11/05/2026

ഈ മഴയിൽ : ഭാഗം 13

രചന – ശ്രീ

രാത്രി റൂമിലേക്ക് വരുമ്പോൾ മേഘ കിടന്നിട്ടുണ്ടായിരുന്നു…. അടുത്ത് കിടന്ന സോഫയിൽ ശിവ കിടന്നു…. മനസ്സ് നിറയെ പാട്ടും ആ ശബ്ദവും നിറഞ്ഞു നിന്നു…. പതിയെ അവൻ നിദ്രയെ പുൽകി….

സൂര്യന്റെ പൊൻ കിരണങ്ങൾ മുഖത്തു പതിച്ചപ്പോൾ ശിവ കണ്ണ് തുറന്നു…. ഫോൺ എടുത്ത് സമയം നോക്കി…. സമയം 8.30….

മേഘയെ നോക്കുമ്പോൾ ആള് ഇപ്പോഴും ഉറക്കം തന്നെ…. ശിവ കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്നു…. Dining ടേബിളിൽ എല്ലാവരും ഉണ്ട്…… ശിവ അർജുൻ ന്റെ അടുത്ത് ആയി ഇരുന്നു… ശിവയെ കണ്ടതും രേവതിയുടെ മുഖം മങ്ങി….

“മോൾ ഇത് വരെ എഴുന്നേറ്റില്ലേ ശിവ….”രാമചന്ദ്രൻ ശിവയോട് ചോദിച്ചു….

“ഇല്ല…”ശിവ പറഞ്ഞു…

“ആ കുട്ടി സ്റ്റേറ്റ്സിൽ ഒക്കെ അല്ലായിരുന്നോ…. അതിന്ടെ കുറച്ചു ദുശീലങ്ങൾ ഒക്കെ ഉണ്ടാകും….”രാമചന്ദ്രൻ പറഞ്ഞു….

“എവിടെ ആയിരുന്നെങ്കിൽ എന്താ… മൂട്ടിൽ ഉച്ച വരെ ആണോ കിടന്നു ഉറങ്ങുന്നത്…..”രേവതി അല്പം ദേഷ്യത്തോടെ ചോദിച്ചു……

രേവതിയുടെ ചോദ്യം കേട്ടതും ശിവ ഒഴികെ ബാക്കി എല്ലവരും രേവതിയെ നോക്കി….. രേവതിയുടെ മുഖഭവം കണ്ടതും അർജുന് എന്തോ സംശയം ആയി……

“എല്ലാവരും കഴിച്ചോ… Sorry ഞൻ കുറച്ചു ലേറ്റ് ആയി പോയി…..”സ്റ്റെപ് ഇറങ്ങി കൊണ്ട് പറഞ്ഞു വരുന്നു മേഘയെ എല്ലാവരും നോക്കി…. ഒരു ഷോർട് സും സ്ലീവ്ലസ് ബനിയനും ആണ് വേഷം…. കൈ ഒന്ന് മുകളിലേക്ക് ഉയർത്തിയാൽ വയറു മുഴുവൻ കാണാം……അവളുടെ ഡ്രസ്സ്‌ കണ്ട് രേവതിക്ക് ഒന്ന് കൂടി കലി കയറി…..

“മേഘ… കാര്യം നീ പുറത്തൊക്കെ ആയിരുന്നു… ശെരി തന്നെ…. പക്ഷെ ഇവിടെ ശിവയെ കൂടാതെ മറ്റു ആണുങ്ങൾ കൂടി ഉണ്ട്… മാന്യമായ രീതിയിൽ വസ്ത്രം ധരിക്കണം…. അത് മാത്രം അല്ല രാവിലെ കുളിക്കുകയും വേണം…..”രേവതി പറഞ്ഞു…..

“Sorry ആന്റി…. ഇതൊക്കെ ഇട്ടു ആണ് എനിക്ക് ശീലം…. എന്നാലും ഞൻ ശ്രദ്ധിക്കാം…..”മേഘ പറഞ്ഞു….

“അവൾ അങ്ങനെ ഒക്കെ പറയും… മോൾക് ഇഷ്ടമുള്ളത് ഇട്ടോളൂ….”രാമചന്ദ്രൻ പറഞ്ഞു….

“ശിവേട്ടന്റെ അമ്മയെ എന്തിനാ മേഘ ആന്റി എന്ന് വിളിക്കുന്നെ…. അമ്മ എന്ന് വിളിച്ചു കൂടെ…..”ഉണ്ണി ചോദിച്ചു….

“നീ എന്താ എന്നെ മേഘ എന്ന് വിളിക്കുന്നെ…. നിനക്ക് ഏട്ടത്തി എന്ന് വിളിച്ചു കൂടെ …. “മേഘ ഉണ്ണിയോട് ചോദിച്ചതും ഉണ്ണി കലിപ്പിൽ കഴിച്ചത് നിർത്തി എഴുനേറ്റ് പോയി…..
ശിവയും രേവതിയും അർജുനും അച്ചുവും ഉണ്ണി പോകുന്നത് നോക്കി…..

“ശിവ…. കല്യാണം കഴിഞ്ഞു പിറ്റേന്ന് രണ്ടാളും കൂടി അമ്പലത്തിൽ പോകുന്ന ചടങ്ങ് ഉണ്ട്…. മര്യാദക്ക് ഉള്ള വേഷവും ഇട്ടു ഇവളെയും കൊണ്ട് നീ അമ്പലത്തിൽ പോകാൻ നോക്ക്……”രേവതി പറഞ്ഞു…..

ശിവ അതിനു മറുപടി പറയാൻ വന്നതും മേഘ പറഞ്ഞു….”അയ്യോ ആന്റി… എനിക്ക് ഈ അമ്പലത്തിൽ പോകുന്നത് ഒന്നും ഇഷ്ടം അല്ല… ശിവ പോകുന്നെങ്കിൽ പൊക്കോട്ടെ……”മേഘ പറഞ്ഞു….

രേവതിയുടെ മുഖം വല്ലാതെ ആയി….

Food കഴിക്കുന്നതിനു ഇടയിൽ മേഘ ഇടക് ഇടക്ക് അർജുൻ നെ നോക്കുന്നുണ്ടായിരുന്നു…..അവൻ അവളെ നോക്കി…. അവൾ ഒരു കണ്ണിറുക്കി കാണിച്ചു…. അത് കണ്ടതും അർജുൻ വേഗം എഴുനേറ്റ് പോയി…..

ശിവ food കഴിച്ചു കഴിഞ്ഞതും അച്ഛന്റെ കൂടെ കമ്പനിയിൽ പോയി…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഒരാഴ്ച കടന്നു പോയി….. ശിവക്ക് അച്ഛന്റെ ബിസിനസ് അത്രക്ക് താല്പര്യം തോന്നിയില്ലെങ്കിലും അവൻ അത് പഠിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു……. ജോലി തിരക്ക് ഉണ്ടെന്നും പറഞ്ഞു ശിവ മനപ്പൂർവം ലേറ്റ് ആയിട്ടായിരിക്കും എത്തുക…… ശിവ എത്തുമ്പോഴേക്കും മേഘ കിടന്നു ഉറങ്ങിയിട്ടുണ്ടാകും…..ശിവ അധികം മേഖയോട് സംസാരിക്കാറില്ല… മനഃപൂർവം സംസാരിക്കാൻ ശ്രെമിക്കാറില്ല എന്ന് തന്നെ പറയാം….. മേഘയും അങ്ങനെ തന്നെ……

ജോലി കഴിഞ്ഞു വരുമ്പോൾ ആണ് അർജുൻ കാണുന്നത്…

“എടാ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…. നീ free ആണോ….”അർജുൻ ചോദിച്ചു…

“ഒരു 10 മിനുട്ട്… ഞൻ ഒന്ന് ഫ്രഷ് ആയി വരാം….”ശിവ പറഞ്ഞു….

അർജുൻ ശിവക്ക് വേണ്ടി അവിടെ വെയിറ്റ് ചെയ്തു…. ശിവ ഫ്രഷ് ആയി വന്നതും അർജുൻ പറഞ്ഞു….

“എന്താ നിന്റ തീരുമാനം….”അർജുൻ ചോദിച്ചു….

“നീ എന്താ ഉദ്ദേശിച്ചത്…..”

“മേഘയുടെ കാര്യം തന്നെ…. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരാഴ്ച്ചയിൽ അധികം ആയി… നീ ഇങ്ങനെ ജോലി എന്ന് പറഞ്ഞു നടന്നാൽ മതിയോ…. അവളെ ഇടക്ക് ശ്രെദ്ധിക്കണ്ടേ…..എനിക്കറിയാം നിങ്ങൾ തമ്മിൽ ഇപ്പോൾ മറ്റൊന്നും ഇല്ലാ എന്ന്……”അർജുൻ പറഞ്ഞു….

“എടാ… അത്….”

“ഞൻ ഒരു കാര്യം പറഞ്ഞാൽ നീ ഒന്നും വിചാരിക്കരുത്….”

“എന്തടാ… നമ്മൾ തമ്മിൽ അങ്ങനെ ഒരു ഫോര്മാലിറ്റിയുടെ ആവശ്യം ഉണ്ടോ…. നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാമല്ലോ…..”

“ഒക്കെ…. എങ്കിൽ ഞൻ പറയുന്ന കാര്യം നീ മനസിലാക്കണം…. ഇവിടെ നിന്നാൽ നീയും അവളും ഇങ്ങനെ അകന്നു തന്നെ ഇരിക്കത്തൊള്ളൂ…. നിങ്ങൾ ഒരു കാര്യം ചെയ്യൂ നമ്മുടെ ഫ്ലാറ്റിലേക്കോ അല്ലെങ്കിൽ വില്ലയിലേക്കോ താമസം മാറു… നിങ്ങൾ രണ്ടു പേരും തനിയെ ആകുമ്പോൾ പരസ്പരം മനസിലാക്കാനും ഇഷ്ടപ്പെടാനും പെട്ടെന്ന് കഴിയും…..ഇങ്ങനെ നടന്നാൽ മതിയോ… ജീവിതം സെറ്റ് ആവണ്ടേ……”

“എടാ… കല്യാണത്തിന് മുൻപേ തന്നെ ഞൻ എല്ലാം അവളോട് തുറന്നു പറഞ്ഞേക്കുന്നതാണ്…. അവൾ വെയിറ്റ് ചെയ്യാമെന്ന് സമ്മതിച്ചിട്ടുള്ളത് ആണ്…. എനിക്ക് എന്തായാലും കുറച്ചു time വേണ്ടി വരും… പെട്ടെന്ന് അവളെ അക്‌സെപ്റ് ചെയ്യാൻ പറ്റിയെന്നു വരില്ല…..”

“എടാ… അത് കൊണ്ടാണ് പറഞ്ഞത്… തല്കാലത്തേക്ക് ഒന്ന് മാറി നിൽക്ക്… എല്ലാം സെറ്റ് ആയിട്ട് ഇങ്ങോട്ട് വന്നാൽ പോരെ…. ഒരു ഹണിമൂൺ ട്രിപ്പ്‌ പ്ലാൻ ചെയ്യൂ…. അപ്പോൾ തന്നെ നിങ്ങൾ തമ്മിൽ ഉള്ള അകലം മാറി കിട്ടും….. ഞൻ ഇവിടെ നിന്നും നിങ്ങളോട് മാറാൻ പറയുന്നതിന് മറ്റൊരു കാര്യം കൂടി ഉണ്ട്…..”

“എന്താടാ….”ശിവ ചോദിച്ചു….

“രേവു അമ്മയും മേഘയും തമ്മിൽ അത്ര രസത്തിൽ അല്ല… മേഘയുടെ രീതികൾ ഒന്നും രേവുഅമ്മക്ക് ഇഷ്ടപ്പെടുന്നില്ല….. പിന്നെ ഞൻ ഇനി അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോകുവാണ്……അവിടെ ഏതെങ്കിലും architect ഫെർമിൽ കയറാൻ നോക്കണം…. പിന്നെ അച്ചു എന്റെ കൂടെ വരുന്നില്ല…. അവനു ഇവിടെ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആണ്….
പിന്നെ ഉണ്ണി കൂടെ വരുവാണ്…. വെല്ലിച്ചൻ അനുമതി തന്നിട്ടുണ്ട്……”അർജുൻ പറഞ്ഞു…..

“എടാ… ഇതൊക്കെ എപ്പോൾ പ്ലാൻ ചെയ്തു…. നിങ്ങൾക്ക് ഇപ്പോൾ പോകേണ്ട ആവശ്യം എന്താണ്…. ഇവിടെ നിന്നു കൂടെ….”

“പോകണം… പോയില്ലെങ്കിൽ ശെരിയാകില്ല….. ഞൻ പറഞ്ഞ കാര്യങ്ങൾ നീ അനുസരിക്കണം…..”

“മ്മ്. നിങ്ങളുടെ തീരുമാനം അങ്ങനെ ആണെങ്കിൽ ഞൻ എതിര് പറയുന്നില്ല……

“ഏട്ടാ….”അവിടെക്ക് നടന്നു വന്ന ഉണ്ണി ശിവയെ വിളിച്ചു….

“നീയും എന്നെ വിട്ടു പോകുക ആണല്ലേ….”ശിവ അവനെ കെട്ടി പിടിച്ചു ചോദിച്ചു….

“പോകണം ഏട്ടാ…. ഇവിട നിന്നാൽ ചിലപ്പോൾ എനിക്ക് പ്രാന്ത് പിടിക്കും… ഏട്ടൻ വേറെ ഒന്നും എന്നോട് ചോദിക്കരുത്…… അച്ചു ഉണ്ടാകും ഏട്ടന് കൂട്ടായി…..”ഉണ്ണി പറഞ്ഞതും ശിവ ഒന്ന് കൂടി അവനെ കെട്ടി പിടിച്ചു….. അവരുടെ കൂടെ അർജുനും കൂടി അവരെ കെട്ടി പിടിച്ചു,……. ഇതൊക്കെ കണ്ട് കൊണ്ട് വന്ന അച്ചുവും ഞാനും കൂടെ എന്ന് പറഞ്ഞു അവരെ കെട്ടി പിടിച്ചു…….

ഒരു ചുവരിന് ഇപ്പുറം നിന്നു 4സഹോദരങ്ങളുടെയും സ്നേഹം കണ്ടു കണ്ണ് നിറച്ചു രേവതിയുണ്ടായിരുന്നു…….

എന്നാൽ മറുവശത്തു ദേഷ്യത്തോടെ മേഘയും…….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശിവയോട് അത്ര നേരം സംസാരിച്ചു എങ്കിലും അർജുൻടെ മനസു അസ്വസ്ഥം ആയിരുന്നു….. പ്രധാന കാരണം മേഘ തന്നെ….. തന്നെ കാണുമ്പോൾ ഉള്ള മേഘയുടെ നോട്ടവും മുഖത്തെ ഭാവങ്ങളും തനിക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല…. ഭർത്താവിന്റെ സഹോദരനെ കാണുന്നത് പോലെ അല്ല എന്ന് ഒരു തോന്നൽ….. ശിവയോട് അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല….. വേണ്ടാ…. ചിലപ്പോൾ തന്റെ തോന്നലുകൾ ആകും…….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിറ്റേ ദിവസവും ശിവ പതിവ് പോലെ ഓഫീസിലേക്ക് പോയി…..

ശിവ പോയതും കുറച്ചു കഴിഞ്ഞു മേഘ പതിയെ നടന്നു അർജുൻടെ മുറിയിൽ എത്തി….. വാതിൽ തുറന്നു ഇട്ടിട്ടുണ്ടായിരുന്നു…… ശിവ കട്ടിലിൽ ഇരുന്നു ഏതോ ബുക്ക്‌ വായിക്കുക ആയിരുന്നു….. മേഘ വരുന്നത് കണ്ടതും അവൻ കട്ടിലിൽ നിന്നും എഴുനേറ്റു…..

“എന്താ മേഘ….”അർജുൻ ചോദിച്ചു….

“ഏയ്‌.. ഞൻ വെറുത ഇരുന്നു ബോറടിച്ചപ്പോൾ എല്ലായിടത്തും ഒന്ന് കറങ്ങാം എന്ന് വെച്ചു…..”മേഘ പറഞ്ഞു…

“മ്മ്…. ഈ മുറിയിൽ പ്രേതെകിച്ചു ഒന്നും ഇല്ല കാണുവാൻ… ആ ബാൽക്കണിയിൽ ഇറങ്ങി നിന്നാൽ പച്ച വിരിച്ച വയലുകൾ കാണാം….”

“എനിക്ക് അത് ഒന്നും കാണേണ്ട…. ഞൻ ഈ മുറിയിൽ വന്നത് അർജുനെ കാണാനാണ്…..”

“എന്നെയോ… എന്തിനു….. ശിവ എവിടെ….”

“ശിവ പോയി…. ഉണ്ണിയും അച്ചുവും എങ്ങോട്ടോ പോകുന്നത് കണ്ടു… അർജുൻ തനിച്ചു ആണല്ലോ എന്ന് കരുതി വന്നത് ആണ്….”മേഘ പറഞ്ഞു….

“മേഘ ഇപ്പോൾ പുറത്തു പോകാൻ നോക്ക്.. ആരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും….”അർജുൻ പറഞ്ഞു….

“എന്ത് വിചാരിക്കൻ ആണ്…. “മേഘ ചോദിച്ചു…..

“മേഘ…. ഒരു ആണും പെണ്ണും ഇങ്ങനെ ഒരു മുറിയിൽ വന്നു നിൽക്കുന്നത് ശെരി അല്ല…. മേഘ പോകാൻ നോക്ക്…..”

“ഞൻ തല്കാലം പോകാൻ ഉദ്ദേശിക്കുന്നില്ല….. എന്നും പറഞ്ഞു അർജുൻടെ അടുത്തേക്ക് പതിയെ നടന്നു…., അവൾ ഇട്ടിരുന്ന ഷർട്ടിന്റെ ആദ്യ ബട്ടൺ അഴിച്ചു ഷർട്ട്‌ ഒന്ന് വിടർത്തി ഇട്ടു…. മേഘ അർജുൻടെ കൈ പിടിച്ചു അവളുടെ മാറിലേക്ക് വെച്ചു…..
“എന്ത് ബോഡി ആണ് നിന്റെ…. ഞൻ ആദ്യം കണ്ടപ്പോൾ മുതൽ നിന്നെ നോട്ടമിട്ടിരുന്നത് ആണ്….. വരൂ അർജുൻ എനിക്ക് ഇപ്പോൾ നിന്നെ ആവശ്യം ആണ്… I need you…..”എന്നും പറഞ്ഞു അവനോട് അടുക്കാൻ വന്നതും കൈ നീട്ടി വലിച്ചു കവിളിൽ ആഞ്ഞു ഒരടി കൊടുത്തു അർജുൻ…….
അടി കിട്ടിയ കവിളിൽ കൈ വെച്ചു ദേഷ്യത്തോടെ മേഘ അവനെ നോക്കി എന്നിട്ട് പറഞ്ഞു….”നീ…. നിയെന്നെ തല്ലി അല്ലെ…. നിന്നെ ഞൻ ഇന്നു ശെരിയാക്കുമെടാ…..”

“ഇനി ഒരക്ഷരം നീ മിണ്ടരുത്….. എന്റെ ശിവയുടെ ഭാര്യ ആയി പോയി നീ… ഇല്ലെങ്കിൽ നിന്നെ ഞൻ ഇവിടെ കൊന്നു ഇട്ടേനെ…. നീ ഇത്രക്കും വൃത്തികെട്ടവൾ ആകും എന്ന് ഞൻ കരുതിയില്ല…..”അർജുൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു…..

“ഞൻ എന്ത് ചെയ്തു എന്നാണ് നീ പറയുന്ന….. ഇതെല്ലാം സാധാരണം ആണ്…. നിനക്ക് താല്പര്യം ഇല്ലെങ്കിൽ അത് പറഞാൽ പോരെ…..”

“ഇറങ്ങി പോടീ എന്റെ മുറിയിൽ നിന്നു….”അർജുൻ ഒച്ച എടുത്തതും അവൾ മുറി വിട്ടിറങ്ങി…. കുറിക്ക് പുറത്ത് നിൽക്കുന്ന ആളെ കണ്ടതും മേഘ ഞെട്ടി…..

രേവതി……

“ആന്റി…. ഈ അർജുൻ… എന്നെ…..”മേഘ വളരെ വിനയത്തോടെ കരഞ്ഞു കൊണ്ട് പറഞ്ഞു…..

അപ്പോൾ തന്നെ രേവതി കൊടുത്തു അവളുടെ മറ്റേ കവിളിൽ ആഞ്ഞൊരു അടി…….

“മിണ്ടി പോകരുത് നീ…. എന്റെ അർജുനെ എനിക്കറിയാം….. നിന്റെ വേഷം കേട്ട് എല്ലാം നീ കയ്യിൽ വെച്ചാൽ മതി… എന്റെ മക്കളുടെ മേൽ നിന്റെ കണ്ണുകൾ നീണ്ടൽ ഉണ്ടല്ലോ….. പിന്നെ നിന്നെ ഞൻ വച്ചേക്കില്ല…… പാവം എന്റെ ശിവ…. നിന്നെ പോലെ ഒരുത്തിയെ ആണല്ലോ അവനു കിട്ടിയത്… ഞൻ ആണല്ലോ അതിനു കാരണം എന്ന് ഓർക്കുമ്പോൾ ആണ്…..”

രേവതി യുടെ സംസാരം കേട്ടതും മേഘ അവിടെ നിന്നും പോയി….. അർജുൻ വന്നു രേവതിയെ സമാധാനിപ്പിച്ചു……

“ഞൻ അവിടെ നിന്നു ഇതെല്ലാം കെട്ടില്ലായിരുന്നെങ്കിൽ എന്താകും അർജു ഇവിടെ നടക്ക……”രേവതി കരഞ്ഞു കൊണ്ട് പറഞ്ഞു….

“രേവു അമ്മേ…. അത് പോട്ടെ… അമ്മ സമാധാനപെടു….. ശിവയോട് ഈ കാര്യം പറയരുത്…. നൂറായിരം വിഷമം കൊണ്ട് നടക്കുന്നവൻ ആണ് അവൻ…. അമ്മ ആയിട്ട് അവനെ ഇനി വിഷമിപ്പിക്കരുത്….”

“ഇല്ലാ അർജു…ഞൻ ഒന്നും മിണ്ടുന്നില്ലേ… എല്ലാം ഞൻ കാരണം ആണലോ എന്നോർക്കുമ്പോൾ ആണ് എനിക്ക് സഹിക്കാൻ കഴിയാതെ……”

“രേവു അമ്മ എന്താണീ പറയുന്നത്….”

രേവതി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു…… അർജുൻടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ ചാടി…. പാവം ശിവ സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു കല്യാണം കഴിച്ചു… എന്നിട്ടോ……

അർജുൻ രേവതിയെ സമാധാനിപ്പിച്ചു…..

(തുടരും)