രചന – അശ്വതി അച്ചൂസ്
ഹരി അകത്തേക്ക് നടന്നു.
“അങ്കിൾ ഞാൻ ഇറങ്ങുന്നു.”
“ആ ദിയ എന്ത് പറഞ്ഞു ഹരി ”
“സമ്മതം പറഞ്ഞിട്ടുണ്ട് ”
“ഹരി… ഇറങ്ങാൻ പോവണോ ”
“അതെ അങ്കിൾ…. വിവാഹം അധികം നീട്ടണ്ട എന്നാണ് എന്റെ അഭിപ്രായം. അച്ഛനും അമ്മയും നാളെയോ മറ്റന്നാളോ വരും ”
“ഉം ”
“അധികം ആളും ആരവങ്ങളും ഒന്നും വേണ്ട ”
“ഉം ”
“അങ്കിളിനു എന്തേലും പറയാൻ ഉണ്ടോ ”
“അത്… ഹരിക്ക് തിരക്കാണെങ്കിൽ ”
“ഇല്ല അങ്കിൾ പറഞ്ഞോ. എനിക്കു തിരക്കൊന്നും ഇല്ല. അങ്കിൾ ഇരിക്കു.”
“അത് ഹരി മോള് ”
“ഉം ”
“അവൾ കുറച്ചു നാൾ ട്രീട്ട്മെന്റിൽ ആയിരുന്നു ”
“എനിക്കറിയാം അങ്കിൾ ”
“അത്… ഹരിക്ക് എങ്ങനെ ”
“എനിക്കറിയാം അങ്കിൾ അവളെ കുറിച്ച് എനിക്ക് അറിയാവുന്ന പോലെ മറ്റേതൊരാൾക്ക് മനസിലാകും. അതിന് കാരണക്കാരൻ ഞാൻ മാത്രമാകുമ്പോൾ…. അതെല്ലാം ഞാൻ അറിഞ്ഞിരിക്കുമല്ലോ അങ്കിൾ ”
“ഇനിയും… ഇനിയും തകർത്തു കളയരുത് അവളെ… അത്രയ്ക്ക് പാവമാണ് ”
ഹരി അയാളുടെ കൈ കൂട്ടിപിടിച്ചു… “ഇല്ല അങ്കിൾ ഇനി ഒരിക്കലും ഞാൻ അവളെ വിട്ട് കളയില്ല…. വേദനിപ്പിക്കില്ല… കഴിഞ്ഞു പോയതിന് മാപ്പ് പറയാൻ അല്ലാതെ . ”
“സാരമില്ല …… സാരമില്ല. മോൻ ഇറങ്ങിക്കോ നാളെ അച്ഛനേംഅമ്മേം പറഞ്ഞയക്കണം ”
“ഉം ”
അവൻ ഇറങ്ങും മുന്നേ അകത്തേക്ക് നോക്കി. ദിയ വരുന്നു കണ്ടു. അവൻ വേഗം പോയി വണ്ടിയെടുത്തു.
“അച്ഛാ ”
അയാൾ അവളെ നോക്കി ചിരിച്ചു
“എന്താ ഒരു ചിരി ”
“ഒന്നൂല്ല. നീ ഹാപ്പി അല്ലെ ”
“അച്ഛൻ ഹാപ്പി അല്ലെ ”
“ഉം ”
“അത് മതി ”
“മോളെന്താ അച്ഛനോട് ഇത് വരെ പറയാഞ്ഞത് ”
“അച്ഛൻ എന്താ എന്നോട് ഒന്ന് ചോദിക്കാത്തെ ”
“അത് ശരി ഇപ്പൊ എനിക്കാ കുറ്റം ”
അവൾ അച്ഛനെ നോക്കി നിന്നു. രവിയും വാടിയതാണെങ്കിലും ആ കണ്ണുകളിൽ സന്തോഷം വിരിയുന്നുണ്ട്. മറ്റുള്ളവരെ കാണിക്കാതെ നടക്കാൻ ശ്രെമിക്കാണ്.
“എന്തിന്റെ പേരിൽ അയാലും ഇനി എന്റെ മോള് കരയരുത്.”
“ഇല്ല അച്ഛാ…. ഇനി ഒരിക്കൽ കൂടി ഇത് മുടങ്ങിയാൽ പോലും ഞാൻ കരയില്ല. എന്റെ അച്ഛൻ ഒരുപാട് കരഞ്ഞില്ലേ എനിക്ക് വേണ്ടി ”
“ഏയ്.”
അയാൾ അവളെ തന്നോട് ചേർത്തു
“എന്റെ മോള് സന്തോഷായി ഇരുന്നാൽ മതി. വേറെ ഒന്നും വേണ്ട… ഒന്നും.”
അവൾ നിറഞ്ഞ മിഴികളോടെ അയാളിലേക്ക് ചാഞ്ഞു.
*******
“നിച്ചു ”
“പപ്പാ വന്നോ.”
“മോളെവിടെയിരുന്നു ”
“പപ്പാ… ഇനി എത്ര ദിവസം ഉണ്ട് ”
“എന്തിന് ”
“അമ്മ ഇങ്ങോട്ട് വരാൻ ”
“വരും വേഗം വരും. പോരേ ”
നിച്ചു തുള്ളിചാടി താഴേക്ക് പോയി.
ഇനി എത്ര ദിവസം ഉണ്ട് എന്റെ ദിയ ഇങ്ങോട്ട് വരാൻ. ആരവങ്ങൾ ഇല്ലാതെ ആഘോഷങ്ങൾ ഇല്ലാതെ എന്നിലേക്ക്…
******
അമ്പലത്തിൽ അധികം ആളൊന്നും ഇല്ലായിരുന്നു. താലി കെട്ടുമ്പോൾ മാത്രം ദിയ ഹരിയെ ഒന്ന് നോക്കി. വലതു കാല് വെച്ചു കയറുമ്പോൾ അവൾ സർവ ദൈവങ്ങളെയും വിളിച്ചാണ് കയറിയത്. പരസ്പരം അറിയാവുന്ന കൊണ്ട് ഒരു അകൽച്ച ഫീൽ ചെയ്തില്ല എന്ന് മാത്രം.
രാത്രി
“നിച്ചു എന്റെ കൂടെ കിടന്നോട്ടെ മോളെ ”
“അത് വേണ്ട അമ്മേ. അവൾ എന്റെ ഒപ്പം കിടന്നാൽ മതി ”
“അത്… അത് പിന്നെ മോളെ ”
“ഈ നാലു വർഷം അവൾ പപ്പയ്ക്ക് ഒപ്പം അല്ലെ കിടന്നേ. ഇനി അമ്മയ്ക്ക് ഒപ്പം കിടന്നോട്ടെ. അല്ലെ നിച്ചു ”
അവൾ ചിരിച്ചു
അവൾ മുറിയിൽ എത്തി കുളിച്ചു. നിച്ചുവിനെയും കുളിപ്പിച്ചു. ഭക്ഷണം കൊടുത്തു. തന്നോട് ചേർത്ത് കിടത്തി താളം പാടി ഉറക്കി.
ഹരി അവൾ ചെയ്യുന്നതെല്ലാം നോക്കി നിന്നു. നിച്ചു ഉറങ്ങിയപ്പോൾ ഒരു പുതപ്പ് എടുത്തു പുതച്ച് ദിയ എണീറ്റു.
ഹരിയെ കണ്ട് പെട്ടന്ന് നിന്നു
“ഹരിയേട്ടൻ ഫുഡ് കഴിച്ചില്ലേ ”
“ഇല്ല താൻ കൂടെ വരട്ടെ എന്ന് കരുതി.”
“ഉം ”
അവൾ നിച്ചുവിനെ ഒന്ന് തിരിഞ്ഞു നോക്കി
“അവൾ അവിടെ കിടന്നോളും നെ. നീ വാ ”
അവൾ ഒന്ന് പകച്ചു. ആ പറഞ്ഞതിൽ സ്നേഹത്തിന്റെ അംശം പോലും ഇല്ലല്ലോ എന്ന് ദിയക്ക് തോന്നി. ഹരി തിരിഞ്ഞു നോക്കി.
“ഓ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. ഞാൻ ഫുഡ് കഴിക്കാൻ പോകുമ്പോൾ അവൾ എന്നും ഉറങ്ങും ഇത് പോലെ അതാ ഉദേശിച്ചത് ”
അവൾ ഒന്നും പറഞ്ഞില്ല.
ഫുഡ് കഴിക്കുമ്പോഴും അവൾ നിശബ്ദയായിരുന്നു.
“മക്കൾ. എങ്ങോട്ടെങ്കിലും വിരുന്നിനു പോകുന്നുണ്ടോ.”
ഹരി അവളെ ഒന്ന് നോക്കി
“വേണ്ട അമ്മേ അതിന്റെ ആവശ്യം ഒന്നും ഇല്ല ”
“അടുത്ത ആഴ്ച്ച ആണെന്ന് തോന്നുന്നു ഒരു കല്യാണം ഉണ്ട് തറവാട്ടിൽ. അന്ന് എല്ലാരും കൂടെ പോയ് വരാം അത് പോരേ മോളെ ”
“അത് മതി അച്ഛാ ”
” ഉം ”
“നീ നിച്ചുനെ സ്കൂളിൽ ചേർത്തിയില്ലേ ”
“ഉം നാളെ തൊട്ട് ക്ലാസിനു പോകണം. അമ്മ വരാൻ വേണ്ടി ഒരാഴ്ച്ച വൈറ്റ് ചെയ്തു എന്നേ ഉള്ളു ”
ഹരി പറഞ്ഞു കഴിഞ്ഞ് ദിയയെ നോക്കി
ഇതൊന്നും പറഞ്ഞില്ലല്ലോ എന്ന മട്ടിൽ ദിയ അവനെ നോക്കി ഇരുന്നു.
ഭക്ഷണം കഴിഞ്ഞ് പോയപ്പോൾ സീത നിർബന്ധിച്ച് ഒരു ഗ്ലാസ് പാല് കൊടുത്തു വിട്ടു. എന്തോ അതുമായി മുറിയിലേക്ക് പോകാൻ സത്യത്തിൽ ദിയയ്ക്ക് ചമൽ ഉണ്ടായിരുന്നു. എന്നാലും അവൾ അകത്തേക്ക് ചെന്നു. കൈയിൽ ഉണ്ടായിരുന്ന പാൽ മേശപുറത്ത് വെച്ചു.
“ദിയ… എന്താ പാൽ ഒക്കെ ആയി ”
അവൾ മറുപടി പറഞ്ഞില്ല. ഹരിക്കണേൽ ചിരിയും വരുന്നുണ്ട്
“താൻ കിടന്നോ. ഫസ്റ്റ് നൈറ്റ് തല്ക്കാലം മാറ്റി വെച്ചിരിക്കുന്നു. ദിയക്ക് എന്നെ മനസിലാക്കാൻ അല്പം സമയം ആവശ്യമാണ് ”
നിങ്ങൾക്ക് പിന്നെ എന്നെ മൊത്തത്തിൽ അറിയാലോ…. അവളിൽ അമർഷം അണ പൊട്ടി എന്നാലും പുറത്ത് കാണിച്ചില്ല.
“നാളെ നിച്ചുവിനെ സ്കൂളിൽ കൊണ്ട് പോകണം. തിരക്കിനിടയിൽ നിന്നോട് പറയാൻ വിട്ട് പോയതാണ് ”
“ഉം ”
“ഫസ്റ്റ് ഡേ അല്ലെ ഞാനും വരാം. ദിയ എന്നാ വർക്കിന് പോയ് തുടങ്ങുന്നത് ”
“മറ്റന്നാൾ ”
“ഉം. പിന്നെ ദിയ ”
അവൾ അവന് നേരെ തിരിഞ്ഞു. ഒരു നിമിഷം ഹരി പെട്ടന്ന് അവളെ മുറുകെ പുണർന്നു. ദിയക്ക് എതിർക്കാൻ കഴിഞ്ഞില്ല… അവൾ വിറച്ചു പോയിരുന്നു.
“പേടിച്ചോ ”
അവൾ വിറക്കുന്ന കണ്ട് ഹരിക്ക് ചിരി വന്നു.
ദിയ മിണ്ടിയില്ല.
“കിടന്നോ. ഗുഡ് നൈറ്റ് ”
ജീവൻ തിരിച്ചു കിട്ടിയപോലെ ദിയ വേഗം നിച്ചുവിനെ ചേർത്ത് പിടിച്ചു കിടന്നു. വിറയൽ ഇത് വരെ മാറിയിട്ടില്ല. എന്റെ ദൈവമേ ഇങ്ങനെ ആണേൽ താൻ കണക്ക് കൂട്ടിയ പോലെ ഒന്നും ആവില്ല നടക്കുന്നത്. നിച്ചു ആരാണ് എന്ന് പറയാതെ ഒരു കാരണവശാലും അയാൾക്ക് വഴങ്ങാൻ പാടില്ല. പാടില്ല. ഇനി ഒരു മാറ്റം ഉണ്ടാവില്ല തനിക്ക് പക്ഷെ എന്തോ അയാൾ അരികിൽ എത്തുമ്പോൾ എല്ലാ വാശിയും ഉപേക്ഷിച്ചു താൻ തളർന്നു പോകുന്നു. അവൾ തിരിഞ്ഞു നോക്കി ഹരി സോഫയിൽ കിടപ്പുണ്ട്.
അവൾ നാളെയെ കുറിച്ചോർത്തു ഉറങ്ങാൻ ശ്രെമിച്ചു.
*******
പിറ്റേന്ന് രാവിലെ തന്നെ ദിയ എണീറ്റു.വേഗം കുളിച്ച് റെഡി ആയി
“നിച്ചു…. മോളെ എണീറ്റെ പഠിക്കാൻ പോകണ്ടേ നമുക്ക് ”
അവൾ ഒന്ന് ചിണുങ്ങി ദിയയെ ചുറ്റി പിടിച്ചു കിടന്നു.
“നിച്ചു ”
“ഉം ”
“പഠിക്കാൻ പോകാം ”
“ഹും ”
“പോകാം നിച്ചു എന്നാലല്ലേ അമ്മേ പോലെ ജോലിക്ക് ഒക്കെ പോകാൻ പറ്റൂ.”
“ആണോ അമ്മ ”
“ഉം. പപ്പാ വരോ നമ്മുടെ കൂടെ ”
“അതറിയില്ല. അമ്മ വന്നാൽ പോരേ മോൾക്ക് ”
“മോൾക്ക് പാപ്പേം അമ്മേം ഇഷ്ടം ആണ് ”
അത് കേട്ട് ഹരിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു.
“ഇന്ന് ഫസ്റ്റ് ഡേ പപ്പാ കൂടെ വരാം കേട്ടോ. നിച്ചു ”
“ഉം ”
അവൾ എണീറ്റു. ദിയ ഹരിയെ ഒന്ന് നോക്കി. പിന്നെ നിച്ചുവിനെ റെഡി ആക്കാൻ പോയി.
പെട്ടന്ന് തന്നെ ഭക്ഷണം കഴിഞ്ഞ് അവർ ഇറങ്ങി
“നിച്ചു അച്ചാച്ചനോടും അമ്മമ്മയോടും പറ പോയിട്ട് വരാം എന്ന് ”
“ഞാൻ പഠിക്കാൻ പോയിട്ട് വരാം അമ്മമ്മേ… അച്ഛാച്ച ”
“ശരി നല്ല കുട്ടി ആയി പോയിട്ട് വായോ കേട്ടോ ”
അവൾ തലയ്യാട്ടി ചിരിച്ചു.
സ്കൂളിൽ ചേർത്ത് പോകുമ്പോൾ ഇനി വൈകീട്ട് വന്നാൽ മതി എന്ന് അവളെ ടീച്ചർ ഓർമ്മിപ്പിച്ചത് കൊണ്ട് ദിയ തിരികെ കാറിൽ കയറി.
“അമ്മ എത്ര കൊഞ്ചിച്ചാലും പപ്പാ കഴിഞ്ഞേ ഉള്ളു അവൾക്ക് വേറെ ആരും ”
അവൾ ഹരിയെ ഒന്ന് കണ്ണ് തുറുപ്പിച്ചു നോക്കി
“വൈകീട്ട് ഞാൻ വരണോ ”
“വേണ്ട ”
“അല്ലെങ്കിലും എന്നെ ഒഴിവാക്കാൻ കിട്ടുന്ന ഒരു അവസരവും താൻ പഴക്കാറില്ലല്ലോ ”
“അതിന് ഞാൻ എന്ത് ചെയ്തു എന്നാ ഹരിയേട്ടൻ പറഞ്ഞു വരുന്നത് ”
“ഒന്നൂല്ല പറഞ്ഞു എന്നെ ഉള്ളു “.
വീടിന് മുന്നിൽ. എത്തിയപ്പോൾ വണ്ടി നിന്നു
“ആ മുറിയിൽ ആണ് ഞാനും ഉള്ളത് എന്നെ കൂടെ ഇടയ്ക്ക് ഒക്കെ പരിഗണിക്കാം ”
“അതിന് വേണ്ടിയല്ലല്ലോ ഞാൻ വന്നത് ”
“അതിന് മറുപടി ഞാൻ ആദ്യം പറഞ്ഞത് അവൾക്ക് ഞാൻ കഴിഞ്ഞേ വേറെ ആരും ഉള്ളു എന്ന് ”
“പിന്നെ എന്തിന് കഷ്ടപ്പെട്ട്. എന്നെ കൂടെ കൊണ്ട് വന്നു ”
“അത് നിനക്ക് വഴിയേ മനസിലാക്കോളും.”
“ഞാൻ പോവാണ്. വൈകിട്ട് ഞാൻ പോയ്കോളാം നിച്ചുവിനെ കൊണ്ട് വരാൻ ”
“ഉം ”
അവൾ പോകുന്നത് ഹരി വെറുതെ നോക്കി ഇരുന്നു. അവൾ തിരിഞ്ഞു നോക്കില്ല എന്നുറപ്പുണ്ടായിട്ടും വെറുതെ. വീട്ടിലെത്തിയിട്ടും ദിയ മൂഡ് ഓഫ് ആയിരുന്നു.
അവൾ വീട്ടിൽ പറഞ്ഞിട്ട് ഓഫീസിലേക്ക് ഇറങ്ങി.
“ഓ കല്യാണം കഴിഞ്ഞ ഉടനെ തന്നെ നീ വരുമെന്ന് കരുതിയില്ല ”
“അതെന്താ അജി. നിന്നോട് ആര് പറഞ്ഞു ആവശ്യം ഇല്ലാതെ ഓരോന്ന് വിചാരിക്കാൻ ”
“അതേടി അല്ലേലും ഞാൻ വിചാരിക്കുന്നതാണ് കുറ്റം. നിങ്ങൾ ചെയുന്ന ഒന്നും അല്ല ”
“ചുമ്മാ…. ഞാൻ വന്നാൽ ഉടനെ അടി ഉണ്ടാക്കാതെ അജി ”
“ഞാൻ ഒന്നിനും ഇല്ല. അല്ല ഒരു കുഞ്ഞ് ഉണ്ടായിരുന്നല്ലോ ”
“അവളെ സ്കൂളിൽ ചേർത്തു
നാളെ തൊട്ട് സ്കൂൾ വിട്ട് എന്നോടൊപ്പം ഉണ്ടാകും ”
“അത് ഞാൻ പ്രതീക്ഷിച്ചതാണ് ”
“അജി,”
“ലോകത്തു ഇത് വരെ കാണാത്ത ഒരു അച്ഛനും അമ്മയും കുഞ്ഞും. ദിയ ഞാൻ പറയുന്ന നീ എഴുതി വെച്ചോ…. ആ കുഞ്ഞ് അവന്റെ അല്ല. നിന്നെ പറ്റിക്കുകയാണ്. അവൻ ഈ ലോകത്ത് ഒരു പെണ്ണിനെ സ്നേഹിച്ചിട്ടുള്ളു ”
ദിയ അൽപ്പം പകപ്പോടെ അവനെ നോക്കി
അജി അല്പം ശബ്ദം താഴ്ത്തി പറഞ്ഞു
“അത് നിന്നെയാണ് നിന്നെ മാത്രം. അവൻ എന്തിനാ ഇങ്ങനെ കള്ളം പറഞ്ഞു നടക്കുന്നത് എന്ന് ഞാനും കൂടെ ഒന്ന് അന്വേഷിക്കട്ടെ ”
അവൻ അതും പറഞ്ഞു പോയപ്പോൾ അവൻ പറഞ്ഞത് എല്ലാം ശരിയാണ് എന്ന് തോന്നി ദിയക്ക്. താനും ഒന്ന് അന്വേഷിക്കാം സത്യം അറിയണമല്ലോ.
തുടരും

by