23/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 14

രചന – ആയിഷ അക്ബർ

തന്റെ കേബിനിലിരിക്കുമ്പോഴും മനസ്സ് പുറത്താണെന്ന് അവന് തന്നെ ഒരു വേള തോന്നി……

ഓരോരുത്തരും അകത്തേക്ക് വന്നു പോകുമ്പോഴും തുറക്കപ്പെടുന്ന ഡോറിന്റെ വിടവിലൂടെ അവന്റെ മിഴികൾ അവളിലേക്ക് തിരിയും……

തന്നെ വേണ്ടാത്തവളാണെന്ന് മനസ്സിനറിയാമെങ്കിലും എന്തോ യാഥാർഥ്യത്തെ ഉൾകൊള്ളാതെ ഹൃദയം അവളിലേക്ക് നീങ്ങുന്നു……

അതൊരു പക്ഷെ അവളത്ര മാത്രം ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാവാം…..

ഇന്നും അവളെന്ന മുറിവ് തന്നെ ഇരുട്ടിൽ തളച്ചിടുന്നത് അവളെ മറക്കാൻ കഴിയാത്തത് കൊണ്ട് തന്നെയാണ്…..

വേദനകൾ ജീവിതത്തിൽ പലതും വന്നു പോകുമായിരിക്കും….

എന്നാൽ പ്രണയം നൽകുന്ന മുറിവുകൾ അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല……

എത്രത്തോളം അവളെ താൻ വെറുക്കുന്നു എന്ന് പറഞ്ഞാലും ആ വെള്ളാരം കണ്ണുകളിൽ നോക്കുമ്പോൾ താൻ പാടേ തളരുന്നതെന്താണ്…..

ഓഫീസിൽ നിന്ന് പുറത്തേക്ക് പോകേണ്ട ആവശ്യം വന്നപ്പോൾ താൻ ക്യാബിൻ വിട്ടിറങ്ങി…..

പോകുമ്പോൾ അവളെയൊന്നു പുച്ഛത്തോടെ നോക്കാനും മറന്നിരുന്നില്ല…….

എന്നാൽ അവൾ തനിക്ക് മിഴികൾ തരാതെ താഴേക്ക് നോക്കിയിരിപ്പായിരുന്നു….

അന്ന് പിന്നെ ഓഫീസിലേക്ക് തിരിച്ചു പോകാൻ സമയം കിട്ടിയിരുന്നില്ല…..

ക്ലയന്റുമായുള്ള മീറ്റിംഗ് കഴിഞ്ഞപ്പോൾ ഒത്തിരി വൈകിയിരുന്നു…..

അതിലേറെ ട്ടയേർഡ് ആയിരുന്നു……

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ വീട് വല്ലാതെ ശാന്തമായത് പോലെ തോന്നി……

എല്ലാവരും കിടന്നിരിക്കുന്നു……

ഫോണിലേക്ക് അമ്മയെ വിളിച്ചു..

അമ്മ എഴുന്നേറ്റ് വാതിൽ തുറന്ന് തന്നു…..

ഭക്ഷണം പുറത്ത് നിന്ന് കഴിച്ചത് കൊണ്ട് തന്നേ നേരെ പോയി കട്ടിലിലേക്ക് വീണു….

അപ്പോഴും അവളെ കുറിച്ചുള്ള ചിന്തകൾ പകർന്നു മനസ്സ് തന്നെ അലോസരപ്പെടുത്തുന്നു…

പെട്ടെന്നാണ് വാതിലിലുള്ള മുട്ട് കേട്ടവൻ എഴുന്നേറ്റത്….

വാതിൽ തുറന്ന് നോക്കുമ്പോൾ കിതച്ചു കൊണ്ട് നിൽക്കുന്ന വല്യുപ്പാനെയാണ് കാണുന്നത്…..

വല്യു പ്പാ…. എന്തിനാ വയ്യാത്ത കാലും വെച്ച് കോണി കയറിയത്……

അവൻ ചുളിവ് വീണ കൈ പിടിച്ചു ശാസനയോടെ അത് പറയുമ്പോൾ ആടിത്യവും ഗൗരവവും നിറഞ്ഞ ആ മുഖത്തൊരു നിഷ്കളങ്കമായ പുഞ്ചിരി തെളിഞ്ഞു………

നീ വന്നോ എന്ന് നോക്കാനാടാ……

അത് പറഞ്ഞതും റാനി പതിയേ ആ കൈകൾ അവന്റെ ചുണ്ടോടു ചേർത്തു…..

അത്ര മേൽ സ്നേഹത്തോടെ…….

റാനിയുടെ മുറിയിൽ വെച്ച ഇമ്രാന്റെ ആ ഫോട്ടോയിലേക്ക് അദ്ദേഹമൊന്ന് എത്തി നോക്കി..

അവനെ എനിക്ക് സ്നേഹിക്കാൻ സമയം കിട്ടിയില്ല…..
ആ സ്നേഹവും വാത്സല്യവും മുഴുവൻ ഇനി നിനക്ക് വേണ്ടേ തരാൻ……

അതും പറഞ്ഞവന്റെ മുടിയിഴകളിൽ തഴുകുമ്പോൾ അവൻ കൈ പിടിച്ചവന്റെ കവിളിനോട് ചേർത്ത് വെച്ചു….

നീ വല്ലതും കഴിച്ചിരുന്നോ ഹാഷി……

മ്മ്……

എങ്കി മോൻ കിടന്നോ…
വല്യു പ്പാക്ക് കിടക്കാൻ സമ്മാധാനം ഇല്ലാത്തോണ്ട് ണീറ്റ് വന്നതാ ……

അതും പറഞ് കോണിപ്പടികളിറങ്ങാൻ തുടങ്ങുമ്പോൾ റാനി കൈ പിടിച്ചവരെ മുറിയിലാക്കി കൊടുത്തു…..

കട്ടിലിൽ കിടന്ന അവരിലേക്ക് പുതപ്പിനെ നീക്കിയിട്ടവൻ മുറിയുടെ വാതിൽ ചാരി പുറത്ത് കിടന്നു…..

തന്നെ ഇവിടെ പിടിച്ചു നിർത്തുന്ന ഏക ശക്തി അത് ആ മനുഷ്യനാണ്….

താനെന്നൊരു ലോകത്തേക്ക് എത്ര വേഗമാണദ്ദേഹം ചുരുങ്ങി പ്പോയത്……

പണ്ട് ആദിത്യന്റെ കൂടെ ജോലിക്കായി എത്തിയത് ഇവരുടെ ഫാക്ടറിയിലേക്കായിരുന്നു….

പക്ഷേ ഇങ്ങോട്ടെത്തുമ്പോൾ തനിക്കറിയില്ലായിരുന്നു ഇവർ തന്റെ രക്തമാണെന്ന്……

ഫാക്റട്ടറിയിൽ വെറുമൊരു ദിവസക്കൂലിക്കാരനായി പണിയെടുത് തുടങ്ങിയപ്പോഴായിരുന്നു സാധങ്ങളുടെ എണ്ണത്തിൽ വൻ തരികിട നടക്കുന്നതായി തനിക്ക് മനസിലായത്…

അത് പുറത്ത് പോകാതിരിക്കാൻ ശമ്പളം കൂട്ടി കിട്ടിയെങ്കിലും മനസ്സെന്തോ അനുവദിച്ചില്ല…..

ആ അധികം കിട്ടുന്ന പൈസക് അത്രയേറെ വില തനിക്കുണ്ടെങ്കിലും എന്ത് ജോലി ചെയ്യുമ്പോഴും സത്യ സന്ധമായി ചെയ്യണമെന്ന് പഠിപ്പിച്ചു തന്ന ഉപ്പാന്റെ വാക്കുകളായിരുന്നു മനസ്സ് നിറയെ……

സുലൈമാൻ സാഹിബിനെ ഒന്ന് കാണുക എന്നത് തന്നെ സംബന്ധിച്ച് വലിയൊരു കാര്യമായത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരു മകനായ അൻവറിനെയാണ് ഞാനത് അറിയിച്ചത്……

കണക്കെല്ലാം നോക്കി അവരെയെല്ലാം പിരിച്ചു വിട്ട ശേഷമാണ് സുലൈമാൻ സാഹിബ്‌ തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നു പറഞ് ആ വലിയ വീട്ടിലേക്ക് തനിക്ക് ക്ഷണം ലഭിക്കുന്നത്……

അന്നായിരുന്നു താൻ ആ വീടിന്റെ പടി കയറുന്നത്….

കൊട്ടാരം പോലെയുള്ള ആ വീടിന്റെ അന്തരീക്ഷത്തിന് തന്റെ ഉപ്പാന്റെ മണമുള്ളത് പോലെ തോന്നി…….

വെള്ള ജുബ്ബയും മുണ്ടുമെടുത്തു കയ്യിലൊരു മാലയും പിടിച്ചു തന്നിലേക്ക് നടന്ന് വരുന്ന ആ ആളിലേക്ക് തനിക്കെന്തോ ഒരു ആകർഷനീയത തോന്നി…..

തനിക്ക് നേരെ കൈ നീട്ടി….
ആ കൈകളിൽ പിടിക്കുമ്പോൾ തനിക്ക് മറ്റെന്തോ അനുഭൂതി തോന്നിയിരുന്നു…..

പേരെന്താ……

അത് ചോദിക്കുമ്പോൾ തിരികെ തന്നോടും ആ ഒരു ഭാവമുള്ളതായി അവന് തോന്നി…..

ഹാഷിം റാനി……

സത്യ സന്ധതയാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും കനമേറിയ വസ്തുവെന്ന് അദ്ദേഹം പറഞ്ഞ് തന്നു……

ഭക്ഷണം കഴിക്കാൻ തന്നെ ക്ഷണിച്ചപ്പോഴാണ് ആ ചുമരിൽ തൂക്കി വെച്ച ചിത്രങ്ങളിലൂടെ കണ്ണുകൾ സഞ്ചരിച്ചത്…..

ഒത്തിരി പേരുടെ മുഖങ്ങൾക്കിടയിലും ആ ഒരു മുഖത്തിൽ തന്റെ കണ്ണുകൾ ചുരുങ്ങി…

ഇത്….

ആ ഫോട്ടോയിലേക്ക് നോക്കി അവനത് ചോദിക്കുമ്പോൾ കേട്ടില്ലെന്ന തരത്തിൽ സുലൈമാൻ സാഹിബിരുന്നു….

അളിയനായിരുന്നു……
ഇപ്പൊ ഇവിടെയില്ല…..

പതിയേ അത് പറഞ് തന്നത് അൻവർ തന്നെയായിരുന്നു….

തനിക്കിവിടം സമ്മാനിച്ച അനുഭൂതിയുടെ തലങ്ങളെ അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്….

ഇപ്പോൾ ഇവിടെയെന്നല്ല….
എവിടെയുമില്ല…..
റബ്ബിന്റെ വിളിക്കുത്തരം നൽകി അങ്ങ് പോയി …..

ഉള്ളിലെ നോവുകൾ പ്രകടമാക്കി ഒരു ചെറു ചിരിയെ കൂട്ട് പിടിച്ചു അവനത് പറയുമ്പോൾ സുലൈമാൻ സാഹിബടക്കം എല്ലാവരും ഒരു ഞെട്ടലോടെയാണ് അവനെ നോക്കിയത്….

അറിയുമോ നിനക്ക്….

അൻവറിന്റെ ചോദ്യതിൽ വികാരങ്ങളുടെ വേലിയേറ്റം…

മ്മ്….. എന്റെ ഉപ്പയാണ്…..
ഇമ്രാൻ….

അതും പറഞ് ഒരു ചെറു ചിരിയോടെ അവനവിടെ നിന്നും ഇറങ്ങി….

അവനെ തിരികെ വിളിക്കാൻ പോലും മറന്ന് എല്ലാവരും ഞെട്ടലിലായിരുന്നു…..

പിന്നീടാണ് തന്നെ കൂട്ടി കൊണ്ട് പോകണമെന്ന് പറഞ് വല്യു പ്പ വരുന്നത്…

എന്നാൽ അമ്മ മതം മാറാതെ ആ വീട്ടിലേക്ക് കയറാൻ പറ്റില്ലെന്നൊരു നിബന്ധനയും…..
അന്നും ഉപ്പാനെ ഇറക്കി വിട്ടതും ഉമ്മാന്റെ മതത്തിന്റെ പേരിൽ തന്നെയായിരുന്നു….

ഇന്ന് തനിക്ക് വേണ്ടി ചെറിയ വിട്ട് വീഴ്ചക് വല്യു പ്പ തയ്യാറായിരിക്കുന്നു….

മതം മാറിയാൽ മരു മകളായി സ്വീകരിക്കാമെന്ന് പറഞ്ഞു കൊണ്ട്….

ഉപ്പ കൂടെയുണ്ടായിരുന്ന അത്ര ധൈര്യം ഇന്ന് അമ്മക്കില്ലാത്തത് കൊണ്ടോ എന്തോ അമ്മക്കും അത് സമ്മതമായിരുന്നു…..

എന്നാൽ ഞാൻ സ്നേഹ പൂർവ്വം അവരുടെ ക്ഷണത്തെ നിരസിച്ചു……

ഒരാൾക്ക് പുതിയ ജീവിതം നൽകാം…..എന്നാൽ തന്റെ സ്വത്വത്തെ മാറ്റി മറ്റൊരു മനുഷ്യനാകുന്നതെങ്ങനെ….

അതും മാറ്റാർക്കോ വേണ്ടി……

എന്നാൽ വല്യു പ്പാക്ക് എന്നേ വേണമായിരുന്നു….

അമ്മയും തന്റെ സന്തോഷങ്ങൾക്കാണ് മുൻഗണന നൽകിയത്….

മതം മാറിയത് കൊണ്ടൊരിക്കലും മനുഷ്യർ മാറില്ലല്ലോ…..

അതായിരുന്നു അമ്മയുടെ വാക്കുകൾ…..

അമ്മ തന്റെ മതത്തെ രൂപത്തിൽ നിന്നും മാറ്റി നിർത്തി താഹിറയായി…..
പരിശുദ്ധിയുള്ളവൾ എന്ന പേരണിഞ്ഞു….

അങ്ങനെ കൊട്ടാര തുല്യമായ ഈ വീടിന്റെ ഏക അവകാശിയായി താൻ മാറി….

പുത്തൻ പുരക്കൽ തറവാടിന്റെ സുൽത്താനായി…..

വല്യുപ്പാന്റെ കാലശേഷം എല്ലാ സ്വത്തുക്കളുടെയും പകുതി തന്റെ പേർക്കും ബാക്കി പകുതി എല്ലാവർക്കുമായി വല്യുപ്പ എഴുതി വെച്ചത് എല്ലാവരിലും അമർഷം നൽകിയെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വല്യു പ്പാന്റെ സ്വഭാവം വെച്ച് ഒന്നും കിട്ടില്ലെന്ന്‌ തോന്നിയത് കൊണ്ട് തന്നെ എല്ലാവരും നിശബ്ദരായി….

അന്ന് മുതൽ ഇമ്രാനോടുള്ള സ്നേഹം മുഴുവൻ ഹാഷിയിലേക്കൊഴുകി…..

അവനൊരു ചെറു ചിരിയോടെ കട്ടിലിലേക്ക് കയറി കിടന്നു……

കാലം ചിലപ്പോഴൊക്കെ അങ്ങനെയാണ്….
നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത് നിന്നാവും പുതിയ തുടക്കങ്ങൾ കരുതി വെച്ചിട്ടുള്ളത്….

കാത്തിരിക്കാൻ ക്ഷമ വേണമെന്ന് മാത്രം…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഓഫീസിലേക്ക് പോകാൻ തന്നെ തനിക്കൊരു പ്രത്യേക ആവേശമെന്തെന്ന് അവന് തന്നെ അറിയില്ലായിരുന്നു…

അവളെ കാണാം എന്ന സമാധാനമോ അതോ അവളോട് പ്രതികാരം ചെയ്യാമെന്ന സന്തോഷമോ….

എന്ത് തന്നെ ആയാലും ഓർമകളിൽ മുഴുവൻ ആ വെള്ളാരം കണ്ണുകളായിരുന്നു…..

ഓഫീസിലെത്തി ഗ്ലാസിനുള്ളിലൂടെ അവൻ താഴേക്ക് നോക്കി….

ആരെയോ തന്റെ മിഴികൾ പ്രതീക്ഷിക്കുന്നുണ്ട്…..

അവൾ വന്നിരുന്നു…..അൽപ സമയം അവളെ തന്നെ അവൻ സൂക്ഷ്മമായി നോക്കി…….

തന്നെ ഉറ്റ് നോക്കുന്ന അവന്റെ മിഴികളെ ഹിമ അറിയുന്നുണ്ടായിരുന്നെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല…..

അവനോട് വാക്കുകൾ കൊണ്ട് തർക്കിച്ചു ജയം കണ്ടെത്താനും അവളൊരുക്കമായിരുന്നില്ല…..

അവനെ ദൂരെ നിന്നെങ്കിലും കാണാമല്ലോ എന്ന ഒരൊറ്റ ഉദ്ദേശത്തിലാണ് ഇവിടെ നിൽക്കുന്നത് തന്നെ…..

റാനി അല്പ നേരം കൂടി അവളെ നോക്കി നിന്നു..

അതിനു നിന്റെ കയ്യിലെന്തുണ്ട്….

ആ ചോദ്യം അവന്റെ കാതുകളിൽ അലയടിച്ചു….

അവന്റെ കണ്ണുകൾ ചുരുങ്ങി…..

ഒപ്പം ആ വെള്ളാരം കണ്ണുകളിൽ ഇത് വരെ കണ്ടിട്ടില്ലാത്തൊരു ഭാവവും…..

അവന്റെ മുഖം വലിഞ്ഞു മുറുകി…..

നാല് വർഷമായി താൻ നീറുന്നത് ആ ഒരൊറ്റ ചോദ്യം ഓർത്ത് കൊണ്ടാണ്…..

സാധാരണ നേരെ ഹോട്ടൽ മിഥിലായിലേക്ക് വിളിക്കാറാണ് പതിവ്….
എന്നാൽ ഇന്നതിന്റെ ആവശ്യമില്ലല്ലോ…..

അവന്റെ ചുണ്ടിൽ പകയോടെയുള്ള ചിരിയൂറി…….

(തുടരും)