20/04/2026

ഈ മഴയിൽ : ഭാഗം 27

രചന – ശ്രീ

വരെ കണ്ടതും രുദ്ര തിരിഞ്ഞു ഓടാൻ തുടങ്ങി….. പക്ഷെ അവൾ തിരിഞ്ഞതും അടുത്തുണ്ടായ എന്തോ തട്ടി മറിഞ്ഞു താഴെ വീണു…….. അവൾ അതൊന്നും വക വക്കാതെ അവിടെ നിന്നും ഓടി……. എന്നാൽ അവളുടെ ഓട്ടം കണ്ട ആ നാലു ജോഡി കണ്ണുകൾ ദേഷ്യത്താൽ ചുവന്നു…….. രുദ്ര ഓടുന്നത് മേഘയുടെ കൂട്ടാളികൾ കണ്ടു……. അവർ അവൾക്ക് പിന്നാലെ ഓടി…… സർവശക്തിയുമെടുത്തു അവൾ ഓടി….പക്ഷെ അവരെ ഇടക്ക് തിരിഞ്ഞു നോക്കി ഓടിയതിനാൽ അവൾ ഒരു കല്ലിൽ തട്ടി താഴെ വീണു……. അവൾ എഴുനേൽക്കാൻ നോക്കിയിട്ടും അവൾക് കഴിഞ്ഞില്ല…….. അവളുടെ അടുത്തേക്ക് വരുന്ന കാലടി ശബ്‌ദം കേട്ടതും അവൾ വീണ്ടും എഴുനേറ്റു ഓടി……. പക്ഷെ പുറകിലൂടെ വന്ന ആള് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു…… വേദന കൊണ്ട് അവൾ ഉറക്കെ കരഞ്ഞു……. അതോടൊപ്പം കവിളിൽ ആഞ്ഞു അടിച്ചതും രുദ്ര ബോധം കെട്ടു താഴെ വീണു……. അവളെ അവിടെ നിന്നും എടുത്തു തോളിൽ ഇട്ടു കൊണ്ട് അവൻ അവിടെ നിന്നും ആ കെട്ടിടത്തിനുള്ളിലേക്ക് കയറി പോയി……

മുഖത്തു ശക്തമായ വെള്ളം വീണതും അവൾ കണ്ണുകൾ തുറന്നു……. “എഴുനേൽക്കു…… മിസ്. ശ്രീരുദ്ര ശിവ ജിത്ത്……. നീ ആള് ഭീകരി ആണല്ലോടി….. എന്തായലും നിന്നെ ഞൻ ഇവിടെ എത്തിച്ചത് എന്തിനാണെന്ന് നിനക്ക് മനസിലായോ…. ഇല്ലല്ലോ….. എങ്കിൽ നീ കേട്ടോ…… നിന്റെ ഭർത്താവ് ഇല്ലേ….. The great architect ശിവജിത്…..ശിവ കൺസ്ട്രക്ഷൻസ് ന്റെ എംഡി…… അവനെ….. അവനെ തകർക്കാൻ…… അവനെ തകർക്കുക ആണ് എന്റെ ലക്ഷ്യം… അതിനു എത്ര നാറിയ കളിയും ഞൻ കളിക്കും…….”അവൻ പറഞ്ഞു…. “നീ….. നീ ഇത്രക്ക് ദുഷ്ടൻ ആണെന്ന് ഞൻ അറിഞ്ഞില്ല…..നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആ മനുഷ്യനോട് ഇത്രക്ക് ചതി വേണ്ടായിരുന്നു….. പാവം അല്ലേടാ….”രുദ്ര പറഞ്ഞു….. “ഹും…. ഒരു പാവം….. വന്നേക്കുന്നു… നിനക്കറിയോ അവൻ എന്നെ എന്താ ചെയ്തത് എന്ന്……

ഞാൻ ഇങ്ങനെ എല്ലാം ആകാൻ കാരണം നീ ആണ് രുദ്ര …..” “ഉണ്ണി….. നീ….. നീ ഇത് എന്തൊക്കെയാ പറയുന്നേ……” “നിനക്ക് അറിയാൻ പാടില്ലാത്ത കുറേ കാര്യങ്ങൾ ഉണ്ട് രുദ്ര…… എന്തായാലും നീ എന്റെ കൈ കൊണ്ട് മരിക്കും…… അതിനു മുൻപ് നീ കുറച്ചു സത്യങ്ങൾ അറിയണം…..” “എന്ത് സത്യങ്ങൾ……” “നിനക്ക് അറിയോ…….. എനിക്ക് വേണ്ടത് പണം ആണ്….. എന്റെ അച്ഛന്റെ കോടി കണക്കിന് സ്വത്തിനു അവകാശികൾ ഞാനും ശിവയും ആണ്…… ശിവ ആണെകിൽ അച്ഛനോട് വഴക്കിട്ടു നടന്നതിനാൽ ആ സ്വത്തുക്കൾ എല്ലാം എനിക്ക് വന്നു ചേരുമെന്ന് ഞൻ കരുതി….. അത് കൊണ്ട് ഞൻ സ്വഭാവികമായി അടങ്ങി ഒതുങ്ങി നിന്നു…….. എല്ലാം ഞൻ വിചാരിച്ചത് പോലെ എത്തും എന്ന രീതിയിൽ ആയപ്പോൾ ആണ് ശിവ നിന്നെ കെട്ടിയെടുക്കുന്നെ……അതോട് കൂടി ഞങ്ങളുടെ തന്തപ്പടി അങ്ങ് നന്നായി….. അതു ഞൻ അങ്ങ് ക്ഷെമിച്ചു…..

പക്ഷെ സ്വത്ത്‌ വീതം വെക്കുന്ന കാര്യം അച്ചൻ ശിവയോട് പറഞ്ഞപ്പോൾ തൊട്ട് എന്റെ മനസ്സിന്റെ നില തെറ്റി…….. അച്ഛന്റെ സ്വത്തു വകകൾ ഒന്നും വേണ്ടെന്നു പറഞ്ഞു പോയ മകന് മുക്കാൽ ഭാഗവും സ്വത്ത്‌ എഴുതി കൊടുത്തു……. കാൽ ഭാഗം എനിക്കും….. അത് എനിക്ക് സഹിക്കാൻ പറ്റിയില്ല….. കൂടുതൽ അവനു……. അവനു സ്വന്തം ആയി കമ്പനി ഇല്ലേ….. കോടിക്കണക്കിനു സ്വത്ത്‌ അവനുണ്ട്….. എനിക്കോ….. എനിക്ക് എന്തുണ്ട്……. പറയ് നീ……” “ഉണ്ണി…… ഏട്ടനോട് നീ ഒരു വാക്ക് പറഞ്ഞാൽ നിനക്ക് എഴുതി തരുമായിരുന്നു അല്ലോ…. പിന്നെ നീ എന്തിനി നാറിയ കളി കളിക്കുന്നു……” “ഹും…. നാറിയ കളി ആണെന്ന് എനിക്കറിയാം….. പക്ഷേ സ്വത്തു പോയാൽ ശിവ തളരില്ല….. നീ നഷ്ടപ്പെട്ടാൽ അതോടെ അവന്റെ ജീവിതം മാറി മറിയും….. അതിനു കുറച്ചു നാറിയ കളി തന്നെ വേണ്ടി വന്നു…. അതിനു ഞൻ മേഘയെ കൂട്ട് പിടിച്ചു…… ശിവയെ പൂട്ടാനുള്ള ചീട്ട് നിയാണ്……

അതിൽ പിടിച്ചു ആണ് ഞൻ ഈ നാറിയ കളി കളിച്ചത്……ശിവ യുടെ പതനം എത്തുമ്പോൾ സ്വത്തുക്കൾഎല്ലാം എനിക്ക് വന്നു ചേരും……”ഉണ്ണി പറഞ്ഞു നിർത്തിയതും അവിടെത്തെ ചുമരും വാതിലുകളും ഇടിച്ചു തെറിപ്പിച്ചു ഒരു കാർ വന്നു അവരുടെ മുൻപിൽ നിന്നു…….. കാറിൽ നിന്നും ഉറങ്ങുന്നവരെ കണ്ട് ഉണ്ണി ഞെട്ടി……… ശിവയും അച്ചുവും അർജുവും……. അവരെ കണ്ടതും രുദ്രയുടെ മുഖം വിടർന്നു….. പക്ഷെ ഉണ്ണിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു……. “ഓ….. എല്ലാം മനസിൽ ആക്കി കൊണ്ടുള്ള വരവാണ് അല്ലെ…… എനിക്ക് എന്തോ ഡൌട്ട് തോന്നിയിരുന്നു നിങ്ങളുടെ പെട്ടെന്ന് ഉള്ള ഡൽഹി പോക്കിന് പിന്നിൽ…….”ഉണ്ണി പറഞ്ഞു…… “ഉണ്ണി….. നീ എന്താ ഇങ്ങനെ….. നിനക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ കഴിയുന്നെടാ……. ശിവ നിന്റെ സ്വന്തം ചേട്ടൻ അല്ലേടാ…… എന്നിട്ടും നീ……..”അർജുൻ വന്ന ദേഷ്യതോടെ അവനോട് പറഞ്ഞു……. “ഹും… ഒരു ചേട്ടൻ……. വന്നേക്കുന്നു……”ഉണ്ണി പുച്ഛിച്ചു…… “ഇത്രയും നാളും ഒരുപോലെ ഒരേ മനസ്സായി കഴിഞ്ഞവർ അല്ലെ നമ്മൾ…..

ശിവയും രുദ്രയും ഒന്നിക്കാൻ വേണ്ടി നീയും കൂട്ട് നിന്നത് അല്ലെ…… എന്നിട്ടും….. നിന്റെ കൈ കൊണ്ട് തന്നെ അവരുടെ ജീവിതം തുലക്കാൻ നോക്കുന്നോ……. നിനക്ക് ഇതിനു മാത്രം പണത്തിനോട് ആർത്തി തോന്നി തുടങ്ങിയോ……”അച്ചു ഉണ്ണിയോട് പറഞ്ഞു…….. “നിങ്ങൾക് ആർക്കും അറിയാത്ത ഒരു ഉണ്ണി ഉണ്ട്……. നിങ്ങൾ ആരെങ്കിലും എന്നെ മനസിലാക്കിയിട്ടുണ്ടോ…..എനിക്ക് എന്ടെങ്കിലും പ്രേശ്നങ്ങൾ ഉണ്ടോ എന്ന് ഒരിക്കൽ പോലും തിരക്കിയിട്ടുണ്ടോ…….”ഉണ്ണി പറഞ്ഞു….. എന്നാൽ ഇത്രയും നേരം ആയിട്ടും ശിവ ഒന്നും മിണ്ടാത്തത് അത്ഭുതതോടെ നോക്കി നിൽക്കുവാന് രുദ്ര….. അവന്റെ കണ്ണുകൾ തന്റെ നേർക്ക് ആണെങ്കിലും കാതുകൾ ഉണ്ണിയിലും ആണ്…….. “നിനക്ക് എന്ത് പ്രശ്നം…… എന്ടെങ്കിലും ഉണ്ടെങ്കിൽ തന്നെ നിനക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ….. ഞൻ അല്ലെ അവിടെ നിന്റെ കൂടെ ഉണ്ടായിരുന്നത്…നിന്റെ പ്രേശ്നങ്ങൾ എന്താണ് എന്ന് നീ ഞങ്ങളോട് പറഞ്ഞില്ല ഞങ്ങൾ നിന്നോട് അന്നെഷിച്ചുമില്ല…. പക്ഷെ അതിനു വേണ്ടി നിനക്ക് മേഘയെ കൂട്ട് പിടിക്കണമായിരുന്നോ…… ..”അർജുൻ ഉണ്ണിയോട് ചോദിച്ചു………

“നിങ്ങളോട് ഒരുപാട് സംസാരിച്ചു ഞാൻ നേരം കളയുന്നില്ല…… നിങ്ങൾ പോകാൻ നോക്ക്…….”ഉണ്ണി പറഞ്ഞു…. “അതെങ്ങനെ ശെരിയാകും….. ഞങ്ങൾ വന്നത് നിന്നെയും രുദ്രയെയും കൊണ്ട് പോകാൻ ആണ്…… നിങ്ങൾ രണ്ടു പേരെയും കൊണ്ടേ ഞങ്ങൾ പോകുന്നുള്ളൂ…….”അച്ചു പറഞ്ഞു….. “ഹ… ഹ…. ശെരി രുദ്രയെ കൊണ്ട് പൊക്കൊളു….പക്ഷേ ….. ശവം ആയിട്ട് ആണെന്ന് മാത്രം……”ഉണ്ണി പറഞ്ഞു.. “ഉണ്ണി. മതി…… കുറേ നേരമായി ഞൻ ക്ഷേമിക്കുന്നു….. “ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്ന ശിവയുടെ ഭാവം കണ്ടു എല്ലാവരും ഒന്ന് ഭയന്നു….. ചോര തൊട്ടു എടുക്കാമായിരുന്നു അവന്ടെ മുഖത്തു നിന്നു….. അത്രമേൽ അവന്ടെ മുഖം രക്ത വർണ്ണം ആയി……. ശിവയുടെ മുഖം കണ്ടതും ഉണ്ണി അടുത്തു കിടന്ന കത്തി എടുത്തു രുദ്രയുടെ പുറകിലൂടെ ചെന്നു അവളുടെ കഴുത്തിൽ കത്തി വെച്ചു എന്നിട്ട് പറഞ്ഞു “എന്നെ ആരും തടയാൻ നിൽക്കണ്ട…… മര്യാദക്ക് അച്ഛന്റെ സ്വത്തുക്കൾ എല്ലാം എന്റെ പേരിലേക്ക് മാറ്റിയിരിയ്ക്ക്ണം…..

ഇല്ലെങ്കിൽ ഇവളെ ഞൻ ഇന്നു കൊല്ലും…..”ഉണ്ണിയുടെ പ്രേവര്തിയിൽ ഭയന്നു എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുക ആണ് അച്ചുവും അർജുവും…. രുദ്ര ആണെങ്കിൽ ഭയം കൊണ്ട് അടിമുടി വിറക്കുക ആണ്…… എന്നാൽ ശിവയുടെ മുഖത്തു യാതൊരു ഭാവ മാറ്റങ്ങളും ഇല്ലാ….. അവൻ കൈയും കെട്ടി അവനെ തന്നെ നോക്കി നിന്നു……. “ഞൻ ഒന്നും കൂടി പറയുക ആണ് മര്യാദക്ക് അച്ഛന്റെ സ്വത്ത്‌ എല്ലാം എന്റെ പേരിൽ ആക്കിക്കോ….. അതാണ് നിനക്ക് നല്ലത്…….”ഉണ്ണി ഒന്ന് കൂടി പറഞ്ഞു… “അതെങ്ങനെ നിന്റെ പേരിൽ ആക്കാൻ കഴിയും ഉണ്ണി…… നീ അതിനു രാമചന്ദ്രന്റെയും രേവതിയുടെയും സ്വന്തം മകൻ ആണെങ്കിൽ അല്ലെ……..അച്ഛന്റെ സ്വത്തിനു നിനക്ക് അവകാശം ഉണ്ടാകു……”ഇത് പറഞ്ഞു കൊണ്ട് വരുന്ന ആളെ എല്ലാവരും തിരിഞ്ഞു നോക്കി….. (തുടരും )