The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – റോസിലി
അവനിതെവിടെ പോയി കാണുന്നില്ലല്ലോ.. സുലോചന പുറത്തേയ്ക്ക് നോക്കി പരിഭവം പറഞ്ഞു. ശ്രീധരൻ ഭക്ഷണം കഴിച്ചശേഷം മയക്കത്തിലായിരുന്നു . സമയം ഒരുപാട് കഴിഞ്ഞു, സുലോചന കണ്ണുകൾ അടയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് പുറത്തു ശബ്ദം കേട്ടത് ആ നീ വന്നോ എവിടെ പോയിരിക്കുവായിരുന്നു . ജയനെ കണ്ടതും സുലോചന കട്ടിലിൽ നിന്നെഴുന്നേറ്റു ഞാൻ എന്റെ ഒരു സുഹൃത്തിനെ കാണാൻ പോയതാ..
നിന്റച്ഛൻ വീട്ടിൽ പോണമെന്നു പറഞ്ഞു ഭയങ്കര ബഹളമായിരുന്നു എവിടെ പോകുന്ന കാര്യമാ പറയുന്നേ.. അകത്തേയ്ക്ക് വന്ന ഡോക്ടർ ചിരിച്ചു കൊണ്ട് ചോദിച്ചു.അതുകണ്ടു സുലോചനയും മകനും ഒരു സൈഡിലേക്ക് ഒതുങ്ങി നിന്നു
നല്ല ഉറക്കം ആണെന്ന് തോന്നുന്നു..? ഭക്ഷണം കഴിഞ്ഞപ്പോ ഒന്ന് മയങ്ങിയത ഞാൻ വിളിക്കാം.. വേണ്ട വേണ്ട ഉറങ്ങിക്കോട്ടെ ഡോക്ടറെ , അച്ഛനെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം എങ്ങനെയാ..? പോകാൻ ധൃതി ആയോ നിങ്ങൾക്ക്.. അച്ഛൻ വീട്ടിൽ പോണമെന്നു പറഞ്ഞു ഭയങ്കര ബഹളം ആണ്. ഇപ്പൊ നല്ല കുറവുണ്ട്. ഇനി വീട്ടിൽ പോയി റസ്റ്റ് എടുത്താലും മതി. ഞാൻ ഡിസ്ചാർജ് എഴുതാം ശരി ഡോക്ടർ പിന്നേ ഷുഗറും കൊളസ്ട്രോളും കൂടുതൽ ആണ്. വീട്ടിൽ ചെന്നാലും ശ്രദ്ധിക്കണം. മരുന്നുകൾ ഒന്നും മുടക്കരുത് ഡോക്ടർ പോയതും സുലോചന ഭർത്താവിനെ നോക്കി. അയാൾ നല്ല ഉറക്കമായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു നഴ്സ് റൂമിലേയ്ക്ക് വന്നു. മരുന്നിന്റെ ചീട്ടും ഡിസ്ചാർജ് ഷീറ്റും സുലോചനയെ ഏൽപ്പിച്ചു അവർ പുറത്തേയ്ക്ക് പോയി.
അമ്മേ ആ ചീട്ടിങ് താ ഞാൻ ബില്ലടച്ചു മരുന്നും വാങ്ങികൊണ്ട് വരാം ശ്രീധരെട്ടാ എണീക്ക്ദേ ഡോക്ടർ ഡിസ്ചാർജ് എഴുതി തന്നു. അയാൾ അതുകേട്ടു കട്ടിലിൽ എഴുന്നേറ്റിരുന്നു. ശ്രീദേവി ഞങ്ങൾ അങ്ങോട്ട് വരുവാ അച്ഛനെ ഡിസ്ചാർജ് ചെയ്തു. ജയേട്ടാ ജയേട്ടാ..
അവൾ എന്തോ പറയുവാൻ തുടങ്ങിയപ്പോഴേയ്ക്കും അവൻ കാൾ കട്ട് ചെയ്തു. ഉച്ച കഴിഞ്ഞതോടെ അവർ വീട്ടുപടിക്കൽ എത്തി. കാറിന്റെ ഒച്ച കേട്ടതും ശ്രീദേവിയും കാത്തുവും ഓടിയെത്തി. അച്ഛാ.. ശ്രീദേവി കാറിൽ നിന്നിറങ്ങുന്ന അച്ഛന്റെ അരികിലേയ്ക്ക് ഓടിചെന്നു. ശ്രീദേവി, ഡിക്കിയിൽ കവറുകൾ ഇരിപ്പുണ്ട് അതെല്ലാം എടുത്തു അകത്തേയ്ക്ക് വയ്ക്ക് ശരി അമ്മേ.. സഹായിക്കാൻ ചെന്ന കാത്തുവിനെ അവർ തടഞ്ഞു. നീ അച്ഛനെ പിടിക്ക്. ശ്രീ, മാറു ഞാൻ എടുത്തോളാം. നീ പോയി ഒരു ചായ ഇട്. അവൾ സാരിയുടെ തുമ്പു എടുത്തു എളിയിൽ കുത്തി വെച്ച് നടന്നു പോയി. അച്ഛാ കുളിക്കാൻ ചൂടുവെള്ളം വെച്ചിട്ടുണ്ട്. മുറിയിലേയ്ക്ക് നോക്കി അവൾ പറഞ്ഞു. മോളേ അച്ഛന് ഈ ചായയിൽ ഇത്തിരി മധുരം ഇട്ട് താ ചായക്ക് ഞാൻ മധുരം ഇട്ടതാണല്ലോ.. കുറച്ചു കൂടി ഇട്ട് താ മോളേ.. അച്ഛാ.. അവൾ അച്ഛനെ രൂക്ഷമായി നോക്കി.
പ്ലീസ് മോളേ അമ്മയറിയില്ല. എന്റെ നല്ല മോളല്ലേ.. മ്മ് ശരി ശരി ഈ ഒരു തവണത്തേയ്ക്ക് മാത്രമേയുള്ളു കേട്ടോ. ഇനി ഇങ്ങനെ വാശി പിടിക്കരുത്. അച്ഛന്റെ നിർബന്ധം കാരണം അവൾ ഒരു സ്പൂണ് പഞ്ചസാര ചായയിൽ ഇട്ടു ഇളക്കി. ഇതാ അച്ഛാ.. അവൾ ഒരു പുഞ്ചിരിയോടെ ഗ്ലാസ് അയാൾക്ക് നേരെ നീട്ടി. അപ്പോഴാണ് സുലോചന അവിടേയ്ക്ക് കയറി വന്നത്. ഡീഅരിശത്തോടെയുള്ള അവരുടെ മുഖം കണ്ടു ശ്രീദേവിയുടെ ഉള്ളം കാൽ മുതൽ വിറയ്ക്കാൻ തുടങ്ങി. നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ മനുഷ്യാ അത്രയും മധുരം മതിയെന്ന്. ഇങ്ങോട്ട് താ നിങ്ങള് ചായ കുടിക്കണ്ട. അമ്മേ.. നീ മിണ്ടരുത് ഇതിയാനു ബോധമില്ല. നീയും അങ്ങനെ തുടങ്ങിയാലുണ്ടല്ലോ.. ബാക്കി പറയാതെ അവർ അവിടെനിന്നും ഇറങ്ങി പോയി.
അമ്മയുടെ വാക്കുകൾ കേട്ടു അവൾ കരഞ്ഞുകൊണ്ട് മുറിയിൽ നിന്നും പോയി മോളേ.. അച്ഛൻ പിന്നിൽ നിന്നും വിളിച്ചു കൊണ്ടിരുന്നു. ശ്രീ , എന്താ എന്തുപറ്റി എന്തിനാ നീ കരയുന്നെ.. ഓടിച്ചെന്ന അവൾ ജയേട്ടന്റെ മാറിലേക്ക് വീണു. പെട്ടന്ന് തന്നെ കണ്ണുകൾ തുടച്ചു അവൾ പുഞ്ചിരിച്ചു മാറിൽ നിന്നടർന്നു മാറി ഒന്നൂല്ല ജയേട്ടാ.. ജയേട്ടന് ചായ വേണ്ടേ.. വേണം ഞാൻ എടുത്തുകൊണ്ട് വരാം ഒന്ന് നിന്നെ.. എന്താ ഏട്ടാ..? എന്തിനാ നീ കരഞ്ഞേ.. ഏയ് ഞാൻ കരഞ്ഞതൊന്നുമല്ല. ഏട്ടന് തോന്നിയതാവും. മ്മ് ശരി ശരി. പോയി ചായ കൊണ്ട് വാ.. അയാൾ മുറിയിലേയ്ക്ക് പോയി. ശ്രീദേവി കുറച്ചു നേരം അങ്ങനെ തന്നെ നിന്നു. ഒടുവിൽ ഒരു ദൃഡനിശ്ചയം എടുത്തു. ഇനി എന്തുവന്നാലും കരയില്ല..
- അവൾ ചായയുമായി മുറിയിലേയ്ക്ക് ചെല്ലുമ്പോൾ കാത്തു ഓടിവന്നു അതങ്ങ് മേടിച്ചു. ഞാൻ കൊടുക്കാം.. അവൾ മിണ്ടാതെ ചായയുമായി മുറിയിൽ കടന്നു. ജയൻ എന്തോ തിരയുകയായിരുന്നു. ചായ.. ഇങ്ങോട്ട് വാടി. എന്നും പറഞ്ഞു വലിച്ചവൻ മാറിലേക്ക് ചേർത്തു. ഏട്ടാ വിട് ഏട്ടാ…. ഹാ നീയോ.. അവൻ അവളെ തള്ളിമാറ്റി. ശ്രീദേവി അപ്പോൾ അടുക്കള മുറ്റത്തിരുന്നു പാത്രങ്ങൾ തേച്ചു മെഴക്കാൻ തുടങ്ങിയിരുന്നു. അത്താഴത്തിന് അച്ഛന് ചപ്പാത്തി ഉണ്ടാക്കിയാൽ മതി കേട്ടോ.. അതും പറഞ്ഞു സുലോചന അടുക്കളയിൽ നിന്നും പോയി. അവൾ തിരിഞ്ഞു നോക്കിയിട്ട് വീണ്ടും തന്റെ ജോലി തുടർന്നു. തുടരും….