രചന – സുൽഫിയ നൗഫൽ
ആ മുഖത്തേക്ക് നോക്കാൻ ആദ്യം ഞാൻ ഒന്നു പേടിച്ചു. പിന്നെ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ ചോദിച്ചു. മഹിയേട്ട. …….. മഹിയേട്ടൻ ……. എന്തിനാ ഹരിയെ തല്ലിയത്. …. ഒന്നും പറയാതെ മഹിയേട്ടൻ എന്റടുത്തേക്ക് വന്നു. അപ്പോഴും ഉള്ളിൽ പേടിയുണ്ടായിരുന്നു. മഹിയേട്ടാ……അത്. ..ഞാൻ…. പറഞ്ഞു തീരും മുമ്പ് ആദ്യ കൈ എന്റെ മുഖത്ത് പതിച്ചിരുന്നു. തല്ലു കൊണ്ടതു കൊണ്ടാണോ മഹിയേട്ടൻ തല്ലിയത് കൊണ്ടാണോന്ന് അറിയില്ല എന്റെ കണ്ണു നിറഞ്ഞു. ഞാൻ അവിടെ നിന്ന് പോകാൻ തുടങ്ങിയപ്പോൾ മഹിയേട്ടൻ എന്റേ കൈകു പിടിച്ച് ചേർത്തു നിർത്തി ഹരിയോട് പറഞ്ഞു. ഇനി നീ ഇവളെ ശല്ല്യം ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ ഈ മഹേഷ് രാമചന്ദ്രൻ ആരാണെന്ന് നീയറിയും. അതും പറഞ്ഞ് എന്റെ കൈയ്യും പിടിച്ച് college ന് പുറത്തേക്ക് കൊണ്ട് പോയി. എന്നെ വലിച്ച് കാറിലേക്കിട്ടു. പിന്നെ മഹിയേട്ടനെന്നെോട് ഒന്നും മിണ്ടിയില്ല തിരിച്ചു ഞാനും. ആ കാറ് ചെന്ന് നിന്നത് മഹിയേട്ടന്റെ വീട്ടു മുറ്റത്തായിരുന്നു. എന്നെ കാറിൽ നിന്ന് പിടിച്ചിറക്കി അകത്തേക്കു കൊണ്ടു പോയി.
എന്റെ കൈക്കു പിടിച്ചു വരുന്ന മഹിയേട്ടനെ കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. മഹിയേട്ടന്റെ അച്ഛനുമമ്മയും മാത്രമല്ല എന്റ അച്ഛനുമമ്മയും കീർത്തിയും അവിടെ ഉണ്ടായിരുന്നു. എന്താ മഹി. …. നീ എന്തിനാ ദേവൂന്റെ കൈയ്യും പിടിച്ചു ഇങ്ങോട്ട് വന്നത്…. മഹിയേട്ടന്റെ അച്ഛനും അമ്മയും കീർത്തിയും മാറി മാറി ചോദിച്ചിട്ടും മഹിയേട്ടനോന്നും മിണ്ടിയില്ല. ഒടുവിൽ ചോദ്യം എന്നോടായി. …. പക്ഷേ ഞാൻ എന്ത് പറയാനാ എനിക്കൊന്നും അറിയില്ലാന്ന് തലയാട്ടി. മഹീ നീ എന്തെങ്കിലും പറ. ……. എനിക്ക് ഇവളെ ഇഷ്ടമാണ്. …. ഞങ്ങളുടെ കല്ല്യാണം നടത്തി തരണം ഇല്ലെങ്കിൽ ഞാനിവളെ register marriage ചെയ്തു ഇങ്ങോട്ട് കൊണ്ട് വരും. അത്രയും പറഞ്ഞ് മഹിയേട്ടൻ മുകളിലേക്ക് പോയി. .. മഹിയേട്ടൻ പറപറഞ്ഞ കേട്ട് കിളി പോയി നിക്കുന്ന എന്നോട് എല്ലാവരുടെയും കണ്ണ് പതിഞ്ഞു. ഇവരോടൊക്കെ ഞാനെന്തു പറയും എന്നോർത്ത് നിന്നപ്പോ എവിടെ നിന്നോ ഏട്ടത്തീന്ന് ഒരു വിളി. …വേറെയാരുമല്ല കീർത്തി ആയിരുന്നു. ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി.
അപ്പോ രാമച്ഛൻ എന്റടുത്തേക്ക് വന്നു ചോദിച്ചു. മോളെ. .. എന്താ മഹി പറഞ്ഞിട്ടു പോയതിന്റെ അർത്ഥം നീയും അവനും തമ്മിൽ എന്താ. …. അത്. …….അച്ഛാ. …എനിക്കൊന്നും അറിയില്ല. മഹിയേട്ടൻ പറയുമ്പോഴാ ഞാൻ ഇത് അറിയുന്നത്. … പിന്നെ നീ എങ്ങനെ അവന്റെ കൂടെ വന്നു. …അത് എന്റെ അച്ഛന്റെ വകയായിരുന്നു. ദുഷ്ടൻ എന്നെ ഈ പ്രശ്നത്തിൽ തള്ളിയിട്ടിട് മുകളിലോട്ട് പോയി. ….. മ്…..നീ …. എന്താ ഒന്നും മിണ്ടാത്തത് എന്നും ചോദിച്ചു അമ്മമാരും രംഗത്തെത്തി. … ഞാൻ ഓടി പോയി കുറച്ചു വെള്ളമെടുത്ത് കുടിച്ചു. … എന്നിട്ട് നടന്നതെല്ലാം പറഞ്ഞു. …… എല്ലാവരും കുറച്ചു നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി നിന്നു . എന്നിട്ടു രാമച്ഛൻ ചോദിച്ചു. ….. ഞങ്ങൾക്ക് ഇത് സമ്മതമല്ലാന്ന് പറഞ്ഞാൽ അവൻ പറഞ്ഞത് പോലെ നീ അവന്റെ കൂടെ ഇറങ്ങി വരുമോ. … ഇത് കേട്ടപ്പോ ഞാൻ വാഴും പൊളിച്ചു നിന്നു. എന്റെ നിപ്പ് കണ്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. ……ഒപ്പം കീർത്തിയും. … അത് കണ്ട് എനിക്ക് ദേഷ്യമാണ് വന്നത് . ഞാൻ അവളെ തല്ലാനോടിച്ചു.
അതേ നിന്നെ ഞാൻ ഏട്ടത്തീന്ന് വിളിച്ചത് ഏട്ടൻ അങ്ങനെ പറഞ്ഞത് കൊണ്ടല്ല നിങ്ങൾ വരുന്നതിനു മുമ്പ് തന്നെ ഇവിടെ സംസാരിച്ചത് ഏട്ടന്റെയും നിന്റേയും കല്ല്യാണ കാര്യമാ…..ഓടുന്നതിനിടയിലൂടെ അവളത് പറഞ്ഞപ്പോ ഞാൻ അവിടെ തന്നെ നിന്നു പോയി. …. ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി. …….എന്നിട്ട് ഓടി അച്ഛന്റെ അടുത്തേക് പോയി. അവള് പറഞ്ഞത് സത്യമാണോന്നറിയാൻ. ഞാൻ ചോദിക്കുന്നതിന് മുന്നേ അതേ എന്ന് എല്ലാവരും ഒരുമിച്ചു പറഞ്ഞു. എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം എപ്പോഴോ എന്റെ മനസ്സിൽ മഹിയേട്ടൻ സ്ഥാനം പിടിച്ചിരുന്നു പക്ഷേ അത് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. എല്ലാവർക്കും സന്തോഷമായി. ഇത് മഹിയേട്ടനോട് പറഞ്ഞാൽ സമ്മതിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. ….. കുറച്ചു കഴിഞ്ഞു മഹിയേട്ടൻ താഴേക്ക് വന്നു. എന്താ നിങ്ങളുടെ തീരുമാനം. …… നിങ്ങള് നടത്തി തരുന്നോ. …. അതോ ഞാനിവളെ register marriage ചെയ്യണോ. … അതിന് ചേട്ടൻ മാത്രമല്ല അവളും സമ്മതിക്കണ്ടേ. ….. അത് ചോദിച്ചപ്പോ മഹിയേട്ടൻ ആദ്യം കീർത്തിയെ നോക്കി. പിന്നെ എന്റടുത്തേക്ക് വന്നു.
നിനക്ക് എന്നെ കെട്ടാൻ സമ്മതമാണോ. …. മഹിയേട്ടൻ ചോദിച്ചപ്പോ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. തമാശയായി പോലും അല്ലാന്ന് പറഞ്ഞാൽ നേരത്തെ പോലെ തല്ലിയാലോ. …… ആണെന്ന് പറയാൻ നാവും പോങ്ങുന്നില്ല … മഹിയേട്ടനാണെങ്കിലോ അല്ലാന്ന് പറഞ്ഞാ എന്നെ ചിലപ്പോ ഇപ്പൊ തന്നെ കെട്ടും … മഹീ നീ വെറുതെ അവളെ പേടിപ്പിക്കണ്ട. ….. അവക്ക് സമ്മതാ. ….. ഞങ്ങൾക്കും. അത് പറഞ്ഞപ്പോ മഹിയേട്ടനെന്നെയും രാമച്ഛനെയും നോക്കി. അത് നിന്നെ പേടിച്ചിട്ടല്ല ഞങ്ങളിവിടെ നീ ഇവളെ കൊണ്ട് വരുന്നതിന് മുമ്പ് സംസാരിച്ചു ok ആക്കിയതാണ്. . അത് കേട്ട് മഹിയേട്ടൻ എല്ലാരെയും നോക്കി. എന്നിട്ട് കയറി പോയി. …. ഉച്ചയ്ക്ക് ആഹാരം കഴിക്കാനിരുന്നപ്പോ എല്ലാവരും നല്ല സംസരത്തിലാണ്. ഞാനും മഹിയേട്ടനും ഒഴികെ. …. എന്താടീ ….നീ ഒന്നും കഴിക്കാത്തത്. …. ഏട്ടത്തിക്ക് ഞാൻ വാരി തരണോ. …. ഒന്നും കഴിക്കാതിരിക്കുന്ന എന്നെ കണ്ടപ്പോ കീർത്തി കളിയാക്കി ചോദിച്ചു ….
ശരിയാ മോളെന്താ കഴിക്കാത്തത് അവളുടെ ചോദ്യത്തിന് പിന്നാലെ അമ്മമാരും. ……. അത്. …..എനിക്ക്. …..കഴിക്കാൻ പറ്റുന്നില്ല…. നല്ല പല്ലു വേദന അതാ. ………. പെട്ടന്നോരു പല്ല് വേദന എവിടുന്ന് വന്നു. ….. അത്. ….കീർത്തി… ഇന്ന് college ൽ വെച്ച് ആരുടെയോ എന്റെ മുഖത്ത് കൊണ്ടു അത് കൊണ്ടാ. …….. നിങ്ങള് കഴിക്ക് എന്നും പറഞ്ഞു ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് കൈ കഴുകി. … അപ്പോ മഹിയേട്ടനെന്നെ നോക്കിയിരിക്കുന്നത് കണ്ടു. ….. ഞാൻ അവിടെ നിന്ന് പോയി പുറത്തു പോയിരുന്നു. …… ഹും. ………ദുഷ്ടൻ എന്നെ തല്ലിയിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കുന്നു. എന്റെ പല്ലെളകീന്നാ തോന്നുന്നേ. …..എന്തൊരു വേദന. ……. ആരാടീ നിന്നെ തല്ലിയത്. …… എന്റെ ദേവീ. …..ഇവളത് കേട്ടോ. ……. ഇനിയിപ്പോ എന്ത് ചെയ്യും. …. നീ എന്താലോചിക്കുവാ. ….. ചോദിച്ചത് കേട്ടില്ലേ. …. ആരാ തല്ലിയത്. …….. അത്. ……എന്നാരും തല്ലിയില്ല. …..നിന്നോടാരു പറഞ്ഞു. ….. നീ ഇവിടെ ഇരുന്നു പറയുന്നത് ഞാൻ കേട്ടതാ. .. സത്യം പറ ആരാ. … . നമുക്ക് ഏട്ടനോട് പറയാം. …. അയ്യോ……വേണ്ടായേ. ………..ഇനിയും തല്ലു കൊള്ളാൻ എനിക്ക് വയ്യ. ……. അതെന്താടീ. ……നീ അങ്ങനെ പറഞ്ഞത്. …. ഏട്ടനോട് പറഞ്ഞാലെന്താ കുഴപ്പം. …..
അത് …….തല്ലിയത് വെറെ ആരുമല്ല നിന്റെ ചേട്ടൻ തന്നാ. ……… ഏട്ടനോ. ………ഏട്ടനെന്തിനാ നിന്നെ തല്ലിയത്. ……..നീ ചോദിച്ചില്ലേ. ….. ഞങ്ങളുടെ സംസാരം പൂർത്തിയാക്കുന്നതിന് മുമ്പ് അച്ഛനുമമ്മയും പോകാനിറങ്ങി. ഞങ്ങളെ മഹിയേട്ടൻ വീട്ടിൽ കൊണ്ടാക്കി തന്നു. വീടെത്തിയതും മഹിയേട്ടനോടോന്നും മിണ്ടാതെ ഞാൻ അകത്തേക്ക് കയറി. … രാത്രിയും ഒന്നും കഴിച്ചില്ല. പല്ല് വേദന കാരണം ഉറങ്ങാനും പറ്റുന്നില്ല നല്ല വിശപ്പും ഉണ്ട്. ഉറങ്ങാനാവാതെ കിടന്നപ്പോ കീർത്തി ഫോൺ ചെയ്തു. ….. ഏട്ടത്തി …….ഉറങ്ങുവായിരുന്നോ. …… അതോ സ്വപ്നം കാണുവായിരുന്നോ….. ഏട്ടത്തി ആഹാരം കഴിച്ചോ. …… എന്റെ പോന്നു കീർത്തി നീ എന്നെ ഇങ്ങനെ ഏട്ടത്തീന്ന് വിളിച്ച് കൊല്ലല്ലേ. …… ഞാൻ നിന്റെ കാലു പിടിക്കാം. ……… മ്…….ok നീ ഇതുവരെ ഉറങ്ങിയില്ലേ. ….സാധാരണ നീ ഈ സമയത്ത് രണ്ടുറക്കമെങ്കിലും കഴിയുന്നതാണല്ലോ. …….ഏട്ടനെയോർത്ത് കിടക്കുവാണോ. ….. ഏയ്. ….അല്ല. …..നിന്റെ ഏട്ടന്റെ തല്ലോർത്താ കിടക്കുന്നത്. പല്ല് വേദന കൊണ്ട് ഒന്നും കഴിക്കാനും പറ്റുനനില്ല ഉറങ്ങാനും പറ്റുന്നില്ല. നല്ല വിഷപ്പുമുണ്ട്. ………..ഇനിയെന്താ എന്റെ നാത്തൂനറിയേണ്ടത്. ………നിന്റെ ഏട്ടനെന്തിനാ തല്ലിയത് എന്ന് ചോദിക്കല്ലേ. …….എനിക്കറിയില്ല അത് നീ നിന്റെ ഏട്ടനോട് ചോദിക്ക്. …… മ്. ………ok. ….ഞാൻ നിന്നെ നാളെ വിളിക്കാം ….. Gud night. ….. അതും പറഞ്ഞു കീർത്തി ഫോൺ കട്ട് ചെയ്തു.
മഹിയേട്ടാ. ……..ഏട്ടനെന്തിനാ ദേവൂനെ തല്ലിയത്. …….. നിന്നോടാരു പറഞ്ഞു ഞാൻ അവളെ തലീന്ന്. …….. വെറാര്……അവള് തന്നെ. ….. പാവം പല്ല് വേദന കാരണം അവൾ ഇതുവരെ ഒന്നും കഴിച്ചിട്ടുമില്ല ഉറങ്ങീട്ടുമില്ല …..ഏട്ടനെന്തിനാ തല്ലിയത്. .. അത് ഞാൻ അവളോടു പറഞ്ഞോളാം. … നീ പോയി കിടന്നുറങ്ങാൻ നോക്ക്. ………. മ്. …..നിങ്ങള് തുടങ്ങി വെച്ചത് നിങ്ങള് തന്നെ തീർത്തോ. ……. ഞാൻ പോണ്. …..Gud night ഏട്ടാ. ……. . കുറച്ചു നേരം കഴിഞ്ഞപ്പോ ഫോൺ റിംഗ് ചെയ്യുന്നത് കണ്ടു. നോക്കിയപ്പോ unknown number ആദ്യം ഞാൻ എടുത്തില്ല വീണ്ടും call വന്നപ്പോ ഞാൻ attend ചെയ്തു. ……. ഹലോ. …….. ആരാ. ………..അപ്പുറത്ത് നിന്നു ആദ്യം ഒന്നും മിണ്ടിയില്ല ഹലോ. … ആരാന്ന്. ……. നല്ല വേദന ഉണ്ടോ. ……. എന്താ ചോദിച്ചത്. ……ഇതാരാ. …. ഞാൻ തല്ലിയപ്പോ നിനക്ക് ശരിക്കും വേദനിച്ചോ. …….നീയൊന്നും കഴിച്ചിട്ടുമില്ലാന്ന് കീർത്തി പറഞ്ഞു. …..അതാ. …..ഞാൻ. . ഇത്രയും പറഞ്ഞപ്പോ എനിക്കു മനസ്സിലായി അത് മഹിയേട്ടനാന്ന്. തല്ലിയത് കൊണ്ട് നിനക്കെന്നോട് ദേഷ്യമാണ് എന്ന് മനസ്സിലായി. ……അതല്ലേ നീ തിരിഞ്ഞു പോലും നോക്കാതെ പോയത്. …… ഇല്ല. .ദേഷ്യമൊന്നുമില്ല. … മ്……മ്………നിനക്ക് വിശക്കന്നുണ്ടോ. ……ഉച്ചയ്ക്കും ഒന്നും കഴിച്ചില്ലല്ലോ. ……. വിശക്കുന്ന്ണ്ട്. …..അത് കുഴപ്പമില്ല. തല്ലിയതിന് sorryy. ……ok……gud night. …… അതും പറഞ്ഞു മഹിയേട്ടൻ ഫോൺ കട്ട് ചെയ്തു. അതു വരെ ഉണ്ടായിരുന്ന വേദനയെല്ലാം മറന്ന് ഞാൻ സുഖായിട്ടുറങ്ങി. …… തുടരും. ………..

by