18/04/2026

ഭാര്യ : ഭാഗം 14

രചന – റോസിലി ജോസഫ്

നീ ഇതെവിടെ പോയതാ അരിയും ഇട്ടിട്ട് ഇപ്പൊ അത് പായസം ആയികാണും ശ്രീദേവി അടുക്കളയിലേയ്ക്ക് നടന്നു വരുന്നത് കണ്ടതും അമ്മ പറഞ്ഞു. ഈ കറിക്കൊന്നും ഉപ്പും ഇല്ല മുളകും ഇല്ല. അതിനു ഉപ്പ് ആവശ്യത്തിന് ഉണ്ടല്ലോ അമ്മേ.. അപ്പൊ ഞാൻ നുണ പറയുന്നതാണന്നാണോ..? അവൾ ഒന്നും മിണ്ടിയില്ല ഞാനൊന്നു കിടക്കാൻ പോവാ. മുൻവശത്തെ വാതിൽ അടചേക്കണം ആരെങ്കിലും വന്നു വിളിച്ചാൽ ഞാനിവിടെ ഇല്ലെന്ന് പറഞ്ഞേക്ക്. അതെന്തിനാവോ ഇല്ലെന്ന് പറയുന്നത്..? അവൾ മനസ്സിൽ ചിന്തിച്ചു. അമ്മ അടുക്കളയിൽ നിന്ന് പോയതും അവൾ ഹാളിലേയ്ക്ക് പോയി വാതിലടച്ചു മണി പതിനൊന്നായി. ക്ലോക്കിലേയ്ക്ക് നോക്കി അവൾ നെടുവീർപ്പിട്ടു. അതിനു ശേഷം അവൾ മുറിയിലെയ്ക്ക് പോയി. കഴുകാൻ ഉള്ള ഡ്രസ്സ് എല്ലാം എടുത്തു അലക്ക് കല്ലിനടുത്തെയ്ക്ക് നടന്നു. എല്ലാം ഒന്ന് സോപ്പ് പൊടിയിൽ മുക്കി വെച്ചിട്ട് കഞ്ഞി തടയിലിട്ടു. ഇനി അമ്മ പറഞ്ഞത് പോലെ കറിക്ക് ഉപ്പില്ലേ.. ഒന്ന് നോക്കിയേക്കാം..

ശരിയാണല്ലോ ഉപ്പ് കുറവ്. ഞാൻ നല്ലോണം ഇട്ടതായിരുന്നല്ലോ.. അപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നതു കേട്ടത് ആരാണോ ഈ നേരത്ത് ഹലോ.. മോളെ ഇത് ഞാനാ അമ്മ അമ്മേ.. അവനെങ്ങനെ ഉണ്ട് മോളെ ഇപ്പൊ.. ആശുപത്രിയിൽ പോയിരിക്കുവാ അമ്മേ.. ആണോ.. ശോ എങ്ങനെ പനി പിടിച്ചതാണോ ആവോ.. മോൾക്ക് സുഖാണോ..? സുഖാണമ്മേ.. എനിക്കറിയാം നീയവിടെ നല്ലോണം കഷ്ടപ്പെടുന്നുണ്ടെന്നു ഹാ അതൊക്കെ പോട്ടെ എവിടെ എല്ലാരും..? കാത്തുവിനെ കണ്ടിട്ട് ഒരുപാട് നാളായി.. അവൾ അമ്മാവന്റെ വീട്ടിൽ നിന്ന് പഠിക്കുവല്ലേ അമ്മേ.. മ്മ് നിന്റെ അമ്മായിയമ്മയും അച്ഛനും ഒക്കെ എന്തിയെ എല്ലാരും സുഖായിട്ട് ഇരിക്കുന്നോ..? സുഖായിട്ടിരിക്കുന്നമ്മേ.. അച്ഛനെന്തിയെ അമ്മേ ഇപ്പൊ വയ്യാഴിക ഒന്നും ഇല്ലല്ലോ അല്ലെ.. ഏയ് ഇപ്പൊ കുഴപ്പം ഒന്നുമില്ല. ഞങ്ങൾ നിന്റെ കാര്യം പറഞ്ഞോണ്ടിരിക്കുവായിരുന്നു.. മ്മ്.. ഞാൻ നിന്റെ അച്ഛന്റെ കയ്യിൽ ഫോൺ കൊടുക്കാം നീ സംസാരിക്ക്.. അച്ഛാ.. മോളെ നിനക്ക് സുഖാണോട..? സുഖാണച്ചാ.. അവനെന്തിയെ..? ജയേട്ടൻ ഹോസ്പിറ്റലിൽ പോയിരിക്കുവാ അച്ഛാ.. അവനൊറ്റയ്ക്ക് പോയോ..?

ഇവിടുത്തെ അച്ഛൻ പോയിട്ടുണ്ട് കൂടെ…മ്മ് മോള് ഭക്ഷണം വല്ലതും കഴിച്ചായിരുന്നോ..? കഴിച്ചു.. ഇങ്ങോട്ട് താ മനുഷ്യാ.. മോളെ നിന്റചൻ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും നിന്റെ ജോലിയൊന്നും നടക്കില്ല. വൈകിട്ട് വിളിക്കാം.ശരി അമ്മേ.. അമ്മ ഫോൺ വെച്ചതും അവൾ അടുപ്പിൻ പാതകത്തിൽ ചാരി ഓരോന്നാലോചിച്ചു നിന്നു ഏട്ടൻ വിളിച്ചില്ലല്ലോ.. അവൾ അപ്പോഴാണ് അതോർത്തതു. എന്തായാലും വിളിച്ചു നോക്കാം.. ഹലോ അച്ഛാ.. എങ്ങനെ ഉണ്ട് ഏട്ടനിപ്പോ..? മരുന്ന് ഒക്കെ കൊടുത്തിട്ടുണ്ട് മോളെ, കുഴപ്പമൊന്നുമില്ല ഏട്ടൻ എന്തിയെ ഒന്ന് കൊടുക്കുവോ..? ഡാ ദേ അവള ശ്രീദേവി.. അച്ഛൻ ഫോൺ ജയന്റെ കയ്യിലെയ്ക്ക് കൊടുത്തു എട്ടാ.. ശ്രീ കുഴപ്പം ഒന്നൂല്ലടാ ഞങ്ങൾ ഇപ്പൊ വരും ഫോൺ വെച്ചതും സമാധാനമായി അവൾ പോയി തുണി കഴുകാൻ തുടങ്ങി. അപ്പോഴാണ് പുറത്തു വണ്ടിയുടെ ഒച്ച കേട്ടത്. അവൾ ഓടി മുൻവശത്ത് വന്നു ഹായ് ഏട്ടാ. വണ്ടിയിൽ നിന്നും ജയനിറങ്ങിയതും അവൾ ഓടിവന്നു കെട്ടിപിടിച്ചു. എന്റെ ശ്രീ എനിക്ക് കുഴപ്പം ഒന്നുമില്ല. നീയിങ്ങനെ ഞാൻ ദൂരയാത്ര കഴിഞ്ഞു വന്നത് പോലെ പെരുമാറരുതേ.. ഞാനെന്ത് മാത്രം പേടിച്ചു എന്നറിയാമോ.. എന്തിന്..? ഡാ ഡാ അകത്തു പോ വെയില് കൊള്ളാതെ.. അയ്യോ ഞാൻ വാതിലു തുറക്കാമേ അകത്തു നിന്ന് കൊളുത്തിട്ടേക്കുവാ.. അവൾ ഓടി അകത്തു പോയി വാതിൽ തുറന്നു. ഞാൻ ഒന്ന് പോയി കിടക്കട്ടെ ഭയങ്കര ക്ഷീണം നീ എന്നെ ഒന്ന് മുകളിൽ കൊണ്ടുപോയി ആക്കി താ.. ഡാ എന്തെങ്കിലും കഴിച്ചിട്ട് കിടക്ക് മരുന്ന് കഴിക്കാനുള്ളതല്ലേ.. ഇപ്പൊ വേണ്ടച്ചാ ഭയങ്കര ക്ഷീണം ശരി എന്നാ പോയി കിടന്നോളു. അമ്മ എന്തിയെ മോളെ..

അമ്മ കിടക്കുവാ അച്ഛാ.. രാത്രി, പതിവുപോലെ ശ്രീദേവി കട്ടിലിൽ കയറി കിടന്നു. എടീ നീ എന്റെ കൂടെ കിടന്നാൽ നിനക്കും പനി വരുമെ.. സാരല്ല വന്നോട്ടെ.. ആ ബെസ്റ്റ് നിനക്കും കൂടി പനി വന്നാൽ നല്ല രസായിരിക്കും. അല്ലാ അപ്പൊ ആരാ എന്നെ നോക്കുന്നെ.. ഞാൻ നോക്കും. നിനക്ക് പനി വരില്ലേ വയ്യാണ്ട് കിടക്കുന്ന നീയെങ്ങന എന്നെ നോക്കുന്നെ.. അയ്യേ അപ്പഴേക്കും കണ്ണ് നിറഞ്ഞു. ഞാൻ വെറുതെ പറഞ്ഞതല്ലേ നമ്മുക്ക് രണ്ടുപേർക്കും കെട്ടിപിടിച്ചു കിടക്കാം. നിനക്ക് പനി വന്നാലേ ഞാൻ നോക്കിക്കോള്ളാം ശ്രീദേവി.. ഓ ഈ അമ്മ നീ ഇവിടെ എങ്ങാനും കിടക്ക് നോക്കട്ടെ ഏട്ടാ അമ്മ എന്തിനാ വിളിച്ചതെന്ന്.. അവൾ താഴേയ്ക്ക് ഇറങ്ങി ചെന്നു. പത്ത് മണിയാകുന്നേനു മുന്നേ കേറി വാതിലടചോ.. നാളത്തെയ്ക്കുള്ള അരിയും ഉഴുന്നും വെള്ളത്തിൽ ഇട്ടേക്കുവാ അത് ആരരയ്ക്കും..? ഞാൻ അരയ്ക്കാം അമ്മേ.. എന്നാ ചെല്ല് നീ ഇവിടെ എന്തെടുക്കുവാ.. ഇപ്പൊ വരാന്ന് പറഞ്ഞു പോയിട്ട് ഞാൻ ഈ അരി അരച്ച് വെച്ചിട്ട് ഇപ്പൊ വരാം ഏട്ടാ നേരത്തെ അരയ്ക്കാൻ ഞാൻ മറന്നു പോയി..

ഏട്ടൻ പോയി കിടന്നോ ഞാൻ വേഗം വരാം.. വേണ്ട നീ തന്നെ അല്ലെ ഉള്ളു ഇവിടെ. ഞാനിവിടെ ഇരിക്കാം അവൾ മിക്സിയുടെ ജാറിൽ അരി ഇട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഉഴുന്നും ഇതെന്തിനാ ചോറ് ഇടുന്നെ.. നല്ല മയം കിട്ടാനാണ് ഏട്ടാ.. മ്മ്.. കഴിഞ്ഞോ..ആ കഴിഞ്ഞു. ഞാനിതൊന്ന് കഴുകി വയ്ക്കട്ടെ.. ജയേട്ടനു ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോളു പകലുറങ്ങിയതുകൊണ്ട് ഉറക്കം വരുന്നില്ല ശ്രീ നീ കഴുകി വെയ് ഞാനിവിടെ ഇരുന്നോളാം.. അടുക്കളയിലെ ജോലിയെല്ലാം തീർത്തു രണ്ടുപേരും ഒന്നിച്ചു മുറിയിലെയ്ക്ക് നടന്നു. കാത്തു ഉണ്ടായിരുന്നെങ്കിൽ നിനക്ക് ഒരു സഹായം ആകുമായിരുന്നു അല്ലെ.. ഏയ് അവള്ക്ക് അമ്മാവന്റെ വീട്ടിൽ നിന്ന് പഠിക്കണമെന്ന് പറഞ്ഞു പോയതല്ലേ പഠിക്കട്ടെ അവള്.. സോറി ശ്രീ.. എന്തിനാ ഇപ്പൊ സോറി ഏട്ടൻ തെറ്റൊന്നും ചെയ്തില്ലല്ലോ.. നിന്നെ ഒരു രാജകുമാരിയെ പോലെ വാഴിക്കണം

എന്നായിരുന്നു എന്റെ ആഗ്രഹം അതിനിപ്പോ എന്താ പറ്റിയെ എന്റെ ആ ചെറിയ വീട്ടിൽ നിന്ന് ഈ വലിയ വീട്ടിലേയ്ക്ക് വന്നപ്പഴെ ഞാൻ രാജകുമാരി ആയില്ലേ.. ഏട്ടൻ കിടക്ക് നേരം ഒരുപാടായി വെറുതെ ഓരോന്ന് ആലോചിച്ചു കിടന്നു മനസ്സ് വിഷമിപ്പിക്കണ്ട.. നീ കിടക്കുന്നില്ലേ.. ഞാൻ കിടന്നോളാം.. എന്റെ ജയേട്ടന്റെ ഭാര്യ ആവാൻ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യമാണ്.അവൾ അവന്റെ നെഞ്ചിൽ തലചേർത്ത് കിടന്നു മൊഴിഞ്ഞു. ഏട്ടാ ഏട്ടൻ ഉറങ്ങിയോ…?അവൻ ഉറക്കം പിടിച്ചു. അവൾ പുതപ്പെടുത്തു നല്ലവണ്ണം പുതപ്പിച്ചു, തറയിൽ ഒരു പായ വിരിച്ചു അവളും കിടന്നു. നേരം പുലർന്നു, അവൾ അമ്പലത്തിൽ പോയി അതീവ സന്തോഷത്തോടെയാണ് തിരികെ വന്നത്.  ജയേട്ടാ… പുതപ്പ് മാറ്റി അവൾ അവനെ വിളിചുണർത്തി. അതെ എഴുന്നേറ്റെ മതി ഉറങ്ങിയത് നേരം വെളുത്തു രാവിലെ നീ അമ്പലത്തിൽ പോയോ എന്താ വിശേഷം..? വിശേഷം ഉണ്ടെങ്കിൽ മാത്രമേ അമ്പലത്തിൽ പോകുവോള്ളോ..? അയ്യോ ഞാൻ വെറുതെ ചോദിച്ചതാ ഇനി അത് പ്രശ്നമാക്കണ്ട.. മ്മ് പിന്നേ .. എന്താടി..?

ഇങ്ങനെ ചാടി കടിക്കാൻ ആണെങ്കിൽ ഞാൻ പറയുന്നില്ല.. അയ്യോ, എന്റെ പൊന്ന് പറ എന്താ..? ഒരു വിശേഷം ഉണ്ട്.. എന്ത് വിശേഷം..? അതേ നമ്മളന്ന് ആ അമ്പലത്തിൽ പോയി മണി കെട്ടിയില്ലേ.. മ്മ്.. അവിടുത്തെ ദേവി അനുഗ്രഹിച്ചതാണെന്ന് തോന്നുന്നു.. ദേവി അനുഗ്രഹിചതോ നീ എന്തൊക്കെയാ പറയുന്നേ രാവിലെ തന്നെ വട്ടായോ..? എന്റെ ഏട്ടാ.. നിങ്ങളൊരു അച്ഛനകാൻ പോകുന്നുവെന്ന്, അവൾ കാതിൽ സ്വകാര്യം പറഞ്ഞു. കേട്ടത് വിശ്വസിക്കാനാവാതെ അവൻ അവളുടെ മുഖത്തേയ്ക്ക് വീണ്ടും നോക്കി. അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി. അയ്യോ ഏട്ടാ ഇതെന്താ ഈ കാണിക്കുന്നേ എന്നെ താഴെ നിർത്ത്. ഏട്ടാ മതീ… എന്റെ വലിയൊരു ആഗ്രഹം ആയിരുന്നു ഞാൻ അച്ഛനാകാൻ പോകുന്നു എന്ന് എന്നെങ്കിലും നീ എന്നോട് വന്നു പറയുമ്പോൾ സിനിമയിലൊക്കെ കാണുന്നത് പോലെ നിന്നെ എടുത്തു വട്ടം കറക്കണം എന്ന്. മ്മ് പിന്നേ അതൊക്കെ സിനിമയിൽ നടക്കും ജീവിതത്തിലെ അതൊന്നും വേണ്ട അതും ഏട്ടന് വയ്യാതെ ഇരിക്കുമ്പോ..ആർക്ക് വയ്യെന്ന് എനിക്ക് ഒരു കുഴപ്പവും ഇല്ല എന്റെ പനിയൊക്കെ പോയി.. ചുമ്മാ.. അല്ലെടീ സത്യം നീ തൊട്ട്നോ ക്ക്..ശരിയാണല്ലോ.. എനിക്ക് സന്തോഷം അടക്കാൻ പറ്റുന്നില്ല ശ്രീ ഒന്നുകൂടിനിന്നെ എടുത്തുയർത്തട്ടെ.. അവൾ നാണം കൊണ്ട് മുഖം താഴ്ത്തി. തന്റെ ചുണ്ട് കൊണ്ട് അവൻ അവളുടെ ചുണ്ടിൽ നിർത്താതെ ചുംബിച്ചു. തുടരും…