രചന – ശ്രീ
“എന്നാലും എന്റെ കൃഷ്ണ… എന്നോട് ഈ ചതി വേണ്ടായിരുന്നു….”മനസ്സിൽ പറഞ്ഞു കൊണ്ട് ഫ്രണ്ട് ഡോർ തുറന്നു കാറിൽ കയറി….
“സീറ്റ് ബെൽറ്റ് ഇടാൻ ഇനി പ്രേത്യേകം പറയണോ…”ശിവ വിത്ത് കലിപ്….
എനിക്ക് അതൊക്കെ ഇട്ടു പരിചയം ഉള്ളത് കൊണ്ടാവാം എന്റെ കോപ്രായം കണ്ട് പുള്ളി തന്നെ ബെൽറ്റ് ഇട്ടു തന്നു…. എന്നിട്ട് എന്നെ ദഹിപ്പിച്ചൊരു നോട്ടം 😡…. പാവം ഞാൻ ☹️പൂച്ച കുട്ടിയെ പോലെ പതുങ്ങി ഇരിപ്പായി….
ഇടക്ക് വണ്ടി നിറുത്തി എന്തൊക്കെയോ വാങ്ങുന്നത് കണ്ടു…. ഞൻ ഒന്നും ചോദിച്ചില്ല ഇങ്ങോട്ടൊന്നും പറഞ്ഞുമില്ല….. പാർക്കിങ് area യിൽ വണ്ടി നിറുത്തി ഞങൾ റൂമിലേക്ക് ചെന്നു…. ഞങ്ങളെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം…. കയ്യിലിരുന്ന കവറുകൾ എല്ലാം ആൾ അമ്മുവിനെ ഏൽപ്പിച്ചു…. എല്ലാവരോടും ആൾ നല്ല രീതിയിൽ സംസാരിക്കുന്നുണ്ടായിരുന്നു…. ആ സംസാരത്തിലോടെ തന്ന നല്ല മരുമകനെ കിട്ടിയ സന്തോഷം അമ്മക്കുണ്ടായിരുന്നു…. അമ്മുവിനോടും അപ്പുവിനോടുമൊക്ക ആൾ വേഗം കമ്പനി ആവുകയും ചെയ്തു…
ഓപ്പറേഷനു സമയമായതും അമ്മയെ തീയറ്ററിലേക്ക് കൂട്ടി കൊണ്ട് പോയി…..
വളരെ അധികം ടെൻഷനോടെ ഞങ്ങൾ പുറത്തു കാത്തു നിന്നു….ശിവക്ക് ഒരു ഫോൺ വന്നതും അച്ഛനോട് യാത്ര പറഞ്ഞു അങ്ങേരു പോയി… എന്നോട് ഒന്നും മിണ്ടിയില്ല…. പോവാണെന്നോ, വൈകിട്ട് വിളിക്കാൻ വരുമെന്നോ ഒന്നും പറഞ്ഞില്ല…..
“മോളെ…. മോൾക് അച്ഛനോട് എന്ടെങ്കിലും പറയാനുണ്ടോ……”അച്ഛൻ ചോദിച്ചു….
“എന്താ അച്ഛാ അങ്ങനെ ചോദിച്ചത്…. എനിക്ക് ആകെ ഒന്നേ പറയാനുള്ളു…. അച്ഛൻ എന്നെ ഓർത്തു സങ്കടപ്പെടാതെ സന്തോഷമായിട്ടിരിക്ക്….നമ്മുടെ എല്ലാ പ്രേശ്ങ്ങൾക്കും പരിഹാരം ആയില്ലേ….. പിന്നെ എന്തിനാ അച്ഛനി സങ്കടം….”
“എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം ആയി… പക്ഷെ മോളെ നിന്റെ ജീവിതം…. കാര്യം ശിവയെ പരിചയ പെട്ടിടത്തോളം നല്ല സ്വഭാവം തന്നെ ആണ്…. എന്നാലും….”
“ഒരു എന്നാലും വേണ്ടാ…. തല്ക്കാലം അച്ഛൻ എന്നെ കുറിച്ച് ചിന്തിക്കാതെ സന്തോഷം ആയിട്ട് ഇരിക്ക്…. കേട്ടല്ലോ…”
ഞൻ അച്ഛനെ ഇറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു….
“അല്ല… ശിവ അച്ഛനോട് എന്താ മാറി നിന്നു കൊണ്ട് പറഞ്ഞത്….”ഞൻ ചോദിച്ചു…
“അതോ… അത് ഓപ്പറേഷൻ കഴിഞ്ഞാലും തിരിച്ചു വീട്ടിൽ എത്തുമ്പോൾ അമ്മയെ നോക്കാൻ ആയി ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കിയിട്ടുണ്ട്…..അതാവുമ്പോ അമ്മുവിന്റെ ക്ലാസ്സ് നഷ്ടപ്പെടില്ലലോ…. എന്നാണ് പറഞ്ഞത്….”
“ഓ… അതൊന്നും വേണ്ടായിരുന്നു അല്ലെ അച്ഛാ…. ഞൻ വന്നു അമ്മയെ നോക്കിയേനെ…. ഇപ്പൊ തന്നെ അവർ നമ്മളെ കുറെ സഹായിച്ചു…. ഇതും കൂടി വേണ്ടായിരുന്നു അല്ലെ അച്ഛാ….”
“ഞൻ അത് ശിവയോട് പറഞ്ഞു… പക്ഷെ ആൾ സമ്മതിക്കണ്ടേ…. എന്ടെങ്കിലും ആവട്ടെ… ആ മോൻ പിന്നെയും പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല…”അച്ഛൻ പറഞ്ഞതും പിന്നീട് ഞൻ ഒന്നും മിണ്ടിയില്ല……
ഏകദേശം 3 മണിക്കൂർ നു ശേഷം ഓപ്പറേഷൻ കഴിഞ്ഞു…. അമ്മ സുഖമായിരിക്കുന്നു എന്ന് ഡോക്ടർ പറഞ്ഞതും ഞങ്ങള്ക്ക് ആശ്വാസം ആയി…. ക്യാന്റീനിൽ പോയി ഞങൾ എല്ലാവരും food കഴിച്ചു വന്നപ്പോഴേക്കും അമ്മയെ റൂമിലേക്ക് മാറ്റി…..
കുറച്ചു കഴിഞ്ഞു ഗിരിയേട്ടൻ അവിടെക്ക് വന്നു….”എന്നെ കണ്ടതും ആളുടെ മുഖം എല്ലാം വയ്യാതെ ആയി…. എന്റെ കഴുത്തിലെ താലിയിലേക്കും നെറുകയിലെ സിന്ദൂരത്തിലേക്കും മാറി മാറി നോക്കി….”ഞൻ അത് കാര്യമാക്കാതെ അമ്മയെ ശ്രെദ്ധിച്ചു നിന്നു…… ഗിരിയേട്ടൻ എല്ലാവരോടും സംസാരിച്ചതിന് ശേഷം പുറത്തേക്കിറങ്ങി….ഞൻ ഗിരിയേട്ടൻ പോയ വഴിയേ പുറകെ ചെന്നു….
“ഗിരിയേട്ടാ… ഒന്ന് നിൽക്കാമോ….”
ഗിരി തിരിഞ്ഞു നോക്കി….. “ഞൻ തുടർന്നു…”ഗിരിയേട്ടൻ എന്നെ ഓർത്തു ഇങ്ങനെ നീറി നീറി കഴിയരുത്…. ഗിരിയേട്ടന് നല്ലൊരു ജീവിതം വേണം… അശ്വതി യെ കല്യാണം കഴിച്ചു നന്നായി ജീവിക്കണം…… ഞൻ അതിനു ഒരു കാരണം ആവുന്നത് എനികിഷ്ട്ടമല്ല…ഗിരിയേട്ടൻ ഇനി എന്നെ മറക്കണം….”
“നിന്നെ മറക്കാനോ…. നിന്നെ മറന്നു എനിക്കൊരു ജീവിതം വേണ്ട രുദ്ര… ഈ ജീവനുള്ള കാലമത്രയും നീയേ എന്റെ നെഞ്ചിൽ ഉണ്ടാവു…. നീയല്ലാതെ മറ്റൊരു പെണ്ണിനെ ഈ ഗിരിക്ക് വേണ്ടാ….”ഗിരി പറഞ്ഞു……
“ഗിരിയേട്ടാ….. ഒരിക്കലും ഇങ്ങനെ ഒന്നും പറയരുത്…. ഞൻ ഇന്ന് ഒരാളുടെ ഭാര്യ ആണ്…. അത് ഗിരിയേട്ടൻ ഓർക്കണം….”
“ഭാര്യ…. എനിക്കറിയാം രുദ്ര ഈ നെഞ്ചിൽ ഞാനെ ഉള്ളൂ…. ഇല്ലെന്നു നീ പറയു…. നിന്റെ കണ്ണിൽ ഞൻ പലപ്പോഴും കണ്ടിട്ടുള്ളതാണ് എന്നോടുള്ള പ്രണയം….പക്ഷെ എന്തോ ഒന്ന് നിന്നെ അതിനു തടഞ്ഞു… നീ ആരുടെയോ ഭാര്യ ആയിക്കോട്ടെ… പക്ഷെ എന്റെ ഉള്ളിൽ നീയും… നിന്റെ ഉള്ളിൽ ഞാനും ആണെന് നമുക്ക് രണ്ടു പേർക്കുമറിയാം….. വെറുമൊരു രണ്ടാം കെട്ടുകാരന്ടെ കൂടെ ജീവിച്ചു നീ ഈ ജീവിതം നശിപ്പിക്കരുത്… പ്രണയമില്ലാതെ രണ്ടു പേർ തമ്മിൽ ഒരുമിച്ചു ജീവിക്കുന്നതിൽ യാതൊരു അർത്ഥവമുമില്ല…. നിനക്ക് വേണ്ടി ഞൻ കാത്തിരിക്കും… നീ അവനെ കളഞ്ഞു എന്റെ കൂടെ വരുന്നത് വരെ….”
ഗിരിയേട്ടന്റെ വാക്കുകൾ ഓരോന്നും ചുട്ടു പൊള്ളുന്ന പോലെ എനിക്ക് തോന്നി…. പാടില്ല എന്നെ കരുതി ആരുടേയും ജീവിതമോ കുടുംബമോ നശിക്കാൻ ഞൻ ആഗ്രഹിക്കുന്നില്ല….നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് ഞൻ ഗിരിയേട്ടനോട് പറഞ്ഞു….
“ഗിരിയേട്ടൻ എന്താണീ പറയുന്നത്….. ഇനി ഒരിക്കലും എന്നോട് ഇങ്ങനെ ഒന്നും സംസാരിക്കരുത്….. ഞൻ ഗിരിയേട്ടനെ സ്നേഹിച്ചിട്ടില്ല, ഇനി ഒരിക്കലും അത് ഉണ്ടാവില്ല…. കാരണം രണ്ടാം കെട്ടുകാരൻ ആണെങ്കിലും ഞാൻ ഇന്ന് അയ്യാളുടെ ഭാര്യ ആണ്…. അയ്യാളെ കളഞ്ഞു ഗിരിയേട്ടന്റെ കൂടെ ഞൻ ഒരിക്കലും ഇറങ്ങി വരില്ല…. പിന്നെ പ്രണയം….ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നാൻ അതിക സമയം ഒന്നും വേണ്ടി വരില്ല….”
ഒന്ന് നിറുത്തി കൊണ്ട് പിന്നെയും പറഞ്ഞു…. “അയ്യാൾ ഇപ്പോൾ എന്റെ ഭർത്താവും ഞൻ അയ്യാളുടെ ഭാര്യയും…. അന്യന്റെ ഭാര്യയെ ആഗ്രെഹിക്കരുത്… ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ ഗിരിയേട്ടന് എന്നോട് പ്രണയമുണ്ടാകരുത്….” എന്നും പറഞ്ഞു രുദ്ര തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും മുൻപിൽ കയ്യും കെട്ടി ശിവ…. രുദ്രയുടെ നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി… ഞങ്ങളുടെ സംസാരം എല്ലാം ആള് കേട്ടിട്ടുണ്ടാകുമോ…. അവൾ ആകെ വല്ലാതെ ആയി…..രണ്ടും കല്പിച്ചു അവനെ മറികടക്കാൻ ഒരുങ്ങിയതും അവൻ അവളുടെ കൈയിൽ പിടിച്ചു തിരിച്ചു അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഗിരിയോട് പറഞ്ഞു….. “Mr.. ഗിരി… അങ്ങനെ വിളിക്കാലോ അല്ലെ…. നീ ഇപ്പോൾ പറഞ്ഞ രണ്ടാം കെട്ടുകാരൻ ഭർത്താവ് ഞൻ തന്നെ ആണ്… നിങ്ങളുടെ സംസാരം എല്ലാം ഞൻ കേട്ടു…. രുദ്ര പറഞ്ഞത് കേട്ടല്ലോ…. ഞൻ ഇപ്പോൾ അവളുടെ ഭർത്താവും ഇവളെന്റെ ഭാര്യയും ആണ്….. അപ്പൊ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ ഇനി മേലിൽ നിന്നെ ഇവളുടെ മുൻപിൽ കാണരുത്… ഇവളെന്റെ ഭാര്യ ആണ്…. എനിക്ക് വേറൊരു മുഖം കൂടി ഉണ്ട്… അതെന്നെ കൊണ്ട് പുറത്തെടുപ്പിക്കരുത്…… കേട്ടല്ലോ…. അപ്പോൾ mr. ഗിരി ചെന്നാട്ടെ…. ഞങ്ങൾ ഭാര്യക്കും ഭർത്താവിനും കുറച്ചു സംസാരിക്കാൻ ഉണ്ട്….”അതും പറഞ്ഞു രുദ്രയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് തന്നെ റൂമിലേക്ക് കയറി പോയി…. രുദ്ര നിന്നാണെങ്കിൽ പേടിച്ചു വിറക്കാണ്…. ആകെ വിഷമം ഗിരിയേട്ടന്റെ അവസ്ഥ ഓർത്തു…. പക്ഷെ അതിലും വിഷമം ശിവയെ പേടി….. മുഖമെല്ലാം വിളറി വെളുത്തു നിൽക്കാണ് രുദ്ര….ശിവയുടെ കൈകൾ അപ്പോഴും രുദ്രയുടെ തോളിൽ തന്നെ……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
മകളെയും ചേർത്ത് പിടിച്ചു മുറിയിലേക്ക് വരുന്ന ശിവയെ കണ്ടതും ആ അച്ഛനമ്മമാരുടെ മനസു നിറഞ്ഞു…..
“മോളുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ….”അച്ഛൻ ചോദിച്ചു….
രുദ്ര പറയാൻ ഒരുങ്ങിയതും “ഒന്നുമില്ലച്ച… ഞൻ ഹോം നേഴ്സ് നെ വെച്ചതിന്റെ പരിഭവം ആണ്…..”ശിവ പറഞ്ഞതും രുദ്ര ഒന്ന് ശിവയെ നോക്കി…. ആളുടെ മുഖത്തെ ഭാവം തനിക് മനസിലാകുന്നില്ല….
ശിവ ആണെങ്കി എല്ലാവരോടും നല്ല സംസാരം തന്നെ…. ഞാൻ ആണെങ്കി ഇങ്ങേരുടെ മനസ്സിലിരിപ്പ് എന്താണെന്നു അറിയാത്ത വിഷയത്തിലും…..
കുറച്ചു നേരം അവിടെ ഇരുന്ന ശേഷം എല്ലാരോടും യാത്ര പറഞ്ഞു ഞങൾ ഇറങ്ങി….പേടിയോടെ ആണ് ഞൻ ശിവയുടെ അരികിൽ ഇരുന്നത്….. ആൾ എന്നോട് ഒന്നും മിണ്ടാതെ തന്നെ ആണ് ഇരിപ്പ്…… എന്നെ വീട്ടിൽ ഇറക്കി അപ്പോൾ തന്നെ വണ്ടിയുമെടുത്തു പോയി….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
റൂമിൽ കയറി ഫ്രഷ് ആയി ഞൻ താഴേക്ക് ചെന്നു….മനസ്സിന്റെ വിങ്ങൽ മറ്റു മനസ്സുകൾക്ക് അറിയില്ലലോ……
ഞൻ അടുക്കളയിൽ കയറി ചോറും ചെറിയ ഒരു തോരനും ഉണ്ടാക്കി…… അച്ചുവിനെ ഇവിടെ എങ്ങും കാണുന്നില്ല… ഫോൺ വിളിച്ചു നോക്കാൻ number വാങ്ങാൻ മറന്നു പോയി….. കുറച്ചു കഴിഞ്ഞു അച്ചു വന്നു…..
“ശിവ എവിടെ പെങ്ങളെ…..”
“രുദ്ര മടിയോടെ ആണെങ്കിലും ഇന്നു നടന്ന കാര്യങ്ങളും ശിവയെ കല്യാണം കഴിക്കാനുള്ള കാര്യങ്ങളുമെല്ലാം അച്ചുവിനോട് സങ്കടത്തോടെ വിവരിച്ചു….
“ഞൻ ഒന്ന് ചോദിച്ചോട്ടെ പെങ്ങളെ….. പെങ്ങൾക്ക് ഇപ്പോഴും ഗിരിയെ ഇഷ്ടമാണോ….”
അച്ചു ചോദിച്ചതും നിറം മങ്ങിയ ഒരു ചിരിയായിരുന്നു എന്റെ മറുപടി….. അതിൽ അവനു തൃപ്തി വരാത്തതിനാലാവാം പിന്നെയും ഒന്ന് കൂടെ ചോദിച്ചു…..
“ഇല്ല… അച്ചു…. എനിക്ക് ഇനി ഒരിക്കലും ഗിരിയേട്ടനെ പ്രണയിക്കാൻ ആവില്ല…. ഞൻ അത് ഗിരിയേട്ടന്റെ അമ്മക്ക് കൊടുത്ത വാക്കാണ്…പിന്നെ എന്റെ കുടുംബത്തിന് വേണ്ടി എന്റെ ഇഷ്ടങ്ങളെല്ലാം ഞൻ വേണ്ടാന്നു വെക്കുവാൻ ആണ് ഞൻ തീരുമാനിച്ചേക്കുന്നെ…..”
“എന്നാ പെങ്ങള് ഒരു കാര്യം ചെയ്യ്… എന്തായലും ഗിരിയോട് പ്രണയമില്ല… എന്നാലേ എന്റെ ശിവയെ പ്രേമിച്ചോ… 😂😂”അച്ചു പറഞ്ഞു…
“അയ്യോടാ… ഇതിലും ഭേദം ഞൻ വല്ല ട്രെയിനിലും തല വെക്കുന്നത് ആണ്….”രുദ്ര പറഞ്ഞു
അച്ചു അതിനു കളിയായി ഒന്ന് ചിരിച്ചു….
“അല്ല അച്ചു ഇങ്ങേരുടെ അച്ഛനും അമ്മയും ഒക്കെ എവിടാ…. നിങ്ങൾ എന്താ ഇവിടെ തനിയെ താമസിക്കുന്നെ… അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കാൻ പാടില്ലേ…..”രുദ്ര ചോദിച്ചു….
“അത്…. അതൊക്കെ ഒരു കഥയാണ് പെങ്ങളെ…അത് ഒരു മൂഡ് പോലെ പിന്നീട് പറയാം….. ആദ്യം ഞൻ ഈ തോരൻ ഒന്ന് ഫിനിഷ് ചേയ്യട്ടെ…. എന്നാ ടെസ്റ്റാ ഇതിനു….”അതും പറഞ്ഞു അച്ചു തീറ്റ തന്നെ തീറ്റ…..
അച്ചു കഴിച്ചു എഴുന്നേറ്റു… ശിവ ഇത് വരെ എത്തിയിട്ടില്ല….. എന്റെ മുഖം കണ്ടിട്ട് അച്ചു പറഞ്ഞു…. അവൻ ചിലപ്പോൾ വല്ല ബാറിലും ആയിരിക്കും….. അവൻ കഴിച്ചിട്ടായിരിക്കും വരുന്നത്… പെങ്ങൾ കഴിച്ചിട്ട് കിടന്നോ…. അച്ചു പറഞ്ഞെങ്കിലും എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല….
ഞൻ എല്ലാം എടുത്തു വെച്ചു കൊണ്ട് മുറിയിലേക്ക് ചെന്നു….
ഉറങ്ങാൻ കഴിഞ്ഞില്ല…. ബാൽക്കണി ഡോർ തുറന്നു അവിടെക്ക് ചെന്നു അവിടെയുള്ള കസേരയിൽ ഇരുന്നു….. ശിവയെ മനസിലാകുന്നില്ല…. എന്റെ കുടുംബത്തിനോട് ഒരു സ്വഭാവം… എന്നോട് വേറെ ഒന്ന്….. ഓരോന്ന് ആലോചിച്ചു എത്ര നേരം അവിടെ ഇരുന്നെന്നു അറിയില്ല…… അവ്ടെന്നു എഴുന്നേറ്റു താഴേക്ക് ചെന്നു…. ശിവ ഇത് വരെ വന്നിട്ടില്ല…. സമയം 2മണി കഴിഞ്ഞു…….
കാളിങ് ബെൽ സൗണ്ട് കേട്ട് പോയി വാതിൽ തുറന്നു…. ശിവ…. നിൽപ്പ് കണ്ടാൽ അറിയാം…. ആളു നല്ല ഫോമിൽ ആണ്… കാല് നിലത്തു ഉറക്കാതെ ആടി ആടി നിൽക്കുന്നു….. എന്നെ കണ്ടതും…..
“എടാ… അച്ചു…. നിയിത് വരെ ഉറങ്ങിയില്ലേ….. ഞൻ….. വാ… നമ്മുക്ക്… ഉറങ്ങണ്ടേ….”വാക്കുകൾ പുറത്തു വരാതെ കുഴക്കാണ്….
ഞൻ അച്ചു ആണെന്ന പുള്ളി ടേ വിചാരം 😡😡
എന്ത് സാധനം ആണാവോ വലിച്ചു കയറ്റിയത്…. നാറിയിട്ട് പാടില്ല…… ദേ.. എന്നേം പിടിച്ചു വലിച്ചു കൊണ്ട് മുകളിലേക്ക് പോകുന്നു….. ഓരോ സ്റ്റെപ്പും കുഞ്ഞി പിള്ളേരെ പോലെ എടുത്തു വെച്ചു പിച്ച വെച്ചു ഞങ്ങ രണ്ടും ഒരു കണക്കിന് മുകളിൽ എത്തി…..
ഒരു കണക്കിന് ഞൻ അങ്ങേരെ താങ്ങി കട്ടിലിൽ ഇരുത്തി…..
“എടാ… അച്ചു…. അവളില്ലെടാ…. അവൾ…… “……. 🥺🥺🥺🥺പറഞ്ഞു മുഴുവൻ ആക്കുന്നതിനു മുൻപേ കമഴ്ത്തി നല്ല അസ്സൽ വാള്…. അതു മുഴുവൻ എങ്ങും പോയില്ല ഗയ്‌സ്… എല്ലാം എന്റെ ദേഹത്തു ബംഗിയായി തെറിച്ചു ഇരിക്കുന്നു….. എനിക്കങ്ങോട് ആകെ ദേഷ്യം വന്നിട്ട് പാടില്ലായിരുന്നു 😡…. കാര്യം ശെരി ഇങ്ങേരുടെ കാശ് ഒക്കെ തന്നെ… എന്ന് കരുതി ഇങ്ങനെ എന്റെ ദേഹത്തു ശര്ദിക്കാമോ… ഞൻ വേഗം ഓടി ബാത്‌റൂമിൽ കയറി എല്ലാം കഴുകി കളഞ്ഞു, ഒരു കുളിയും പാസാക്കി വന്നപ്പോൾ ഉണ്ടല്ലോ 😡😡😡കട്ടിലിൽ ശര്ദിച്ചു വെച്ചേക്കുന്നു 🥺🥺🥺🥺എന്റെ ഒരു ഗതി കേടെ…… ഒരു കണക്കിന് പുള്ളിയെ ഞൻ താങ്ങി ബാത്‌റൂമിൽ കൊണ്ട് ചെന്നു….. ഇട്ടിരുന്ന ഷർട്ട് അഴിച്ചു മാറ്റി…. അമ്പോ…. എന്തൊരു ബോഡി ആണിത്…. ഉരുട്ടി കേറ്റി വെച്ചേക്കാണ്….ഇതൊക്കെ കാണുമ്പോൾ പെണ്ണുങ്ങൾ എങ്ങനെ വീഴാതെ ഇരിക്കും…..
ഒരു കണക്കിന് അങ്ങേരുടെ മേലാകെ തുടച്ചു,… വാർഡ്രോബിൽ നിന്നും പുതിയ ഒരു ബെഡ് ഷീറ്റ് എടുത്തു വിരിച്ചു അങ്ങേരെ കൊണ്ട് പോയി കട്ടിലിൽ കിടത്തി….. സമയം 4മണി…. ഇനി ഇന്ന് ഉറങ്ങണ്ട….. നേരെ അടുക്കളയിലേക്ക് ചെന്നു…. രാവിലത്തേക്ക് വേണ്ടുന്നതെല്ലാം ഉണ്ടാക്കി വെച്ചു……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അച്ചു രാവിലെ എഴുനേറ്റ് ബ്രേക്ഫാസ്റ് കഴിച്ചു എങ്ങോട്ടോ പോയി… ശിവ വന്നില്ലേ എന്ന് ചോദിച്ചതും ഇന്നലത്തെ കാര്യം ഞൻ അവനോട് പറഞ്ഞു…… അച്ചു അതിനു ഒന്ന് മൂളി കൊണ്ട് പുറത്തേക്ക് പോയി…..
ഞൻ മുകളിൽ ചെന്നു നോക്കി…. ആൾ എഴുന്നേറ്റ് ബാൽക്കണി യിൽ നിൽക്കുന്നുണ്ടായിരുന്നു….എന്നെ കണ്ടു എന്ന് മനസിലായതും ഞൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി……
“ഒന്ന് നിന്നെ….”
ഞൻ അവിടെ നിന്നു…… അനക്കമൊന്നും ഇല്ലാത്തതിനാൽ ഞൻ മുഖമുയർത്തി നോക്കിയതും കവിളത്തു ആഞ്ഞൊരു അടി കിട്ടിയതും ഒരുമിച്ചായിരുന്നു…..
(തുടരും )

by