17/04/2026

ഈ മഴയിൽ : ഭാഗം 03

രചന – ശ്രീ

കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക് രുദ്ര ഒന്ന് നോക്കി…. കരിപ്പച്ച കളർ ബനറസ് സാരി ആണ് തന്റെ വേഷം, അവർ രാവിലെ തന്നെ ഒരു ബ്യൂട്ടീഷ്യനെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു… അവർ ആണ് എന്നെ റെഡിയാക്കിയത്…. എന്തൊക്കെയോ മുഖത്തവർ കാട്ടി കൂട്ടി… ഉണ്ട കണ്ണുകൾ ഭംഗിയായി എഴുതി, സാരിക്ക് ചേരുന്ന പൊട്ടും, കൈയിൽ സ്വർണ വള ആണെങ്കിലും നേർത്തത് ആണ്, കഴുത്തിലെ മാലയും ചെറുത് തന്നെ…. എല്ലാം അവർ അവ്ടെന്നു കൊടുത്തു വിട്ടതാണ്…. തന്ടെ മനസ്സ് അറിഞ്ഞ പോലെ എല്ലാം വളരെ ലളിതമായവ… തലയിലെ പൂവും കൂടി വെച്ചു കഴിഞ്ഞാൽ ഒരുക്കo തീർന്നു… കല്യാണം കഴിക്കാൻ പോകുന്ന ആളെ നേരിട്ട് കണ്ടിട്ടില്ല, ഇതിനു മുൻപേ യാതൊരു പരിചയവും ഇല്ല… എന്തിനായിരിക്കും അയാൾക് ഇങ്ങനെ ഒരു കല്യാണത്തിന്റെ ആവശ്യം… ഓരോന്നും ആലോചിച്ചു ഇരുന്നു…. തലേ രാത്രിയിൽ ഉറക്കം ഉണ്ടായില്ല, ഇന്ന് രാത്രി ഇനി എന്താവും… “കല്യാണ പെണ്ണിരുന്നു സ്വപ്നം കാണുകയാണോ….”ബ്യൂട്ടീഷ്യന്റെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്…..

“മോളെ, സമയമായി… അവർ ഇപ്പോൾ എത്തും….”അച്ഛനാണ്.. എന്റെ മുഖത്തേക്ക് നോക്കുന്നു കൂടിയില്ല… എന്റെ വിധി ഓർത്തു പാവം ഒരുപാട് വിഷമിക്കുന്നുണ്ടാകും….. “അച്ഛാ… എന്നോടൊന്നു മിണ്ടച്ച… സന്തോഷം ആയല്ലേ എന്നെ പറഞ്ഞു വിടേണ്ട….”ഉള്ളിലെ സങ്കടം പുറത്തു കാണിക്കാതെ ഞൻ ചോദിച്ചു… “ഈ അച്ഛൻ ഒരു മഹാപാപിയാണ്…. അച്ഛന്റെ കഴിവ് കേടു കൊണ്ടല്ലേ എന്റെ മോൾക് ഈ അവസ്ഥ വന്നത്… എന്നോട് ക്ഷെമിക്കു മോളെ….” “അച്ഛാ… അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നത്… അച്ഛന് എന്ത് കഴിവ് കേടു വന്നുവെന്ന പറയണേ… പറ്റണ കാലം വരെ അച്ഛൻ ഞങ്ങളെ നോക്കിയില്ലേ… ഇനി അച്ഛനെ ഞങ്ങൾ അല്ലെ നോക്കേണ്ടേ… എന്നെ ഇനി ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കലെ അച്ഛാ….”രുദ്ര പറഞ്ഞു “ഞൻ ഇനി ഒന്നും പറയുന്നില്ല… എന്റെ മോളെ ദൈവo അനുഗ്രഹിക്കട്ടെ…”അച്ഛൻ പറഞ്ഞു…. “ഞൻ അമ്മയുടെ അടുത്തേക്ക് ചെല്ലട്ടെ…. അച്ഛനെക്കാൾ പരിഭവം അവിടെ ആയിരിക്കും….” ഉടുത്തിരുന്ന നേരിയത് കൊണ്ട് കണ്ണ് തുടച്ചു തിരിഞ്ഞതും കണ്ടു വിവാഹ വേഷത്തിൽ നിൽക്കുന്ന തന്റെ മകളെ…. മകളെ നോക്കി എന്തോ പറയാൻ വന്നതും രുദ്ര കണ്ണുകൊണ്ട് വേണ്ടാ എന്ന് കാണിച്ചു….

അമ്മയെ കെട്ടി പിടിച്ചു അവൾ അശ്വസിപ്പിച്ചു…. അപ്പുവിന്റെയും അമ്മുവിന്റെയും നെറ്റിയിൽ ഉമ്മ വെച്ചു… അവർക്കും വിഷമം തന്നെ…അവർക്ക് അത് രണ്ടാം കെട്ടായത് കൊണ്ട് മാത്രമാണ് വിഷമം… അച്ഛനും എനിക്കും മാത്രെ ഇത് ഒരു വർഷത്തെ എഗ്രിമെന്റ് ആണെന് അറിയൂ… അവരോട് മറ്റു കാര്യങ്ങൾ ഒന്നും പറയേണ്ടെന്നു അച്ഛനോട് ഞൻ പറഞ്ഞിട്ടുണ്ടായിരുന്നു…. അമ്പലത്തിൽ വെച്ചാണ് താലി കെട്ടുന്നത്… അച്ഛനും അമ്മയും അപ്പുവും അമ്മുവും പിന്നെവകയിലെ ഒരു അമ്മാവനും ഇണ്ട്…. ഞങ്ങൾ അമ്പലത്തിൽ എത്തി ഒന്ന് തൊഴുതപ്പോഴേക്കും ചെറുക്കനും കൂട്ടരും എത്തി എന്ന് അമ്മാവൻ പറഞ്ഞു…. അമ്പലത്തിന്റെ മുൻപിൽ ആയി ഒരു od കാർ വന്നു നിന്നു…. അതിൽ നിന്നു 4പേർ പുറത്തിറങ്ങി… ഒന്ന് ബ്രോക്കർ ശങ്കരൻ ചേട്ടൻ, പിന്നെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് വന്ന മാനേജർ, പിന്നീട് ഒരു ഡ്രൈവർ… പിന്നെ ഉള്ള ആൾ ആണ് ചെക്കൻ എന്ന് മനസിലായി….

ഒരു നിമിഷം ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി നിന്നു…… ആർക്കോ വേണ്ടി കല്യാണം കഴിക്കുന്നത് പോലെ ഉണ്ടെന്നു കാണുമ്പോൾ തന്നെ അറിയാം… പിന്നെ ഒന്ന് കെട്ടിയതാണെന്നു കണ്ടാൽ പറയില്ല… “ന്റമ്മോ… ചേച്ചി.. ആൾ നല്ല അടിപൊളി ചുള്ളൻ ആണല്ലോ…. ഓ… എന്നാ ഗ്ലാമർ ആണ് ഈ ചേട്ടനെ കാണാൻ… എന്റെ ചേച്ചി… ഒന്ന് കെട്ടിയതാണെങ്കിൽ എന്താ ഒടുക്കത്ത സുന്ദരനല്ലേ ചേച്ചിക്ക് കിട്ടിയേക്കുന്നെ…..”അമ്മുവിന്റെ പറച്ചിൽ കേട്ട് ഞൻ വായും പൊളിച്ചു നിന്നു പോയി…. മനുഷ്യനിവിടെ വാലിനു തീ പിടിച്ചു നിൽക്കുമ്പോൾ ആണ് അവളുടെ ഒരു വർണന…. “എന്നാ… താലി കെട്ടിക്കോളൂ..,”താലത്തിൽ ഇരുന്ന പൂജിച്ച താലി എടുത്തു അദ്ദേഹത്തിന് കൊടുത്തു കൊണ്ട് പൂജാരി പറഞ്ഞു…. താലി കയ്യിലെടുത്തു എന്റെ കഴുത്തിൽ ചാർത്തി… നെറ്റിയിൽ ഒരു നുള്ള് സിന്ദൂരം ചാർത്തി…. ഞൻ ആ മുഖത്തേക്ക് ഒന്ന് നോക്കി… ഇല്ല അവിടെ പ്രേതെകിച്ചു ഭാവമൊന്നുന്നില്ല…. എന്നെ മൈൻഡ് ചെയ്യുന്നത് പോലുമില്ല… “ഇനി രണ്ടാളും വലം വെച്ചോളൂ….”എന്ന് പൂജാരി പറഞ്ഞതും…. “വേണ്ടാ… അതിന്ടെ ആവശ്യം ഇല്ല…”എന്ന് അദ്ദേഹം തീർത്തു പറഞ്ഞു….

ആ വാക്കു കേട്ടതും മാനേജർ എന്തോ അദ്ദേഹത്തിന്റെ ചെവിയിൽ പറഞ്ഞു…അത് കേട്ടിട്ടാവണം എന്റെ കൈ പിടിച്ചു മൂന്ന് തവണ വലം വെച്ചു….. എന്റെ കൈയിൽ തൊട്ടപ്പോൾ പൊള്ളുന്ന പോലെ ആണ് എനിക്ക് തോന്നിയത്…. പിന്നെയും ഞൻ ആ കൃഷ്ണ വിഗ്രഹത്തിന് മുൻപിൽ കണ്ണുകളടച്ചു പ്രാർത്ഥിച്ചു….. നോക്കുമ്പോൾ ആൾ അച്ഛനോട് എന്തോക്കെയോ സംസാരി ക്കുന്നുണ്ട്…. ബ്രോക്കർ ശങ്കരൻ കിട്ടിയ തുക എണ്ണി പോക്കറ്റിലാക്കി മാനേജർക്ക് നന്ദി പറയുന്നുണ്ട്…. ഇറങ്ങാനുള്ള നേരമായതും എല്ലാവരെയും കെട്ടിപിടിച്ചു ഞൻ കരഞ്ഞു…. അത് ഇഷ്ടമാവാത്ത പോലെ ആൾ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു… ഞൻ വേഗം അവരോട് യാത്ര പറഞ്ഞു കാറിൽ കയറി…. കാറിൽ കയറാൻ നേരം ആണ് അകലെ ഞങ്ങളെ നോക്കി നിൽക്കുന്ന ഗിരിയേട്ടനെ കണ്ടത്….”നെഞ്ചോന്നു പിടഞ്ഞു എന്റെ…..” ഉള്ളൂ പിടയുന്ന വേദനയിലും എനിക്കായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു… ആ പുഞ്ചിരി മതിയായിരുന്നു എന്റെ മനസിലെ കനൽ അടങ്ങാൻ….

കാറിൽ രണ്ടറ്റത്തായി ഞങ്ങൾ ഇരുന്നു… ഇടക്ക് ഞൻ ഒന്ന് പാളി നോക്കി… ഇല്ല ഫോണിൽ എന്തോ കാര്യമായി തൊണ്ടി കൊണ്ടിരിക്കുന്നു….”ഹും… ജാട തെണ്ടി..” കാർ ഒരു വലിയ ഗേറ്റ് കടന്നു കാർ ഒരു ഇരുനില വീടിനു മുൻപിൽ നിർത്തി…. ഇതെന്ത് വീടോ അതോ കൊട്ടാരമോ…. ഞൻ ഒന്ന് വായ പൊളിച്ചു നോക്കി നിന്നു…. കാറിൽ നിന്നു ഇറങ്ങിയതും ആൾ ശരം വിട്ട പോലെ അകത്തേക്ക് പോയി… ഞൻ പിന്നേം വായേം പൊളിച്ചു നിക്കുന്നു… എന്റെ നിൽപ് കണ്ടിട്ടാവണം മാനേജർ എന്നോട് പറഞ്ഞു…. “ശ്രീ രുദ്ര…. ഇവിടെ ആരതി ഉഴിഞ്ഞു കയറ്റാൻ വേറെ ആരും ഇല്ല…. പിന്നെ അവൻ ഒരു പ്രതേക സ്വഭാവക്കാരൻ ആണ്….ശ്രീ രുദ്ര വരൂ… ഞൻ റൂം കാണിച്ചു തരാം… “അരുൺ പറഞ്ഞു… “സർ… എന്നെ രുദ്ര എന്ന് വിളിച്ചോളൂ…. ശ്രീ രുദ്ര എന്ന് വിളിച്ചു കഷ്ടപ്പെടേണ്ട….”രുദ്ര പറഞ്ഞു…. “ഓ…. ശെരി രുദ്ര കുട്ടി… പിന്നെ എന്നെ സർ എന്ന് വിളിക്കണ്ട…. അരുൺ എന്നാണ് എന്റെ പേര്… എല്ലാവരും എന്നെ അച്ചു എന്നാണ് വിളിക്കുന്നെ….ന്റെ പെങ്ങള് കുട്ടി എന്നെ അച്ചുവേട്ടാ എന്ന് വിളിച്ചോ… “അരുൺ പറഞ്ഞു… ആള് കളിയായിട്ടാണ് പറഞ്ഞതെങ്കിലും ആ പെങ്ങളുട്ടി എന്ന വിളി എനിക്കിഷ്ടപ്പെട്ടു… ഞൻ ഒന്ന് ചിരിച്ചു..

“അതെ.. ഞൻ പെങ്ങളുട്ടി നു വെറുതെ വിളിച്ചതല്ലാട്ടോ… എനിക്ക് അങ്ങനെ വിളിക്കാൻ പെങ്ങന്മാർ ഒന്നും ഇല്ല… ആകെ ഉള്ളത് ഒരു ചേട്ടൻ ആണ് പുള്ളി ആണേൽ ബാച്ചിലർ ആയി ജീവിതം എൻജോയ് ചെയ്യാണ്…. പിന്നെ ശിവക്കാണേൽ ഒരു തല തെറിച്ച അനിയൻ ഉണ്ട് അത് ഊര് തെണ്ടി എവിടെ ഒക്കെ അലയുന്നു….”അരുൺ പറഞ്ഞു “ആരാ ശിവ “ഞൻ ചോദിച്ചു…. “ഹാഹാ… ബെസ്റ്റ്…. 😂😂”അതും പറഞ്ഞു അരുൺ ചിരിയോടെ ചിരി… അവന്ടെ ചിരി ഇഷ്ടപെടാത്തത് പോലെ ഞൻ മുഖം ഒന്ന് വീർപ്പിച്ചു…. അത് കണ്ടിട്ടവൻ ചിരി നിർത്തി എന്നോട് പറഞ്ഞു….”എന്റെ പൊന്നു പെങ്ങളെ… ഇപ്പൊ പോയ ആ മുതൽ ഇല്ലേ അതാണ് ശിവ…. പെങ്ങടെ കെട്ട്യോൻ…. മുഴുവൻ പേര് ശിവജിത്ത് രാമചന്ദ്രൻ…. കെട്ടിയവന്റെ പേര് പോലും അറിയില്ലല്ലോ… കഷ്ടം തന്നെ…. 😜😜” “പിന്നെ കെട്ടിയവൻ…എന്നെ ഒരു വർഷത്തേക്ക് വേണ്ടി ദത്തെടുത്തതല്ലേ… ആ ഞൻ ആണ് പേരന്നേഷിക്കാൻ പോകുന്നെ… 😏…” എന്റെ പറച്ചിൽ കേട്ടതും അച്ചുവിനെ മുഖം മാറി…. “പെങ്ങള് വാ… ഞൻ റൂം കാണിച്ചു തരാം…. ഇവിടെത്തെ കാര്യങ്ങൾ ഒക്കെ ഞൻ സമയം പോലെ പറഞ്ഞു തരാം…..”അച്ചു പറഞ്ഞു.. “ദേ ഈ സ്റ്റെപ് കയറി മുകളിൽ എത്തിയാൽ വലത് വശത്തു കാണുന്ന മുറിയാണ് …. പോയി ഫ്രഷ് ആയിക്കോ…”

ഞൻ സ്റ്റെപ് കയറി ചെന്നതു വലിയ ഒരു ഹാളിലേക്ക് ആണ്…….ഹാളിലെ ഇന്റീരിയർ ഡിസൈൻസ് കണ്ട് എന്റെ കണ്ണ് മിഴിഞ്ഞു അത്രക്ക് ഭംഗി ആയി ഓരോന്നും സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു… ഹാളിന്റെ നടുക്ക് ഒരു courtyard പോലെ സെറ്റ് ചെയ്തു പല ചെടികൾ ഉണ്ടായിരുന്നു അതിൽ…. അതിനടുത്തായി ഒരു ഗ്ലാസ്‌ ഡോർ ഉണ്ടായിരുന്നു…. ഞൻ അതിനടുത്തേക്ക് ചെന്നു…. താഴെ അത്യാവശ്യം വലിപ്പമുള്ള ഒരു കുളം…. അത് ട്രെഡിഷണൽ രീതിയിൽ സെറ്റ് ചെയ്തിരിക്കുന്നു…. കുളത്തിന് മുകളിൽ ആയി arch ഷേപ്പ്ൽ ഉള്ള പാലം… കുളത്തിൽ നിറയെ ആമ്പലുകൾ ഉണ്ട്….. പക്ഷെ ഒന്നും പൂവിട്ടിട്ടില്ല….. എന്തോ ആ കുളവും പരിസരവും എനിക്ക് വല്ലാതെ ഇഷ്ടം ആയി….. അത് കണ്ടപ്പോൾ അമ്പലവും അമ്പലകുളവുമെല്ലാം ഓർമയിൽ വന്നു….. ഇത്രയും ആഡംബരമുള്ള വീട്ടിൽ എന്താ ഇങ്ങനെ ഒരു കുളം…. സ്വിമ്മിംഗ് പൂൾ ഒക്കെ അല്ലെ ഉണ്ടാവാ…. ഞൻ ഓർത്തു…. വലതു വശത്തു കണ്ട മുറിയിലെ ഡോർ തുറന്നു ഞൻ അകത്തേക്ക് കയറി….

എന്റെ കണ്ണ് മിഴിഞ്ഞു പോയി…. ഈ റൂമിനു തന്നെ ഒരു വീടിന്റെ വലുപ്പമുണ്ടല്ലോ….. റൂമിന്റെ നടുക്ക് ആയി ഒരു വലിയ കട്ടിൽ… വലുത് എന്ന് പറഞ്ഞാൽ എന്റെ വലിപ്പമുള്ള ഒരു 5ആൾ കിടന്നാലും പിന്നെയും സ്ഥലമുണ്ടാവും….. വൈറ്റും പിങ്കും ചേർന്ന നിറത്തിലുള്ള കർട്ടനുകൾ ഒരു സൈഡ് ഫുൾ ബ്ലയന്റ് കാർട്ടൻ അതിന്ടെ സൈഡിൽ വേറൊരു ഒരു സോഫ ടീപോയ്‌…. അതിനോട് ചേർന്നു വേറൊരു വാതിൽ… ഞൻ അങ്ങോട്ട് നടക്കാൻ ഒരുങ്ങിയതും ബാൽക്കണി തുറന്നു ആൾ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു…. എനിക്ക് ആകെ എന്തോ പോലെ ആയി…. ഞൻ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് എന്നോട് പുള്ളി പറഞ്ഞത്…. “തനിക് ഇടാനുള്ള ഡ്രസ്സ്‌ എല്ലാം ഇതിലുണ്ട്…. പിന്നെ ഇവിടെ എന്നെ കാണാൻ ഇടക്ക് ഒരു കമ്പനിയിൽ നിന്നും ആരെങ്കിലും ഒക്കെ വന്നെന്നിരിക്കും…. അപ്പൊ ഞൻ പറഞ്ഞു വന്നത് തന്റെ പട്ടിക്കാട് പോലെ കണ്ട ലോക്കൽ ഡ്രസ്സ്‌ ഒക്കെ ഇവിടെ നടന്നാൽ ഇണ്ടല്ലോ…. എന്റെ സ്റ്റാറ്റസ് അനുസരിച്ചു നല്ല രീതിയിൽ ഉള്ള വസ്ത്രങ്ങൾ ആണ് ഞൻ ഇവിടെ വാങ്ങി വെച്ചേക്കുന്നത്…..

പിന്നെ നമ്മൾ തമ്മിലുള്ള കരാറിന്റെ കാര്യം മറ്റുള്ളവർക് അറിയില്ല… അത് കൊണ്ട് മറ്റുള്ളവരുടെ മുൻപിൽ നമ്മൾ ഭാര്യ ഭർത്താക്കൻ മാരായി തന്നെ ഇരുന്നോണം…. പിന്നെ ഈ താലി കെട്ടു… അതെന്റെ പേർസണൽ ആവശ്യം ആയി…. സീ മിസ്… “ശ്രീരുദ്ര…”ഞൻ പേര് പറഞ്ഞു 😏😏 “ഒക്കെ രുദ്ര അത് അങ്ങനെ കണ്ടോളാണം.. ഞൻ പറഞ്ഞത് എന്താണ് എന്ന് വെച്ചാൽ ഭാര്യയുടെ ഒരു അവകാശങ്ങളും നീ എന്നോട് കാണിക്കാൻ വരുത്…. കേട്ടല്ലോ…. കാശിനു വേണ്ടി അഭിനയിക്കുന്ന ആൾ ആ ഒരു പരിഗണന മാത്രെ നിനക്ക് ഞാൻ തരൂ…. മനസിലായല്ലോ….”അത്രയും പറഞ്ഞു അയാൾ കാറ്റു പോലെ പുറത്തേക്ക് പോയി…… ഒരു മാത്ര എന്റെ കണ്ണൊന്നു നിറഞ്ഞു… കാശിനു വേണ്ടി അഭിനയിക്കുന്ന ആൾ…. 😏😏😏….. മതി അത് അങ്ങനെ തന്നെ ഇരിക്കട്ടെ….എന്തൊക്കെ ആയാലും ഞൻ ഒരു വർഷം അത് എനിക്ക് തികച്ചേ മതിയാകു… എന്റെ കുടുംബത്തിന് വേണ്ടി…. ☹️☹️ (തുടരും )