18/04/2026

മോഹം പോലെ : ഭാഗം 03

രചന – അഹം

“” നീ മറന്നു പോയ സത്യങ്ങൾ …. മറന്നെന്നു അഭിനയിക്കുന്ന സത്യങ്ങൾ എല്ലാം ഞാൻ നിന്നെ ഇങ്ങനെ ഓർമിപ്പിച്ചുകൊണ്ടിരിക്കും… “”

തിരിച്ചൊന്നും പറയാതെ ഫയൽ നെഞ്ചോടടുക്കി പിടിച്ചു ഞാൻ മുൻപോട്ട് നടന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ചില യഥാർഥ്യങ്ങളിൽ നിന്ന് നമുക്ക് ഒരിക്കലും മോചനമുണ്ടാവില്ല…… ശെരി തെറ്റുകളുടെ കണക്കെടുപ്പിൽ എന്റെ തെറ്റുകൾക്ക് തന്നെ ആയിരുന്നു മുൻ‌തൂക്കം…… ആരോടും പരാതിയോ പരിഭവങ്ങളോ ഇല്ല…… എല്ലാം സ്വയം വരുത്തി വെച്ചതാണ്…….. എന്റെ പ്രണയം……. ഒരു കാലത്ത് എന്റെ എല്ലാം എല്ലാം ആയവൻ……… ഇന്ന് എന്റെ ഉള്ളിൽ തന്നെ മൃതിയടഞ്ഞിരിക്കുന്നു…… ഒരിക്കലും തുറക്കാൻ പറ്റാത്തവിധം താഴിട്ട് പൂട്ടിയിരിക്കുന്നു…… വേദനയുടെ പടുകൂമ്പാരത്തിനു മുകളിൽ ചിരിയുടെ മേലാങ്കി അണിഞ്ഞൊരു ജീവിതം…… ഇനിയും എത്ര നാൾ തുടരണമെന്നു മാത്രം നിശ്ചയമില്ല……….

ഉച്ചവരെ എങ്ങനെയോ ക്ലാസുകൾ തള്ളി നീക്കി…….. അത്രയ്ക്കു ഉണ്ടായിരുന്നു തലവേദന…… വീട്ടിലേക്ക് പോയിട്ട് കാര്യമില്ല… ഒറ്റയ്ക്കിരുന്നാൽ ചിന്തിച്ചുക്കൂട്ടും…… നേരെ ലൈബ്രറിയിലേക്ക് വിട്ടു…. ഇനി സിനിയുടെ അടുത്തിരുന്നാലെ അല്പമെങ്കിലും ആശ്വാസം കിട്ടുള്ളു…..

ഇപ്പോൾ ഞാൻ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അല്പമെങ്കിലും ഷെയർ ചെയ്തിട്ടുള്ളത് സിനിയോട് മാത്രമാ…. ഹരിയേട്ടനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ അവൾക്ക് അറിയാം….. എല്മൊന്നും ഇപ്പോഴും പറഞ്ഞിട്ടില്ല……

“” നിനക്ക് ഉച്ചയ്ക്ക് ഹവർ ഇല്ലേ……. “”

ചോദിച്ചുകൊണ്ട് എന്നെ നോക്കി നെറ്റി ചുളിച്ചവൾ……

“” ഉണ്ട്……. ഞാൻ അത് രമ്യ മിസ്സ്‌ ന് കൊടുത്തു…. വല്ലാത്തൊരു തലവേദന….””

തൊട്ടടുത്ത ചെയറിലിരുന്ന് ടേബിളിൽ മുകളിൽ തലവെച്ചു കണ്ണടച്ച് കിടന്നു…..

“” എന്ന പിന്നെ ആ റിട്ടേൺ ചെയ്യണ്ട ബുക്ക്‌ കൂടി എടുത്തൂടായിരുന്നോ ഇങ്ങോട്ട് വരുമ്പോൾ… ഡേറ്റ് കഴിഞ്ഞിട്ട് എത്ര ദിവസായെടി… “”

ബുക്കിന്റെ കാര്യത്തിൽ ആള് ഭയങ്കര സ്ട്രിക്റ്റാ……..

“” ടാ നീ ഒന്ന് എന്റെ ബാഗിൽ നിന്ന് എടുത്തുകൊണ്ടുവരുമോ…. ഇനി വീണ്ടും നടക്കാൻ വയ്യ നല്ല മോളല്ലേ പ്ലീസ് “”

എന്റെ മുഖം കണ്ടതുകൊണ്ടായിരിക്കാം കൂടുതൽ ഒന്നും പറയാതെ അവൾ എഴുന്നേറ്റു പോയി….. ഞാൻ വീണ്ടും കണ്ണുകളടച്ചു കിടന്നു….. പതിയെ മയക്കത്തിലേക്ക് വീണു ….

ഊക്കോടെ ടേബിളിൽ എന്തോ വീണ ശബ്ദം കേട്ടാണ് കണ്ണുകൾ വലിച്ചു തുറന്നത്…. ബുക്കും…. കൂടെ രാവിലെ ഹരിയേട്ടൻ തന്ന ഫയലും……

“” എന്താ ഇതിന്റെ ഒക്കെ അർത്ഥം….. ഇത്രയൊക്കെ മറച്ചു വെച്ചാണോ നീ അവനെ കുറിച്ച് കുറ്റങ്ങൾ പറഞ്ഞ് നടന്നത്….. അവനെ കുറ്റം പറയാനുള്ള എന്ത് യോഗ്യതയാ നിനക്കുള്ളത്…… നീയും അത്ര വല്യ പുണ്യാളത്തി ഒന്നുമല്ലലോ….. ഒരു നിമിഷം നീ നിന്റെ വീട്ടുകാരെ ഓർത്തോ…. ഇതിലും വല്യ നാണക്കേടൊന്നും ഇനി അവന്റെ കൂടെ കഴിഞ്ഞാൽ ഉണ്ടാകാൻ പോകുന്നില്ല…. അതിലും വലുത് പണ്ടേ വരുത്തി വെച്ചല്ലോ…… എന്നോട് ഒരു വാക്ക് പോലും പറയാൻ തോന്നിയില്ലല്ലോ നിനക്ക് “‘

അതിലുള്ള ഫോട്ടോസും പേപ്പർസും ഉയർത്തി കാട്ടികൊണ്ട് സിനി ദേഷ്യപ്പെട്ടപ്പോൾ തല താഴ്ത്തി നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ…. കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി …..

വയ്യാ……….. ഇനി സിനിയുടെ വെറുപ്പ് കൂടി നേടാൻ… ആകെ ഉള്ള സുഹൃത്താണ്……. വീട്ടുകാർക്ക് ശേഷം എനിക്ക് ലഭിച്ച ആത്മാർത്ഥ ബന്ധം ഇത് മാത്രമാണ്…….

ഞാൻ തല ഉയർത്തി അവളെ നോക്കി….. എന്റെ മറുപടിക്കായി വെയിറ്റ് ചെയുവാണ്….

“”” തെറ്റ് പറ്റിപോയെടാ….. തിരുത്താൻ പറ്റാത്ത തെറ്റ്…… ആ പ്രായത്തിൽ….. പ്രണയത്തിന്റെ അന്ധതയിൽ ശെരി തെറ്റുകൾ തിരിച്ചറിയാൻ പറ്റിയില്ല….. അതുമാത്രമാണ് ജീവിതമെന്ന് കരുതിപോയി….. എല്ലാവരെയും മറന്നു…. എന്നെ തന്നെ മറന്നു…… അതിനുള്ള ശിക്ഷയും ഞാൻ അനുഭവിച്ചു….. ഒരു ഇരുപത് വയസ്സുകാരിയുടെ എടുത്തു ചാട്ടം….. ഇന്നും ഞാൻ അതിനു വില നൽകുന്നു സിനി…… നീ കൂടി എന്നെ തള്ളിപ്പറയല്ലേടാ….. നീ മാത്രേ ഉള്ളൂ എന്നെ മനസ്സിലാക്കാൻ…… വീണ്ടും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരേടാണത്…… പക്ഷെ അതിന്റെ ഒക്കെ തെളിവുകൾ ഹരിയേട്ടന്റെ കൈകളിൽ ഇന്നും ഭദ്രമാണെന്നു എനിക്ക് അറിയില്ലായിരുന്നു……. “”

സിനി എന്നെ നെഞ്ചോട് ചേർത്ത് വെച്ച് തലയിൽ തലോടി….. അവളുടെ നെഞ്ചിൽ എന്റെ ഭാരങ്ങൾ മുഴുവൻ ഇറക്കി വെച്ചു…..

“” ഇനി നിനക്കൊരു ജീവിതമുണ്ടോ മോളെ…..ഹരിയുടെ കൈയിൽ എല്ലാം ഉള്ള സ്ഥിതിക്ക് ഇനി ഒരു കല്യാണം പോലും നടക്കുമോ “‘”

അവളുടെ ചോദ്യം കേട്ടപ്പോൾ സ്വയം പുച്ഛം തോന്നി….. ആഗ്രഹിച്ചവനെ… സ്വന്തമായി കരുതിയവനെ ദൈവം തട്ടിയെടുത്തു…..

ഇനി ഒരു വിവാഹം കൂടി സ്വപ്നം കാണാൻ അർഹതയില്ല…… ഹരിയേട്ടൻ വിലക്ക് വാങ്ങിയതല്ലേ എന്നെ …… ഇനി അവനല്ലേ എന്നിൽ എന്നെക്കാളും അധികാരം….. ഇനി എന്റെ ജീവിതത്തിൽ വേറൊരു പുരുഷൻ ഉണ്ടാവില്ല……

ഒന്നുറക്കെ പൊട്ടിക്കരയാൻ തോന്നി….പക്ഷെ സിനിയുടെ സങ്കടം കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല….

“” നീ ഇനി ഇതോർത്തു ടെൻഷനാവണ്ടാട്ടോ…. ഞാൻ കുഴിച്ച കുഴി ആണിത് . അത് മണ്ണിട്ടു നികത്താനും എനിക്ക് അറിയാം…… ആ കുഴിയിൽ വീഴാതെ ഞാൻ സൂക്ഷിച്ചോള്ളാം …. … ഹരിയല്ല അവന്റെ അച്ഛൻ കൃഷ്ണൻ വന്നാൽ പോലും ഞാൻ കുലുങ്ങില്ല…. പിന്നലെ ഒരു കരി….. “”

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

വൈകുന്നേരം വരെ സിനിയുടെ കൂടെ തന്നെ ഇരുന്നു….. മനസ്സൊന്നു ശാന്തമായി….. എല്ലാം നേരിടാനൊരു ധൈര്യം വന്നണയുംപോലെ……

വൈകുന്നേരം തിരിച്ചു വന്നതും ഹരിയേട്ടന്റെ വീട്ടുമുറ്റത്തൂടെ ആണ്…. ആരും പുറത്തൊന്നും ഉണ്ടായിരുന്നില്ല……. സന്ധ്യ ആയപ്പോഴേക്കും അപ്പുവും അച്ഛനും വന്നു..

സ്കൂൾ വിട്ടാൽ അപ്പു എന്ന എന്റെ അനിയൻ അതുൽ നേരെ അച്ഛന്റെ കടയിലേക്ക് പോകും…. ചെറിയൊരു പലചരക്കു കടയാണ് അച്ഛന്….. ആ കേസിനു ശേഷം രാത്രി ആകും വരെ കട തുറക്കാറില്ല…. സന്ധ്യക്ക്‌ രണ്ടുപേരും തിരിച്ചു വരും….

“” ലതേ നീ അറിഞ്ഞോ ഹരിയെ ഇന്ന് അവരുടെ യുവജന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു….. ശങ്കരേട്ടന്റെ മോൻ കാർത്തിക്കിനെ തള്ളിയാണ് ഹരിയെ തിരഞ്ഞെടുത്തതെന്നാ നാട്ടുകാര് പറയുന്നേ ….. 5 മാസം കഴിഞ്ഞാൽ ഇലക്ഷനല്ലേ….. ചിലപ്പോ ഹരി ഈ പ്രാവശ്യം നോമിനേഷനിൽ ഉണ്ടാവാൻ സാധ്യതയുടെന്നൊക്കെയാ ജനസംസാരം……… ഹാ….. കണ്ടറിയാം “”

“”ആഹാ…..അതുകൊള്ളാലോ ….. അവനെങ്ങാനും ജയിക്കുവാണേൽനമുക്ക് അയല്പക്കത്തൊരു എം ൽ എ ആയി അല്ലെ സുകുവേട്ടാ……. .””
കേട്ടപ്പോൾ അമ്മയ്ക്ക് ആവേശമായെന്ന് തോന്നുന്നു ….

അതും പറഞ്ഞ് അച്ഛൻ പറഞ്ഞ് ടി വി ഓൺ ചെയ്ത് ന്യൂസ്‌ കാണാൻ തുടങ്ങി…. അമ്മയും കൂടെ ഇരുന്നു….. എന്തായാലും അയല്പക്കത്തെ പയ്യനല്ലേ….. കാര്യം അറിയാൻ ഇത്തിരി വ്യഗ്രത കൂടുതൽ ഉണ്ടാകുമല്ലോ…..

ഇനി ഇതായിരിക്കുമോ ഇന്നലെ പറഞ്ഞ ആ സർപ്രൈസ്……അല്ലേല്ലും അവൻ ആളൊരു ഭാഗ്യവാനാ…. രണ്ട് ആക്‌സിഡന്റ്…. മൂന്ന് കൊലപാതക ശ്രമം… എല്ലാത്തിൽ നിന്നും ആള് ജീവനോടെ രക്ഷപ്പെട്ട് വന്നില്ലേ….

എന്തായാലും ആ കരി മോനെ തന്നെ
എം ൽ എ സ്ഥാനാർഥിയായി തിരഞ്ഞെടുക്കണേ എന്റെ മുത്തപ്പാ ……….അങ്ങനെ ആണേൽ ഇനി പെണ്ണുപിടിക്കാൻ വരൂല്ലാലോ കാമദേവൻ……പുറത്തറിഞ്ഞാൽ ഇമേജ് പോവൂലെ……
നീയേ തുണ ഭഗവാനെ….

“” അല്ല ചേച്ചി….. ഈ ശങ്കരേട്ടന്റെ മകൻ കാർത്തിക് എന്ന് പറയുന്നത് നിന്റെ കൂടെ പഠിച്ച ഗീതുവിന്റെ ചേട്ടൻ അല്ലെ….. അവൻ അല്ലെ പണ്ട് നിന്റെ പുറകെ നടന്നത്…. “‘

അവന്റെ ഒടുക്കത്തെ സംശയം…..

മര്യാദയ്ക്ക് പ്രാർത്ഥിക്കാൻ കൂടി സമ്മതിക്കില്ല….

“” ടാ ഒന്നാമത്തെ കാര്യം…. ഗീതു എന്റെ കൂടെ പഠിച്ചത് അല്ല…. എന്റെ കോളേജിൽ പഠിച്ചതാണ്….. രണ്ട്…. അവൾടെ ചേട്ടൻ എന്റെ പുറകിലും നടന്നിട്ടില്ല മുൻപിലും നടന്നിട്ടില്ല….. നടക്കാൻ ഞാൻ വിട്ടിട്ടില്ല…. മനസ്സിലായോ… “”

എന്തായാലും ഇപ്പൊ കുറച്ചു ആശ്വാസമുണ്ട്….. ഇനി കുറച്ചു നാൾ കാമദേവൻ ബിസി ആയിരിക്കും……. ശല്യം ഉണ്ടാവില്ല……

“” ദൈവമേ ആ പുണ്യത്മാവിനെ നിന്റെ കൈകളിൽ ഏല്പിക്കുവാണേ….. അവനെ ഉയരങ്ങളിൽ എത്തിക്കേണമേ……”‘

ശോ സന്തോഷം കൊണ്ടെനിക്കിരിക്കാനും നിൽക്കാനും കിടക്കാനും വയ്യ…… എന്റെ പ്രശ്നങ്ങൾക്കൊക്കെ ഇത്ര വേഗം ദൈവം പരിഹാരം കാണിച്ചു തരുമെന്ന് ഞാൻ വിചാരിച്ചില്ല

കുറെ നാളുകൾക്ക് ശേഷമാണു സമാധാനത്തോടെ ഉറങ്ങാൻ കിടക്കുന്നത്….. നല്ല നാളുകൾ സ്വപ്നംകണ്ടുകൊണ്ട് കണ്ണുകളടച്ചു…..

പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്…. എടുത്തുനോക്കുമ്പോൾ

“”കരിമോൻ കാളിങ്…””
എടുക്കാതെ രക്ഷ ഇല്ലാലോ

“” ചേട്ടന്റെ അമ്മിക്കുട്ടി ഉറങ്ങിയോ…… ഇച്ചിരി ബിസി ആയിരുന്നു അതാ വിളിക്കാൻ ലേറ്റ് ആയെ …… ന്യൂസൊക്കെ അറിഞ്ഞില്ലേ…..എനിക്കറിയാം അമ്മിക്കുട്ടി എനിക്ക് വേണ്ടി നല്ലോണം പ്രാർത്ഥിക്കുണ്ടെന്നു……. അതല്ലേ ചേട്ടനെ തന്നെ തിരഞ്ഞെടുത്തത്….. ഇനി ഞാനൊരു കലക്ക് കലക്കും….. നീ കണ്ടോ…….
ഹലോ… ഹലോ…. ഡി…. ഹലോ….
നീ കേൾക്കുന്നുണ്ടോ…. നിന്റെ വായിലെന്താ പൂച്ച പെറ്റു കിടക്കുന്നുണ്ടോ…..”‘

………

“”ഡി “” വീണ്ടും വിളിച്ചു കാമേട്ടൻ……

“”ഹാ കേൾക്കുന്നുണ്ട്…. ഇ….. ഇപ്പൊ വീട്ടിലാണോ? “”….

ചോദിക്കുമ്പോൾ അറിയാതെ വിക്കി പോയി….

“” എന്താണ് മോളെ…… ചേട്ടനെ കാണാൻ കൊതിയായോ….. ഇന്ന് രാവിലെ ഒന്ന് കണ്ടതല്ലേ ഉള്ളൂ…… ഒന്ന് ഉമ്മിച്ചപ്പോഴേക്ക് പെണ്ണിന് ആഗ്രഹമായോ വീണ്ടും കാണാൻ …… ബട്ട്‌ സോറി മുത്തേ…. ചേട്ടൻ കുറച്ചു ബിസി ആണുട്ടോ….. ഈ വീക്ക്‌ വീട്ടിൽ ഉണ്ടാവില്ല……… തിരിച്ചു വന്നിട്ട് നമുക്ക് വിശദമായൊന്നു കൂടാം ….. കുറച്ചു ദിവസം എന്റെ അമ്മിക്കുട്ടി സമാധാനത്തോടെ ജീവിക്ക്….. അത് കഴിഞ്ഞാൽ എന്റെ മോള് സമാധാനം എന്തെന്നെ അറിയില്ല….. ഹരിയേട്ടൻ പറഞ്ഞാൽ പറഞ്ഞതാട്ടോ…..
ഇപ്പൊ ചേട്ടൻ ഫോൺ വെക്കാൻ പോകുവാണേ…. അതിനു മുൻപ് മോളോന്നു കണ്ണടച്ചേ…. വാവയ്ക്ക് ഞാനൊരു താരാട്ട് പാടി തരാട്ടോ….

Kurukku Mozhi KurukanaKurumbi Penneeeee En kanne
Karutha Mizhi ElakanaThendhadi
Kalli Karinkalli
Chilludanja Kannadi
Kanninullil Enthannu
Thudduthu Vingum Nenjathil
Eduthu Vechathendhannu
Ente Ee Style Alley
Stylennuotha figure alley
Pachamanga Pachamanga NeeNattumaviley Manga….

“”കടിച്ചു തിന്നട്ടെടി നിന്നെ ഞാൻ പച്ചമാങ്ങ പോലെ….. ഹേ…..””

വഷള ചിരി മുഴങ്ങി ഫോണിൽ…..

“” പോടാ പട്ടി… തെണ്ടി…. നാറി…. @%#& മോനെ…. “”

ഒന്നും മിണ്ടണ്ട എന്ന് കരുതി മൗനമായി നിന്നതാണ് പക്ഷെ എല്ലാം കേട്ടപ്പോൾ കൈയീന്ന് പോയി അമ്മുവിന്

“”താങ്ക്സ് ചക്കരെ…… പിന്നെ വിളിക്കാട്ടാ
.ഗുഡ് നൈറ്റ്‌……. സ്വീറ്റ് ഡ്രീംസ്‌…..””

കാൾ കട്ട്‌ ചെയ്ത് അവനങ്ങു പോയി….. കൂടെ എന്റെ ഉറക്കവും…….

രക്ഷയില്ല……. ഇവനൊരു നടയ്ക്ക് പോകുന്ന ലക്ഷണമില്ല …… കാമദേവൻ തെണ്ടി…… ഇനി എന്തു ചെയ്യും…. ഉള്ള സമാധാനം പോയല്ലോ ദൈവമേ……

ഹ്മ്മ്……നമ്പർ ബ്ലോക്ക്‌ ചെയ്യരുതെന്നല്ലെ പറഞ്ഞുള്ളൂ…. സ്വിച്ച് ഓഫ്‌ ചെയാല്ലോ…… തല്ക്കാലം അവന്റെ വൃത്തികെട്ട ഡയലോഗിൽ നിന്നെങ്കിലും രക്ഷപെടാലോ……

കരിമോന്റെ പാട്ടുകാരണം നല്ല പാട്ടുകൾ കൂടി വെറുത്തു തുടങ്ങിയല്ലോ മുത്തപ്പാ…….. അവന്റെ ഒരു കാള രാഗവും…. നെഗറ്റീവ് മീനിങ്ങും….. ചെവി ഡെറ്റോൾ ഒഴിച്ച് കഴുകേണ്ടി വരും…..

ഹ്മ്മ്…..ഇനി ഇപ്പൊ ഒരാഴ്ച്ച കഴിഞ്ഞേ ആ തിരുമോന്ത കാണേണ്ടു…….. അപ്പോഴേക്കും എന്തേലും വഴി കണ്ടെത്തണം……. കണ്ടെത്തിയെ മതിയാവൂ………. പല ചിന്തകളാൽ ഉഴറി ഉറക്കമില്ലാതെ കണ്ണുകൾ തുറന്നു കിടന്നു……

ആടിയുലയുന്ന പായകപ്പലു പോലെയാണി ജീവിതം … ഒരു തെറ്റിൽ നിന്ന് മറ്റൊരു തെറ്റിലേക്കാണ് ഒഴുകികൊണ്ടിരിക്കുന്നത് …….. എന്നെങ്കിലും ശെരികളിലേക്ക് വഴിതിരിച്ചു വിടാനാകുമോ എനിക്ക് ……???? ചിന്തകളാൽ ചുറ്റപ്പെട്ട രാത്രി ഉറക്കത്തെ അവഗണിച്ചു……

തുടരും…..