്….. ഞൻ പറയുന്നത് അനുസരിക്കാമെങ്കിൽ നിനക്ക് ഇവിടെ നിൽക്കാം അല്ലെങ്കിൽ ഇപ്പോൾ ഇറങ്ങി കോളണം ഇവിടെന്നു …”രാമചന്ദ്രൻ പറഞ്ഞു…..

“ഇറങ്ങാൻ തന്നെ ആണ് തീരുമാനം…. നിങ്ങളുടെ സ്വത്തോ പണമോ ഒന്നും എനിക്ക് വേണ്ടാ….. ഞൻ അധ്വാനിച്ചു ഉണ്ടാക്കി നിങ്ങൾക് കാണിച്ചു തരും….. ഇനി മേലിൽ നിങ്ങളുടെ മുൻപിൽ ഞൻ വരില്ല…..”അതും പറഞ്ഞു ശിവ അവ്ടെന്നു ഇറങ്ങി…… രേവതി കരഞ്ഞു കൊണ്ട് അവനെ പുറകെ വിളിച്ചു…..
അവൻ അവളുടെ കൈ രണ്ടും കൂട്ടി പിടിച്ചിട്ട് പറഞ്ഞു….”അമ്മയോട് എനിക്ക് ദേഷ്യമൊന്നും ഇല്ലാ….. ഏതൊരു ഭാര്യ യും ചെയ്യുന്നതേ അമ്മ ചെയ്തിട്ടുള്ളു….. ഞൻ വരും അമ്മേ….. അച്ചനെക്കാൾ നല്ല രീതിയിൽ ഞൻ എത്തും… ഇതു ഞൻ അമ്മക് തരുന്ന വാക്കാണ്……”അതും പറഞ്ഞു അവിടെ നിന്ന് അവൻ പോയി… കൂടെ അച്ചുവും……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“എടാ മതിയെടാ കുടിച്ചത്….നിനക്ക് ഇതൊന്നും ശീലമില്ലാത്തത്‌ അല്ലേ…. പിന്നെ എന്തിനാടാ… ഇതൊക്കെ…..”അച്ചു പറഞ്ഞു……

“ഹും…. ശീലമില്ലാത്തതു പോലും…..ഇവിടെ നിന്നു ഞൻ ഇനി എന്റെ ശീലങ്ങൾ എല്ലം മാറ്റാൻ പോകുവാ….. എനിക്ക് ജീവിക്കണം…. എനിക്ക് എന്റെ അച്ഛനെക്കാൾ കൂടുതൽ സമ്പാദിക്കണം…. എങ്ങനെ ഒക്കെ അങ്ങേരെ തോല്പിക്കാൻ പറ്റുമോ അങ്ങനെ എല്ലം തോൽപിച്ചേ മതിയാകു…. നീ എന്റെ കൂടെ ഉണ്ടാകില്ലെടാ…..”

“ഹും….. ഞൻ എന്തിനും നിന്റെ കൂടെ ഉണ്ടാകും….”അച്ചു പറഞ്ഞു

“എത്രയും പെട്ടന്ന് ഡിവോഴ്സ് റെഡി ആകണം…. എന്നിട്ട് വേണം ബാക്കി എല്ലാം തുടങ്ങാൻ……”ശിവ പറഞ്ഞു….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിന്നീട് അങ്ങോട്ട് ശിവക്ക് ഒരു തരം വാശി ആയിരുന്നു…. തനിക് ഇഷ്ടപെട്ട architect ഫീൽഡിൽ തന്നെ അവൻ ചെറിയ ഒരു ജോലി കണ്ടെത്തി…. അവിടെ നിന്നും സ്വന്തം ആയി ചെറിയ ഓഫീസ് തുടങ്ങി…. പിന്നീട് പല ഇടങ്ങളിലും ഓഫീസ് ആയി…. അവൻ വളരെ നല്ല രീതിയിൽ തന്നെ കഷ്പ്പെട്ടു….. കൂടെ താങ്ങു ആയി അച്ചുവും…. ശിവക്ക് എപ്പോഴും എന്ത് സഹായത്തിനുo ഉണ്ണിയും അർജുനും സഹായിച്ചു…… ഇടക് അമേരിക്കയിൽ പോയി അവരെ ശിവ കാണും…..

മേഘയും ആയിട്ടുള്ള ഡിവേഴ്സ് വേഗം നടന്നു…. അന്ന് അവൾക്ക് കൂട്ടിനു മറ്റൊരു ആൺ സുഹൃത്തു ഉണ്ടായിരുന്നു…..

ശിവയുടെ കമ്പനി നല്ല രീതിയിൽ തന്നെ വളർന്നു….. ശിവയുടെ കൂടെ അച്ചുവും കമ്പനി കാര്യങ്ങൾ നല്ല രീതിയിൽ നോക്കാൻ തുടങ്ങി….. പക്ഷേ എല്ലായിടത്തും പാര ആയി രാമചന്ദ്രൻ ഉണ്ടാകും… തന്നെക്കാൾ നല്ല രീതിയിൽ ശിവ എത്തരുത് എന്ന് അയാൾ ആഗ്രെഹിച്ചു……

അങ്ങനെ ഇരിക്കെ ആണ് ശിവക്ക് ഒരു പെണ്ണിനെ വേണം എന്ന അഭിപ്രായം അച്ചുവിനോട് പറയുന്നത്……

(ഇനി കഥ അച്ചു പറയുന്ന രീതിയിൽ ആണേ )

എല്ലായിടത്തും വെല്ലിച്ചൻ പാര പണിയുന്നത് കൊണ്ട് കുറച്ചു നാളത്തേക്ക് ശല്യം ഉണ്ടാവാതെ ഇരിക്കാനും കുറച്ചു നാണം കിടട്ടെ എന്ന് കരുതിയും ആണ് ശിവ ഒരു പെണ്ണിനെ വേണം എന്ന് എന്നോട് ആവശ്യപെടുന്നത്…… അവനെ കുറെ നിർബന്ധിച്ചു…. ഈ തീരുമാനം വേണ്ട എന്ന്… പക്ഷെ അവൻ പിന്മാറി ഇല്ല……..

അർജുനും ഉണ്ണിക്കും എനിക്കും കൂടാതെ ശിവയുടെ പ്രണയം ആരാണെന്ന് അറിയുന്ന ഒരാൾ ശ്രീ പ്രിയ ആണ്….. ശിവയുടെ എല്ലാ കാര്യങ്ങളും അമ്മുവിന് അറിയാം….. ശിവയുട ആവശ്യം ഞൻ എല്ലാവരെയും അറിയിച്ചു….. അങ്ങനെ അർജുൻ ആണ് രുദ്ര യുടെ കാര്യം എടുത്തു ഇട്ടത്….. പക്ഷേ അമ്മു അതിനു സമ്മതിച്ചില്ല….. ചേച്ചിയുടെ ജീവിതം ഇങ്ങനെ പരീക്ഷിക്കാൻ പാടില്ല എന്ന് പറഞ്ഞു….. പക്ഷെ പിന്നീട് ഉണ്ണിയും അർജുനും അമ്മുവിനോട് ഈ കാര്യം സംസാരിച്ചു….. രുദ്രയെ കല്യാണം കഴിച്ചു,…. അവളുടെ പാട്ട് കേൾക്കാൻ ഇട ആയാൽ രുദ്രയെ ശിവ സ്വീകരിക്കും എന്ന് ഞങ്ങൾ വിചാരിച്ചു….. പക്ഷെ ഇങ്ങനെ ഒരു കല്യാണത്തിന് രുദ്ര യുടെ സമ്മതം ആവശ്യം ആയിരുന്നു…. അങ്ങനെ ആണ് ബ്രോക്കർ വഴി കാര്യങ്ങൾ തീരുമാനിച്ചത്….. രുദ്ര സമ്മതിക്കും എന്ന് ഇവർ കരുതിയില്ല…. ഇനി ശിവയെയും രുദ്ര യെയും ഒന്നിപ്പിക്കാൻ ആണ് ഇവരുടെ ശ്രെമം…….അമ്മുവിന് ഈ കാര്യത്തിൽ നല്ല പശ്ചാത്തപo ഉണ്ട്….. പക്ഷെ എല്ലാവരും അവളെ സമാധാനിപ്പിച്ചു….. എല്ലാം നല്ല രീതിയിൽ നടക്കും എന്ന് പറഞ്ഞു അവളെ അശ്വസിപ്പിച്ചു….. ഗിരി ഇവരുടെ ഇടയിൽ ശല്യം ആകരുത് എന്ന് കരുതി അവനു കാശു കൊടുത്ത് അച്ചു സെറ്റിൽ ആക്കി….. പണത്തിനു മീതെ എന്ത് പ്രണയം…… ശിവയും രുദ്രയും ഒന്നാകണം എന്ന് മാത്രമേ ഇവർ ആഗ്രെഹിക്കുന്നുള്ളു……. എല്ലാം നല്ല രീതിയിൽ അവസാനിക്കും എന്ന് കരുതിയാണ് ഇവർ നടക്കുന്നെ…… തന്റെ ശിവയുടെ നല്ല ജീവിതത്തിനു ആയി എന്തും ചെയ്യാൻ നിൽക്കുന്ന 3സഹോദരന്മാർ…. അപ്പുറത് ചേച്ചിയുടെ നല്ല ജീവിതം ആഗ്രെഹിച്ചു അമ്മുവും……

(തുടരും )

പാസ്ററ് ഇവിടെ തീരുകയാണ്….. പരമാവധി ചുരുക്കി എഴുതിയിട്ടുണ്ട്…. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയത് കൊണ്ടാണ് പാർട്ട്‌ ഇടാൻ വൈകിയത്… എല്ലാവരും എന്റെ അവസ്ഥ മനസിലാക്കു…….