രചന – അമ്മൂസ്
നേരം പുലർന്നു തുടങ്ങിയതും
പുകമഞ്ഞു പൊഴിയുന്ന വഴിതാരയിലൂടെ കരിയിലകൾ പറത്തി
മനോഹരമായ ഒരു തറവാട് വീടിനു മുന്നിൽ സേവിയുടെ ജീപ്പ് ബ്രേക്കിട്ട് നിന്നു.
അവനൊന്നു നടുനിവർത്തി …….
നേരെയിരുന്നു …….
ശേഷം സൈഡിലേക്ക് നോക്കിയതും അറിയാതെ ഒന്ന് പുഞ്ചിരിച്ചു പോയി
അന്നയുടെ തോളിലേക്ക് തലചായ്ച്ചു കിടക്കുന്ന സാറ …..
എന്നലെ അന്ന ഇറങ്ങിയതിന് പിന്നാലെ
സാറയും ചെറു മയക്കം പിടിച്ചു ……
അടിവാരമെത്തുമ്പോൾ രണ്ടുപേരും സുഖ നിദ്രയിലാണ്ടിരുന്നു .
സാറയെ അവൻ കണ്ണെടുക്കാതെ നോക്കി .
ഒരു കൊച്ചു കുട്ടിയെപ്പോലെ എന്തൊരു ഓമനത്തമാണ് അവൾക്ക് ……..
അവൻ ഒരു കുഞ്ഞു പുഞ്ചിരിയാലെ ഓർത്തു
ആ നിമിഷം പുറത്തു നിന്നും വീശിയ കുഞ്ഞ് തണുത്തകാറ്റിൽ ചെവിക്കരികിലേക്കവൾ മാടി വച്ചിരുന്ന കുഞ്ഞ് കുറുനിരകൾ അവളുടെ കവിളുകളെ മല്ലെ തഴുകി ഇക്കിളി പ്പെടുത്തുന്നത് പോലെ അവന് തോന്നി . അവന്റെ കൈ വിരലുകൾ അറിയാതെ ഒന്ന് തരിച്ചു പോയി .
അവയെ യഥാ സ്ഥാനത്തേക്ക് മാറ്റി വയ്ക്കാൻ …….
എന്നാൽ മനസ്സിനെ നിയന്ത്രിച്ച് അവൻ അവളെ തട്ടി വിളിച്ചു ………
സാറ …..അന്നാ …..എഴുന്നേൽക്ക് സ്ഥലം എത്തി ട്ടോ ……..
സാറാ………
മ്ച്ചും ….ഉറക്കത്തിനു ഭംഗം വന്നത് പോലെ അവൾ ഒന്ന് ഞരങ്ങി…..
സാറ എഴുന്നേൽക്ക്……….
അവസാനത്തെ ആ വിളിയിൽ അവൾ ഉണർന്നിരുന്നു …
സാറാ …….
ഹ്മ്മ് ….അവൾ മെല്ലേ തല ഉയർത്തി .
കണ്ണുകൾ കൈ കൊണ്ട് ഒന്ന് തിരുമ്മി ശേഷം കണ്ണ് തുറന്നു ……..
അടിവാരം എത്തിയോ ????
ഹ്മ്മ് എത്തി എത്തി ഏഴുന്നേൽക്ക് …
സേവി പറഞ്ഞു ….
ശേഷം അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി നന്നായ് ഒന്ന് മൂരി നിവർത്തി .
അന്നാ മോളെ എഴുന്നേൽക്ക് സ്ഥലമെത്തി ……
ഹ്മ്മ് ……ഒന്ന് മൂളിക്കൊണ്ട് എഴുന്നേൽക്കാൻ കൂട്ടാക്കാതെ അവൾ സാറയോട് ചേർന്നിരുന്നു .
അന്നാ എഴുന്നേൽക്ക് …….
അവൾ അത് കേൾക്കാൻ കൂട്ടാക്കാതെ വീണ്ടും ചേർന്നിരുന്നു .
അന്നാ ……
സാറയുടെ ശബ്ദത്തിൽ ചെറിയ മാറ്റം വന്നതോടെ അവൾ കണ്ണുകൾ തുറന്നു .
എത്തിയോ ??
ഹാ എത്തി ആദ്യം നീ ഇറങ്ങ്…..
ഹ്മ്മ് ……
മഞ്ഞു കാരണം പുറത്തുള്ളതൊന്നും കാണാൻ വയ്യ …….
അവൾ ഡോർ തുറന്നുഇറങ്ങികഴിഞ്ഞ് സാറയും ഇറങ്ങി.
ഒന്ന് നടു നിവർത്തി ചുറ്റും നോക്കിയതും സാറ അറിയാതെ ഒന്ന് ഞെട്ടിപ്പോയി …….
ചുറ്റും ചെറു പുകമഞ്ഞ് കൂടാതെ വല്ലാത്തൊരു ഗന്ധവും …..
അവൾ പെട്ടന്ന് അവിടമാകെ ഒന്ന് വീക്ഷിച്ചതും മുന്നിലായി മൂന്ന് നിലകൾ ഉയർത്തി തലയെടുപ്പോടെ നിൽക്കുന്ന വലിയൊരു വീട് അവളുടെ കണ്ണിൽപ്പെട്ടു…..
പുറത്ത് ഭിത്തിയോട് ചേർത്ത് കുരിശ്മുറ്റം തറവാടെന്ന് കൊത്തി വച്ചിരിക്കുന്നു .
ചുറ്റും ആരുടെയോ വരവറിഞ്ഞത് പോലെ പട്ടികൾ നിർത്താതെ കുരക്കുന്നതും കേൾക്കാം .
പെട്ടന്ന് സാറയുടെ മുഖം ചുവന്നു …….
ഡോ എവിടെയാടോ ഇത് എന്തിനാടോ ഞങ്ങളെ ഇവിടേക്ക് കൊണ്ട് വന്നത്…..
അവൾ പരിസരം നോക്കാതെ അവന് മുന്നിലേക്ക് വന്നു ചീറി ……
അവൻ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി
ശേഷം ഇതെല്ലാം കണ്ട് പകച്ചു നിൽക്കുന്ന
അന്നയെ അടുത്തേക്ക് വിളിച്ചു .
അന്ന മോള് ഇങ്ങു വന്നെ ……
അവൾ പെട്ടന്ന് അവന്റെ അടുത്തേക്ക് വന്നു എന്താ സേവിച്ചാ …..
അവൻ അവളെ ചേർത്ത് പിടിച്ചു ……
ശേഷം സാറയെ മൈൻഡ് ചെയ്യാതെ വീടിന് മുന്നിലേക്ക് നടന്നു .
ഇതാണ് ഇച്ചായന്റെ വീട് എന്റെ അമ്മച്ചിയും അപ്പച്ചനും….. അനിയനും……ഇളയപ്പനും ഒക്കെയുള്ള എന്റെ സ്വർഗം …….
ഇനി നിങ്ങളുടെയും .
അത്രയും പറഞ്ഞതും അന്ന സേവിയെ നോക്കി പുഞ്ചിരിച്ചു .
കയറി വാ …..
അവൻ വിളിച്ചതും സേവിയുടെ കൈയും പിടിച്ച് അവൾ മുറ്റം കടന്ന് ഉമ്മറ പടിയിലേക്ക് കയറി .
അപ്പോഴും സാറ മാത്രം മുറുകിയ മനസ്സുമായി മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു
ഇച്ചായാ ചേച്ചി ….അവൻ കേൾക്കാൻ പാകത്തിന് അന്ന പതിയെ പറഞ്ഞു .
നീ വാ അവളെ അകത്തേക്ക് കയറ്റാൻ വേറെ വഴി ഉണ്ട് .
വോക്കെ .
അന്ന സന്തോഷത്തോടെ അവന്റെ കൂടെ അകത്തേക്ക് കയറി .
സാറ എന്ത് ചെയ്യണം എന്ന് അറിയാതെ മുറ്റത്ത് തന്നെ നിന്നു.
അവൾ മുഷ്ടി ചുരുട്ടിപിടിച്ചു ദേഷ്യമോ വിഷമമോ നല്ലത് പോലെ മുഖത്തു വരുന്നുണ്ട് .
സേവി ആദ്യം കോളിങ് ബെൽ അടിച്ചു .
അപ്പോഴേക്കും ആറു മണി ആകുന്നതേ ഉള്ളു ആരും തന്നെ എഴുന്നേറ്റില്ല.
അവൻ വീണ്ടും രണ്ട് തവണ ബെൽ അമർത്തി .
കുറച്ച് നേരം കാത്ത് നിന്നതും കതക് തുറന്നു.
സേവിയുടെ അനിയൻ എബി ആയിരുന്നു വന്നു തുറന്നത് .
സേവിയെ പോലെ തന്നെ സാദൃശ്യമുള്ളവൻ…….
ഇരുപത്തി രണ്ട് ഇരുപത്തിമൂന്ന് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ.
അന്ന അവനെയും സേവിയേയും മാറി മാറി നോക്കി…………..
ഉറക്കചടവോടെയാണ് അവൻ എഴുന്നേറ്റ് വന്നതെന്ന് കണ്ടാൽ തന്നെ അറിയാം
എബി നോക്കിയപ്പോൾ
ആദ്യം മുന്നിൽ കണ്ടത് അന്നയെയായിരുന്നു
ആരാ….?എവിടുന്നാ …… ?എന്തിനാ വന്നെ ….?
അത് ഞാ……..
അവളെ പറയാൻപോലും അനുവദിക്കാതെ അവൻ തുടർന്നു …..
പുതിയ സെയിൽസ് ഗേൾ ആയി വന്നതാണോ അമ്മച്ചിയെ കാണാൻ വന്നതാണേൽ ഇത്ര രാവിലെ വരണ്ട അമ്മച്ചി 6 മണി കുർബ്ബാന കാണാൻ പള്ളിയിൽ പോയേക്കുവാ
പോയിട്ട് പിന്നെ വാ ….
കണ്ണുകൾ പാതി തുറന്ന് അവൻ ചാരി നിന്ന വാതിൽ അതുപോലെ അടച്ച് അകത്തേക്ക് പോകാൻ തുടങ്ങിയതും …..
ആറടി പൊക്കത്തിൽ അവൾക്ക് അടുത്തായി നിൽക്കുന്ന എന്തോ ഒന്നിനെ
അവൻ അവ്യക്തമായി കണ്ടു .
അടക്കാൻ പോയ ഡോർ വലിച്ചു തുറന്ന് കണ്ണ് മിഴിച്ച് അവൻ നോക്കി….
ഇ ….ഇ ….ഇച്ചായാ……..
ഇ …..ഇ ….ഇച്ചായൻ അല്ല മോനേ ഇച്ചായൻ……
ഇതെപ്പോ വന്ന്
അതൊക്കെ വന്നു …….
ഇതാരാ ……
അന്നയെ നോക്കി അവൻ ചോദിച്ചു ……
ഇയാളെയാണോ ഇച്ചായൻ പോരുമ്പോ കൂടെ കൊണ്ട് വരുമെന്ന് എന്നോട് പറഞ്ഞത് .
അവൻ വിടർന്ന കണ്ണുകളോടെ ചോദിച്ചു
അതൊക്കെ പിന്നെ പറയാമെടാ അമ്മച്ചി എവിടെ …….
അമ്മച്ചിയും അപ്പച്ചനും പള്ളിയിൽ പോയേക്കുവാ …..
നിങ്ങള് അകത്തേക്ക് വാ…….
ഞങ്ങൾ മാത്രമല്ല ടാ ദേ പുറത്ത് നിന്ന് മഞ്ഞു കൊള്ളുന്ന ഒരു സാധനം കൂടി ഉണ്ട് ……
സേവി പറഞ്ഞതും എബി പുറത്തേക്ക് നോക്കി …….
ഇത് ….. അവൻ സംശയത്തോടെ സേവിയെ നോക്കി ………
ഇതാ നീ നേരത്തേ ചോദിച്ച ആള് ……
ഞാൻ കൂട്ടികൊണ്ട് വരുമെന്ന് നിന്നോട് പറഞ്ഞ ആള് ……
സാറ ……
ഈ നിക്കുന്ന അന്നമ്മേടെ ഒരേ ഒരു ചേച്ചി
അന്നയെ നോക്കി അവൻ പറഞ്ഞു …….
എബി സേവിയെ നോക്കി ……
എന്നിട്ടാണോ ആ ചേച്ചിയേ പുറത്ത് നിർത്തിയിരിക്കുന്നത് ????
വിളിച്ചതാ ടാ …..വരണ്ടേ ……
സേവി പറഞ്ഞു ……
ഹ്മ്മ് ……വല്ലപ്പോഴും വീട്ടിൽ കേറി വരുന്ന
നിങ്ങള് വിളിച്ചാ ആരാ ഇങ്ങോട്ട് കേറുന്നത്
അതിന് ഇവിടുത്തേ കാർണോൻ മാര് വിചാരിക്കണം .
ഓഹ് എന്നാ കാർണോര് ചെന്ന് വിളിച്ചാട്ടെ …
അവൻ വീമ്പു പറഞ്ഞു മുന്നോട്ട് നടന്നു ……
അന്ന സേവിയെ നോക്കി ചിരിച്ചു …..
നിന്റെ ചേച്ചിയെ അവന് ശെരിക്കും അറിയില്ല .
കൊണ്ടിട്ട് വരട്ടെ ……
സേവി അന്നയേയും വിളിച്ച് അകത്തേക്ക് കേറി …….
അന്നയെ സെറ്റിയിൽ ഇരുത്തി അവനും അടുത്തിരുന്നു …….
സേവിച്ചാ …..സേവിച്ചന്റെ അമ്മച്ചി വരുമ്പോ
ഞങ്ങളെ കൊണ്ട് വന്നതിന് വഴക്ക് പറയില്ലേ ……..
അവൾ സംശയത്തോടെ ചോദിച്ചു ……
സേവി ഒന്ന് ചിരിച്ചു …..
അതൊന്നും ഓർത്ത് എന്റെ അന്നക്കുട്ടിയുടെ തല പുകയ്ക്കണ്ട കേട്ടോ …..എല്ലാം ഇച്ചായൻ നോക്കിക്കോളാം …..
ഹ്മ്മ്മ് …..അവൾ ചിരിച്ചു …….
പെട്ടന്നാണ് സാറയെയും വിളിച്ച് എബി അകത്തേക്ക് വന്നത് ……..
അന്നയും സേവിയും ഒരുപോലെ ഇരുവരെയും നോക്കി …….
ചേച്ചി വാ ഇവിടിരിക്ക് ……എബി പറഞ്ഞതും
സാറ ആ സെറ്റിയിലേക്ക് ഇരുന്നു ……
ശേഷം എബി എന്തോ എടുക്കാനായി മുറിയിലേക്ക് നടന്നു .
പുറത്തുനിന്നും തണുപ്പേറ്റ് അവളുടെ ചുണ്ടുകൾ കിടുകിടേ വിറക്കുന്നുണ്ട് …..
കവിളുകൾ ചുവന്നു തുടുത്തിട്ടുണ്ട് …..
സേവിയുടെ നോട്ടം കണ്ടതും അവൾ മുഖം തിരിച്ചു ……
അപ്പോഴാണ് ഇളയപ്പന്റെ ഭാര്യ ക്ലാര അങ്ങോട്ട് വന്നത് …..
വെളുത്തു മെലിഞ്ഞ് വാത്സല്യം നിറഞ്ഞ മുഖമുള്ള ഒരു സ്ത്രീ……..
ആഹാ വന്നല്ലോ ഊര് തെണ്ടിയിട്ട് …
അവനെ കണ്ടതും അവർ ചോദിച്ചു …..
ആഹാ ക്ലാരമ്മേ ……അവൻ സ്നേഹത്തോടെ അവരെ നീട്ടി വിളിച്ചു ….
നീ കൂടുതൽ പതപ്പിക്കണ്ട ……
എവിടാരുന്നെടാ ……
ചേച്ചി ഇങ്ങോട്ട് വരട്ടെ ……നിനക്കിന്ന് പള്ളിപെരുന്നാളാ …….
അവർ കൃത്രിമ ദേഷ്യത്തോടെ പറഞ്ഞ് തിരിഞ്ഞതും അവന്റെ അടുത്തിരിക്കുന്ന പെൺകുട്ടി തന്റെ മകൾ ചിന്നു അല്ലല്ലോ എന്നവർ ഓർത്തത് …..
അവർ അവളെ തിരിഞ്ഞു നോക്കി …..
അടുത്തായി മറ്റൊരു പെൺകുട്ടിയും …..
അവർ സേവിയെ നോക്കി …….
ഇത് ആരാ ടാ ……
ഇവര് നമുക്ക് വേണ്ടപ്പെട്ടവരാ ക്ലാരമ്മേ ……
ഇവിടെ ഇനി കാണും ……
അവർ ഒന്നും മനസ്സിലാകാതെ അവനെ നോക്കി …….
അവൻ എഴുന്നേറ്റ് ചെന്ന് അവരെ തിരിച്ചു നിർത്തി …….
എല്ലാം ക്ലാരമ്മക്ക് പറഞ്ഞ് തരാം ……
അതിന് മുൻപ് ആദ്യം എന്റെ ക്ലാരമ്മയുടെ സ്പെഷ്യൽ ചായ രണ്ടെണ്ണം ഇവർക്ക് കൊടുക്ക് ……ദേ എന്റെ സാറകോച്ച് ഇരുന്ന് വിറക്കുന്നത് കണ്ടില്ലേ ….
അവൻ അത് പറഞ്ഞതും സാറ അവനെ ഒന്ന്
ദഹിപ്പിച്ച് നോക്കി ….
അവർ ഒന്നും മനസ്സിലാകാതെ അടുക്കളയിലേക്ക് പോയി ……
സേവി വീണ്ടും അവിടെ തന്നെ ഇരുന്നു ……
കുറച്ച് നേരം ചിന്തിച്ചതിന് ശേഷം അവൻ
എഴുന്നേറ്റു …..
അപ്പോഴേക്കും ക്ലാരമ്മ അവർക്ക് ചായയുമായി വന്നിരുന്നു ……
രണ്ട് പേർക്കും ചായ നൽകി അവർ അവനെ നോക്കിയതും സേവി ക്ലാരമ്മയുടെ അരികിൽ ചെന്നു ……
ക്ലാരമ്മേ …… ക്ലാരമ്മയുടെ മുറിയുടെ അടുത്ത മുറിയില്ലേ അത് ഇവർക്ക് കൊടുക്കാം ആല്ലേ ……
ക്ലാര അവനെ തന്നെ നോക്കി നിന്നു.
മുറിയൊക്കെ കൊടുക്കാം ആദ്യം ഈ കൊച്ചുങ്ങള് ആരാന്ന് നീ പറ ……
അതൊക്കെ വിശദമായി പറയാം…..
അവൻ മറ്റെന്തോ കൂടി ക്ലാരയോട് പറയാൻ തുടങ്ങിയതും പുറത്തൊരു കാർ വന്നു നിന്നു.
കർത്താവേ ……അപ്പച്ചനും അമ്മച്ചിയും !!!
അവൻ തിരിഞ്ഞു നോക്കാതെ തന്നെ മനസ്സിൽ പറഞ്ഞു …..
തുടരും .
ലൈക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ .💕

by