The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – റോസിലി
ഫോറസ്ററ് ഏരിയ എത്തിയപ്പോൾ ബൈക്ക് നിർത്തി അവൻ അവളോട് ഇറങ്ങാൻ ആവശ്യ-പ്പെട്ടു. ഒരു വേഴാമ്പൽ മരച്ചില്ലകൾക്കിടയിൽ എന്തിനെയോ ലക്ഷ്യം വെച്ച് ഇരിക്കുന്നത് കണ്ട് അവൻ ഫോണിന്റെ ക്യാമറ ഓണാക്കി. അവൾ അൽപ്പം കൂടി ചേർന്ന് നിന്ന് മേലേയ്‌ക്ക് നോക്കി. കൗതുകം കൊണ്ട് അവള്ടെ-കണ്ണുകൾ വിടർന്നു. മ്മ് എന്തേയ്.. ഒന്നൂല്ല അവൾ അവന്റെ ചോദ്യം കേട്ട് വീണ്ടും പിണക്കം നടിച്ചു നിന്നു. അപ്പോഴേക്കും വേഴാമ്പൽ പറന്നുപോയി. അവൻ ബൈക്ക് സ്റ്റാർട്ടാക്കി ഒന്ന് പതിയെ പോവോ.. അവൾ പറഞ്ഞു. കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോൾ അവർ മനോഹരമായ വെള്ളച്ചാട്ടം കണ്ടു. ഇറങ്.. അവൻ വണ്ടി നിർത്തി പറഞ്ഞു.
അവൾ അവന്റെ പിന്നാലെ അനുസരണയുള്ള മാൻകിടാവിനെ പോലെ നടന്നു. വെള്ളച്ചാട്ടത്തിനു താഴെ എത്തിയതും അവൻ അവള്ടെ കയ്യിൽ പിടിച്ചു. ഒരു കല്ലിന്മേൽ നിന്നുകൊണ്ട് അവൻ പറഞ്ഞു വാ ഇവിടെ നല്ല രസമാ വേണ്ട എനിക്ക് പേടിയാ പേടിക്കുവൊന്നും വേണ്ട നല്ലതാ വാ.. ജയേട്ടൻ താഴെയിറങ് എനിക്ക് പേടിയാവുന്നു.. അവൾ പേടികൊണ്ട് നിലവിളിക്കാൻ തുടങ്ങിയിരുന്നു ഈ പെണ്ണ്.., വാ.. അവൻ അവള്ടെ കയ്യിൽ പിടുത്തമിട്ടു. വേണ്ട ജയേട്ടാ നമ്മുക്ക് പോകാം.. കൂടെ വരാൻ മടിച്ചു നിന്ന അവളെ അവൻ കോരിയെടുത്തു ജയേട്ടാ വിട് എനിക്ക് പേടിയാവുന്നുണ്ടെ.. പ്ലീസ് ജയേട്ടാ എന്നെ വിട് നമ്മുക്ക് പോകാം ഇവിടെ നിന്ന്.. പ്ലീസ് ജയേട്ടാ.. അവളുടെ കരച്ചിലൊന്നും ആ വെള്ളച്ചാട്ടത്തിന്റെ ശബ്ദത്തിൽ പുറത്തേയ്ക്ക് കേട്ടില്ല.
അവൻ അവളെയും കൊണ്ട് ഒരു പാറയുടെ മുകളിൽ കയറി നിന്നു. കണ്ണുകൾ ഇറുക്കി അടച്ചു അവൾ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി ശ്രീ കണ്ണുതുറക്ക് വേണ്ട ജയേട്ടാ എനിക്ക് പേടിയാ.. കണ്ണ് തുറന്നില്ലെങ്കിൽ ഞാനിപ്പോ താഴെ നിര്ത്തും അവൾ പേടിച്ചു പേടിച്ചു കണ്ണുകൾ തുറന്നു. കണ്ണ് തുറന്നതും അവള്ടെ മുഖം താമര പോലെ വിടർന്നു. കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി. ജയേട്ടാ നല്ല ഭംഗി ഉണ്ടല്ലോ ഇവിടെ.. അതല്ലേ ഞാനും പറഞ്ഞെ.. അവൾ താഴേയ്ക്ക് എത്തി നോക്കി അത്ഭുതം കൊണ്ട് ആ നിമിഷം അവൾ വായ് പൊളിച്ചു വായടയ്ക്ക് അല്ലെങ്കിൽ വെള്ളം മൊത്തം നിന്റെ വായിലേയ്ക്ക് തെറിക്കും പോ ജയേട്ടാ.. എങ്ങനെയുണ്ട്..? സൂപ്പർ.. മ്മ് എന്നാ ഇനി എന്റെ മോള് താഴെ ഇറങ്ങിക്കെ എന്റെ കയ്യ് വേദനിക്കുന്നു. അവൻ മെല്ലെ അവളെ താഴെ നിർത്തി.
ദേ പിടിവിടല്ലേ കേട്ടോ ഞാൻ താഴെ വീഴും. വീണാൽ ഞാൻ വേറെ കെട്ടിക്കോളാം.. അയ്യടാ നിങ്ങളെ ഞാൻ കൊല്ലും എത്ര നാളായി ശ്രീ നമ്മളിങ്ങനെ ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയിട്ട്. മ്മ് എന്നാലും ജയേട്ടൻ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ശരിക്കും ഞെട്ടിയോ..? പിന്നില്ലേ..? മ്മ് എന്നാലേ എനിക്കൊരു ഉമ്മ താ അയ്യടാ ഈ മനുഷ്യന് ഒരു നാണവും ഇല്ല ഞാൻ നിന്നോടല്ലേ ചോദിച്ചേ അല്ലാതെ നാട്ടിലെ പെണ്ണുങ്ങളോടല്ലല്ലോ.. ജയേട്ടാ എന്റെ കയ്യീന്ന് വിടല്ലേ എനിക്ക് പേടിയാ.. നിന്റെ പേടി അവൻ അവളുടെ കയ്യിൽ പിടിച്ചു താഴെ ഇറങ്ങി. വെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് അവൾ നിന്നു. ഡീ പെണ്ണെ വാ ഇവിടെ ഇത്തിരി നേരം ഇരിക്കാം.. പിന്നേ ഇരുന്ന്. ഞാൻ ഇവിടെ ഒക്കെ ഒന്ന് കാണട്ടെന്ന്.. അത് പിന്നെ കാണാം ഈ ജയേട്ടൻ അവൾ നാണത്തോടെ അവന്റെ അരികിലേക്ക് നടന്നു ചെന്നു.
അയ്യോ മഴ വരുന്നു.. നമ്മുക്ക് മഴ നനയാം നീ ഇവിടെ വന്നിരിക്ക് ജയേട്ടാ ജയേട്ടാ.. എന്താടി..? എനിക്ക് മഴ നനഞ്ഞു ബൈക്കിൽ പോണം പ്ലീസ് ജയേട്ടാ.. ഓ ഈ പെണ്ണ്. അയ്യോ മഴ.. അവൾ ഓടി അവന്റെ നെഞ്ചോട് ചേർന്ന് കെട്ടിപിടിച്ചു നിന്നു. അവൻ അടർത്തി മാറ്റിയിട്ടും അവൾ മാറിയില്ല ഇങ്ങനെയാണോ മഴ നനയുന്നെ.. വാ നമ്മുക്ക് പോകാം എന്നെ എടുക്കുവോ..? അയ്യടാ നടന്നാൽ മതി. പ്ലീസ് ജയേട്ടാ.. ഈ പെണ്ണിന്റെ കാര്യം അവൻ അവളെ കൈയ്കളിൽ കോരിയെടുത്തു നടന്നു. വണ്ടിയുടെ അരികിൽ എത്തിയതും അവൻ അവളെ താഴെ നിർത്തി. ജയേട്ടാ ഞാൻ ഫ്രണ്ടിലിരിക്കട്ടെ.. ഫ്രണ്ടിലോ അതൊന്നും പറ്റില്ല എന്നാ ഞാൻ വരില്ല പോ.. അവൾ മുഖം വീർപ്പിച്ചു നിന്നു. ഇനി മുഖം വീർപ്പിക്കണ്ട വന്നു കേറ് ഞാൻ ഫ്രണ്ടിൽ.. ഓ ശരി.. അവൾ ഒരു പുഞ്ചിരിയോടെ ഓടി മുന്നിൽ കയറി.
പോകുന്ന പോക്കിൽ അവൾ അവന്റെ കവിളിൽ ഓരോ ഉമ്മ കൊടുത്തു എടീ നീ ഇതെന്താ കാണിക്കുന്നേ എനിക്ക് ബൈക്ക് ഓടിക്കാൻ പറ്റില്ല കേട്ടോ.. പയ്യെ ഓടിച്ചാൽ മതി. പിന്നേ ഞാനെന്റെ ജയേട്ടനെ ഇഷ്ടം ഉള്ളതൊക്കെ ചെയ്യും. ചിലപ്പോ പിച്ചും മാന്തും ഉമ്മ വയ്ക്കും എന്താ എന്തെങ്കിലും കുഴപ്പം ഉണ്ടോ.. ഏയ് ഒരു കുഴപ്പവും ഇല്ല. വണ്ടി വല്ലിടത്തും ചെന്ന് ഇടിച്ചു മറിയും അത്രയേ ഉള്ളു നേരെ നോക്കി ഓടിക്കട ചെക്കാ.. എന്താ.. നേരെ നോക്കി ഓടിക്കാൻ.. അതല്ലല്ലോ വേറെ എന്തോ പറഞ്ഞില്ലേ.. ഞാൻ ഒന്നും പറഞ്ഞില്ല. ഓ അങ്ങനാണോ എന്നാ ശരി കാണിച്ചു തരാം.. ജയേട്ടാ സ്പീഡ് കൂട്ടല്ലേ എനിക്ക് പേടിയാ.. ഇനി വിളിക്കുവോ.. എന്ത്..? ഡാ ചെക്കാന്ന്.. ഇല്ല ഇനി വിളിക്കില്ല.. മ്മ് അങ്ങനെ വഴിക്ക് വാ.. ജയേട്ടാ നമ്മളിത് എവിടേക്കാ പോണേ.. അതൊക്കെ ഉണ്ട് സസ്പെൻസാ .. പ്ലീസ് ജയേട്ടാ എവിടേക്കാണെന്ന് പറ.. സസ്പെൻസ് ആണെന്ന് പറഞ്ഞില്ലേ.. ഈ ഏട്ടൻ.. നീ ഇറങ് എന്തിനാ.. അപ്പുറത്തു കടകൾ ഉണ്ട് നീ ഇനി പിന്നിലിരുന്നാൽ മതി അവൾ ബൈക്കിൽ നിന്നും ഇറങ്ങി പിന്നിൽ കയറി.
അതൊരു നാല്കവല ആയിരുന്നു.അവിടെ ഒരു കുഞ്ഞു ചായക്കട ഉണ്ട്. പ്രായമായ ഒരമ്മയും അവരുടെ ഭർത്താവും കൂടി ആയിരുന്നു അതിന്റെ നടത്തിപ്പ്. അമ്മേ രണ്ട് ചായ ബൈക്കിൽ നിന്നിറങ്ങിയ പാടെ ജയൻ കടയിൽ കണ്ട സ്ത്രീയോട് പറഞ്ഞു. ഓ ഇവിടെ ഇറങ്ങണ്ടായിരുന്നു ചായ കുടിക്കാൻ കണ്ട സമയം. ശ്രീദേവി ജയന്റെ കയ്യിൽ പിടിച്ചു പറഞ്ഞു മക്കള് എവിടേയ്ക്കാ സ്ഥലം കാണാൻ ഇറങ്ങിയതാണോ ഇവിടെ ഇതുപോലെ ഒരുപാട് പേര് വരാറുണ്ട് നല്ല സ്ഥലമാ ദേ അത് കണ്ടോ അവിടെയൊക്കെ നല്ല ഭംഗിയാ കാണാൻ.. മ്മ് സ്ഥലം കാണാൻ ഇറങ്ങിയതാ അമ്മേ.. ഹണിമൂൺ ആവും അല്ലെ അതും പറഞ്ഞു ഒരു ചിരിയും ചിരിച്ചു അവർ തുടർന്നു എത്ര നാളായി കല്യാണം കഴിഞ്ഞിട്ട്..? ആറു മാസമായി ആണോ വിശേഷം വല്ലതും ആയോ മോളേ.. ഇല്ലമ്മേ.. അവൾ നാണത്തോടെ മുഖം താഴ്ത്തി.
ദേ ഇങ്ങോട്ട് നോക്കിക്കേ ഇവിടെ അടുത്തു നാല്ലൊരു അമ്പലം ഉണ്ട്. അവിടെ മണി കെട്ടിയാൽ നിങ്ങടെ ഏത് ആഗ്രഹവും നടക്കും. ഒരുപാട് പേര് വന്നു പ്രാര്ഥിക്കാറുണ്ട് അവിടെ നിങ്ങളൊന്നു പോയി നോക്ക് അതെവിടെയാ അമ്മേ.. ശ്രീദേവിക്ക് അതറിയാൻ തിടുക്കമായി. ഇവിടുന്ന് കുറച്ചു ദൂരമേ ഉള്ളു നിങ്ങടെ ഈ വണ്ടി പോകും. ദേ അതുകണ്ടോ ആ ഇടവഴി പോയാൽ മതി അവിടെ ഒരു കുന്നുണ്ട് ആ കുന്ന് കയറി ചെല്ലുന്നത് ക്ഷേത്രത്തിലേയ്ക്കാ.. വലിയൊരു ആൽമരം നിൽപ്പുണ്ട് അവിടെ, അതിലാ മണി കെട്ടുന്നേ.. ബോർഡ് ഒക്കെ വെച്ചിട്ടുണ്ട് അവിടെ അതുകൊണ്ട് ആരോടും ചോദിച്ചില്ലേലും കണ്ടുപിടിക്കാൻ എളുപ്പമാ.. ദേ നമുക്കൊന്ന് പോകാന്നേ.. ശ്രീദേവി ജയനെ കിരുണ്ടാൻ തുടങ്ങി.
പോകാം നീയൊന്ന് അടങ്ങിയിരിക്ക് പെണ്ണെ.. പോകുമോ സത്യാണോ വാക്ക് മാറരുത്.. പോകാന്നല്ലേ പറഞ്ഞെ ആദ്യം ഞാനീ ചായ കുടിക്കട്ടെ. എന്റെ അമ്മേ എന്തിന ഇവളോട് ഇതൊക്കെ പറയാൻ പോയത് ഇവളാണെങ്കിൽ ഓരോന്ന് കേൾക്കാൻ നോക്കി ഇരിക്കുവാ… അപ്പൊ ശരി അമ്മേ ഞങ്ങള് പോട്ടെ ശരി മോനെ ഇടയ്ക്കൊക്കെ മോളെയും കൂട്ടി വരണേ.. വരാം അമ്മേ.. അമ്മേ ഞങ്ങള് പോയിട്ട് വരട്ടെ. വന്നപ്പഴത്തെ മുഖം മാറ്റി ശ്രീദേവി ആ സ്ത്രീയെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു. അമ്പലത്തിൽ മണി കെട്ടാനുള്ള ഉൽസാഹത്തിൽ അവൾ ബൈക്കിൽ കയറി, ജയദേവനെ കൂടുതൽ ഇഷ്ടത്തോടെ കയ്യ് കൾ അവന്റെ വയറിമേൽ ചുറ്റി പിടിച്ചു അമ്മേ പോയിട്ട് വരാട്ടോ.. അവൾ കൊച്ചു കുട്ടികളെ പോലെ കയ്യ് കാണിച്ചു കൊണ്ടിരുന്നു ആ കടയും അവിടുത്തെ ആ നല്ല മനുഷ്യരും കണ്ണിൽ നിന്നും മറയുന്നത് വരെ..