രചന – രുദ്രാ ലക്ഷ്മി
ആളുകളും ആവരങ്ങളും ഇല്ലാതെ ശാന്തമായ കടൽത്തീരത്തു ചക്രവളത്തെ പുൽകാൻ വെമ്പി സൂര്യനിൽ മിഴിയും നട്ടു ഇരിക്കുകയാണവൾ. ആഞ്ഞടിക്കുന്ന തിരമാലകൾ പോലെ അവളുടെ മനസിലും പലവിധത്തിലുള്ള വേലിയേറ്റങ്ങളും നടന്നുകൊണ്ടിരുന്നു. അതിന്റെ പ്രതിഭലനം എന്നോണം ആകണം അവളുടെ വെള്ളാരം കണ്ണുകളും ഇടയ്ക്കിടെ നിറയുന്നുണ്ട്. എന്നിരുന്നാലും ഒരു തുള്ളി മിഴിനീര്പോലും താഴേക്കുഒഴുക്കില്ല എന്നൊരു വാശി അവളുടെ മുഖത്തു തെളിഞ്ഞു നിന്നു. ഏറെ നേരത്തെ ചിന്തകൾക്കൊടുവിൽ ബാഗിൽ ഇരുന്ന ഫോൺ റിങ് ചെയ്തപ്പോളാണ് അവൾ ചിന്തകളിൽ നിന്നും തിരികെ വന്നത്. ഫോൺ കട്ട് ചെയ്തു പെട്ടെന്ന് തന്നെ പോകാനായി എഴുനേറ്റു. താനെന്തൊരു ഇരുത്തമാനവിടെ ഇരുന്നേ… വന്നിട്ടിപ്പോൾ മൂന്നു മണിക്കൂറിലേറെ ആയി. കടിഞ്ഞാൻവിട്ടുപോയ ഭൂതകാല ഓർമകളെയെല്ലാം നിഷ്കരുണം തള്ളിയെറിഞ്ഞുകൊണ്ട് മണൽ പരപ്പിലൂടെ തന്റെ കാർ ലക്ഷ്യവച്ചു അവൾ നടന്നു. ബീച് റോഡിൽ സൈഡിലായി പാർക്ക് ചെയ്ത അവളുടെ കാറിൽ കയറി വീട്ടിലേക്കു തിരിച്ചു.
ഇവൾ അർപ്പിത.കാലിക്കറ്റ് NIT യിലെ ഗവേഷണ വിദ്യാർഥി ആണ്. അതോടൊപ്പം കാലിക്കറ്റ് തന്നെ ഒരു കോളേജിൽ ഗസ്റ്റ് ഫാക്യൂലിറ്റി ആയി ജോലി നോക്കുന്നു. അർപ്പിതയുടെ സ്വന്തം നാട് തിരുവനന്തപുരം ആണ് എന്നാൽ ഇപ്പോൾ ഗവേഷണത്തിനുവേണ്ടി അവൾ ഇങ്ങോട്ട് വന്നിട്ടു 2 വർഷമാകുന്നു. അവളുടെ ജീവിതത്തിനു ഇങ്ങനൊരു പറിച്ചുനടീൽ വളെരെ അത്യാവശ്യം ആയിരുന്നു. ഇനി എല്ലാം അർപ്പിതയിലൂടെ തന്നെ അറിയാം 😊. അർപ്പിത വീട്ടിലെത്തിയപ്പോളേക്കും രാധമ്മ ആധിയോടെ പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു. എന്നാൽ ഒരു പുഞ്ചിരിയോടെ കാറിൽ നിന്നും ഇറങ്ങി വരുന്ന അർപ്പിതയെ കണ്ടതും രാധമ്മ കപട ദേഷ്യത്തോടെ അകത്തേക്ക് കയറി. അർപ്പിത അകത്തേക്ക് ചെന്നതും രാധമ്മ പരിഭവക്കെട്ട് തുറക്കാനായി നിന്നു .സ്വതസിദ്ധമായ പുഞ്ചിരിയോടെ അവൾ അത് കേൾക്കാനായി സോഫയിൽ അവരുടെ അടുത്ത് തന്നെ ഇരുന്നു.
ആഹ് ഇനി പറയെന്റെ രാധമ്മേ… എന്താണ് ഇന്നത്തെ പരാതികളൊക്കെ കേൾക്കട്ടെ… ശാന്തമായ പുഞ്ചിരിയോടെ അവൾ തിരക്കി..
സദാ വിഷദം മുറ്റി നിൽക്കുന്ന അവളുടെ വെള്ളാരം കണ്ണുകളിലേക്ക് രാധമ്മ ഒന്നുനോക്കി.. പിന്നെ അവളുടെ തലയിലൂടെ അരുമയായി തലോടികൊണ്ട് പറഞ്ഞു.. കുഞ്ഞുപോയി കുളിച്ചു വായോ രാധമ്മ ചായ എടുക്കാം. പിന്നെ…ആ കയ്യിലുള്ള കുന്ത്രാണ്ടം എടുത്തു വൈകുമെങ്കിൽ ഒന്ന് വിളിച്ചു പറയണം കേട്ടോ… ഒരാളിവിടെ വീട് തലകീഴായി മറിച്ചില്ലന്നെ ഉള്ളു. ഇത്രേം നേരം വഴിക്കണ്ണുമായി ഇവിടെ ഇരിപ്പുണ്ടായിരുന്നു. കാറിന്റ സൗണ്ട് കേട്ടപ്പോൾ മുകളിലേക്കു പോയിട്ടുണ്ട്. ഇനി എന്താന്ന് വച്ചാൽ ആയിക്കോ രണ്ടുകൂടി. ചെന്നാട്ടെ… പോയി ഫ്രഷ് ആയി രണ്ടാളുംകൂടി താഴേക്കു വായോ. ഇനിയിപ്പോ ചായകുടിയും അത്താഴവുമൊക്കെ ഒന്നിച്ചാക്കം.. ഒരു പരിഭവത്തോടെ പറഞ്ഞുകൊണ്ട് രാധമ്മ അടുക്കളയിലേക്ക് നടന്നു.
അർപ്പിത റൂമിലേക്ക് ചെന്നപ്പോൾ കാണുന്നത് ബെഡിൽ നിരത്തിയിട്ട ബുക്സിനും ടോയ്‌സിനും ഒക്കെ ഇടയിൽ ഇരിക്കുന്ന ഒരു കുട്ടി കുറുമ്പനെ ആണ് 😊😊.. അവളുടെ ജീവന്റെ ജീവനായ ഋഷിക്കുട്ടൻ. ആളുടെ ഇരിപ്പു കണ്ടാലേ അറിയാം നല്ല പിണക്കത്തിലാണെന്നു… അമ്മേടെ പൊന്നു പിണക്കണോ അമ്മയോട്??? അർപ്പിത കൊഞ്ചിക്കൊണ്ട് ചോദിച്ചു ആ ചോദ്യം കേട്ടപ്പോൾത്തന്നെ കുഞ്ഞി തല തിരിച്ചു മാറി ഇരുന്നു കുറുമ്പൻ. അർപ്പിതയും ഋഷിക്കുട്ടന്റെ അടുത്തിരുന്നുകൊണ്ട് ആ കുഞ്ഞുമുഖം അവൾക്കു നേരെ ഉയർത്തി.. അവിടെയും രണ്ടു കുഞ്ഞു വെള്ളാരം കണ്ണുകൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അതുകണ്ടതും അർപ്പിതയുടെ നെഞ്ചോന്നു പിടഞ്ഞു… വേണ്ട പൊന്നൂട്ടാ അമ്മേടെ പൊന്നൂട്ടൻ കരയണ്ട.. ഇനി അമ്മ വൈകില്ല മുത്തേ… സത്യം. അർപ്പിത സങ്കടത്തോടെ പറയുന്നത് കേട്ടതും ആ കുട്ടികുറുമ്പൻ പയ്യെ കുഞ്ഞു കൈകൾ മുന്നോട്ടു നീട്ടി. അർപ്പിത ആ കുഞ്ഞു കൈകളിൽ മുത്തം കൊടുത്തുകൊണ്ടു പറഞ്ഞു “പ്രോമിസ്” 😊.
അതുകേട്ടപ്പോൾ ആ കുഞ്ഞു മുഖം ഒന്ന് വിടർന്നു. അത് കാൺകെ അർപ്പിതയുടെ ചൊടികളിലും ചെറിയൊരു പുഞ്ചിരി വന്നു.
എന്നിരുന്നാലും ആ കണ്ണുകളിലെ വിഷാദം അത് ഒരു നൊമ്പരമായി തന്നെ നിലകൊണ്ടു
പെട്ടന്നുതന്നെ അർപ്പിത ഫ്രഷ് ആയി ഒരു ചുരിദാറും എടുത്തിട്ട് ഋഷിക്കുട്ടനെയും കൊണ്ട് താഴേക്കു ഇറങ്ങി… അമ്മയുടെ കയ്യിൽ തൂങ്ങി കഥകൾ പറഞ്ഞു ഇറങ്ങി വരുന്ന ഋഷികുട്ടനെയും അർപ്പിതയേം കണ്ടുകൊണ്ടു രാധമ്മ ചിരിച്ചുകൊണ്ട് ആഹാരമെല്ലാം ടേബിളിലേക്ക് എടുത്തു വച്ചു. എന്താണ് ഋഷികുട്ടാ അമ്മയോടൊരു കിന്നാരം പറച്ചിൽ… ഇച്ചിരി മുന്നേ എന്തായിരുന്നു ഇവിടെ… എന്തൊക്കെ ആയിരുന്നു പറഞ്ഞിരുന്നേ???അമ്മയോട് മിണ്ടില്ല.. കൂട്ടുവെട്ടി എന്നിട്ടിപ്പോ ഒടുക്കം അമ്മേ കണ്ടപ്പോൾ അമ്മേം മോനും കൂട്ടായല്ലേ 😊.. രാധാമ ഋഷികുട്ടനെ ചൊടിപ്പിക്കാനായി പറഞ്ഞു. അതുകേൾക്കേണ്ട താമസം ഋഷിക്കുട്ടൻ ഓടി ചെന്ന് രാധമ്മേട കവിളിൽ ഒരു കടികൊടുത്തു….” ആഹാ ഈ കുറുമ്പനെകൊണ്ട് തോറ്റു ഞാൻ “……ഇത് നോക്കിയിരുന്ന അർപ്പിതയുടെ വെള്ളാരം കണ്ണുകൾ പെട്ടന്ന് സജലമായ്… പല പല ഓർമകളും അവളെ നോവിച്ചു… “അപ്പുമോൾ അച്ചേ കടിച്ചേ…എന്നു പറഞ്ഞുകൊണ്ട് കൊണ്ട് കിലുങ്ങി കിലുങ്ങി ചിരിക്കുന്ന ഒരു പത്തുവയസുകാരിയുടെ ചിത്രം തിരശീലയിൽ എന്നപോലെ അവളുടെ മുന്നിൽ തെളിഞ്ഞു. അവൾ കണ്ണുകൾ ഇറുകെ അടച്ചു.
(തുടരും )

by