23/04/2026

ഭാര്യ : ഭാഗം 17

രചന – റോസിലി ജോസഫ്

പിറ്റേന്നും പതിവ് പോലെ രാവിലെ എണീറ്റ് ശ്രീദേവി ജോലിയെല്ലാം തീർത്തു.ഇന്നും പോകുന്നുണ്ടോ ക്ലാസിനു..?അമ്മയാണ്. വാതിൽക്കൽ നിൽക്കുന്നു തന്നെയും നോക്കി. പോകുന്നുണ്ട് അമ്മേ .. ജോലിയെല്ലാംതീർത്തിട്ടുണ്ട്. പോയിട്ട് വേഗം വരാം.. അവൾ റെഡിയായി ക്ലാസിനു പോകാൻ. അമ്മയുടെ മുറുമുറുപ്പുകൾ പുറത്തു കേൾക്കുന്നുണ്ടെങ്കിലും അവൾ അത് ഗൗനിചില്ല .വേഗം ഇറങ് ശ്രീ നിന്നെ കൊണ്ടുവിട്ടിട്ട് വേണം എനിക്ക് ഓഫീസിൽ പോകാൻ ഞാൻ ദേ റെഡിയായി ജയേട്ടാ.. പുറത്തു ജയേട്ടൻ ധൃതി കൂട്ടുകയാണ്.. ഡാ അപ്പൊ ഇന്നും അവളേം കൊണ്ട് പോവാണല്ലേ.. പിന്നെ പോവാതെ.. ഉച്ചയാകുമ്പോ വരുമല്ലോ അവള്, പിന്നെന്താ..? ആ ശരി ശരി പോയിട്ട് വാ വല്ല ജോലിക്കും വിടാനുള്ളതിനു ഇനിയിപ്പഴാ ഒരു പഠിപ്പ്.. നാട്ടുകാർക്ക് പറയാനുള്ളത് ആയി എന്തായാലും.. പഠിക്കുന്നതിനു അങ്ങനെ നേരോം കാലവും ഒന്നും ഇല്ലമ്മേ. പിന്നെ നമ്മുടെ നാട്ടുകാരല്ലേ സാരല്ല, അടുത്തുള്ളവരുടെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് നോക്കി നടക്കുന്നവരെ നമ്മുക്ക് പറഞ്ഞു നേരെയാക്കാൻ ആവില്ലല്ലോ. അവരെ നോക്കി കഴിഞ്ഞാൽ ഇവളും ഞാനും ഒക്കെ പുറത്തേയ്ക്ക് തന്നെ ഇറങ്ങാൻ പറ്റാതെയാവും. അവളിവിടെ വെറുതെ ഇരിക്കുന്നതിലും ഭേദമല്ലേ വല്ലതും പഠിക്കാൻ പോകുന്നത്

ഞാൻ റെഡിയായി ജയേട്ടാ.. ഒരു ചുവപ്പ് കളർ സാരിയുടുത്തു അവൾ ഇറങ്ങി വന്നു അപ്പൊ ശരി അമ്മേ പോയിട്ട് വരട്ടെ.. അവൻ യാത്ര പറഞ്ഞു ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി അമ്മേ ഞാൻ പോയിട്ട് വരാമേ.. ശ്രീ വേഗം.. ദാ വരുന്നു ജയേട്ടാ.. ഒരു ഇന്റർനെറ്റ് കഫേ ആയിരുന്നു അത്. ഒരുപാട് പേരൊന്നുമില്ല. കുറച്ചു പേർ മാത്രമടങ്ങുന്ന ചെറിയൊരു സ്ഥാപനം. ശ്രീദേവി, നിന്റെ ഹസ്ബന്റിനെ ഞങ്ങൾക്കൊന്ന് പരിചയപ്പെടാൻ പറ്റുമോ..? അതിനെന്താ പരിചയപ്പെടാലോ.. ജയേട്ടാ.. അവൾ പരിചയപെടുത്താനായി തിരിഞ്ഞതും ജയൻ അതിവേഗം ബൈക്ക് ഓടിച്ചു പോയിരുന്നു ആഹ് പോയോ.. ഇതെന്തൊരു പോക്കാ… ഒന്ന് പറയുക കൂടി ചെയ്യാതെ… സാരല്ലടീ ഇനിയും ഉണ്ടല്ലോ സമയം പിന്നീടൊരിക്കൽ മതി മ്മ്.. അവൾ നിരാശയോടെ ബാഗുമെടുത്ത് അകത്തേയ്ക്ക് കയറി. വൈകുന്നേരം വീട്ടിൽ വന്നു കേറിയപ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന ഭാര്യയെ കണ്ട് അയാൾ അടുത്ത് വന്നിരുന്നു ഇന്നെന്താ പുറത്തേക്ക് ഒന്നും കാണാഞ്ഞെ..? അവൾ മറുപടി പറയാതെ അടുക്കളയിലേയ്ക്ക് പോയി ചായയുമായി തിരികെ വന്നു എന്താ ശ്രീ നീയെന്താ ഞാൻ ചോദിച്ചതിന് മറുപടി പറയാത്തത്..?

ഏട്ടൻ വരുമ്പോ ഞാൻ പുറത്തു കാത്തു നിൽക്കണമെന്ന് എന്താ ഇത്ര നിർബന്ധം.. അയ്യോ എനിക്ക് നിർബന്ധം ഒന്നുമില്ല നീയല്ലേ എന്നും വന്നു നിൽക്കാറുള്ളതു അത് ഞാൻ പറഞ്ഞിട്ടാണോ… ഇന്ന് കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ ..ഇന്നാ ഇത് പിടി നിനക്കുള്ള ദോശയ ഇനി ഇതിന്റെ പേരിൽ ഇന്നലത്തെ പോലെ എന്നെ ഉറക്കാതിരുത്തണ്ട.. ഏട്ടൻ രാവിലെ തിരക്കിട്ട് പോയത് ഓഫീസിലേയ്ക്ക് തന്നെയല്ലേ… അതെ നിനക്കെന്താ എന്തെങ്കിലും സംശയം ഉണ്ടോ.. എനിക്ക് സംശയം ഒന്നുമില്ല പക്ഷെ രാവിലെ എന്നെ അവിടെ വിട്ടിട്ട് ഒന്ന് പറയുക കൂടി ചെയ്യാതെ പോയില്ലേ.. കൂട്ടുകാരികളുടെ മുന്നിൽ ഞാൻ ചമ്മിപോയി ആഹാ അതാണോ കാര്യം.. അവൻ അവളുടെ തോളിൽ ചേർത്ത് പിടിച്ചു അതേയ്.. ഓഫീസിൽ ചെല്ലേണ്ട അത്യാവശ്യകാര്യം ഉണ്ടായിരുന്നു അതുകൊണ്ടാ പറയാതെ പോയത്.. എന്നാലും… സോറി.. സോറി.. പിണങ്ങല്ലേ… മ്മ്.. ദാ ഈ ദോശ കഴിക്ക്. അമ്മ കാണണ്ടാ.. അവൾ പുഞ്ചിരിച്ചു

ദിവസങ്ങളും മാസങളും കടന്നുപോയി. ശ്രീദേവിക്ക് ഇത് ഏഴാം മാസമാണ്അ.തേയ് എന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട് എന്ന കാര്യം നിങ്ങളെപ്പോഴെങ്കിലും ഓർക്കുന്നുണ്ടോ..? ഉണ്ടല്ലോ.. എന്താപ്പോ ഇങ്ങനെ ചോദിക്കാൻ.. അല്ലാ നിങ്ങളിപ്പോ പഴയത്പോലെ എന്നെ ശ്രദ്ധിക്കുന്നില്ല എന്നൊരു തോന്നൽ.. നീര് വെച്ചു വീർത്ത കാല് കട്ടിലിൽ നീട്ടി വെച്ചു കൊണ്ടവൾ പറഞ്ഞു തോന്നൽ അല്ലെ സാരല്ല.. ദേ ഞാൻ കാര്യമായിട്ട് പറഞ്ഞതാ കേട്ടോ. മ്മ്..രണ്ടാഴ്ച കൂടി കഴിഞ്ഞാൽ അമ്മയും അച്ഛനും വരും എന്നെ കൂട്ടികൊണ്ട് പോവാൻ.. അതിനു മുൻപ് നമ്മുക്ക്.. അന്ന് നമ്മൾ പോയ ആ അമ്പലം ഇല്ലേ അവിടെ ഒന്ന് പോകണം പോകാം.. ബൈക്കിൽ വേണം പോകാൻ.. അന്നത്തെ പോലെ മഴയൊക്കെ നനഞ്ഞു..

എന്റെ ശ്രീ നീയെന്താ ഈ പറയുന്നേ ബൈക്കിൽ പോവാനോ അതൊന്നും പറ്റില്ല ഈ അവസ്ഥയിൽ നിന്നേം കൊണ്ട് ബൈക്കിൽ.. നമ്മുക്ക് കാറിൽ പോകാം.. വേണ്ട വേണ്ട പോകുവാണേൽ ബൈക്കിൽ പോണം അന്ന് പോയപ്പോ ഒരു മണി കെട്ടാമെന്ന് നേർന്നതാ അതിന്റെ ഫലമായാ ഇപ്പോ നമ്മുക്കൊരു കുഞ്ഞിനെ ദൈവം തരുന്നത്. അപ്പൊ എത്ര കഷ്ടപ്പെട്ടിട്ടായാലും അവിടെ പോകണം പോകണ്ടന്നു പറഞ്ഞില്ലല്ലോ .. ബൈക്കിൽ പോവണ്ടന്നല്ലേ പറഞ്ഞുള്ളു.. ബൈക്കിൽ പോവാൻ പറ്റില്ലെങ്കിൽ വേണ്ട ഞാൻ വരുന്നില്ല.. എന്തിനാ ശ്രീ വാശി പിടിക്കുന്നത്. പ്ലീസ് ജയേട്ടാ… ഈ ഒരു തവണ കൂടി മാത്രം കൊണ്ടുപോകാൻ ഇഷ്ടമല്ലാഞ്ഞിട്ടല്ല പെണ്ണെ നിനക്ക് ഇത്രയും വയ്യാതെ ഇരിക്കുമ്പോ… എനിക്കത്ര വയ്യാഴികയൊന്നുമില്ല.. മ്മ് ഇപ്പോ നീയിങ്ങനെ ഒക്കെ പറയും വൈകുന്നേരം തിരിച്ചു വരുമ്പോ കാണാം ഇതുപോലെ കാലു നീര് വന്നഅനക്കാൻ വയ്യാതെ… അയാൾ അത് പറഞ്ഞതും അവളുടെ മുഖം വാടി. കണ്ണുകൾ ഒക്കെ നിറഞ്ഞു തുളുമ്പി

ഇനിയിപ്പോ കരഞ്ഞു വല്ല അസുഖവും വരുത്തണ്ട.. പോകാം നമുക്ക്.. സത്യാണോ..? മ്മ് സത്യം. കണ്ണ് തുടയ്ക്ക്.. കാലു വേദനിക്കുന്നു ഏട്ടാ ഒന്ന് തിരുമ്മി തരുവോ.. മ്മ്.. അയാൾ ഫയലുകൾ മടക്കി വെച്ച് അവളുടെ അരികിൽ ഇരുന്നു. കാലെടുത്തു മടിയിൽ വെച്ചു വീട്ടിൽ പോയി കഴിഞ്ഞാൽ ആരു തിരുമ്മി തരും ഈ കാല്… ഇപ്പോ ഈ ഞാനുള്ളത് നിന്റെ ഭാഗ്യം അവൻ തമാശ എന്നോണം അവളോട് പറഞ്ഞു ഏട്ടൻ വരില്ലേ അങ്ങോട്ട്.. എനിക്ക് കാണാൻ തോന്നുമ്പോൾ ഒക്കെ ഏട്ടൻ അവിടെ ഉണ്ടാവണം.. അവൻ നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികളെ അവൾ കാണാതെ തുടച്ചു മാറ്റി. വേദന കുറവുണ്ടോ ശ്രീ.. മ്മ് ഇപ്പോ കുറച്ചു ഭേദമുണ്ട്. ഏട്ടന്റെ കണ്ണ് എന്താ നിറഞ്ഞിരിക്കുന്നെ.. ഏയ്‌ അതൊന്നുമില്ല.. ഏട്ടാ നിക്ക് ഉറക്കം വരുന്നു.. ഉറങ്ങിക്കോ.. അവൾ അവന്റെ മടിയിൽ തലചായ്ച്ചു കിടന്നു. അവൻ അവളുടെ മുടിയിൽ വിരലോടിച്ചു കൊണ്ടിരുന്നു ഒരു കഥ പറയുവോ ഏട്ടാ.. കഥയോ..? മ്മ് പ്ലീസ്.. ശരി ശരി മിണ്ടാതെ കിടക്കണേ.. മ്മ്.. ഒരിടത്തൊരിടത് ഒരു പാവം പെണ്ണുണ്ടായിരുന്നെ. എല്ലാവർക്കും വല്യ ഇഷ്ടമായിരുന്നു അവളെ….
…….. …………. ………… ……………….

പിറ്റേന്ന് പ്രഭാതമായി കുളിച്ചു കുറി തൊട്ട് , ചായയുമായി ശ്രീദേവി മുറിയിലെയ്ക്ക് വന്നു. ഏട്ടാ എഴുന്നേൽക്ക് ദാ ചായ.. ചായ മേശപ്പുറത്ത് വെച്ച് അവൾ മുറിയിൽ നിന്നും പോയി ങേ ഇവള്ടെ കാല് വേദന ഒക്കെ പോയോ..? ഏട്ടാ വേഗം സമയം എട്ടായെ.. അടുക്കളയിൽ നിന്ന് അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു ദൈവമേ, എട്ട് മണിയോ…? അവൻ ചാടി എഴുന്നേറ്റു പല്ല് തേച് കുളിച്ചു റെഡിയായി താഴെയ്ക്ക് വന്നു അയ്യേ ഇതെന്ത് കോലമാ.. കാത്തു ജയനെ കണ്ട് ചിരിയോടു ചിരി ഇതെന്ത ഏട്ടാ ഈ മുടിയെൽ കാണിച്ചു വെച്ചേക്കുന്നേ വേഗം പോയി മുടി ചീകിയിട്ട് വാ.. ഓ ഇനിയിപ്പോ ഇങ്ങനെ ഒക്കെ മതി അവൻ കയ്യ് കഴുകിയിരുന്നു. വേഗം മൂന്ന് നാലു ദോശ കഴിച്ചു ധൃതിയിൽ കയ്യ് കഴുകി എല്ലാ ഭാര്യമാരെ പോലെയും ഭർത്താവ് ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ യാത്ര അയയ്ക്കാൻ അവളും മുറ്റത്തുണ്ടായിരുന്നു അതേയ് നേരത്തെ വരണം കറങ്ങിനടക്കരുത്.. മ്മ് ശരി.. വാവേ , അച്ഛ പോയിട്ട് വരട്ടെട്ടോ.. അയാൾ അവളുടെ വയറിൽ മുഖം ചേർത്ത് പറഞ്ഞു ഈ മനുഷ്യന് ഒരു നാണവും ഇല്ല.. എന്റെ പൊന്നുമോന് ഒരുമ്മ കൊടുക്കാൻ ഞാനെന്തിനാ നാണിക്കുന്നെ.. മോനാണെന്ന് എന്താ ഇത്ര ഉറപ്പ്..? അതൊക്കെ എനിക്കറിയാം ഇത് മോൻ തന്നെയാ എന്നെ പോലെ ഒരു തക്കുടു മുത്ത്.. അയ്യടാ.. എന്താടി എന്നെപോലെന്നു പറഞ്ഞത് പിടിച്ചില്ലേ നിനക്ക്..? അയ്യോ പിടിച്ചേ നിങ്ങള് ഓഫീസിൽ പോകാൻ നോക്ക് ഇപ്പോ തന്നെ ഒരുപാട് ലേറ്റായി.. അപ്പൊ ശരി ബൈ.. മ്മ്..

ഗേറ്റ് കടന്ന് പോകുമ്പോൾ അവനെ തന്നെ നോക്കി നിന്നു അവൾ അതേയ് ഇതെന്ത് ചമ്മന്തിയാ അരച്ച് വെച്ചിരിക്കുന്നത്. ഉപ്പും ഇല്ല മുളകുമില്ല. സാമ്പാർ ആണെങ്കിൽ വായിൽ വയ്ക്കാൻ കൊള്ളില്ല.. എന്നിട്ട് ഏട്ടൻ ഒന്നും പറഞ്ഞില്ലല്ലോ അമ്മേ.. അവൻ വല്ലതും പറയുമോ പെൺകോന്തൻ.. ഏട്ടത്തി വിഷമിക്കണ്ട. ചമ്മന്തി സൂപ്പറാ.. ഉപ്പും മുളകും ഒക്കെ ആവശ്യത്തിന് ഉണ്ട് അമ്മ വെറുതെ പറയണതാ.. അമ്മ കയ്യ് കഴുകാൻ പോയതും കാത്തു ഏടത്തിയുടെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു. നിനക്കെന്താടി പഠിക്കാൻ ഒന്നുമില്ലേ.. ഉണ്ടമ്മേ.. എന്നാ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കാതെ വേഗം കഴിച്ചിട്ട് പോയി പടിക്ക്മ്മ് .. കാത്തു കഴിച്ചിട്ട് എഴുന്നേറ്റു പോയി. അമ്മ മുറിയിലേക്കും പോയി. ടേബിളിനു മുന്നിൽ ഓരോന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് വീട്ടിൽ നിന്നമ്മയുടെ കാൾ വന്നത്.

ഹലോ അമ്മേ.. മോളെ .. നിന്റച്ഛനു പെട്ടന്ന് സുഖമില്ലാതായി. ഞാനിപ്പോ ഹോസ്പിറ്റലിൽ നിന്നാ വിളിക്കുന്നത്. മോള് ജയനേം കൂട്ടി വേഗം വാ.. ശരി അമ്മേ.. അവൾ ജയേട്ടന്റെ നമ്പർ ഡയൽ ചെയ്ണടുക്കുന്നില്ലല്ലോ.. കുറെ നേരം കഴിഞ്ഞപ്പോൾ അവൻ തിരിച്ചു വിളിച്ചു. എന്താ ശ്രീ..? ഏട്ടാ അച്ഛൻ… അത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ പൊട്ടിക്കരഞ്ഞു എന്തുപറ്റി ശ്രീ അച്ഛന് ഞാൻ വേഗം വരാം.. നീ റെഡിയായി നിൽക്ക്.. കാത്തൂ… കാത്തൂ… എന്താ ഏട്ടത്തി എന്താ മുഖം വല്ലാതെ ഇരിക്കുന്നെ.. അമ്മ വല്ലതും പറഞ്ഞോ..? കാത്തു.. എന്താ ഏട്ടത്തി എന്തിനാ കരയുന്നെ.. വീട്ടിൽ നിന്ന് വിളിച്ചു അച്ഛന് സുഖല്ലാണ്ടായി എന്ന് പറഞ്ഞു അതാണോ കാര്യം ഏട്ടത്തി പേടിക്കണ്ട ഏട്ടത്തി ചെല്ലുമ്പോഴേയ്ക്കും ഏടത്തിയുടെ അച്ഛൻ നല്ല മിടുക്കനായിട്ട് ഇരിക്കും ഞാനല്ലേ പറയുന്നേ.. ഏട്ടൻ വന്നൂന്ന് തോന്നുന്നു. പുറത്തു ബൈക്കിന്റെ ശബ്ദം കേട്ട് അവർ രണ്ടുപേരും ഓടി താഴേയ്ക്ക് വന്ന എന്താ ശ്രീ എന്താ അച്ഛന് പറ്റിയത്..? അറിയില്ല അമ്മ വിളിച്ചു പറഞ്ഞു വേഗം ചെല്ല് ഹോസ്പിറ്റലിൽ ആണെന്ന്.. മ്മ് നീ പേടിക്കാതെ വാ… ഡാ നീ എവിടെ പോകുന്നു പിന്നാലെ സുലോചന എത്തിയെങ്കിലും അവൻ മറുപടി പറയാൻ നിൽക്കാതെ അവളുമായി ഹോസ്പിറ്റലിലേയ്ക്ക് പാഞ്ഞു …..തുടരും…